കാപ്പിലാന് എന്ന ആലത്തറ സ്വാമിയെ ഭക്തര്‍ വരവേല്‍ക്കുന്നു
ഗോപനും മാണിക്യവും ചേര്‍ന്ന് പോസ്റ്റ് ചെയ്യുന്നു “സാമിയെ നല്ലൊരു ആല്‍ത്തറ സാമിയെ !!
ആല്‍ത്തറയിലെ ആശ്രമം.
തിരക്ക് പിടിച്ചു ആല്‍ത്തറയിലെ അലങ്കാരങ്ങളൊക്കെ ശരിയാക്കുന്ന ഗോപനും പിള്ളേച്ചനും പാമുവും.
ഗോപന് : "മാണിക്യേച്ചി, മുഹുര്‍ത്തം തെറ്റിക്കേണ്ട സ്വാമിയെ വിളിക്കുവാന്‍ ആളെ അയച്ചോ.?"
മാണിക്യേച്ചി : " ആളും കുതിര വണ്ടിയും വിട്ടിട്ടുണ്ട് "
ഗോപന് : " കുതിര വണ്ടി വേണായിരുന്നോ, ആ കൊണ്ടസാ കാര്‍ വിടായിരുന്നില്ലേ "
മാണിക്യേച്ചി : " ഒരു നല്ല കാര്യത്തിനു വരുമ്പോ കുതിരയല്ലേ ഐശ്വര്യം, ഈ തുരുവെടുത്ത കാറ് വേണോ ?"
ഗോപന് : " ഓ അത് ഞാന്‍ ഓര്‍ത്തില്ല. ഏതായാലും സ്വാമി വന്നല്ലോ.. അത് തന്നെ ധാരാളം..
ഇതിനിടയില്‍ സ്വാമി ശരണം വിളികളോടെ കുതിര വണ്ടി ആല്‍ത്തറ ആശ്രമത്തില്‍ വരുന്നു.
ആല്‍ത്തറ സ്വാമി എല്ലാവരോടും ശാന്തരായി നില്ക്കുവാന് കൈ കൊണ്ടു ആംഗ്യം കാണിക്കുന്നു.
പൊടുന്നനെ നിശബ്ദമാകുന്ന ജനക്കൂട്ടം.
ആല്‍ത്തറ സ്വാമി: " സ്വാമി ഭക്തരെ, നിങ്ങളുടെ ഭക്തി ബഹുമാനങ്ങളില് നാം സംപ്രീതനായി, ഒരു
ദേശാടനത്തിനു പോയി തിരിച്ചു വരുമ്പോള്‍ ഇത്രയും വലിയ സ്വീകരണവും കൂട്ടവും
പ്രതീക്ഷിച്ചില്ല..നിങ്ങളുടെ കൂട്ടായമക്ക് ഞാന്‍ എന്താണ് ചെയ്യേണ്ടത്..?
നിശബ്ദമായി നില്ക്കുന്ന ജനങ്ങള്‍..
ആല്‍ത്തറ സ്വാമി: മടിക്കാതെ പറയൂ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു കുഞ്ഞു മുന്നോട്ടു വരുന്നു.
കുഞ്ഞ് : " സ്വാമി നിങ്ങളുടെ ആശിര്‍വാദത്തോടെ തുടങ്ങിയ ഈ ആല്‍ത്തറയില്‍ നിങ്ങള്‍
വരാതിരുന്നാല്‍ ഉള്ള കാര്യം ഓര്‍ത്തു നോക്കിയിട്ടുണ്ടോ..ഞങ്ങള്‍ ബ്ലോഗുകാര്‍ക്ക് കൂട്ടായ്മ പറഞ്ഞു
തന്നതും നേര് വഴി കാണിച്ചതും അങ്ങ് തന്നെ. ഇനിയുള്ള തറയിലെ പ്രവര്‍ത്തങ്ങള്‍ക്ക് അങ്ങയുടെ
അനുഗ്രഹവും സാന്നിധ്യവും മേല്‍നോട്ടവും വേണം. അത് ഉറപ്പായും തരുമോ..?
ആല്‍ത്തറ സ്വാമി: വല്ലാതെ കുഴക്കി കളഞ്ഞല്ലോ എന്റെ കുഞ്ഞേ നീ. ശരി ഞാനിനി ഇവിടെത്തന്നെ യുണ്ടാകും.നിങ്ങളുടെ എല്ലാവരുടെയും അടുത്ത്..എന്താ പോരേ.. ?
കീതമ്മ സ്വാമിയുടെ അരികിലേക്ക് കൈകൂപ്പി നടന്നടുക്കുന്നു
“സാമിയെ നല്ലൊരു ആല്‍ത്തറ സാമിയെ
..
സാമിയെ നല്ലൊരു ആല്‍ത്തറ സാമിയെ
..
സാമിയെ നല്ലൊരു ആല്‍ത്തറ സാമിയെ
ഭക്തര്‍ ഏറ്റ് പാടുന്നു
11 comments:
ഭക്ത ജനങ്ങളുടെ ആവശ്യ പ്രകാരം സ്വാമി ചൈതന്യ കാപ്പിലാന് വടികള്‍ ആലുംമൂട്ടിലേക്ക് പ്രവേശിക്കുന്നു .ഇന്നലെ രാത്രിയില്‍ വന്നെങ്കിലും ഇതുവരെ തലയില്‍ വെളിച്ചം കയറിയിട്ടില്ല .ഇപ്പോള്‍ ഒന്നുറങ്ങി കുളിയും കഴിഞ്ഞപ്പോള്‍ ആരൊക്കയോ തലയില്‍ കയറിയത് പോലെ എല്ലാവരും ഷമിക്കണം .ഇനി ഒന്ന് കൂടി ഉറങ്ങി കഴിഞ്ഞാല്‍ എല്ലാം ശരിയാകും .
