അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവിപ്രഖ്യാപനം
ആഗോള കത്തോലിക്കാസഭയുടെ സകല പുണ്യവാന്മാരുടെ ലുത്തിനിയായിലും ആരാധനാക്രമക്കലണ്ടറിലും ഇനി അല്‍ഫോന്‍സാമ്മയുടെ പേര് ഉള്‍പ്പെടുത്തും. വിശുദ്ധയുടെ നാമത്തില്‍ ലോകമെങ്ങും ദേവാലയങ്ങളും സ്ഥാപനങ്ങളും ഉയരും. ഭാരതത്തിലെ കത്തോലിക്കരുടെ പ്രധാന മധ്യസ്ഥയായി അല്‍ഫോന്‍സാമ്മ മാറും.
സഹനത്തിന്റെ അമ്മ അല്‍ഫോണ്‍സാമ്മയെ 2008 ഒക്റ്റോബര്‍ 12ന് വിശുദ്ധയായി പ്രഖ്യാപിച്ചു
സിസ്റ്റര്‍ അല്‍ഫോന്‍സ ഇനി സാര്‍വത്രിക കത്തോലിക്കാസഭയ്ക്ക് സ്വന്തം. ഭാരതസഭയുടെ അഭിമാനമായ സിസ്റ്റര്‍ അല്‍ഫോന്‍സ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍നടന്ന ദിവ്യബലി മദ്ധ്യേ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ഭാരത കത്തോലിക്കാസഭയ്ക്ക് രണ്ടായിരംവര്‍ഷത്തെ സുവര്‍ണ ചരിത്രത്തിലെ പുണ്യമുഹൂര്‍ത്തം. ഞായറാഴ്ച പകല്‍ വത്തിക്കാന്‍ സമയം 10.30 നാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി) ഭാരതസഭ കാത്തിരുന്ന ചരിത്ര പ്രഖ്യാപനമുണ്ടായത്.
വിശുദ്ധരിലൂടെ ദൈവം നമുക്ക് വഴികാട്ടിത്തരികയാണെന്നും അവരുടെ ജീവിതം ഉള്‍ക്കൊള്ളാനും പ്രോത്സാഹനമാക്കാനും നമുക്ക് സാധിക്കണമെന്നും ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഉദ്ബോധിപ്പിച്ചു. എങ്ങനെ നം ജീവിക്കണമെന്ന് അവരുടെ ത്യാഗജീവിതത്തിലൂടെ ദൈവം നമ്മെ കാട്ടിത്തരുകയാണ് ചെയ്യുന്നത്.' വിശുദ്ധയായ അല്‍ഫോന്‍സാമ്മയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, അവരുടെ ദുരിതവും കഷ്ടപ്പാടുകളും ത്യാഗവും സ്നേഹവും നിറഞ്ഞ ജീവിതയാത്രയെയാണ് മാര്‍പ്പാപ്പ കാട്ടിത്തന്നത്.
വിശുദ്ധ അല്ഫോന്സായുടെ ജീവിതം തുറന്നുതരുന്ന വഴി സഹനത്തിന്‍േറതാണ്. മിശിഹായില്‍ വിശ്വസിക്കുന്നതുമാത്രമല്ല, മിശിഹായ്ക്കുവേണ്ടി സഹിക്കുന്നതും ദൈവകൃപയായിട്ടു കണ്ട വിശുദ്ധപൗലോസിന്റെ ആത്മീയതയാണ് അല്‍ഫോന്‍സാമ്മയുടേതും. മറ്റുള്ളവരുടെ സഹനങ്ങള്‍കൂടി ചോദിച്ചുവാങ്ങിയ അല്‍ഫോന്‍സാമ്മ, ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍ എന്ന ശ്ലീഹായുടെ ചിന്തകള്‍ക്കപ്പുറവും എത്തിനില്ക്കുകയാണല്ലോ.
