Thursday, July 10, 2008

കഥാകാരിക്ക് ആദ്യ പുരസ്കാരം

മാന്‍പേടയുടെ കണ്ണുള്ള പെണ്‍കുട്ടി

“ആദ്യമായി ഞാന്‍ അവളെ കാണുന്നത് ബസ് സ്റ്റോപ്പില്‍ വച്ചാണ്
അവള്‍ ഓടിയെത്തിയപ്പോള്‍ ബസ് വിട്ടുപോയി,
പിന്നെ ചുറ്റും ഒന്നു നോക്കി അവള്‍‌ നില്പായി പതിനഞ്ചോ പതിനാറൊ വയസ്സ് പ്രായം
പച്ച പാവാടയും ക്രീം ബ്ലൌസും മുടി രണ്ടായി മെടഞ്ഞിട്ട് ഒരു വലിയ സ്കൂള്‍ ബാഗും തൂക്കി .
ഞാന്‍ അപ്പോഴാ ആ മുഖത്ത് നോക്കിയത് കരഞ്ഞു ചുവന്നു വീര്‍ത്ത മുഖം,
കണ്ണില്‍ നിന്ന് അപ്പോഴും കണ്ണിര്‍, പുറം കൈ കൊണ്ട് തുടച്ച് അവള്‍ നിന്നു ...
അടുത്ത ബസില് ‍അവള്‍‌ കയറി ഞാനും സ്കൂള്‍ പടിയ്ക്കല്‍ ഇറങ്ങീ അവള്‍ ഓടുന്നു
അസംബ്ലിക്ക് കുട്ടികള്‍ ഗ്രൌണ്ടില്‍ നിരന്നിരിക്കുന്നത് ബസില്‍ ഇരുന്നാല്‍ കാണാം,
ബസ് നീങ്ങി എന്റെ മനസ്സില്‍ നിന്ന് അവളും
പിന്നെ ബസു കാത്തു നിന്നപ്പൊഴൊക്കെ ഞാന്‍ അവളെ തിരഞ്ഞു ,
ഒരിക്കലും കണ്ടില്ല. ആയിടക്ക് പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റുന്നത്
കാലത്ത് ഒരു കട്ടന്‍ കാപ്പിയുമായി അലസമായി ചുറ്റും കണ്ണൊടിചു നിന്നപ്പോല്‍
തൊട്ടയല്‍ വീട്ടില്‍ അവള്‍......
ഒരു മിന്നല്‍ അവളുടെ കണ്ണിലും , ഒരു പരിചയഭാവം ?
അതോ എനിക്ക് തൊന്നിയതോ ..
എന്തായലും ആ വശത്തേ ജനലരിക് എന്റെ ഇഷ്ടപെട്ട സ്പോട്ടായി,
മിക്കപ്പോഴും അവളെ കാണാം ..
മുഖത്ത് എപ്പോഴും പേടിച്ച മാന്‍ പേടയുടെ ഭാവം . ............ ”

