Tuesday, December 30, 2008

ഒരു യാത്രാമൊഴി

അനിവാര്യമായ ഒരു യാത്ര.....
ഇനി നിന്റെ ജീവിതത്തില്‍ ഞാനില്ല....
നിന്നെ ഉപേക്ഷിച്ച് ഞാന്‍ പോകുകയാണ്.....
നീ കരുകയാണോ ചിരിക്കുകയാണോ എന്ന് എനിക്കറിയില്ല.....
അഘോഷത്തോടെ നീ എന്നെ നിന്റെ ജീവിതത്തിലേക്ക് കൈപിടുച്ചു കൂട്ടികൊണ്ടുപോയി....
ഊണിലും ഉറക്കത്തിലും എപ്പോഴും നിന്നോടൊപ്പമായിരുന്നു ഞാന്‍....
എന്നാല്‍ നീയോ...എന്നെ വിസ്‌മ്യതിയിലേക്ക് തള്ളിവിടുകയായിരുന്നു.....
ഒരുപക്ഷേ നിനക്ക് ഞാന്‍ ഒരു ഭാരമായിരുന്നിരിക്കാം....
എന്നും നിനക്ക് കണ്ണീര്‍ മാത്രമേ സമ്മാനിച്ചിട്ടുണ്ടാകൂ....
നിന്നോടെനിക്ക് പരിഭവമില്ല....പിണക്കവുമില്ല....
പറന്നകന്ന പക്ഷിയായ്......
പൈയ്‌തൊഴിഞ്ഞ മഴനൂലായ്.....
ഇനി ഇല്ലാത്ത ഇന്നലയായ്....
ഇടവേളകളിലെ നൊമ്പരമായ്....
ഇന്നലത്തെ പൈയ്‌തൊഴിഞ്ഞ മഴയുടെ പ്രസക്തിയോടെ....
അവകാശ വാദങ്ങള്‍ ഇന്നയിക്കതെ...ആരവങ്ങളില്ലാതെ....
അവസാനത്തെ ഇലയും പൊഴിച്ച്....
മൗനമായ് ഒരു യാത്ര....
മടക്കമില്ലാത്ത യാത്ര....
ഒരു യാത്രാമൊഴിപോലും ഏറ്റുവാങ്ങാതെ വിടപറയുകയാണ്....
എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ നേര്‍ന്നുകൊണ്ട്....

ഒരുപാട് സ്‌നേഹത്തോടെ
നിന്റെ സ്വന്തം ഞാന്‍

10 comments:

Dr. Prasanth Krishna said...

അനിവാര്യമായ ഒരു യാത്ര...
ഇനി നിന്റെ ജീവിതത്തില്‍ ഞാനില്ല
നിന്നെ ഉപേക്ഷിച്ച് ഞാന്‍ പോകുകയാണ്
മൗനമായ് ഒരു യാത്ര....
മടക്കമില്ലാത്ത യാത്ര...
ഒരു യാത്രാമൊഴിപോലും ഏറ്റുവാങ്ങാതെ..

ഒരുപാട് സ്‌നേഹത്തോടെ
നിന്റെ സ്വന്തം ഞാന്‍

കാപ്പിലാന്‍ said...

Happy New Year

പാമരന്‍ said...

അമ്പട ഞാനേ :)

ചങ്കരന്‍ said...

പുതുവല്സരാശംസകള്‍, വൈകിട്ടെന്താ പരിപാടി.

ചാണക്യന്‍ said...

ആ കൊറിയക്കാരി കരയുകയാണോ ചിരിക്കുകയാണോ...:)

പ്രശാന്തിന് എന്റെ നവവത്സരാശംസകള്‍...

മാണിക്യം said...

♥സന്തോഷവും
സമാധാനവും ആരോഗ്യവും
സര്‍‌വ്വഐശ്വര്യങ്ങളും നിറഞ്ഞ
നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു ♥

♥പുതുവത്സരത്തിലെ ഓരോ ചുവടിലും ഈശ്വരന്റെ അദൃശ്യമായ പരിലാളനം ഉണ്ടാവട്ടെ! ♥

♥നന്മയുടെ വെളിച്ചം എന്നും കൂട്ടുണ്ടാവട്ടെ!!♥

♥മാണിക്യം ♥

ശ്രീവല്ലഭന്‍. said...

എല്ലാത്തിനും നമുക്കു പരിഹാരം ഉണ്ടാക്കാം :-)

എന്തായാലും പുതുവത്സരാസംസകള്‍!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“തമ്മിലറിയാതെ നാം വന്നു..
തമ്മിലറിഞ്ഞു നാം പിരിയുമ്പോൾ
സ്നേഹം മാത്രം പിരിയാതവശേഷിയ്ക്കുന്നു”

എന്നു പറഞ്ഞപോലെ അനന്തമായി ഓടുന്ന ഒരു തീവണ്ടിയിലെ യാത്രക്കാരാണ് നമ്മൾ.ഓരോരുത്തരും അവരവരുടെ ഇടങ്ങളിൽ നിന്നും കയറുന്നു, അവരവരുടീ ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങുന്നു.ആ ചെറിയ ഇടവേളകൾ നമ്മിൽ സൌഹൃദത്തിന്റെ പരിമളം വീശുന്നു.സൌഹൃദങ്ങൾ താനേ ഉണ്ടാകുന്നവയാണ്.ഒരു കുഞ്ഞു പൂവു ആരുമറിയാതെ വിടരുന്നതു പോലെ..അതിനെ കൊഴിഞ്ഞു പോകാതെ കാത്തു സൂക്ഷിക്കുക എന്നതാണു നമുക്കു ചെയ്യാനാവുക.

ഒരു വർഷം എന്നത് ഒരു ചെറിയ കാലയളവാകാം.എന്നാലും നമ്മെ സംബന്ധിച്ചിടത്തോളം ഒരു തിരിഞ്ഞു നോട്ടത്തിന്റെ അവസരം കൂടിയാണ്.

ഈ പോസ്റ്റ് സമയോചിതമായി.

നവംബറിന്റെ നഷ്ടം ഡിസംബറാണെങ്കിൽ ഡിസംബറിന്റെ നഷ്ടം ഒരു വർഷം തന്നെയാണ്.

എല്ലാവർക്കും പുതുവൽ‌സരാശംസകൾ !

നിരക്ഷരൻ said...

വിട....

Unknown said...

നല്ല വരികൾ..
എന്റെ പുതുവത്സരാശംസകൾ!!