☆ ☆ ☆ ☆ ☆ ☆
എനിക്ക് നേരം ഒട്ടുമില്ല പിള്ളരെല്ലാം വന്നും തുടങ്ങി മധുരം വേണമത്രേ
കോക്കനട്ട് ബര്‍ഫീ ! നാലുമണി ആയപ്പോള്‍ ഇരുട്ട് ആയി.
പുറത്ത് മൈനസ് 18 ഡിഗ്രിയും പിന്നെ കാറ്റും ഹഹഹാ,
പച്ചതേങ്ങാ വാങ്ങാന്‍ കടയില്‍ പോക്ക് നടക്കില്ല മക്കളേ .
എന്നാലും ആശിച്ചു ചോദിച്ചതല്ലേ ഉണ്ടാക്കാതിരിക്കുന്നതെങ്ങനെ?
ഞാന്‍ എന്റെ സാമ്രാജ്യത്തിലേക്ക് കടന്നു....
☆☆☆ ആവശ്യമുള്ള സാധനങ്ങള്‍ .☆☆☆
1. ഡെസിക്കേറ്റഡ് കൊക്കനട്ട് 2 കപ്പ്
അതെ ആ ഉണങ്ങി കിട്ടുന്ന തെങ്ങാപൊടി തന്നെ,
2. പഞ്ചസാര ഒന്നര കപ്പ്
3. ഏലയ്ക്കാ 5 തൊലിനീക്കി പൊടിച്ചത്
4. വാനിലാ എസ്സന്‍സ് അരസ്പൂണ്‍
5. കശുവണ്ടി പരിപ്പ് ഒരു പിടി
പൊടിയായി മുറിക്കുക മുന്തിരിങ്ങയുടെ വലിപ്പം
6. ഉണങ്ങിയ മുന്തിരി ഒരു പിടി
അണ്ടിപരിപ്പ് മുന്തിരി നെയ്യില്‍ വറുത്ത് വയ്ക്കുക
7.. നിറം ചുവപ്പ് മഞ്ഞ ഒരോ സ്പൂണ്‍ പാലില്‍ ഒരു നുള്ള് നിറം വീതം വെവ്വേറെ കലര്‍ത്തുക
8.. നെയ്യ് [ ബട്ടറ് ആയാലും മതി]
☆☆☆പാചകരീതി ☆☆☆
കോക്കനട്ട് ബര്‍ഫീ ! നാലുമണി ആയപ്പോള്‍ ഇരുട്ട് ആയി.
പുറത്ത് മൈനസ് 18 ഡിഗ്രിയും പിന്നെ കാറ്റും ഹഹഹാ,
പച്ചതേങ്ങാ വാങ്ങാന്‍ കടയില്‍ പോക്ക് നടക്കില്ല മക്കളേ .
എന്നാലും ആശിച്ചു ചോദിച്ചതല്ലേ ഉണ്ടാക്കാതിരിക്കുന്നതെങ്ങനെ?
ഞാന്‍ എന്റെ സാമ്രാജ്യത്തിലേക്ക് കടന്നു....
☆☆☆ ആവശ്യമുള്ള സാധനങ്ങള്‍ .☆☆☆
1. ഡെസിക്കേറ്റഡ് കൊക്കനട്ട് 2 കപ്പ്
അതെ ആ ഉണങ്ങി കിട്ടുന്ന തെങ്ങാപൊടി തന്നെ,
2. പഞ്ചസാര ഒന്നര കപ്പ്
3. ഏലയ്ക്കാ 5 തൊലിനീക്കി പൊടിച്ചത്
4. വാനിലാ എസ്സന്‍സ് അരസ്പൂണ്‍
5. കശുവണ്ടി പരിപ്പ് ഒരു പിടി
പൊടിയായി മുറിക്കുക മുന്തിരിങ്ങയുടെ വലിപ്പം
6. ഉണങ്ങിയ മുന്തിരി ഒരു പിടി
അണ്ടിപരിപ്പ് മുന്തിരി നെയ്യില്‍ വറുത്ത് വയ്ക്കുക
7.. നിറം ചുവപ്പ് മഞ്ഞ ഒരോ സ്പൂണ്‍ പാലില്‍ ഒരു നുള്ള് നിറം വീതം വെവ്വേറെ കലര്‍ത്തുക
8.. നെയ്യ് [ ബട്ടറ് ആയാലും മതി]
☆☆☆പാചകരീതി ☆☆☆
1) ഒരു ഗ്ലാസ്സ് ഡിഷില്‍ നെയ്യ് തൂത്ത് വയ്ക്കുക
2) ഫ്രൈങ്ങ് പാനില്‍ ചെറുതീയില്‍ തേങ്ങാ നല്ല ചൂടാക്കുക
ഇറക്കി മൂന്നായി പകുത്ത് വക്കുക..
