Thursday, January 15, 2009

പ്രഭാതം

പുലര്‍ച്ച തന്നെ ഒരു മിസ്കോള്‍. ഏത് മിസ്കീനാണാവോ നേരം പുലരുന്നതിനു മുന്‍പ് തന്നെ മിസ്സടിക്കുന്നത് എന്ന് അറിയാന്‍ വേണ്ടി മൊബൈല്‍ നോക്കി. സലീമാണ്. മിസ്കോളടിച്ചതില്‍ യാതൊരു അത്ഭുതവുമില്ല. കഴിഞ്ഞ ജനുവരി ഒന്നിന് 12 മണിക്ക് "ന്യൂ ഇയര്‍ മിസ്കോളടിച്ച" ആളാണവന്‍. തിരിച്ചങ്ങോട്ടു വിളിച്ചു രണ്ട് ചീത്തപറഞ്ഞേക്കാമെന്ന് കരുതിയപ്പോള്‍ മൂപ്പര്‍ പറയുകയാണ് ഫ്ലാറ്റിന്റെ താഴോട്ട് ചെല്ലാന്‍, ആശാന്‍ വയര്‍കുറക്കാനുള്ള ഓട്ടം തുടങ്ങിയിരിക്കുന്നു, കമ്പനി കൊടുക്കാന്‍. ഇവിടെ വന്ന് അകെക്കൂടി സമ്പാദിച്ചത് ഒരു കുഞ്ഞ് വയറാണ്. അതും കളയാനുള്ള ഒരുക്കത്തിലാണവന്‍...

ട്രാക്ക്സ്യൂട്ടിനെ മുകളില്‍ ഒരു ഒരു സ്വെറ്ററുമിട്ട്, വാക്ക്മാന്റെ വയറും ചെവിയില്‍ തിരുകി അവന്റെ കൂടെ ക്രീക്ക് സൈഡിലേക്ക് നടന്നു. നടന്നു നടന്ന് ഒരു ബെഞ്ചിനടുത്തെത്തിയപ്പോഴെക്കും ജന്മനാ ഉള്ള മടി തലപൊക്കിയിരുന്നു. വര്‍ത്തമാനം പറഞ്ഞുകൊണ്ട് മുന്നില്‍ നടന്നുകൊണ്ടിരുന്ന സലീമിനെ ഞാനങ്ങ് വിട്ടു. എന്നിട്ട് ആളൊഴിഞ്ഞ ബെഞ്ചില്‍ ആസനസ്ത്ഥനായി.

തണുപ്പ് മൂലം ക്രീക്ക് സൈഡ് ശൂന്യമാണ്.

വാക്ക്മാനില്‍ ഭൂപിന്ദര്‍ പാടുന്നു: "ഏക് അകേല ഇസ് ശഹര്‍ മേ.."

Get this widget | Track details | eSnips Social DNA


ഞാനും ഏകനാണ്, ഈ നഗരത്തില്‍.. ഭൂപിന്ദര്‍ പാടിയതുപോലത്തെ സങ്കടങ്ങള്‍ ഇല്ലെങ്കിലും...

തണുത്ത കാറ്റില്‍ കണ്ണുകള്‍ തനിയെ അടഞ്ഞുപോകുന്നു.

നെഞ്ചിന്‍ കൂടില്‍ വല്ലാത്തൊരു മര്‍മരം ഉണ്ടായപ്പൊഴാണ് എഴുന്നേറ്റത്. വൈബ്രേറ്റ് മോഡില്‍ ഫോണ്‍ അടിച്ചതാണ്. കണ്ണിനുനേരെ സൂര്യന്‍. ബെഞ്ചിനരികില്‍ നിന്ന് ഒരു വൃദ്ധന്‍ അഭ്യാസങ്ങള്‍ ചെയ്യുന്നുണ്ട്.

"അല്ല മോനെ ഡ്യൂട്ടിക്ക് പോന്നില്ലേ? നേരം എട്ടരയായി? എവിടേ?"

സഹമുറിയന്റെ കോള്‍. മൂപ്പര്‍ എണീറ്റ് വന്നപ്പൊഴേക്കും എന്റെ ബെഡ് ശൂന്യമായിരുന്നല്ലോ. ആ ടെന്‍ഷനില്‍ വിളിച്ചതാണ്...

ഇപ്പൊഴെങ്കിലും വിളിച്ചത് നന്നായി, അല്ലെങ്കില്‍ ആ ബെഞ്ചില്‍ തന്നെ ഉച്ചവരെ കിടന്നുറങ്ങിയേനേ...

മനോഹരമായ ഒരു പ്രഭാതം കൂടി സമ്മാനിച്ചതിന് ദൈവത്തിന് നന്ദി...

18 comments:

കുറ്റ്യാടിക്കാരന്‍|Suhair said...

ഈ പോസ്റ്റിന്റെ ബാക്കിപത്രം...
"ഇപ്പോള്‍ ചുക്കുകാപ്പി കുടിക്കുന്നുണ്ട്..."

നിരക്ഷരൻ said...

