Friday, October 31, 2008

കേരളപ്പിറവി ദിനാശംസകള്‍

കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ഥത്തില്‍ കേരളം എന്ന പേര് ഉണ്ടായി എന്നു ഒരുകൂട്ടരുടെ നിഗമനം, എന്തായാലും കേരനിരകളുടെ ഹരിത ഭംഗി കേരളത്തെ മനോഹരിയാക്കുന്നു.1956 നവംബര്‍ ഒന്നാം തീയതി കേരളം പിറന്നു.സ്വാതന്ത്ര ഭാരതത്തില്‍ തിരുവിതാംകൂറിലേയും തിരുകൊച്ചിയിലേയും നാട്ടുരാജാക്കന്മാരുടെ സംയോജനവിളംബരമാണ്, കേരളപ്പിറവിക്ക് നിതാനമായത് .ഭാഷയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ വിഭജനം മലായാളിയ്ക്ക് ഒരു പുതിയ മുഖം നേടിയെടുക്കാന്‍ സഹായിച്ചു. അറബിക്കടലിന്റെ മടിയിലുറങ്ങുന്ന
നീലഗിരിയുടെ സഖിയാം കേരളം സുന്ദരിയാണ് മനോഹരിയാണ്.നദികളും കായലുകളും തോടുകളും പാടശേഖരവും
മലനിരകളും കേരളത്തിനു സ്വന്തം.

കേരളത്തില്‍ പ്രധാനമായി മൂന്ന് അന്താരാഷ്ട വിമാനത്താവളങ്ങള്‍ നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം എന്നിങ്ങനെയുണ്ട്.
ഈ കേരളത്തിന്റെ മക്കള്‍‌ കടലുകള്‍ താണ്ടി ഭൂഖണ്ഡങ്ങളില്‍‌ മുഴുവന്‍‌ ഇന്നു വ്യാപിച്ചു കിടക്കുന്നു...
ലോകത്തിന്റെ ഏത് മൂലയിലായാലും മലയാളിയുടെ മുഖമുദ്രയായി നടിന്റെ ഓര്‍‌മ കൂട്ടിനുണ്ട്.
ഓണവും, കേരളപ്പിറവിയും, പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനതിയില്‍‌
കാലങ്ങള്‍‌ തള്ളിവിടുമ്പോഴും വലിയ ഒരളവ് ‘കൊച്ചു കേരളത്തിന്റെ’ ഓര്‍‌മയില്‍‌ ആണ് മലയാളി.

പച്ച കുട ചൂടിയ നീലഗിരി! അറബിക്കടല്‍‌ ചുംബിച്ചുണത്തുന്ന സുന്ദരി
ഭൂമിയുടെ ഏതറ്റത്തയാലും വേമ്പനാട്ട് കായലും വള്ളം കളിയും മാവേലിയും തിരുവാതിരയും
വടക്കന്‍‌ പാട്ടും കഥകളിയും മോഹിനിയാട്ടവും ഓര്‍‌‌മകളെ തട്ടിയുണത്തുന്നു
നമ്മുടെ ഭാഷക്കും ആചാരാനുഷ്ടാനങ്ങള്‍‌ക്കും സാഹിത്യത്തിനും മലയാളിയുടെ ജീവിതത്തിലെ സ്ഥാനം
വിലമതിക്കാന്‍‌ വയ്യാത്തതാകുന്നു, പത്രം വായിക്കാതെ, ഒരു ദിവസം മലയാളി തുടങ്ങില്ല.
അക്ഷരത്തെ, സാഹിത്യത്തെ, ഇതു പോലെ പ്രണയിക്കുന്നാ മറ്റൊരു ജനതയില്ല.

സ്വാതന്ത്ര്യം എന്നാല്‍‌ സ്നേഹമാണ്
അത് ഒരുമയുടെ സന്ദേശമാണ്-
ശക്തിയാണ്. ഐക്യമാണ്.
ദൈവത്തിന്റെ സ്വന്തം നാട്!
പ്രബുദ്ധരായ മലയാളിയുടെ നാട് !
എന്റെ കേരളം!എത്ര സുന്ദരം!ഔദ്യോഗിക പൂവ്‌: കണിക്കൊന്ന
ഔദ്യോഗിക മൃഗം: ആന


