1990ലാണു സംഭവം. ആ വര്‍ഷം പതിവിനു വിപരീതമായി കുറെ ആളുകള്‍ കരോളുമായി വന്നു. പത്ത് രൂപയായിരുന്നു കരോളുകാര്ക്കുള്ള പടി. പക്ഷെ കരോളുകാരുടെ എണ്ണം കൂടിയപ്പോള്‍ അമ്മ ബഡ്ജറ്റ് പത്തില്‍ നിന്ന് അഞ്ചാക്കി കുറച്ചു. ഏതായാലും ഒരു കൂട്ടര് ഞങ്ങളുടെ കൊച്ചു പൊടിയാടിയില്‍, റ്റെമ്പോ വാനില്‍ അടി പൊളിയായി പുല്‍ക്കൂട് ഒക്കെ വെച്ചൊരുക്കി, അതില്‍ ഒരു കന്യാമറിയമിനെയും,യോസേപ്പ് പിതാവിനെയും, കുഞ്ഞിനെയും, നാല്‍ക്കാലികളെയെല്ലാം വെച്ച് ഗംഭീര പാട്ടുമായി വീട്ടില്‍ യേശു കുഞ്ഞിന്റെ ജനനം അറിയിക്കാന്‍ കടന്നു വന്നു. പൊടിയാടിക്കാരായ ഞങ്ങള്‍ക്ക് ഇത് ഒരു വിസ്മയ കാഴ്ച്ച തന്നെയായിരുന്നു. പാട്ടും, കൂത്തും ഒക്കെയവസാനിച്ചപ്പോള്‍ കക്ഷത്തില്‍ രസീതും, ബാഗുമൊക്കെയായി വീട്ടിലേക്ക് കയറി വന്നപ്പോള്‍ അമ്മ ആ വലിയ അഞ്ചിന്റെ നോട്ട് നീട്ടിയപ്പോള്‍ ഞെട്ടിയത് അയാള്‍ മാത്രമല്ല ഞങ്ങളും ഞെട്ടി. ഞെട്ടലോടെ അയാള്‍ ചോദിച്ചു, അഞ്ചോ.... ചേച്ചിീീീ....റ്റെമ്പോ, പാട്ട്, ആള്ക്കാര്, അറേഞ്ച്മെന്റ്സ് എല്ലാത്തിനും ഒരുപാടായി. ചേച്ചീീീീ, അന്‍പത് എഴുതട്ടെ. ചേട്ടന്റെ ഒപ്പം ഞങ്ങളും കൂടി. പക്ഷെ അമ്മ തന്റെ നിലപാടില്‍ ഉറച്ചു നിന്നൂവെന്ന് മാത്രമല്ല, അന്‍പതോ നൂറോ എഴുതിക്കോ...ഈ വീട്ടില്‍ നിന്ന് ഇത്രേമെ കിട്ടുകയുള്ളൂ.പിന്നെ റ്റെമ്പോയേല്‍ ഇതെല്ലാം വെച്ച് കെട്ടി വരാന്‍ ഞങ്ങള്‍ ആരും പറഞ്ഞില്ലല്ലോ.... വാക്കു തര്‍ക്കത്തിനൊന്നും നില്‍ക്കാതെ, ആ അഞ്ചിന്റെ രൂപാ മേടിക്കാതെ ആ ചേട്ടന് എന്തൊക്കെയോ പിറു പിറുത്ത് വീട്ടില്‍ നിന്നിറങ്ങി വേഗം റ്റെമ്പോയില്‍ കയറി പോയി. അമ്മയുടെ ഈ കടുംപിടുത്തം ഞങ്ങള്‍ക്ക് തീരെ പിടിച്ചില്ല. ശേ!!! നാണക്കേട്, അവര്‍ എന്ത് വിചാരിച്ച് കാണുമെന്ന് ചോദ്യത്തിനു അമ്മയുടെ തുറുപ്പിച്ച ഒരു നോട്ടം തന്നെ ധാരാളമായ കാരണം ഞാന്‍ പിന്നീട് വായ അടച്ച മിണ്ടാതെയിരുന്നു.
