ഓര്‍മ്മകള്‍ മാത്രമെനിക്കു നല്കി,എന്റെ
ഓമനേ നീയെന്നകന്നുപോയി?
ഒന്നുരിയാടാതെ, ഒന്നും പറയാതെ
എങ്ങനെയിത്രയടുത്തു നമ്മൾ...
എന്നാണ് നമ്മളില്‍ ആദ്യാനുരാഗത്തിന്
മൊട്ടുവിടർന്നതെന്നോർമ്മയുണ്ടോ?
പാദസരത്തിന് കൊളുത്തന്നടര്‍ന്നപ്പോള്‍
മൃദുവായി നിന്നെ വിളിച്ചനാളോ..?
നാട്ടുവഴിയിലെ വേലിപ്പടര്‍പ്പില്‍ നിന്-
ദാവണി തുമ്പൊന്നുടക്കിയപ്പോള്‍
ചാരേയടുത്തൊരെന്മുന്നിലക്കൈകളാൽ
മാറിന്റെ നാണം മറച്ച നാളോ ?
പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്തകം മാറോടു ചേര്‍ത്തു പോകേ..
ആമഴയാകെ നനഞ്ഞു ഞാനെൻ കുട
നൽകിയൊരാപ്പോയ നല്ല നാളോ ?
താലപ്പൊലിയേന്തിനിന്ന നിന് നാണമാ
ദീപത്തിലൂടെ ഞാൻ കണ്ടനാളോ?
അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ വെച്ചെനി-
യ്ക്കര്‍ച്ചനപ്പൂക്കള്‍ നീ തന്നനാളോ?
ആല്‍മര ചോട്ടിന് തണലത്തിരുന്നെന്റെ
നെറ്റിയില്‍ ചന്ദനം തൊട്ടനാളോ?
ഏതെന്നറിയാതെ ഓര്ത്തുവയ്ക്കുന്നതിന്-
മുമ്പെന്നെ വിട്ടു നീയെങ്ങു പോയീ?
ഓമനേ നീയെന്നകന്നുപോയി?
ഒന്നുരിയാടാതെ, ഒന്നും പറയാതെ
എങ്ങനെയിത്രയടുത്തു നമ്മൾ...
എന്നാണ് നമ്മളില്‍ ആദ്യാനുരാഗത്തിന്
മൊട്ടുവിടർന്നതെന്നോർമ്മയുണ്ടോ?
പാദസരത്തിന് കൊളുത്തന്നടര്‍ന്നപ്പോള്‍
മൃദുവായി നിന്നെ വിളിച്ചനാളോ..?
നാട്ടുവഴിയിലെ വേലിപ്പടര്‍പ്പില്‍ നിന്-
ദാവണി തുമ്പൊന്നുടക്കിയപ്പോള്‍
ചാരേയടുത്തൊരെന്മുന്നിലക്കൈകളാൽ
മാറിന്റെ നാണം മറച്ച നാളോ ?
പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്തകം മാറോടു ചേര്‍ത്തു പോകേ..
ആമഴയാകെ നനഞ്ഞു ഞാനെൻ കുട
നൽകിയൊരാപ്പോയ നല്ല നാളോ ?
താലപ്പൊലിയേന്തിനിന്ന നിന് നാണമാ
ദീപത്തിലൂടെ ഞാൻ കണ്ടനാളോ?
അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ വെച്ചെനി-
യ്ക്കര്‍ച്ചനപ്പൂക്കള്‍ നീ തന്നനാളോ?
ആല്‍മര ചോട്ടിന് തണലത്തിരുന്നെന്റെ
നെറ്റിയില്‍ ചന്ദനം തൊട്ടനാളോ?
ഏതെന്നറിയാതെ ഓര്ത്തുവയ്ക്കുന്നതിന്-
മുമ്പെന്നെ വിട്ടു നീയെങ്ങു പോയീ?
എങ്കിലും ആദ്യാനുരാഗത്തിന് ദിവ്യാനു-
ഭൂതിയെനിക്കു പകർന്ന നീയെൻ
പിറക്കാനിരിക്കുന്ന ജന്മത്തിലൊക്കെയും
സൗന്ദര്യ ദേവതയായിരിക്കും..!
23 comments:
എങ്കിലും ആദ്യാനുരാഗത്തിന് ദിവ്യാനു-
ഭൂതിയെനിക്കേകിയ നീയെന്‍
പിറക്കാനിരിക്കുന്ന ജന്മങ്ങളിലൊക്കെയും
സൗന്ദര്യ ദേവതയായിരിക്കും..!
പ്രിയ നജീം,
പലയിടത്തും താങ്കളുടെ കമന്റു കണ്ടിട്ടുണ്ടെങ്കിലും ഒരു കവിത കാണാൻ കഴിഞ്ഞതിപ്പോഴാണ്. അൽപ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അതിമനോഹരമായ ഒരു ഗാനമാകുമായിരുന്നു (അല്ലെങ്കിലും മനോഹരം തന്നെ).
