വിശ്വാസ വീരനാം തോമാ സ്ലീഹാ
വിശ്വാസത്താല്‍ കൊളുത്തിയൊരു ദീപം
കടലുകള്‍ക്കക്കരെ കേരള നാട്ടില്‍
കൊടുംകാറ്റില്‍ അണയാതെ കാത്തുസൂക്ഷിച്ചാ വിശ്വാസം
നൂറ്റാണ്ടുകള്‍ കഴിഞ്ഞുവെങ്കിലും ഇന്നും
കത്തിജ്വലിക്കും ഈ അമേരിക്കന്‍ നാടുകളിലും .
പ്രകാശത്തിനായ് പ്രകാശിച്ചു നില്ക്കുമീ സഭയിന്
അമരക്കാരനായ് വിളങ്ങും മാര്‍ കൂറിലോസ് മേത്രാച്ചന്‍
അങ്ങേക്ക് തിരുസഭയിന്‍ മക്കള്‍ തന് വന്ദനം .
സുന്ദരമാം വദനത്തിന് ഒരു കോണില്‍
നേര്‍ത്ത പുഞ്ചിരിയും മറു കോണില്‍
തീഷ്ണമാം ചിന്തകള്‍ തന് വിത്തുകളും
പത്തും നൂറും ആയിരവുമായി വിളവെടുക്കാന്‍
ഒരുക്കിയ ഞങ്ങളുടെ ഹൃദയങ്ങളും
സുവിശേഷത്താലെ ഞങ്ങളെ നിത്യം
വഴിനടത്തിയ പ്രാര്‍ഥനാ ധീരാ അങ്ങേക്ക് വന്ദനം .
ഒരു കയ്യില്‍ സ്നേഹത്തിന് ദീപവും
മറു കയ്യില്‍ ജീവ വചനവുമായി
തുടങ്ങി നിന് ജീവിത യാത്ര ആ കുന്നംകുളത്തില്‍ നിന്നും
പിന്നീട്ടു ജീവിത പാതകള്‍ ഏറെ
താണ്ടി ദുര്ഘടങ്ങള് അനേകം ഒടുവില്‍
സ്നേഹത്തിന് ദൂതുമായ് ഈ മണ്ണിലും
പിന്നെയാ മെക്സിക്കന്‍ മണ്ണിലും എത്തി നില്ക്കും
വിശ്വാസ നായക നിനക്ക് വന്ദനം .
യുവത്വം നിറഞ്ഞൊരു മനസും
മനസ്സില്‍ എന്നും സൂക്ഷിക്കാന്‍ ഒരു പിടി ഓര്‍മ്മകളുമായി
ഇനിയും പോകുവാന്‍ ഏറെ ദൂരമുണ്ടെങ്കിലും എന്നും
വാരി വിതറട്ടെ നിന് വഴിത്താരകളില്‍ ഞങ്ങള്‍
ഒരിക്കലും വാടാത്ത ഹൃദയത്തിന് മലരുകള്‍
17 comments:
ആരും തല്ലരുത് .നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാലാവധി കഴിഞ്ഞു പിരിഞ്ഞു പോകുന്ന കൂറിലോസ് തിരുമേനിക്ക് വേണ്ടി മാര്‍ത്തോമ സഭയുടെ ദ മെസ്സെഞ്ചര്‍ എന്ന മാഗസിനില്‍ കൊടുക്കാന്‍ ഞാന്‍ എഴുതിയ ഒരു ചെറിയ ഉപഹാരം .തെറ്റുകള്‍ ഷമിക്കണം .
“തെറ്റുകള്‍ ഷമിക്കണം“
ഷമിച്ചിരിക്കുന്നു.
-സുല്‍
സുന്ദരമാം വദനത്തിന് ഒരു കോണില്‍
നേര്‍ത്ത പുഞ്ചിരിയും മറു കോണില്‍
തീഷ്ണമാം ചിന്തകള്‍ തന് വിത്തുകളും
പത്തും നൂറും ആയിരവുമായി വിളവെടുക്കാന്‍
ഒരുക്കിയ ഞങ്ങളുടെ ഹൃദയങ്ങളും
സുവിശേഷത്താലെ ഞങ്ങളെ നിത്യം
വഴിനടത്തിയ പ്രാര്‍ഥനാ ധീരാ അങ്ങേക്ക് വന്ദനം
ഷമിച്ചൂൂൂ......
എന്തോന്നു ക്ണാപ്പിലെ ആശംസയാടോ?
ഹൃദയമാണോ മലരുകളാണോ വാടാത്തത്?
"സുന്ദരമാം വദനത്തിന് ഒരു കോണില്‍
നേര്‍ത്ത പുഞ്ചിരിയും മറു കോണില്‍
തീഷ്ണമാം ചിന്തകള്‍ തന് വിത്തുകളും"
എന്തുവാ താടിക്കാരന്റെ വായ കോടിയിരിക്കുവാണോ?
sunil
മാര്‍ കൂറിലോസ് തിരുമേനിക്ക് എന്റേയും വന്ദനം. ദി മെസ്സെഞ്ചര്‍ മലയാളികളുടെ മാഗസീന് ആണോ കാപ്പു?
തെറ്റുകള്‍ ‘ഷ’മിച്ചൂ...
ഇനിയിപ്പോള്‍ ‘ഷ’മിച്ചല്ലേ പറ്റൂ. അന്നാ അദ്ധ്യാപകന് അടികൊടുക്കുന്നതിനുപകരം തെറ്റുകള്‍ തിരുത്തികൊടുത്തിരുന്നുവെങ്കില്.......
ഓ, അവട്ട്.
