ഓണമൊക്കെ കഴിഞ്ഞ് എല്ലാവരും ആല്‍ത്തറയില്‍ വെടിവട്ടം പറഞ്ഞിരിക്കുകയല്ലേ ? അക്കൂട്ടത്തില്‍ കാര്യമാത്രപ്രസക്തമായ എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കണമെന്ന് തോന്നുന്നില്ലേ ? ഇന്നത്തെ വിഷയം ഇതാണ്.
ഇന്ത്യാമഹാരാജ്യത്തിന് ഭാരതം എന്ന പേര് വീഴാനുള്ള കാരണമെന്ത് ?
ഈ വിഷയത്തില്‍ എല്ലാ ഭാരതീയരുടേയും അഭിപ്രായം പ്രതീക്ഷിക്കുന്നു. ആരോഗ്യപരമായ നല്ലൊരു തര്‍ക്കത്തിനുള്ള എല്ലാ ചേരുവകളും ഈ വിഷയത്തിലുണ്ട്. എല്ലാവരും അവരവര്‍ക്ക് അറിയുന്ന ചരിത്രവും, പുരാണവുമൊക്കെ ആര്‍ത്തറയില്‍ നിരത്തൂ.
ഇന്ത്യാമഹാരാജ്യത്തിന് ഭാരതം എന്ന പേര് വീഴാനുള്ള കാരണമെന്ത് ?
ഈ വിഷയത്തില്‍ എല്ലാ ഭാരതീയരുടേയും അഭിപ്രായം പ്രതീക്ഷിക്കുന്നു. ആരോഗ്യപരമായ നല്ലൊരു തര്‍ക്കത്തിനുള്ള എല്ലാ ചേരുവകളും ഈ വിഷയത്തിലുണ്ട്. എല്ലാവരും അവരവര്‍ക്ക് അറിയുന്ന ചരിത്രവും, പുരാണവുമൊക്കെ ആര്‍ത്തറയില്‍ നിരത്തൂ.
45 comments:
പുരാണത്തില്‍പ്പറയുന്നത് പ്രകാരം,രാമന്‍ കാട്ടില്‍പ്പോയ സമയത്ത് അയോദ്ധ്യ ഭരിച്ചിരുന്നത് ഭരതനാണല്ലോ ? അതാണോ ഈ പേര് വീഴാനുള്ള കാരണം ? അതോ മറ്റ് വല്ല കാരണങ്ങളുമാണോ ഇതിന് പിന്നില്‍ ?
(ഒരു തര്‍ക്കം തുടങ്ങിവെക്കാന്‍ വേണ്ടി ഞാനൊരു ചൂണ്ടയിടുന്നു)
പുരാണത്തിലെ ഭരതന്‍ നിരക്ഷരന്‍ പറയുന്ന രാമന്റെ അനുജന്‍ ഭരതനല്ല. ദുഷ്യന്തന്റെയും ശകുന്തളയുടെയും മകന്‍ ഭരതനാണ്. (മഹാഭാരതം എന്ന ഇതിഹാസം അയാളുടെ അനന്തരാവകാശികളുടെ കഥയും)
തെക്കേ സമുദ്രം മുതല്‍ വടക്ക് ഹിമാലയം വരെ ഉള്ള പ്രദേശം ഭാരതവര്‍ഷം ആണെന്നും ഇവിടുത്തെ നിവാസികള്‍ ഭാരതീയരാണെന്നും വിഷ്ണുപുരാണം പറയുന്നുണ്ട്. ഏ ഡി ഒന്നാം നൂറ്റാണ്ടിനടുത്താണ് അതിന്റെ രചനാകാലം എന്ന് കരുതപ്പെടുന്നു. തെക്ക് കടല്‍ മുതല്‍ വടക്ക് ഹിമാലയം വരെ ഒരു ഒറ്റരാജ്യം എന്ന സങ്കല്പം ഉണ്ടായിരുന്നെങ്കില്‍ തന്നെ അത് അത്ഭുതകരമാണ്. ഏതായാലും ഈ ഭാരതവര്‍ഷത്തെ ആദ്യമായി രാഷ്ട്രീയമായി യോജിപ്പിച്ചത് ഭരതന്‍ (ദുഷ്യന്തപുത്രന്‍) ആണെന്നാണ് ഐതിഹ്യം.
