Monday, October 6, 2008

ഇല മര്‍മ്മരം

ഇളം കാറ്റില്‍ മെല്ലെ ഇളകുന്ന
തളിരിളം ഇലകള്‍ പൊഴിക്കുന്ന രാഗം
കാറ്റിനോട് മന്ത്രിക്കുന്നു മന്ത്രം

തരളിതമായി ഉയരുന്ന കടല്‍ തിരകളില്‍
വിരിയുന്ന മൃദു മന്ത്ര ധ്വനി

കാറ്റിനോട് തിരകള്‍ ചൊല്ലുന്നതെന്ത് ?

മണല്‍ കാറ്റില്‍ ഉയരുന്നു രൌദ്ര സംഗീതം

നിന്നെ ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന
എന്നില്‍ വിടരുന്ന രാഗമേത് ?

ഇലകള്‍ക്കും ,തിരകള്‍ക്കും
മരുഭൂമിയിലെ മണലിനും
ഈ എനിക്കും ഒരേ രാഗമോ ?
ഒരേ ഭാവമോ ? ഒരേ താളമോ ?

15 comments:

രഘുനാഥന്‍ said...

നല്ല കവിത ..ആശംസകള്‍ ....
സസ്നേഹം രഘുനാഥന്‍

ജിജ സുബ്രഹ്മണ്യൻ said...

നിന്നെ ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന
എന്നില്‍ വിടരുന്ന രാഗമേത് ?

കാള രാഗം അല്ലേ ആ രാഗം..

ജിജ സുബ്രഹ്മണ്യൻ said...

യ്യോ പറയാന്‍ മറന്നു പോയി..നല്ല ഗവിത !! ഈയിടെയായി ഭയങ്കര മറവിയാ..ക്ഷമിച്ചേക്കണേ

അനില്‍@ബ്ലോഗ് // anil said...

"നിന്നെ ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന
എന്നില്‍ വിടരുന്ന രാഗമേത് ?
"

മണല്‍ കാറ്റില്‍ ഉയരുന്ന രൌദ്ര സംഗീതം തന്നെ കാപ്പിലാന്‍.

സംഗീതത്തിന്റെ രൌദ്ര ഭാവം! മനോഹരമായ ഒരു സംഗീതമാണത്. രൌദ്രത നിലനില്‍ക്കെത്തന്നെ മനസ്സിനേകുന്ന സാന്ത്വനം.

കനല്‍ said...

ആശയമൊന്നുമില്ലാത്ത ഇത്തരം പദകൂട്ടത്തെ
നല്ല കവിത എന്ന് പറഞ്ഞ് “ചൊറിയാന്‍” എന്നെ കിട്ടില്ല. കാറ്റടിക്കുമ്പോള്‍ ഇലകള്‍ ഇളകും.
എന്നാല്‍ തളിരിലകള്‍ ഇളകാറില്ല. ഒന്നു കുലുങ്ങും.
അവിടെ രാഗമൊന്നും പൊഴിയാറില്ല. ന്യത്തത്തിന് രാഗമുണ്ടോ? സംഗീതത്തിലല്ലേ ഈ സംഗതിയുള്ളത്?

കാറ്റ് തളിരിലകളോട് സൊള്ളാറില്ല. പ്രായപൂര്‍ത്തിയാവട്ടെ എന്ന് കരുതി അവരെ ഒന്ന് തടവിപോകും അത്രമാത്രം. പിന്നെയെന്താ ഈ മന്ത്രിക്കുന്നത് എന്ന് ഗവി പറഞ്ഞിരിക്കുന്നത്?

ഒരു ബന്ധവും കല്‍പ്പിക്കാനാവാത്ത മൂന്നു വസ്തുക്കളാണ് ഇല , തിര , മരുഭൂമിയിലെ തണല്‍
ഇവയ്ക്കെല്ലാം ഓരേ താളമോ? രാഗമോ? ഭാവമോ? എന്ന് കവി സംശയിക്കുന്നതു കണ്ടിട്ട് എലിയും ട്രാന്‍സ്പോര്‍ട്ട് ബസും മനുഷ്യനാണോന്ന് ചോദിക്കുന്നത് പോലെ.


ഇന്ന് രാവിലെ മുതല്‍ എനിക്ക് വല്ലാത്ത “നിരൂപണപനി” പിടിപെട്ടു, എവിടുന്നേലും രണ്ട് കൊണ്ടാലേ മാറൂ

ചാണക്യന്‍ said...

കാപ്പിലാനെ,
ഗവിതയുടെ തലക്കെട്ട് ശരിയാണോ?

ഇല മര്‍മ്മരം എന്ന് വേണോ
മര്‍മ്മരം എന്ന് പോരേ...

ഷാജൂന്‍ said...

രാഗം..... അനുരാഗം ..... (രോഗം)

വികടശിരോമണി said...