പാതി രാത്രി കഴിഞ്ഞപ്പോള്‍..... ഏതോ ഒരു അടാപിടി ക്ലബിന്റെ ബോര്‍ഡും ഒക്കെ തല്ലി കൂട്ടി ഞങ്ങളുടെ അവിടുത്തെ ചെറു സെറ്റ് കാരോളുമായി വീട്ടില്‍ വന്നു. അവരുടെ ക്രിസ്തുമസ്സ് ഫാദര്‍ നല്ല ഒന്നാന്തരം 'വീശുകാരനായ' ബാബുക്കുട്ടി. ബാബുക്കുട്ടി താനാണു ക്രിസ്തുമസ്സ് ഫാദറെന്ന് മുഖം മൂടി ഊരിക്കാട്ടി ഞങ്ങളെ അറിയിച്ചു. ബാബുക്കുട്ടിയല്ല സാക്ഷാല്‍ ജോസപ്പ് പിതാവ് ആണെന്ന് പറഞ്ഞാലും അമ്മ തന്റെ അഞ്ച് രൂപാ തന്നെ കൊടുത്ത് അവരെയും ഞെട്ടിച്ചു. അഞ്ച് രൂപാ കണ്ട്, അമ്മാമ്മോ...അഞ്ചോ എന്ന് കോറസായി അവര്‍ ചോദിച്ചിട്ടും അമ്മ അഞ്ചും കൊടുത്ത് കയറി പോന്നു. ഹും കുടിച്ച് കൂത്താടാന്‍ ഓരോന്ന് ഇറങ്ങി കൊള്ളും. ഹോ ക്രിസ്തുമസ്സ്...ഇവന് ഒക്കെ തണുപ്പത്ത് പാട്ടും പാടി നടന്നില്ലായെങ്കില്‍ യേശു ജനിക്കുമോ? അമ്മ പിറുപിറുത്തു.
പിറ്റേന്ന് രാവിലെയാണു ഞങ്ങള്‍ രസകരമായ സംഭവങ്ങള്‍ കേട്ടത്.
വീട്ടില്‍ നിന്ന് ഇറങ്ങി ഇവര്‍ പല വീടുകളിലും കയറിയിറങ്ങി അവസാനം വാറ്റുകാരി ഓമനയുടെ വീട്ടിലും എത്തി. ഓമന ക്രിസ്തുവിന്റെ ജനന വിവരം അറിഞ്ഞ സന്തോഷത്തില്‍ [പൈസ ലാഭിക്കുകയും ചെയ്യാം, ക്വാളിറ്റിയും അറിയാം] സാക്ഷാല്‍ പുഷ് പുള്ള് വീശി. [പുഷ് പുള്ള് അടിച്ചാല്‍ ആരെങ്കിലും ഉന്തിയാലും, തള്ളിയാലും മാത്രമെ പോവുകയുള്ളു.]ഫാദറായ ബാബുക്കുട്ടിക്ക് ഓമന തന്റെ സ്പെഷ്യല്‍ ഐറ്റമായ വടക്കു നോക്കിയും കൊടുത്തു. വടക്കു നോക്കിയും, പുഷ് പുള്ളും കൂടിയായപ്പോള്‍ ബാബുക്കുട്ടി ഫോമിലായി. കരോളുകാരെയും നയിച്ച് പോകുമ്പോള്‍, ദേ ഗോമതിയുടെ ഒക്കെ വീട്ടിലെ കുളിമുറിയില്‍ വെട്ടം. ഫാദര്‍ ബാബുക്കുട്ടി കരോളുകാരോടെ ഇടയില്‍ നിന്നും അതിവിദഗ്ദമായി മുങ്ങി ഗോമതിയുടെ കുളിമുറി ലക്ഷ്യമാക്കി പൊങ്ങി. വെന്റിലേഷനില്‍ എത്തി പിടിച്ചതും, ഗോമതിയുടെ വീട്ടിലെ പട്ടി, യേശു ജനിച്ച സന്തോഷ വിവരം അറിയിക്കാനാണു ഫാദറിന്റെ ഈ കഷ്ടപ്പാടുകളെന്ന് മനസ്സിലാകാതെ ഫാദറിന്റെ കാലില്‍ കടിച്ചു. ഫാദര്‍ കാലു കുടഞ്ഞതും, ഫാദറിന്റെ പാന്റ് പട്ടിയുടെ വായിലായി. വരയന്‍ നിക്കറും, ചുമന്ന ഉടുപ്പും, തൊപ്പിയും, മിച്ചമായി പട്ടിയുടെ വായില്‍ നിന്ന് രക്ഷപ്പെടാന്‍ ആ വെന്റിലേഷനില്‍ പിടിമുറുക്കിയപ്പോള്‍ കുളിമുറിയിലുണ്ടായിരുന്ന സ്ത്രീ രത്നം ഫാദറിനെ കണ്ട് ശബ്ദം ഉണ്ടാക്കി. അതോടെ ഫാദര്‍ അവിടുന്ന് പിടിവിട്ട് നേരെ പട്ടിയുടെ വായില്‍ ചാടി. എന്നാലും പാന്റില്ലാത്തതിനാല് ഫാദര്‍ ഫ്രീ വിസായില്‍ തന്നെ ഓടി. വടക്കു നോക്കിയും, പുഷ് പുള്ളും അടിച്ച കാരണം ഫാദറിനു അധികം ഓടാനായില്ല. റോഡരുകില്‍ പഞ്ചായത്ത് പൈപ്പും ചുവട്ടില്‍ കാല് തട്ടി വീണു.
ഈ സംഭവങ്ങള്‍ അറിയാതെ കരോളുകാര് അടുത്ത വീട്ടില്‍ ചെന്ന് പാട്ട് പാടി. അപ്പോളാണു കൂട്ടത്തില്‍ ബോധമുള്ള ഒരുത്തനു 'ഫാദര്‍ ഇല്ലായെന്ന്' മനസ്സിലായത്. അവര്‍ പിന്നീട് കൈയില്ലുള്ള പെട്രോള്‍ മാക്സും ഒക്കെ പിടിച്ച് ഫാദറിനെ അന്വേഷിച്ച് നടന്നു. ഏതായാലും അധികം അന്വേഷിക്കേണ്ടി വന്നില്ല. പൈപ്പിന് ചുവട്ടില്‍ ഫാദറിന്റെ കുപ്പായം മാത്രമിട്ട് ഷക്കീലെയെക്കാട്ടിലും വള്‍ഗറായി കിടക്കുന്ന ഫാദറിനെയും പൊക്കി അവര്‍ യാത്രയായി- സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നൂവെന്ന പാട്ടുമായി ......
12 comments:
“അന്‍പതോ നൂറോ എഴുതിക്കോ.
ഈ വീട്ടില്‍ നിന്ന് ഇത്രേമെ കിട്ടുകയുള്ളൂ”....
വ്യക്തവും ശക്തവും ആയ നിലപാട്! :)
“ഹും കുടിച്ച് കൂത്താടാന്‍ ഓരോന്ന് ഇറങ്ങി കൊള്ളും. ഹോ ക്രിസ്തുമസ്സ്...ഇവന് ഒക്കെ തണുപ്പത്ത് പാട്ടും പാടി നടന്നില്ലായെങ്കില്‍
യേശു ജനിക്കുമോ? അമ്മ പിറുപിറുത്തു. ..”
പിറുപിറുത്തല്ലെയുള്ളു !!