ബ്രിട്ടീഷുകാരാണ് ഇന്ത്യ ഉണ്ടാക്കിയതെന്ന് ചിത്രകാരന്‍ ഇന്നലെക്കൂടി പറഞ്ഞതേയുള്ളൂ. വിഷ്ണുപുരാണം ഇനി അവരെങ്ങാനും എഴുതിയതാണോ ആവോ
ദുഷ്യന്തന്റെയും ശകുന്തളയുടെയും മകനായ ഭരതന്‍ ഭരിച്ചിരുന്ന രാജ്യം എന്നൊരു കഥയാണു ഞാന്‍ കേട്ടിട്ടുള്ളതു്.
ഭാരതം അല്ല ഫാരതം ആണ് കറക്റ്റ്. ജയഫാരതി, സുബ്രമാന്യഫാരതി, സുനില്‍ ഫാരതി മിട്ടല്‍ തുടങ്ങി ഒട്ടേറെ ഫാരതിമാര്‍ ഉള്ളത് കൊണ്ടാണ് ഇന്ത്യക്ക് ഫാരതം എന്ന പേരു കിട്ടിയത്.
അതു ശരി, അതിനിടയ്ക്കു ഗുപ്തന്‍ അതു തന്നെ പറഞ്ഞോ? :)
ഗുപ്തന്‍ സാറേ ,ബ്രിട്ടീഷുകാര്‍ ഇന്ത്യ ഉണ്ടാക്കിയെന്നത് ചിത്രകാരന്‍ പറഞ്ഞത് ശരിയാണ് കാരണം അവരല്ലേ ഇന്ത്യയെന്നും പാക്കിസ്ഥാന്‍ എന്നും രണ്ടായി തിരിച്ചത് :)
ഭാരതം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കി എന്ന് പറഞ്ഞില്ലല്ലോ :) ചിത്രകാരന്‍ ആരാ മ്വോന്‍ ..
നിരക്ഷരാ ചൂണ്ട ഇടാന്‍ ഞാനും ഉണ്ടേ :)
സൂര്യവംശജനായ മറ്റൊരു രാജാവിന്റെ കഥ ഭാഗവതത്തിലും ഉണ്ട്. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥങ്കരനായി കരുതപ്പെടുന്ന റ്ഷഭദേവന്റെ പുത്രന്‍; ബാഹുബലി (ഗോമതേശ്വര്‍ ഫെയിം)യുടെ സഹോദരന്‍. ഇദ്ദേഹമാണ് ആദ്യ ഭാരതചക്രവര്‍ത്തി എന്നും പറയപ്പെടുന്നുണ്ട്.
ഒരു ചിന്ന ഗവേഷണം നടത്തി :)
അജനാഭം നാമൈതദ്വര്‍ഷം ഭാരതം ഇതി യത ആരഭ്യ വ്യപദിശന്തി [ഭാഗവതം 5.7.3] അജനാഭം (നാഭി എന്ന രാജവിന്റെ പേരില്‍: ഭാഗവതം 5.3) എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശം (ഭരതന്റെ ഭരണത്തിനുശേഷം) ഭാരതവര്‍ഷം എന്ന് വിളിക്കപ്പെട്ടു. ഇവിടെ പറയുന്ന ഭരതന്‍ മഹാഭാരതത്തിലെ ഭരതനല്ല; സൂര്യവംശജനായ ഭരതനാണ്.