********************************
ഓര്മ്മകള് ഒക്കെ പൊടിതട്ടി ഇറക്കുന്നെ!

അന്ന് എഴുതാന്‍ തുടങ്ങിയ കാലം.മനസ്സില്‍ വരുന്നത് എന്ന് പറയാനാവില്ല,
കൂട്ടുകാരൊക്കെ ചുരുക്കം ആ കാലത്ത് ഒരു ശീലമുണ്ടായിരുന്നു
കയ്യില്‍ എപ്പൊഴും ഒരു നോട്ട് ബുക്ക് കാണും,
എന്നിട്ട് കേള്‍ക്കുന്നതൊക്കെ കുറിച്ചിടുക,
ചിലപ്പോള്‍ ഒരു വാ‍ചകം ചിലപ്പോള്‍ വാക്കുകള്‍ മാത്രം.
പിന്നെ ഒറ്റയ്കാവുമ്പോള്‍ പൊടിപ്പും തൊങ്ങലും വച്ച് ആ വാക്കുകളെ കൂട്ടി ചേര്‍ക്കുക
അങ്ങനെ എഴുതിയ ഒരു ബുക്കുണ്ടായിരുന്നു, ആരേയും കാണിച്ചിട്ടില്ലാ.
എവിടെ പോയാലും എന്റെ ബാഗില്‍ അതുണ്ടാവും ഒരിക്കല്‍ ആ ബുക്ക് നിറഞ്ഞു .
ആ പ്രാവശ്യം അച്ഛന്‍ വീട്ടില്‍ കൊണ്ടുവന്നതില്‍ നിന്ന് ഒരു ഡയറി ഞാന്‍ എടുത്തു. പിന്നെ അതിലായി കുറിപ്പുകള്‍ , അന്ന് പി ഡി സി യ്ക്ക് പഠിക്കുന്നകാലം ,
ഒരു ദിവസം ഞാനാ ഡയറി മേശപ്പുറത്തിട്ടിട്ട് കോളജില്‍ പോയി.
ഡയറി അമ്മ കണ്ടു കുറെ വായിച്ചു...
ഞാന്‍ വൈകിട്ട് തിരികെ എത്തുമ്പോള്‍ നല്ല പുകില്‍! ..
ഞാന്‍ എത്തും മുന്‍പേ തന്നെ അച്ഛന്റെ ചെവിയില്‍ ആവശ്യത്തിലേറെ ഇന്ധനം പകര്‍ന്നിരുന്നു.....
സാക്ഷാല്‍ ഛാവി!!
അച്ഛനും അമ്മയും എന്നെ വിളിച്ചു നിര്‍ത്തി സി ബി ഐ മോഡലില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു
ആരാ? ഏതാ? എന്താ ?
ഞാന്‍ "അയ്യോ ആരുമില്ലാ ഞാന്‍ തോന്നിയത് എഴുതിയതാണ്" എന്ന് പറഞ്ഞപ്പോള്‍
അങ്ങനെ ഒന്നും ചുമ്മാ എഴുതാന്‍ ഒക്കില്ലാ എന്നായി അച്ഛന്‍ ...
എന്നിട്ട് എന്നെ നോക്കിയിരിക്കുകയാണ് അച്ഛന്‍ അങ്ങനാ വളരെ കുറച്ചേ സംസാരിക്കുള്ളു ഓരോ വാക്കിനും ഇടയ്ക്കുള്ള ആ മൌനം അത് അനുഭവിച്ചാലേ അറിയൂ .....
"അതേ അവളുടെ കരണം നൊക്കി രണ്ട് അങ്ങ് പൊട്ടിക്ക്, അപ്പൊഴേ അവള്‍ നേരു പറയൂ,"
അമ്മക്ക് അപ്പൊള്‍ അച്ഛന്‍ എന്നെ അടിക്കണം .......
പിന്നെ ചോദിച്ചതൊന്നും ഞാന്‍ കേട്ടില്ലാ,
മനസ്സിനെ ബ്ലോക്ക് ചെയ്യാന്‍ അന്നേ ശീലമാക്കിയിരുന്നു....
രണ്ടാളും മാറിമാറി ചൊദ്യം ചെയ്തു മിണ്ടാതെ മിഴിച്ചു നിന്നു
അച്ഛന്‍ ഡയറിയില്‍ കൂടി അരിച്ചു പെറുക്കുന്നു
അപ്പൊ മനസ്സില്‍ പറഞ്ഞു ഈശ്വരാ എനിക്ക് ഒന്ന് മനസ്സു തുറക്കാന്‍ ഈ ലോകത്തില്‍ ആരും ഇല്ല ല്ലൊ എന്ന്...
"അപ്പോള്‍ പിന്നെ ഡെറ്റും പടി എഴുതിയതൊ?ഞാനെന്താ മണ്ടനാ‍ണൊ?
ഇതോന്നും നോക്കിയാല്‍ മനസ്സിലാവില്ലെ?"
അമ്മയുടെ ചാവിയോ അതോ ഹണീബീ‍ പ്രവര്‍‌ത്തിച്ചു തുടങ്ങീട്ടൊ ചെവിട്ടത്ത് അടിവീണു,
ഞാന്‍ അപ്പൊഴും പറഞ്ഞു ഇല്ല ഞാന്‍ കഥ എഴുതിയതാ..
ബാക്കി കണ്ണൂകള്‍ എന്നെ ഉഴിയുന്നു...
അമ്മ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റ് വന്ന് ആ ബുക്ക് വലിച്ചുകീറി ഒറ്റഏറ് ...
മധുരപതിനേഴിലേ ഏറ്റവും മധുരമുള്ള ഒരോര്‍മ്മ!! ......
കഥാകാരിക്ക് ആദ്യ പുരസ്കാരം
'എന്തിനാ എന്നെ അടിച്ചേ? എന്തിനാ എന്റെ ബുക്ക് വലിച്ച് കീറിയെറിഞ്ഞേ?'
വേദന തിരിച്ചറിയുന്നില്ലാ കണ്ണില്‍ മൂടല്‍ ഇരച്ചു വരുന്ന കണ്ണൂനീര്‍
പൊഴിയാതിരിക്കാന്‍ കണ്ണൂ മിഴിച്ചു പിടിച്ചു ...
ചെവിക്കുള്ളില്‍ ഒരു മൂളല്‍ മാത്രം ....
അന്ന്, ബുക്കില്‍ എഴുതി സൂക്ഷിക്കുക എന്ന പണിനിര്‍ത്തി..
എഴുത്ത് പേപ്പറിലെക്ക് മാറ്റി എന്നിട്ട് അത് തട്ടിന്‍പുറത്ത് പാത്തു വച്ചു.
അമ്മ തട്ടിന്‍പുറത്ത് വരില്ലാ.....