ഔദ്യോഗിക പക്ഷി: മലമുഴക്കി വേഴാമ്പല്‍ഔദ്യോഗിക വൃക്ഷം: തെങ്ങ്


ചിത്രങ്ങള്‍ക്ക് കടപ്പാട് ഫ്ലിക്കറ് & ഗൂഗിള്‍

1998ഒരു ഇന്ത്യ -പാക്ക് പ്രണയകഥ

അവന്റെ പേര് മാഫൂസ്.പാക്കിസ്ഥാനിലെ ആസാദ് കാശമീരിൽ ആണ് .അവന്റെ വീട് അവന്റെ വീടിന്റെ അടുത്താണ് ഈ കഥയിലെ നായിക നസ്രിന്റെ വീട്.നസ്രിൻ ഇന്ത്യൻ കാശമീരിൽ നിന്നും
പാക്ക് കാശമീരിലേക്ക് വന്നതാണ്.അവൾക്ക് രണ്ട് വയസ്സുള്ളപ്പോൾ ബാപ്പ അഹമ്മദിന്റെ കൈയ്യിൽ തൂങ്ങി അവൾ ബാപ്പയുടെ നാടായ ആസാദ് കാശമീരിലേക്ക് അവൾ വന്നു. അവളുടെ അമ്മ വീട് ഇന്ത്യൻ കാശമീരിൽ ആയിരുന്നു.അവിടെയാണ് ബാപ്പയും താമസിച്ചിരുന്നത്.
ഉമ്മ മരിച്ചപ്പോൾ ബാപ്പ പാക്ക് കാശമീരിലേക്ക് അവളെ കൊണ്ട് പോയി.
പാക്ക് കാശമീരിൽ എത്തിയ അവൾക്ക് ശരിക്കും ഒരു തടവറ തന്നെയായിരുന്നു ജീവിതം.
വീടിനുള്ളിൽ എപ്പോഴും അടച്ച് വൃദ്ധയായ മാതാവിനൊപ്പം അവൾ കഴിച്ചു കൂട്ടി.
അവൾക്ക് ആകെയുള്ള ആശ്വാസം അടുത്തുള്ള മദ്രയിലെ പഠനമായിരുന്നു.
ബാപ്പ കാശമീരിൽ തുണി കച്ചവടം ചെയ്യുന്ന ആളായിരുന്നു. ബാപ്പ ജോലിക്ക് പോയാൽ പിന്നെ വീടിനുള്ളിലെ ഏകാന്തയിൽ നിന്നുമുള്ള മോചനം ആയിരുന്നു മദ്രസ്സയിലെ പഠനം.
അവിടെ വച്ചാണ് നസ്രിൻ മാഫൂസിനെ കണ്ടുമുട്ടുന്നത്.
വളരെ വികൃതിയായ ഒരു കുട്ടിയായിരുന്നു ചെറുപ്പത്തിൽ മാഫൂസ്.മദ്രസ്സയിലെ പഠനത്തിനിടയിൽ മാഷ് എപ്പോഴും അവനെ എഴുന്നേല്പിച്ച് നിറുത്തൂം.
അവള്‍ വീട്ടിൽ എന്തുണ്ടാക്കിയാലും മാഫൂസിനും കൊണ്ട് കൊടുക്കും.
അങ്ങനെ മാഫൂസിന്റെ മനസ്സിൽ നസ്രീനും നസ്രീന്റെ മനസ്സിൽ മാഫൂസും വളരുകയായിരുന്നു.
നസ്രിനു പതിഞ്ചു വയസ്സായപ്പോൾ കറാച്ചിയിലേക്ക് കച്ചവടത്തിനു പോയ പിതാവ് പിന്നെ മടങ്ങി വന്നില്ല.
നസ്രിന്റെ പിതാവ് വേറെ വിവാഹം കഴിച്ചു എന്നും.അയാൾ കറാച്ചിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചെന്നും പലവാർത്തകൾ നാട്ടിൽ ആയിടക്ക് കേൾക്കുകയുണ്ടായി.
പിതാവ് പോയതോടെ നസ്രിന്റെ ജീവിതം ദുരിത പൂർണ്ണമായി. വൃദ്ധയായ മാതാവിന് നസ്രീനെ നോക്കാൻ കഴിയാതെയായി.
അയല്‍‌ പക്കത്തെ വീടുകളിൽ നിന്നും കിട്ടുന്ന അഹാരം കഴിച്ച് നസ്രിൻ വിശപ്പടക്കി.
ആയിടക്കാണ് ഇന്ത്യ-പാക്ക് ബോർഡറിൽ ഇരു പട്ടാളവും ഏറ്റുമുട്ടിയത്. നസ്രിന്റെ വീട് ആ യുദ്ധത്തിൽ തകർന്നു. മണ്ണീൽ ഉണ്ടാക്കിയ വലിയ കുഴിയിൽ നസ്രിനും അവിടുത്തെ പത്തോളം കുടുംബങ്ങളും കഴിച്ചു കൂട്ടി.
അവിടെ മാഫൂസും നസ്രീനൊപ്പം ഉണ്ടായിരുന്നു.
രാത്രി ഉറങ്ങാതെ യുദ്ധത്തെ പേടിച്ചിരിക്കുമ്പോൾ നസ്രീൻ മാഫൂസിനരുകിൽ വന്നിരിക്കും.
മാഫൂസിനു ആക്കാലത്ത് ജോലി കാട്ടിൽ നിന്നും തടികഷണങ്ങൾ പെറുക്കി കൊണ്ട് വന്ന് ഗ്രാമത്തിലെ വീടുകളിൽ സപ്ലൈ ചെയ്യുകയായിരുന്നു.
നല്ല തണുപ്പുള്ള സമയങ്ങളിൽ ധാരാളം തടി കഷണങ്ങൾ ചിലവാകും.
നസ്രിനെ കല്ല്യാണം കഴിക്കണം എന്നതായിരുന്നു മാഫൂസിന്റെ അഗ്രഹം.
ആ കാര്യം പറയുമ്പോൾ നസ്രിനോട് മാഫൂസ് പറയും.
ഞാൻ ഗൾഫിൽ പോയി വന്നിട്ട് നിന്നെ കല്ല്യാണം കഴിക്കാം.ഇപ്പോ നിന്നെ കല്ല്യാണം കഴിക്കണമെങ്കിൽ എന്റെ കൈയ്യിൽ പൊന്നില്ല.
പെണ്ണീന് പുരുഷധനം കൊടുത്താലെ അവരുടെ നാട്ടിൽ കല്ല്യാണം കഴിക്കാൻ സാധിക്കു.
പുരുഷധനം ഇല്ലെങ്കിൽ കല്ല്യാണം കഴിക്കാൻ കഴിയില്ല.
അങ്ങനെയിരിക്കെ കാശമീരിലെ ചില തിവ്രവാദി സംഘടനകൾ അവിടുത്തെ ചെറുപ്പകാരെ ഇന്ത്യയ്ക്ക് എതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചു.നിനക്ക് കൈ നിറയെ കാശ് തരാം എന്ന് പറഞ്ഞെങ്കിലും മാഫൂസ് അവരുടെ വലയിൽ വീണില്ല.
അവസാനം മാഫൂസിനെ അവർ കൊന്നു കളയും എന്ന് പറഞ്ഞൂ.
ആയിടക്ക് ഒരു ഇടവഴിയിൽ വച്ച് നസ്രിനെ ചില ചെറുപ്പകാർ അസഭ്യം പറഞ്ഞൂ.
മാഫൂസ് തലയിൽ വിറകുകെട്ടുമായി വരുകയായിരുന്നു അന്നേരം
വിറക് കെട്ട് താഴെ ഉപേക്ഷിച്ച് അതു ചോദിക്കാൻ ചെന്ന മാഫൂസിനെ അവർ മുഖത്ത് വെട്ടി.
മരണത്തെ മുന്നിൽ കണ്ട് മാഫൂസ് ദിവസങ്ങളോളം ആശുപത്രി കിടക്കയിൽ കിടന്നു.
ആശുപത്രി വിട്ട് വന്ന മാഫൂസ് നസ്രീനെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകാൻ തീരുമാനിച്ചു.
എന്നാൽ മാഫൂസിന്റെ വീട്ടിൽ ശക്തമായ എതിർപ്പായിരുന്നു.
മാഫൂസ് നസ്രിനെ ഇപ്പോ കൂട്ടി കൊണ്ട് വന്നാൽ അവനെ പുറത്താക്കുമെന്ന് ബാപ്പ അവനു മുന്നറിയിപ്പ് നല്‍‌കി.
മാഫൂസ് അന്ന് നസ്രിറിനെ കണ്ട് പറഞ്ഞൂ. ഞാൻ ഗൾഫിൽ പോയിട്ട് വരണ വരെ നീ കാത്തിരിക്കണം.
നസ്രിൻ തലകുലുക്കി
അതിനു ശേഷം മറ്റൊരു ദിവസം കാട്ടിൽ വിറക് ശേഖരിക്കാൻ പോയ മാഫൂസ് ഒരു പെൺകുട്ടിയെ കുറെ ചെറുപ്പക്കാർ ചേർന്ന് നശിപ്പിക്കാൻ ശ്രമിക്കുന്നതു കണ്ട് അവരെ നേരിട്ടു
അവിടെ വച്ച് അവന്റെ കൈയ്ക്കിട്ട് വെട്ട് കിട്ടി.
വീണ്ടും അവൻ കുറെ നാൾ ആശുപത്രിയിൽ കിടന്നു.

ആശുപത്രിയിൽ നിന്നും വന്ന ഏറെ താമസിയാതെ അവൾക്ക് ദുബായിക്ക് വരാനുള്ള വിസ റെഡിയായി.
അവൻ പോരുന്നതിനു രണ്ടീസം മുമ്പ് നസ്രീൻ തളർന്നു വീണ് ഹോസ്പിറ്റലിലായി അവൾക്ക്
രക്തം വേണ്ടി വന്നു.അവളുടെ വൃദ്ധയായ വല്ല്യുമ്മ എല്ലാം വീട്ടിലും കയറി രക്തം ചോദിച്ചു.
എല്ലാവരും അവരുടെ മുന്നിൽ വാതിൽ കൊട്ടിയടച്ചു.
കറാച്ചിയിൽ എങ്ങോ പോയ മാഫൂസ് സംഭവം അറിഞ്ഞ് മടങ്ങിയെത്തി അവൾക്ക് രക്തം നലകി.
മാഫൂസ് ദുബായിലേക്ക് പോരുന്നതിന്റെ തലേ ദിവസം നസ്രിന്റെ വീട്ടിൽ എത്തി വല്ല്യുമ്മയോട് അവളെ തനിക്ക് വിവാഹം കഴിച്ച് തരണം താൻ വരണ വരെ കാത്തിരിക്കണം എന്ന് പറഞ്ഞൂ.
വല്ല്യുമ്മ പറഞ്ഞൂ.
എന്റെ മോള് നിനക്കുള്ളതാണ്.അവൾ നീ വരുന്നതു വരെ കാത്തിരിക്കും.
നസ്രിനൊട് കാണാം എന്ന് പറഞ്ഞ് അവൻ ദുബായിക്ക് പോന്നു.
ഇവിടെ വന്നപ്പോൾ അവനു കണ്ടയനർ കാലിയാക്കുന്ന ജോലിയായിരുന്നു.
ചിലപ്പോൾ നല്ല ജോലിയുണ്ടാകും.ചിലപ്പോൾ മൂന്നും നാലും ദിവസവും പണീയുണ്ടാവില്ല.അങ്ങനെ കുറെ നാളുകൾ അവിടെ നിന്നിട്ട് അവൻ ഡ്രൈവിങ്ങ് പഠിച്ചു.
ആ കമ്പിനിയുടെ അറബാബിന്റെ കീഴീൽ നിന്നും വേറെ കമ്പിനിലേക്ക് അവൻ മാറി.
അവിടെ മൂന്നുവർഷം കഴിഞ്ഞേ നാട്ടിൽ പോകാൻ സാധിക്കു അങ്ങനെയായിരുന്നു എഗ്രിമെന്റ്.
മാഫൂസ് ഇടക്കിടെ നാട്ടിലേക്ക് നസ്രിനു കത്തുകള്‍‌ അയച്ചു പക്ഷെ ഒന്നിനും മറുപടി കിട്ടിയില്ല.
ഇടക്കിടെ നസ്രിനെ സ്വപ്നം കണ്ടു. ബോർഡിലെ യുദ്ധവാർത്തകൾ കേൾക്കുമ്പോൾ അവൻ ഞെട്ടി വിറച്ചു.
അതിനിടയിൽ നാട്ടിൽ നസ്രിന്റെ വല്ല്യുമ്മ മരിച്ച.ഒറ്റയ്ക്കായ നസ്രിൻ ഉമ്മയുടെ ഒരു ബന്ധുവിനൊപ്പം
ഇന്ത്യയിലേക്ക് മടങ്ങി.
മൂന്നു വർഷത്തെ ഗൾഫ് ജീവിതത്തിനു ശേഷം മാഫൂസ് അസാദ് കാശമീരിൽ മടങ്ങിയെത്തി.
നസ്രിനെ കാണാൻ എത്തിയ അയാൾക്ക് നസ്രിനെ കാണാൻ സാധിച്ചില്ല. ഇന്ത്യയിലേക്ക് അതിർത്തി കടന്ന് പോകാൻ ഒരു ശ്രമം നടത്താൻ ശ്രമിച്ചെങ്കിലും ആയിടയ്ക്കാണ് കാർഗിലിൽ യുദ്ധം ഉണ്ടായത്. ആ ശ്രമവും പരാജയപ്പെട്ടു.
ഇന്ത്യന്‍‌ കാശമീരിലുള്ള പലരോടും അവൻ തിരക്കാറുണ്ട് നസ്രിനെകുറിച്ച്. പക്ഷെ എവിടെ?
അവൻ ചിലപ്പോ സ്വപ്നം കാണുകയാവും അതിർത്തി കടന്നെത്തുന്ന നസ്രിനെ.