മഹാഭാരതത്തിലെ ഭരതന്‍ ചന്ദ്രവംശജനായ അത്രിയുടെ കുലത്തില്‍ ജനിച്ച ദുഷ്യന്തന്റെ മകന്‍ ആണ്. മഹാഭാരതം ആദി പര്‍വത്തില്‍ ഭരതനെക്കുറിച്ച് വന്‍ കാര്യങ്ങള്‍ പറയുന്നുണ്ട്: ഭൂമിമുഴുവന്‍ കീഴടക്കിയ ആദ്യത്തെ ചക്രവര്‍ത്തി/സാര്‍വഭൌമന്‍ എന്നൊക്കെ. പക്ഷെ ഭാരതം എന്ന പേരിനെക്കുറിച്ച് പരാമര്‍ശമില്ല. പക്ഷെ ഡൊണാള്‍ഡ് മക്കെന്‍സിയുടെ ഇന്‍ഡ്യന്‍ മിത്ത് ആന്‍ഡ് ലെജന്‍ഡ് ഒന്‍പതാം അദ്ധ്യായത്തില്‍ When Dushyanta died, Bharata became king. Great was his fame, as befitted a descendant of Chandra. 1 He was a mighty warrior, and none could withstand him in battle; he made great conquests, and extended his kingdom all over Hindustan, which was called Bharatavarsha. എന്നു പറയുന്നുണ്ട്. അധാരം എന്താണെന്ന്‍ ഉറപ്പില്ല. (ആ കഥയാണ് പക്ഷെ, ആദ്യം ഓര്‍മ വന്നത്.)
അപ്പോള്‍ ഭാഗവതത്തിലെയും വിഷ്ണുപുരാണത്തിലെയും പരാമര്‍ശങ്ങള്‍ -അതായത് സൂര്യവംശജനായ ഭരതനെക്കുറിച്ചുള്ളത് - ആണ് പേരിനുകാരണമായത് എന്നതായിരിക്കും കൂടുതല്‍ പഴക്കമുള്ള കാഴ്ചപ്പാടെന്ന് തോന്നുന്നു. മഹാഭാരതത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന അഭിപ്രായം പേരിലെ സാമ്യം കൊണ്ട് ഉണ്ടായതാവാം
ഗുപ്താ,
ഈ സൂര്യവംശജന്‍ എന്നു പറയുമ്പോള്‍ രാമന്റെ അനിയനോ അതോ മറ്റേ ചങ്ങായിയോ (ഋഷഭദേവന്റെ മകന്‍)?
ഗുപ്തന്‍ - അഭിപ്രായങ്ങള്‍ക്കും വിവരങ്ങള്‍ തപ്പിയെടുത്തതിനും വളരെ നന്ദി. എന്റെ ഒരു വലിയ സംശയമായിരുന്നു ഈ പോസ്റ്റിനാധാരം.
വൃഷഭതീര്‍ത്ഥങ്കര്‍ക്ക് യശസ്വതി എന്ന ഭാര്യയില്‍ ഉണ്ടായ 100 ആണ്‍മക്കളില്‍ ഒരാളായ ഭരതന്‍ ഭരിച്ചിരുന്നതുകൊണ്ടാണ് ഭാരതം എന്ന പേര് ഈ രാജ്യത്തിന് വീണതെന്ന് ജൈനമതസ്തന്‍ സമര്‍ത്ഥിക്കുന്നു. ജൈനമതം ശോഷിച്ച് ശൈവ-വൈഷ്ണവ മതങ്ങള്‍ വളര്‍ന്നുവരുന്ന കാലത്ത് ഈ രണ്ട് ഭരതന്മാരേയും കൃത്യമായി തിരിച്ചറിയാതെ പോയതുകൊണ്ടാണ് ദുഷ്യന്തന്റെ മകനായ ഭരതന്റെ പേരില്‍ ഈ പ്രശസ്തി അറിയപ്പെട്ടതെന്നും ഭാഷ്യമുണ്ട്.
എനിക്കറിയേണ്ടത്, ഈ വിഷയത്തില്‍ ചരിത്രകാരന്മാര്‍ എവിടെയെങ്കിലും ഒരു ധാരണയില്‍ എത്തിയിട്ടുണ്ടോ എന്നാണ് ?