പിന്നെ സിനിമാ പാട്ട് എഴുതി സൂക്ഷിക്കുന്നതു ഒരു പതിവാക്കി
അന്ന് എല്ലാവര്‍ക്കും ഉണ്ട് സ്വന്തമായി ഒരു പാട്ട് ബുക്ക്,
ഒരിക്കല്‍ ഞാന്‍ എന്റെ ബുക്കില്‍ ഒരു പാട്ട് എഴുതി ചേര്‍ത്തു .ഇന്നും ആ പാട്ട് ഓര്‍ക്കുന്നു..
♪♪"ചിന്നും വെണ്‍ താരത്തിന്‍ ആനന്ദവേള
എങ്ങും മലര്‍‌ശരന്‍‌ ആടുന്ന് വേള
ആശാസുന്ദര കല്പനാ സ്വപനം ജീവിതയാത്രാ......"♪♪


ജീവിതസമരം എന്ന പടത്തില്‍ സലില്‍ ചൌധരി സംഗീതം നല്‍കി
യേശുദാസും ജാനകിയും ചേര്‍ന്ന് പാടിയ ആ പാട്ട്,
ആ പാട്ട് അന്ന് ഹിറ്റാണ്. പാട്ട് എനിക്ക് കിട്ടിയത് ഒന്ന് പകര്‍ത്തി എഴുതാന്‍ എന്റെ ഒരു ക്ലാസ് മേറ്റ് ബുക്ക് കടം വാങ്ങുന്നു ..
ബുക്ക് കടം വാങ്ങുമ്പോള്‍ വാങ്ങുന്ന ആള്‍ നമുക്ക് ഇല്ലാത്ത ഒരു പാട്ട് എഴുതി വേണം
തിരികെ തരാന്‍ എനിക്ക് ബുക്ക് കിട്ടുമ്പോള്‍ അതില്‍ പുതിയപാട്ടും
ചുവട്ടില്‍ മനോഹരമായ ഒരു ചുവന്ന പൂവും..
പിന്നെ ഞാന്‍ എന്റെ പാട്ടു ബുക്കില്‍ ആക്കി വരയും
എല്ലാ പാട്ടിന്റെയും ചുവട്ടിലും കോണിലും
പൂവും ചിത്രശലഭങ്ങളും വള്ളികളും ഒക്കെ വരച്ചു ചേര്‍‌ത്തു.........
അമ്മയ്ക്ക് ഒരു മിന്നല്‍ പരിശോധനയുണ്ട്.
ഒരു ദിവസം എന്തിനോ വഴക്കു തുടങ്ങി അതിന്റെ ബാക്കി
മുറിയില്‍ വന്ന് ബുക്ക് ഷെല്‍ഫ് ഇളക്കിമറിച്ചു എന്റെ പാട്ട് ബുക്ക് കണ്ടുകെട്ടി....