കുറിപ്പ്.കാർഗിൽ യുദ്ധം ഉണ്ടാകുന്നതിനു മുമ്പ് ധാരാളം കാശ്മീരിൽ ഇന്ത്യൻ കാശ്മീരിലേക്ക് നുഴഞ്ഞു കയറുന്നുണ്ടായിരുന്നു. ഒരിക്കൽ ഗോഡൌണിൽ കണ്ടയനർ കാലി ചെയ്യാൻ വന്ന ഒരു കാശ്മീരി പറഞ്ഞ കഥയാണ് മുകളിൽ കൊടുത്തത്

ഹല്ലോവീന്‍ പോട്ടംസ്

ഒക്ടോബര്‍ 31 .ഇന്നാണ് അമേരിക്കയില്‍ പ്രേതങ്ങള്‍ക്കായുള്ള ആ ദിവസം .ഇന്ന് രാത്രിയില്‍ അമേരിക്കയില്‍ പ്രേതങ്ങള്‍ ഇറങ്ങും .സ്കൂളുകളില്‍ അതിന്റെ റാലിയും മറ്റും നടക്കുന്നു .രാത്രിയില്‍ കുട്ടികള്‍ക്കായി വീടുകള്‍ തോറും ട്രിക്ക് ഓര്‍ ട്രീറ്റ്‌ .ഓരോ വീടുകളിലും കയറി ഇറങ്ങി കുട്ടികള്‍ ക്യാന്‍ഡിയും മറ്റും വാങ്ങും .ബൂലോകര്‍ക്കായി ചില ഹാലോവീന്‍ കാഴ്ചകള്‍ .ഇപ്പോള്‍ എടുത്തത്‌ രാവിലെ സ്കൂള്‍ തുടങ്ങുന്ന സമയത്തെ കാഴ്ചകള്‍ .സമയാസമയം ഇത് ഫോട്ടോകള്‍ കൊണ്ട് അപ്ഡേറ്റ് ചെയ്യാം .

ട്രിക്ക് ഓര്‍ ട്രീറ്റ്‌ ദൃശ്യങ്ങള്‍ .( വീടുകള്‍ തോറും പോയി മുട്ടായി ശേഖരണം )


ഇതു സ്കൂളിലെ പാര്‍ട്ടി .
ഇതാ കാപ്പി കുട്ടികള്‍ രാവിലെ സ്കൂളില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ .ഇനി കുറെ സ്കൂള്‍ കാഴ്ചകള്‍ .


Sunday, October 26, 2008

വിശ്വാസ നായകന്‍ മാര്‍ കൂറിലോസ്

വിശ്വാസ വീരനാം തോമാ സ്ലീഹാ
വിശ്വാസത്താല്‍ കൊളുത്തിയൊരു ദീപം
കടലുകള്‍ക്കക്കരെ കേരള നാട്ടില്‍
കൊടുംകാറ്റില്‍ അണയാതെ കാത്തുസൂക്ഷിച്ചാ വിശ്വാസം
നൂറ്റാണ്ടുകള്‍ കഴിഞ്ഞുവെങ്കിലും ഇന്നും
കത്തിജ്വലിക്കും ഈ അമേരിക്കന്‍ നാടുകളിലും .
പ്രകാശത്തിനായ് പ്രകാശിച്ചു നില്‍ക്കുമീ സഭയിന്‍
അമരക്കാരനായ് വിളങ്ങും മാര്‍ കൂറിലോസ് മേത്രാച്ചന്‍
അങ്ങേക്ക് തിരുസഭയിന്‍ മക്കള്‍ തന്‍ വന്ദനം .

സുന്ദരമാം വദനത്തിന്‍ ഒരു കോണില്‍
നേര്‍ത്ത പുഞ്ചിരിയും മറു കോണില്‍
തീഷ്ണമാം ചിന്തകള്‍ തന്‍ വിത്തുകളും
പത്തും നൂറും ആയിരവുമായി വിളവെടുക്കാന്‍
ഒരുക്കിയ ഞങ്ങളുടെ ഹൃദയങ്ങളും
സുവിശേഷത്താലെ ഞങ്ങളെ നിത്യം
വഴിനടത്തിയ പ്രാര്‍ഥനാ ധീരാ അങ്ങേക്ക് വന്ദനം .

ഒരു കയ്യില്‍ സ്നേഹത്തിന്‍ ദീപവും
മറു കയ്യില്‍ ജീവ വചനവുമായി
തുടങ്ങി നിന്‍ ജീവിത യാത്ര ആ കുന്നംകുളത്തില്‍ നിന്നും
പിന്നീട്ടു ജീവിത പാതകള്‍ ഏറെ
താണ്ടി ദുര്‍ഘടങ്ങള്‍ അനേകം ഒടുവില്‍
സ്നേഹത്തിന്‍ ദൂതുമായ്‌ ഈ മണ്ണിലും
പിന്നെയാ മെക്സിക്കന്‍ മണ്ണിലും എത്തി നില്‍ക്കും
വിശ്വാസ നായക നിനക്ക് വന്ദനം .


യുവത്വം നിറഞ്ഞൊരു മനസും
മനസ്സില്‍ എന്നും സൂക്ഷിക്കാന്‍ ഒരു പിടി ഓര്‍മ്മകളുമായി
ഇനിയും പോകുവാന്‍ ഏറെ ദൂരമുണ്ടെങ്കിലും എന്നും
വാരി വിതറട്ടെ നിന്‍ വഴിത്താരകളില്‍ ഞങ്ങള്‍
ഒരിക്കലും വാടാത്ത ഹൃദയത്തിന്‍ മലരുകള്‍

Saturday, October 25, 2008

ആ മരം ഈ മരംഅമേരിക്കയില്‍ മരങ്ങളുടെ ഇലകള്‍ നിറം മാറാന്‍ തുടങ്ങിയിരിക്കുന്നു .കാനഡയിലെ മരങ്ങള്‍ നിങ്ങള്‍ കണ്ടില്ലേ .ഇനി ഈ മരങ്ങള്‍ കണ്ടു നോക്ക് .
ഈ മരം
ആ മരം
ഇന്ന് ഞാന്‍ എടുത്ത ചില മരക്കാഴ്ചകള്‍
ഒരു ചുമ്മാ പോസ്റ്റ്Thursday, October 23, 2008

ഒരു ബന്ദിന്റെ സ്മരണക്ക് മുന്നില്‍ .