ആശംസകള്‍ കാപ്പിലാനെ.
ചത്തുകുത്തിയിരുത്തിക്കഴിഞ്ഞ് അടുത്തതലമുറയില് അങ്ങേര് പുണ്യവാളന് ആയേക്കാം തിരു ശേഷിപ്പുദര്ശനത്തിനു ക്യൂ നില്ക്കുമ്പോള് പാടാന്‍ ഒരു പാട്ടായല്ലോ നന്നായി കാപ്പിലാനെ.
ഇതിനൊക്കെയാണല്യോ ഈ ഉപഹാരം ഉപഹാരംന്ന് പറയുന്നേ..എന്നാ പറയാനാ കാപ്പുവേ...
ആഷംഷകൾ...
ആശംസകള്‍ കാപ്പിലാനെ
“സുന്ദരമാം വദനത്തിന് ഒരു കോണില്‍
നേര്‍ത്ത പുഞ്ചിരിയും മറു കോണില്‍
തീഷ്ണമാം ചിന്തകള്‍ തന് വിത്തുകളും“....ഹോ ഇതൊക്കെ തന്നെയാ കാപ്പിലാന് ചേട്ടാ എന്നെക്കുറിച്ച് എന്റെ ആരാധകരെല്ലാം പറയുന്നത്....എന്തായാലും ഈ ഉപഹാരം നന്നായി...
സസ്നേഹം,
ശിവ.
ഷക്ഷഷക്ഷഷക്ഷഷക്ഷഷക്ഷഷക്ഷഷക്ഷഷക്ഷ
കാപ്പിലാനെ കവിത കൊള്ളാം
ഏതെടുത്താലും ഇത്ര കിറുകൃത്യമായി ‘ഷ’“ക്ഷ”
ഷക്ഷഷക്ഷഷക്ഷഷക്ഷഷക്ഷഷക്ഷഷക്ഷഷക്ഷ
പോസ്റ്റ് ആഷ്വദിച്ചു,
ഷമിച്ചിരിക്കുന്നു...
എല്ലാവരും കൂടി അങ്ങേരെയങ്ങ് കൊല്ല്....
‘ഷ’മിയ്ക്കാന് പറഞ്ഞാലും കേള്‍ക്കാത്ത വകതിരിവില്ലാത്ത വര്‍ഗ്ഗം.... :)
ഓടോ. ശിവ, ആത്മപ്രശംസ പാടില്ല എന്ന് ഇവിടെ നിയമമൊന്നുമില്ല - കുറുമാന്
പണ്ട് ഇതുപോലെ ഒരു തിരുമേനി “കാലാവധി” കഴിഞ്ഞു തിരിച്ചുപോരുന്ന സമയത്തല്ലേ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ്കാര് പിടിച്ചത്....
കാപ്പിലാനെ ആശംസകള്‍ കൊടുത്ത് വിട്ടോള്ളു....കനപ്പെട്ടതൊന്നും കൊടുത്തുവിടരുത് തിരുമേനി പക്കം.
ഇത് ബൂലോകം.
കഥകളും കവിതകളും ചിന്തകളും
പങ്കു വയ്ക്കാന്‍ നമുക്ക് കിട്ടിയ അനുഗ്രഹം.
അറിവുകള്‍ പങ്കുവയ്ക്കാനും വിമര്‍ശനങ്ങളും ആക്ഷേപങ്ങളും പരിഹാസവും അഭിനന്ദനങ്ങളും ആരാധനകളും നമുക്കിവിടെ സ്വാതന്ത്ര്യത്തോടെ വിളിച്ചു പറയാം.
കാപ്പിലാന് അദ്ദേഹത്തിനു അറിയാവുന്ന ഒരു വ്യക്തിയോടുള്ള ആരാധനയും വന്ദനവുമാണിവിടെ കവിതയായി സമര്‍പ്പിച്ചത്. കവിതയിലെ തെറ്റുകള്‍ ചൂണ്ടികാനിക്കാം. എന്നാല്‍ ആ വ്യക്തിയെ പറ്റി ഒന്നുമറിയാതെ എല്ലാത്തിനെയും ഒരു തൊഴുത്തില്‍ കെട്ടരുത്.(തൊഴുത്തില്‍ കെട്ടാവുന്നതാണെങ്കില് കന്നുകാലിയാണെന്ന് വ്യക്തമാക്കിയിട്ട് അതായിക്കോളൂ)
അന്ധന് ആനയെ കണ്ടിട്ട് അഭിപ്രായം പറഞ്ഞത് സ്പര്ശിച്ചിട്ടാണെന്നെങ്കിലും പറയാം. ഗാന്ധിജിയെ പറ്റി അറിയാത്തവന് ഗാന്ധിജി ആഭാസനാണെന്നും നിങ്ങള്‍ എന്തിനാണ് രാഷ്ട്രപിതാവായി അങ്ങേരെ കൊണ്ട് നടക്കുന്നതെന്നും പറഞ്ഞാല്‍ ഒരു ഇന്ത്യന്‍ രാജ്യസ്നേഹിക്ക് ഉണ്ടാകാവുന്ന വിഷമം ഇവിടെ അഭിപ്രായം പറയുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം.
(ഈ ഉപഹാരത്തിലെ പദങ്ങള്‍ മനോഹരമാണ് കാപ്പിലാനേ. ആശയത്തെ പറ്റി പറയാനോ വിമര്‍ശിക്കാനോ ആ തിരുമേനിയെ പറ്റി എനിക്ക് അറിവില്ല ,ക്ഷമിക്കുക)
.
നന്നായിരിക്കുന്നു ആശംസകൾ
അനൂപ് കോതനല്ലൂർ
Post a Comment