ഞങ്ങളുടെ അയലത്തെ പിള്ളാരു സെറ്റ്
നല്ല മത മൈത്രീ ഉള്ളവരാ ചിങ്ങം പിറന്നാല്‍ അവര്‍ വാഴക്കച്ചിയും ചുറ്റി കുമ്മാട്ടിയും പുലിയും ആയി വരും.. അതെ ഗ്രൂപ്പ് തന്നെ ഡിസംബറില്‍ ക്രിസ്മസ് കരോള്‍ ആവും...നബിദിനത്തിനു റാലി പോവാനും നെയ്ച്ചോറ് വയ്ക്കാനും ഇവരു തന്നെ
ശരിക്കും എല്ലാം ആഘോഷിക്കുന്ന ആ കുട്ടികളെ എനിക്കിഷ്ടമാണ്....
സെനൂ നല്ലപോസ്റ്റ് ആലത്തറയിലേ ക്രിസ്മസ് മോടി പിടിപ്പിച്ചതിനു നന്ദി!!
ക്രിസ്മസിന്റെ എല്ലാ മംഗളങ്ങളും ആശംസിക്കുന്നു.
ഫാദര്‍ ഇല്ലാത്ത ഈ ക്രസ്മസ് കരോള്‍ നന്നായിട്ടുണ്ട്.
സങ്കടം
എന്നാലും ക്രിസ്മസ് കരോളുമായി നടക്കുമ്പോൾ എങ്കിലും ഫാദറിനു നല്ല ബുദ്ധി തോന്നീല്ലല്ലോ !രസിപ്പിച്ചൂട്ടോ കരോൾ പുരാണം 1!
ക്രിസ്ത്മസ് ആശംസകള്‍
അമ്മയുടെ ആ ഉറച്ച നിലപാട് കൊള്ളാം.
ഒരു പാട്ടു പോലും പാടി മുഴുമിപ്പിക്കാതെ പൊയ്ക്കളയുന്ന, വെറും കാശു പിരിക്കാന്‍ വേണ്ടിമാത്രം വരുന്ന കരോള്‍ സംഘങ്ങളേ ഇന്ന് വരാറുള്ളു.
ഈ കരോള്‍ കഥ കൊള്ളാം സെനു.
ഗോമതിയുടെ വീട്ടിലെ പട്ടി, യേശു ജനിച്ച സന്തോഷ വിവരം അറിയിക്കാനാണു ഫാദറിന്റെ ഈ കഷ്ടപ്പാടുകളെന്ന് മനസ്സിലാകാതെ ഫാദറിന്റെ കാലില്‍ കടിച്ചു.
കൊള്ളാട്ടാ ഗഡ്യേ.... :) :)
:)
happy xmas
കൊള്ളാം കേട്ടോ
കൊള്ളാം. രസികൻ പോസ്റ്റ്
ക്രിസ്മസ് കഥ കലക്കി...എന്റെ വീട്ടിലും ഈ കരോള്‍ വരുമ്പോ അമ്മ അഞ്ചു രൂപയെടുത്ത് വീശും.നാണക്കേട് കാരണം,അന്നൊക്കെ,ഞാന്‍ ഈ വീട്ടിലെ അല്ലേ..എന്ന മട്ടില്‍ നില്‍ക്കാറുണ്ട്.വലുതായപ്പോഴല്ലേ..ഇവന്മാരുടെ തട്ടിപ്പും, കുടിച്ചു പൂത്തിരി കത്തിച്ചു വരുന്ന ക്രിസ്മസ് ഫാദര്‍ ന്റെയും ഉള്ളിലിരിപ്പും പിടികിട്ടിയത്.
നല്ല പോസ്റ്റ് സെനു ചേട്ടാ..
പാവം ഷക്കീല ഫാദര്‍,പുഷ് പുള്‍ ഇടിച്ചാല്‍ ആരായാലും വീണു പോവില്ലെ ?
Post a Comment