ഗീതാകിനി സ്വാമിനികള്‍ എന്റെ സ്കൂള്‍ ജീവിതം എഴുതിയപ്പോള്‍ എന്റെ മനസ്സില്‍ പെട്ടന്ന് കടന്നു വന്ന ഒരു സംഭവമാണ് ഈ പോസ്റ്റിന്റെ ആധാരം .
ഞാന്‍ ഒരിക്കലും എന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ ഒരു ലീഡര്‍ ആയിരുന്നില്ല .ആകാന്‍ ശ്രമിച്ചിരുന്നില്ല .കാരണം എന്നെ ഭരിച്ചിരുന്ന അപകര്‍ഷതാ ബോധം .ആ അപകര്‍ഷത എന്തായിരുന്നു എന്നാണ് ഞാന്‍ ഇവിടെ പറയാന്‍ ശ്രമിക്കുന്നത് .
എന്റെ ചെറുപ്പത്തില്‍ ഞാന്‍ കണ്ട എന്റെ കൂട്ടുകാര്‍ എന്നെക്കാള്‍ ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടുകള്‍ ഉള്ള വീടുകളിലെ ആയിരുന്നു .നല്ല ഉദ്യോഗസ്ഥരുടെ മക്കള്‍ . എന്റെ അപ്പച്ചന്‍ ,അമ്മച്ചി ,വല്യമ്മച്ചി, മക്കള്‍ എട്ടുപേര്‍ ഇവരെല്ലാം കഴിഞ്ഞു കൂടിയത് അപ്പച്ചന് ഉണ്ടായിരുന്ന ഒരു ചായക്കച്ചവടവും ,പിന്നെ അമ്മയുടെ ഈച്ചാടികുത്തും ( നെല്ല് കച്ചവടം ) ആയിരുന്നു .രണ്ടു വര്‍ഷം കൂടുമ്പോള്‍ ഓരോ മക്കളെ വീതം ദൈവം അമ്മക്ക് കൊടുത്തിരുന്നു .എല്ലാ മക്കളെയും സന്തോഷപൂര്‍വ്വം സ്വീകരിച്ചു .ആണും പെണ്ണും ഇടകലര്‍ന്ന്‌ നാല്ആണും നാല് പെണ്ണും .പൂര്‍ണ്ണഗര്‍ഭിണിയായ അമ്മ ,നെല്ല് ചാക്കും ചുമന്ന് നടക്കാറുണ്ടായിരുന്നു എന്ന് അമ്മ പറയാറുണ്ട് .അതിന്റെ ഓര്‍മ്മക്കായി ഒരു വലിയ ചെമ്പ് കലംഉണ്ട് വീട്ടില്‍ .കുടുംബ സ്വത്തായി എനിക്ക് കിട്ടിയത് ഈ കലമാണ്. ഞാന്‍ പുതിയ വീട് വെച്ചപ്പോള്‍ ആ കലം കൊണ്ടുപോയി .വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്ത് അപ്പച്ചന്‍ ഒരിക്കല്‍ പട്ടാളത്തില്‍ ചേരാന്‍ വേണ്ടി ഇറങ്ങി പോയെങ്കിലുംഅമ്മച്ചി വിട്ടില്ല എന്ന് പറഞ്ഞു ഞങ്ങള്‍ പലപ്പോഴും ചിരിക്കാറുണ്ട് .പിന്നെ ഉണ്ടായതാണ് ഞാന്‍ അടക്കം മൂന്നു പേര്‍.കുമ്മായം തേച്ച വീട്ടിലെ പൊട്ടി പൊളിഞ്ഞ അടുക്കള ഭാഗത്തുകൂടി ഉണ്ടാക്കിയ ഭക്ഷണം ചന്തയിലെ പട്ടി കഴിച്ചു പോകാറുള്ള ആ പഴയ കാലം .
ചായക്കച്ചവടവും ,നെല്ലുകുത്തി അരിയാക്കി വില്‍ക്കുന്ന കച്ചവടവും ,പിന്നെ അമ്മക്ക് മറ്റൊരു ചെറുകിട കച്ചവടവും ഉണ്ടായിരുന്നു .ഈ കൈത ഓല വെട്ടി പുഴുങ്ങി ഉണക്കി അതുകൊണ്ട് പായ ഉണ്ടാക്കി ചന്തയില്‍ കൊണ്ടു വില്‍ക്കുന്ന കച്ചവടം .ഇതാ ഞാന്‍ ഇതെഴുതുമ്പോള്‍ നെല്ല് പുഴുങ്ങുനതിന്റെയും ,ആ പായുടെ മണവും എന്റെ മൂക്കില്‍ അടിച്ച് കയറുന്നു .
ഞങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് കരിഞ്ഞ അപ്പവും ,പിന്നെ പഴക്കുലയില്‍ നിന്നും ഏറ്റവും മുകളിലെ മാന്നിക്കാകളും മാത്രമെ ലഭിക്കാറ്‌ പതിവ്.വെളുപ്പിനെ നാല് മണിക്ക് എഴുന്നേല്‍ക്കണം .കടയില്‍ പോകണം .അവിടുത്തെ കാര്യങ്ങള്‍ എല്ലാം ശരിയാക്കി കഴിയുമ്പോള്‍ അപ്പച്ചന്‍ വരും.വൈകിട്ട് സ്കൂളില്‍ നിന്നു വന്നാല്‍ ഉടനെ കാപ്പില്‍ നിന്നും ചൂനാട്ടു പോകണം .അവിടെ ആശാന്റെ മില്ലില്‍ അരി പൊടിപ്പിച്ച് ആടിന് തൂപ്പും വാങ്ങി വരണം .പിന്നീട് അടുത്തുള്ള കിണറ്റിലെ വെള്ളം കോരി നിറയ്ക്കണം .പാത്രങ്ങള്‍ കഴുകണം .അങ്ങനെ പലവിധ ജോലികള്‍ .കോളേജില്‍ പഠിക്കുന്ന സമയത്തും ഞാന്‍ കടയിലെ പാത്രങ്ങള്‍ കഴുകാരുണ്ടായിരുന്നു .മക്കള്‍ ഓരോരുത്തര്‍ക്കും വീതം വെച്ചായിരുന്നു കടയിലെ ജോലികള്‍ .അതില്‍ ആണും പെണ്ണും എല്ലാം വരും .
അങ്ങനെ സംഭവ ബഹുലമായ ആ സ്കൂള്‍ ജീവിതവും കച്ചവടവും തകൃതിയായി നടക്കുമ്പോഴാണ് സി.പി.എം വകയായുള്ള ഒരു ബന്ദ് നടക്കുന്നത് .ചൂനാട്ടു പോയി അരിയെല്ലാം പൊടിച്ചു കൊണ്ടുവന്നു .നാളത്തെ ദിവസത്തെ കാര്യങ്ങള്‍ എല്ലാം ശരിയാക്കി .വൈകുന്നേരം ചില സഖാക്കള്‍ വന്നു അപ്പച്ചനോട് പറഞ്ഞു " നാളെ കട തുറക്കാന്‍ പാടില്ല " .അടുത്ത ഹോസ്പിറ്റലില്‍ പുതിയ ഡോക്ടര്‍ വന്നതുകൊണ്ട് അവിടെ കൂടുതല്‍ രോഗികള്‍ ഉള്ള സമയം .അവരില്‍ പലര്ക്കും ഇവിടെ നിന്നാണ് കാപ്പിയും ഊണും എല്ലാം .ഒരു മിനി ഹോട്ടല്‍ ആയി എന്ന് വേണമെങ്കില്‍ പറയാം .അപ്പച്ചന്‍ വലിയ കോണ്‍ഗ്രസ് ഭക്തനും .അപ്പച്ചന്‍ പറഞ്ഞു നോക്കാം "നാളെ ആകട്ടെ ".
അങ്ങനെ നാളെ തുറക്കണ്ടാ എന്ന തീരുമാനം വൈകുന്നേരത്തെ പ്രാര്‍ത്ഥനക്ക് ശേഷമുള്ള കുടുംബയോഗത്തില്‍ കൈകൊള്ളുന്നു .ആ സമയം മുതലേ എന്തോ എന്നില്‍ ഈ വിവരക്കേടുകള്‍ മാത്രം ഉള്ളതുകൊണ്ടാകാം ഞാന്‍ ഇങ്ങനെ അപ്പച്ചനോട് ചോദിച്ചു " അപ്പച്ചാ ,നമ്മള്‍ എത്രനാള്‍ ഇവന്മാരെ ഇങ്ങനെ പേടിച്ചു കഴിയും "? ചുവന്ന പുസ്തകം കഷത്തില്‍ വെച്ചു നടക്കുന്ന ലോക്കല്‍ സഖാക്കളെ എനിക്കന്നെ ഇഷ്ടമാല്ലായിരുന്നതുകൊണ്ടാകം എന്നെ കൊണ്ടു അങ്ങനെ ചോദിപ്പിച്ചത്.അപ്പച്ചന്‍ ചില തീരുമാനം കൈകൊണ്ടു .നാളെ തുറക്കാം എന്നായി .അഥവാ ബലം പ്രയോഗിച്ചു അടപ്പിക്കാന്‍ ആണ് തീരുമാനം എങ്കില്‍ അതിന് വേണ്ട ചില മുന്‍കരുതലുകളും എടുത്തു .
മുറ്റത്ത്‌ നിന്ന പാരിജാതകത്തിന്റെ കമ്പുകള്‍ കുറുവടികളായി മാറി .അടുതെവിടെ നിന്നോ കുറെ പാറക്കല്ലുകളും കൊട്ടയില്‍ ആക്കി രാത്രി തന്നെ കടയില്‍ എത്തിച്ചു .അമ്മച്ചിയാണ് ഏറ്റവും അതി ഭീകരമായ ജല പീരങ്കിപ്രയോഗം നടത്താന്‍ തയ്യാറെടുത്തത് .പാണ്ടി മുളക് പൊടി ചൂടു വെള്ളത്തില്‍ കലര്‍ത്തി വീശിയടിക്കാന്‍ ഉള്ള തീരുമാനം .
രാവിലെ കട തുറന്നു .ചില ആളുകള്‍ വന്നു പരിസരം വീഷിച്ചിട്ടു പോയി .ഒന്നും മിണ്ടിയില്ല .കുറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി .കടയിലെ ജോലികള്‍ കഴിഞ്ഞപ്പോള്‍ എന്നോടും ഇളയ ആളിനോടും പറഞ്ഞു നിങ്ങള്‍ ഇവിടെ നില്‍ക്കണ്ട .വീട്ടില്‍ പോ മകാനേ ...എനിക്ക് വീട്ടില്‍ പോകാന്‍ തോന്നിയില്ല .അടുത്തുള്ള അയ്യത്തു കയറി നിന്നു നോക്കാം എന്ന് കരുതി ഞാന്‍ കടയില്‍ നിന്നും ഇറങ്ങി മാറി നിന്നു .
കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു ജാഥ .ആദ്യ കല്ലേറ് കടയില്‍ കിട്ടി .ഒരുത്തന്‍ കടയുടെ സൈഡില്‍ കൂടി വന്നു തിളച്ച പാല്‍ തട്ടി പൊട്ടിക്കാന്‍ ഒരു ശ്രമം നടത്തിയപ്പോഴാണ് ഞങ്ങളുടെ സൈഡില്‍ നിന്നും ആദ്യ പീരങ്കി പ്രയോഗം നടക്കുന്നത് .ചൂടു വെള്ളത്തില്‍ കലക്കിയ പാണ്ടി മുളക് തവി കൊണ്ടു കോരി ഒഴിക്കാന്‍ ആരംഭിച്ചു .ഈ പ്രയോഗം അവര്‍ കണക്കു കൂട്ടി കാണില്ല .പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും കല്ലേറും ,വടി പ്രയോഗങ്ങളും നടന്നു .വന്ന ആളുകള്‍ പല ഭാഗങ്ങളിലേക്ക് ഓടി .ഞങ്ങളുടെ ഭാഗത്തെ പ്രതിരോധ നിര തകര്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല എന്ന് തോന്നിയിട്ടോ എന്തോ വന്നവര്‍ പല വഴിക്കായി ഓടി മറഞ്ഞു .
അങ്ങനെ ആ ബന്ദ് ഒരു പരിപൂര്‍ണ്ണ പരാജയമായി കലാശിച്ചു .