അതോ ഇതെല്ലാം ചരിത്രമല്ലാതെ പുരാണമായിട്ടാണോ കണക്കാക്കപ്പെടുന്നത് ?
ഉമേഷ് - സൂര്യവംശജന്‍ ഭരതന്‍ എന്നുപറയുന്നത് വൃഷഭതീര്‍ത്ഥങ്കറുടെ മകനെത്തന്നെയാണെന്ന് തോന്നുന്നു.
ഗുപ്തന്‍ - രാമന്റെ അനുജന്‍ ഭരതന്‍ ഏത് വംശമാണ് ?
വൃഷഭന്‍ ആണോ ഋഷഭന്‍ ആണോ ശരി ?
ഭരതമുനി എന്നൊരു കഥാപാത്രമുണ്ടല്ലോ ? അദ്ദേഹവുമായി ഈ സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി കേട്ടിട്ടുണ്ടോ ?
ഈ ഭരതമുനി എന്ന കക്ഷി ഒരു രാജാവോ മറ്റോ ആയിരുന്നിട്ട് പിന്നെ മുനി ആയതാണോ ?
നിരക്ഷരാ,
ഈപ്പറഞ്ഞതൊക്കെ പുരാണമാണു്. ചരിത്രകാരന്മാര്‍ ഇവരെപ്പറ്റി എന്തെങ്കിലും പറയുമെന്നു തോന്നുന്നില്ല.
രാമനും സൂര്യവംശത്തില്‍ പിറന്നവന്‍ തന്നെ. ത്രേതായുഗത്തില്‍. മറ്റേ ഭരതന്‍ വളരെക്കാലത്തിനു ശേഷമാവണം. അഗ്നിപര്‍ണ്ണനോടുകൂടി സൂര്യവംശം നശിച്ചു എന്നാണു കാളിദാസന്‍ രഘുവംശത്തില്‍ പറയുന്നതു് എന്നാണൊരു ഓര്‍മ്മ. തെറ്റായിരിക്കാം.
ഭരതമുനി വേറേ ആള്‍. നാട്യശാസ്ത്രം എഴുതിയ ആള്‍. പറവൂര്‍ ഭരതന്‍, ഒ. ഭരതന്‍ എന്നിവരും വേറേ ആളുകളാണു്.
ഭരതമുനിയുടെ പൂര്‍വ്വകഥകള്‍ പിടിയില്ല. വിക്കിപീഡിയൈല്‍ കാണുമായിരിക്കും.
ഒന്നൂടെ തപ്പിയപ്പോള്‍ കിട്ടിയത്
--------------------------------
മനുവിന്റെ പൌത്രനായ ഭരതന് തന്റെ പിതാവ് വൃഷഭരാജാവ് രാജ്യത്തെ കൊടുത്തു. ഭരതന്‍ ദീര്‍ഘകാലം രാജ്യം ഭരിച്ചു. ഉത്തമ നിലയിലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സ്മരാണാര്‍ത്ഥമായി ഇന്ത്യാരാജ്യത്തിന് ഭാരതമെന്ന പേര്‍ സിദ്ധിച്ചു. വൃഷഭവര്‍ഷമെന്ന് പേരിടേണ്ടതായിരുന്നു. എന്നാല്‍ ഇങ്ങനെയുള്ള ശ്ലാഘനയ്ക്ക് വൃഷഭന്‍ സമ്മതിച്ചിരിക്കയില്ല.
ബ്രഹ്മപുരാണത്തില്‍ മാത്രം ദുഷ്യന്തരാജാവിന്റെ മകന്‍ ഭരതന്റെ നാമധേയത്തില്‍ നിന്നാണ് ഭാരതമെന്ന പേര് വന്നതെന്ന് വിവരിക്കുന്നു.
എന്റമ്മോ ...ഇത് കൈവിട്ട് പോകുമോ ?