ഞാന്‍ മടുത്തു അവിടെ നിന്ന് രക്ഷപെടണം ...
ആ ചിന്ത തലയ്ക്കുള്ളില്‍ കുറ്റിഅടിച്ചു .....
പക്ഷേ എങ്ങനെ എങ്ങോട്ട്?

29 comments:

മാണിക്യം said...

ഞാന്‍ മടുത്തു
അവിടെ നിന്ന് രക്ഷപെടണം ...
ആ ചിന്ത തലയ്ക്കുള്ളില്‍ കുറ്റി അടിച്ചു .....
പക്ഷേ എങ്ങനെ? എങ്ങോട്ട്?

തോന്ന്യാസി said...

അങ്ങനെ അവസാനം കഥാകാരി ഒരിടം കണ്ടു പിടിച്ചു, കടലിനക്കരെ കാട്ടറബികളുടെ നാട്......

കാലം കുറെ കഴിഞ്ഞപ്പോള്‍ അറബികള്‍ക്ക് ബുദ്ധി വച്ചു തുടങ്ങി കഥാകാരിയുടെ നിലനില്‍പ്പ് അപകടാവസ്ഥയിലായി

അങ്ങനെയിരിക്കെയാണ് ഏഴാം കടലിനക്കരെ ഐസ് പെട്ടിപോലെ (കട:ടി.നിര്‍മല) ഒരു നാടുണ്ടെന്ന് കഥാകാരി അറിയുന്നത് അടുത്ത ഫ്ലൈറ്റില്‍ ആള്‍ യാത്രയായി.....

ഇപ്പോ കനഡക്കാര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു......

ഓ.ടോ: ഇതു ഞാനല്ല,ഞാനിവിടെയില്ല

Senu Eapen Thomas, Poovathoor said...
This comment has been removed by the author.
Senu Eapen Thomas, Poovathoor said...

'തട്ടിന്‍പുറത്ത് പത്തു വച്ചു.'
ഞാന്‍ ഒരു തൊണ്ണൂറും വെച്ചു. ബാ ഒരു പൈന്‍ഡ്‌ വാങ്ങാം. തൊട്ടു നക്കാന്‍ കൂടി എന്തെങ്കിലും കരുതിക്കോ...നമ്മള്‍ക്ക്‌ ഈ കഥ അങ്ങു ഘോഷിക്കാം. ഓര്മ്മകള് ഒക്കെ പൊടിതട്ടി ഇറക്കുന്നെ!

പഴമ്പുരാണംസ്‌.

krish | കൃഷ് said...

"ചിന്നും വെണ്‍ താരത്തിന്‍ ആനന്ദവേള...”
കേള്‍ക്കാന്‍ ഇഷ്ടമുള്ള പാട്ടാണ് ഇത്.
അതിനുശേഷം ഈ പാട്ട് ഹിന്ദിയില്‍
(“ഝില്‍ മില്‍ സിതാരോം കാ ആംഗന്‍ ഹോഹാ...”) കേട്ടപ്പോള്‍ ഞാന്‍ കരുതി, മലയാളം പാട്ടിന്റെ ട്യൂണ്‍ അടിച്ചുമാറ്റിയതാണെന്ന്. പിന്നീടല്ലേ മനസ്സിലായത്, ഹിന്ദിയില്‍ നിന്നും കടം കൊണ്ടതായിരുന്നുവെന്ന്.

smitha adharsh said...

മാണിക്യം ചേച്ചിക്കൊരു "കെട്ടിപിടിച്ചു ഉമ്മ"...ഹൊ! ഇതു വായിച്ചപ്പോള്‍,എവിടെയൊക്കെയോ മനസ്സു സഞ്ചരിച്ചു..
നല്ല പോസ്റ്റ്..

thoufi | തൗഫി said...

കഥാകാരിക്ക് കിട്ടിയ ആദ്യ പുരസ്ക്കാരം
ഒരിത്തിരി നോവ് പടര്‍ത്തുന്നതാണല്ലെ,
അതു നന്നായി.
ഓര്‍മ്മയിലെന്നും കാത്തുസൂക്ഷിക്കാന്‍
ഇതുപോലൊരു അംഗീകാരം വേറേ ഉണ്ടായിക്കൊള്ളണമെന്നില്ല.

