കൂടുതല്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം .അതുകൊണ്ട് വിശദീകരിക്കുന്നില്ല . നാല്പത്തി നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റ് ആയി അമേരിക്കയുടെ കറുത്ത മുത്ത് ഒബാമ ഇന്ന് ദൈവ നാമത്തില്‍ എബ്രഹാം ലിങ്കന് ഉപയോഗിച്ച ബൈബിളില്‍ കൈ വെച്ചു പ്രതിജ്ഞ വാചകങ്ങള്‍ ഏറ്റു ചൊല്ലി അധികാരമേറ്റു .
ഇനി കാത്തിരുന്നു കാണാം .കാണാന്‍ പോകുന്ന പൂരങ്ങള്‍ .സമധാനപരമായ ഒരു ലോകം സ്വപനം കാണുന്നു യുവത്വത്തിന്റെ പ്രതീകമായ ഈ യുഗപുരുഷന് .
ആശംസകള്‍
ഒബാമക്ക് അഭിനന്ദങ്ങള്‍ .
12 comments:
ലാല്‍സലാം...സഖാവേ....!
ഓടോ: കാപ്പൂ, പ്രസിഡന്റിനെ എന്റെ ആശംസകള്‍ അറിയിച്ചേക്കണേ...:)
ഒബാമക്ക് അഭിനന്ദങ്ങള്‍
രാജാവിന്റെ ഹൃദയം
ദൈവം നിയന്ത്രിക്കുന്ന അരുവിയാണ്:
ദൈവം തനിക്കിഷ്ടമുള്ളിടത്തേക്ക്
അതിനെ ഒഴുക്കിവിടുന്നു..
സുഭാഷിതങ്ങള്‍ 21:1
ഒബാമ കൈ ഉയര്‍ത്തി
സത്യപ്രതിജ്ഞ ചെയ്ത്തപ്പൊള്
ഒരു ജനതയാണ് ഒപ്പം ഉയരുന്നത് ....
പുതിയ അമേരിക്കന്‍ പ്രസിഡന്റ്
ഒബാമായ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു
ദൈവം കൂട്ടുണ്ടായിരിക്കട്ടെ എപ്പൊഴും!
let this take a turn for new hope.
സത്യപതിജ്ഞ അവസാനിക്കുമ്പോള്‍ ഒബാമ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു.
ഗോഡ് ബ്ലസ്സ് യു.(ഒബാമ)
ഗോഡ് ബ്ലസ്സ് അമേരിക്ക.
കൂട്ടത്തില്‍ ഒരു സംശയം ചോദിക്കട്ടെ ആല്ത്തറയിലിരിക്കുന്നവരോട്. ഇവിടെയാകുമ്പോള്‍ എന്തെങ്കിലും മണ്ടത്തരമായാലും ചോദിക്കാമല്ലോ ?
ഇന്നലെ ഏഷ്യാനെറ്റില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ‘ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ അമേരിക്കന്‍ പ്രസിഡന്റ് ‘എന്ന് എഴുതിക്കാണിക്കുകയും പറയുകയും ചെയ്തുകൊണ്ടിരുന്നു. ഒരു പ്രാവശ്യമൊന്നുമല്ല, പലവട്ടം. അപ്പോള്‍ മുതല്‍ തുടങ്ങിയ സംശയമാണ്.
ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ പ്രസിഡന്റ് എന്നും ഇടയ്ക്ക് പറയുന്നത് കേട്ടു.
അപ്പോള്‍പ്പിന്നെ എബ്രഹാം ലിങ്കണ് ആരായിരുന്നു? കക്ഷി കറുത്ത വര്‍ഗ്ഗക്കാരനായിരുന്നു എന്നാണ് എന്റെ അറിവ്. ചരിത്രമൊന്നും കാര്യമായിട്ട് അറിയാത്ത ഒരു നിരക്ഷരന്റെ പൊട്ടത്തരമായിട്ട് കൂട്ടിയാലും മതി.
ഏഷ്യാനെറ്റ് പോലുള്ള ഒരു മാദ്ധ്യമത്തില്‍ പറഞ്ഞതുകൊണ്ട് അത് ശരിയാണെന്ന് തന്നെ ഇപ്പോഴും വിശ്വസിക്കുന്നു.