3) അരക്കപ്പ് പഞ്ചസാര കാല്‍കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക അതില്‍ ഏലക്കപൊടി വാനില മൂന്നില്‍ ഒന്നു വീതം ചേര്‍ക്കുക പാലില്‍ ചാലിച്ച ചുവപ്പ് കളര്‍ ചേര്‍ക്കുക.{ വേഗ്ഗം വേണം പഞ്ചസാര പാനി കട്ടിയാവരുത് വറുത്ത തേങ്ങ ചേര്‍ക്കുക
ആകെ ഒന്നിളക്കി വേഗം ഡിഷില്‍ നിരത്തുക
4) അതിനു മുകളില്‍ അണ്ടിപരിപ്പ് മുന്തിരി വറുത്തത് കുറച്ച് വിതറുക
5) പാന്‍ ഒന്നു കഴുകി , അടുത്ത ഭാഗം പഞ്ചസാരാ ഏലക്കാ വാനില തേങ്ങ ചേര്‍ക്കുക,
ഡിഷില്‍ നിരത്തി -അതിനു മുകളില്‍ അണ്ടിപരിപ്പ് മുന്തിരി വറുത്തത് വീണ്ടും കുറച്ച് വിതറുക
6) പാന്‍ ഒന്നു കഴുകി , അടുത്ത ഭാഗം പഞ്ചസാരാ ഏലക്കാ വാനില മഞ്ഞകളര്‍ തേങ്ങ ചേര്‍ക്കുക ഡിഷിലേക്ക് മാറ്റുക മുകളില്‍ ബാക്കി അണ്ടിപരിപ്പ് മുന്തിരി വറുത്തത് വീണ്ടും വിതറുക
നെയ്യ് പുരട്ടിയ ഒരു സ്പൂണ്‍ കൊണ്ട് അമര്‍ത്തി വച്ച് തണുപ്പിക്കുക.. കത്തി കൊണ്ട് ചതുരത്തില്‍ മുറിക്കുകാ .. ഇത്രയും അരമണിക്കൂറിനുള്ളില്‍ ചെയ്യാം ...
☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆
☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆
മുറിച്ച കഷണം പാത്രത്തില്‍ വച്ചിട്ട് കൈ കഴുകി വരുമ്പോള്‍ പാത്രം ക്ലീന്‍ !!
എന്റെ ക്യാമറ കൊഞ്ഞനം കുത്തുന്നു പടം എടുക്കാന്‍ പറ്റീല്ല...
എന്റെ ക്യാമറ കൊഞ്ഞനം കുത്തുന്നു പടം എടുക്കാന്‍ പറ്റീല്ല...
11 comments:
ആല്‍ത്തറയില്‍ ക്രിസ്ത്മസ് പൊടി പൊടിക്കുന്നു .തണുപ്പ് പിടിച്ചു കിടന്നുറങ്ങാം എന്ന് കരുതിയാല്‍ നടക്കില്ല .കാരണം കാപ്പിലാന്റെ തലക്കു വില പറഞ്ഞ് കഴിഞ്ഞു .എങ്കില്‍ അല്പം തേങ്ങാ മുട്ടായി കഴിച്ചു കിടന്നുറങ്ങാം .
ചേച്ചി ,ഞാന്‍ മദ്യം ഇപ്പോള്‍ കഴിക്കാതതുകൊണ്ട് ഈ തണുപ്പ് എന്നേം കൊണ്ടേ പോകൂ എന്ന് തോന്നുന്നു .ക്രിസ്മസ് ആദ്യം തുടങ്ങിയപ്പോള്‍ ചേച്ചി പറഞ്ഞു, വൈന്‍ ശരിയാക്കി തരാം എന്ന് .ഇതുവരെയും അത് കണ്ടില്ല . കാത്തിരിക്കുന്നു .
