Friday, May 15, 2009

പ്രധാനമന്ത്രി കളിക്കാം

കുറെ നാളായി ആല്‍ത്തറയില്‍ കയറി കൊച്ചുവര്‍ത്തമാനം പറഞ്ഞിട്ട് .എന്നാല്‍ പിന്നെ ഇന്നാകാം വലിയ വായിലെ ചെറിയ വര്‍ത്തമാനം എന്ന് കരുതി .ഇന്നാണല്ലോ നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ കുരുക്കഴിച്ചു ജനങ്ങളുടെ കഴുത്തില്‍ കുരുക്കിടുന്ന ദിവസം .ആരാകും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി എന്നത് അടുത്ത നാളുകളില്‍ അറിയാം . നമ്മുടെ ജനപ്രധിനിധികള്‍ വരട്ടെ .

ഇന്നിവിടെ ചിന്തിക്കുന്ന വിഷയം നമ്മുടെ വീട്ടില്‍ ആരാണ് പ്രധാനമന്ത്രി എന്നതാണ് . എന്‍റെ വീട്ടില്‍ എന്‍റെ ഭാര്യയാണ് പ്രധാനമന്ത്രി .അതുകൊണ്ട് തന്നെ എനിക്ക് നന്നായി ബി.പി യും ഉണ്ടെന്നു കൂട്ടിക്കോളൂ .പക്ഷേ Readers Digest പതിനാറ് രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ പതിനൊന്ന് രാജ്യങ്ങളും കുടുംബത്തിലെ ബോസ് ആയി തിരഞ്ഞെടുത്തത്‌ അപ്പന്മാരെയാണ്‌. അപ്പോള്‍ തീര്‍ച്ചയായും ഇതൊരു പുരുഷ ലോകമായിരിക്കും അല്ലേ ?
എന്താണ് നിങ്ങളുടെ അഭിപ്രായം .

അമേരിക്ക ,കാനഡ ,ഇംഗ്ലണ്ട് ,നെതെര്‍ലാന്‍ഡ്‌, ആസ്ട്രലിയ എന്നീ രാജ്യങ്ങള്‍ ആയിരുന്നു അമ്മമാര്‍ക്ക് വോട്ടുകള്‍ കൊടുത്തത് .താഴെ ഓരോ രാജ്യങ്ങളും അവര്‍ക്ക് കിട്ടിയ വോട്ടുകളും ശതമാനക്കണക്കുകള്‍ പ്രകാരം കാണിച്ചിരിക്കുന്നു .


COUNTRIES WITH THE MOST VOTES FOR DAD

INDIA                                                   69%
BRAZIL                                                 67%
MALASIA                                             67%
FRANCE                                               64%
SINGAPORE                                        61%
CHINA                                                  56%
PHILIPPINES                                        55%
SPAIN                                                    55%
ITALY                                                    48%
RUSSIA                                                  48%
GERMANY                                             42%

COUNTRIES WITH THE MOST VOTES FOR MOM

USA                                                            52%
NETHERLANDS                                        52%
CANADA                                                   48%
UK                                                              47%
AUSTRALIA                                               46%

നിങ്ങളുടെ വീട്ടില്‍ ആരാണ് ബോസ് ?
അപ്പന്‍ ,അമ്മ ,കൂട്ടായ തീരുമാനം അതോ എപ്പോഴും അവസാന വാക്ക് അപ്പന്റെത് ഇങ്ങനെയാണോ ?
അല്പം കൊച്ചു വര്‍ത്തമാനം ആകാം അല്ലേ ?



Readers Digest June 2009


10 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ വീട്ടില്‍ ബോസ്‌ ഇല്ല...അയല്‍പക്കത്ത്‌ ബോസ്‌ ഉണ്ട്‌, സുഭാഷ്‌ ചന്ദ്ര ബോസ്‌ !!

Typist | എഴുത്തുകാരി said...

അങ്ങനെ ഒരു ബോസ് സ്ഥാനമൊന്നുമില്ല. തീരു‍മാനങ്ങളെടുക്കുന്നതു് എല്ലാരു കൂടി ആലോചിച്ച്‌.

നരിക്കുന്നൻ said...

ഞമ്മള് പറയുന്നത് ലവരങ്ങ് സമ്മതിക്കണോണ്ട് എനിക്ക് പ്രധാനമന്ത്രിയാണെന്ന് അഹങ്കാരമൊന്നും ഇല്ല.

Lathika subhash said...

സുല്ല്!
ഞാനീ കളിക്കില്ല.

പകല്‍കിനാവന്‍ | daYdreaMer said...

കാപ്പൂ.. !!
;}

jayanEvoor said...

കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് ഒരു മാഗസിനില്‍ വായിച്ച ഒരു വാര്‍ത്ത ഓര്‍മ്മയില്‍ വരുന്നു. അമേരിക്കയില്‍ 48% കുട്ടികള്‍ക്കും അച്ഛന്‍ ഇല്ല, അല്ലെങ്കില്‍ അച്ഛന്‍ ആരെന്നറിയില്ല, അല്ലെങ്കില്‍ അച്ഛന്‍ ഉപേക്ഷിച്ചു... എന്ന്.

അപ്പോള്‍ സ്വാഭാവികമായും അമ്മയ്ക്കവുമല്ലോ പ്രാധാന്യം.

ഐ.സി.ഐ.സി പോലുള്ള അമേരിക്കന്‍ ബാങ്കുകളിലും യു.എസ്. കമ്പനികളിലും ബയോഡാറ്റയില്‍ ചോദിക്കുന്നത് അമ്മയുടെ പേരാണ്. അച്ഛന്റെയല്ല! ഉറപ്പുള്ള കാര്യമല്ലേ ചോദിക്കാനാവൂ!

ഞാന്‍ പുരുഷാധിപത്യവാദിയല്ല. ഈ കമന്റ് വായിച്ച് എന്നെ കുരിശിലേറ്റല്ലേ!

നീര്‍വിളാകന്‍ said...

ബോസിസം വീട്ടില്‍ വേണ്ടല്ലോ.... വീട്ടില്‍ കൂട്ടായ തീരുമാനത്തിനല്ലെ പ്രസക്തി... ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും!

ബിനോയ്//HariNav said...

നുമ്മടെ കുടുമ്മത്ത് വെറും ഒന്നര വയസ്സുകാരി നല്ല ബെളഞ്ഞ വിത്തൊരെണ്ണമുണ്ട്. ഓളാണ് മ്മടെ ബോസ് :)

പ്രയാണ്‍ said...

ആരായാലെന്താ കാര്യം മര്യാദക്ക് നടന്നാല്‍ പോരെ...ഇന്നു ഞാന്‍ നാളെ നീ...

വിജയലക്ഷ്മി said...

ഞങ്ങളുടെ വീട്ടിലും ബോസ്സ് ആരും തന്നെയില്ല ...എന്നിരുന്നാലും അഛന് ജീവിച്ചിരിപ്പില്ല ..അതിനാല്‍ മക്കള്‍ , ഏതുകാര്യത്തിലും എന്ത് തീരുമാനം എടുക്കുമ്പോഴും എന്റെ അഭിപ്രായം കൂടി ചോദിച്ചേ ചെയ്യൂ