വേദനകള്‍ ഉപേക്ഷിക്കപ്പെടേണ്ടതോ തിരസ്കരിക്കപ്പെടേണ്ടതോ അല്ലെന്നും പ്രത്യുത, സ്വീകരിക്കപ്പെടേണ്ടതും സ്വന്തമാക്കപ്പെടേണ്ടതുമാണെന്നും ഈ പുണ്യജീവിതം നമ്മെ പഠിപ്പിക്കുന്നു.
സ്വന്തം മുറിവുകളിലേക്കു നോക്കാതെ ഈശോയുടെ മുറിപ്പാടുകളിലേക്ക് നോക്കുക. ആ നോട്ടം പുതിയ ഒരു വീക്ഷണമാണ്. ഒരു വിശുദ്ധന് സ്വന്തം വിശുദ്ധിയല്ല ലോകത്തിനു കൊടുക്കുന്നത്. മിശിഹായുടെയും സഭയുടെയും വിശുദ്ധിയെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ ഒരു ശൈലിയാണ് കാണിച്ചുകൊടുക്കുന്നത്. അതുകൊണ്ടാണ് പുണ്യവാന്മാരാണ് സഭയുടെ ഏറ്റവും വലിയ ട്രഷറി എന്ന് പറയുന്നത്. ഭാരതത്തിന്റെ മുഴുവന്‍ ആത്മീയട്രഷറിയാണ് അല്‍ഫോന്‍സാ.
ഈശ്വരാരാധന സത്യസന്ധമായ ജീവിതംതന്നെയെന്ന് നിശ്ശബ്ദയായി കാട്ടിക്കൊടുത്ത അല്‍ഫോന്‍സാമ്മ, ഭാരത കത്തോലിക്കാസഭയില്‍ വിശുദ്ധപദവിയിലെത്തുന്ന ആദ്യ വ്യക്തിയാകുന്നു.
ഈ മണ്ണില്‍ ജനിച്ചു വളര്‍ന്ന്, ജീവിച്ച് ഇവിടെത്തന്നെ മരിച്ച ആദ്യ വിശുദ്ധ. ദൈവദാസിയും ധന്യയും വാഴ്ത്തപ്പെട്ടവളുമായതിന്റെ ചടങ്ങുകളും മറ്റും നടന്നതും ഈ മണ്ണില്‍വെച്ച്.
ചരിത്രത്തിലാദ്യമായി. സെന്റ് പീറ്റേഴ്സ് ബസ്ലിക്കയില്‍ വിശുദ്ധപദവി പ്രഖ്യാപനച്ചടങ്ങില്‍ തിരുശേഷിപ്പു സമര്‍പ്പണം നടത്തിയത് മൂന്നുമലയാളികളുടെ നേതൃത്വത്തിലാണെന്നതും ശ്രദ്ധേയമായി.
ഞായറാഴ്ച രാവിലെ 8 മണിക്ക് മുമ്പുതന്നെ സെന്റ്പീറ്റേഴ്സ് ബസ്സിലിക്കയുടെ സമീപം വിശ്വാസികളുടെ നീണ്ടനിര രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റോമിലെത്തിയ മലയാളികളില്‍ പലരും ഇന്ത്യയുടെ ദേശീയപതാകയും വഹിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ വംശജയായ ഒരു വിശുദ്ധയെ നാമകരണം ചെയ്യുന്ന ചടങ്ങില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ പീഠത്തിന് സമീപമാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിനും ഇരിപ്പിടം ഒരുക്കിയിരുന്നത്.
1910 ഓഗസ്റ്റ് 19ന് ക്കൊട്ടയം ജില്ലയിലെ കുടമാളൂര്‍ മുട്ടുചിറ മുട്ടത്തുപാടത്ത് പഴുപറമ്പില്‍ ജോസഫ് - മറിയം ദന്പതികളുടെ മകളായി ജനിച്ച അല്‍ഫോന്‍സാമ്മ 1930 മേയ് 19 ന് ആണ് ഔദ്യോഗികമായി സഭാവസ്ത്രം സ്വീകരിച്ചത്. .1928 ആഗസ്റ്റ് 2ന് ഭരണങ്ങാനം ക്ലാരാ മഠത്തില്‍ ശിരോവസ്ത്രം സ്വീകരിച്ചു. കുറെ കാലം സുഖമില്ലാതെ കിടന്നു 36 വയസ്സില്‍, 1948 ജൂലൈ 28-നാണ് അന്തരിച്ചത്.