എന്നാണുനമ്മളിലാദ്യാനുരാഗത്തിൻ
മൊട്ടിട്ടു വിടർന്നതെന്നോർമ്മയുണ്ടോ - എന്നതിലെ അവസാനവരിയിൽ മൊട്ടു വിടർന്നതെന്നു മാത്രം മതിയായിരുന്നു. ‘ഇട്ടു‘ എന്നത് മുഴച്ചു നിൽക്കുന്നു, അതുമല്ല ആദ്യാനുരാഗത്തിൻ എന്ന വാക്കുമായി ചേരുന്നുമില്ല.
“യി” എന്നു എഴുതേണ്ടിടത്തു “യ്” എന്നു അവസാനിപ്പിച്ചതിനാൽ പാടി വരുന്ന താളം മുറിയുന്നതുപോലെ തോന്നുന്നു.
ഇങ്ങനെ ചിലതൊഴിച്ചാൽ “ഭാവം” നന്നായിട്ടുണ്ട് . ഇതൊരു അഭിപ്രായമായി മാത്രം എടുക്കുക.
ആശംസകളോടെ,
സ്നേഹപൂർവ്വം
ആദ്യാനുരാഗം വഴിഞ്ഞൊഴുകാണല്ലോ...
ചിത്രവും വരികളും അസ്സലായിട്ടുണ്ട്
നജീം ആല്‍ത്തറയില്‍ ഒരു നല്ല കവിതയോടെ തുടക്കം കുറിച്ചതിനു നന്ദി.. ആ ചിത്രം നോക്കുമ്പോള്‍ തന്നെ ഒരു കുളിര്‍മ്മ,
“ആ മഴ നനഞ്ഞു ഞാനെന്കുട
നിനക്കേകിയോരാനല്ല നാളോ ? ”
നജിം മഴയും ആയെത്തിയ സൌന്ദര്യ ദേവതക്ക് ആല്‍ത്തറയിലേക്ക് സ്വാഗതം ....
പാദസരത്തിന് കൊളുത്തന്നടര്‍ന്നപ്പോള്‍
മൃദുവായ് നിന്നെ വിളിച്ചനാളോ..?
നാട്ടുവഴിയിലെ വേലിപ്പടര്‍പ്പില്‍ നിന്-
ദാവണി തുമ്പൊന്നുടക്കിയപ്പോള്‍
ചാരേയടുത്തൊരെന് മുന്നില്‍, കൈകളാല്‍
മാറിന് നാണം മറച്ചൊരാ നല്ലനാളോ?
പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്തകം മാറോടു ചേര്‍ത്തു നടന്നപ്പോള്‍
ആ മഴ നനഞ്ഞു ഞാനെന്കുട
നിനക്കേകിയോരാനല്ല നാളോ ?
താലപ്പൊലിയേന്തിനിന്ന നിന് നാണം
ദീപനാളത്തിലൂടെ ഞാന്‍ കണ്ടനാളോ?
എങ്കിലും ആദ്യാനുരാഗത്തിന് ദിവ്യാനു-
ഭൂതിയെനിക്കേകിയ നീയെന്‍
പിറക്കാനിരിക്കുന്ന ജന്മങ്ങളിലൊക്കെയും
സൗന്ദര്യ ദേവതയായിരിക്കും..!
നജീം.. ഈ വരികളൊക്കെ ഒത്തിരി ഇഷ്ടമായ്...
ആദ്യാനുരാഗം ഒഴുകിയിറങ്ങുന്ന കവിതയിലെ ഭാവം ഇഷ്ടമായി....
എങ്കിലും ആദ്യാനുരാഗത്തിന് ദിവ്യാനു-
ഭൂതിയെനിക്കേകിയ നീയെന്‍
പിറക്കാനിരിക്കുന്ന ജന്മങ്ങളിലൊക്കെയും
സൗന്ദര്യ ദേവതയായിരിക്കും..!
നല്ല വരികള്‍ ഇഷ്ടമായി ഈ കവിത.നജീം കവിത നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍
എങ്കിലും ആദ്യാനുരാഗത്തിന് ദിവ്യാനു-
ഭൂതിയെനിക്കേകിയ നീയെന്‍
പിറക്കാനിരിക്കുന്ന ജന്മങ്ങളിലൊക്കെയും
സൗന്ദര്യ ദേവതയായിരിക്കും..!
ആല്‍ത്തറയില്‍ പ്രണയത്തിന്റെ സുഗന്ധവുമായ് വന്ന നജീം നിനക്ക് സ്വാഗതം .
ഓടോ -അന്ന് നമ്മള് കണ്ടൊരുനാളില്
പറഞ്ഞതില്ലൊരു വാക്കുമീ
കൊതിയൂറും ആദ്യാനുരാഗത്തിന് കഥകള്‍
""എങ്ങനെയിത്രയടുത്തു നമ്മൾ...