പ്രണയഗവിതകൾ മനസ്സിലാകാനുള്ള പ്രായമാകാത്തതിനാൽ വിടവാങ്ങുന്നു.

കാപ്പിലാന്‍ said...

ഞാന്‍ ഈ ഗവിത സമര്‍പ്പിക്കുന്നത് നമ്മുടെ സുന്ദരന്‍ മാഷിനാണ് .കാരണം ഏതു ചവര്‍ പോസ്ടിട്ടാലും മിനിമം 20 ഗമെന്റ്സ് കിട്ടും എന്നും ഈ പുറം ചൊറിയല്‍ നിര്‍ത്താന്‍ സമയം ആയില്ലേ കാപ്പില്‍സേ എന്നും അദ്ദേഹം ഇന്നലെ ചോദിക്കുകയുണ്ടായി .അങ്ങനെ തപ്പി നടന്നപ്പോഴാണ് മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ചുമ്മാതെ എഴുതി ഡ്രാഫ്റ്റ് ആക്കി ഇട്ടിരുന്ന ഈ ചവര്‍ കണ്ടെത്തിയത് .എന്നാല്‍ പിന്നെ ചൊറിയാന്‍ മുട്ടിനില്‍ക്കുന്നവര്‍ക്ക് ചൊറിച്ചില്‍ മാറാന്‍ വേണ്ടി ഇവിടെ പോസ്ടാം എന്ന് കരുതി.ചൊറി ഞാവര്‍ക്ക് നന്ദി .ഇനി ചൊറിയാന്‍ ഉള്ളവര്‍ക്കും നന്ദി .
രഘുനാഥന്‍ -ഇനിയും വരികയും എന്‍റെ ഗവിത ആസ്വദിക്കുകയും ചെയ്യണം നന്ദി (കട -സഗീര്‍ )
കാന്താരികുട്ടി -ഇനിയും വരികയും എന്‍റെ ഗവിത ആസ്വദിക്കുകയും ചെയ്യണം നന്ദി
അനില്‍ @ ബ്ലോഗ് -ഇനിയും വരികയും എന്‍റെ ഗവിത ആസ്വദിക്കുകയും ചെയ്യണം നന്ദി
കനല്‍ -ഇനിയും വരികയും എന്‍റെ ഗവിത ആസ്വദിക്കുകയും ചെയ്യണം നന്ദി
ചാണക്യന്‍ -ഇനിയും വരികയും എന്‍റെ ഗവിത ആസ്വദിക്കുകയും ചെയ്യണം നന്ദി
ഷാജൂണ്‍ -ഇനിയും വരികയും എന്‍റെ ഗവിത ആസ്വദിക്കുകയും ചെയ്യണം നന്ദി
വികട ശിരോമണി -ഇനിയും വരികയും എന്‍റെ ഗവിത ആസ്വദിക്കുകയും ചെയ്യണം നന്ദി
ഇനിയും ചൊറിയാന്‍ ഉള്ളവര്‍ക്കും ,ചൊറിച്ചില്‍ ഉള്ളവര്‍ക്കും മുന്നോട്ടു വരാം .പുറം ഞാന്‍ ചൊറിഞ്ഞു തരാം :)

K C G said...

എനിക്കും ചൊറിയുവാന്‍ മുട്ടുന്നു.

ഇല, തിര, മരുഭൂമിയിലെ മണല്‍ - ഇവയ്ക്ക് തമ്മില്‍ യാതൊരു ബന്ധവുമില്ല .
എങ്കിലും ഇലയേയും തിരയേയും മരുഭൂമിയിലെ മണലിനേയും ഒരുപോലെ തഴുകും കാറ്റ് ...

പിന്നെ എല്ലാത്തിനും ഒരേഭാവമാണോ രാഗമാണോ താളമാണോ എന്നൊക്കെ ചോദിച്ചാല്‍ - അതു സന്ദര്‍ഭം പോലിരിക്കും...

വികടശിരോമണി said...

ചൊറിയൽകവിതക്കു ചൊറിഞ്ഞ്,ഇവിടെ വന്നപ്പോൾ ഇവിടെയും ചൊറിയലാണ്.എന്റെ പുറത്തപ്പടി നായ്കുരണപ്പൊടിയാ..കാപ്പുവിന്റെ ചൊറിച്ചിലിനപേക്ഷിക്കുന്നു.
ഇലമർമ്മരമല്ല...എന്റെയുള്ളിലാകെ ഒരു തെറിമർമ്മരം നിറയുന്നൂ...വരൂ...ചൊറിഞ്ഞുതരൂ...

നിരക്ഷരൻ said...

രാഗവും താളവും ഭാവവും മാത്രം നോക്കിയാല്‍പ്പോരല്ലോ കാപ്പിലാനേ ? സംഗതി എവിടെ സംഗതി ?

