Friday, December 19, 2008

ക്രിസ്‌മസ്സ് ഫ്രൂട്ട് കേയ്ക്ക്

☆☆☆☆☆☆ ക്രിസ്‌മസ്സ് ഫ്രൂട്ട് കേയ്ക്ക് ☆☆☆☆☆☆

1. ബട്ടര്‍ 500 ഗ്രാം
2 . പഞ്ചസാര 500 ഗ്രാം
3. മൈദ 500ഗ്രാം
4. ബേക്കിങ്ങ് പൌഡര്‍ 25 ഗ്രാ
5 കുരുവില്ലാത്ത കറുത്ത ഉണക്ക മുന്തിരി 500 ഗ്രാം
6. കുരു നീക്കിയ ഈന്തപ്പഴം 500 ഗ്രാം
7 ഓറഞ്ച് തൊലി 50 ഗ്രാം
8. ജാതിക്കായ് 2 ഗ്രാം
9. ഗ്രാമ്പ 8
10. ഏലക്കയ് 8
11 വാനിലാ എസ്സന്‍സ് 2 റ്റീസ്‌പൂണ്‍
12 പഞ്ചസാരാ കരിച്ചത് 100ഗ്രാം
13 വെള്ളം 1 കപ്പ്
14 വൈന്‍ 250 മില്ലി
15. മുട്ട .8..[ തൂക്കം എടുക്കാം 500ഗ്രാം]

☆☆☆☆☆☆പാചക രീതി ☆☆☆☆☆☆

1) മുന്തിരി ഈന്തപ്പഴം ഇവ വെവ്വേറെ വൈനില്‍ കുതിര്‍ക്കുക.[2ദിവസം]
{ഡ്രൈ ഫ്രൂട്ട്സ് വൈനില്‍ അല്ലങ്കില്‍ ആ‍പ്പിള്‍ ,ബ്ലൂബറി, ഓരഞ്ച് ജ്യൂസില്‍[1:1:1] കുതിര്‍ക്കാം
കേയ്ക്ക് ബേയ്ക്ക് ചെയ്തിട്ട് അതിനു മുകളില്‍ ഒരു ഔണ്‍‌സ് റം/ബ്രാണ്ടി ഒഴിക്കാം....
കെയ്ക്ക്& വൈന്‍ ആണ് വിളമ്പുക അപ്പോള്‍ ആല്‍ക്കഹോള്‍ കൂടി പോകും അതാ വൈന്‍ എടുക്കുന്നത് ...}
2) പഞ്ചസാരാ കരിച്ച് അതില്‍ വെള്ളം ചേര്‍ത്ത് തണുപ്പിക്കുക.[ക്യാരമല്‍]
3) പഞ്ചസാരാ 500ഗ്രാം പൊടിക്കുക
4) മൈദയും ബേക്കിങ്ങ് പൌഡറും ചേര്‍ത്ത് അരിപ്പയില്‍ മൂന്ന് തവണ അരിച്ച് യോജിപ്പിക്കുക.
5) ബട്ടറും പൊടിച്ച പഞ്ചസാരയും നന്നായി യോജിപ്പിക്കുക പതഞ്ഞ് പൊങ്ങും വരെ ചെറിയ സ്പീടില്‍ ഇലക്‍ട്രിക് ബീറ്ററില്‍ അടിക്കാം
6) മുട്ട വെള്ളയും മഞ്ഞകരുവും വേറേ ആക്കി അടിക്കുക , മുട്ടയുടെ വെള്ള പതഞ്ഞു വരും.ആദ്യം മുട്ടയുടെ മഞ്ഞയും, പിന്നെ വെള്ളയും പഞ്ചസാരമിശ്രിതത്തില്‍ പതിയെ യോജിപ്പിക്കുക
7) ഇതില്‍ ഗ്രാമ്പു , ഏലക്കയ്, ജാതിക്കായ് പൊടിയും, മൈദ, ബേക്കിങ്ങ് പൌഡറും യോജിപ്പിച്ചതും കുറെശ്ശേ ആയി ചേര്‍ക്കുക , വാനില എസ്സന്‍സ്, ക്യാരമല്‍ മിശ്രിതവും യോജിപ്പിക്കുക.
8) കുതിര്‍ത്തു വച്ച പഴങ്ങള്‍ വൈന്‍ ഇല്ലാ‍തെ അരിച്ചെടുത്ത്അല്പം മൈദയില്‍ തട്ടിയെടുക്കുക
[ ഇങ്ങനെ ചെയ്താല്‍ ബെയ്ക്ക് ചെയ്യുമ്പോല്‍ ഫ്രൂട്ട്സ് താഴ്ന്ന് പോകില്ല]
9) ട്രേകള്‍ ബട്ടറ് പുരട്ടി മൈദ ഒരു ചെറിയസ്പൂണ്‍ ഇട്ട് തട്ടി എടുക്കുക.
തയാറാക്കിയ മിശ്രിതം ട്രേയിലേക്ക് പതിയെ ഒഴിക്കുകചൂടാക്കിയിട്ടിരിക്കുന്ന ഒവനില്‍ വച്ച് ബെയ്ക്ക് ചെയ്യുക.
10) ഒവനില്‍ നിന്ന് പുറത്തെടുത്ത ശേഷം പഴങ്ങല്‍ കുതിര്‍ത്ത വൈന്‍
കെയ്ക്കിന്റെ മീതെ പുരട്ടുകനന്നായി തണുത്ത ശേഷം മുറിച്ച് അടപ്പുള്ള പാത്രത്തില്‍ സൂക്ഷിക്കുക
heat:- 150 degree C [350 degree F]
Baking Time :- 1 hour 20 minutes

14 comments:

പാമരന്‍ said...