ഒടുവില്‍
അതില്‍ പിന്നെ ഒരിക്കലും ബന്ദുള്ള ദിവസങ്ങല്‍ കട തുറന്നിട്ടില്ല .ഇപ്പോള്‍ അപ്പച്ചനും പോയി .കട വര്‍ഷങ്ങള്‍ക്കു മുന്നേ അടച്ചു .പഴയ സഖാക്കള്‍ പിന്നെ ഞങ്ങളുടെ വലിയ സുഹൃത്തുക്കള്‍ ആയി.


Monday, October 20, 2008

എഴുത്താണി

ഓണ്‍ലൈന്‍ കവിതകളിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍രസകരമായ പല കവിതകളും എഴുത്താണിയില്‍ തറഞ്ഞു. അധികം വേദനിപ്പിക്കാനല്ല പക്ഷെ കണ്ടില്ല എന്നു നടിക്കുന്നതിലും നന്നല്ലെ ചെറുതയൊന്നു സൂചിപ്പിക്കുക . ഈ പംക്തി അതാണ്‌ ഉദ്ധേശിക്കുന്നത്.

'മൂരികളുടെ അപ്പനും എന്റെ മകളും' എന്ന സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതയാണ്‌‌(-ഈ-പത്രം) ഏറ്റവും മികച്ച കവിതയായ് ഈ കൂട്ടത്തില്‍ കണ്ടെത്തിയത്

കുറുന്തോട്ടിക്ക് വാതം പിടിച്ച പോലെയായ് എം കെ ഹരികുമാറിന്റെ 'പൂവിലൊളിച്ച്' എന്ന കവിത. സൗന്ദര്യം ചമയ്ക്കാന്‍ ഇനി കവിക്കാവില്ല എന്നു തുറന്നു സമ്മതിച്ചത് നന്നായ്. പൂക്കള്‍ക്ക് കാട്ടിലേക്ക് പോണം എന്നു കവിക്കറിയാം പക്ഷേ ഏതോ ഒരു പ്രിയപ്പെട്ട പൂവിനെ സുരക്ഷിതമായികാട്ടില്‍ വിടാന്‍ ആണ്‌ കക്ഷിയുടെ ഒരുക്കം.

'എഴുതി എഴുതി കവിത കവിഴയായി 'എന്നു ഡി. വിജയമോഹനന്‍ എഴുതിയിരുന്നു.സത്യം. ഒത്തിരി നാളായി നെറ്റകത്തു വിളങ്ങുന്ന പലരും ഒട്ടും ശ്രദ്ധയില്ലാതെ പടച്ചു വിടുന്നത് എന്തിനാണാവോ?

കവിതയെ കൊല്ലാന്‍ ഉള്ള എളിയ പരിശ്രമം ശ്രീ അജിത്തിന്റെ ഭാഗത്തുനിന്നും കാണുന്നു. ഹരിതകത്തിലെ 'തച്ചോളി, കൊന്നോളി' എന്ന കവിത വായിച്ചാല്‍ ടീ യാന്‍ കവിതയെ തച്ചു കൊല്ലാന്‍ ശ്രമിക്കുന്നത് കാണാം.

വര്‍ഗ്ഗ സമരം എന്ന പേരില്‍ രാമചന്ദ്രന്‍ വെട്ടിക്കാട് സാമന്യം നല്ല ലേഖനം എഴുതിയിരിക്കുന്നു. പക്ഷേ കോളം മാറി കവിത എന്ന പേരില്‍ സമയം മാഗസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. എഡിറ്റര്‍മാര്‍ക്ക് ചിലപ്പോള്‍ കോളം മാറാറുണ്ട്. മറ്റൊരു കവി, പൂങ്കാവനം എന്ന കവിതയില്‍(സമയംഓണ്‍ലൈന്‍)ആദ്യമേ തന്നെ വായനക്കാരനോട് പറഞ്ഞു കഴിഞ്ഞു 'ഭൂമിക ശൂന്യം എന്നു' അതിനാല്‍ തന്നെ മറ്റൊന്നും ആശിക്കേണ്ടതില്ല എന്നു പിന്നലെയുള്ള വരികള്‍ ഉത്തരവും തരുന്നു.

അജയന്‍ കാരാടി ജനശക്തിയില്‍ 'ആലോചന' എന്ന പേരില്‍ കവിത എഴുതിയിട്ടുണ്ട് ഞാനകത്തോ പുറത്തോ എന്നു കവിക്കു സംശയം ഉണ്ട് വായനക്കാര്‍ക്കും.

അമിതമായ ആത്മവിശ്വാസം എഡിറ്റര്‍ക്ക് വന്നാല്‍ ഒരാളുടെ പേര്‍ 'പൊയ്തും കടവെ'ന്നു മാത്രം എഴുതും. അതും ഈലോകത്ത് നടക്കും ബ്രാക്കറ്റിട്ടെഴുതിയിരിക്കുന്നതിനാല്‍ എഴുതിയാളുടെ പേരാണോ ഒറ്റമരക്കാട് പൊയ്തു0കടവിലാണോ എന്ന സംശയം വായനക്കര്‍ക്കുണ്ടാവും മരമെഴുതുന്നതല്ലെ എല്ലാ സംശയനിവര്‍ത്തിയും വരുത്തണമെന്നു എന്തിനു നിര്‍ബന്ധം പിടിക്കണം പക്ഷേ കൊടകര പുരാണത്തിന്റെ പ്രകാശനത്തിനു പോയ കുരീപ്പുഴ ശ്രീകുമാറിനു ആ ദിവസം ഓര്‍മ്മയിലുണ്ട്. കാരണം സംഘാടകരൊഴിച്ചാല്‍ കവിയെ തിരിച്ചറിയുന്ന ഒരു ബ്ലോഗനും ആ വഴിയില്ലായിരുന്നത്രെ. ഉടലും ഉടലുകളും(?) ഉള്ള എഴുത്തു കൊള്ളാം എങ്കിലും ഏകവചനവും ബഹുവചനവും ഒക്കെ ഒന്നില്‍ തന്നെ സമര്‍പ്പിക്കുന്ന അസാദ്യ മെയ് വഴക്കത്തിന്‌ സ്തുതി. തിരക്കിട്ടെഴുതുന്നതിന്റെ ഓരോരോ സുഖങ്ങളെ..രചന പ്രത്യക്ഷപ്പെട്ടിരിക്കുന്നത് 'ഒറ്റമരക്കാട്' എന്ന പേരില്‍,ഈ-പത്രം.