ഓ.ടോ വായിച്ചു പെട്ടെന്ന് തീര്‍ന്നുപോയതു പോലെ,
ഇനിയുമെന്തൊക്കെയോ പറയാന്‍ ബാക്കി വെച്ചതുപോലെ..

കാപ്പിലാന്‍ said...

ഒരിക്കല്‍ ചേച്ചി എന്നോട് ഈ കഥ പറഞ്ഞതാണ് .പക്ഷേ അതൊരിക്കലും ഒരു പോസ്റ്റ് ആയി വരുമെന്ന് കരുതിയില്ല .അന്നേ മനസ്സില്‍ കുറിച്ചിട്ടിരുന്നു ഈ വാക്കുകള്‍ അല്ലേ ? വളരെ നല്ല ഓര്‍മ്മകുറിപ്പുകള്‍ ...ഇങ്ങനെ ഓര്‍മ്മകള്‍ പങ്ക് വെയ്ക്കാന്‍ നമുക്കൊരു വേദി കിട്ടിയത് ,തികച്ചും സന്തോഷം തരുന്ന കാര്യങ്ങള്‍ ആണ് .സന്തോഷം

ഓ.ടോ..ഈ അമ്മയല്ലേ ആ അമ്മ ..അടുത്ത ആഴ്ച കാനഡയില്‍ വരുന്ന അമ്മ .വരുമ്പോള്‍ പറയണം ഇപ്പോഴും എഴുത്തിനു ഒരു കുറവും വന്നിട്ടില്ല എന്ന് :) കിട്ടുന്നത് നമ്മള്‍ ആയിട്റെന്തിനാ കുറയ്ക്കുന്നത് :)

Unknown said...

ഇങ്ങനെ കഥകള്‍ എഴുതി സൂക്ഷിച്ചു വയ്ക്കുന്ന പതിവ്
എനിക്കുമുണ്ടായിരുന്നു.
ഇന്ന് എന്റെ മേശയില്‍ ഡ്രോയില്‍ ഗതികിട്ടാത്ത കുറെ കഥകള്‍ വെളിച്ചം കാണാതെ കിടപ്പുണ്ട്.
എന്റെ കലാലയത്തിലെ കൂട്ടുകാര്‍ തന്നെയായിരുന്നു.
എന്നും എന്നെ പ്രോത്സാഹിപ്പിച്ചത്.
അതില്‍ എത്രയൊ കഥകള്‍
എന്റെ പഴയ കൂട്ടുകാര്‍ എന്നെ കാണുമ്പോള്‍
ആദ്യം അന്വേഷിക്കുക
അനൂപെ(അണ്ണാ എന്നാണ് ) പുതിയ കഥ വല്ലോ എഴുതിയോ
പിന്നെ സ്ഥിരമായി കത്തുകള്‍ അയ്ക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.
അങ്ങനെ കോതനലൂര്‍ കാരന്‍ ബ്ലോഗില്‍ ഏത്തൂന്നതിനു മുമ്പ് പല മാധ്യമങ്ങളുടെ വായനകാരുടെ കോളങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ചേച്ചിടെ ഈ ഓര്‍മ്മകുറിപ്പ് ശരിക്കും ചിന്തിപ്പിക്കുന്നതായി തോന്നി

പാമരന്‍ said...

ചേച്ചീ..!

Anonymous said...

ഈ ഓര്‍മ്മക്കുറിപ്പിഷ്ടമായി , അതിലെ നൊമ്പരവും മനസിലായി!

കാപ്പിലാന്‍ പറഞ്ഞതാ കാര്യം, അമ്മ വരുമ്പോള്‍ പറയൂ, എന്തിനാ കിട്ടാനുള്ളത് കുറക്കുന്നതെന്ന്... ;)

ഏറനാടന്‍ said...

ഒരു കഥാകാരന്‍/കാരി എന്നുമൊരു ത്യാഗി കൂടിയാണെന്നത് ഇതീന്ന് മനസ്സിലായി. ശരിക്കും കണ്ണീര്‍ പൊടിഞ്ഞു. എന്നിട്ട് ബാക്കി പറയ്, എങ്ങോട്ടായിരുന്നു സപര്യ?

ദിലീപ് വിശ്വനാഥ് said...

കഥാകാരിയെ ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ? എന്നിട്ട് കഥാകാരി എപ്പോഴാ കഥാകാരി ആയത്?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചേച്ചീ..... എന്താപ്പോ പറയാ...