വിശുദ്ധ പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് മലയാളികള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. അല്‍ഫോണ്‍സാമ്മയുടെ ചരമദിനമായ ജൂലൈ 29 ഇനിമുതല്‍ ലോകമെമ്പാടുമുള്ള കത്തോലിക്ക ദേവാലയങ്ങളില്‍ ഓര്‍മ്മപ്പെരുന്നാളായി ആചരിക്കും.
ഇതു കൂടി വായിയ്ക്കാം
വി.അല്‍ഫോന്‍സാമ്മ - സഹനത്തിന്റെ അമ്മ
Jose Joseph Kochuparambil .Kottayam, Kerala, India
http://pakalintebaakkipathram.blogspot.com/2008/10/blog-post.html
വിശുദ്ധമാവുന്ന എന്റെ ഭരണങ്ങാനം...
jose vazha
http://josemonvazhayil.blogspot.com/2008/07/blog-post.html
കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍
12 comments:
വിശുദ്ധ അല്‍ഫോന്‍സാമയ്ക്ക് പ്രണാമം.
മാണിക്യം :-http://nisaram.blogspot.com/2008/10/blog-post_12.html
സെന്റും അത്തറും പ്രചാരത്തില്‍ വരും മുന്നേ വളരെ ലളിതമായ ജീവിതം നയിക്കുകയും മനുഷ്യരെ സഹായിക്കുകയും ചെയ്തിരുന്നു ,പരാതിയോ പരിഭവമോ എന്തിനു രോഗത്തിന്റെ മൂര്‍ദ്ധന്യത്തിലും അങ്ങേ അറ്റം സഹനശക്തി (വി) അല്‍ഫോന്‍സാമ്മ പ്രകടിപ്പിച്ചിരുന്നു .
ക്രിസ്തീയ സഭ എറ്റവും കൂടുതല്‍ ജീവ കാരുണ്യ പ്രവര്‍ത്തികള്‍ നൂറ്റാണ്ടുകളായി ഭാരതത്തില്‍ ചെയ്തു പോരുന്നുണ്ട്.. ഹിന്ദു സമുദായം അയിത്തവും തൊട്ടുകൂടായമയും മറക്കുടയും ആയി ജീവിച്ചിരുന്നപ്പൊഴും, ജനമദ്ധ്യത്തില്‍ ഇറങ്ങാന്നും ക്രിസ്ത്യനി ജാതിയോ മതമൊ നോക്കാതെ സഹായങ്ങള്‍ എത്തിക്കാനും പാതിരിമാരും കന്യാസ്ത്രീകളും അല്മേയരും മുന്നിട്ട് നിന്നിരുന്നു, സഭയുടെ ചട്ടകൂടില്‍ നിന്നു കൊണ്ട്. ഇന്നുവരെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥപനത്തിലോ അതുരാലയങ്ങളിലോ ആശുപത്രികളിലൊ ഒരു തരത്തിലും വേര്‍തിരിവ് കാണിച്ചിട്ടില്ലാ. ഇന്നു നമുക്കു മൂല്യങ്ങളാണു നഷ്ടമാകുന്നതു പുത്തന്‍ തലമുറയെ ചൂണ്ടി കാണിക്കാന്‍ മാതൃകാ ജീവിതങ്ങളാണു ഇല്ലാതാവുന്നത് , എന്തു കൊണ്ട് ലളിതവും നിസ്വാര്‍ത്ഥവും ആയ ജീവിതം നയിച്ചവരെ പറ്റി വരും തലമുറക്കു