ഗുപ്തനെവിടെ ? ഗുപ്താ രക്ഷിക്കൂ... :) :)
ഓ:ടോ:- ഉമേഷ്....“പറവൂര്‍ ഭരതന്‍, ഒ. ഭരതന്‍ എന്നിവരും വേറേ ആളുകളാണു് “ അതുവായിച്ച് ചിരിച്ച് വയറ് കല്ലായി മാഷേ.. :) :)
ഭാരതം എന്ന പേര്‍ ഉണ്ടായത് ഒരു ഭരതന്റെ ഭരണ മുഖേന തന്നെ..
ഗുപ്തന്‍ജി പറഞ്ഞതുപോലെ ദുഷ്യന്തന്റെയും, ശകുന്തളയുടെയും മകനായ ഭരതന്റെ പേരിലാണ് ഇന്നത്തെ ഭാരതം അറിയപ്പെടുന്നതെന്നു വായിച്ചിട്ടുണ്ട്.
ശ്രിരാമന്റെ അനുജനായ ഭരതന്‍ ഭരിച്ചതിനാലാണ് ഭാരതമെന്ന പേരുണ്ടായതെന്നും പുരാണത്തിലെവിടെയോ വായിച്ചതായി ഓര്‍മിക്കുന്നു...
അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്തിന്റെ പേരിലാണ് ഭാരതം എന്നറിയപ്പെട്ടത് എന്ന് പുരാണത്തില്‍ വായിച്ചതായി ഓര്‍മിക്കുന്നു..
കമന്റ് സ്വല്‍പം വലുതായതു കൊണ്ട് ഒരു പോസ്റ്റാക്കുന്നു
ജടഭരതന്‍ എന്ന ഒരു കഥാപാത്രത്തിന്റെ കഥയുണ്ട്.
ഒരു ബ്രാഹ്മണന് ജനിച്ച നാലു മക്കളില്‍ നല്ല ആരോഗ്യം ഉണ്ടെങ്കിലും ഒരു മുനിയെ പോലെ ജീവിയ്ക്കുന്ന ഒരുവന്‍.
ആഹാരം കൊടുത്താല്‍ കഴിക്കും . കൊടുത്തില്ലെങ്കില്‍ ചോദിയ്ക്കുക പോലും ഇല്ല .
എല്ലാ ജോലികളും ചെയ്യും യാതൊരു പരാതിയും ഇല്ല എന്നല്ല മൗനത്തിലായിരിക്കും എല്ലായ്പ്പോഴും.
യാതൊരു കാര്യവും ആവശ്യപ്പെടുകയില്ല. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കര്യം.
ഒരിക്കല്‍ അദ്ദേഹം വഴിവക്കില്‍ ഇരിക്കുന്നു.
ആ ദേശത്തെ രാജാവ് ഗുരുവിനെ തേടിയുള്ള യാത്രയില്‍ കപിലന്റെ അടുത്തു പോകുന്ന സമയത്ത്
രാജാവിന്റെ പല്ലക്കു ചുമക്കുവാന്‍ ആളു കുറവായതിനാല്‍ ആരോ ഇദ്ദേഹത്തെ വിളിച്ചുകൊണ്ടു വന്നു.
മറ്റു മൂന്നു പേരും സാധാരണ പല്ലക്കു ചുമട്ടുകാര്‍.
ജടഭരതന്‍ നടക്കുമ്പോള്‍ വഴിയിലിള്ള ഉറുമ്പു പോലെയുള്ള ജന്തുക്കള്‍ക്കു പോലും തന്റെ പാദസ്പര്‍ശത്താല്‍ അപകടം വരാതെ ഇരിക്കുവാന്‍ നോക്കിയും ചാടിച്ചാടിയും ആണ് നടന്നിരുന്നത്. അതിനാല്‍ പല്ലക്കിലിരുന്ന രാജാവിന് ദേഷ്യം വരികയും നിന്നെ ഞാന്‍ മര്യാദ പഠിപ്പിക്കുന്നുണ്ട്" എന്ന പോലെയുള്ള ചില " വാക്കുകള്‍ ഉച്ചരിക്കുകയും ചെയ്തു.
