Thursday, October 16, 2008

കാള





കയറുകള്‍ കെട്ടി
മണികള്‍ കിലുക്കി
മൂക്കില്‍ മറ്റൊരു കുടുക്കിട്ട്
ദൈവംപോലൊരു കാളയെയോ
പശുവിനെയോ
തെരുവില്‍ കൂടി എഴുന്നള്ളിക്കുന്നു .
മൈതാനത്തൊരു കോണില്‍ ഒറ്റയ്ക്ക്
പശുക്കള്‍ മേയുന്നതില്‍ നിന്നും അകന്ന്
പച്ച പുല്ലുകള്‍ മെല്ലെ ചവച്ചു രസിക്കുന്നു
മറ്റൊരു കാള .
മെല്ലെ മുട്ടുകള്‍ മടക്കി
താഴെകിടന്ന്
നടു നിവര്‍ത്തി
പതുക്കെ
പുറത്ത് നക്കി
കണ്ണുകള്‍ പാതി തുറന്ന്
ഗതകാല സ്മൃതികളെ
അയവിറക്കുന്നു .
ഓര്‍മ്മകളില്‍ കൂടി പായുന്ന
ഒളിമ്പിക്സ് മല്‍സരത്തെ വെല്ലുന്ന
ഓട്ട പന്തയങ്ങള്‍ .
ഓര്‍മ്മകളില്‍ ഒരുപാട്
കത്തുന്ന സൂര്യന്‍മാര്‍ .
ഇപ്പോഴും മുകളില്‍ കത്തി
നില്‍ക്കുന്ന സൂര്യസൂചികള്‍
മരങ്ങള്‍ക്കിടയില്‍ കൂടി
അവന്റെ രോമങ്ങളെ
പുളകം കൊള്ളിക്കുന്നു .
സ്ഫടികം പോലെ
വജ്രം പോലെ കട്ടിയുള്ള വെളുത്ത
ദ്രാവകം സിരകളില്‍ നിറഞ്ഞ കാലം .
കൊമ്പുകള്‍ വീണ്ടുമൊന്നുകൂടി കുലുക്കി
തലമെല്ലെ ഉയര്‍ത്തി
അകലെയെങ്ങോ നോക്കി നെടുവീര്‍പ്പിട്ടു

വീണ്ടും
അവന്റെ വിശ്രമത്തിലേക്ക് ഊളിയിട്ടു .



100 കമന്റ് വാരികൂട്ടിയ കാളകുട്ടനു വരവേല്‍പ്പ്

കെട്ടുകാഴ്ച

ചിത്രങ്ങള്‍ :ഗൂഗിള്‍ & ഫ്ലിക്കര്‍

144 comments:

അനില്‍@ബ്ലോഗ് // anil said...

ഊര്‍ജ്ജംനഷ്ടമായവനെ ആര്‍ക്കു വേണം കാപ്പിലാന്‍. ഗതകാല സ്മരണകള്‍ മാത്രമാണവനു കൂട്ട്.

ദിവ്യബീജം വിതരണം ചെയ്തിരുന്ന ഓച്ചിറക്കാളയുടെ ഗതി.കാലം കഴിയുമ്പോള്‍ മറ്റൊന്നിനെ അണിയിച്ചൊരുക്കുന്നു, അല്ലാത്ത പക്ഷം ഒരുക്കുന്നവരും പട്ടിണിയാകും.

വിദുരര്‍ said...

വേദങ്ങളില്‍ 'പശു' എന്നൊരു പ്രയോഗം തന്നെയുണ്ട്‌.

Anonymous said...

വര്‍മ്മാലയത്തില്‍ വരെ ഗമന്റ് മോഡറേഷനാ(മോളുടേ റേഷനല്ലടേയ്..).

പിന്നെ എന്തെരെടേ ചെല്ലാ‍, അനോണിവാതിലുകള്
തുറന്നു ഇട്ടേക്കണത്.

പൂട്ടടെയ് കാപ്പിലേ.

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
എന്താണിവിടെ ഒരു ചീഞ്ഞു നാറ്റം??

കാപ്പിലാന്‍ said...

നന്ദി പ്രകാശനം അവസാനം .ഇപ്പോള്‍ ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം പറയാം .അനോണികളുടെ അഫ്ഫാന്‍ തമ്പുരാന്‍ ,അനോണികളെ ഇവിടെ പ്രവേശിപ്പിക്കുന്നത് വിമര്‍ശിക്കാനാണ് .മുഖം കാട്ടാതെ തെറി വിളിക്കണം എന്നര്‍ത്ഥമില്ല .അനോണികള്‍ക്ക്‌ ഇവിടെ പ്രവേശനം നിഷേധിച്ചിട്ടില്ല .
അനില്‍ -രാവിലെ ഞാന്‍ കണ്ണു തുറന്നു നോക്കിയപ്പോള്‍ ആരോ ആല്‍ത്തറയില്‍ വിസര്‍ജ്ജിച്ചിരിക്കുന്നു.ആളുകള്‍ വരുന്ന സ്ഥലമല്ലേ അതുകൊണ്ട് ഞാന്‍ അത് കോരിക്കളഞ്ഞു.ഇവന്റെയെങ്ങും വീട്ടില്‍ കക്കൂസ് ഇല്ലേ അപ്പിയിടാന്‍ ? അതോ മലയാളികളുടെ ജന്‍മ സ്വഭാവമാണോ പൊതുസ്ഥലങ്ങളില്‍ അപ്പിയിടുക എന്നത് .
അനോണികള്‍ വരട്ടെ ..ഞാന്‍ ഇവിടെ തന്നെയുണ്ടാകും .

പിള്ളേച്ചന്‍ said...

Sarikkumm aa kaalaakal nammute poorvikar thanneyaannu kaappu

ചാണക്യന്‍ said...

ഈ കാള ചുവപ്പ് കണ്ടാല്‍ വെകിളിപിടിക്കുമോ കാപ്പിലാനെ?

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
ചുകപ്പും പച്ചയും ഒക്കെ ആവാം. കാവിയാണ് ഏറ്റവും ബെസ്റ്റ്.

കാപ്പിലാന്‍ said...

ചാണക്യ ,ചുവപ്പ് കണ്ടു വികളി പിടിക്കാന്‍ ഈ കാളക്കു കഴിയുമോ എന്ന് തോന്നുന്നില്ല .കാരണം കാള ഇപ്പോള്‍ അവശനാണ് .പണ്ട് കുറെ വികളി പിടിച്ചു പാവം അകത്തായിപ്പോയി.

ചില കാളകുട്ടന്മാര്‍ രാത്രിയില്‍ വികളി പിടിച്ചിരുന്നു :)

അനില്‍ എന്താ പറഞ്ഞത് പുതിയ അവതാരം വന്നെന്നോ ? പിന്നെന്താ ആ കമെന്റ് ഡിലീറ്റ് ചെയ്തത് .അതുപോസ്റ്റ് .അടുത്തത് പശുവോ ,കാളയോ എന്ന് നോക്കാമല്ലോ .

ചാണക്യന്‍ said...

അനിലെ,
പറഞ്ഞിടത്ത് പോയി കക്ഷിയെ കണ്ടു...
ഇതിനേക്കെ കണ്ടാല്‍ കമന്റടിക്കാതിരിക്കാന്‍ കഴിയിണില്ല സുഹൃത്തെ,
ശോ എങ്ങനാ ഒരു കമന്റിടുന്നത്...

ചാണക്യന്‍ said...

കാപ്പിലാനെ,
അനിലിന്റെ ലിങ്കിലെ ആളെ ആ കാളക്കൊന്ന് കാട്ടിക്കൊട്, വെകിളിപിടിക്കുമോ എന്ന് അപ്പോ അറിയാം..!

കാപ്പിലാന്‍ said...

ചാണക്യ ആ ചരക്കിനെ കണ്ടാല്‍ ഏതു നടക്കാന്‍ വയ്യാത്ത കാളയും വെകിളി പിടിക്കും :) എന്താ ആ ചന്തം ..എന്താ ആ തേജസ്‌ ..ഹോ ..ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല .ടാസ്കി വിളിക്കാടാ എനിക്കുടനെ ആ തേജോമയിയെ കാണണം .

ചാണക്യന്‍ said...

കാപ്പിലാനെ,
ഞാനുമുണ്ട് .....
ടാസ്കി വേണ്ട....ഒരു വോള്‍വാ ബസു പിടി ...
ലോ ലവന്‍‌മാരേയും വിളി..താനങ്ങനെ ഒറ്റക്ക് സുഖിക്കണ്ട...
അനിലേ, പാമരാ, നീരൂ....ബേഗം ബാ...ഒന്നത് വരെ പോയേച്ചു വരാം....
ഇത് നോക്കൂ റൂട്ട് മാപ്പിവിടെയുണ്ട്
http://www.divyajoshy.com/

കാപ്പിലാന്‍ said...

എന്നാല്‍ പിന്നെ വോള്‍വോ തന്നെ പിടിക്കാം .റൂട്ട് മാപ്പിന്റെ ആവശ്യം ഇല്ല ചാണക്യ .

മോഹന്‍ലാല്‍ പറഞ്ഞതുപോലെ നമുക്ക് ചോദിച്ചു ചോദിച്ചു ,ചോദിച്ചു ചോദിച്ചു പോകാം .ഇനിയും ആരെങ്കിലും ഉണ്ടെങ്കില്‍ കയറിക്കോ ? വണ്ടി വിടാന്‍ പോകുന്നു ....
ഡബിള്‍ ബെല്‍ അടി അനിലേ .
:):)

Unknown said...

നമ്മളില്ല കാപ്പിലാന്‍.. അത്രയ്ക്കുള്ള ആസ്തിയൊക്കെ നമ്മള്‍ക്കില്ല...

കാപ്പിലാന്‍ said...

ദിവ്യ ജോഷി അറസ്റ്റില്‍.
ഇതും കൂടി കാണ്

http://www.epathram.com/news/mainnews/2008/06/blog-post_9658.shtml

മാളൂ said...

“കഴിവതും സ്ത്രീകള്‍ ഈ പോസ്റ്റില്‍ കമെന്റ് ഇടരുത്” .പക്ഷെ വായിക്ക് ഈ മുകളില്‍ ‍കണ്ട ഇളക്കം എന്തിന്റെ ആണെന്നെങ്കിലും അറിഞ്ഞിരിക്ക് സ്ത്രീകളെ...

ശരാശരി പുരുഷ്യായുസ്സ് ഇപ്പൊ ഏകദേശം എഴുപത് എന്നാ ഗണിച്ചിരിക്കുന്നത്, അപ്പോള്‍ 35 വയസ്സ് കഴിയുമ്പോള്‍ മദ്ധ്യ വയസ്സന്‍ എന്ന് കരുതാം , “തൈകിളവന്മാര്‍” എന്നാണു പൊതുവേ അറിയപ്പെടുന്നത് . വല്ലാത്തൊരവസ്ഥയാണീക്കൂ‍ട്ടര്‍‌ക്ക്. കല്യാണം കഴിച്ച് രണ്ട് മക്കളും ഒക്കെ ആയിക്കാണും, ഒരു ചെറു കുടവയറും ഇത്തിരി കഷണ്ടിയും വാല്യക്കാരനല്ല, എന്നാ വയസ്സനായിട്ടുമില്ലാ ..
‘ല്ലേ അമ്മാത്തൂന്ന് പുറപ്പെടുകയും ചെയ്തു ഇല്ലത്ത് ഒട്ട് എത്തിയുമില്ലാ‘ എന്ന പരുവം. പഴേ പോലെ പെണ്‍പിള്ളാരുടെ വായില്‍ നോക്കി നില്‍ക്കാന്‍ പറ്റില്ല, എന്നാലോ ആ കൊതി മാറിയും ഇല്ലാ, ഒന്നും അറിയാഞ്ഞല്ലാ അറിഞ്ഞു കഴിഞ്ഞുള്ള ആര്‍ത്തി, ഈ കൂട്ടരുടെ ഒരു വൈകല്യമാണ് ‘എക്‍സിബിഷനിസം’ അതുകൊണ്ടൂള്ളാ സായൂജ്യം എന്താന്നറിയില്ലാ, അതൊരു കൂട്ടര്‍‌ .

അടുത്ത വര്‍ഗം ആണ് അസഭ്യം ദ്വയാര്‍ത്ഥപ്രയോഗങ്ങളെന്നിവ കൊണ്ട് ശ്രദ്ധ ക്ഷണിക്കുന്നവര്‍.. അതെ അത്രമാത്രമേ അവറ്റകള്‍ക്ക് വേണ്ടൂ .മറ്റുള്ളവരുടെ ശ്രദ്ധ. അതിപ്പൊ ഭൂലോകത്തും വളരെ സൌകര്യപ്രദമായി ബൂലോകത്തും. യഥര്‍‌ത്ഥ ലോകത്ത് മുണ്ടൂ പൊക്കി കാണിക്കാന്‍ വൈക്ലബ്യം തോന്നുന്ന മാന്യനും വെബ് ക്യാമില്‍ കൂടിപ്രദര്‍ശിപ്പിക്കാമെന്ന സൌകര്യം,

ഈ കാളയെ ഈ ആല്‍ത്തറയില്‍ അഴിച്ചു വിട്ട് കമന്റ് പറഞ്ഞും ലിങ്ക് നല്‍കിയും ,പരികര്‍മ്മിയുടെ മസില്‍ നോക്ക് എന്ന് വിളിച്ചു പറയുന്ന ഈ അണ്ണന്മാര്‍ക്ക് ഒക്കെ ഒന്നുകില്‍ കൊതി കെറുവ് അല്ലങ്കില്‍ ശേഷികുറവ് . രണ്ടായാലും രോഗം ശ്രദ്ധക്ഷണിക്കല്‍ തന്നെ..

അല്ലങ്കില്‍ പിന്നെ ഒരു ദിവ്യ ജോഷിയുടെ പടം കണ്ട് ഇത്ര ‘വികിളി’വേണോ? അമ്മയുടെ ആലിംഗനത്തിന്റെ ബലം ഓര്‍‌ത്ത് ഉറക്കം കളയണൊ? ഒന്നും ആയില്ലെലും ഒരേ വണ്ടിക്ക് കെട്ടാന്‍ പാകത്തില്‍ കാളകളെ കണ്ടു കിട്ടി .ചുമ്മാ പറഞ്ഞന്നെയുള്ളു,ചുമ്മാ..
ഇത്രയും കേട്ടപ്പോള്‍ കയറ് പൊട്ടിക്കണ്ടാ ...
...

കനല്‍ said...

കാപ്പിലാനേ ഈ കാള
പെറ്റാല്‍ അറിയിക്കണേ...

കിടാവിന് ഒരു കയറ് അണിയിക്കണ്ടെ? വാങ്ങാനാ...


മുഖശ്രീയുള്ള ആത്മീയത തുളുമ്പുന്ന
ആ സ്വാമിനിയെ അറസ്റ്റ് ചെയ്യണ്ടാരുന്നു.

ഈ മാധ്യമങ്ങളാ ഇതിനൊക്കെ കാരണം. ഒരു സന്തോഷ്മാധവന്‍ സ്വന്തം ഗ്രഹനില കണക്കുകൂട്ടിയതു
പിഴച്ചുപോയതുകാരണം, ആ വകുപ്പില്‍ ബിസിനസു നടത്തിയവരൊന്നാകെ അനുഭവിപ്പിക്കേണ്ടതില്ലായിരുന്നു.

അനില്‍@ബ്ലോഗ് // anil said...

മാളു,
അതു ഗലക്കി കേട്ടൊ.
കാപ്പിലാനെ, കേട്ടല്ലോ അതാണ് നിങ്ങടെ അസുഖം!!
എനിക്ക് കൊച്ച് ഒന്നേ ആയുള്ളൂ, അതിനാല്‍ ഒരങ്കത്തിനു ഇനിയും ബാല്യമുണ്ട്.

മാളു,
ഈ മദ്ധ്യവയസ്സു ആണുങ്ങള്‍ക്കു ബാധകമല്ല എന്നറിയാമല്ലോ അവര്‍ക്കു കുഴിയിലേക്കെടുക്കുന്നത് വരെ ഒരേ പോലാ.

മാളു.
പരികര്‍മിയുടെ മസില്‍ നോക്ക് എന്നു പറഞ്ഞതില്‍ എന്താണ് തെറ്റ്? അതില്‍ ദ്വയാര്‍ത്ഥം കാണുന്നത് അവരവരുടെ മനസ്സിന്റെ കാഴചയുടെ പ്രശ്നമാണ്. അതൊരു ഗുണ്ടാ സംഘത്തിന്റ്റെ കാവലിലാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ക്കോക്കെ അറിയാം.

മാളു,
ശ്രദ്ധക്ഷണിക്കല്‍ എന്നുകോണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത്? എവിടേക്കു ശ്രദ്ധ? അര്‍ക്കും പൂജാവേഷം കെട്ടി എന്തു കോപ്രായവും കാട്ടാം, കാണുന്നവര്‍ക്ക് അതു പറയാന്‍ പാടില്ല. !!
ഈ ദിവ്യാ ജോഷി എന്നവരുടെ വീഡിയോ കണ്ടിരുന്നോ ടീവിയില്‍ വന്നത്?

മാളു,
ഒരേ വണ്ടിക്കു കെട്ടാവുന്ന കാളകളാവുമ്പോള്‍ ബാലന്‍സ് അത്ര പെട്ടന്ന് പൊവുകയില്ല്.

മാളു,
മാളു എന്നാ ജനിച്ചതെന്ന് എനിക്കറിയാം.ആരുടെ ജന്മമാവാം എന്നും ഊഹിക്കാം.

ഈ വക ആള്‍ ദൈവങ്ങളെ കണ്ടാല്‍ എനിക്കു കലി വരും, ചിലപ്പോള്‍ നിയന്ത്രണവും തെറ്റും. അതില്‍ കൂടിയ അര്‍ത്ഥങ്ങള്‍ ഒന്നും കല്‍പ്പിക്കണ്ട എന്ന് ഒരു റിക്വസ്റ്റ് കൂടി.

കാപ്പിലാന്‍ said...

മാളൂ പറഞ്ഞതില്‍ കാര്യമുണ്ട് .ഈ കാളയെ ഇവിടെ അഴിച്ചുവിടണ്ട വല്ല കാര്യവുമുണ്ടായിരുന്നോ ?ദിവ്യജോഷിയുടെ പടം കണ്ടു വികളി പിടിച്ച ഒരു കാള ഞാനാണ് .എന്നെ ഏതു നുകത്തിലാണ് കെട്ടണ്ടത് എന്ന് കൂടി പറയണം.പൂട്ടാനോ, ഉഴാനോ അതോ വിത്തിനോ ?

കാപ്പിലാന്‍ said...