പറഞ്ഞു കൊടുത്തു കൂടാ, മാതാ പിതാ ഗുരു ദൈവം എന്നു പറഞു പഠിക്കുകയും മുതിര്‍ന്നവരുടെ കാല് തൊട്ടു വന്ദിച്ചു അനുഗ്രഹം വാങ്ങി ശുഭ കാര്യങ്ങള്‍ തുടങ്ങുന്ന നമ്മുടെ പൈതൃകം , ആ നന്മ, എളിമ ഒക്കെ വലിച്ചെറിയണൊ? ചിത്രകാര, നമ്മുടെ കലാ-സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്തുള്ള ബുദ്ധി രാക്ഷസന്മാര്ക്ക് എന്നും ഉരിയാടാന്‍ മത്രമേ കഴിയൂ, വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവും ഇല്ലാ. ക്രിസ്തീയ സഭയിലെ വിശുദ്ധ പദവി ലഭിക്കുന്നവരെ ആദരിക്കുന്നു. ആരാധിക്കുന്നില്ലാ, സ്തുതിയും പുകഴ്ചയും ആരാധനയും ഏകദൈവത്തിനു മാത്രം ആകുന്നു.... ചിത്രകാരന്, ഇന്നു ചുറ്റും നടക്കുന്ന റ്റിവി ഷൊ അല്ല ജീവിതം ... ഇന്നു ഞായറഴ്ച പള്ളിയില്‍ നിന്ന് ഞാന്‍ നേരെ പോകുന്നതു ഇവിടെ ഒരു വൃദ്ധസദനത്തിലാണ്, മൂല്യങ്ങള്‍ നഷ്ടപ്പെട്ട , സംസ്കാരത്തിന്റെ ഉച്ചകോടിയില്‍ നില്ക്കുന്ന നില്ക്കുന്നു എന്ന് ലോകത്തെ ധരിപ്പിക്കുന്ന ഈ രാജ്യം പ്രായമായ മാതാപിതാക്കളെ കൊണ്ടിടുകയാണ് ഗവണ്മെന്റിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞോളാന്‍, ഞങ്ങള്‍ (വോളണ്ടിയറ്)
അവിടെ ചെല്ലുമ്പോള്‍ ഈ പ്രായമായ് മനുഷ്യര്‍ ഗ്ലാസ്സ് ജാലകത്തില്‍ കൂടി നൊക്കിയിരിക്കുന്നു
മക്കള്‍, ഇന്ന് വാരാന്ത്യമല്ലേ വരുമോ അവരെ ഒന്നു കാണാന്‍ എന്ന് അറിയാന്‍ ...
മാതാ പിതാ ഗുരു ദൈവം !
പിന്നെ ഹിന്ദുവായി ജനിക്കുന്നത് പുണ്യം !
ആ പുണ്യം നമ്മുടെ ഹര്‍ഷഭാരത സംസ്കാരം തന്നെയാണു .. ഇന്ത്യാക്കാരന്റെ, അവന് ക്രിസ്ത്യാനിയായാലും മുസല്മാനായാലും പൂര്‍വീകര്‍ ഹിന്ദുക്കള്‍ തന്നെ. “ഇസ്ലാം-ഹിന്ദു മതങ്ങളെ ഭൂമിയില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ഭൂമിയിലവതരിച്ച ശക്തി സ്വരൂപിണിയായ ദൈവ പുത്രിയാണെന്ന് വിശ്വസിക്കപ്പെടുകയും ചെയ്തേക്കാം.” ഇമ്മാതിരി ഒരു വാചകം ചിത്രകാരന് പറഞ്ഞതു തികച്ചും വേദനാ ജനകം .
(വി) അല്ഫോന്സായെ പറ്റി ഒന്നു വായിക്കു സാധിച്ചാല്‍ വെറുതെ ഭരണങ്ങാനം വരെ പോകൂ .. .
എല്ലാ നന്മകളും നേരുന്നു .
പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ധന്യയായി തീര്‍ന്ന അല്‍ഫോന്‍സാമ്മയുടെ ആത്മാവിനു പ്രണാമം!
ആപ്പുണ്യവതിയുടെ നാമം ഒരു വരുമാനമാര്ഗ്ഗത്തിനുള്ള വഴിമാത്രമായി ഒരിക്കലും ആവാതെ , അനുകരണിയ ജീവിത മാത്രുകയായി തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു!
പ്രണാമം.
:)
രണ്ടാം കമന്റിലെ താഴേ നിന്ന് രണ്ടാമതുള്ള ഖണ്ഡികയിലെ ആദ്യ വാചകം ഒന്നു വിശദീകരിക്കാമോ?
വിശുദ്ധ അല്‍ഫോണ്‍സാമ്മക്ക് എന്റേയും പ്രണാമം.
കേരളത്തിനും ഭാരതത്തിനും അഭിമാനിക്കാവുന്ന കാര്യം.
ചെന്നായ് :-രണ്ടാം കമന്റിലെ താഴേ നിന്ന് രണ്ടാമതുള്ള ഖണ്ഡികയിലെ ആദ്യ വാചകം ഒന്നു വിശദീകരിക്കാമോ?
അതിനു മുകളില്‍ എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞിട്ടുണ്ട് അതിന്റെ തുടര്‍ച്ചയാണ് ....
“പിന്നെ ഹിന്ദുവായി ജനിക്കുന്നത് പുണ്യം !
ആ പുണ്യം നമ്മുടെ ഹര്‍ഷഭാരത സംസ്കാരം തന്നെയാണു ” ഇതില്‍ എന്താ ചെന്നായ്ക്ക് മനസ്സിലാവാത്തത്? “more than a religion hinduisam is a way of life” and being an Indian be proud about the heritage!.
muy bueno...
ഭാരതത്തിന്റെ പുണ്യം
വിശുദ്ധ് അൽഫോൺസാമ്മക്ക് പ്രണാമം.
62 വര്‍ഷം മുന്‍പ് നാടുനീങ്ങിയ അല്ഫോണ്സാമ്മ നയിച്ച ജീവിതം അവരെ വിശുദ്ധ പദവിയിലേയ്ക്ക് തിരഞ്ഞെടുത്തു എന്നറിയുന്നതില്‍ ഏവരെയും പോലെ ഞാനും അഭിമാനിയ്ക്കുന്നു... ഒരു പക്ഷെ, മലയാളികള്‍, പ്രത്യേകിച്ച് മലയാള കൃസ്തീയവിശ്വാസികള്‍ ഇത്രയേറെ അഭിമാനത്തോടേ സന്തോഷിച്ച മുഹൂര്‍ത്തം മുന്പുണ്ടായിട്ടില്ലെന്നു തന്നെ പറയാം.
എങ്കിലും, അല്‍ഫോണ്‍സാമ്മയെ വിശുദ്ധയാക്കി പ്രവചിയ്ക്കാന്‍ വത്തിക്കാന്‍ 62 കൊല്ലങ്ങള്‍ വേണമായിരുന്നോ? ക്രിസ്തീയ സഭയുടെ പരമോന്നതമായ ദേവാലയകേന്ദ്രത്തിലെ അംഗീകാരം എന്നൊക്കെ എനിയ്ക്കും മനസ്സിലാക്കാനാവുന്നുണ്ട്, പക്ഷെ, അരനൂറ്റാണ്ടിലേറേ സമയേടുത്തുള്ള ഇത്തരം പ്രഖ്യാപനങള്‍ കൊണ്ട് എന്താണ് അല്ലെങ്കില്‍ ആര്‍ക്കാണ് ശരിയ്ക്കും നേട്ടം? (മരണാനന്തരം ഘട്ടം ഘട്ടമായുള്ള ഈ പദവികൊടുക്കലിന്റെ കാലാവധി ചുരുക്കിക്കൂടേ? അതോ ഇനി മറ്റെന്തെങ്കിലും ഏജന്‍സികളെ വച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യാനുള്ള കാലതാമസമാണോ ഇത്?)
