Monday, July 7, 2008

ആശൂത്രി വിശേഷങ്ങള്‍(4)

ആല്‍ത്തറയിലെ ആശൂത്രി.
രംഗത്ത്- കീതമ്മ, തോന്ന്യാസി,പിള്ളേച്ചന്‍,പ്രസിഡന്റ്,കുഞ്ചു,റോസമ്മ, കുട്ടി ഡാക്കിട്ടര്‍.

ആശൂത്രി.
തലക്കു കയ്യും കൊടുത്തു വിഷണ്ണനായിരിക്കുന്ന ഡോ:കുട്ടി.
ഓടിക്കൊണ്ടേയിരിക്കുന്ന തോന്ന്യാസി. തോന്ന്യാസിയുടെ ഓട്ടം അതിരു കടക്കുന്നതിനാല്‍ കുട്ടിയുടെ ക്ഷമ കെടുന്നു.
കു.ഡോ:‘പണ്ടാരമടങ്ങാന്‍ നീയിതൊന്നു നിറുത്തുന്നുണ്ടോ..?”
തോ:“എന്തു നിറുത്താനാ..?”
കു.ഡോ:“നിന്റെ ഒടുക്കത്തെയീ ഓട്ടം..!”
തോ:“ഓ..ഹോ..അപ്പോ അതാണു കാര്യം..എന്റെയീ ഓട്ടം ഇല്ലായിരുന്നേല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നൊന്നാലോചിച്ചേ..?ഓടിയാലേ ഈ രാജ്യത്തിപ്പൊ രക്ഷയുള്ളു..! നമ്മള്‍ക്ക് ഓട്ടം അറിയാതിരുന്നെങ്കില്‍ തലയും മൊട്ടയടിച്ച് വല്ല ജെയിലിലോ മറ്റോ കെടക്കേണ്ടി വന്നേനേ ഇപ്പോള്‍..!”
(അതു ശരിയാണല്ലോ എന്നാലോചിക്കുന്ന കുട്ടി.)
കു.ഡോ:“നീ പറഞ്ഞതെല്ലാം ഞാന്‍ ഇതാ സമ്മതിച്ചിരിക്കുന്നു. എന്നാലും നീ ഒന്നാലോചിച്ചു നോക്ക്..ഇങ്ങിനെപോയാല്‍ നമ്മള്‍
രക്ഷപെടുമോ..?”
തോ:“രക്ഷപെടുവാനായി ഈ ആല്‍ത്തറയില്‍ ഒരു കാര്യം മാത്രമേ ഞാന്‍ കാണുന്നുള്ളു.”
കു.ഡോ:“(ആകാംഷയോടെ):“എന്താ അത്..?”
തോ:(രഹസ്യം പറയുന്ന മട്ടില്‍)“നമ്മുടെയാ കീതമ്മയുടെ കടയുടെ ഉത്ഘാടനം നടക്കുമ്പോള്‍ നിങ്ങളവിടെ അദ്ധ്യക്ഷനായിരിക്കാമെന്നു ഞാനങ്ങോട്ടു സമ്മതിച്ചു..!”
കു.ഡോ:“എന്റമ്മോ..നീയെന്നെ ചതിച്ചോ..? അതുകൊണ്ടെന്താ നമുക്കു പ്രയോജനം..?”
തോ:“അല്ലാതെങ്ങിനെയാ നമ്മളെ പത്തുപേരറിയുന്നെ..?”
കു.ഡോ:“ഓ..അതും ശരിയാണല്ലോ..!”

റോസമ്മ പ്രവേശിക്കുന്നു.

റോസമ്മ:“ഡോക്ടറെക്കാണാന്‍ കുറെ ആള്‍ക്കാര്‍ വന്നിരിക്കുന്നു. അവരോടു വരാന്‍ പറയട്ടെ..?”
കു.ഡോ:“അയ്യോ..ആരാ..? വല്ല പോലീസുകാരോ മറ്റോ ആണോ..”
തോ:“അവരു സര്‍ട്ടിഫിക്കറ്റു പരിശോധിക്കാന്‍ വരുന്നവരൊന്നുമല്ല. ആ പൌരസമതിക്കാരാ..നമ്മുടെ പിള്ളേച്ചനും പ്രസിഡന്റും മറ്റും. കീതമ്മയുടെ കടയുടെ കാര്യം പറയാനവരു വരുന്നെന്ന് കുഞ്ചു എന്നെ ഇപ്പോ ഫോണ്‍ ചെയ്തിരുന്നു.”
കു.ഡോ:“എന്നാ അവരോടു വരാന്‍ പറ റോസീ..അങ്ങിനെയെങ്കിലും നമ്മളുടെ തലവര നേരെയാകട്ടേ..!”

റോസമ്മ അവരെ വിളിക്കുവാനായി പുറത്തു പോകുന്നു.