എന്നാണ് നമ്മളില്‍ ആദ്യാനുരാഗത്തിന്
മൊട്ടുവിടർന്നതെന്നോർമ്മയുണ്ടോ?""
Ormmayillallo checheeeeeeeeeeee
നന്നായി കവിത..
ആശംസകള്‍ ....
കൊള്ളാം,കെട്ടോ.അൽപ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ താളമിടയാതെ എഴുതാമായിരുന്നു.
ആ പടം കലക്കി.
പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്തകം മാറോടു ചേര്‍ത്തു പോകേ..
ആമഴയാകെ നനഞ്ഞു ഞാനെൻ കുട
നൽകിയൊരാപ്പോയ നല്ല നാളോ ?
താലപ്പൊലിയേന്തിനിന്ന നിന് നാണമാ
ദീപത്തിലൂടെ ഞാൻ കണ്ടനാളോ?
നജീമിക്കാ കവിതയിൽ പ്രത്യേകിച്ചും ഈ വരികളിൽ ഏതൊരുവായനക്കാരനെയും ആ വ്യക്തിയുടെ ഒരിക്കലും തിരിച്ചുകിട്ടാത്താ ബാല്യകാലം ഓർമ്മിപ്പിക്കാനുള്ള കഴിവുള്ള ഒരുപാടുകാര്യങ്ങൾ ഉണ്ട്...
നന്നായിരിക്കുന്നു ഇക്കാ...!!
നല്ല കവിത.
ആല്‍ത്തറയും സജീവമാകുന്നതില്‍ വളരെ സന്തോഷം!
Greetings from Italy,good luck
Hello,Marlow
great NIce your image..
നജീം നല്ല കവിത.
പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്തകം മാറോടു ചേര്‍ത്തു പോകേ..
ആമഴയാകെ നനഞ്ഞു ഞാനെൻ കുട
നൽകിയൊരാപ്പോയ നല്ല നാളോ ?
മഴ....മഴയെപ്പറ്റി പറഞ്ഞാല്‍ എന്റെ നിയന്ത്രണം പോകും.
കൊള്ളാം നജീം. അഭിനന്ദനങ്ങള്‍
ചെറിയതെങ്കിലും മനോഹരമായ കൽപ്പനകൾ നിറഞ്ഞ പ്രണയഗാനം..വായനക്കാരനിൽ ഓരോ രംഗവും അനുഭവ വേദ്യമാകുന്ന രീതിയിൽ എഴുതിയിരിയ്ക്കുന്നു..എന്നാൽ പലയിടത്തും വരികൾ തമ്മിലും വാക്കുകൾ തമ്മിലും ചേർച്ചയില്ലായ്മ ഉണ്ടായിട്ടുണ്ട് എന്നും പറയേണ്ടിയിരിയ്ക്കുന്നു.അല്പമൊന്ന് ശ്രദ്ധിച്ചാൽ തിരുത്താവുന്നതാണ്.
പണിക്കര്‍ സര്,
വളരെ മനോഹരമായി പാടിയിരിക്കുന്നു,
മുഴുവന്‍ ആക്കി പാടണേ ...ഒത്തിരി നന്ദി ...
പിച്ച വച്ചു നടക്കുന്ന തന്റെ കുട്ടി ആദ്യമായി സംസാരിച്ചു തുടങ്ങുമ്പോള്‍ ഒരു പിതാവിനു തോന്നുന്ന സന്തോഷമായിരുന്നു എന്റെ കവിത ആദ്യമായി ഒരു ഗാനമായി കേട്ടപ്പോള്‍. ശരിക്കും അഹങ്കരിച്ചുവോ എന്ന് പോലും സംശയിക്കുന്നു.
നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇപ്പോ ആ പോസ്റ്റ് തന്നെ സര് ഡിലേറ്റ് ചെയ്തിരിക്കുന്നു.
കാരണം എന്ത് തന്നെ ആയിരുന്നെങ്കിലും വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു...
വളരെ വളരെ നന്ദിയുണ്ട് സര്...
നജീം,
“പ്രണയകവിതയ്ക്ക്,
അഭിപ്രായമില്ല..“.
എന്നല്ലേ?
എങ്കിലും പറയുന്നു..
ഇഷ്ടമായീ...
ആശംസകള്‍
ആദ്യാനുരാഗം ഇന്നും
തുടരുന്നുവോയെന്ന്
സംശയിക്കുന്നു!
http://sweeetsongs.blogspot.com/2009/06/blog-post.html
ഒരു പാട്ടിന്റെ രൂപത്തില്‍ ആക്കി.
ഇത്രയും താമസിച്ചതിന് ക്ഷമാപണത്തോടു കൂടി ഇവിടെ പോസ്റ്റുന്നു.
സമയക്കുറവായിരുന്നു കാരണം.
Post a Comment