പിന്നൊരു കാര്യം കൂടെ. കറുത്ത വര്ഗ്ഗക്കാരന്, വെളുത്ത വര്ഗ്ഗക്കാരന് എന്നൊക്കെ ആ രാജ്യത്താരും ഇതുപോലെ ടീവിയിലൂടെ വിളിച്ച് കൂവുമെന്ന് തോന്നുന്നില്ല. റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍ ചിലപ്പോള്‍ അകത്തായെന്ന് വരും.
നമ്മള് മാത്രം എന്താ ഇങ്ങനെ ?
നെറ്റില്‍ ഇങ്ങനെ കണ്ടു.
Were there other "black" presidents? Some historians have reason to believe people don't really understand the genealogy of past U.S. Presidents. Research shows at least five U.S. presidents had black ancestors and Thomas Jefferson, the nation's third president, was considered the first black president, according to historian Leroy Vaughn, author of Black People and Their Place in World History.
Vaughn's research shows Jefferson was not the only former black U.S. president. Who were the others? Andrew Jackson, Abraham Lincoln, Warren Harding and Calvin Coolidge. But why was this unknown? How were they elected president? All five of these presidents never acknowledged their black ancestry.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കൂ
http://www.diversityinc.com/public/1461.cfm
എന്നിട്ടും എഷ്യാനെറ്റ് എന്തിനങ്ങനെ പറഞ്ഞു ? ഏഷ്യാനെറ്റ് മാത്രം മാദ്ധ്യമയായി കണ്ട് ജീവിക്കുന്ന ഒരുപാട് മലയാളികളുണ്ട്. അവര്‍ക്കിടയിലേക്കാണ് ഇങ്ങനെയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
മറ്റേതൊക്കെ മാദ്ധ്യമങ്ങള്‍ അങ്ങനെ പറഞ്ഞെന്ന് അറിയില്ല.
കാണാന്‍ പോകുന്ന പൂരം കണ്ടുതന്നെ അറിയാം, താമസിയാതെ...
കാപ്പിലാനെ,
പ്രസിഡന്റ് ബുഷിനെ ഒരു ആശംസകള്‍ എന്റെ വക്കേം കൂടി അറിയിച്ചേരെ.
ഇനി ഞമ്മള് വിമര്‍ശന ദൃഷ്ടിയുമായി ഇരിക്കും. ഇത്രയും കാലം നിലവിലുള്ള എസ്റ്റാബ്ലിമെന്റിനു പുറത്തായിരുന്നു ഒബാമ. ഇപ്പോള്‍ ആ പേര് എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമായി, നിങ്ങടെ ഫ്രണ്ടാണെന്നു പറഞ്ഞു പിണങ്ങരുത്.
അപ്പോ വരുന്നപോലെ കാണാം.
:)
this is for mr Nir:
(Copied from Wiki answers)
Author Dr. Leroy Vaughn in his book "Black People and Their Place in History" writes, "Lincoln had very dark skin and coarse hair and his mother allegedly came from an Ethiopian tribe. His heritage fueled so much controversy that Lincoln was nicknamed "Abraham Africanus the First" by his presidential opponents and cartoons were drawn depicting him as a Negro."
In a book entitled "The Hidden Lincoln" written by William Herndon, Lincoln's law office partner said that Lincoln's father of record, Thomas Lincoln, could not have been Lincoln's father because he was sterile from childhood mumps and later castrated.
കാത്തിരുന്നു കാണാം..
ആദ്യമെ തന്നെ ഗൊണ്ടനാമോ വിചാരണ നിര്‍ത്തി വെക്കാന്‍ ഉത്തരവിടുകയും പിന്നെ ബുഷിന്റെ പദ്ധതികളെല്ലാം തത്കാലം മരവിപ്പിക്കാനും തീരുമാനിച്ചതിലൂടെ ഒരു മാറ്റം പ്രതീക്ഷിക്കുന്നു.
പിന്നെ ബൈബിളില്‍ തൊട്ട് സത്യ പ്രതിജ്ഞ ചൊല്ലിയത് കൊണ്ട് പ്രത്യേകമായി പ്രതീക്ഷയൊന്നുമില്ല താനും .എന്തായാലും ഒബാമയുടെ ദൈവം ഇനിയൊരു അധിനിവേഷത്തിനു അരുള്‍ ചെയ്യില്ലെന്ന് ഒരു പ്രതീക്ഷ.. പ്രതിക്ഷ മാത്രം..
ആല്‍ത്തറയിലും മോഡറേഷനോ.. !!!
ഉം.കാണാം.
Post a Comment