അനിലേ ഈ മാളൂനെ എനിക്കറിയാം .ഒരു മണം അടിക്കുന്നു ..ഈ വാചകങ്ങള്‍ ഒന്ന് ശ്രദ്ധിച്ചേ


" ‘ല്ലേ അമ്മാത്തൂന്ന് പുറപ്പെടുകയും ചെയ്തു ഇല്ലത്ത് ഒട്ട് എത്തിയുമില്ലാ‘ എന്ന പരുവം"

എവിടെയോ കേട്ട പരിചയം തോന്നുന്നുണ്ടോ ....

Anonymous said...

കാളയായാല്‍ നല്ല മുഴുത്ത പശുനെ കണ്ടാല്‍ ഒരുമാതിരി വെറളി പിടിക്കും. വെറളി പിടിക്കുന്നത് കണ്ട് പാവം കാളേടെ ഫീലിങ്ങ്സ് മനസിലാക്കാം, പശുക്കള്‍ ഈ കാലത്ത് ചെന പിടിക്കുന്ന സമയത്ത് ഒരു കരച്ചില്‍ പോലും കാട്ടണില്ലല്ലോ?
അനോണിയായിട്ട് ഇങ്ങനെ പൊട്ടിക്ക്

Anonymous said...

മാളു

വായിച്ചപ്പോള്‍ ഇതില്‍ ചിലതൊക്കെ ശരിവയ്ക്കാന്‍ തോന്നി. സഹനം ത്യാഗം ഇതൊക്കെയാണ് ദൈവത്തോട് അടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. ഒരാള്‍ സ്വന്തം മക്കള്‍ക്ക് , പിതാവിന്, മാതാവിനു വേണ്ടി കഷ്ടപെടുന്നുവെങ്കില്‍ അത് ത്യാഗമാണ്.യഥാര്‍ത്തത്തില്‍ ലൌകിക ജീവിതത്തിന്റെ ഭാഗമായുള്ള ത്യാഗമാണിത്.

എന്നാല്‍ സ്വന്തമല്ലാത്ത,തനിക്ക് ആരുമല്ലാത്ത മക്കള്‍ക്ക് പിതാവിന്, മാതാവിന് വേണ്ടി കഷ്ടപെടുന്നവരാണ് സന്യാസിമാര്‍ എന്ന പദം കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കി മനസിലാക്കിയിരിക്കുന്നത്. അങ്ങനെയുള്ളവരെ (ആരാധിക്കുകയല്ല)ആദരിക്കണം.സമൂഹത്തിന് മാത്യകയാക്കണം.

(അല്ഫോന്‍സാമ്മ അങ്ങനെ ഒരു സന്ന്യാസിനിയാണോയെന്ന് എനിക്കറിയില്ല)

ചാണക്യന്‍ said...

കാപ്പിലാനെ,
ഞാനല്പം ഉറങ്ങിപ്പോയി, നമ്മടെ വണ്ടി എവിടെയായി, നമുക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പൊയാല്‍പ്പോരെ...സ്വാമിനി അവിടുണ്ട്..
പിന്നെ ആ മളൂനെന്താ കൊറവ്...

“ഈ കാളയെ ഈ ആല്‍ത്തറയില്‍ അഴിച്ചു വിട്ട് കമന്റ് പറഞ്ഞും ലിങ്ക് നല്‍കിയും ,പരികര്‍മ്മിയുടെ മസില്‍ നോക്ക് എന്ന് വിളിച്ചു പറയുന്ന ഈ അണ്ണന്മാര്‍ക്ക് ഒക്കെ ഒന്നുകില്‍ കൊതി കെറുവ് അല്ലങ്കില്‍ ശേഷികുറവ് . രണ്ടായാലും രോഗം ശ്രദ്ധക്ഷണിക്കല്‍ തന്നെ....”

അതെ അദ് തന്നെ മാളൂ.. ശ്രദ്ധക്ഷണിക്കല്‍..അദ്ന്നെ ചെയ്തോണ്ടിരിക്കുന്നത്..എന്തേ വല്ല കൊഴപ്പവും ഉണ്ടാ..
മാളൂന് എവിടേങ്കിലും കൊണ്ടാ.. സോറീ..ഡാ..
നാന്‍ നെനക്കവെ ഇല്ലൈ...

കാപ്പിലാനെ വണ്ടി വിട്...നമ്മളിതാ എത്താറായി..
സ്വാമിനിയെ കണ്ടിട്ടെ പോകുന്നുള്ളൂ...

വികടശിരോമണി said...

വിഷയം മാറ്റല്ലേ,ബസ്സ് വിട്ടോ?ഞമ്മളൂണ്ട്.മദ്യവയ്സ്കൻ‌ന്നോ,മദ്യം കഴിക്കാത്ത വയസ്കൻ‌ന്നോ,എന്തു വേണേലും വിളിച്ചോ.അമ്മാ..തായേ....രക്ഷിക്കണേ...
(ഹരിശ്രീ അശോകൻ സ്റ്റൈലിൽ)

കാപ്പിലാന്‍ said...

വികടശിരോമണിയും ,ചാണക്യനും,കനലും ,ഫാന്‍സും ,മാളൂട്ടിയും എല്ലാവരും വന്നല്ലോ .അനിലേ വണ്ടി വിടല്ലേ ആള് കേറാന്‍ ഉണ്ട് .
തൃശൂര്‍ എങ്കില്‍ തൃശൂര്‍ ..ങ്ഹാ ..വണ്ടി പോട്ടെ ..

Anonymous said...

ബണ്ടി ബിഡല്ലെ,
അടിച്ചു ഫിറ്റായൊരാള്‍ എവിടോ കിടപ്പുണ്ട്,പുള്ളിയെം വിളിച്ചോണ്ടു പോക്കോ.

ചാണക്യന്‍ said...

അനിലെ,
ആ മാളൂനെ കൂടെ കേറ്റിക്കോ...ഇനീപ്പോ അവിടെ ചെന്നിട്ട് എന്താ കാണിക്കാന്‍പോണേന്ന് കണ്ട് മനസിലാക്കട്ടെ..

Anonymous said...

മാളു
ആ വെറളി പിടിച്ച കാളകളുടെ അടുത്തെങ്ങും പോകല്ലേ, ലവന്മാരൊന്ന് നോക്കിയാ മതി

കാപ്പിലാന്‍ said...

മാളൂനെ വിട്ടേരെ ..ഓള് പാവാ ...ഞമ്മന്റെ ആളാ ഓള് .

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
Anonymous said...

എന്റെ പ്രിയ ഭക്തരെ,
ആ വള്ളിക്കാവിലെ കെളവിക്ക് അസൂയമൂത്തിട്ടാണ് എന്നെ പിടിച്ച് അകത്താക്കിയത്. വിഷ്ണുവിന്റെ അനുഗ്രഹം കൊണ്ട് ഞാന്‍ പല അസുഖങ്ങളും മാറ്റിയിട്ടുണ്ട് എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല..പക്ഷെ എന്റെ ഭക്തര്‍ അതിന് സാക്ഷ്യം പറയുമ്പോള്‍ ഞാന്‍ കൂടുതല്‍ വിനയാന്വിതയാവുന്നു....
എനിക്കെതിരെ പരാതി നല്‍കിയ ലക്ഷ്മികുട്ടിയമ്മ, വള്ളിക്കാവിലെ സുധാമണിയുടെ ബിനാമിയാണ്...
ഇവിടെ മറ്റ് സ്വാമിനിമാര്‍ക്കൊന്നും ജീവിക്കാന്‍ പാടില്ല, വള്ളിക്കാവിലെ സുധാമണിക്ക് മാത്രമേ ജീവിക്കാന്‍ പറ്റൂ എന്ന് പറയുന്നതിനെ ഞാന്‍, ദിവ്യാ ജോഷി വിഷ്ണുവിന്റെ നാമത്തില്‍ ചോദ്യം ചെയ്യുന്നു...
സംസാരസാഗരത്തിലെ ഈ തടസ്സങ്ങള്‍ നീന്തിക്കടന്ന് എന്റെ പ്രിയ ഭക്തരെക്കാണാന്‍ ഞാന്‍ അമാന്തമില്ലതെ എത്തിച്ചേരും...
ജയ് ഭഗവാന്‍...
ജയ് വിദ്യ...

Anonymous said...

ഡാ..നിന്റെയൊക്കെ ഈ അഭ്യാസങ്ങള്‍ ഈ നടേശനോട് വേണ്ടാ..
കള്ള് കലക്കി ഇവിടെ വിറ്റ് പത്ത് കാശുണ്ടാക്കാനറിയാമെങ്കില്‍ വിദ്യ മോളേയും സ്വാമിനിയായി വാഴിക്കാനറിയാം...
അതിലു നമുക്ക് ദീര്‍ഘദൂരമൊന്നുമില്ല..സമദൂരമേയുള്ളൂ...
മാക്രോഫിനാന്‍സ് എന്ന് വച്ചാല്‍ നീയൊക്കെ എന്താ വിചാരിച്ചിരിക്കണത്...

കാപ്പിലാന്‍ said...

അതേതാ ഗുരുക്കളേ പുതിയ അവതാരവും മൈക്രോ ഫിനാന്‍സും ഒന്ന് പറയൂ .അതോ ഗൂഗിള്‍ ഭഗവതിക്ക് നേര്‍ച്ച ഇടണോ ?

ദിവ്യ ജോഷിക്ക് അതാണ്‌ സംഭവിച്ചതെന്ന് അറിയില്ലായിരുന്നു .എന്തായാലും തിരികെ വരുമല്ലോ ..ആശ്വാസമായി .

അനിലേ ..വണ്ടി ഇപ്പോള്‍ എവിടെയായി .വെള്ളമടിച്ചു വണ്ടിഒടിച്ചു ഹൈവേ പോലീസ് പിടിക്കണ്ട .

വികടശിരോമണി said...

വണ്ടി നിർത്തോയ്.....എനിക്കു മുള്ളണം.മുള്ളാതെ പോയാൽ ശരിയാവില്ല.

ചാണക്യന്‍ said...

കാപ്പിലാനെ,
എത്താറായില്ലെ....
അനില് വെള്ളമടിച്ചിട്ടാ വണ്ടി ഓടിക്കുന്നത്....ഇയാള്‍ക്കിത് നേരത്തെ പറയാന്‍ പാടില്ലായിരുന്നോ....ഞാനും രണ്ടെണ്ണം വീശിയിട്ട് കേറുമായിരുന്നല്ലോ?
അതേതാ ഒരു പുതിയ കുരു...?ങ്ഹേ...

കാപ്പിലാന്‍ said...

അനിലേ അടുത്ത ഷാപ്പ്‌ കാണുന്നിടത്ത് വണ്ടി ചവിട്ട്‌.ഒരാള്‍ക്ക്‌ മുള്ളണം .ഒരാള്‍ക്ക്‌ വെള്ളമടിക്കണം .എനിക്കിതു രണ്ടും വേണം ...
അടുത്ത ഷാപ്പോ ,ബാറോ എന്ത് കണ്ടാലും ചവുട്ടി നിര്‍ത്ത്‌ .

പോകുന്ന വഴിക്ക് ആ വള്ളിക്കാവില്‍ കൂടി കയറാന്‍ മറക്കണ്ടാ .അമ്മയെ കണ്ടാല്‍ എനിക്കൊന്നു കുമ്പസാരിക്കണം .ആ കൈകളില്‍ കിടന്നു മാപ്പ് പറയണം .

വികടശിരോമണി said...

എല്ലാരും കൂടെപ്പാട്...കൈകൊട്ട്..ഞാനീയാത്രയിൽ ഒരു പാട്ടുപാടി അർമ്മാദിക്കാൻ പോവുകയാ.
ജോഷിച്ചേച്ചി വരുന്നതുകണ്ടാൽ
കോളേജിൻ പടി കണ്ടിട്ടില്ല
കോളേജിൻ പടി കണ്ടാത്തന്നെ
ചുള്ളൻപിള്ളാരു കണ്ടിട്ടില്ല
അമ്മാതായേ ശരണം ശരണം
(അനിൽ പാടരുത്.കൈകൊട്ടരുത്.ബൂലോകത്തിന്റെ ജീവനാഡികളാണ് ബസ്സിൽ എന്ന ഓർമ്മയോടെ വണ്ടിയോടിക്കുക)

കാപ്പിലാന്‍ said...

ഞാന്‍ പാടാം ..കൈ അടിക്കണേ ...

കൊച്ചീലും പെണ്ണില്ലാഞ്ഞു
കോയിക്കൊട്ടും പെണ്ണില്ലാഞ്ഞു
തൃശൂര് പോയി ഞങ്ങള്‍ പെണ്ണിനെ കണ്ടേ
പെണ്ണിനെ കണ്ടാല്‍ ആനച്ചന്തം
തുടയ്ക്കും കൈകള്‍ക്കും കൊഴുപ്പുമുണ്ടേ
വട്ട മോന്ത സ്വര്‍ണ്ണ നിറം
ഷക്കീല പോലും തോറ്റു പോമേ ...
ങ്ഹാ ..കൊച്ചീലും ..ആഹഹ ..കൊച്ചീലും
കൊച്ചീലും പെണ്ണില്ലാഞ്ഞു
കോയിക്കൊട്ടും പെണ്ണില്ലാഞ്ഞു
തൃശൂര് പോയൊരു പെണ്ണിനെ കണ്ടേ
ബാക്കി പിന്നെ .വെള്ളം അടിച്ചു കഴിഞ്ഞിട്ട് പാടാം .

Anonymous said...

കാപ്പിലാനെ

ഞാന്‍ കൊല്ലക്കാരന്‍ ആയിരുന്നു .പഠിച്ചതും വളര്‍ന്നതും എല്ലാം അവിടെ .സുധാമണിയെ പീഡിപ്പിച്ചതും അവരേ തേവടിശ്ശി ആക്കി വച്ചിരുന്നതും കൊല്ലത്ത് അന്നു പാട്ടാ.പിന്നെ ഇന്നത്തെ ആലിംഗത്തിനു എന്താ കുഴപ്പം ?

എന്നിട്ട് എന്താ അതു വഴി അവര്‍ അങ്ങു വളന്നു.ആ നടയിലെ അറ്റിച്ചു തളിയാരുന്നു സുധാമണി അത് അറിയാമോ?പട്ടിണി കിടന്നിട്ടുണ്ടവര്‍.ഒരിക്കല്‍ 7 ദിവസം ഒന്നും കഴിക്കാനില്ലാതെ.

പിന്നെ അവര്‍ കണ്ണുതുറക്കുമ്പോള്‍ അവര്‍ക്ക് ശക്തിയുണ്ടായി എന്നാ കേള്‍വി . അപ്പൊള്‍ ഞാന്‍ അവിടം വിട്ടിരുന്നു.

പിന്നെ 1981 ല്‍ അവര്‍ക്ക് സ്വന്തം ആശ്രമവും കെട്ടു പാടും ഒക്കെ ആയി
നിധി കിട്ടി എന്നൊക്കെ പറയുന്നു .അതല്ല കള്ളക്കടതു സ്വറ്ണം അവിടെ കോവിലില്‍ ഒളിച്ചു വച്ചത് അടിച്ചു തളിക്കാരിക്ക് കിട്ടിയതാ എന്നും പിന്നെ പറഞ്ഞിരുനു .

ഏതായാലും ബന്ധു ബലം ദൈവീകം എന്നതിനേക്കാള്‍ അധോലോകം ആണെന്നാ
ബലപെട്ടാ വിശ്വാസം.

ഇവരെ അധോലോക രാജാക്കന്മാര്‍ വെറുമൊരു ഉപകരണം ആക്കി മാറ്റുകയായിരുന്നു .ഇപ്പോഴും അങ്ങനെ തന്നെ .
ഒരു അമ്മ വിശ്വാസി .

മാണിക്യം said...

നിങ്ങള്‍ ഒക്കെ എന്നാ മനുഷ്യരാ?
ബസ്സേല്‍ പോണത്രേ ആ ‘തേന്‍മാവിന്‍ കൊമ്പത്ത് ’സ്റ്റൈലില്‍ കാള വണ്ടീല്‍ വേണ്ടേ പൂവാന്‍ എല്ലാ ഷാപ്പിനും പൊതിയും വാങ്ങി പട്ടയും അടിച്ച് .
മേലേ മാനത്തെ ചേലുള്ള കോളാമ്പീ‍ീ‍ീ‍ീ
എന്ന് നീട്ടി പാടീ

തോന്ന്യാസി said...

കാപ്സേ.....പോക്ക് എങ്ങോട്ടായാലും കൊഴപ്പോല്ല...പക്ഷേ വരുമ്പോ ആ കാളകളെ തല്ലിക്കൊന്ന് ഫ്രൈ ആക്കി കൊണ്ട് പോരെ.....

നിരക്ഷരൻ said...

ആ‍ല്‍ത്തറവഴിയും, തോന്ന്യാശ്രമം വരെയും ഇടയ്ക്ക് വരാതെ നിവൃത്തിയില്ല. കാരണം ഈയുള്ളവന്‍ ഇവിടെ രണ്ടിടത്തേയും അന്തേവാസിയായിപ്പോയി. മറ്റുള്ള ബ്ലോഗുകളില്‍ പോയി കമന്റിടുന്നത് കുറയ്ക്കുന്നതിനെപ്പറ്റി അല്ലെങ്കില്‍ നിറുത്തുന്നതിനെപ്പറ്റി ആലോചിച്ച് തുടങ്ങിയിരിക്കുന്നു. ബൂലോകത്ത് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളൊക്കെ കണക്കിലെടുത്ത് കാരണങ്ങള്‍ എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.

ബ്ലോഗില്‍ വരുന്നതിന് മുന്‍പും ഒരു കുടുംബം ഉണ്ടായിരുന്നു. ബ്ലോഗ് നാളെ അവസാനിപ്പിച്ച് പോകുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. കുടുംബം അങ്ങനെയല്ലല്ലോ ? പേരും നാളും ഒന്നും വെക്കാതെ വിമര്‍ശിക്കുന്നവര്‍ക്ക് താറുമാറാക്കാന്‍ ആ കുടുംബത്തെ വിട്ടുകൊടുക്കാന്‍ വയ്യ. കമന്റൊന്നും അടിച്ചില്ലെങ്കിലും പോസ്റ്റുകള്‍ വായിക്കുന്നുണ്ടെന്ന് എല്ലാ‍ ആല്‍ത്തറ സുഹൃത്തുക്കളും മനസ്സിലാക്കുമല്ലോ ? തിരിച്ചും അങ്ങനൊക്കെത്തന്നെ സംഭവിക്കുന്നുണ്ടെന്ന് കരുതിക്കോളാം. ബൂലോകത്ത് വന്നതിന് ശേഷം ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കിട്ടിയ സൌഹൃങ്ങള്‍ക്ക് ഒരുപാട് വിലമതിക്കുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊക്കെ അവസാനം വരെ കൊണ്ടുനടക്കുകയും ചെയ്യും. ജീവന്‍ നഷ്ടപ്പെടുമെന്ന് തോന്നിപ്പോയ അവസരങ്ങളില്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ബൂലോകത്തെ പരിചയം മാത്രം വെച്ചുകൊണ്ട് ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് നേരിട്ട് വിളിച്ചും,മെയിലയച്ചും സ്വാന്ത്വനിപ്പിച്ച നല്ലമനസ്സിന്റെ ഉടമകളെയൊന്നും മറന്നുകളയാ‍ന്‍ മനുഷ്യനായിപ്പിറന്നവര്‍ക്കാവില്ല. എല്ലാ ബന്ധങ്ങള്‍ക്കും വൃത്തികെട്ട വ്യാഖ്യാനങ്ങള്‍ കണ്ടുപിടിക്കാനും മുഖമൂടിയിട്ടുനിന്ന് ചെളിവാരിയെറിയാനും വളരെ എളുപ്പമാണ്.