ഈ-പത്രത്തിലെ 'മഞ്ഞ'യില്‍ 'ഒരു ഉത്തരാധുനിക അലക്ക്‌ - ജ്യോതിബായ് പരിയാടത്ത് എഴുതിയിരിക്കുന്നു പരിചയക്കുറവിന്റെ അടുക്കളമണത്തിനാല്‍
'കാരണഭൂതന്‍ കവി ഭാവനയില്‍

കഥയിലെ അരയന്നമായി' അങ്ങനെ കവി അപ്പോ കഥയാണെഴുതിയതെന്ന് വായനക്കാര്‍ തിരിച്ചറിയുക.

ബ്ലോഗ് കവിതയെഴുത്തിലെ ഏറ്റവും സങ്കടകരമായ വസ്തുത മിക്ക കവികള്‍ക്കും കുത്തും കോമയും ഒക്കെ ഉപയോഗിക്കണ്ടതെവിടെയെന്ന തിരിച്ചറിവില്ലായ്മയാണ്‌. ഒരു കാര്യം ശ്രദ്ധിക്കുക ഇതില്‍ ആരോടും ഉള്ള ദേഷ്യമോ പകയോ അല്ല സൂചിപ്പിക്കുന്നത് തികച്ചും ലാഘവ ബുദ്ധിയോടെ എഴുതുന്നതിനെ ആണ്‌ നിരുത്സാഹപ്പെടുത്തുന്നത്. എഴുത്താണി തുടരും

http://akam-puram.blogspot.com/

Sunday, October 19, 2008

Thursday, October 16, 2008

കാള

കയറുകള്‍ കെട്ടി
മണികള്‍ കിലുക്കി
മൂക്കില്‍ മറ്റൊരു കുടുക്കിട്ട്
ദൈവംപോലൊരു കാളയെയോ
പശുവിനെയോ
തെരുവില്‍ കൂടി എഴുന്നള്ളിക്കുന്നു .
മൈതാനത്തൊരു കോണില്‍ ഒറ്റയ്ക്ക്
പശുക്കള്‍ മേയുന്നതില്‍ നിന്നും അകന്ന്
പച്ച പുല്ലുകള്‍ മെല്ലെ ചവച്ചു രസിക്കുന്നു
മറ്റൊരു കാള .
മെല്ലെ മുട്ടുകള്‍ മടക്കി
താഴെകിടന്ന്
നടു നിവര്‍ത്തി
പതുക്കെ
പുറത്ത് നക്കി
കണ്ണുകള്‍ പാതി തുറന്ന്
ഗതകാല സ്മൃതികളെ
അയവിറക്കുന്നു .
ഓര്‍മ്മകളില്‍ കൂടി പായുന്ന
ഒളിമ്പിക്സ് മല്‍സരത്തെ വെല്ലുന്ന
ഓട്ട പന്തയങ്ങള്‍ .
ഓര്‍മ്മകളില്‍ ഒരുപാട്
കത്തുന്ന സൂര്യന്‍മാര്‍ .
ഇപ്പോഴും മുകളില്‍ കത്തി
നില്‍ക്കുന്ന സൂര്യസൂചികള്‍
മരങ്ങള്‍ക്കിടയില്‍ കൂടി
അവന്റെ രോമങ്ങളെ
പുളകം കൊള്ളിക്കുന്നു .
സ്ഫടികം പോലെ
വജ്രം പോലെ കട്ടിയുള്ള വെളുത്ത
ദ്രാവകം സിരകളില്‍ നിറഞ്ഞ കാലം .
കൊമ്പുകള്‍ വീണ്ടുമൊന്നുകൂടി കുലുക്കി
തലമെല്ലെ ഉയര്‍ത്തി
അകലെയെങ്ങോ നോക്കി നെടുവീര്‍പ്പിട്ടു

വീണ്ടും
അവന്റെ വിശ്രമത്തിലേക്ക് ഊളിയിട്ടു .100 കമന്റ് വാരികൂട്ടിയ കാളകുട്ടനു വരവേല്‍പ്പ്

കെട്ടുകാഴ്ച

ചിത്രങ്ങള്‍ :ഗൂഗിള്‍ & ഫ്ലിക്കര്‍

Sunday, October 12, 2008

അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി;


അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവിപ്രഖ്യാപനം
ആഗോള കത്തോലിക്കാസഭയുടെ സകല പുണ്യവാന്മാരുടെ ലുത്തിനിയായിലും ആരാധനാക്രമക്കലണ്ടറിലും ഇനി അല്‍ഫോന്‍സാമ്മയുടെ പേര് ഉള്‍പ്പെടുത്തും. വിശുദ്ധയുടെ നാമത്തില്‍ ലോകമെങ്ങും ദേവാലയങ്ങളും സ്ഥാപനങ്ങളും ഉയരും. ഭാരതത്തിലെ കത്തോലിക്കരുടെ പ്രധാന മധ്യസ്ഥയായി അല്‍ഫോന്‍സാമ്മ മാറും.


സഹനത്തിന്‍റെ അമ്മ അല്‍ഫോണ്‍സാമ്മയെ 2008 ഒക്‍റ്റോബര്‍ 12ന് വിശുദ്ധയായി പ്രഖ്യാപിച്ചു
സിസ്റ്റര്‍ അല്‍ഫോന്‍സ ഇനി സാര്‍വത്രിക കത്തോലിക്കാസഭയ്‌ക്ക്‌ സ്വന്തം. ഭാരതസഭയുടെ അഭിമാനമായ സിസ്റ്റര്‍ അല്‍ഫോന്‍സ വിശുദ്ധപദവിയിലേയ്‌ക്ക്‌ ഉയര്‍ത്തപ്പെട്ടു. റോമിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍നടന്ന ദിവ്യബലി മദ്ധ്യേ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയാണ്‌ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്‌. ഭാരത കത്തോലിക്കാസഭയ്‌ക്ക്‌ രണ്ടായിരംവര്‍ഷത്തെ സുവര്‍ണ ചരിത്രത്തിലെ പുണ്യമുഹൂര്‍ത്തം. ഞായറാഴ്‌ച പകല്‍ വത്തിക്കാന്‍ സമയം 10.30 നാണ്‌ (ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക്‌ 2 മണി) ഭാരതസഭ കാത്തിരുന്ന ചരിത്ര പ്രഖ്യാപനമുണ്ടായത്‌.

വിശുദ്ധരിലൂടെ ദൈവം നമുക്ക് വഴികാട്ടിത്തരികയാണെന്നും അവരുടെ ജീവിതം ഉള്‍ക്കൊള്ളാനും പ്രോത്സാഹനമാക്കാനും നമുക്ക് സാധിക്കണമെന്നും ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിച്ചു. എങ്ങനെ നം ജീവിക്കണമെന്ന് അവരുടെ ത്യാഗജീവിതത്തിലൂടെ ദൈവം നമ്മെ കാട്ടിത്തരുകയാണ് ചെയ്യുന്നത്.' വിശുദ്ധയായ അല്‍ഫോന്‍സാമ്മയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, അവരുടെ ദുരിതവും കഷ്ടപ്പാടുകളും ത്യാഗവും സ്നേഹവും നിറഞ്ഞ ജീവിതയാത്രയെയാണ് മാര്‍പ്പാപ്പ കാട്ടിത്തന്നത്.

വിശുദ്ധ അല്‍ഫോന്‍സായുടെ ജീവിതം തുറന്നുതരുന്ന വഴി സഹനത്തിന്‍േറതാണ്. മിശിഹായില്‍ വിശ്വസിക്കുന്നതുമാത്രമല്ല, മിശിഹായ്ക്കുവേണ്ടി സഹിക്കുന്നതും ദൈവകൃപയായിട്ടു കണ്ട വിശുദ്ധപൗലോസിന്റെ ആത്മീയതയാണ് അല്‍ഫോന്‍സാമ്മയുടേതും. മറ്റുള്ളവരുടെ സഹനങ്ങള്‍കൂടി ചോദിച്ചുവാങ്ങിയ അല്‍ഫോന്‍സാമ്മ, ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍ എന്ന ശ്ലീഹായുടെ ചിന്തകള്‍ക്കപ്പുറവും എത്തിനില്ക്കുകയാണല്ലോ.

