Saturday, July 5, 2008

നെരിപ്പോട് .......



മനസ്സിന്റെ അടിത്തട്ടില്‍

വീര്‍പ്പുമുട്ടുന്ന ഗദ്‌ഗദങ്ങള്‍

നെഞ്ചിലെ നെരിപോടില്

‍വെന്തുരുകുന്ന സ്വപനങ്ങള്‍

ഒരു ചുടു നിശ്വാസത്തില്‍ കൂടി

പോലും ആശ്വസിക്കാന്‍ ഒന്നു

വിതുമ്പാ‍ന്‍ കഴിയാതെ തേങ്ങുന്നാ

മനസ്സിനോ ഈ മൂക്കുകയര്‍‌?

ചുവക്കാതിരിക്കാം ചുവന്നാലും

ചുടാതിരിക്കാം..ചുട്ട് പൊള്ളീയാലും

അതു പുറമെ കാട്ടാതിരിക്കാം.

സഹനം അതു സ്ത്രീയ്ക്ക് മാത്രം സ്വന്തം

മൂര്‍ച്ചയുള്ള ചുരികയേയും

മാറോടണക്കാം മറക്കാം പൊറുക്കാം ...


(ഡോ. ധനലക്ഷ്മിയുടെ കനകമുന്തിരികള്‍ക്ക്

ഞാന്‍ ഒരു കമന്റ് എഴുതി അത് ഈ വിധമായി)

32 comments:

മാണിക്യം said...

നെരിപ്പോട്
ഞാന്‍ സ്നേഹിക്കുന്ന്
എന്റെ പ്രീയപ്പെട്ടവര്‍ക്ക്
സമര്‍പ്പിക്കുന്നു...

തോന്ന്യാസി said...

ഈ നെരിപ്പോട് ഞാന്‍ നെഞ്ചോടേറ്റു വാങ്ങിയിരിയ്ക്കുന്നു.......

ഇത്തിരി പൊള്ളി...ന്നാലും.....

നിരക്ഷരൻ said...
This comment has been removed by the author.
നിരക്ഷരൻ said...

“ മൂര്‍ച്ചയുള്ള ചുരികയേയും മാറോടണയ്ക്കാം. “
കൊള്ളാം.... :) :)

നന്ദു said...

ചേച്ചീ, ഇതിലെ “മൂക്കുകയർ“ എന്താന്നറിയണമെങ്കിൽ
കനകമുന്തിരികളൂടെ ലിങ്ക് കൂടെ കൊടുക്കണ്ടേ?.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ കവിതയില്‍ എന്തോ എവിടെയൊക്കെയോ അപ്രത്യക്ഷമായതു പോലെ..
എന്തൊക്കെയൊ വിട്ടുപോയോ?

എന്നാലും സ്ത്രീ എല്ലാം സഹിയ്ക്കാന്‍ കഴിയുന്നവള്‍ എന്നത് ഒരു സത്യം മാത്രം......

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതെ സഹനശക്തിയുള്ള സ്ത്രീയ്ക്ക് ഒന്നും ഒരു തടസമല്ലല്ലൊ ആണോ മാണിക്യാമ്മെ..?

Gopan | ഗോപന്‍ said...

മനസ്സെന്ന നെരിപ്പോടിലെ പൊള്ളുന്ന ചിന്തകള്‍ വരികളിലേക്കെത്തിച്ചതിനു ചേച്ചിക്ക് നന്ദി.

സഹനം ...പുതിയ തലമുറയ്ക്ക് അന്യമായി പോകുന്നുവോ ?

ഡോ ധനലക്ഷ്മിക്കും മാണിക്യം ചേച്ചിക്കും അഭിനന്ദന്‍സ് !

ജെയിംസ് ബ്രൈറ്റ് said...

മനസ്സിന്റെ ഉള്ളില്‍ എരിയുന്ന നെരിപ്പോട്..
നല്ലകവിത.
ഇനിയും ഇങ്ങിനെയുള്ള നല്ല കവിതകള്‍ ഉണ്ടാകട്ടെ.

കാപ്പിലാന്‍ said...