ഇത്രയും പറഞ്ഞതുകൊണ്ട് ഇനി ആ‍ല്‍ത്തറയിലും തോന്ന്യാശ്രമത്തിലുമല്ലാതെ മറ്റൊരിടത്തും കമന്റിടില്ല എന്നൊന്നും അര്‍ത്ഥമില്ല, പറഞ്ഞിട്ടുമില്ല. കമന്റിടും വല്ലപ്പോഴും എവിടെയെങ്കിലുമൊക്കെ. അതിന്റെ മാനദണ്ഡങ്ങളൊക്കെ തീരുമാനിച്ച് വരുന്നതേയുള്ളൂ. അത്ര ആക്ടീവായി കമന്റ് മുറികളില്‍ ഇനി കാണില്ല എന്നുമാത്രം.

ഇനി ഇതിന്റെ ചുവട് പിടിച്ച് ഒരു വാഗ്വാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്. എല്ലാവരോടുമുള്ള അപേക്ഷയാണ്. മനസ്സ് നൊന്തിരിക്കുന്നു, ഒരുപാട്. തോറ്റ് അടിയറവ് പറഞ്ഞ് ജീവനുവേണ്ടി യാജിക്കുന്ന ശത്രുവിനോട് കാണിക്കുന്ന ദയവെങ്കിലും കാണിക്കണം. പ്ലീസ്...
:( :( :(

വല്ലപ്പോഴും ഒരു കുറിപ്പ് എഴുതി സൌഹൃദം പുതുക്കണമെന്ന് തോന്നുമ്പോള്‍ manojravindran@gmail.com എന്ന വിലാസത്തില്‍ ഞാനുണ്ട്. എല്ലാവര്‍ക്കും നന്ദി.

സസ്നേഹം
-നിരക്ഷരന്‍
(ആന്നും, ഇന്നും, എപ്പോഴും)

അനില്‍@ബ്ലോഗ് // anil said...

നിരക്ഷരന്‍ മാഷിന്റ്റെ കമന്റ് കണ്ട് ആകെ കണ്‍ഫ്യൂഷനായി.

കമന്റ് ഇത്ര പ്രശ്നക്കാരനാണോ?

ഒരു കുടുംബം തകര്‍ക്കാന്‍ മാത്രം ശക്തമാണോ അപ്പോള്‍ ഈ സാധനം? വലിയ പരിചയമില്ലാത്ത ഫീല്‍ഡ് ആയതുകൊണ്ട് ചോദിക്കുന്നതാണ്. (കാപ്പിലാന്‍ ഉത്തരം പറയുമായിരിക്കും).

മനസ്സില്‍ തോന്നുന്ന അഭിപ്രായം വിളിച്ചു പറയുക എന്നതാണ് എന്റെ ശീലം,എവിടേയും. അതിനാല്‍ തന്നെ സുപ്പീരിയേഴ്സിന്റെ നോട്ടപ്പുള്ളിയായിരിക്കും എപ്പോഴും.അതു ഞാന്‍ കാര്യമാക്കാറില്ല.

ബൂലോകത്തും അങ്ങിനെ തന്നെ, പറയേണ്ടത് തോന്യാസമായാലും, അവശ്യമെങ്കില്‍ പറയും. ഇവിടെ വ്യക്തിപരമായ സൌഹൃദങ്ങള്‍ അധികം ഇല്ലാത്തതിനാല്‍ ബാദ്ധ്യതകളും ഇല്ല, സുഖം.

ആല്‍ത്തറയിലും തോന്യാശ്രമത്തിലും വെറും വഴിപോക്കനാണ്.നിത്യേനയെന്നോണം വന്നുപോകുന്നു എന്നു മാത്രം, അനോണികള്‍ക്കു പോലും പ്രവേശനം ഉള്ള സ്ഥലം എന്ന സ്വാതന്ത്രം ആണെന്നു കൂട്ടാം, അങ്ങിനെ കൂട്ടിയാല്‍ മതി.

വീണ്ടും വരാം, ഓടിക്കുന്നത് വരെ :)

കനല്‍ said...

മനസ്സില്‍ തോന്നുന്ന അഭിപ്രായം വിളിച്ചു പറയുക എന്നതാണ് എന്റെ ശീലം,എവിടേയും

ഇത് തന്നെയാ എന്റെയും ശീലം.

പിന്നെ അടിക്ക് അടി
തെറിക്ക് തെറി, ഇതൊക്കെ നേരിട്ട് കിട്ടിയാല്‍ മാത്രം.

അല്ലാതെ ബ്ലോഗിലോ പോസ്റ്റിലോ,മെയിലിലോ ആശയയുദ്ധമല്ലാതെ
മറ്റേപണി കാണിക്കുന്നത് ശൂരത്ത്വം ആണത്തമില്ലായമ
(അല്ലേ പെണ്ണത്ത്വമില്ലായ്മ) തുടങ്ങിയ കാറ്റഗറിയില്‍ പെടുന്നവരുടെ തൊഴിലാണെന്ന് കരുതി, നമ്മള്‍ അവരോടങ്ങ് സഹതപിച്ചേക്കണം.

ആശയയുദ്ധത്തിന് അനോണി ഓപ്ഷനും നല്ലതാണെന്ന പക്ഷക്കാരനാണ് ഞാനും. അത് വ്യക്തിപരമായ തരം താഴ്ന്ന അവഹേളനങ്ങള്‍ക്ക് ആണുങ്ങള്‍ ഉപയോഗിക്കില്ല. അതിലും ഭേദം കണ്ണാടിയില്‍ നോക്കി ആ തോന്നിയതങ്ങ് പറഞ്ഞാല്‍ പോരെ. അപ്പോള്‍ മുന്‍പില്‍ കാണുന്ന പ്രതിബിംബത്തിനെങ്കിലും ജീവനുണ്ടെന്ന് പറയാമല്ലോ?

ദേ ഞാനൊരു പോസ്റ്റിലിട്ട കമന്റ് മാളുന്റെ ഫാന്‍ ഇവിടെ കൊണ്ട് പേസ്റ്റി,അതിലെനിക്കു പരിഭവമില്ല മറിച്ച് നന്ദിയുണ്ട് ആ അനോണിയോട്.

കാപ്പിലാന്‍ said...

എല്ലാവരോടുമുള്ള അപേക്ഷയാണ്. മനസ്സ് നൊന്തിരിക്കുന്നു, ഒരുപാട്. തോറ്റ് അടിയറവ് പറഞ്ഞ് ജീവനുവേണ്ടി യാജിക്കുന്ന ശത്രുവിനോട് കാണിക്കുന്ന ദയവെങ്കിലും കാണിക്കണം. പ്ലീസ്...
:( :( :(
മുകളില്‍ പറയത്തക്ക കുടുംബം കൊല്ലി കമെന്റ് എന്താണ് നിരനെ? ഞാന്‍ ഒന്നും ചോദിക്കുന്നില്ല .വിഷമം ഉണ്ടായിക്കാണും എന്നറിയാം .അല്ലെങ്കില്‍ നിരന്‍ ഒരിക്കലും ഇങ്ങനെ ഒന്നും എഴുതില്ലന്നറിയാം.ഞാനും ഇപ്പോള്‍ എങ്ങും പോയി അധികം കമെന്റ് അടിക്കാറില്ല .മറ്റു കാരണം കൊണ്ടൊന്നും അല്ല .പഴയത് പോലെ ഒരു സുഖം തോന്നുന്നില്ല .ആകെ പോകുന്നത് ചുരുക്കം ചില ബ്ലോഗില്‍ മാത്രമാണ് .ഞാന്‍ മെയില്‍ അയക്കാം .മറ്റു വിശേഷങ്ങള്‍ ഒന്നും ഇല്ല .

തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ പിന്നെയും കാപ്പുവിന്റെ ജന്മം ബാക്കി .

സ്നേഹത്തോടെ

കാപ്പിലാന്‍ (അന്നും ഇന്നും എന്നും)
:):):)

കാപ്പിലാന്‍ said...

അനിലേ ,
ഇവിടെ ആരും ആരെയും ഓടിക്കുന്നില്ല .എന്‍റെ ഒരു ബ്ലോഗിലും ഇത്രയും പ്രശനം ഉണ്ടായിട്ടും ഞാന്‍ അനോണി ഓപ്ഷന്‍ എടുത്തു കളഞ്ഞിട്ടില്ല .കനല്‍ പറഞ്ഞതുപോലെ വല്ലപ്പോഴും എനിക്കും എന്‍റെ ബ്ലോഗില്‍ അനോണി ആകാമല്ലോ .പക്ഷേ മുഖം മൂടി അണിഞ്ഞു വന്ന് ചീത്ത വിളിക്കുംബോഴേ വിഷമം ഉണ്ടാകൂ .
സഗീറിന്റെ ബ്ലോഗില്‍ പല പ്രാവശ്യം ഞാന്‍ കമെന്റിട്ടു .ഒരിക്കല്‍ പോലും ഞാന്‍ അവിടെ അനോണിയുടെ വേഷം ഇട്ടിട്ടില്ല .

എടുത്തോണ്ട് പോടാ നിന്‍റെ കാളയെന്ന കവിതയെ :) ആരോട് ചോദി ച്ചിട്ടാട ഇവിടെ കൊണ്ട് കെട്ടിയത് ? ഇതിന്റെ അര്‍ഥം എന്താണ് മകാനേ ..എന്നൊക്കെ പറയണ്ട കാര്യം ഉണ്ടോ ?

ഞാന്‍ ഒരു പാവമാണെന്ന് ബൂലോകര്‍ക്കറിയാം അതുകൊണ്ടല്ലേ എന്‍റെ പുറത്തു കയറാന്‍ വരുന്നത് .ഞാന്‍ നിര്‍ത്തി .

ഇനി ബ്ലോഗുന്നില്ല .അടുത്ത കവിതയുടെ പണിപ്പുരയിലാണ് .അത് കഴിയും വരെ വിടൈ..വിടൈ .വിടൈ .

പറയണ്ട കാര്യം പറയണ്ട പോലെ പറയുന്നതാണ് ആണത്തം .അനില്‍ ഇപ്പോള്‍ ബൂലോകരുടെ കണ്ണില്‍ ഉണ്ണിയാണ് :) നോട്ട പുലിയല്ല :( .

Anonymous said...

മാക്രോ ആര്‍ക്കും മാ‍ണ്ടെ?
പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇനി ആകെ ഒരു ആശ്രയം ഈ മാക്രോ ആണെന്നാ പുതുമൊഴി.

അതിന്റെ ഭാഗമായി ഉടന്‍ അമ്മത്തായയുമായി കരാറേര്‍പ്പെടൂന്നതാണ്, ഇത്തരത്തിലുള്ള സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവരോടു പുറം തിരിഞ്ഞു നിക്കല്ലെ മക്കളെ.

ചാണക്യന്‍ said...

കാപ്പിലാനെ,
ഇവിടെ എന്തോ അനിഷ്ടങ്ങള്‍ സംഭവിച്ചതായി തോന്നുന്നു...
ആകെയൊരു ശശ്മാന മൂകത....
എന്താണു സംഭവിച്ചത്...?

കാപ്പിലാന്‍ said...

ചാണക്യ ..ഇവിടെ യാതൊരു കുഴപ്പവുമില്ല .ബസ് വഴിയില്‍ ബ്രേക്ക് ഡൌണ്‍ ആയി .ഇയാള് എവിടെപോയികിടക്കുകയായിരുന്നു.അനില്‍ വണ്ടിയുടെ അടിയില്‍ ഉണ്ട് നോക്കിക്കോണേ.ഇന്നലെ പുതിയ വണ്ടിയാന്ന് പറഞ്ഞ് കൊണ്ടുവന്നതൊരു ചക്കടാ വണ്ടിയാണല്ലോ ചാണക്യ .
ഞാന്‍ ഒന്ന് മുള്ളിയിട്ടും വരാം .
പുതിയ മൈക്രോ ഫിനാന്‍സ് എങ്ങനെയാണ് ചാണക്യ .

Anonymous said...

പോയിക്കിടന്നുറങ്ങു ചാണക്യാ,
അവിടെ അമേരിക്കയില്‍ പകലാ, കാപ്പിലാന്‍ ഓഫ്ഫീസിലിരുന്നാ ഈ കീച്ചുന്നത്. അണ്ണന്‍ ഇന്ത്യയിലല്ലെ?

ചാണക്യന്‍ said...

കാപ്പിലാനെ,
കാര്യങ്ങളുടെ കെടപ്പ് അങ്ങനെയാണെന്ന് ഇപ്പൊ മനസിലായി....
എന്ത് മനസിലായി...?
മൈക്രോ ഫിനാന്‍സിന്റെ കക്ഷിക്കാരനാ പുതിയ അവതാരമായ ദിവ്യ ജോഷിയുടേയും സ്പോണ്‍സര്‍..
ദേ ഇപ്പോ ശരിയായില്ലെ....
അനിലെ...വണ്ടി വിട്....
miles to go before i sleep...

ചാണക്യന്‍ said...

വേറെ വാര്യര്‍,
അതൊരു പുതിയ അറിവാണല്ലോ...
നന്ദി ഡാ ഇനിയും വരണേ...

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
കാപ്പിലാന്‍ said...

ചാണക്യ ,മനസിലായോ ...
അത് തന്നെ
അമേരിക്കയില്‍ പകലാകുമ്പോള്‍ എവിടെ എന്താകും ?
അതന്നെ ..
അതിനും ഒരു വേറെ വാര്യര്‍ വരേണ്ടി വന്നല്ലോ ..
വാര്യരെ ,പെടുത്തെച്ചു പോയി കിടന്നുറങ്ങ്
അല്ലെങ്കില്‍ മൂത്രം തലയില്‍ കയറും .

മാക്രോ ഫിനാന്‍സ് മനസിലായി വരുന്നു ചാണക്യ .അപ്പോള്‍ ഇന്നലെ ആ ഗുരു പറഞ്ഞതുപോലെ സമ ദൂരത്തില്‍ സഞ്ചരിച്ചാല്‍ ഉടനെ തന്നെ അടുത്ത അവതാരം കേരളത്തില്‍ വരും അല്ലേ ?
നമ്മുടെ വെള്ളാപ്പള്ളിക്ക് ഇതില്‍ ഷെയര്‍ ഉണ്ടോ ?

Anonymous said...

വെണ്ണപ്പാളി നടേശഗുരുക്കള്‍ക്കും, മാക്രോ വാര്യര്‍ക്കും തെറ്റി.

അത് മൈക്രോ ഫിനാന്‍സ് ആണ്.

മൈക്രോ യുടെ നേരെ ഓപ്പോസിറ്റ് (അതായത് വിപരീതപദം)ആണ് മാക്രോ. തെറ്റിച്ചുപറയല്ലേ. പറയുന്നെങ്കില്‍ നേരെ പറ.

Anonymous said...

കാപ്പിലാനെ
അപ്പ അങ്ങനാ കാര്യങ്ങള്‍ വരാന്‍ അല്‍പ്പം താമസ്സിച്ചു. മാക്രൊ അണ്ണന്‍ ആളു പുലിയാ, ഇനിയാരും അങ്ങോട്ടു ചെല്ലണ്ടാന്നാ തോന്നുന്നത്

Anonymous said...

മാഷെ,
ഇമ്പോസിഷന്‍.

മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ
മാക്രൊയുടെ എതിര്‍പദം മൈക്രോ

ചാണക്യന്‍ said...

അനിലെ,
ഒരു സംശയം....
നമ്മുടെ വണ്ടി നേരെ തന്നെയല്ലെ പോവുന്നത്...
കാപ്പിലാനെ,
ദേ അതെന്താദ്...മാക്രോയോ..മൈക്രോയോ...
എന്ത് കുന്തമായാലും....സ്ത്രീ ശാക്തീകരണമാണ് വെള്ളാപ്പള്ളി ലക്ഷ്യമിട്ടിരിക്കുന്നത്...അതിന്റെ മുന്നോടിയാണ് ദിവ്യാ ജോഷി അവതരണം...
എങ്ങനെ സംഗതി ഹോട്ടല്ലെ?
ങ്ഹേ....ങ്ഹേ...

കാപ്പിലാന്‍ said...

കേരളത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനം നല്ലൊരു പരിപാടിയാണ് .അതില്‍ മുന്നിട്ടിരങ്ങിയിരിക്കുന്ന വെള്ളാപ്പള്ളിയും വാര്യരും സമൂഹത്തിനു വേണ്ടി നല്ലൊരു കാര്യമാണ് ചെയ്യുന്നത് .അങ്ങനെയെങ്കിലും കേരളത്തിന്റെ പട്ടിണി മാറികിട്ടുമല്ലോ .അതെന്താ തായമ്മ ഇമ്പോസ്സഷന്‍ തന്നിട്ട് പോയത് .എന്നിട്ട് എല്ലാവരും പഠിച്ചോ ?വര്‍മ്മമാരും ഇറങ്ങിയോ വെള്ളാപ്പള്ളിയെ പിടിക്കാന്‍ ?
അനിലേ വണ്ടി വിട് നമുക്ക് ഇവിടെ നിന്നാല്‍ ശരിയാകില്ല .ആദ്യം വള്ളിക്കാവ് ,പിന്നെ തൃശൂര്‍ ..ഇതേതാ ഈ കാനാടി മഠം .അനിലിന്റെ ആഗ്രഹം പോലെ അവിടെയും കയറാം ..
റ്റിം ..റ്റിം ..ആ വണ്ടി പോട്ടെ .

കാപ്പിലാന്‍ said...

സ്ത്രീകള്‍ ഒന്നായി ഒറ്റകെട്ടായി പോകണ്ടത് തീര്‍ച്ചായും സാമൂഹ്യ ഉന്നമനത്തിന് നല്ലതാണ് ചാണക്യ .ഇപ്പോള്‍ തന്നെ അമ്മയും ,ദിവ്യജോഷിയും ,വാര്യരും ഒന്നിച്ചാല്‍ കേരളത്തില്‍ ഒരു പുതിയ ശക്തിയായി വളരാം .നഷ്ട്ടപ്പെട്ട പലതും നേടിയെടുക്കുവാനും ഇവര്‍ക്ക് സാധിക്കും .അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു .
സ്ത്രീകള്‍ അബലകള്‍ അല്ല .ചപലകളും അല്ല .നോക്കുക ,ജനകോടികള്‍ ഇവരുടെ മുന്നില്‍ മുട്ട് മടക്കുന്നത്

Anonymous said...

