''രാമായണത്തിലെ സീത സ്വയംവരത്തിലൂടെയല്ലേ വരനെ കണ്ടെത്തിയത്? പിന്നെ എനിക്കെന്തുകൊണ്ട് ആയിക്കൂടാ? -ചോദിക്കുന്നത് മറ്റാരുമല്ല, രാഖിയാണ്, ബോളിവുഡിലെ സെക്സ്ബോംബ് രാഖി സാവന്ത്. (ചെചെച്ചെയ്... തട്ടിയാലും മുട്ടിയാലും പൊട്ടണ സാധനങ്ങളുടെ പേരിട്ട് പെണ്ണുങ്ങളെ വിളിക്കണത് നിങ്ങള്‍ പുരുഷന്മാരുെട സ്റ്റുപിഡ് കോംപ്ലക്സല്ലേ മാഷെ എന്നാരെങ്കിലും ചോദിച്ചാല്‍ സംഗതി സത്യമാണ്. എന്നാലും മിസ്. സാവന്തിന്റെ പെര്‍ഫോമന്‍സ് വച്ച് നോക്കുമ്പോ ഒരു ഗ്രനേഡ് എന്നെങ്കിലും വിളിക്കാന്‍ നിങ്ങളെന്നെ അനുവദിക്കണം. മൂപ്പത്തിയുടെ മൂപ്പെത്തിയ പൂവമ്പന് ചില്ലിയുടെ ചീള് കൊണ്ട് ചാരിത്രഭ്രംശം സംഭവിച്ച അവിവാഹിതരായ ചെറുപ്പക്കാരില്‍ ഒരാളെന്ന നിലക്കെങ്കിലും പ്ലീസ്....)
ക്ഷമിക്കണം ട്ടോ, കഥ പറഞ്ഞിരുന്ന് പറയാന്‍ വന്ന കാര്യം വിട്ടു.. അപ്പോ നമ്മുടെ സാവന്ത് കല്യാണത്തിനൊരുങ്ങുന്നു എന്നതാണ് വാര്‍ത്ത. അതിലെന്താപ്പോ വാര്‍ത്ത... ആരൊക്കെ ഇത് ചെയ്തിരിക്കണു.. ല്ലേ.. ? എന്നാ സംഗതി വേറെയാണ്. രാഖി ഒരുങ്ങുന്നത്, സ്വയം വരത്തിനാണ്. അതും എന്‍ ഡി ടി വി ഇമാജിന്‍ ചാനലില്‍ ലൈവ് റിയാലിറ്റി ഷോയിലൂടെ ഒരു സൊയമ്പന്‍ സ്വയം വരം. റിയാലിറ്റി ഷോയാകുമ്പോ സംഗതി കിടുങ്ങും. നമ്മടെ നാട്ടിലാവുമ്പോ പരമാവധി ഒരു ഫ്ളാറ്റ്, അല്ലെങ്കിലൊരു വണ്ടി.... ഇതാവുമ്പോ.. 15 പേരെയാണത്രെ രാഖി സ്വയംവരടെസ്റ്റില്‍ സംഗതി പരീക്ഷിക്കുന്നത്. ആരാധകരാണ് രാഖിക്ക് എല്ലാം. അപ്പോപ്പിന്നെ ആരാധകരാറിയാതെ ഒരു വിവാഹമോ? അതാണ് ആരാധകരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഒരു ലൈവ് റിയാലിറ്റി വിവാഹമാകാം എന്ന് നിരീച്ചത്. ആരാധകര്‍ എസ് എം എസിലൂടെ തീരുമാനിക്കട്ടെ മുഹൂര്‍ത്തം.
പണ്ടൊരിക്കല്‍ പിറന്നാളാഘോഷത്തിനിടെ ബലമായി ചുംബിച്ച മില്‍ക്കയെന്ന പഞ്ചാബി ഗായകന്റെ കരണത്ത് ബലമായി അടിച്ചുകൊണ്ടാണ് രാഖി സാവന്ത് വിവാദങ്ങളിലേക്കും അതുവഴി പ്രശസ്തിയിലേക്കും നടന്നുകയറിയത്. പിന്നെ ചില ഐറ്റം ഡാന്‍സുകളിലും പതിവു ഗോസിപ്പുകളിലും രാഖി സജീവമായി. ഇടയ്ക്കൊരിക്കല്‍ നര്‍ത്തകനടനായ അവാസ്തി അഭിഷേകുമായി ഒരു പ്രണയകഥയിലും സാവന്തിന്റെ പേരു കേട്ടിരുന്നു.. പിന്നെ തിരശ്ശീലയ്ക്കപ്പുറത്തെ പതിവു തിരക്കഥയിലൊന്നായി അതും മറഞ്ഞു.