വെളിച്ചം കാണാത്ത, ഞാനെഴുതിയ ഒരൂപാട് കവിതകള്‍ അടൂപ്പിലെരീഞ്ഞും കീറിയ പേപ്പര്‍ തുണ്ടുകളായും പോയിരിക്കുന്നൂ.

ഇതെന്റെ കഥയാണോ എന്നു സംശയിച്ചു

Anonymous said...

ഹ്രദയത്തില്‍സ്പര്‍ശീച്ചു പിന്നതോന്നി ആകുട്ടിക്ക് നല്ലൊരു സുഹ്രത്തിന ലഭിചിട്ടുഡാകും ആസുഹ്രത്ത് പിന്നിട് ആവളുട ഉയര്‍ച്ചക്ക് സഹായകമായി ശരിയല്ലൊ?

Gopan | ഗോപന്‍ said...

മാണിക്യം ചേച്ചി..
ഹൃദയ സ്പര്‍ശിയായ കുറിപ്പ്.
വളരെ ഇഷ്ടപ്പെട്ടു...:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മികച്ച ഒരു പോസ്റ്റ്!
ഒരു നിമിഷം വര്‍ഷങ്ങള്‍ പുറകിലോട്ട് പോയപോലെ.ബാല്യകൌതുകങ്ങള്‍..അവയെ ഒളിച്ചു വയ്ക്കാനുള്ള തത്രപ്പാടുകള്‍...വിടരാന്‍ കൊതിയ്ക്കുന്ന മൊട്ടുകളെ നുള്ളിയെടുക്കുമ്പോള്‍ ആ ചെടി അനുഭവിയ്ക്കുന്ന ഒരു വേദനയുണ്ട്..ഒരിയ്ക്കലും താങ്ങാനാവാത്ത ഒന്നാണത്.ഈ കുറഞ്ഞ വരികളില്‍ ആ വേദനയുടെ തീവ്രത നമ്മെ അനുഭവിപ്പിയ്ക്കാന്‍ മാണിക്യത്തിനു കഴിഞ്ഞിരിയ്ക്കുന്നു.
♪♪"ചിന്നും വെണ്‍ താരത്തിന്‍ ആനന്ദവേള
എങ്ങും മലര്‍‌ശരന്‍‌ ആടുന്ന് വേള
ആശാസുന്ദര കല്പനാ സ്വപനം ജീവിതയാത്രാ......"♪♪

ജീവിതം സുന്ദരമാണ്..സ്വപ്നങ്ങള്‍ നിറഞ്ഞതാണ്.പിന്തിരിഞ്ഞു നോക്കുമ്പോള്‍ അന്നത്തെ ബാല്യത്തിലെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും അവയെ നേടാനുള്ള ആഗ്രഹങ്ങളും..

ഒരിയ്ക്കല്‍ കൂടി കുട്ടിക്കാലത്തേയ്ക്കു കൂട്ടിക്കൊണ്ടു പോയതിന് മാണിക്യത്തിനു നൂറ് നന്ദി

Lathika subhash said...

മാണിക്യം,
രാവിലെ ഇങ്ങൊട്ടു വരാന്‍ തൊന്നിയത് നന്നായി..
കുറിപ്പ് ഒത്തിരി ഇഷ്ടമായി...
അഭിനന്ദനങ്ങള്‍.....

Anonymous said...

ചേച്ചീസേ......

ആദ്യപുരസ്കാരത്തിന്റെ ചൂട്
ഇത്തിരി കൂടിപ്പോയാലെന്താ....
ഞങ്ങള്‍ക്ക് നല്ലൊരു ഓര്‍മ്മക്കുറിപ്പ്
വായിക്കാന്‍ കിട്ടിയല്ലോ....
നോട്ടുബുക്കുകളും സിനിമാപാട്ടെഴുത്തും
റോസാപ്പൂ വെക്കലും...
ഒന്നും മറക്കൂലാ....
നന്നായി എഴുതി.....

ബാക്കി കൂടി ഇറക്ക്....
പൊടി തട്ടിയില്ലേലും സാരമില്ലാ...