കു.ഡോ:“എനിക്കു പേടിയാകുന്നെടാ തോന്ന്യാസീ..നീയീ വെനയെല്ലാം പിടിച്ചു തലേക്കേറ്റി എന്നെ ഇവിടൂന്നും ഓടിക്കുമോ..?”
തോ:“നിങ്ങടെ കയ്യീലിരിപ്പു ശരിയാണെങ്കി എവിടുന്നും ഓടെണ്ടി വരൂല്ല..അല്ല പിന്നെ..എന്നെക്കൊണ്ടു കൂടുതലൊന്നും പറയിപ്പിക്കണ്ട..!”

റോസമ്മയോടൊപ്പം കീതമ്മ, പ്രസിഡന്റ്, പിള്ളേച്ചന്‍,കുഞ്ചു തുടങ്ങിയവര്‍ കടന്നു വരുന്നു. വരെയെല്ലാം കണ്ടപ്പോള്‍ കുട്ടി ഡോക്ടര്‍ അറിയാതെ എഴുന്നേറ്റു പോകുന്നു. തോന്ന്യാസി എഴുന്നേക്കണ്ടെന്ന് ആംഗ്യഭാഷയില്‍ ഡോക്ടറെ അറിയിക്കുന്നു.

പ്രസിഡന്റ്:“നമസ്കാരം ഡോക്ടറേ..!”
കു.ഡോ:“നമ..അല്ല..ഗുഡാ..അല്ല..ഗൂഡ് മോര്‍..അല്ല..ഗുഡ്..ഈവനിംഗ്..!”
തോ:“ഡോക്ടര്‍ക്ക് ഇംഗ്ലീഷേ അറിയാവൂ..അതാ ഇങ്ങിനെ..!”
കു.ഡോ:“അതെ..അതേ..!”

പ്രസിഡന്റും പിള്ളേച്ചനും അന്യോന്യം നോക്കുന്നു.

പിള്ളേച്ചന്‍:(ധൈര്യം സംഭരിച്ച്):“ഇന്‍ ഇന്‍ഡ്യ..വീ ആര്‍ ബ്രതേര്‍സ് അന്‍ഡ് സിസ്റ്റേര്‍സ്..’
കു.ഡോ:“ഇന്‍ഡ്യ ഈസ് മൈ കണ്ട്രി..ആള്‍ കണ്ട്രീസ് ആര്‍ മൈ ബ്രതേര്‍സ് ആന്‍ഡ് സിസ്റ്റേര്‍സ്..!”
ഇംഗ്ലീഷ് മതിയാക്കാന്‍ തോന്ന്യാസി കുട്ടി ഡോക്ടറോട് ആംഗ്യ ഭാഷയില്‍ ആവശ്യപ്പെടുന്നു. ഡോക്ടര്‍ അനുസരിക്കുന്നു.

കു.ഡോ:“അപ്പോള്‍ എന്താണാവോ എല്ലാവരും കൂടെ..?”
കീതമ്മ:“ഞാന്‍ പറയാം ഡാക്കിട്ടറേ..ന്റെ കട തൊറക്കാന്‍ പോണ വെവരം ങ്ങളോട് പറയാനാ ഈ പുകിലെല്ലാം..ഈ കുഞ്ചു പറേണതു കേട്ടാ ഈ വരവിന്റെയൊരു കാരണം..”

റോസമ്മയേയും നോക്കി നിന്നിരുന്ന കുഞ്ചു ഉറക്കത്തില്‍ നിന്നുണര്‍ന്നപോലെ എല്ലാവരേയും നോക്കുന്നു.
കുഞ്ചു:‘ഡോക്ടര്‍ മാത്രം കടയുടെ ഉദ്ഘാടനത്തിനു വന്നാല്‍ പോര..റോസമ്മ സിസ്റ്ററിന്റെ ഈശ്വരനാമജപവും വേണം..”
പ്രസി:“നമ്മടെ ആല്‍ത്തറയുടെ കാര്യമായതുകോണ്ട് എല്ലാവരും സഹകരിക്കണം..!”
തോ:“നിങ്ങളാരും വെഷമിക്കണ്ട..എല്ലാം റെഡി..നിങ്ങള്‍ കാര്യങ്ങളെല്ലാം നടത്തിക്കോളൂ..ഞങ്ങളവിടെ ഹാജര്‍..“
പിള്ളേ:“ഓക്കെ ഡോക്ടര്‍..സീ യൂ..’
കു.ഡോ;‘ഓക്കേ..പിള്ളേ..സീ യൂ യെസ്റ്റെര്‍ ഡേ..”

എല്ലാവരും പോകുന്നു.