ആല്‍ത്തറയിലും പാര്‍ക്ക് ബെഞ്ചിലുമൊക്കെ കിടന്നുറങ്ങിക്കോ...പണിക്കൊന്നും പോകാതെ പാട്ടും കേട്ട് :)

സാമ്പത്തികമാന്ദ്യം കാലമാ. പണിപോകാതെ സൂക്ഷിച്ചോ .... :) :)

തോന്ന്യാസി said...

പറയാന്‍ വന്നത് നീരേട്ടന്‍ പറഞ്ഞു...സൂക്ഷിച്ചും കണ്ടുമൊക്കെ നടന്നോ.......

ഓ.ടോ.നീരേട്ടാ പെട്രോളിയത്തിന് താങ്ങുവില പ്രഖ്യാപിയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം എവിടെ വരെയായി?

വല്യമ്മായി said...

:)

നിരക്ഷരൻ said...

ന്റ പൊന്നാര ആണ്ടിപ്പെട്ടിക്കാരന്‍ തോന്ന്യാസീ...

പണിപോയാള് ഞമ്മള് ആ ബഴി ബരണ്‌ണ്ട്. ആ ഭാഗത്ത് വല്ല ഗൌണ്ടമ്മാരുടെ ബീട്ടിലോ മറ്റോ കന്ന് പൂട്ടാന്‍ ആളെ വേണോന്ന് ഒന്ന് അന്വേഷിച്ച് ബെച്ചേക്ക്.... :)

താങ്ങുവെലയും, എണ്ണക്കുരുവായിട്ട് പ്രഖ്യാപിക്കലും ഒന്നും ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

ഏകനായി തന്നെ ആയിരുന്നോ സുഹൈറെ കിടപ്പ്...!!
:D...
ദുഫായില്‍ ആണെന്നാലോചികണം... ചോദിക്കാനും പറയാനും ആരുമില്ലാല്ലോ... ഏത് ...?

മാണിക്യം said...

“നോക്ക്... ഇഞ്ഞ് ഇണീക്ക്...
... ഇണീക്ക് ചെറിയോനേ... ഇണി‌ഇണി....”
...പുതപ്പ് തലവഴി പുതച്ച് ഞാന്‍ പിന്നേം കിടന്നുറങ്ങി........
[തേങ്ങക്കൊല]യില്‍ നിന്ന്


കുറ്റ്യാടിക്കരന്റെ ഉറക്കം പ്രസിദ്ധമല്ലെ?
എവിടെ കിടന്നാലും ഉറങ്ങാന്‍ പറ്റുമെന്ന് !!
:)
ആ പാട്ട് ഉഗ്രന്‍..
"ഏക് അകേല ഇസ് ശഹര്‍ മേ.."

നന്ദി ഈ പ്രഭാതത്തിനു!!

ജെയിംസ് ബ്രൈറ്റ് said...

നല്ല പോസ്റ്റ്.
വീണ്ടും പോസ്റ്റൂ..!

ചങ്കരന്‍ said...

ബായില്‌ പട്ടി ഒന്നും കാണില്ലല്ലോ അല്ലേ? അനുഭവം ഉഷാര്‍.

ചങ്കരന്‍ said...

'ദു' മിസ്സായതാ, ഇവിടെ ഇട്ടിട്ടുണ്ട്, ദൂ...

പാമരന്‍ said...

:)

ദീപക് രാജ്|Deepak Raj said...

എന്‍റെ കുറ്റ്യാടികാര

സത്യത്തില്‍ ആ പാട്ടിട്ടത് പുട്ടില്‍ തേങ്ങാപ്പീരാ ഇട്ടതുപോലെയാണ്. അത്ര അധികം സുഖിച്ചു.. നന്ദി... പിന്നെ പാട്ടും കേട്ടിരുന്നാല്‍ അവസാനം പാട്ടുമാത്രമേ കാണൂ..

ഏ.ആര്‍. നജീം said...

പഷ്ട് പഷ്ട്.....


വീണിടം വിഷ്ണുലോകം....ഹല്ല പിന്നെ...:)

yousufpa said...

പ്രഭാതം മടിയന്മാര്‍ക്കെന്നും ഒരു കീറാമുട്ടിയാണ്.

തറവാടി said...

>>ഇവിടെ വന്ന് അകെക്കൂടി സമ്പാദിച്ചത് ഒരു കുഞ്ഞ് വയറാണ്. അതും കളയാനുള്ള ഒരുക്കത്തിലാണവന്‍<<

:))

Typist | എഴുത്തുകാരി said...

അതിനു് മനോഹരമായ പ്രഭാതം കണ്ടില്ലല്ലോ, ഉറങ്ങുകയല്ലായിരുന്നോ?

ശ്രദ്ധേയന്‍ | shradheyan said...

:-) (-:

കുറ്റ്യാടിക്കാരന്‍|Suhair said...

കമന്റിയ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി...

ഒരു ഇരുപത് ദിവസം കഴിഞ്ഞ് കാണാം, നാട്ടില്‍ പോയി വരട്ടെ...

എന്നാപ്പിന്ന... ഞമ്മളങ്ങോട്ട്.. ഏ..?