ചാരാ‍യകച്ചവടവും കോണ്ട്രാക്റ്റര്‍ പണിയുമായി നടന്ന നടേശന്‍ ഒരു സുപ്രഭാതത്തില്‍ ജാതി മതദ്വേഷമില്ലാതെ സര്‍വ്വരും വാഴുന്ന സംഘടനയുടെ ആചാര്യനായപ്പോള്‍ തച്ചുടയ്ക്കപ്പെട്ടത് പാവം നാണുവിന്റെ സിമന്റ് പ്രതിമകളായിരുന്നു...
ചാരായകാശ് കൊണ്ട് യോഗം പിടിച്ചെടുത്ത് യോഗിയായി ഞെളിയുന്ന നടേശന് ശാശ്വതീകാനന്ദ വെറും സാമി...
കളി നടേശനോടോ?...ഫലമോ ശാശ്വതീകാനന്ദ ശാശ്വത പരിഹാരത്തിന്റെ രുചിയറിഞ്ഞു....പാവം കേട്ടുകേഴ്വിയില്ലാത്ത ജലസമാധിയായി(എന്ന് കേരള കൌമുദി)....
പറയാന്‍ ഏറെയുണ്ട്....കാപ്പിലാന് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല...

മാണിക്യം said...

കമന്റ് 70
മിണ്ടണ്ട എന്ന് വിചാരിച്ചാല്‍ സമ്മതിക്കില്ലാ, കാപ്പിലാനെ ഞാന്‍ എന്റെ പ്രൊഫലില്‍ male female എന്ന് ഒന്നും വച്ചിട്ടില്ലാ 'മാണിക്യം' ഞാന്‍ എഴുതുകയും വായിക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്നു, വായിച്ചു ചീത്തയാവുന്ന കാലം ഒക്കെ കഴിഞ്ഞു, കവിതാ‍ആയാലും കഥ ആയാലും ഒരു തമാശ ആയാലും അതാസ്വദിക്കന്‍ ഒന്നു ചിരിക്കാന്‍ മനുഷ്യനു മാത്രമെ കഴിവുള്ളു..
പിന്നെ അച്ചടി മാദ്ധ്യമങ്ങളില്‍ പെണ്ണെഴുത്ത് എന്ന് ക്യാറ്റഗറൈസ്‌ ചെയ്തു എന്തിനു വേണ്ടി എന്ന് അറിയില്ല. അതുപോലെ ഇന്ന ഇന്ന ചേരുവകള്‍ ആണ് സ്ത്രീക്ക് എന്നും ഒരു പിടി വാശി ..അതില്‍ നിന്നെല്ലാം ഒരു കുടഞ്ഞെറിയല്‍ ആയിരുന്നു ബ്ലോഗ്, സത്യത്തില്‍ മാണിക്യം എന്ന് മാത്രം പറഞ്ഞ് കൂടുതല്‍ വിവരങ്ങള്‍ കൊടുക്കാതെ നില്‍ക്കാന്‍ ആണു ഞാന്‍ ശ്രമിച്ചത് ..
ബ്ലോഗ് ഞാന്‍ വായീച്ചു തുടങ്ങുന്ന കാലത്ത് വളരെ കുറച്ചാളുകളെയുള്ളു , ഇന്ന് ബ്ലോഗില്ലാത്തവരില്ല, അതു നല്ല ഒരു ഉന്നതി തന്നെയാണ് , എല്ലാമേഘലയിലും എന്നപോലെ മലയാളിയുടെ നേട്ടം . സാക്ഷരകേരളത്തിന്റെ അഭിമാനം .. ഇന്ന് ആകെ ഒരവലോകനം നടത്തുമ്പോള്‍ പഴയ വന്‍പുലികള്‍ ഒക്കെ എവിടെ എന്ന് ചോദിച്ചു പോകും . ഇടക്കാലത്ത് മലയാളം ബ്ലോഗില്‍ തെളിഞ്ഞു നിന്ന പല സ്ത്രീ സാന്നിധ്യങ്ങളും പിന്നൊട്ട് പോയ ഒരവസ്ഥ, കൂടാതെ എഴുത്തില്‍ കരുത്ത് തെളിയിച്ചവര്‍‌ക്ക് എതിരേ ഒളിപോരാട്ടവും , എഴുതി ഒപ്പം എത്താന്‍ പറ്റില്ലാ എന്നു തോന്നിയപ്പൊള്‍ ഒളിപൊരാട്ടം . വ്യക്തിഹത്യാ ആലോചിക്കാവുന്നതെയുള്ളു , അതിലൊക്കെ എത്ര സത്യങ്ങള്‍ ഉണ്ടെന്ന്, ഒരു വ്യക്തിയെ മാത്രമല്ല്ല കൂട്ടുകെട്ടിനെ വരെ ചിന്നഭിന്നമാക്കാനാണു പല നിഷ്കളങ്കന്മാരും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.. ബ്ലോഗില്‍ സംവേദിക്കുന്നത് ആശയങ്ങളാണ് . അഭിപ്രായങ്ങളാണ് കൈ മാറുന്നത് , വിത്യസ്തമായ കാഴ്ചപ്പാടിനെ വിശകലനം ചെയ്യാന്‍ കിട്ടുന്ന അവസരം , അതുപോലെ പ്രതിഭയുള്ള എത്ര എത്ര എഴുത്തുകാര്‍‌ അവരുടെ ബ്ലോഗില്‍ പോയി വായിക്കുമ്പോള്‍ ആദരിക്കാന്‍ തോന്നും അതൊരു കമന്റായി "നന്നായിരിക്കുന്നു" "ആശംസകള്‍ " ഇങ്ങണെ ഒറ്റവാക്കിലോ അല്ലാ നല്ല ഒരു വിമര്‍‌ശനമോ നിരൂപണമൊ ആയി കമന്റുകള്‍ വരുന്നതു എഴുത്തുകാര്‍‌ക്ക് പ്രചോദനവും പിന്നാലെ വായിക്കുന്നവര്‍ക്ക് വിത്യസ്തമായ ഒരു കഴ്ചപ്പാടും നല്‍കുന്നു...ഞാന്‍ ഒരു മകളാണ്, സഹോദരിയാണ് , ഭാര്യയാണ്, മരുമകളാണ്, അമ്മയാണ്,എല്ലാറ്റിനും ഉപരി ഒരു സുഹൃത്താണ്
ഈ ഓരോനിലയിലും ഞാന്‍ നില്‍ക്കണ്ടത് എവിടെയാണെന്ന് അറിയാം. മാണിക്യം എന്ന ബ്ലോഗിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന ആല്‍ത്തറ, മറ്റൊന്നും അല്ലാ ഇവിടെയും തോന്ന്യാശ്രമത്തിലും വളരുന്ന കൂട്ട് കെട്ട് അതിനെ ഞാന്‍ ആദരിക്കുന്നു, വിത്യസ്തതയുള്ള അവതരണങ്ങള്‍.
മുഖത്ത് നൊക്കി സംസാരിക്കാന്‍ പലര്‍ക്കും സാധിക്കില്ലാ ഒരു കൂട്ടത്തെ അഭിസംബോധന ചെയ്യാനവില്ലാ അതു ഒരു വൈകല്യം തന്നെയാണ്. അത്മവിശ്വാസത്തിന്റെ കുറവ് . ആ ജനുസ്സില്‍ പെട്ടവരാണ് അനോണികളും . അത്രയ്ക്ക് വെയ്‌റ്റിട്ടാല്‍ മതി. പിന്നെ സഭ്യമായി പറയണം എന്നു ഗൈഡ്‌ ലൈന്‍ വയ്ക്കാന്‍ പറ്റില്ലാ
എന്തായാലും പറയുക തന്നെ ചെയ്യും .ഞാന്‍ ചിന്തിച്ചിടത്തോളം ഓരോ വാക്കും വിശകലനം ചെയ്തു നോകിയാല്‍ എന്താ ഇത്ര അസഭ്യം?
മനസ്സിലെ ക്ഷോപത്തെ ദുഖത്തെ വെളിയില്‍ കോണ്ടു വന്നില്ലേങ്കില്‍ ഭ്രാന്താവും . ചിലര്‍ അതു പറഞ്ഞു തീര്‍ക്കും ചിലര്‍ കവിതയാക്കും ചിലരത് കഥയാക്കും . ഇന്നും ഇന്നലെയും തുടങ്ങിയതൊ ബ്ലോഗില്‍ വന്ന പ്രതിഭാസമോ അല്ല പുലഭ്യം പറച്ചില്‍.. പൊതു കക്കുസിന്റ്റെ ചുമരുകളായിരുന്നു ആദ്യകാല ‘അനോണി’ ബ്ലോഗുകള്‍. ഭരണിപ്പാട്ട്പൂരപ്പാട്ട് ഒക്കെ ഉള്ളില്‍ കിടക്കുന്ന അമര്‍ഷം പറഞ്ഞെറിഞ്ഞു തീര്‍ക്കാന്‍ പൂര്‍വീകര്‍ കണ്ടെത്തിയ മാര്‍‌ഗം തന്നെ അല്ലെ?
തല്‍ക്കാലം ഒരു വിരാമം തുടരും ഞാന്‍ ഇവിടെയുണ്ട് രാവിലും ........
എല്ലാവരും സന്തോഷമായിരിക്കുകാ ,
എന്തും പറയാം മറ്റൊരു മനസ്സ് നൊവരുത് അതോര്‍മ്മിക്കുക....സസ്നേഹം മാണിക്യം

ചാണക്യന്‍ said...

മാണിക്യം,
“ എന്തും പറയാം മറ്റൊരു മനസ്സ് നൊവരുത് അതോര്‍മ്മിക്കുക....സസ്നേഹം മാണിക്യം..”

ഈ പോസ്റ്റില്‍ ആരേയെങ്കിലും നോവിച്ചതായി തോന്നിയോ?

കാപ്പിലാന്‍ said...

ഇവിടെ ആര് ആരെ നോവിച്ചു എന്നാണ് ചേച്ചി ഈ കമെന്റില്‍ കൂടി പറയാന്‍ ശ്രമിക്കുന്നത് .മേല്‍പറഞ്ഞ വ്യക്തികള്‍ ചേച്ചിയുടെ ആരെങ്കിലും ആണോ ? ആണെന്കില്‍ ഷമിക്കണം .അറിയില്ലായിരുന്നു .

വികടശിരോമണി said...

വണ്ടി നേരെ പോട്ടെ...ഞാനിവിടെത്തന്നെയുണ്ട്.
എന്നാലും വണ്ടിക്കകത്തിരുന്ന് ചില സംശയങ്ങൾ തീർക്കാലോ.
അടുത്ത കാലത്ത് മാത്രം ബ്ലോഗാനാരംഭിക്കുകയും ഒരു വർഷത്തിലേറെയായി ബ്ലോഗുകൾ വായിക്കുകയും ചെയ്യുന്ന ഞാൻ,ഏറെ ശ്രദ്ധയോടെ വായിച്ച് പോന്ന ഒരു ബ്ലോഗാണ് നിരക്ഷരന്റേത്.മുകളിലുള്ള നിരക്ഷരന്റെ കമന്റ് എനിക്ക്(പരിചയക്കുറവുകൊണ്ടാകാം)ശരിക്കും മനസ്സിലായില്ല.അനിൽ ചോദിച്ച ചോദ്യം എനിക്കുമുണ്ട്.സത്യത്തിൽ ഈ കമന്റ് അത്ര വലിയ പ്രശ്നക്കാരനാണോ?ഇത്ര വേദനാജനകമായ അനുഭവങ്ങൾ പകരാൻ മാത്രം ശക്തമായ കാര്യമാണോ കമന്റ്?വ്യക്തിപരമായ ബൂലോകസൌഹൃദങ്ങൾ എനിക്കു കുറവാണ്.പറയാനുള്ള കാര്യം അർഹിക്കുന്ന വൈകാരികതലമെന്താണോ-അത് ആശിസ്സാകാം,പരിഹാസമാകാം,വിയോജനമാകാം,സ്നേഹമാകാം,ആദരവാകാം,അപൂർവ്വമാ‍യി ശകാരവുമാകാം-ആ നിലയിൽ പറഞ്ഞാണ് എനിക്ക് ജീവിതത്തിലും ശീലം.കമന്റുകളുടെ കാര്യത്തിലും ഞാനാ വഴിക്കേ പോയിട്ടുള്ളൂ.ഒരു തവണ പോലും അനോനിയാവണമെന്ന് തോന്നിയിട്ടില്ല.
മാണിക്യേച്ചി പറഞ്ഞതു കേട്ട് കാളവണ്ടിയിൽ പോയിരുന്നേൽ ഇതിനും മുമ്പേ എത്തിയേനേ...അനിലെ,ഇതെന്നാ വണ്ടിയോടീരാ കൂവേ..ചവിട്ടിവിട്...ആക്സിലേറ്ററുകാണുന്നില്ല്യോ...അതീച്ചവിട്ടിപ്പിടി...കണ്ട മഠത്തീക്കേറി സന്യാസിമാരെക്കാണാനൊന്നും ഞാനില്ല...ദിവ്യച്ചേച്ചിയെ കാണാനായോണ്ടാ ഞാനീ വണ്ടീക്കേറിയേ...
കാപ്പൂ,ഞാനീ വണ്ടിയിലുണ്ടാവും,ആട്ടിയിറക്കും വരെ.

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ഇന്നാ വണ്ടീടെ കീ പിടിച്ചോ.
ഇന്ധനത്തില്‍ വെള്ളം കയറി.
ഉറങ്ങാന്‍ പോകുന്നു.
റ്റാ റ്റാ.

മാണിക്യം said...

ഇവിടെ പേരും ബ്ലൊഗും വച്ചു കമന്റ് എഴുന്ന, അനില്‍, കാപ്പിലാന്‍, ചാണക്യന്‍ വികടശിരോമണി,കനല്‍, പിള്ളേച്ചന്‍ , നിരക്ഷരന്‍,മുരളിക, മാളു നീങ്ങളെ എന്നല്ല ആരേയും ഞാന്‍ ഒന്നും കുറ്റപെടുത്തുന്നില്ലാ അതിനുള്ള ഗ്രാഹ്യം എനിക്കില്ല. ഇനിയും ഈ പൊസ്റ്റില്‍ നിന്ന് ഇറങ്ങിയാലും നമുക്ക് കാണാം പക്ഷെ അനോണികളെ !!
ചാണക്യാ മാളുവിന്റെ ചിലപ്രയോഗങ്ങള്‍ ചിലര്‍ക്ക് വിഷമം ഉണ്ടാക്കീ അതുപോലെ ഡിലീറ്റ് ചെയ്തു ആ കമന്റുകളും ..അതൊന്ന് പറഞ്ഞു എന്നെ ഒള്ളു .പിന്നെ ഞാ‍ന്‍ മാറിനില്‍ക്കില്ലാ ഇവിടെ ഞാന്‍ ഉണ്ടാവും .

കാപ്പിലാന്‍ said...

അതെങ്ങനെ പറ്റും ചേച്ചി ,മാളൂ പേര് വെച്ച്‌ എഴുതുന്ന ഒരു ബ്ലോഗര്‍ അല്ലേ ? അനോണി അല്ലല്ലോ .ഞങ്ങള്‍ക്കാര്‍ക്കും ആ കമെന്റ് വിഷമം ഉണ്ടാക്കി എന്ന് പറഞ്ഞതും ഇല്ല .പിന്നെന്താണ് പ്രശനം ? മാളൂ വന്ന് ചോദിച്ചാല്‍ ചേച്ചി എന്ത് പറയും ? ആല്‍ത്തറയില്‍ കൂടുതല്‍ പ്രശ്നം ഉണ്ടാക്കാനല്ലേ അതുപകരിക്കൂ ?

മാണിക്യം said...

അതുകൊണ്ടല്ലെ “പിന്നെ ഞാ‍ന്‍ മാറിനില്‍ക്കില്ലാ ഇവിടെ ഞാന്‍ ഉണ്ടാവും .” എന്ന് പറഞ്ഞത്
ഞാന്‍ അങ്ങനെ പറഞ്ഞു എങ്കില്‍ അതു വായിച്ചു ബുദ്ധിമുട്ട് തോന്നിയവര്‍ ഉണ്ട്, അതു കൊണ്ടാ പറഞ്ഞത് . പിന്നെ വരട്ടെ ചോദിക്കട്ടെ .. അപ്പൊഴല്ലേ ? കാ‍പ്പിലാനെ ആ കാള എവിടെ പോയിന്ന് നോക്ക് , നാളെ ഞായറാഴ്ചയാ കൊഴുത്ത കാളകുട്ടനെ അറുത്ത് തീരികെ വരുന്ന ഒരു മുടിയനായ പുത്രന് ബിരിയാണി കൊടുക്കാം..

വികടശിരോമണി said...

ഒന്നോർത്താൽ മലയാളത്തിലെ എല്ലാ ക്രിയാപദങ്ങളും തെറികളാണ്.ചില അവയവങ്ങളുടെ ഗ്രാമ്യമായ പേരിനെ തെറിയായി മനസ്സിലാക്കുന്നതിലല്ലേ തെറ്റ്?
പണ്ട് തിക്കുറിശി പത്രലേഖകനോട്
“ഏതെങ്കിലുമൊരു മലയാളവാക്കുപറ,ഞാനതു തെറിയാണെന്ന് കാണിച്ചുതരാം”
പത്രലേഖകൻ:“ആലപ്പുഴ”
തിക്കുറിശ്ശി:“നിന്റമ്മേടെ ആലപ്പുഴ”
ഇത്രേയുള്ളൂ കാര്യം.
തെറി മോഡറേഷന്റെ മാനദണ്ഡം ബുദ്ധിമുട്ടില്ലെങ്കിൽ മനസ്സിലാക്കിത്തന്നാൽ ഉപകാരം.

മാണിക്യം said...

വികടശിരോമണി ... ഒരു കാരണവശാലും താ‍ങ്കള്‍ വികട ശൊരോമണി അല്ല
ആ പറഞ്ഞതാ ശരി ..
എതിനേയും നല്ലതാക്കാം
ഏതിനെയും ചീത്തയാക്കാം അത്രേയുള്ളു.
അപ്പോ റൈറ്റ് ..പോട്ടെ ...

കാപ്പിലാന്‍ said...

മാണിക്യം ചേച്ചി പലപ്പോഴും വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നു .ഇങ്ങനെ ചേച്ചി ഒരു കമെന്റ് ഇട്ടപ്പോള്‍ അതില്‍ തെറി ഇല്ലങ്കിലും മനസ് വിഷമിച്ച രണ്ടുമൂന്നു പേര്‍ ഇവിടെ ഉണ്ട് .