വേദനകള്‍ ഉപേക്ഷിക്കപ്പെടേണ്ടതോ തിരസ്‌കരിക്കപ്പെടേണ്ടതോ അല്ലെന്നും പ്രത്യുത, സ്വീകരിക്കപ്പെടേണ്ടതും സ്വന്തമാക്കപ്പെടേണ്ടതുമാണെന്നും ഈ പുണ്യജീവിതം നമ്മെ പഠിപ്പിക്കുന്നു.
സ്വന്തം മുറിവുകളിലേക്കു നോക്കാതെ ഈശോയുടെ മുറിപ്പാടുകളിലേക്ക് നോക്കുക. ആ നോട്ടം പുതിയ ഒരു വീക്ഷണമാണ്. ഒരു വിശുദ്ധന്‍ സ്വന്തം വിശുദ്ധിയല്ല ലോകത്തിനു കൊടുക്കുന്നത്. മിശിഹായുടെയും സഭയുടെയും വിശുദ്ധിയെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ ഒരു ശൈലിയാണ് കാണിച്ചുകൊടുക്കുന്നത്. അതുകൊണ്ടാണ് പുണ്യവാന്മാരാണ് സഭയുടെ ഏറ്റവും വലിയ ട്രഷറി എന്ന് പറയുന്നത്. ഭാരതത്തിന്റെ മുഴുവന്‍ ആത്മീയട്രഷറിയാണ് അല്‍ഫോന്‍സാ.
ഈശ്വരാരാധന സത്യസന്ധമായ ജീവിതംതന്നെയെന്ന്‌ നിശ്ശബ്ദയായി കാട്ടിക്കൊടുത്ത അല്‍ഫോന്‍സാമ്മ, ഭാരത കത്തോലിക്കാസഭയില്‍ വിശുദ്ധപദവിയിലെത്തുന്ന ആദ്യ വ്യക്തിയാകുന്നു.
ഈ മണ്ണില്‍ ജനിച്ചു വളര്‍ന്ന്‌, ജീവിച്ച്‌ ഇവിടെത്തന്നെ മരിച്ച ആദ്യ വിശുദ്ധ. ദൈവദാസിയും ധന്യയും വാഴ്‌ത്തപ്പെട്ടവളുമായതിന്റെ ചടങ്ങുകളും മറ്റും നടന്നതും ഈ മണ്ണില്‍വെച്ച്‌.

ചരിത്രത്തിലാദ്യമായി. സെന്റ് പീറ്റേഴ്‌സ് ബസ്ലിക്കയില്‍ വിശുദ്ധപദവി പ്രഖ്യാപനച്ചടങ്ങില്‍ തിരുശേഷിപ്പു സമര്‍പ്പണം നടത്തിയത് മൂന്നുമലയാളികളുടെ നേതൃത്വത്തിലാണെന്നതും ശ്രദ്ധേയമായി.
ഞായറാഴ്ച രാവിലെ 8 മണിക്ക് മുമ്പുതന്നെ സെന്റ്പീറ്റേഴ്‌സ് ബസ്സിലിക്കയുടെ സമീപം വിശ്വാസികളുടെ നീണ്ടനിര രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റോമിലെത്തിയ മലയാളികളില്‍ പലരും ഇന്ത്യയുടെ ദേശീയപതാകയും വഹിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ വംശജയായ ഒരു വിശുദ്ധയെ നാമകരണം ചെയ്യുന്ന ചടങ്ങില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ പീഠത്തിന് സമീപമാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിനും ഇരിപ്പിടം ഒരുക്കിയിരുന്നത്.


1910 ഓഗസ്റ്റ് 19ന് ക്കൊട്ടയം ജില്ലയിലെ കുടമാളൂര്‍ മുട്ടുചിറ മുട്ടത്തുപാടത്ത് പഴുപറമ്പില്‍ ജോസഫ് - മറിയം ദന്പതികളുടെ മകളായി ജനിച്ച അല്‍ഫോന്‍സാമ്മ 1930 മേയ് 19 ന് ആണ് ഔദ്യോഗികമായി സഭാവസ്ത്രം സ്വീകരിച്ചത്. .1928 ആഗസ്റ്റ് 2ന് ഭരണങ്ങാനം ക്ലാരാ മഠത്തില്‍ ശിരോവസ്ത്രം സ്വീകരിച്ചു. കുറെ കാലം സുഖമില്ലാതെ കിടന്നു 36 വയസ്സില്‍, 1948 ജൂലൈ 28-നാണ് അന്തരിച്ചത്.
വിശുദ്ധ പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ അഭൂതപൂര്‍വമായ തിരക്കാണ്‌ അനുഭവപ്പെട്ടത്. ആയിരക്കണക്കിന്‌ മലയാളികള്‍ ചടങ്ങിന് സാക്‍ഷ്യം വഹിക്കാനെത്തി. അല്‍ഫോണ്‍സാമ്മയുടെ ചരമദിനമായ ജൂലൈ 29 ഇനിമുതല്‍ ലോകമെമ്പാടുമുള്ള കത്തോലിക്ക ദേവാലയങ്ങളില്‍ ഓര്‍മ്മപ്പെരുന്നാളായി ആചരിക്കും.
ഇതു കൂടി വായിയ്ക്കാം
വി.അല്‍ഫോന്‍സാമ്മ - സഹനത്തിന്റെ അമ്മ
Jose Joseph Kochuparambil .Kottayam, Kerala, India
http://pakalintebaakkipathram.blogspot.com/2008/10/blog-post.html
വിശുദ്ധമാവുന്ന എന്റെ ഭരണങ്ങാനം...
jose vazha
http://josemonvazhayil.blogspot.com/2008/07/blog-post.html
കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍

Monday, October 6, 2008

ഇല മര്‍മ്മരം

ഇളം കാറ്റില്‍ മെല്ലെ ഇളകുന്ന
തളിരിളം ഇലകള്‍ പൊഴിക്കുന്ന രാഗം
കാറ്റിനോട് മന്ത്രിക്കുന്നു മന്ത്രം

തരളിതമായി ഉയരുന്ന കടല്‍ തിരകളില്‍
വിരിയുന്ന മൃദു മന്ത്ര ധ്വനി

കാറ്റിനോട് തിരകള്‍ ചൊല്ലുന്നതെന്ത് ?

മണല്‍ കാറ്റില്‍ ഉയരുന്നു രൌദ്ര സംഗീതം

നിന്നെ ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന
എന്നില്‍ വിടരുന്ന രാഗമേത് ?

ഇലകള്‍ക്കും ,തിരകള്‍ക്കും
മരുഭൂമിയിലെ മണലിനും
ഈ എനിക്കും ഒരേ രാഗമോ ?
ഒരേ ഭാവമോ ? ഒരേ താളമോ ?

Friday, October 3, 2008

നിശബ്ദം

ആരും ഇല്ലാതെ
ആരോടും മിണ്ടാതെ
ഒരു മുറിയില്‍ ഒറ്റക്കിരിക്കുന്നവന്റെ വേദന
ആരും സംസാരിക്കാതെ മുഖത്തോട് മുഖം നോക്കി
ഇരിക്കുമ്പോള്‍ ഉളവാകുന്ന നിശബ്ദത ,നിരാശ
നിനക്കറിയുമോ ?

ആ നിശബ്ദതയാണിന്നെന്നെ ചൂഴ്ന്ന് നില്ക്കുന്നത്
ഇതു പോലെ മുന്‍പ് ഉണ്ടായിട്ടില്ല
ഞാനീ കവിത നിര്‍ത്താം കാരണം ഇതിന്റെ
ബാക്കി വരികള്‍ നമ്മുടെ കണ്ണുകളില്‍ കൂടി
ലോകത്തോട്‌ നാം പറഞ്ഞതാണ് .

എന്റെ ഈ കണ്ണുകളിലേക്കു നോക്ക്
ഇവിടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരില്‍ നിന്നെ
വരച്ചു ചേര്‍ത്തിട്ടില്ലേ ?
എന്റെ ഈ കണ്ണുകളില്‍ നിന്റെ മുഖം കാണാന്‍
കഴിയുന്നുണ്ടോ എന്ന് സൂക്ഷിച്ചു നോക്കുക .

ഞാന്‍ ഇപ്പോള്‍ വീണ്ടും നിന്നെ കാണാന്‍ വന്നത്
എന്റെ മുള്ളുകള്‍ ചെത്തി മിനുക്കാന്‍ കൂടിയാണ്
എന്റെ ജീവിതം ഒന്നുകൂടി ശുദ്ധിയാക്കുവാന്‍
ആ തോട്ടക്കാരന്റെ പണി ഞാന്‍ വീണ്ടും ഏറ്റെടുക്കാം
.

ഗാന്ധി സ്മരണ

ന്യൂയോര്‍ക്കിലെ യൂണിയന്‍ സ്ക്വയറില്‍ വിവിധ കാലങ്ങളില്‍രഘുപതി രാഘവ് രാജാറാം... ....
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗ്ഗില്‍ സെര്‍ച്ച്‌

Thursday, October 2, 2008

സ്വര്‍ഗത്തില്‍ നിന്നൊടോപ്പം ... ...സ്വര്‍ഗത്തില്‍ നിന്നൊടോപ്പം ...