എന്റെ മാണിക്യാമ്മേ, ഇങ്ങനെ എന്നെ കൊതിപ്പിക്കണ്ടാട്ടോ... പാഴ്സല്‍ അയച്ചുതാ വേഗം..
ആല്‍ത്തറയില്‍ ക്രിസ്ത്മസ് പൊടി പൊടിക്കുമ്പോള്‍ 'കറുത്തേടം'ത്തിനും വായില്‍ വെള്ളമൂറുന്നു. കോക്കനട്ട് ബര്‍ഫീ പിന്നെ എന്തൊക്കെയുണ്ടോ എല്ലാം പാര്‍സല്‍ ആയി അയക്കൂ.
നാട്ടില്‍
വരുമ്പോള്‍
എനിക്ക്
കോക്കനട്ട് ബര്‍ഫീ
ഉണ്ടാക്കി
തരണേ.............
:)
ആ ഇതു ഞാനും ഒന്നു പരീക്ഷിച്ചു നോക്കട്ടേ. വായിച്ചിട്ട് കൊതിപിടിക്കുന്നു.
ഓ.ടോ. ആ കാപ്പിലാന് എന്ന ബ്ലോഗര്‍ക്കു വൈന്‍ ഉണ്ടാക്കി കൊടുക്കണ്ട കേട്ടോ. ബ്ലോഗില്‍ കറങ്ങി സ്വന്തം രക്തം ചൂടാക്കിക്കൊള്ളുകയും മറ്റുള്ളവരുടെ രക്തം തിളപ്പിയ്ക്കുകയും ചെയ്യുന്നുണ്ടല്ലോ ഇപ്പോള്‍. അതു മതി.
കൊതികൊണ്ടിരിക്കാൻ വയ്യേ....
എന്നാ ഇതൊന്ന് ഉണ്ടാക്കീട്ട് തന്നെ കാര്യം.
ഇനിയും കാത്തിരിയ്ക്കാനുള്ള ശേഷി എനിക്കില്ല...
ഒന്നുകില്‍ ഇതിങ്ങോട്ട് പാഴ്സല്‍ ചെയ്തു തരിക..
അല്ലെങ്കില്‍ എന്നെ സകല ചെലവും തന്ന് കനഡയിലേയ്ക്ക് ക്ഷണിച്ച് വയറുനിറയെ തിന്നാന്‍ അനുവദിയ്ക്കുക...
ഇന്നലെ കേക്ക് കഴിച്ചു. ഇന്ന് ബർഫി ഒരു കഷ്ണം ഞാൻ എടുക്കുകയാണേ....
ഹോ പടം ഇടാഞ്ഞതു നന്നായീട്ടോ.ഇതു വായിച്ചപ്പോൾ തന്നെ ആവശ്യത്തിനു വെള്ളം ആയി വായിലു ! പടം കൂടി കണ്ടാലോ ??
ക്രിസ്മസ് ആശംസകൾ
ആഘോഷങ്ങള്‍ കൊഴുക്കുന്നതില്‍ സന്തോഷം . പക്ഷെ എന്റെ ഇപ്രാവശ്യത്തെ കൃസ്തുമസ്സ് നടുക്കടലില്‍ ആയിപ്പോയല്ലോ എന്നൊരു സങ്കടം ബാക്കി. നീന്തിവന്ന് ബര്‍ഫി ശാപ്പിടാന്ന് വെച്ചാല്‍ അത്രയ്ക്കുള്ള നീന്തലൊന്നും അറിയാനും വയ്യ. തല്ക്കാലം ഇവിടിരുന്ന് വെള്ളമിറക്കാം .
മാണിക്യേച്ചീ കോക്കനട്ട് ബര്‍ഫിക്ക് നന്ദി. പടം ഇടാഞ്ഞത് കഷ്ടായിപ്പോയി. കാന്താരിക്കുട്ടി അങ്ങനെ പലതും പറയും :) :)
എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി കൃസ്തുമസ്സ് ആശംസകള്‍ .
Post a Comment