അതിനിടയില്‍ “തേനീച്ച” എന്നെഴുതിയത്
ശരിക്കും മനസ്സില്‍ തട്ടി... ;)
അതിന് 90 മാര്‍ക്ക്.........

മാണിക്യം said...

തോന്ന്യാസി :- ചുമ്മാ ഓടി തോക്കില്‍ കയറല്ലേ..അടുത്ത ഭാഗം എഴുതണ്ടതായി വരും

സെനു ഈപ്പന്‍;-അയ്യയ്യൊ വച്ചതു പത്തല്ലാ ; നന്ദി:)

കൃഷ്:-അഭിപ്രായത്തിനു നന്ദി

സ്മിത :- എനിയ്ക്കൊ പോരട്ടേ പോരട്ടേ
അതിപ്പൊ ഒരവാര്‍ഡ് ആയി കരുതുന്നു.

മിന്നാമിനുങ്ങ്:- ഇനിയും കഥ തുടരും തുടരണമല്ലോ

കാപ്പിലാനെ:- ശരിയാണു ഈ ആല്‍മരത്തിന്റെ തണല്‍ മനസ്സില്‍ പടരുന്നു.......

അനൂപേ നന്ദി

അതെന്താ പാമൂ ഒരു വിളി അതുള്‍വിളിയൊ?

"ഞാന്‍ അടുത്ത ഭാഗം എഴുതാം
മുത്തു കോര്‍ക്കും പോലെ വിഷാദം
സുസ്മിതം നീ തൂകി വീണ്ടും എത്തുകില്ലേ നാളെ ?"

ഏറനാടാ ,അതോ? ..പറയണോ?
ഞാന്‍ അതു പറയണോ?

വാല്‍മീകി:- കുറെനാള്‍ വാല്‍മീകത്തില്‍
ഒളിച്ചിരുന്നു ...പിന്നെ എടുത്തൊറ്റ ചാട്ടം ..

പ്രീയേ അപ്രീയ സത്യങ്ങള്‍ ഒത്തിരി...

നകമിച്ചി.... ങ്ഹി ങ്ഹി നില്ലു പറയാം

ഗോപന്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

സുനില്‍ പലപ്പോഴും എന്റെ പൊസ്റ്റിനേക്കാള്‍ കേമം ആവുന്ന അഭിപ്രായത്തിനു വളരെ നന്ദി...

ലതി :) എത്തിയോ ? ലതിയുടെ അഭിപ്രയത്തിനു വളരെ നന്ദിയുണ്ട്

വിജില്‍ സത്യം പറയാമല്ലൊ പേടിച്ചാ
ഈ പോസ്റ്റ് ഇട്ടത് ഇപ്പൊ തൊന്നുന്നു
ബാക്കിയും പറയാമെന്ന്.....
"കന്യാസ്ത്രീകളുടെ കൂടെ മൂന്ന് കൊല്ലം!"

hi said...

മാണിക്യം, കഥ /അനുഭവം നന്നായിട്ടുണ്ട്. എന്നാലും അവരെ കുറ്റം പറയാനൊക്കുമോ ? പ്രായം അതല്ലെ ? പോരാത്തതിനു കാലവും വളരെ നല്ലതല്ലെ ?

കുറ്റ്യാടിക്കാരന്‍|Suhair said...

അന്ന് അമ്മ ചെയ്തത് ശരിയല്ലെന്ന് തോന്നുന്നുണ്ടോ ഇപ്പോള്‍ കഥാകാരിക്ക്?

joice samuel said...

:)

കനല്‍ said...

ആ അമ്മ സത്യത്തില്‍ മകളുടെ കാര്യത്തില്‍ അല്പം അധികം ശ്രദ്ധാലു ആയിരുന്നു. മകള്‍ വഷളായാലുള്ള അപമാനഭാരത്തെ അത്രത്തോളം ഭയന്നിട്ടുണ്ടാവാം. ആ ഭയത്തില്‍ മകളെ മനസിലാക്കാന്‍ ശ്രമിക്കാതെ പോയതാവാം.
ഒരിക്കലും മകള്‍ക്ക് തെറ്റ് പറ്റരുതെന്നാഗ്രഹിച്ച ആ അമ്മയോട് ക്ഷമിക്കുക.

ആൾരൂപൻ said...