സത്യത്തില്‍ ദൈവം എവിടെ? സ്വര്‍ഗത്തില്‍‌...........
സ്വര്‍ഗം എവിടെ? നിന്റെ ഉളളില്‍
ഉള്ളില്‍‌ ‍ആരെ കുടിയിരുത്തുന്നു..
അവരെ എങ്ങനെ കരുതുന്നു കൂടെ ആയിരിക്കുമ്പോഴും
അല്ലത്തപ്പോഴും ഓര്‍‌മിക്കുന്നുവോ?
ആ സാമീപ്യത്തില്‍‌ സന്തോഷിക്കുന്നുവോ? അതു പ്രണയം
അപ്പോള്‍ പ്രണയം എവിടെ? ഉള്ളില്‍‌
അപ്പോ സ്വര്‍ഗം? പ്രണയം ഉള്ളിടത്ത് സ്വര്‍ഗം....
പ്രണയം അതിനു എത്ര ഭാവങ്ങള്
സ്നേഹം, അനുരാഗം,വാത്സല്യം, ദയ, കരുണ,ത്യാഗം,
ജന്മ ജന്മാന്തരമായ പ്രണയം കാക്കണമെങ്കില്
ഒന്നു കാണുക പോലും ചെയ്യാതെ
എന്നാല്‍‌ ‍എപ്പോഴും ഓര്‍ത്ത്
മനസിലുളളത് പങ്കു വച്ചും
കരഞ്ഞും ചിരിച്ചും ചിന്തിച്ചും ആസ്വദിച്ചും ..
അതാണു പ്രണയം.ദിവ്യമായ പ്രണയം..
ദൈവമേ ...
നിന്നില്‍ നിന്നു ഞാന്‍ അറിഞ്ഞ അനുഭവിച്ച പ്രണയം
ത്യാഗത്തിന്റെ മുഖമുള്ള പ്രണയം..
മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കുമ്പോള്‍ ലഭിക്കുന്ന
നിര്‍വൃതി അത് സ്വര്‍ഗത്തില്‍ ഈശ്വരസാമീപ്യത്തില്‍ മാത്രം ...
മറ്റുള്ളവരോട് പക,ശത്രുത,അസുയ ദ്വേഷ്യം ഇവ തോന്നുമ്പോള്‍
സ്വയം അനുഭവിക്കുന്ന ആ മാനസീക പിരിമുറുക്കം അതാണ് നരകം
ദൈവീക പരിലാളനയുടെ അഭാവം
രാവും പകലും പോലെ സുഖവും ദുഃഖവും പോലെ
ജയവും പരാജയവും പോലെ പുണ്യവും പാപവും പോലേ
ദൈവശക്തിയും പൈശാചികശക്തിയും ഒരേ പോലെ
ബലാബലം പരീക്ഷിക്കുന്നു മനുഷ്യന്റെ ഉള്ളില്‍...
രാവിന്റെ ഇരുട്ട്, പകലിന്റെ വെളിച്ചം ഉള്ളതു കൊണ്ടല്ലെ നാം തിരിച്ചറിയുന്നത്?
ഈശ്വരശക്തിയെ കൃഷ്ണാ,ക്രിസ്തു,അള്ളാഃ എന്ന് ഞാന്‍ വിളിക്കുന്നില്ല
സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു ..

ഉള്ളവന്‍ ഇല്ലാത്തവന്‍ എന്ന് തരം തിരിക്കാന്‍
നമുക്കെന്തവകാശം? ധനം അല്ലാ മാനദണ്ഡം ...
മനസ്സാണ് .. മനസ്സിലെ ദാരിദ്ര്യം
അത് ഈശ്വരാനുഗ്രഹത്തിന്റെ അഭാവവും
അപ്പൊള്‍‌ ഈശ്വരാനുഗ്രഹം അത്
ഒരു പൈതലിന്റെ പുഞ്ചിരിയില്‍,
കൈയെടുത്ത്നുഗ്രഹിക്കുന്ന വൃദ്ധരില്‍, അമ്മയില്‍,
ഗുരുവില്‍ ,നിസ്സഹായരില്‍, വിധവയില്‍ ആരില്‍‌ നിന്നും ആവാം..
തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നുവെന്നു വിശ്വസിക്കുന്നതു ബലം!!

നമ്മള്‍ ഇന്നു ചെയ്യുന്ന പ്രവൃത്തിയുടെ ഫലം
നാളെ നമ്മുടെ സന്തതികള്‍ അനുഭവിക്കും..
ഇതു കേള്‍ക്കുമ്പോള്‍ ഒരു അസ്ക്യത തോന്നില്ലേ?
അതേ,അത് തന്നാ ഞാന്‍ ഉദ്ദേശിച്ചതും.
തലമുറകളായി കാരണവന്മാര്‍ പറഞ്ഞു കേട്ട് ,
മനസാക്ഷിയുടെ കയ്യില്‍ നമ്മള്‍ സൂക്ഷിക്കന്‍ കൊടുത്ത സൂത്രവാക്യം....
‘നിന്നെ നോവിക്കുന്നതിലും കൂടുതല്‍ നോവും നിന്റെ മാംസത്തിന്റെ മാംസവും
രക്തത്തിന്റെ രക്തവും ആയ സന്തതിക്ക് നൊന്താല്‍....

മക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന അമ്മ.
അപ്പൊഴും ശിക്ഷിക്കപ്പെടുന്നതു അമ്മയാ‍ണ്,
ആ കുഞ്ഞ് ഒരു പക്ഷെ അവര്‍ വളര്‍ത്തുന്നതിലും നന്നായി വളരും..
ശിക്ഷ കുട്ടിക്ക് അല്ല,അഥവ ശിക്ഷയാണെങ്കില്‍ അത് മുന്‍ജന്മ പാപം!

ദൈവം നമ്മുടെ ഉള്ളില്‍ ആണെന്നും,
‘നമുക്ക് നാമേ പണിവതു നാകം നരകവും അതുപൊലെ’
എന്നു വിശ്വസിക്കുന്നു ഞാന്‍.
ദൈവമുണ്ടോ?
ദൈവശക്തിയുണ്ട്....
അപ്പൊള്‍ ആ ശക്തി അതിന്റെ ഉറവിടം
അത് സ്വന്തം മനസ്സ് എന്ന് ഞാന്‍ പറയുന്നു
നമ്മുടെ മനസ്സിനോളം ശക്തി മറ്റൊന്നിനും ഇല്ലാ
വിശ്വാസത്തോടെ മലയോട് മാറിപ്പൊകൂ എന്നു പറഞ്ഞാല്‍ മല മാറും..
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും .ഇതൊക്കെ കേട്ട് മറന്നൊ?
എങ്കില്‍ ഒന്നും കൂടി ഒര്‍‌മ്മിക്കുക.

നല്ലതും ചീത്തയും, ദൈവവും പിശാചും
ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി
നിന്റെ മനസാക്ഷിക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍
മനുഷ്യനു ക്രയവിക്രയം ചെയ്യാന്‍ പാകത്തില്‍..
“ദൈവമുണ്ടൊ?”
മനസ്സ് ദൈവത്തിന്റെ ആലയമാണ് വെടിപ്പൊടെ കാത്തില്ല
എങ്കില്‍ അവിടെ പൈശാചികത്വം നിലവില്‍ വരും..
ലോകത്തില്‍ എല്ലാത്തിലും ഒരു പോസിറ്റിവും നെഗറ്റിവും ആയി തുല്യ ശക്തിയുണ്ട്


രൂപം രൂപ വിവര്‍ജ്ജിത സ്വഭവതോധ്യാനേനയത്‌ കല്‍പ്പിതം
സ്തുത്യാനിര്‍വചനീയതാഖില ഗുരോ ദൂരീകൃതായന്മയാ
വ്യാപ്തിത്വം ച നിരാകൃതം ഭഗവതോ യത്‌ തീര്‍ത്ഥയാത്രാദിനാ
ക്ഷന്തവ്യം ജഗദീശ തദ്‌ വികലതാം ദോഷത്രയം മത്‌കൃതം.

അല്ലയോ ജഗദീശ്വരാ..

രൂപമില്ലാത്ത അങ്ങയെ ഞാന്‍ മനസ്സില്‍ വിവിധ രൂപം സങ്കല്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു,
വാക്കുകള്‍ക്കതീതനായ അങ്ങയെ ഞാന്‍ വാക്കുകള്‍ കൊണ്ടും പദങ്ങള്‍ കൊണ്ടും സ്തുതിച്ചു,
അവിടുന്ന്‌ എങ്ങും നിറഞ്ഞുനില്‍ക്കുന്നു എന്ന സനാതനസത്യത്തെ നിരാകരിച്ചു
ഞാന്‍ പലയിടത്തും തീര്‍ത്ഥയാത്രകള്‍ നടത്തി അങ്ങയെ ധ്യാനിക്കാന്‍ ശ്രമിച്ചു,
ഞാന്‍ ചെയ്തുപോയ ഈ മൂന്നു തെറ്റുകള്‍ക്കും മാപ്പു നല്‍കി എന്റെപരാധങ്ങള്‍ പൊറുക്കേണമേ


ചിത്രം : മാണിക്യം