ഒരു ചെറിയ സംഭവം ഉണ്ടായാല്‍ പോലും മൂക്കള ഒലിപ്പിച്ച് മൂലയില്‍ ഒതുങ്ങി കിടക്കുന്ന പെണ്ണെ .നിനക്കാരിന്നു മൂക്കുകയറിട്ടു ..ഒരു ചെറിയ ബന്ധനം എല്ലാവര്ക്കും നന്ന് .അതിനെ മൂക്ക് കയര്‍ എന്ന് വിശേഷിപ്പിച്ച മാണിക്ക്യം ചേച്ചി ,ബന്ധങ്ങള്‍ ഒരു ബന്ധനങ്ങള്‍ ആണെന്ന് തോന്നുന്നെന്കില്‍ വലിച്ചെറിയുക നിന്‍റെ കെട്ടുപാടുകള്‍ .
സഹനം പെണ്ണിനേക്കാള്‍ പുരുഷന്മാര്‍ക്കാണ് കൂടുതല്‍ .ഒരു തര്‍ക്കത്തിന് ഞാന്‍ തയ്യാര്‍ .പിന്നെ MCP ennonnum vilikkalle

hi said...

എഴുത്ത് നന്നായി.
ഈ നെരിപ്പോട് ഞാൻ ഏറ്റുവാങ്ങാൻ തയ്യാറല്ല.

Unknown said...

ആല്ലേലും ഈ പെണ്ണുങ്ങള്‍ക്ക് മൂക്കുകയറിടേണ്ട
സമയം കഴിഞ്ഞൂ.

Unknown said...

കാപ്പിലാന്‍ പറഞ്ഞതാ അതിന്റെ ശരി സഹനശക്തി ഏറ്റവും കൂടുതല്‍ ആണുങ്ങള്‍ക്കാം
എന്തേലും ഒരു ദു:ഖമുണ്ടായാല്‍ ആണ് അത് ഒതുക്കി പിടിക്കും.പെണ്ണ് പൊട്ടി കരയും.
ആണ് അങ്ങനെ ഒതുക്കി വച്ച് അവസാനം ഈ വിഷമങ്ങളെല്ലാം കൂടിയങ്ങ് പൊട്ടും.ഒരറ്റാക്കിന്റെ രൂപത്തില്‍

Senu Eapen Thomas, Poovathoor said...

ഇഷ്ടപ്പെട്ടു. പക്ഷെ ഈ നെരിപ്പോട്‌ എനിക്ക്‌ കൈ കൊള്ളാന്‍ പറ്റില്ല. അടുത്തത്‌ താങ്ങാമെങ്കില്‍ ഞാന്‍ ഏല്‍ക്കാം.
പഴമ്പുരാണംസ്‌.

krish | കൃഷ് said...

കുഞ്ഞുകവിത കൊള്ളാം.
“സഹനം അതു സ്ത്രീക്ക് മാത്രം” എന്നതിനോട് പൂര്‍ണ്ണമായും യോജിപ്പില്ല. സഹിക്കുന്ന പുരുഷന്മാരുമുണ്ട്.

മാണിക്യം said...

ആദ്യ കമന്റ് ഇട്ട് , തോന്ന്യാസിയ്ക്കും,നിരക്ഷരനും,,നന്ദീ.!! നന്ദു , ആ“മൂക്കുകയർ”അല്ല ഈ“മൂക്കുകയർ” യേത്?
സുനിലേ
, എപ്പോഴും ഒരു സംതിങ്ങ് മിസ്സിങ്ങ് എന്ന് തോന്നല്‍ അത് നല്ലതാ .അല്ലെ?
സജി , നന്ദി ആ വരികളക്ക്!
ഗോപന്‍ , അതേ.സഹനം ...പുതിയ തലമുറയ്ക്ക് അന്യമായി പോകുന്നുവോ ?
ഡോ.ജെയിംസ്,നന്ദി ..
കാപ്പിലാന്‍ , ദേ വന്നു, സമ്മതിക്കുല്ലാ ഞാന്‍ ഈയിടെ ആയിട്ട് തര്‍ക്കം നിര്‍ത്തി വയ്ക്കാം എന്നു വിചാരിക്കാന്‍ തുടങ്ങാന്‍ പൊകാന്‍ പോകുവാരുന്നു.....ഞാന്‍ നെയ്‌സല്‍‌ ഡ്രോപ്പ് യൂസ് ചെയ്യ്യുന്നു സോ നൊ മൂക്കളാ അണ്ടര്‍ സ്റ്റാണ്ട് !!ഷമ്മി ,വന്നതിനും വായിച്ചതിനും നന്ദി ഈ നെരിപ്പോട് അല്ലെലും നോട്ട് ഫോറ് സെയില്‍!!
അനൂപ് , അതേ അതേ എന്നും പറഞ്ഞ് ചെല്ല് ഞങ്ങടെ തലമുറ അല്ലാ പുതിയത്. ഇപ്പോ അറ്റാക്ക് പെണ്ണിനാ കൂടുതല്‍‌ എന്ന് WHO യുടെ പുതിയ കണ്ടെത്തല്‍
പഴമ്പുരാണംസ്‌.,
നെരിപ്പൊടില്‍ വന്നിറങ്ങിയതിന്‍ നന്ദി...
കൃഷ്, പൂര്‍ണ്ണം അല്ലെലും ഒരിത്തിരി യോജിച്ചില്ലെ അതു മതി ..ആ പറഞ്ഞതും ഞാന്‍ സഹിച്ചു....

ഇപ്പൊ ആകെ മൊത്തം റ്റോട്ടല്‍ ഒന്നു നൊക്കിക്കെ ആര്‍ക്കാ സഹനം കൂടുതല്‍ ?
സ്ത്രീക്ക് തന്നെ അല്ലേ ? അതേ !! :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സംശയമെന്ത്, നെരിപ്പോട് എന്ന പദം സ്ത്രീയ്ക്ക് സ്വന്തം

കാപ്പിലാന്‍ said...

എന്തായാലും നേസല്‍ ഡ്രോപ്സ് ഉപയോഗിക്കുന്നത് നല്ലതാ .ഈ മറുപടിയില്‍ നിന്നും ഒരു കാര്യം മനസിലായി .സഹനം പെണ്ണിന് തന്നെ .ഞാന്‍ ഈ മറുപടി അല്ല പ്രതീക്ഷിച്ചത് .കുറെ നേരം കൊണ്ട് ഞാന്‍ ഇവിടെ വന്നും പോയും ഇരിക്കുന്നു .ഓണ്‍ ലിനെലിം കാണാന്‍ ഇല്ല .ഒരു ചീത്ത വിളി ഞാന്‍ പ്രതീക്ഷിച്ചു .

ഇതും പെണ്ണിന്റെ പുതിയ അടവാണോ പത്തൊമ്പതാമത്തെ അടവ്

ധ്വനി | Dhwani said...

നെരിപ്പോട്, അകം കത്തി ചൂടു പകരാന്നാല്‍, ചാരമാവുമ്പോല്‍ നിന്നെ 'ഉണരൂ' എന്നു മന്ത്രിച്ച് തഴുകാനൊരു കൈ വരും!

ഇതും നെരിപ്പോടിനു മാത്രം കിട്ടുന്നതാ!

കുറ്റ്യാടിക്കാരന്‍|Suhair said...

ആ നെരിപ്പോടില്‍ നിന്ന് ഒരു തരി... ഇവിടേം തെറിച്ചു വീണു.

പാമരന്‍ said...

ഹെന്‍റമ്മച്ചി!

"മൂര്‍ച്ചയുള്ള ചുരികയും മാറോട്ണയ്ക്കാം" ന്നൊക്കെ പറഞ്ഞതിന്‌ എന്താ മൂര്‍ച്ച..!

------------------

ഇതൊക്കെ പെണ്ണുങ്ങളുടെ വെറും അവകാശവാദങ്ങളല്ലേ..

ഞങ്ങള്‍ ആണുങ്ങളുടെ വിഷമങ്ങള്‍ വല്ലോം നിങ്ങള്‌ അറിയുന്നുണ്ടോ?