ഒരു ബ്ലോഗറുടെ കമെന്റ് നീക്കം ചെയ്യാന്‍ ( അതില്‍ തെറിയോ മറ്റു വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഒക്കെ ഇല്ലാതാകുമ്പോള്‍ )എങ്ങനെ സാധിക്കും .

ആ കമെന്റ് എന്നെ കുറിച്ചായിരുന്നു മാളൂ എഴുതിയത് .രണ്ടു കുട്ടികളുടെ അപ്പന്‍ .35 വയസില്‍ ഏറെ പ്രായം .ചാറ്റ് ചെയ്യുന്നവന്‍ ,കുടവയറന്‍ ,അതില്‍ എനിക്കില്ലാത്ത വിഷമം ആര്‍ക്കാണ് ചേച്ചി ? ആല്‍ത്തറയില്‍ വാഴ്ത്തുകള്‍ മാത്രം മതി എന്നാണോ ? എതിര്‍ത്ത് പറഞ്ഞാല്‍ അത് സഹിക്കാനും കഴിവുണ്ടായിരിക്കണം എഴുത്തുകാര്‍ക്ക് .

അല്ലെങ്കില്‍ ഈ പണിക്കു പോകരുത് .എന്‍റെ വീട്ടില്‍ ഇരിക്കുന്നവരെ ചീത്ത വിളിച്ചപ്പോള്‍ ഞാന്‍ ആ കമെന്റുകള്‍ ഡിലീറ്റ് ചെയ്തു .ഞാന്‍ അതുകൊണ്ട് പണി നിര്‍ത്തി പോയോ ? വാഴ്ത്തുകള്‍ മാത്രം വേണ്ട ആല്‍ത്തറയില്‍ നിന്നും ഞാന്‍ രാജിവെയ്ക്കാന്‍ തീരുമാനിക്കുന്നു .ഇത് രണ്ടാം തവണയാണ് ഞാന്‍ ഈ പടി ഇറങ്ങി പോകാന്‍ പോകുന്നത് .ഇനി എന്നെ തിരികെ വിളിക്കരുത് .എനിക്കൊരു ഗ്രൂപ്പും വേണ്ടാ .ഞാന്‍ മാത്രം മതി .എനിക്കിഷ്ടമുള്ളത് ഞാന്‍ എഴുതും.സൗകര്യം ഉള്ളവര്‍ വായിക്കും .
ലാല്‍ സലാം ആലിന്റെ മൂടേ.

മാണിക്യം said...

ചാണക്യാ മാളുവിന്റെ ചിലപ്രയോഗങ്ങള്‍ ചിലര്‍ക്ക് വിഷമം ഉണ്ടാക്കീ അതുപോലെ ഡിലീറ്റ് ചെയ്തു ആ കമന്റുകളും ..ചെയ്ത എന്നു തിരുത്തി വായിക്കാനപേക്ഷ.:(ഞാന്‍ ഇപ്പൊഴാ അതു ശ്രദ്ധിച്ചത്)
കാപ്പിലാനേ കാള പെറ്റൂ കയറെടുക്ക്....
കാപ്പൂ ഓടിപോകാതിരി‍ക്കാന്‍ ഈ ആലിന്റെ മൂട്ടില്‍ നിന്ന് ആ തുഞ്ചത്തെ കൊമ്പില്‍ കയറ്റി ഇരുത്തി കെട്ടി വയ്ക്കുന്നു...
എനിക്ക് എതിരായി ഞാന്‍ എഴുതിയാല്‍ പോലും നിങ്ങളേ ആരെയും ഞാ‍ന്‍ തള്ളി പറയില്ലാ കുറ്റപെടുത്തില്ലാ ...

സത്യമായും കാപ്പിലാനെ കൊണ്ടു ഞാന്‍ തോറ്റു ..

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്‍,
പിണങ്ങി പോകുകയാണോ?

ഒരു കാര്യം ശരിയാണെന്നു തോന്നുകയാണിപ്പോള്‍. ആല്‍ത്തറ ഒരു ഗ്രൂപ്പ് ബ്ലോഗ്ഗാണെങ്കില്‍ കഴിവതും ആരെയും വിഷമിപ്പിക്കാത്ത പോസ്റ്റുകളാവും നന്നാവുക. കാളയെക്കണ്ടപ്പോള്‍ പെട്ടന്നു കയറും കൊണ്ടു വന്നതാണ് എനിക്കു പറ്റിയ അബദ്ധം.അവിടെ കൊള്ളികളില്‍ കെട്ടിയ കാളയുടെ വാലേല്‍ പിടീച്ചാല്‍ മതിയായിരുന്നു.വിശ്വാസകര്യങ്ങളില്‍, അതു നടക്കുന്ന ദൈവങ്ങളായാലും, അല്ലാത്തവരായാലും, ഭിന്നാഭിപ്രായം ഉണ്ടാവുക സ്വാഭാവികമാണ്. എന്റെ കമറ്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യുന്നു.

Anonymous said...

കാനാടി മഠത്തെക്കുറിച്ചറിയാത്ത മണ്ഡൂകങ്ങളോ?
കുട്ടിച്ചാ‍ത്തന്റെ അരികിലേക്ക് ഇതിലേ വരൂ

നിരക്ഷരൻ said...

ഞാനൊരുത്തന്‍ വന്ന് ഒരു കമന്റിട്ട് എല്ലാം അലങ്കോലമാക്കിയെന്ന് മനസ്സിലാക്കുന്നു.

സുഹൃത്തുക്കളെ ഇതൊരു ആല്‍ത്തറയാണ്. എല്ലാവരും വെടിവട്ടം പറഞ്ഞിരിക്കുന്ന സ്ഥലം. എനിക്കൊരു വിഷമം ഉണ്ടായപ്പോള്‍ ഞാനത് ഈ ആല്‍ത്തറയില്‍ ഇരിക്കുന്നവരോടെല്ലാതെ മറ്റെവിടെ പോയി പറയും? അതായിരുന്നു എന്റെ കമന്റില്‍ ഉണ്ടായിരുന്നത്. അല്ലാതെ അത് ഈ പോസ്റ്റിനെയോ ഇതില്‍ വീണ കമന്റുകളേയോ ആസ്പദമാക്കി പറഞ്ഞതല്ല. എനിക്ക് പലയിടത്തുനിന്നുമായ പലതരത്തിലുള്ള കുത്തുവാക്കുകളും, മുനവെച്ചുള്ള സംസാരങ്ങളും ഈയിടെയായി കേള്‍ക്കേണ്ടി വരുന്നുണ്ട്. അതിന്റെ ഒരു മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോളാണ് എനിക്ക് ആ കമന്റ് ഇവിടെ ഇടേണ്ടി വന്നത്. എല്ലാവരും ക്ഷമിക്കണം അത് ഈ പോസ്റ്റിനെ സംബന്ധിച്ച് പറഞ്ഞതല്ല.

കാപ്പിലാന്‍ ഒരിടത്തും പിണങ്ങിപ്പോകുന്നില്ല. പെട്ടെന്നുള്ള വികാരത്തള്ളിച്ചയില്‍ കാപ്പിലാന്‍ പോകുന്നു ഇനി വരില്ല എന്നൊക്കെ പറഞ്ഞതായേ ഞാന്‍ കാണുന്നുള്ളൂ. കാപ്പിലാന്‍ ഇനിയും വരും, വരണം. കാപ്പിലാനില്ലെങ്കില്‍ ഞാനുമില്ല. ഈ ആര്‍ത്തറയിലും ആശ്രമത്തിലും മാത്രമല്ല.....അതിനെപ്പറ്റിയൊന്നും ഞാന്‍ ഇപ്പോള്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

എന്തായാലും എനിക്ക് കുറച്ച് വിശ്രമം ആവശ്യമാണ്. കാപ്പിലാനേ നമുക്കൊരുമിച്ച് വിശ്രമിക്കാം. എന്നിട്ട് പൂര്‍വാധികം ഭംഗിയായി തിരിച്ച് വരാം. വിമര്‍ശകര്‍ക്കും, മറഞ്ഞുനിന്ന് കല്ലെറിയുന്നവര്‍ക്കും നല്ല കവിതകളിലൂടെയും, ലേഖനങ്ങളിലൂടെയും മറുപടി കൊടുക്കാം. തെറിപറഞ്ഞെഴുതുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യണം. വീട്ടിലിരിക്കുന്നവരെ ചീത്ത വിളിക്കുന്ന കമന്റുകളും മായ്ച്ച് കളയണം. അതല്ലാതെ വരുന്ന അനോണി കമന്റുകള്‍ അവിടെ കിടന്നോട്ടേ. പക്ഷെ അതിനൊന്നും ആരും മറുപടി കൊടുക്കരുതെന്നാണ് എന്റെ അഭിപ്രായം. ഇഗ്‌നോര്‍ ചെയ്യുക എന്നതാണ് അവര്‍ക്കുള്ള മറുപടി. കുറേ കല്ലെറിഞ്ഞ് ക്ഷീണിക്കുമ്പോള്‍ അവര്‍ കളഞ്ഞിട്ട് പോയ്ക്കോളും. നല്ല നല്ല വിവര്‍ശനങ്ങള്‍ നമ്മുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അല്ലാതുള്ളത് കണ്ട ഭാവം കാണിക്കരുത്. പത്താള് കൂടുന്നിടത്ത് 12 അഭിപ്രായം ഉണ്ടാകും. നമുക്ക് നല്ലതെന്ന് തോന്നുന്നത് കൊള്ളുക, അല്ലാത്തത് തള്ളുക. നമുക്ക് ശരിയെന്ന് തോന്നുന്നത് നാം ചെയ്യുക. എന്റെ ഒരു കമന്റ് ഉണ്ടാക്കിയ പ്രശ്നത്തിന് എല്ലാവരും ക്ഷമിക്കുമെന്ന പ്രതീക്ഷയോടെ...

-നിരക്ഷരന്‍
(അന്നും ഇന്നും എപ്പോഴും)

മാണിക്യം said...

അനിലേ, ഒന്നും മാറ്റണ്ടാ ഒക്കെ ശരിയായി .. ആരും എങ്ങും പോകുന്നില്ല
ശെഡാ‍ വന്നു വന്നു മനുഷ്യരെ ഉറങ്ങാന്‍ സമ്മതിക്കൂല്ലെ?
നാളെ പള്ളിലും പോയിട്ട് പുള്ളി വന്നോളും എന്റെ ആക്ഷരപിശകില്‍ വന്ന പിശകാ ഒന്നു ക്ഷമിച്ചേക്കണേ
നീരൂ അതു പിന്നെ പറയുന്നാതിനു എന്താ കുഴപ്പം അതിനല്ലെ നമ്മള്‍ എല്ലാം ഇവിടെയുള്ളത് ...അനോണികളും നമുക്ക് വേണ്ടപെട്ടവരാ , ചിലരെ ഞാന്‍ തിരിച്ചരിഞ്ഞു അതുകോണ്ടല്ലെ ഒന്നും പറയാന്‍ പറ്റാത്തത് എല്ലാര്‍ക്കും വേണ്ടപെട്ടയാളും അനോണിയായി വന്നിട്ടുണ്ട് :) നേരിട്ട് പറയാന്‍ ചമ്മലാത്രേ ! ഹും! ക്ഷമിച്ചു കളയാം അല്ലെ? നാളെ കാണാം .

കനല്‍ said...

കാപ്പിലേ...

പിണങ്ങിപോയിടീലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങി കുണുങ്ങി നീയുണ്ണുവാന്‍ വരാറില്ലേ?

(കട: കവിയുടെ പേര് ഓര്‍മ്മയില്ല)

കുണുങ്ങി കുണുങ്ങി വന്ന് ഒരു കമന്റിടു കാപ്പിലാന്‍.

ആ തള്ള ഒരു വെവരക്കേട് പറഞ്ഞൂന്നോ, ഒരു കമന്റ് ഡിലീറ്റിയെന്നൊ കരുതി അങ്ങ് ക്ഷമിച്ചുകൂടെ.

അല്ലേല്‍ തന്നെ മാളു ആരാ? ആരുമറിയാത്ത ഒരു അനാഥപൈങ്കിളി,അവള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നും ഈ പോസ്റ്റ് കണ്ടിട്ട് മാളു പറഞ്ഞതുപോലെ ആരെങ്കിലും ചിന്തിച്ചു കൂടെയെന്നും ആ മിടുക്കി(മിടുക്കനോ) കാണിച്ചു തന്നു. ഇതൊക്കെ മനസിലാക്കാനുള്ള ലത് തള്ളക്കില്ല. വിക്യതി കുട്ട്യോളെ ആരോ എന്തോ പറഞ്ഞൂന്ന് കരുതി തള്ള അതെല്ലാമങ്ങ് അടിച്ചു വാരികളഞ്ഞു.

നമുക്കീ തള്ളയ്ക്ക് വെട്ടത്തു ചോറും ഇരുട്ടത്തു പായയും കൊടുക്കാം. എന്നാലും അത്ര കൊള്ളില്ലല്ലോ?

കാപ്പിലാന്‍ said...

എന്തും പറയും വര്‍മ്മ said...
ചാരാ‍യകച്ചവടവും കോണ്ട്രാക്റ്റര്‍ പണിയുമായി നടന്ന നടേശന്‍ ഒരു സുപ്രഭാതത്തില്‍ ജാതി മതദ്വേഷമില്ലാതെ സര്‍വ്വരും വാഴുന്ന സംഘടനയുടെ ആചാര്യനായപ്പോള്‍ തച്ചുടയ്ക്കപ്പെട്ടത് പാവം നാണുവിന്റെ സിമന്റ് പ്രതിമകളായിരുന്നു...
ചാരായകാശ് കൊണ്ട് യോഗം പിടിച്ചെടുത്ത് യോഗിയായി ഞെളിയുന്ന നടേശന് ശാശ്വതീകാനന്ദ വെറും സാമി...
കളി നടേശനോടോ?...ഫലമോ ശാശ്വതീകാനന്ദ ശാശ്വത പരിഹാരത്തിന്റെ രുചിയറിഞ്ഞു....പാവം കേട്ടുകേഴ്വിയില്ലാത്ത ജലസമാധിയായി(എന്ന് കേരള കൌമുദി)....
പറയാന്‍ ഏറെയുണ്ട്....കാപ്പിലാന് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല

എന്തും പറയും വര്‍മ്മ ,ബാക്കി കൂടി പറയൂ .

നിരക്ഷന്‍ ,

എനിക്കറിയാം ചില അനോണികള്‍ നിരന്റെ ബ്ലോഗില്‍ കയറി കളിച്ചു കാണും .അല്ലെങ്കില്‍ തന്നെ എന്നെ പോലെയുള്ളവര്‍ നിരനെ അസൂയയോടെ മാത്രമേ കണ്ടിട്ടുള്ളു .നിരനെ മാത്രമല്ല ,അനില്‍,ചാണക്യന്‍ ,വികടന്‍ എന്നിവരുടെ ബ്ലോഗില്‍ പോയി നോക്കിയാല്‍ മനസിലാകും അവരൊക്കെ ആരാണ് എന്ന് .വളരെ കാര്യവിചാരത്തോടെ ബ്ലോഗിനെ നോക്കി കാണുന്നവര്‍ ആണ് ഇവരെല്ലാം .നല്ലൊരു മാധ്യമമായി ഇതിനെ കാണുകയും ചെയ്യുന്നു .നമുക്ക് പറയണ്ട കാര്യങ്ങള്‍ ,മനസ്സില്‍ കൊള്ളുന്ന കാര്യങ്ങള്‍ ഇവിടെയെങ്കിലും പറഞ്ഞില്ലെന്കില്‍ നമ്മള്‍ എവിടെ പോയി പറയും .ഇത് കൊണ്ടൊന്നും നാട് നന്നാകും എന്ന ചിന്ത എനിക്കില്ല .എങ്കിലും ഒരാള്‍ എങ്കിലും മനസ് മാറിയാല്‍ അത്രയും നന്ന് .അനോണികളോ ബ്ലോഗര്‍മാരോ എന്തെങ്കിലും പറഞ്ഞിട്ടുന്ടെന്കില്‍ അതെല്ലാം മറക്കണം .ഇനിയും കൂടുതല്‍ ബ്ലോഗില്‍ ആക്റ്റീവ് ആകണം .

ഞാന്‍ ആദ്യമേ പറഞതാണ് കഴിവതും സ്ത്രീകള്‍ ഇതില്‍ കമെന്റ് ഇടരുത് എന്നത് .വാലും തലയും ഇല്ലാതെ ചേച്ചി കമെന്റ് എഴുതി.ആകെ കണ്‍ഫ്യൂഷന്‍ ആക്കി കളഞ്ഞു .

അത് പോട്ടെ .എനിക്കും തെറ്റ് പറ്റി .കാള പെറ്റുന്നു കേട്ടപ്പോള്‍ കയറെടുക്കാന്‍ ഓടണ്ട കാര്യം ഇല്ലായിരുന്നു .

:):)

ആല്‍ത്തറയില്‍ ഒരു കാള ഇറങ്ങി ആളുകളെ വിരട്ടി എന്ന് കരുതിയാല്‍ മതി .

അനിലേ ,ഇപ്പോള്‍ ബസ് ശരിയായി കാണുമെന്നു കരുതട്ടെ.ഞാന്‍ ചാവി തിരികെ തരുന്നു .എനിക്കീ ബസ് ഓടിച്ചു നല്ല പരിചയം ഇല്ല .അതാണ്‌ ടാസ്ക്കി വിളിക്കാടാ എന്ന് പറഞ്ഞത് .
ഇപ്പോള്‍ നമ്മള്‍ എവിടെ എത്തി അനിലേ ?

കനല്‍ പറഞ്ഞത് പോലെ തള്ളക്ക് രണ്ടു കൊടുക്കണ്ട സമയം കഴിഞ്ഞു :) .ഇന്ന് തള്ളക്ക് ചോറില്ല .

:):)

ചാണക്യന്‍ said...

ഞാനാകെ അസ്പറ്റായി മാറി നിന്നതാണ്...!
കാപ്പിലാനെ, കൊഴപ്പങ്ങളൊക്കെ തീര്‍ന്നാ...
തൃശൂരേക്കുള്ള യാത്ര തുടരണോ?
ആ അനില്‍ പുതിയ വോള്‍വാ ബസിന്റെ ടയറിന്റെ കാറ്റൂരി വിട്ടിട്ടാ സ്ഥലം വിട്ടത്. ഇനീപ്പോ എന്ത് ചെയ്യും....ആ പഹയനെ എവിടെചെന്ന് പിടിക്കാന്‍..
ഇയാളൊരു പരിഹാരം കാണൂ.....

കാപ്പിലാന്‍ said...