കൗമാരത്തിലെ നഷ്ടസ്വപ്‌നങ്ങളും തപ്‌തസ്മരണകളും അയവിറക്കാന്‍ അവസരം തന്ന ഈ മാന്‍പേടയുടെ കണ്ണുള്ള പെണ്‍കുട്ടിയ്ക്കും കഥാകാരിയ്ക്കും ആശംസകള്‍. ബാക്കി കൂടി എഴുതുമല്ലോ!

ആമി said...

ആദ്യത്തെ അവാര്‍ഡിന്റെ ചൂട്........
ചേച്ചി നന്നായിരിക്കുന്നു

മാണിക്യം said...

ശ്രീ ഷമിത് താങ്കളൂടെ
അഭിപ്രായത്തിനു വളരെ നന്ദി..

കുറ്റിയാടി , സത്യം പറയാമല്ലൊ ഇപ്പൊ ഒന്നും തോന്നുനില്ല..
ഇന്ന് മനസ്സിലാക്കുന്ന ഒന്നുണ്ട് തെറ്റെന്നും ശരിയെന്നും
വിളിച്ചു പറയാനുള്ള അറിവായിട്ടില്ല എനിക്ക് എന്ന്
എന്റെ കണ്ണിലെ ശരി തനിയ്ക്ക് തെറ്റാവാം
താന്‍ കാണുന്ന ശരിയെന്റെ തെറ്റും ....:)

ചെമ്പകം , .......... :) :)

കനല്‍ മക്കളെ സ്നേഹികുകയും മന‍സ്സിലാക്കുകയും
അവരെ വിശ്വസിക്കുകയും
എന്തിനും അവര്‍‌ക്ക് താങ്ങായി കൂടെ
നില്‍‌‍ക്കുകയും ചെയ്യുക ആ മക്കള്‍ക്ക്
അപ്പോള്‍ തെറ്റ് പറ്റില്ലാ ...

ആമി ഇവിടെ വന്നതില്‍ അതിയായ സന്തോഷം ..അഭിപ്രായത്തിനു നന്ദി...

ആള്‍‌രൂപന്‍ ശ്രമിക്കാം

അടുത്തത്
വനിതകള്‍ക്കു വേണ്ടി
വനിതകളാല്‍‌ നയിയ്ക്കപ്പെടുന്ന
വനിതാകോളജും ഹോസ്റ്റലും .....

മൂന്ന് വര്‍‌ഷത്തെ തട്ടു പൊളപ്പന്‍ വീരഗാഥകള്‍
ആയാലോ എന്ന് ഒരു ചിന്ത .പഴേ ഡയറികള്‍
കത്തുകള്‍ ചാടി പുറപ്പെടാന്‍ റെഡി!!

നിരക്ഷരൻ said...

എതിര്‍പ്പുകളും അവഗണനകളും അതിജീവിച്ച് വളര്‍ന്നുവന്നരാണ് ചേച്ചീ കറതീര്‍ന്ന കലാകാരന്മാരും എഴുത്തുകാരുമൊക്കെ. അച്ഛനും അമ്മയും എതിര്‍ക്കുന്നത് അല്ലെങ്കില്‍ എതിര്‍ത്തത് അവരുടെ കുട്ടിയെക്കുറിച്ചുള്ള ആശങ്കകൊണ്ടുമാത്രം. അതില്‍ നന്മയുടെ അംശമാണുള്ളത്. മറിച്ച് കാണാന്‍ ചേച്ചിക്കുപോലും ആകില്ല. എന്നിരുന്നാലും അന്നുണ്ടായ വിഷമം ഈ പോസ്റ്റിലൂടെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്.

Unknown said...

ഒര്‍മകുറിപ്പുകള്‍ വായിച്ചു...............
ഒര്‍മകള്‍ക്ക് പ്രഭാതത്തില്‍ പൂത്തു നില്ക്കുന്ന മുല്ലപ്പൂക്കളുടെ സുഗന്ധം…………
അതു പലപ്പൊഴും കൊഴിഞു വീണു കാല്പാദകള്‍ക്കടില്‍ സുഗന്ധം ഹൊമിക്കപ്പെടാറെ ഉള്ളു…………..
എന്നാല്‍ എന്നും പൂത്തുലഞ്ഞു നില്ക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണു…………!!!!