മദ്യത്തിന്‌ വിലകൂടി..
ഇപ്പോ മദ്യം കിട്ടണമെങ്കില്‍ ബീവറേജില്‍ 'ക്യൂവില്‍ നില്‍പ്പുകാര്‍ക്ക്‌' കൊടുക്കണം അമ്പത്‌ വേറെ...
വല്ലോടത്തു നിന്നും വായീ നോക്കാമെന്നു വച്ചാല്‍ പൂവാലിപ്പോലീസു പിടിക്കും..
ഇച്ചിരെ സ്ത്രീധനം മേടിച്ചൊരു കല്യാണം കഴിക്കാമെന്നു വച്ചാല്‍ അതു പെണ്ണുങ്ങളു ടീവീക്കാരെ വിളിച്ചു പറയും...
ചുരുങ്ങിയ രീതിയിലൊരു പീഢനമോ വാണിമമോ സംഘടിപ്പിക്കാമെന്നു വച്ചാല്‍ പത്രക്കാരും 'അന്വേഷികളും' നോക്കി നടക്കുവല്ലേ.. പെട്ടാല്‍ തീര്‍ന്നു.. പിന്നെ സാക്ഷികള്‍ക്കൊക്കെ വീടു വെച്ചു കൊടുക്കണം, പെണ്‍കൊച്ചിനു മാരുതികാറും ഒരു ഭര്‍ത്താവിനേം സംഘടിപ്പിച്ചു കൊടുക്കണം എന്നാലും തീരില്ലാ മുറുമുറുപ്പ്‌..

അങ്ങനെ ഒരു ഐസ്‌ക്രീം പോലും കഴിക്കാന്‍ കഴിയാതെ ഉരുകി ഉരുകു തീരുന്ന പുരുഷ ജന്മത്തെപ്പറ്റി കവിതയെഴുതാന്‍ ഇവിടാരുമില്ലേ?

സ്ത്രീ നെരിപ്പോടാണെങ്കില്‍ അതില്‍ കത്തുന്ന കനലാണൂ പുരുഷന്‍..!

കാപ്പിലാന്‍ said...

വാണിമത്തിന്റെ കാര്യം പറഞ്ഞപ്പഴാ പാമൂവേ ..നാട്ടിലെ ഓരോരോ കൊനഷ്ടുകളെ ..ഒരു പെണ്ണിനെ ഒന്ന് നേരെ ചൊവ്വേ നോക്കാന്‍ പറ്റണില്ല .ഉടനെ പീഡനം ..പീഡനം .

എന്നാല്‍ ഇവളുമാര് റിസോര്‍തുകളില്‍ കച്ചവടം ചെയ്തുകൊണ്ടിരിക്കുകയാ. പെണ്ണിനെ കൂട്ടിക്കൊടുക്കുന്നതും ,ഒരു പെന്നായിരിക്കും .അവസാനം നില്‍ക്കക്കള്ളി ഇല്ലാതെ വരുമ്പോള്‍ പറയും in 1947 അവന്‍ എന്നെ പീടിപ്പിച്ചൂ .പിന്നെ കുറെ പേരുകളും ..

ആണുങ്ങള്‍ക്ക് നേരെ ചൊവ്വേ ജീവിക്കാന്‍ വയ്യണ്ടായിരിക്കുന്നു കേരളത്തില്‍ .
ഇതൊക്കെ പറഞ്ഞതുകൊണ്ട് ഞാന്‍ പീടനത്തെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നൊന്നും പറയരുത് .എനിക്കെല്ലാ പെണ്ണിനേയും ഇഷ്ടമാ.അമ്മയായും ,ചേച്ചിയായും, പെങ്ങളായും ,ഭാര്യയും ,മകളായും ഞാന്‍ അവരെ സ്നേഹിക്കുന്നു .
ഇവരെല്ലാം എന്‍റെ വീട്ടിലും ഉണ്ട് .പിന്നെ പെണ്ണ് നെരിപ്പോടാണ് ,എല്ലാം അവള്‍ ഉള്ളില്‍ അടക്കി വെക്കുന്നു ,മൂക്ക് കയര്‍ എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല .പരദൂഷണത്തില്‍ ലോക അവാര്‍ഡ് ഇക്കൊല്ലവും ഒരു മലയാളി പെണ്ണിനായിരുന്നു :)

കനല്‍ said...