അനിലേ ആ ഡ്രൈവിങ്ങ് സീറ്റില്‍ കയറി ഒന്നിരുന്നെ അനിലേ ..പ്ലീസ് ..ഇന്നലെ മുതലേ വികടന്‍ ദിവ്യജോഷിയെ കാണണം കാണണം എന്നും പറഞ്ഞു കരയുന്നു .
ഇന്ന ഞാന്‍ അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന ഒരു ഷിവാസ് റീഗല്‍ അടിച്ചു ഫിറ്റ് ആയി പോകാം .എന്നാലേ അവിടെ ചെന്നാല്‍ എന്തെങ്കിലും ഒക്കെ കാട്ടാന്‍ പറ്റു.

കാപ്പിലാന്‍ said...

ചാണക്യ ,ഇവിടെ പ്രശനങ്ങള്‍ തീര്‍ന്നു .ഞാന്‍ പള്ളിയില്‍ പോകാന്‍ പോകുകയാ .അവിടെ അച്ചായന്‍ എവിടെ വരെയായി എന്ന് നോക്കി ഉടനെ വരാം .
ഹാവ് എ ബ്രേക്ക് ഹാവ് എ കിറ്റ്‌ ക്യാറ്റ് .

വികടശിരോമണി said...

ഷീവാസ് റീഗൽ ഒറ്റക്കു കമഴ്ത്തിയാൽ കൌടില്യൻ വെവരമറിയും.
കാപ്പൂ,
നിങ്ങളാണ് പരഹൃദജ്ഞാനമുള്ളവൻ.ദിവ്യച്ചേച്ചിയെക്കാണാത്ത എന്റെ തീവ്രദു:ഖം തിരിച്ചറിയുന്നവൻ.
വണ്ടിയെട് അനിലേ,പിണങ്ങാതെ.ഒരു പെഗ്ഗു കൂടുതൽ തരാം.

മാണിക്യം said...

കനലേ നിന്റെ കനലില്‍
ഞാന്‍ വെള്ളം ഒഴിക്കും
ഞാന്‍ ഉണര്‍‌ന്നിരുന്നപ്പൊള്‍‌ കണ്ടില്ലല്ലോ.

ഞാന്‍ ഒറ്റ കമന്റും ഡിലീറ്റ് ചെയ്തിട്ടില്ലാ ..
ഡിലീറ്റ് ചെയ്ത കമന്റുകള്‍ എന്ന് എഴുതിയതില്‍ ചെയ്തു എന്നു ആയതാണ് ....

തെറ്റ് ആര്‍ക്കും പറ്റൂല്ലെ?
കമന്റ് എഴുതി കൊടുക്കുന്നു ചിലര്‍‌,
അനോണി‍ അതുകോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍,
........
ഒരു കരച്ചില്‍ പോലും കാട്ടണില്ലല്ലോ?
അനോണിയായിട്ട് ഇങ്ങനെ പൊട്ടിക്ക്
എത്ര അനുസരണയുള്ള അനോണി!! അതു പോസ്റ്റി .കൊഴപ്പമില്ലാ അല്ലെ?പിന്നത് ‘ഒരു’ പുന്നാരാ അനോണിയല്ലെ വല്ലൊം പറയാന്‍ പറ്റുമോ?

എനിക്ക് ഇന്നു ചോറ് വേണ്ടാ ഞാന്‍ കൊയി ബിര്യാണി ബക്കാന്‍ പൂവാ .. ..
ഇന്ന് എല്ലാരുമുണ്ടിവിടെ...
ചാണക്യാ പരിഹരക്രീയവേണൊ? ഇനീ ഇപ്പൊ എനിക്കാരാ ഉള്ളത് കാപ്പുവൂം കനലും എന്നെ ക്രൂശിക്കാന്‍ നില്‍ക്കുന്നു ...ഞാന്‍ 26 കൊല്ലം അബ്ബായ ഇട്ട് അകത്തിരുന്നു ഇപ്പൊള്‍ ഒരു ബ്ലോഗില്‍ വന്ന് കമന്റാന്‍ പോലും പാടില്ലാ..

ഞാന്‍ ആദ്യമേ പറഞതാണ് കഴിവതും സ്ത്രീകള്‍ ഇതില്‍ കമെന്റ് ഇടരുത് എന്നത് .വാലും തലയും ഇല്ലാതെ ചേച്ചി കമെന്റ് എഴുതി.ആകെ കണ്‍ഫ്യൂഷന്‍ ആക്കി കളഞ്ഞു .

വാലും തലയും ഉണ്ടാരുന്നു അതു തിരിച്ചറിയാന്‍ പറ്റിയില്ലാ ... ഇരുതലമൂരി ..എന്നും ഒരു തരം പാമ്പ് ഉണ്ടേ!!

അത് പോട്ടെ .എനിക്കും തെറ്റ് പറ്റി .കാള പെറ്റുന്നു കേട്ടപ്പോള്‍ കയറെടുക്കാന്‍ ഓടണ്ട കാര്യം ഇല്ലായിരുന്നു .

അപ്പോള്‍ അതാണ് ..
കാപ്പിലാനെ കാള പെറൂല്ല്ലാ,പാലും തരൂല്ലാ, ഇങ്ങനെ മണികെട്ടി കൊണ്ടു നടക്കാം ...

ഞാന്‍ പള്ളിലും പൊയി,
ഉച്ചക്ക് ബിര്യാണിം വച്ച് കഴീച്ചിട്ടേ ഇനി വരൂ. വരും പോകത്തില്ലാ ..
അപ്പോ ഉഷാര്‍ ..

അനിലേ അത് എല്ല്ലാര്‍ക്കും കൂടിയാ ഒറ്റയ്ക്ക് അടിക്കല്ലേ... സ്ക്രാപ്പില്‍ ഉണ്ട്..

അനില്‍@ബ്ലോഗ് // anil said...

എല്ലാം കോമ്പ്രമൈസം ചെയ്ത് സബൂറാക്കിയ സ്ഥിതിക്ക് വണ്ടിയെടുക്കാമെന്നു തോന്നുന്നു.
ഇന്നു തൃശ്ശൂര്‍ പോയിരുന്നു. ദിവ്യ മാഡം ഇപ്പോള്‍ ദര്‍ശനം അനുവദിക്കുന്നില്ലെന്നാണ് അറിവു. എങ്കിലും അമേരിക്കയില്‍ നിന്നും വന്ന ഭക്തന്മാരാണെന്നറിഞ്ഞാല്‍ മനം മാറ്റം പ്രതീക്ഷിക്കാം.

അപ്പോ വണ്ടി സ്റ്റാര്‍ട്ട് ട്രൂംട്രൂം..............

പാടിക്കോ.
കുപ്പീം തൂക്കി...
............
ആരേക്കാണാന്‍...
...........

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

aaltharayil krikkato!! alppam kaathu ninnaal enikku sen`chory' atikkaan patumaayirunnu alle?
paamaran maashe altharayilOtt kaaNunnillallo. mUpparu pantithanaakaanulla sramatthilaaNO?

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,ചാണക്യാ, വികടശിരോമണി,
ഓടിവാ ഇവിടെ കയറിയേച്ചും പോകാം

പ്രതിവാദം said...

എന്തൂട്ട്ണ് ഇത് ?
തൃശ്ശൂര്‍ക്കാരെപറ്റി ആരണ് നോണ പറയ്ണ്?
സംഗതി ജോറായണ്ട്.
അപ്പോള്‍ പുവ്വാ.

പാമരന്‍ said...

ഹെന്‍റമ്മച്ചീ.. ഇതേതാ രാജ്യം?

Anonymous said...

ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ

Anonymous said...

ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ

Anonymous said...

ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ
ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ

ഠേ, ഠേ

മാണിക്യം said...

101

കാപ്പിലാന്‍ said...

ആ കാളക്കു ഇത്തിരി കാടിയോ വൈക്കൊലോ വല്ലതും കൊടുക്ക്‌ ചേച്ചി .സെഞ്ചുറി അടിച്ചു ഷീനിച്ചു നില്‍ക്കുന്നത് കണ്ടില്ലേ :) ഞാന്‍ ഗോദയില്‍ എത്താന്‍ കുറെ കൂടി താമസിക്കും .ഇത് അച്ചായന്റെ കമ്പുവില്‍ നിന്നും ടൈപ്പ് ചെയ്തതാ..പാമരന്‍ വന്ന് എന്നറിഞ്ഞതില്‍ സന്തോഷം ...അനിലേ ആ കാനാടി മഠം എന്താണ് സംഭവം ?
ഈ കാള ഏതാണ് പുതിയ ഇറക്കുമതിയാ :)

കാപ്പിലാന്‍ said...

ആ കമെന്റ് എന്നെ കുറിച്ചായിരുന്നു മാളൂ എഴുതിയത് . alla ketto SorrY.add me.read my blog pls!

മാളൂ ** has requested to be your friend on orkut.

To confirm or reject this request, click here.

To see മാളൂ's profile, click here.

* * *
മാളൂ ...എന്‍റെ മാളൂ ...മാ ..................ളൂ.
മാളു എനിക്കയച്ച ഫ്രണ്ട് റിക്വസ്റ്റ് ..കൂടെ ഒരു സോറിയും ...എന്നെകുറിച്ചല്ല മാളൂ പറഞ്ഞത് .നിങ്ങളെ കുറിച്ചാണ് കേട്ട .
എന്‍റെ സംശയം ഈ മാളൂ എന്ന ബ്ലോഗര്‍ക്ക് എന്‍റെ മെയില്‍ ആയിടി എങ്ങനെ അറിയാം . ഞാന്‍ അവിടെ ചെന്ന് നോക്കിയപ്പോള്‍ ഒരു ബ്ലോഗറുടെ ഏറ്റവും വലിയ അടുത്ത സര്‍ക്കിള്‍ എല്ലാം അതില്‍ ഉണ്ട് .വീണ്ടും എനിക്കെന്തോ മണക്കുന്നു .
മാളൂ ..വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ ഇവിടെ പറയാം .അല്ലാതെ പുറകില്‍ കൂടിയുള്ള സോറി വേണ്ട .

http://www.orkut.com/Main#Profile.aspx?uid=4235592176229846294

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
കിടിലം ഫോട്ടോസ്,
ഇതു നേരത്തെ ഇടണ്ടതായിരുന്നു.

പിന്നെ സച്ചിന്‍ കതിന വെടിക്കാരനാണോ? കുറേ കതിന പൊട്ടിച്ചിട്ടുണ്ടല്ലോ.

ഒരഞ്ചാറെണ്ണം എനിക്കും പൊട്ടിക്കാന്‍ പറയാമായിരുന്നു.

പിന്നെ മാളുവാണ് താരം.

ചാണക്യന്‍ said...

കാപ്പിലാനെ,
അവിടുണ്ടോ?
എന്ത് പരിപാടിയാണ് .....
ആ ലിങ്ക് ഏതാ?
ആരുടെ പ്രൊഫൈലാ അത്?

കാപ്പിലാന്‍ said...

ഓണം കഴിഞ്ഞ് 28 അം പക്കം ഓണാട്ടുകരയിലെ വലിയ ഒരുത്സവമാണ്‌ കാളകെട്ട് മല്‍സരം .പല സ്ഥലത്ത് നിന്നും കെട്ട് കാളകളെ ഒരുക്കി ഓച്ചിറ അമ്പലത്തില്‍ കൊണ്ടുവരും .ഏറ്റവും നല്ല കാളക്ക് സമ്മാനവും ഉണ്ടാകും .എന്‍റെ കുട്ടിക്കാലത്തെ നല്ലൊരു ഓര്‍മ്മയാണ് ഈ മല്‍സരം.കച്ചിയും തടിയും കൊണ്ട് നിര്‍മ്മിച്ച ആ കാളക്ക് മുന്നില്‍ പല ദേവി ദേവന്മാരുടെ പ്രതിമകളും ഉണ്ടാകും .

ഇവിടെയും വാക്കുകള്‍കൊണ്ട് തീര്‍ത്ത ഒരു കാളക്ക് മുന്നില്‍ വെച്ച്‌ കെട്ടാന്‍ പല രൂപങ്ങളും ഉണ്ടായി എന്നത് രസകരമായി തോന്നുന്നു .

ഈ കാളകെട്ടു മഹോല്‍സവത്തില്‍ ആദിയോടന്തം സഹകരിച്ച എല്ലാ മാന്യദേഹങ്ങള്‍ക്കും നന്ദി അറിയിക്കട്ടെ ( അനോണികള്‍ അടക്കം ).ഇതില്‍ ഇനി ഏറ്റവും നല്ല കാള ഏതാണ് എന്നറിയിക്കുവാന്‍ ജഡ്ജസിനെ ഈ സമ്മേളന വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു .

ചാണക്യ ,ആ ഓര്‍ക്കുട്ട് പ്രൊഫൈല്‍ നമ്മുടെ മാളുവിന്റെതാണ് .

അനില്‍ പറഞ്ഞതുപോലെ ഇതില്‍ മാളു ആകാം താരം .

എല്ലാവര്‍ക്കും വീണ്ടും നന്ദി അറിയിക്കട്ടെ .

നിരക്ഷരൻ said...

ആരാണ് കാപ്പിലാനേ ജഡ്ജ് ? കോഴ കൊടുത്ത് സ്വാധീനിക്കാന്‍ പറ്റിയ വല്ലവരുമാണോ ആവോ ?
:) :)

ചാണക്യന്‍ said...

കാപ്പിലാനെ,
വേല കയ്യിലിരിക്കട്ടെ,
താങ്കള്‍ മാളുവിനെപിടിക്കാന്‍ വലവിരിച്ചതായി ഞാനറിഞ്ഞു...!
മാളു പറഞ്ഞതു തന്നെ ഞാനും പറയുന്നു,
വയസായില്ലെ ഹേ, ഇനിയും വെച്ച് മതിയാക്കികൂടെ..?
കന്ന് കളിച്ചാല്‍ കാണാന്‍ ചേലാ...കാളകളിച്ചാലെ മഹാ ബോറാ...
അപ്പ പറ ആരാ മാളു....

കാപ്പിലാന്‍ said...

ഇന്ന് കേരളത്തില്‍ ഏറ്റവും നല്ല ഡിമാണ്ട് ഉള്ള പൂജ ശത്രു സംഹാര പൂജയാണ് .എനിക്കും ഒരു ശത്രു സംഹാര പൂജ കഴിക്കണം .

ഇതിന്റെ ജഡ്ജ് നിരക്ഷരാ നമ്മുടെ മാളൂട്ടിയാണ്.കാശ് കൊടുത്തു സ്വാധിനിക്കാന്‍ പറ്റുമോ എന്നറിയില്ല .ഞാന്‍ അന്വഷിക്കാം .

ഞാന്‍ വല വിരിച്ചു ചാണക്യ ,പക്ഷേ ആ വലകള്‍ എല്ലാം കീറി മുറിച്ചു മാളൂ കടന്നു കളയുന്നു .

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി
അമ്പട മാളൂ...

മാണിക്യം said...

കന്ന് കളിച്ചാല്‍ കാണാന്‍ ചേലാ...
കാളകളിച്ചാലെ മഹാ ബോറാ......

http://www.kadakkalamma.com/malayalam/kadakkal_festival_mal.html

http://www.kadakkalamma.com/malayalam/art_eduppukuthira_mal.html
ശില്പ സുന്ദരമായ എടുപ്പുകുതിരകള്‍ കടയ്കല്‍ ക്ഷേത്രത്തിലെ സവിശേഷതയാണ്, കതിരു കാളകള്‍,കെട്ടു കാഴ്ചകള്‍ എന്നിവയും
കൊല്ലത്ത് പല അമ്പലത്തിലും നേര്‍ച്ച ആയി ഇവകാണാം അണിയിച്ചൊരുക്കുനത് കാണേണ്ട കാഴ്ചതന്നെയാണ്.

കാപ്പിലാന്‍ said...

ചാണക്യ ,

അമ്പട മാളൂ അല്ല ,അമ്പടി മാളൂ ..
ഹിഹി ഹി ഹി ഹിഹി .
മാളൂ ഇവിടെ വരും .ഞാന്‍ വരുത്തും .അതിനാണ് ശത്രു സംഹാര പൂജ ....ഒരു താറാ മുട്ടയില്‍ എല്ലാം ഒതുക്കും .പൂജക്കുള്ള സാധനങ്ങള്‍ ഒരുക്കിക്കോ ചാണക്യ ..

സ്വാമിയോടാ കളി .

ചാണക്യന്‍ said...

കാപ്പിലാനന്ദ സ്വാമി,
പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി...
പര്‍കര്‍മ്മികള്‍ റെഡിയാണ്
അങ്ങ് വന്നാലും...
ഇതില്‍ നോക്കിയാലും...മഹാനുഭവന്‍!

http://www.karunamayi.org/News/images/AmmaKarunamayi-NavaratriNavarathriHomaYagyaYajnaDay1_Page_3.jpg

മാളൂ said...

വലയ്ക്ക് ഇഴയടുപ്പം വേണം കാപ്പിലാന്‍.
ചാണക്യ സൂത്രങ്ങള്‍ക്ക് ശക്തിദായക പൂജ ആവാം

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
സൂക്ഷിക്കണം.എല്ലാവരും മാളുവിന്റെ പിന്നാലെ. ഇതു കരുതിക്കൂട്ടിയുള്ള ഒരു ശ്രമമല്ലെ, നമ്മുടെ യാത്ര മുടക്കാന്‍ ആരെങ്കിലും അയച്ചതാണോ?
അതോ വല്ല ടെലിപ്പതി വഴി, ഏഴുകടലും കടന്ന് നമ്മുടെ അമ്മത്തായയുടെ “വെളുത്ത” കരങ്ങളല്ലെ ഇതിന്റെ പിന്നില്‍ എന്നു സംശയിക്കണം.
നമ്മൂടെ ലക്ഷ്യം എല്ലാവരും മറന്നിരിക്കുന്നു ഇപ്പോള്‍. വിശ്വാസികളെ നിങ്ങള്‍ കരുതിയിരിപ്പിന്‍, അവന്‍ പലരൂപത്തിലും വരും.

ചാണക്യന്‍ said...

കാപ്പിലാനെ,
ആളെത്തി ആവാഹിച്ച് കളത്തിലിരുത്തുക..
ചൂരലും കാഞ്ഞിരമുട്ടും തയ്യാറാണ്...
എന്നാല്‍ തുടങ്ങൂ കാപ്പിലാനെ...

ചാണക്യന്‍ said...

അനിലെ,
യാത്ര പിന്നീട് തുടരാം...
ആശ്രമത്തിലിപ്പോള്‍ ശത്രു സംഹാര പൂജ നടക്കുകയാണ്.
കാപ്പിലാനന്ദ സ്വാമികളാണ് മുഖ്യ കര്‍മ്മി...
ഇയാള് വേഗം കുളിച്ച് വാ പൂജയില്‍ പങ്കെടുക്കണം..

കാപ്പിലാന്‍ said...