കു.ഡോ:(തോന്ന്യാസിയോട്):എന്റെ ബുദ്ധി അപാരം..അല്ലേ..എന്നാ ഇംഗ്ലീഷ്..!”
തോ:“എന്റെ നാക്കു ചൊറിഞ്ഞു വരുന്നു.യെസ്റ്റ്ര്ഡേ എന്നു പറഞ്ഞാ ഇന്നലെയെന്നാ..!”
കു.ഡോ:“അപ്പോ ടുമാറോ എന്നു പറഞ്ഞാല്‍ മെനഞ്ഞാന്നെന്നല്ലേ ഞാന്‍ കരുതിയത്..!”
തോ;“നിങ്ങടെ വായടച്ചു വക്കുന്നതായിരിക്കും ബുദ്ധി..ഞാന്‍ പറയുന്നതു കേട്ടു ജീവിച്ചാല്‍ ഇനിയുള്ളകാലം നിങ്ങള്‍ക്കു കഞ്ഞി കുടിച്ചു പോകാം.”

തോന്ന്യാസി പറഞ്ഞതെല്ലാം കേട്ട് മിണ്ടാതെ നില്‍ക്കുന്ന കുട്ടി ഡോക്ടര്‍.

(തുടരും)

8 comments:

മാണിക്യം said...

ഇങ്ങിനെപോയാല്‍
നമ്മള്‍ രക്ഷപെടുമോ..?”
,
ല്ലത് എന്തര് ചോദ്യം ?
രക്ഷപേടാതെ പിന്നെ എവിടെ പോവാന്‍?
ഒന്നുമില്ലെലും ഇതിപ്പൊ വ്യാജന്മാരുടെ
കാലമല്ലേ ? പിന്നെ ഇതിപോലെ ഇത്തിരി
ഉല്‍ഘാടോം നാട മുറിക്കലും മതീന്നേ .

എനിക്ക് ഇപ്പോ തേങ്ങ എറിയാനെ നേരമുള്ളു
ഗണപതിയെ അതു പൊട്ടിക്കാതെ ഇങ്ങ് തിരിച്ചൂ തന്നാ ഈ തേങ്ങ മതി അപ്പുറത്തും ,
പയ്യെ എറിയാം മണ്ണിലോട്ട് .....
(((ടേ))

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അല്ല ലെന്തരിത് ലെനിക്ക് ഈഭാഷവായിച്ച് വട്ടായി..
അയ്യോ ന്നാലും കുട്ടി ടോകിട്ടര്‍ പാവം ശ്ശൊ കഷ്ടായിപ്പോയ്യീട്ടാ..
മാ‍ണിക്യം ഇപ്പൊ തേങ്ങ ഒടയ്ക്കാനായി മാത്രം നടക്കുവാണൊ..?

പാമരന്‍ said...

“ഇന്‍ഡ്യ ഈസ് മൈ കണ്ട്രി..ആള്‍ കണ്ട്രീസ് ആര്‍ മൈ ബ്രതേര്‍സ് ആന്‍ഡ് സിസ്റ്റേര്‍സ്..!”

ഹ ഹ ഹ! എന്തൊരലക്ക്‌..!

Gopan | ഗോപന്‍ said...

കുട്ടി ടാക്കിട്ടരെ ..നിങ്ങളും ആ തോന്ന്യാസീം ഇപ്പ സായിപ്പിന്‍റെ ഫാഷേലാണാ കേറി നെരങ്ങണത്..ഏതായാലും ഇതങ്ങ് എളുപ്പത്തില്‍ നിര്‍ത്തികളഞ്ഞത് അത്ര നന്നായില്ല കെട്ടോ..സായിപ്പിന്‍റെ ഫാഷ തിരോന്തരം ഫാഷ പോലെ തന്നെ.... എ ഗ്ലാസ് (സെല്‍മയല്ല ട്ട്)

ജെയിംസ് ..പോസ്റ്റ് സൂപ്പര്‍!

കാപ്പിലാന്‍ said...

ഡാക്കിട്ടര്‍ സാറിന്റെ ഇംഗ്ലീഷ് അലക്ക് സ്വാമിക്ക് പെരുത്തിഷ്ടായി .ഇതിനു പകരമായി നോം എന്ത് വരമാണ് നല്‍കേണ്ടത് ..

krish | കൃഷ് said...

കൊള്ളാം.
ഈ കീതമ്മ എന്തോരു കടയാ തൊറക്കാന്‍ പോണേ?
വല്ല ലേഡീസ് കള്‍സ് കടയാണോ..

Unknown said...

ജെയിസെ ആശുപത്രി കലക്കട്ടേ
എന്തൊരു ഭാഷായാ മച്ചാനെ ഇത്

Rare Rose said...

ഹി..ഹി...കുട്ടി ഡാക്കിട്ടരുടെ ഇംഗ്ലീഷ് ഭേഷ്...!!!.....നാട ഒക്കെ മുറിച്ചു കുട്ടി ഡോക്റ്ററുടെ പ്രശസ്തി അങ്ങു വ്യാപിക്കട്ടെ...അവിടെ ചെന്നിട്ട് ഇംഗ്ലീഷില്‍ തന്നെയാണാവോ ഉത്ഘാടനവും.. .മ്മടെ കീതമ്മ എന്തു കടയാണാവോ തുറക്കാന്‍ പോകുന്നതു..??