ഇപ്പോ എന്തായാലും രാഖിക്ക് കാര്യം മനസിലായി. വിവാഹത്തിന് സമയമായി. എങ്കില്‍ ഒരു ചെയ്ഞ്ച് ആയിക്കോട്ടേന്നു വച്ചു. ചാനല്‍ നല്കുന്ന കോടി സ്ത്രീധനത്തിനും ഉപയോഗിക്കാലോ, ഒരു ചേയ്ഞ്ചൊക്കെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ മാഷേ? ചില്ലറ ഡിമാന്റ്സ് മാത്രമേയുള്ളൂ സാവന്തിന്. അതാണ് സംഭവത്തില്‍ ക്ഷ പിടിച്ചത്. സ്നേഹിക്കാനറിയണം(നമുക്കതല്ലേ അറിയൂ), സ്തീകളെ ബഹുമാനിക്കണം(പിന്നേ എന്താ നമ്മുടെ ഒരു ബഹുമാനം) കൃത്യനിഷ്ഠ ഉള്ളവനായിരിക്കണം(അതു പിന്നെ പറയ്യേം വേണ്ട) അപ്പോ ഇത്രയും ഉള്ളോര്‍ക്ക് സ്വയംവര മണ്ഡലത്തിലേക്ക് സോറി, മണ്ഡപത്തിലേക്ക് ചവിട്ടാം, വില്ല് കുലയ്ക്കാനും കിളിയെ പിടിക്കാനും അറിഞ്ഞാ അറിഞ്ഞവര്‍ക്ക് കൊള്ളാം. സീതയ്ക്കാവാമെങ്കില്‍, ദ്രൗപതിക്ക് ആവാമെങ്കില്‍ എന്തുകൊണ്ട് രാഖിക്കായിക്കൂടാ? രാഖിക്കാവാമെങ്കില്‍ എന്തുകൊണ്ട് നമുക്കായിക്കൂടാ?
ക്രിക്കറ്റ് കളിക്കാരും ചാനല്‍, സിനിമാതാരങ്ങളും ജാതകം കുറിക്കുന്ന നമ്മുടെ നാട്ടില്‍ നാളത്തെ വിവാഹക്ഷണക്കത്തുകള്‍ ഇങ്ങനെ അച്ചടിച്ചേക്കാം.. പ്രിയരേ, എന്റെ മകള്‍--- വിവാഹിതയാകുന്നു. --- ചാനലില്‍ --ദിവസം--മണിക്കാണ് പ്രോഗ്രാം. ശുഭമുഹൂര്‍ത്തത്തില്‍ കുടുംബസമേതം എസ് എം എസ് ചെയ്യുമല്ലോ, എന്റെ മകളുടെ വിവാഹത്തിന് വോട്ടുചെയ്യേണ്ട ഫോര്‍മാറ്റ് --- .എന്‍.ബി: എസ് എം എസാവട്ടെ സമ്മാനം.
ആല്‍ത്തറ റിയാലിറ്റിയില്‍ എന്റെ ആദ്യത്തെ പെര്‍ഫോമന്‍സാണിത്. എന്റെ പെര്‍ഫോമന്‍സ് അത്രയ്ക്കൊന്നും ഇഷ്ടപ്പെട്ടില്ല എന്നറിയാം. എങ്കിലും എനിക്ക് വോട്ടു ചെയ്യണം. നിങ്ങള്‍ക്ക് നന്ദി. എന്നെ ഈ പരിപാടിയിലേക്ക് വിളിച്ച കാപ്പുവിനും മാണിക്യേച്ചിക്കും പ്രത്യേകം നന്ദി. അപ്പോ എനിക്ക് എസ് എം എസ് ചെയ്യേണ്ട ഫോര്‍മാറ്റ്....
വാല്: ചാരിനില്ക്കാന് ഒരു സീതയുണ്ടായതോണ്ട് രാഖിസാവന്ത് ഓകെ, വില്ലും കുലച്ചുവരുന്ന അഭിനവരാമനെ പ്രേക്ഷകരു കാക്കട്ടെ....ജയ് ശ്രീരാം.
14 comments:
ക്രിക്കറ്റ് കളിക്കാരും ചാനല്‍,സിനിമാതാരങ്ങളും ജാതകം കുറിക്കുന്ന നമ്മുടെ നാട്ടില്‍ നാളത്തെ വിവാഹക്ഷണക്കത്തുകള്‍ ഇങ്ങനെ അച്ചടിച്ചേക്കാം.. പ്രിയരേ, എന്റെ മകള്‍--- വിവാഹിതയാകുന്നു. --- ചാനലില്‍ --ദിവസം--മണിക്കാണ് പ്രോഗ്രാം. കുടുംബസമേതം എസ് എം എസ് ചെയ്യുമല്ലോ, എന്റെ മകളുടെ വിവാഹത്തിന് വോട്ടുചെയ്യേണ്ട ഫോര്‍മാറ്റ്.......