സ്വാമികള്‍ ഇതാ എത്തി.സ്വാമി പറഞ്ഞല്ലോ മാളുവിനെ ഇവിടെ വരുത്തും എന്ന് .ഇതാ മാളൂ എത്തികഴിഞ്ഞു .ഇനി മാളൂട്ടിയെ താറാ മുട്ടയില്‍ ആവാഹിക്കണം.ആദ്യം ആ തീയിലേക്ക് അല്പം നെയ്യ് ഒഴിക്ക് ആ തീ ആളി കത്തട്ടെ .ഞാന്‍ അച്ചായന്‍ സ്വാമി ആയതുകൊണ്ട് ഈ പൂജാ കര്‍മ്മങ്ങള്‍ ശരിയായി അറിയില്ല .അതുകൊണ്ട് ഈ പൂജ കഴിയും വരെ ചാണക്യന്‍ ഈ സ്വാമിയുടെ സ്ഥാനത്ത് ഇരിക്കണം .പരികര്‍മ്മിയായി വികടശിരോമണി .അനിലേ ആ വണ്ടി എടുതുപോയി രണ്ടു താരാമുട്ട വാങ്ങിവാ.ഒരെണ്ണം പുഴുങ്ങി എടുത്തോ അത് സ്വാമിക്ക് .
ചാണക്യ ..ആ ചൂരല്‍ വടി എടുത്തു മാളുവിന്റെ പുറം നോക്കി രണ്ടു പെട പെടക്ക് .അവള്‍ പറയും അവള്‍ ആരുടെ രൂപം ആണെന്ന് .
അനിലേ ഓടി വരണേ..അത് വരെ അടി നടക്കട്ടെ ..

ചാണക്യന്‍ said...

വികടശിരോമണി എവിടെ?
ആ ചൂരലെടുത്ത് രണ്ടെണ്ണം കൊടുത്തിട്ട് ചോദിക്ക്..
ആരാ എവിടെ നിന്നാ എന്ന്
ഇങ്ങോട്ട് പറഞ്ഞ്‌ വിട്ടതാരെന്നും ചോദിച്ചെ..
വേഗം ഒഴിഞ്ഞ് പെക്കോളാന്‍ പറ...
പാലായിലേക്ക് അല്ല പാലമരത്തിലേക്ക് പോവാന്‍ പറ..
വികടശിരോമണി അപ്പോ തുടങ്ങുകയല്ലെ?

കാപ്പിലാന്‍ said...

പാലമരത്തില്‍ വേണ്ടാ .
അടുത്ത് കാണുന്ന ഇലകളുടെ നിറം മങ്ങുന്ന ആ ആല്‍മരത്തില്‍ തന്നെ തറയ്ക്കണം .ആണി അടിക്കാന്‍ നന്നായി അറിയാവുന്ന ഗീതകിനി സ്വാമിനിയെയും വേണമെങ്കില്‍ വിളിച്ചോ .ഇനി ഒരിക്കലും പുറം ലോകം കാണരുതെന്നും പറയണം .

അനില്‍@ബ്ലോഗ് // anil said...

അച്ചായ സ്വാമികളെ,
ഒരു കുരിശുകൂടി കരുതിക്കോ. ആവാഹനത്തിനു ഒരു കൂട്ടു പ്രയോഗമാ നന്നാവുക.
കളത്തിനു ചുറ്റും കുറച്ചു വെളുത്തുള്ളി പൂക്കളും. മണമടിച്ചാല്‍ മയങ്ങണം.
താറാമ്മുട്ട റെഡി

കാപ്പിലാന്‍ said...

ഒരു കുരിശും വെളുത്തുള്ളി ചതച്ചും കൊണ്ട് ഞാന്‍ സൈഡില്‍ നില്‍ക്കാം .പരികര്‍മ്മി എവിടെ ? മാളുവിനെ ആലമരത്തില്‍ തറച്ചിട്ടു വേണം ഇനി യാത്ര തുടരാന്‍ . ഇനിയും പോകുവാന്‍ ഏറെ ദൂരം .അതോ അനില്‍ പരികര്‍മ്മിയായി നില്‍ക്കുന്നോ ?

ഇപ്പോള്‍ മാളൂട്ടിയുടെ ഏകദേശ രൂപം ആ മഷി പുരട്ടിയ ഇലയില്‍ തെളിയുന്നുണ്ടോ എന്ന് നോക്കിക്കെ .മുട്ട കൊണ്ടുവാ അനില്‍ .ഇനി ഓരോ നിമിഷവും വിലപ്പെട്ടതാണ്‌ . മാളൂട്ടി ആരാണ് എന്ന് പറ .പറ മാളൂട്ടി ..അല്ലെങ്കില്‍ ഈ മുട്ടപ്രയോഗം ഞാന്‍ നടത്തും .പിന്നെ എന്തൊക്കെയാണ് മാളൂട്ടി എന്ന ബ്ലോഗര്‍ക്ക് സംഭവിക്കുന്നതെന്ന് സ്വയം അനുഭവിച്ചറിയുക .അതിനു ശേഷം ഈ ആല്‍മരത്തില്‍ തറക്കാം .

മാണിക്യം said...

ഓണം കഴിഞ്ഞ് 28 അം പക്കം ഓണാട്ടുകരയിലെ വലിയ ഒരുത്സവമാണ്‌ കാളകെട്ട് മല്‍സരം .പല സ്ഥലത്ത് നിന്നും കെട്ട് കാളകളെ ഒരുക്കി ഓച്ചിറ അമ്പലത്തില്‍ കൊണ്ടുവരും .ഏറ്റവും നല്ല കാളക്ക് സമ്മാനവും ഉണ്ടാകും .എന്‍റെ കുട്ടിക്കാലത്തെ നല്ലൊരു ഓര്‍മ്മയാണ് ഈ മല്‍സരം.കച്ചിയും തടിയും കൊണ്ട് നിര്‍മ്മിച്ച ആ കാളക്ക് മുന്നില്‍ പല ദേവി ദേവന്മാരുടെ പ്രതിമകളും ഉണ്ടാകും .
കാപ്പിലാനെ
ഈ വിവരണത്തിനു പറ്റിയ ഒരു പടം അന്നെരം മുതല്‍ നോക്കുവാണ്, ഇതു തന്നെയല്ലെ കാപ്പിലാന്‍ പറഞ്ഞത്?

കാപ്പിലാന്‍ said...

ശത്രു സംഹാര പൂജ നടക്കുന്നത് കണ്ടില്ലേ ചേച്ചി ? മാളൂട്ടിയെയാണ് ഇവിടെ വേണ്ടത് .മാണിക്യമല്ല.അതോ മാണിക്യവും മാളൂട്ടിയും ഒന്ന് തന്നെയാണോ ...എന്‍റെ വെറും തോന്നലുകള്‍ മാത്രമാണ് .എന്നെ തല്ലരുത് ..പ്ലീസ് .
ആ പടം കണ്ടു ചേച്ചി .നന്ദി .അസല്‍ ഇത് തന്നെ .ഒരുപാട് ദാങ്ക്സ് .
പൂജ നടക്കട്ടെ .

മാണിക്യം said...

അല്ല എനിക്ക് ഇതു തന്നെ വരണം ,
കാളയെ പറ്റി പറഞ്ഞിട്ട് ഏതൊ ‘പ്രയറിയില്‍’[Prairie]മേയുന്ന
പശുക്കളുടെ പടം കൊണ്ടിട്ട് അതിന്റെ മുന്നില്‍
കമന്റി തലകുത്തി മറിയുന്ന കണ്ടു സഹിക്കതെ രണ്ട് നാടന്‍ കാളയെ നടയ്ക്ക് കൊണ്ടെ നിര്‍ത്തി. അതുകണ്ട്
അനില്‍@ബ്ലോഗ് said...
കാപ്പിലാനെ,
കിടിലം ഫോട്ടോസ്,
ഇതു നേരത്തെ ഇടണ്ടതായിരുന്നു...
ഒരെതിര്‍പ്പും ഇലാ വഴ്‌ത്ത് വങ്ങി കാപ്പിലാന്‍ തലയ്ക്കല്‍ വച്ചു എന്നിട്ടാ ഓച്ചിറ കെട്ടുകാളയാണെന്ന് പറഞ്ഞത് ഗൂഗ്ഗിളില്‍ കിട്ടാഞ്ഞ് ഫ്ലിക്കറും കൂടി തപ്പിയാ പടം കൊണ്ടിട്ട് പൊസ്റ്റ് പൊലിപ്പിച്ചത് ...

അപ്പൊള്‍ ദേ
കാപ്പിലാന്‍ said...
“മാളൂട്ടിയെയാണ് ഇവിടെ വേണ്ടത് .മാണിക്യമല്ല.അതോ മാണിക്യവും മാളൂട്ടിയും ഒന്ന് തന്നെയാണോ ...എന്‍റെ വെറും തോന്നലുകള്‍ മാത്രമാണ് .”
അല്ല എനിക്ക് ഇതു തന്നെ വരണം!
:( :( :(

കാപ്പിലാന്‍ said...

:( :(

:)

:)


:):):))))))))):)

സംശയങ്ങള്‍ സംശയങ്ങള്‍
എവിടെയും സംശയങ്ങള്‍ തളത്തില്‍ കാപ്പിലാന്‍ എന്ന് വെണമെങ്കില്‍ വിളിക്കാം .

മാളൂ മാണിക്യം അല്ല എന്നോ ആണെന്നോ ഞാന്‍ പറഞ്ഞിട്ടില്ല .
എന്‍റെ സംശയങ്ങള്‍ മാത്രമാണ് .

മഹാകവി കോപ്പിലാന്‍ ചോദിച്ചതുപോലെ "പക്ഷേകള്‍ പക്ഷേകളിലേക്ക് മുഖം തിരിഞ്ഞു നില്‍ക്കുമ്പോള്‍ എവിടെക്കാണ്‌ ഞാന്‍ പോകേണ്ടത് "?

ചേച്ചിക്ക് വിഷമം ആയെങ്കില്‍ സോറി .പൂജ കഴിഞ്ഞു . മാളൂവിനെ പിടിക്കാന്‍ എന്നാല്‍ സാധ്യമല്ല .

അനില്‍@ബ്ലോഗ് // anil said...

അതെ,
മാളുവിനെ പിടിക്കാന്‍ ആരാലും സാദ്ധ്യമല്ല.
കാപ്പിലാനെ,
അതു വിട്, ഇതു പറ
പോണോ വേണ്ടയോ?

കാപ്പിലാന്‍ said...

വണ്ടി പോട്ടെ അനിലേ ..ഇത് എത്രദിവസത്തെ യാത്രയാണ് .എനിക്ക് എത്രയും വേഗം തൃശൂര്‍ എത്തണം.ഇതിനിടയില്‍ വികടശിരോമണി കമെന്റ് ഡിലീറ്റ് ചെയ്തു പാഞ്ഞു .എന്താ സംഭവം എന്നറിയില്ല .കണ്ടു കിട്ടുന്നവര്‍ വികടനെ എത്രയും വേഗം ഈ ബസിന്റെ മുന്നില്‍ കൊണ്ടുവരിക .
വണ്ടിയില്‍ ഇരുന്നു നമുക്ക് നടേശ ഗുരുക്കളേ പറ്റിയും ആ കാനാടി മഠം എന്നീ കാര്യങ്ങള്‍ സംസാരിക്കാം .
ചാണക്യന്‍ ,വികടന്‍ എന്നിവര്‍ എത്രയും വേഗം അടിച്ച ഷാപ്പിലെ പറ്റ്‌ തീര്‍ത്തിട്ട് ഈ ബസിന്റെ മുന്നില്‍ എത്തേണ്ടതാണ് .വേറെ ആര്‍ക്കെങ്കിലും ഇവിടം മുതല്‍ യാത്ര ചെയ്യണം എന്നുണ്ടെങ്കില്‍ ബസില്‍ കയറാം .

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്‍,
കാനടിയെ തൊട്ടുകളിക്കാന്‍ പാടില്ലെന്നാ പുതിയ ഉത്തരവ്. സംരക്ഷിത വര്‍ഗ്ഗമാ, അവര്‍ണ്ണ ദൈവങ്ങളാ അവിടെ. വല്ലതും പറയാന്‍ പാടുണ്ടോ !!!

കുട്ടിച്ചാത്തന്‍ ആണ് മുഖ്യ കഥാപാത്രം. വഴിയറിയാത്തവര്‍ തൃശ്ശൂര്‍ റെയില്വേ സ്റ്റേഷനിലോ ബസ് സ്റ്റാന്റിലോ കയറി നോക്കിയാല്‍ മതി. കുട്ടിച്ചാ‍ത്തന്‍ മഹാത്മ്യം കാണാം,വലിയ ബോഡില്‍, വഴിയും എഴുതിയിട്ടുണ്ടാവും.

അതും ഇപ്പോള്‍ പല ടീം ഉണ്ടെന്നു തോന്നുന്നു.
കാരണയില്‍ മഠം
കാനാടി മഠം
അങ്ങിനെ കുറേഉണ്ട്. പിന്നെ ബ്രാന്‍ഡഡ് അല്ലാത്ത കുറേ ചാത്തന്മാരും.

കാപ്പിലാന്‍ said...

അനിലേ ഈ കുട്ടിച്ചാത്തന്‍ എന്നാല്‍ എന്താണ് സംഭവം ? കര്യലബ്ധിക്ക് വേണ്ടിയാണോ ഇതിനെ സേവിക്കുന്നത് ? ഇത് സത്യത്തില്‍ ഉള്ളതാണോ ? കൂടുതല്‍ വിവരങ്ങള്‍ പ്രതീഷിക്കുന്നു .

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്‍,
അതി തീവ്ര ശക്തി വിഭാഗത്തില്‍ പെടുന്ന യന്ത്രങ്ങളാണെല്ലാം. പിന്നെ ബാധ, കൂടോത്രം എല്ലാം ഉണ്ടാവും.

“കൂടോത്രം ചെയ്യുന്നവനെ ശിക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണ ഘടനയില്‍ വകുപ്പില്ലെടാ” എന്ന് പണ്ട് ആരോ പറഞ്ഞതോര്‍മയില്ലെ?

കാപ്പിലാന്‍ said...

കൂടോത്രം ,രക്ഷായന്ത്രം ഇവയെല്ലാം കേട്ടിട്ടുണ്ട് .ഇതാണോ ഈ കുട്ടിച്ചാത്തന്‍.ഞാന്‍ കരുതി ഇത് വല്ല പ്രേതങ്ങള്‍ സംഭവം വല്ലതും ആയിരിക്കും എന്ന് .ഇവിടെ ഇപ്പോള്‍ ഹല്ലോവീന്‍ ദിവസം വരുന്നു .മിക്ക വീടുകളുടെ മുന്നിലും ഇങ്ങനെ പ്രേതങ്ങള്‍ക്കു വേണ്ടി എല്ലാം ഒരുക്കിയിട്ടുണ്ട് .അതില്‍ വെളുത്ത നിറമുള്ള പ്ലാസ്റ്റിക് പ്രേതങ്ങള്‍ ഉണ്ട് .രാത്രിയില്‍ ഇതില്‍ കാറ്റ് നിറയ്ക്കുമ്പോള്‍ ഇത് ഇങ്ങനെ എഴുന്നേറ്റു നില്‍ക്കും .കാണാന്‍ നല്ല രസമാണ് .കഴിയുമെങ്കില്‍ അതിന്റെയൊക്കെ ഫോട്ടോ എടുത്തിടാം എന്ന് കരുതുന്നു .കുട്ടിച്ചാത്തനെ പറ്റി പറയുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യത്തെ മലയാള 3D ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനാണ് .ഞാന്‍ കരുതിയത്‌ ഇങ്ങനെയുള്ള സംഭവം ആയിരിക്കും എന്ന് .
വണ്ടി പോട്ടെ ..

അനില്‍@ബ്ലോഗ് // anil said...

ഉം , രസിക്കും രസികും.

ചാത്തനൊന്നു മുറുക്കിയാല്‍ ജോര്‍ജ് ബുഷ് തല്‍കുത്തി നില്‍ക്കും, പിന്നാ..

കാപ്പിലാന്‍ said...

ഈ കുടോത്രം എന്ന് പറയുന്ന സാധനം ക്രിസ്ത്യാനികള്‍ക്കിടയിലും ഉണ്ടെന്നു തോന്നുന്നു .ഒരിക്കല്‍ ഞങ്ങളുടെ വീട്ടിലെ കിണര്‍ വറ്റിച്ചപ്പോള്‍ അതില്‍ ഏറ്റവും അടിയില്‍ ഒരു ചെമ്പ് തകിട് .അതില്‍ ഇങ്ങനെ എഴുതിയിരുന്നു " ഈ വീട്ടിലെ കുഞ്ഞുഞ്ഞു ( എന്‍റെ അപ്പച്ചന്റെ പേര് ) അടക്കം വീട്ടിലുള്ള എട്ടു മക്കള്‍ (ഓരോരുത്തരുടെയും പേരുകള്‍ എഴുതിയിരുന്നു )ഗുണം പിടിക്കാതെ പോകട്ടെ എന്ന് .ആ തകിട് ഇപ്പോള്‍ എവിടെയാണ് എന്നറിയില്ല .കുറെ നാള്‍ അത് വീട്ടില്‍ തന്നെ സൂഷിച്ചിരുന്നു .എന്തായലും അതിനു ശേഷമാണ് എന്‍റെ വീടിനു ഗുണം പിടിക്കുന്നത്‌ .അത് പഴയ കഥ .എന്‍റെ വീടുകള്‍ക്ക് ചുറ്റും അച്ചായന്‍ മാരാണ് താമസിക്കുന്നത് .അതുകൊണ്ടാണ് അച്ചായന്മാര്‍ വിശ്വസിക്കുന്നു എന്ന് പറയാന്‍ കാരണം .

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി...........
എന്തായി?

തോന്ന്യാസി said...

എന്തായീന്ന്?

ഞാനൊരു കാളഫ്രൈ ഓര്‍ഡര്‍ ചെയ്ത് പോ‍യതാ....

ലവമ്മാരവിടെ കുട്ടൂസനും ഡാകിനീം കളിക്കുന്നു....

വികടശിരോമണി said...