ഓ:ടോ:- കവിതയെപ്പറ്റിയൊന്നും വല്യ കാര്യമായി അഭിപ്രായം പറയാനറിയാത്തതുകൊണ്ടാണ് കാപ്പിലാനേ ചുമ്മാ ഓഫ് അടിച്ചേച്ച് പോകുന്നത്. കാര്യാക്കണ്ട :)

മാണിക്യം said...

കാപ്പിലാനെ ഞാന്‍ വന്നു,
ഇന്നലെ ഞാന്‍ പറഞ്ഞില്ലെ 20 കമന്റ് വരട്ടെ എന്നിട്ട് എന്റെ കമന്റിടാം എന്നു എന്തു ചെയ്യാനാ ബ്ലൊഗ് വായിക്കാന്‍ നേരം തികയുന്നില്ലാ
മാനസീകോല്ലാസത്തിനു സഗീറിയന്‍ കവിതകളെ വെല്ലാന്‍ ബൂലൊകത്ത് വേറെ കവിതകളില്ലാ . പണ്ഡിതന്മാരെല്ലാം അവരവരുടെ പാണ്ഡിത്യം നിര്‍ലോഭം ചൊരിയന്നത് ആ അക്ഷാരാംബുരത്തില്‍ ആണു
(കവിത എന്നര്‍ത്ഥം)
[അക്ഷരം +ആം+അംബുരം]

അപ്പോള്‍ കാപ്പിലാന്‍ എന്തുവാ പറഞ്ഞെ
ഇല്ല മര്‍മ്മരം എന്നാണൊ?
ഉണ്ട് ആലിന്റെ ഇല എന്നും
മര്‍മ്മിക്കുന്നു കാതൊര്‍ക്കൂ
ഷോര്‍‌യാം ഷൊറ്‌യാം എന്ന് ..

ജെയിംസ് ബ്രൈറ്റ് said...

കാപ്പിത്സ്,
ഞാന്‍ കുറെ ദിവസമായി തിരക്കിലായിരുന്നതിനാല്‍
ഒന്നും വായിക്കുകയുണ്ടായില്ല.
ഇപ്പൊഴും ഞാന്‍ ജോലി ,പിന്നെ ചില പരീക്ഷകള്‍ എന്നിവയാല്‍ ബന്ധനസ്ഥനായ സ്ഥിതിയിലാണ്!

എന്നാലും ഈ കവിത അപ്രതീക്ഷിതമായി ഇന്നു വായിച്ചപ്പോല്‍ അത് എത്രമാത്രം നല്ലതാണെന്ന് എനിക്ക്
തോന്നിപ്പോയി!
ആ അഭിപ്രായം ഞാന്‍ ഇവിടെ അറിയിക്കുന്നു.

സസ്നേഹം

ജയിംസ്.

കാപ്പിലാന്‍ said...

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി അറിയിക്കട്ടെ .
രഘുനാഥന്‍-ആദ്യ കമെന്റിനു നന്ദി .
കാ‍ന്താരി :) അതെ കാളരാഗം ആയിരിക്കും .
അനില്‍-നന്ദി അങ്ങനെയാകാം രൌദ്ര സംഗീതം സിരകളില്‍ ഒരുപക്ഷെ പ്രണയം ഉണര്‍ത്തിയേക്കാം
കനല്‍ -ആ നിരൂപണം ശി പിടിച്ചു .നന്നായി വിമര്‍ശിക്കണം .വിമര്‍ശിച്ചാല്‍ ആര് തല്ലാന്‍ ആണ് :)
ചാണക്യ -എന്നാല്‍ പിന്നെ മര്‍മ്മരം എന്നാക്കിക്കോ .എനിക്കൊരു വിരോധവും ഇല്ല :)
ഷാജൂണ്‍ :)
വികടന്‍ -എനിക്കും അതേ പ്രയമായതുകൊണ്ട് എനിക്കും ഒന്നും മനസിലായില്ല
ഗീതച്ചേച്ചി പറഞ്ഞതാണ് കറക്റ്റ് :)
വികടന്‍ -ഞാന്‍ ചൊറിഞ്ഞു തരാം .എപ്പോള്‍ ചൊറിയണം എവിടെ ചൊറിയണം എന്ന് മാത്രം പറഞ്ഞാല്‍ മതി .
ജിത്തു >>:)
നിരനെ- എനിക്കും ഒന്നും മനസിലായില്ല .സംഗതി വരും സബൂര്‍ ബാബ സബൂര്‍
മാണിക്യം ചേച്ചി -:) ആലിലയുടെ അഗ്രാംബുരങ്ങള്‍ എന്തേ ചൊല്ലി ? ശോരിയാം ശോരിയാം എന്നോ :)
ജെയിംസ് -നന്ദി .പരീഷപനി മാറിയിട്ട് ബ്ലോഗില്‍ വന്നാല്‍ മതി :)

നന്ദി നന്ദി നദി പോലൊരു നന്ദി .