താങ്ക്യു... താങ്ക്യു.. കേക്കു ഇതുപോലെ ഉണ്ടാക്കി ഒന്നു പാഴ്സല്‍ അയച്ചു തര്വോ?

ചാണക്യന്‍ said...

:)

ഹരീഷ് തൊടുപുഴ said...

ഇതുണ്ടാക്കി എനിക്കൊരു പാഴ്സല്‍ അയച്ചു തായോ...മാണിക്യാമ്മേ

നിരക്ഷരൻ said...

ഒരു പാഴ്‌സല്‍ എനിക്കും . ഉണ്ടാക്കാനൊന്നും വയ്യ :)

ബാക്കിയുള്ള കൃസ്തുമസ്സ് പലഹാരങ്ങള്‍ ഒന്നൊന്നായി ഇടുമല്ലോ ?

പ്രയാസി said...

ഒരു പടം കൂടി കൊടുക്കാമായിരുന്നു,

മിടുക്കിച്ചേച്ചി..:)

K C G said...

ജോച്ചിയേ, ഇതപ്പുറത്തിട്ടിരുന്നത് വായിച്ച് വായില്‍ വെള്ളമൂറീട്ടു വയ്യായിരുന്നു. കഷ്ടപ്പെട്ട് അതൊന്ന് മെമ്മറീന്ന് ഇറേസ് ചെയുകളഞ്ഞപ്പോള്‍ ഇപ്പോളിതാ ഇവിടേം കേക്ക്. വീട്ടിലുണ്ടാക്കാന്‍ പറ്റാത്ത സാധനങ്ങളുടെയൊക്കെ റെസിപ്പി ഇട്ട് മനുഷ്യരെ ഇങ്ങനെ കഷ്ടപ്പെടുത്തിയാല്‍ യേശുദേവന്‍ പോലും ക്ഷമിക്കൂല്ലാട്ടോ...

Anonymous said...

കൊള്ളാം.
ഈ ഫ്രൂട്ട് ഇല്ലാത്ത ഒരു കുറിപ്പു കിട്ടിയിരുന്നെങ്കില്‍
കൊള്ളാമായിരുന്നു.

ദീപക് രാജ്|Deepak Raj said...

നന്ദി,..കേക്കുണ്ടാക്കി പൊളി ആണെങ്കില്‍ ഇടയ്ക്ക് ഒരു ഡി.എച്ച്.എല്‍. പാര്‍സല്‍ പ്രതീക്ഷിക്കുക.. അതില്‍ ആ കേക്ക് കാണും.. അഥവാ നന്നായി എങ്കില്‍ നന്ദി..

ശ്രീ said...

പാഴ്സല്‍ ബുക്കു ചെയ്തവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട് ട്ടോ ചേച്ചീ.
:)

തോന്ന്യാസി said...

സത്യം പറഞ്ഞാല്‍ നാവീന്ന് വെള്ളം താഴെ വീ‍ണുതുടങ്ങി...

എനിക്ക് പാഴ്‌സലൊന്നും വേണ്ട..

അടുത്ത വര്‍ഷം നാട്ടീവരുന്നുണ്ടെന്നല്ലേ പറഞ്ഞേ..അപ്പോ ഉണ്ടാക്കി ത്തന്നാ മതി.....

ഇനി പാഴസല്‍ അയയ്ക്കുന്നുണ്ടെങ്കില്‍ നിരസിക്കുന്നില്ല....

എന്റെ വിലാസം......

പകല്‍കിനാവന്‍ | daYdreaMer said...

:)
ഇതു കേക്ക് ....

poor-me/പാവം-ഞാന്‍ said...

Hope every body liked the cake .While licking the knife please remember that We want the toung for Easter also!
Pl visit and xperience my peculiar x-mas storyhttp://manjaly-halwa.blogspot.com

ബിന്ദു കെ പി said...

പാഴ്സലിനൊന്നും കാ‍ക്കാൻ വയ്യ. ഞാനിപ്പോൾത്തന്നെ ഒരു കഷ്ണം മുറിച്ചിങ്ങെടുത്തു ചേച്ചീ
:) :)

Bindhu Unny said...

കൊതി വന്നു. ഇവിടുത്തെ കേരള സ്റ്റോറില്‍ പോയി എലൈറ്റ് പ്ലം കേയ്ക്ക് വാങ്ങി തിന്നട്ടെ.
Merry Christmas and Happy New Year
:-)