ആല്‍ത്തറയില്‍ ആദ്യത്തെ കൃത്യം..
ഇപ്പഴല്ലേ കാപ്പിലാന്റെ ചിഹ്നത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്...
പലതിനും രാസമാറ്റം വരുന്ന ഈ സമയത്ത് ഇതല്ല ഇതിലും വലിയത് കേള്‍ക്കാം. നന്നായിട്ടുണ്ട്,
നടി നഗ്മ സുവിശേഷം പരയാനിറങ്ങിയതും, ഉണ്ണിമേരി പെന്തക്കൊസ്തായതുമൊക്കെ നമുക്ക് തമാശ, അവരുടെ ബുദ്ധിമുട്ടുകള്‍ അവര്‍ക്കല്ലേ അറിയൂ...പാവങ്ങള്‍!
ആല്‍ത്തറയിലേക്ക് ഞാനും വരുന്നു (ഇതൊരു ഭീഷണിയായി കാണരുതെന്ന് അപേക്ഷ)
എന്തും ചെയ്യും സുകുമാരന്റെ അളിയനായ വാഴക്കോടനായി. ഉടന്‍ വരുന്നൂ (ചുമ്മാ ഒരു പരസ്യം ഇട്ടതാ)
എന്നാലും മുരളികേ ഈ ക്രൂരകൃത്യം വേണായിരുന്നോ?
മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.
അഭിപ്രായം എസ് എം എസായി അയച്ചിട്ടുണ്ട്:):):)
ഹെന്റമ്മേ, ഇമ്മാതിരി ഒന്നു കുറച്ചുമുന്പ് ഒരു അമേരിക്കന്‍ ചാനലില്‍ കണ്ടതോര്‍ക്കുന്നു. അവിടെ നായിക ബൈസെക്ഷ്വല്‍ ആയിരുന്നു. എതാണ്ട് പത്തുപെണ്ണുങ്ങളില് നിന്നും പത്ത് ആണുങ്ങളില്‍ നിന്നുമാണ് തിരഞ്ഞെടുപ്പ്. അതും ഫുള്‍ എ തന്നെ.
തള്ളേ! ഒള്ളതു തന്നീ?
എനിക്ക് ഇവിടെ നാട്ടിലെ ചാനലുകള്‍ ഒന്നും കിട്ടുന്നില്ല
കാലങ്ങള്‍ പോണ പോക്ക്!
ഹോ ല്ലവള് വരമ്പഴ്
ലവന്മാരു കാല്‍നഖം കൊണ്ട്
ചേന വരച്ചു നിക്കണ നിപ്പ്!
നെക്സ്റ്റ് നെക്സ്റ്റ് പറഞ്ഞ്
അവള് നീങ്ങണ നീക്കം.
അവസാന റൌണ്ടിലേ
എസ് എം എസ് വിജയം!!
ന്നാലും മുരളികേ,
നീയും ബാച്ചിയാ അതു മറന്നൊ?
കലക്കീഷ്ടാ.. ഇപ്പ എന്തിനും എസ്.എം.എസ് അല്ലേ..
തള്ളയെ തല്ലിയാലും ..ചെയ്തത് തെറ്റോ ശരിയോ എന്നറിയാൻ യെസ് / നോ എന്ന് എസ്.എം.എസ് അയപ്പിക്കുന്ന റേഡിയോ ടി.വി. മാധ്യമങ്ങൾ തടിച്ച് കൊഴുക്കുകയല്ലേ...
ഹഹഹ കൊള്ളാം..എവിടെയും ഒരു എസ് എം എസ് മയം... അവസാനം മരണവീട്ടിലും ഉണ്ടാകും എസ് എം എസ് പരിപാടി...
അതു കലക്കീ.അവസാനം കല്യാണത്തിനും മരണത്തിനും ഒക്കെ എസ് എം എസ് ആയിരിക്കും.
Ini kunju Aano, penno ennathinum SMS malsaravum sammaanavum undaakumo!
നന്നായി ചാച്ചി. ചില്ലറ കിട്ടണ പരിപാടിയാണെങ്കി വില്പന കല്യാണം മാത്രാക്കണോ? മുയ്മന്‍ ഏര്‍പ്പാടും മ്മക്ക് വിറ്റു പുട്ടടിച്ചൂടേ ചാച്യേ?
അപ്പോ കമെന്റും എസ് എം എസ് വഴി അയച്ചോളാം. അതല്ലേ അതിന്റെ ശരി?
Post a Comment