കാപ്പൂവേ,
കുട്ടിച്ചാത്തൻ സേവ ഞാൻ പഠിപ്പിച്ച് തരാം.
വെളുപ്പിന് നാലുമണിക്ക് എണീക്കുക.എന്നിട്ട് നൂൽബന്ധമില്ലാതെ ചെന്തെങ്ങിന്റെ ചുവട്ടിലെത്തണം.(അമേരിക്കയിലുള്ള ചുവന്നകായുണ്ടാവുന്ന ഏതെങ്കിലും മരമായാലും അഡ്ജസ്റ്റബിൾ)മരത്തെ വലംവെക്കണം,പതിനൊന്നുതവണ.എന്നിട്ട് മരത്തിന്റെ മണ്ടനോക്കിപ്പറയണം “ദേഹും ഫട്”മൂന്നുരു.ഇങ്ങനെ ഇരുപത്തൊന്നുദിവസം ചെയ്യണം.പതിനഞ്ചാം നാൾമുതൽ ദിവ്യാജോഷിമുതൽ മാളു വരെയുള്ള സ്ത്രീരൂപങ്ങൾ മരത്തിന്റെ തടിയിൽ ദൃശ്യമാകും പതറരുത്.ഇരുപതാംദിവസം കളിമാറും.സുന്ദരികൾക്കുപകരം പ്രത്യക്ഷപ്പെടുന്നത് മാണിക്യത്തെപ്പോലുള്ള കങ്കാളികളും ഘോരരൂപിണികളുമായിരിക്കും.ഞെട്ടരുത്.ഇരുപത്തൊന്നാംനാൾ “ദേഹുംഫട്”പറഞ്ഞുതീരുമ്പോൾ,രണ്ടു ഇലകൾ കൂട്ടിമുട്ടും,ഉരയും,ഫട്ഫ്ട്ഫ്ട് എന്ന ശബ്ദത്തോടെ.ഈ ഇലകൾക്ക് അപ്പോൾ നീലനിറത്തിലുള്ള ദിവ്യപ്രകാശം കാണാം.അപ്പോൾ മരത്തിൽ കയറി ആ ഓലകൾ പറിച്ചെടുത്ത് അരയിൽ ബന്ധിക്കണം.അതോടെ കുട്ടിച്ചാത്തൻ വരുതിയിൽ!
കുട്ടിച്ചാത്തൻ ക്ഷിപ്രപ്രസാദിയാണെന്നതുപോലെ ക്ഷിപ്രകോപിയുമാണെന്ന് ഓർക്കുക.
ഇതിനുള്ള ഫീസ് -അഥവാ ദക്ഷിണ-അക്കൌണ്ട്നമ്പർതരാം,അതിലിട്ടാമതി.
അപ്പൊ,കാനാടിവഴി-വള്ളിക്കാവ്-ജോഷ്യാശ്രമം ബസ്സ് സ്റ്റാൻഡ് വിടുന്നു....
ചാണക്യന്റെ പ്രത്യേകശ്രദ്ധക്ക്:വാളുവെക്കുന്നതിൽ വിരോധമില്ല,ജനലുവഴിപുറത്തേക്കായിരിക്കണം ക്രിയ.

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
അതു ഗലക്കി.
“കങ്കാളികളും ഘോരരൂപിണികളുമായിരിക്കും.“

തല്ലുവാങ്ങാന്‍ തയാറായിക്കോ.

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി

കാപ്പിലാന്‍ said...

വികടശിരോമണി,
ഞാന്‍ ആ മരം കണ്ടു വെച്ചു.നമ്മുടെ യാത്ര കഴിഞ്ഞാല്‍ ഉടനെ തന്നെ ചാത്തന്‍ സേവ ചെയ്യാന്‍ ആരംഭിക്കും .
അനിലേ ..വല്ലതും നടക്കുമോ ? എവിടെയാണ് ഇപ്പോള്‍ ബസ്.വള്ളിക്കാവ് അടുക്കാറായോ.

മാണിക്യം said...

കരിംങ്കാളി said...
അപ്പോള്‍ ഇന്നലെ പറഞ്ഞത് അങ്ങെത്തി ചെങ്കോലിലെ 'ആഷാനേ' എന്ന് വിളിച്ച് മടക്കു പിച്ചാത്തിയും ആയി വരുന്ന കൊച്ചിന്‍ ഹനീഫ ചുമ്മാ മനസ്സില്‍ ഓടി വരുന്നു....

കാപ്പിലാനെ പോലെ ഒരു പ്രതിഭക്ക് ചുറ്റും ഇത്രയും ആരാധകരും ഉപദേശികളും പോരല്ലോ ...
കാപ്പിലാനെ നല്ല ചൂടും ഹ്യുമിടിറ്റിയൂം ഉള്ള നാട്ടില്‍ ഒറ്റമുണ്ട് ഉടുത്തോ ഉടുക്കാതെയോ
ഓം ഫട്ട് സ്വാഹ എന്നു പറയാം.. .
21 ദിവസം കഴിയുമ്പോള്‍ താപനില എത്രായാന്ന്‍ നോക്കിക്കെ ഈ പറഞ്ഞ ബെര്‍ത്ത് ഡെസൂട്ടില്‍ പോയാല്‍ “ഫ്രോസ് ബൈറ്റ് ” എന്ന് കേട്ടിട്ടുണ്ടൊ ?
പിന്നെ മന്ത്രം ‘ഓം ചുക്കുമണി സ്വാഹ:” എന്നായി പോകും

വികടശിരോമണി , ആ പാവം ‘കപിയെ’ കൊണ്ടു ചൂടുചോറ് വാരിപ്പിക്കും അല്ലെ?

വികടശിരോമണി said...

കാപ്പുവേ,
കുട്ടിച്ചാത്തൻ സേവ തുടങ്ങാൻ നിശ്ചയിച്ചസ്ഥിതിക്ക്,ബാക്കികൂടി അറിഞ്ഞോ,പഠിച്ചോ.
രാത്രി ശുനകന്മാർ മോങ്ങുന്നു,എന്തുകൊണ്ട്?കുട്ടിച്ചാത്തനെ കാണുന്നതുകൊണ്ട്.അനിലിന്റെ പോസ്റ്റിലെ വിത്തുകാളയുടെ പ്രൊഡക്ഷൻ-എരുമ പ്രസവിക്കാറാകുമ്പോൾ കുട്ടിച്ചാത്തൻ തൊഴുത്തിലുണ്ടാകും.പ്രസവശേഷമുള്ള ആദ്യത്തെ പാലുകുടിക്കുന്നത് കുട്ടിയല്ല,കുട്ടിച്ചാത്തനാണ്.എരുമ പ്രസവിക്കാറാകുമ്പോൾ,നമ്മൾ ശ്വാനന്റെ കണ്ണിലെ പീള നമ്മുടെ കൺപീലികളിൽ പുരട്ടി തൊഴുത്തിൽ കാത്തിരിക്കണം.എരുമപ്രസവം നടക്കുന്നു.അപ്പോൾ കുട്ടിച്ചാത്തൻ അവിടെ വരും.വരും എന്നു വെച്ചാൽ വരും.മാളുവമ്മായിയെപ്പോലല്ല.മുണ്ടനാണ്.കയ്യിൽ ഒരു വളഞ്ഞവടിയുണ്ടാകും.ആ വടി ചുമരിൽ ചാരി,ഹാപ്പിയായി ചാത്തൻ എരുമയകിട്ടിലെ പാലുകുടിക്കാൻ തുടങ്ങുന്നു.ഉടനെ നാമെന്തുചെയ്യണം?ചാത്തന്റെ വടി കരസ്ഥമാക്കണം.അവന്റെ ഫുൾ അറ്റൻഷൻ പാലുകുടിയിലാണ്.ഓടണം നാമാ വടിയുമായി ചാടണം ഒരു കുളത്തിൽ...കുളം ഒർ സം ജലാശയം.കുട്ടിച്ചാത്തന്റെ ധവളവിപ്ലവം കഴിഞ്ഞാൽ അവൻ വടികാണാതെ പാഞ്ഞുവരും.“കാപ്പൂ,കനകക്കട്ടേ,വടിതാ....”
എന്നപേക്ഷിക്കും.കൊടുക്കരുത്.അനോനികളേപ്പോലെ ഭീഷണിപ്പെടുത്തിനോക്കും.വഴങ്ങരുത്.ചിലപ്പോൾ പേടിപ്പിക്കാൻ അങ്ങു വളരും,വേൾഡ് ടൈഡ് സെന്ററിനെപ്പോലെ.പേടിക്കരുത്.പേടിച്ചാലും ജലത്തിൽ നിന്ന് കയറരുത്.കാരണം ഒരു കുട്ടിച്ചാത്തനും ജലത്തിൽ ഇറങ്ങുകയില്ല.ആ സത്യമത്രേ നമ്മുടെ രക്ഷാകവചം.ഒടുവിൽ കുട്ടിച്ചാത്തൻ ചുരുങ്ങുന്നു,ബിക്കംസ് ഹാഫ് എ കുട്ടിച്ചാത്തൻ. “ഞാൻ കീഴടങ്ങുന്നു” എന്നു പറയും.അപ്പോൾ അവനെക്കൊണ്ട് സത്യം ചെയ്യിക്കണം.ഇങ്ങനെ:“ദേഹംഫട്,ഹുംഫട്-ഞാൻ നിന്തിരുവടിയുടെ അക്രീതദാസൻ”
ആ നിമിഷം മുതൽ കുട്ടിച്ചാത്തൻ നമ്മുടെ ഭൃത്യൻ!
അനിലേ,
വല്ലതും നടക്കുമോ എന്നറിയാഞ്ഞ് കാപ്പിലാൻ ആശങ്കയിലാണ്.നടക്കുമോ?
ചാണക്യനാണെങ്കിൽ ഫിറ്റായി നിർത്താതെ ചിരിക്കുന്നു.

വികടശിരോമണി said...

മാണിക്യമേ,
കൊയപ്പമില്ല.ചുക്കിനെ ഇഞ്ചിയാക്കുന്നവനാകുന്നു കുട്ടിച്ചാത്തൻ.
എനിക്കാണേൽ കിരീടത്തിലെ ചോര കാണാൻ കൊതിക്കുന്ന ഫിലോമിനത്തള്ളയെ ഓർമ്മവരുന്നു.

കാപ്പിലാന്‍ said...

ഈ ബസില്‍ തട്ടുകട നടത്തുന്നുണ്ടോ ? വിശന്നിട്ടു മനുഷ്യന്റെ വയറു കത്തുന്നു .ആ തോന്ന്യാസി ചെക്കന് മുട്ട ഒമ്ലെട്ടില്‍ ഒരു ബീഫ് ഫ്രൈ പറഞ്ഞിട്ടും കുറെ നേരമായി .വികടന്‍ ..ഈ കുട്ടി ചാത്തന്റെ അടുത്ത് ചാണക്യ മന്ത്രങ്ങള്‍ ചിലവാകുമോ ? ഏതൊക്കെ മറ്റുള്ള മന്ത്രങ്ങളാണ് പഠിക്കേണ്ടത് ? കരിങ്കാളി കുറച്ചു മുന്നേ മാണിക്യ രൂപം ധരിച്ചു വന്നു.മനുഷ്യരെ അത് ഉപദ്രവിക്കുമോ ?ഏതൊക്കെ തരത്തിലുള്ള കല്ലുകളാണ് നാം ധരിക്കേണ്ടത് ?
കാത്തിരിക്കുന്നു .കഥകളി പദങ്ങലുമായി അടുത്തുവരുന്ന മറ്റൊരു കുട്ടിച്ചാത്തനെ .
ഓടോ ..ആ ഫിലോമിന തള്ള കലക്കി .
ചാണക്യ ..ഹി ഹി ഹി ഹി ഹി ഹി ..അടിച്ചു ഫിറ്റ് ആയി അവിടെ കിടക്ക്‌

വികടശിരോമണി..അറിയാതെ പോലും ഇഞ്ചിയുടെ പേര് പറയല്ലേ ..ഇഞ്ചിയുടെ പേര് ഈ ബ്ലോഗില്‍ കേട്ടാല്‍ ഇഞ്ചിപെണ്ണ് ചാടി വീഴും :) അറിയാമല്ലോ ഇഞ്ചിപെണ്ണിനെ.

:):)

വികടശിരോമണി said...

കാപ്പുവേ,
കുട്ടിച്ചാത്തനെ സേവിക്കാൻ തുടങ്ങുന്ന നാം ആരെയും ഭയക്കേണ്ടതില്ല.മാണിക്യനാമധാരിയായ കരിങ്കാളി വെറും മായയാണ്.മനുഷ്യരെ അതുപദ്രവിക്കില്ല.ഉപദ്രവിക്കാനുള്ള ആവതില്ല.അഥവാ ഉപദ്രവിക്കാൻ വന്നാൽ;
“പച്ചമാങ്ങപ്രിയേ കാളീ
മാണിക്യനാമധാരിണീ
സർവ്വഭീതിവിനാശകേ
അപരാധംക്ഷമസ്വമേം”
എന്ന സ്തോത്രം ചൊല്ലുക.
ചാണക്യസൂത്രങ്ങൾ ഫൂളുകളായ രാജാക്കന്മാരെ പറ്റിച്ച് കാലയാപനം കഴിക്കാൻ എഴുതിയതാണ്.അത് കുട്ടിച്ചാ‍ത്തന്റെ രോമത്തിൽതൊടില്ല.
കുട്ടിച്ചാത്തൻസേവ നടത്തുമ്പോൾ പോത്തുങ്കാലാശ്രമത്തിലേതടക്കമുള്ള ഒരു യന്ത്രവും ഏലസ്സും കല്ലും ധരിക്കേണ്ടതില്ല.തീക്കുട്ടി,പറക്കുട്ടി,തലതല്ലിച്ചില്ലോൻ,ഒറ്റമുലച്ചി,വടയക്ഷി,കരിമറുത,ആനമറുത-ഇത്രയും സബ്ബ് ഭൂതങ്ങൾ കുട്ടിച്ചാത്തന്റെ കീഴിലുണ്ട്.ഡിപ്പാർട്ട്മെന്റ് ഹെഡായ കുട്ടിച്ചാത്തനെ നേരിട്ട് അടിമകയാക്കുന്നതോടെ ഇത്രയും പിശാചുക്കളുടെ സേവനം കാപ്പുവിനുപയോഗപ്പെടുത്താം.

കാപ്പിലാന്‍ said...

കുട്ടിച്ചാത്ത സേവകരായ നാം ആരെയും ഭയപ്പെടുന്നില്ല .

പച്ചമാങ്ങാപ്രിയെ മാണിക്യ രൂപിണി .
ആനോനികളില്‍ നിന്നും രക്ഷിക്കണമേ
എന്ന സ്തോത്രം പാടി ഉറങ്ങാന്‍ പോകുന്നു .
വള്ളിക്കാവില്‍ എത്തിയാല്‍ ഉടനെ വിളിക്കണേ .

എന്‍റെ പാപങ്ങള്‍ എല്ലാം ആ ശുദ്ധമായ ഗംഗാ തീര്‍ത്ഥത്തില്‍ കഴുകി കളയണം .

അമ്മേ .....തായേ .രക്ഷിക്കണേ ..
മാത്തന്‍ ഇതാ മലക്കുന്നേ

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ഇവിടെ ചില അടിസ്ഥാന കുഴപ്പങ്ങള്‍ കാണുന്നു. കാളയുടെ ഊര്‍ജ്ജ സ്രോതസ്സ് തേടിയിറങ്ങി അവസാനം ദിവ്യാ ജ്യോഷിയിലെത്തി.
അങ്ങൊട്ടു പോകും വഴിയാണ് കുട്ടിച്ചാത്തന്‍ പിടികൂടിയത്. വികടശിരോമണിയെപ്പൊലെയുള്ള ചാത്തന്‍ സേവക്കരന്‍ കൂടെയുണ്ടെങ്കില്‍ പിന്നെ യാത്രയൊക്കെ മാറ്റിവക്കാം. സുധാമണിയയൊ, ദിവ്യാ ജോഷിയെയോ ഒക്കെ തൂക്കിയെടുത്തു കളത്തില്‍ കൊണ്ടിരുത്താന്‍ ശക്തിയുള്ളവനാണീ ചാത്തന്‍.
ഇനിയെന്തായാലും ചാത്തന്‍ സേവ പഠിച്ചിട്ടു തന്നെ കാര്യം.

പിന്നെ ആ “ഓം ചുക്കുമണി സ്വാഹ“ എനിക്കങ്ങിഷ്ടപ്പെട്ടു. വികടാ ഇതെങ്ങിനെ ജനമറിഞ്ഞു, രഹസ്യ മന്ത്രമായിരുന്നല്ലോ?
അപ്പൊ കാപ്പിലാന്‍ വണ്ടി എരുമത്തൊഴുത്തിലേക്കോ അതോ ആശ്രമത്തിലേക്കൊ?

ചാണക്യന്‍ said...

ഏഹേയ്ഹി യക്ഷി യക്ഷി മഹായക്ഷി വടവൃക്ഷനിവാസിനി ശിഘ്രം മേ സര്‍വ്വസൌഖ്യം കുരു കുരു സ്വാഹാ-
കാപ്പിലാനെ ഈ മന്ത്രം 101 തവണ ഉരുവിടുക....

മാണിക്യം said...

അനിലേ കരിങ്കാ‍ളിയോടാ കളി
മന്ത്രം പ്രിന്റ് ചെയ്യുന്നതിവിടാ
“ഈനാശൂന്റടുത്താണോ
ഈയം ഉരുക്കുന്നേ”

മാണിക്യം said...

നിങ്ങള്‍ എല്ലാം കൂടെ പേടിപ്പിച്ചിട്ട്
ആ പാവം കാപ്പിലാന്‍ ...... ശ്ശൊ കഷ്ടം
ഞാന്‍ അപ്പൊഴേ പറാഞ്ഞതാ.......
*****************************
ഇറുപ്പവന്നും മലര്‍‌ഗന്ധമേകും
വെട്ടുന്നവന്നും തരു ചൂടകറ്റും
ഹനിപ്പവന്നും കിളിപാട്ടുപാടും
പരോപകാരപ്രവണം പ്രപഞ്ചം.....

നന്മകള്‍ നേരുന്നു ...

വികടശിരോമണി said...

മാണിക്യമേ,
ചുക്കുമണിയിൽ നിന്നുൽഭവിപ്പൂലോകം ചുക്കുമണിയാൽ വൃദ്ധിതേടുന്നു എന്ന് എന്ന വി.കെ.എൻ മന്ത്രം കേട്ടിട്ടുണ്ടോ?അത് കരിങ്കാളിപ്രസിൽ പ്രിന്റ് ചെയ്തതാണോ?
കവിയും,കുട്ടിച്ചാത്തൻസേവകനുമായ വള്ളത്തോളിന്റെ ഒരു ശ്ലോകത്തോടെ:
തീക്കുട്ടിച്ചാത്തനേകീടിന പരമസുധാ-
പ്രായമാം പായസം താൻ
മൂക്കറ്റം വച്ചു സാപ്പിട്ടുടനെ വയറുവീർ-
പ്പിച്ച മൂന്നച്ചിമാരിൽ
നോക്കുമ്പോളേതവസ്ഥാന്തരമതിലുമൊരേ-
ട്ടത്തിയാം പെണ്ണുപെറ്റോ-
രാക്കുഞ്ഞിൻ വാർത്തയെത്തൻ പകുതിയുടലിനോ-
ടോതിയോൻ കാത്തിടട്ടെ!
അനിലേ,വണ്ടി ആശുപത്രിയിലേക്ക് തിരിക്ക്.ചാണക്യൻ അടിച്ച് കോൺ‌തിരിഞ്ഞ് എന്തൊക്കെയോ പിച്ചും പേയും പറയുന്നു.