..ചുട്ട് പൊള്ളീയാലും

അതു പുറമെ കാട്ടാതിരിക്കാം.

ഇത് പുരുഷന് ചേരുന്ന വിഷേഷണമാണെന്നാണ് എന്റെ പക്ഷം.

അതുകൊണ്ടല്ലെ സ്ത്രീ “അവള്‍ സര്‍വ്വംസഹ” യെന്ന പേര് കരസ്ഥമാക്കിയത്

ഹരിയണ്ണന്‍@Hariyannan said...

ആണുങ്ങള്‍ടെ കഷ്ടപ്പാട് മനസ്സിലാക്കാന്‍ ഇവിടെങ്ങും ആരുമില്ലേ?!

അല്ല...ഞാന്‍ ചോദിച്ചുപോവുകയാണ് സുഹൃത്തുക്കളേ...ഊന്നിയൂന്നിച്ചോദിക്കുകയാണ്...!!

siva // ശിവ said...

സഹനം അത് സ്ത്രീയ്ക്കോ പുരുഷനോ വെറുതെ അവകാശപ്പെടാന്‍ കഴിയില്ല....മനസ്സില്‍ സ്നേഹം കാത്തു സൂക്ഷിക്കുന്നവര്‍ക്കുള്ളതാണ് സഹനം എന്ന വികാരം...

സസ്നേഹം,

ശിവ

Kaithamullu said...

മാണിക്യംസ്,

ഒരു ചുടു നിശ്വാസത്തില്‍ കൂടി
പോലും ആശ്വസിക്കാന്‍ ഒന്നു
വിതുമ്പാ‍ന്‍ കഴിയാതെ തേങ്ങുന്നാ
മനസ്സിനോ ഈ മൂക്കുകയര്‍‌?
--
ഈ നാലു വരികള്‍ ഒന്ന് കൂടി മിനുക്കിയാല്‍ ബാക്കി വരികളുമായി കൂടുതല്‍ ചേര്‍ന്ന് പോകുമെന്ന് തോന്നി.
--
(ചുരികയെടുത്തും മാറോടയ്ക്കാം, അതിന്റെ ടെക്നിക്ക് മനസ്സിലാക്കിയാ മതി!)

Malayali Peringode said...

പെണ്ണിന്‍ കണ്ണീരാണീഭൂമിയില്‍ കടലായ് മാറിയതെങ്കില്‍
ആണിന്‍ ഗദ്ഗദങ്ങളാണഗ്നിപര്‍വ്വതങ്ങള്‍!

ജന്മസുകൃതം said...

സഹനം അതു സ്ത്രീയ്ക്ക് മാത്രം സ്വന്തം.....

smitha adharsh said...

നെരിപ്പോട് നന്നായി... ആ അനൂപിന്റെ തല മണ്ടക്കിട്ട് ഒരു കിഴുക്കു കൊടുക്കണേ...! പെണ്ണുങ്ങള്‍ക്ക്‌ മൂക്ക് കയറു ഇടാനായിത്രേ..!!

ശരത്‌ എം ചന്ദ്രന്‍ said...

നല്ല കവിത... പക്ഷെ..
സഹനം സ്ത്രീയ്ക്കു മാത്രം സ്വന്തം ആണോ..?

Unknown said...

തീറ്ച്ചയായും ഇതു പുതുതലമുറയിലെ പെണ്ണല്ല……..!!!

കാപ്പിലാന്‍ said...

ഇതാ അമ്മ പറയുന്നു " സഹനം സ്ത്രീക്ക് മാത്രം സ്വന്തം " മകന്‍ ചോദിക്കുന്നു " സഹനം സ്ത്രീക്ക് മാത്രം ആണോ സ്വന്തം " ഉത്തരം പറയേണ്ടത് ആരാണ് ? അമ്മയോ അതോ മാണിക്ക്യം ചേച്ചിയോ ...