സ്വാമിയോയ് പൂയ്.. എങ്ങനുണ്ടാരുന്നു 'തീര്ത്ഥാ'ടനം ?
കോപ്പിത്സ് സ്വാമിയേ റോമ്പ വണക്കം!!
ഉങ്കളെ പാക്കാതെ എങ്കള്‍ മനം എന്നാച്ച് തെരിയുമാ?
ഡേയ്, പാമൂ, അന്ത ഷാപ്പിലെ തണ്ണി കൊണ്ടുവാടേയ്, ഇന്ത പെരിയ സ്വാമിക്ക് അഭിഷേകം പണ്ണറതുക്ക്.
സ്വാമി, ഉങ്കള് ശാപ്പിടറതുക്ക് കോളിക്കാലാ അതോ ബീഫാ എന്നാ ശൊല്ലുങ്കോ. ഉങ്കള് ഇങ്കൈ ആലുമ്മൂട്ടിലെ ഉക്കാറുങ്കോ.. നാന് ശീക്രം തിരുമ്പിവറേന്..
സ്വാമിയെ തിരുവടി ശരണം.
ഭക്തി മാര്‍ഗം ഈ തറക്കാര്ക്ക് ഉപദേശിച്ചു തരണം..
ഇവിടെ ഇമ്മടെ പഴേ ഗടീസ്, ഗടിയതീസ് എല്ലാരും ഉണ്ട്.അപ്പൊ പുത്യ ഒരു പോസ്റ്റുമായി ഉടനെ വരൂ...സ്വാമി ശരണം. !
സ്വാമിയെ അനുഗ്രഹിച്ചാലും ഇത് നന്ദനത്തിലെ
പാലാരിവട്ടം ശശിയെ ഓര്‍മ്മപ്പെടുത്തുന്നു.
സ്വാമി മത്സ്യമാംസാദികള്‍ തൊട്ടൂകൂട്ടാറുണ്ടോ
പാമുവേ കുഞ്ചുവണ്ണാ എന്തെരെ പുലമ്പുന്നു,
ഇന്നലെ ആനമയ്ക്കി കഴിച്ചെന്ന് തോന്നണു
സസേനഹം
പിള്ളേച്ചന്
ആല്‍ത്തറയെ പാവനമാക്കാന്‍ സ്വാമികള്‍ ഇതാ എഴുന്നള്ളിയിരിക്കുന്നു.....നാട്ടുവിശേഷങ്ങളും ,തീര്ത്ഥാടനവിശേഷങ്ങളുമെല്ലാം ഭക്തജനങ്ങളോട് ഈ ആല്‍ത്തറയിലിരുന്നു അക്ഷമരായ ഭക്തരോട് പറഞ്ഞാലും സ്വാമീ.....:)
സാമീ...... തറ... സാമീ
നിന് തിരു വായ് പുളുവടി തുടരാന്‍
എന്തു പ്രയാസം..........
നൊണകള് തിരു നൊണകള്
കേട്ടന്തം വിട്ട് കുന്തവിഴുങ്ങി യിരിക്കാന്‍
എന്തൊരു മോഹം....
സാമീ ആല്‍ത്തറ സാമീ.....മീ മീ മീ (എക്കൊ)
ഭക്ത ജനങ്ങളുടെ ആവശ്യ പ്രകാരം സ്വാമി ചൈതന്യ കാപ്പിലാന് വടികള്‍ ആലുംമൂട്ടിലേക്ക് പ്രവേശിക്കുന്നു ....
ഹെന്റമ്മോ, വടികളുമായാണ് വന്നിരിക്കുന്നത്.
ഇനി ആല്ത്തറേല് വന്നിരുന്ന് അനാവശ്യം പറയണോര്ക്കൊക്കെ നല്ല ചുട്ട അടികളു കിട്ടും ആ വടികളു വച്ച്..
സൂഷിച്ചോളീം...
ആല്‍ത്തറ (ആ)സാമീ, സാമി, പുളുവടിക്കും നൊണപറയും ന്നൊക്കെ ആ എക്കോ ഇട്ടു പാടണ ആളിന് തന്നെ ആദ്യ വടിപ്രയോഗം കൊടുത്താട്ടെ...
പ്രിയ സ്വാമി ചൈതന്യ കാപ്പിലാന്,
അങ്ങയുടെ ഒരു ഭക്തനാണേ ഞാനും.
വരാന്‍ അല്പം ലേറ്റ് ആയിപ്പോയി.
ക്ഷമിക്കൂ.
സസ്നേഹം,
ശിവ.
സ്വാമീ...
രണ്ട് കീര്‍ത്തനമോ, ഭക്തിഗാനമോ മറ്റോ പെട്ടെന്ന് എഴുതി പോസ്റ്റാക്ക്. സ്വാമികള്‍ അല്ലാതെ ഈ ആല്‍ത്തറയില്‍ ആരുമില്ല ശരണം.
Post a Comment