അഭിപ്രായം എന്തായാലും എഴുതുക :) എന്നു കമന്റ് വിന്‍ഡോയ്ക്ക് മുകളില്‍ എഴുതി വച്ചിരിയ്ക്കുന്നതു കൊണ്ട് എഴുതിയെന്നേ ഉള്ളൂ... സത്യസന്ധമായ മറുപടി എന്റെയും സംശയങ്ങള്‍ ദൂരീകരിയ്ക്കും. :)
nardnahc hsemus .. ആധികാരകമായിട്ട് പറയാനാവില്ല എന്നാലും നമ്മുടെ കേരളത്തില്‍ 62 കൊല്ലം മുന്നെ എന്ന് ഒക്കെ പറയുമ്പോള്‍ , അന്ന് സംഭവം വാമൊഴി വരമൊഴി അങ്ങ് വത്തിക്കാനില്‍ എത്തിയാലും അത്ര ഗൌനിച്ചു കാണില്ല. നിവേദനം വാങ്ങി വച്ചിട്ട് അന്വേഷിക്കാം എന്നു പറഞ്ഞു കാണും.ഒരു കുഞ്ഞുജീവിതം.ഞങ്ങളെ വേദപാഠക്ലാസ്സില്‍ നിന്ന് ചങ്ങനാശ്ശെരി ക്ലാരമഠത്തില്‍ കൊണ്ടൂ പോയി,സിസ്റ്റര്‍ അല്ഫോന്സായുടെ മുറിയും ഒക്കെ കാണിച്ചു അന്ന് സിസറ്റര്‍ തെക്ലാ പറഞ്ഞു അല്‍ഫോന്‍സാമ്മാ ഒരു പുണ്യവതി ആകും എന്ന് . അത് 1968ല്‍ , സിസ്റ്റര്‍ തെക്ലാ ഇന്നില്ലാ,അതെന്റെ അനുഭവം , ഇതു സത്യമായപ്പോള്‍ ഞാന്‍ ഓര്‍ത്തു അല്ഫോന്സാമ്മയെപറ്റി പറഞ്ഞത്. എന്താ കാലതാമസം എന്നു ചോദിച്ചാല്‍ എഴുത്തു കുത്തുകള്‍, തെളിവെടുപ്പ്, സാക്ഷ്യപെടുത്തല്‍ ഒക്കെ തന്നെ,തെറ്റ് വരരുത് എന്നും നിര്‍ബന്ധം.പിന്നെ വളരെ ഒരു ചെറിയ സമൂഹം മാത്രമാണ് അല്‍ഫോന്‍സാമ്മയെ അടുത്തറിഞ്ഞത്, എന്നാല്‍ മദര്‍ തെരേസ വന്നപ്പോള്‍ അത് കുറെ കൂടി വേഗത്തില്‍ ആയി . മീഡിയായുടെ ശക്തി, തെളിവും സാക്ഷ്യപെടുത്തലും, റോം വരെ മദറിനെ അറിയും, മദര്‍ ലോകം മുഴുവന്‍ നിറഞ്ഞ വ്യക്തി ..ഇതൊക്കെയാവാം . ഞാന്‍ പറഞ്ഞു വന്നത് അല്‍ഫോന്‍സാമ്മ മരിച്ചപ്പോള്‍ മുതല്‍ പറഞ്ഞു കേട്ടിരുന്നു മഹത്വം.
ഈ വിശുദ്ധ പദവി പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു.ചരിത്രം നോക്കിയാല്‍ 62 കൊല്ലം നീണ്ട കാലയളവല്ലാ.മറ്റുവിശുദ്ധരെ പ്രഖ്യാപിക്കാന്‍ ഇതിലും കൂടുതല്‍ കാലം എടുത്തിട്ടുണ്ട്.
Post a Comment