ഇതുകേട്ട ജടഭരതന്‍ തന്നെ എന്നു വച്ചാല്‍ തന്റെ ശരീരത്തെയാണോ , അതോ ആത്മാവിനെയാണോ മര്യാദ പഠിപ്പിക്കുന്നത് എന്ന രീതിയില്‍ ചില ചോദ്യങ്ങള്‍ അങ്ങോട്ടു ചോദിച്ചു.
തുടര്‍ന്ന് രാജാവും ഇദ്ദേഹവും തമ്മില്‍ നടന്ന വാഗ്വാദത്തില്‍ നിന്നും ഇദ്ദേഹം അസാമാന്യജ്ഞാനിയായ ഒരു വ്യക്തിയാണെന്നു മനസ്സിലായി
തുടര്‍ന്ന് ഗുരുവായി ഇദ്ദേഹം മതി , താന്‍ ഇനി കപിലന്റെ അടുത്ത് പോകുന്നില്ല എന്നു തീരുമാനിച്ച് അദ്ദേഹം പല്ലക്കില്‍ നിന്നിറങ്ങി ജടഭരതന്റെ പാദത്തില്‍ വീണു വണങ്ങി.
അപ്പോള്‍ ജടഭരതന്‍ പറയുന്നുണ്ട് രണ്ടു ജന്മങ്ങള്‍ക്കു മുമ്പ് പതിനായിരത്തില്‍ പരം വര്‍ഷങ്ങള്‍ അജനാഭവര്‍ഷം ഭരിച്ച ഭരതനാണ് താന്‍ എന്നും തന്റെ ഭരണം നിമിത്തമാണ് അജനാഭവര്‍ഷത്തിന് ഭാരതം എന്ന പേരു ലഭിച്ചതെന്നും. ഈ കഥ ഭാഗവതം മൂലത്തിലുണ്ട്. (ഇവിടെ ഒരു തത്വം കൂടി കാണിക്കുന്നു - ഗംഭീരനായി ഭാരതം ഭരിച്ച രാജാവായിട്ടും ഭാവിയില്‍ പല്ലക്കു ചിമക്കേണ്ടി വരുന്ന അവസ്ഥ)
ആ ഭരതന്‍ ഋഷഭന്റെ പുത്രനാണ്.
എന്നാല്‍ ശകുന്തളയുടെ പുത്രനായ ഭരതന്‍ ഭരിച്ചതുകൊണ്ടാണെന്ന് വേറൊരു മതവും ഉണ്ട്.
ഹഹ ഉമേഷ്ജീ കിടു ചോദ്യം
ഇക്ഷ്വാകുവിന്റെ (സൂര്യപുത്രന്‍ വൈവസ്വത മനുവിന്റെ സഹോദരപുത്രന്‍) വംശത്തില്‍ തന്നെ നാഭി എന്ന രാജാവിന്റെ പുത്രനായാണ് ഋഷഭദേവന്‍ ജനിച്ചതായാണ് ജൈനലിഖിതങ്ങളും പുരാണങ്ങളും. എന്നാല്‍ ഇക്ഷ്വാകുവില്‍ നിന്ന് രാമന്‍ വരെയുള്ള ജീനിയോളജി അടയാളപ്പെടുത്തുംപ്പോള്‍ അതില്‍ നാഭിയോ ഋഷഭദേവനോ ഭരതനോ ഇല്ല. രാമന്റെ കാലവും ഭാരതയുദ്ധവും ഒക്കെ കഴിഞ്ഞ് ബുദ്ധന്റെ സമകാലികനായിരുന്നു പ്രസേനജിത്ത് ഉള്‍പടെ 122 രാജാക്കന്മാരുടെ ലിസ്റ്റ് ഇവിടെ.
പ്രശ്നം ഭാഗവതം 4.8.7 മുതലാണ് തുടങ്ങുന്നത്. ഇക്ഷ്വാകു മുതല്‍ പൃഥുവരെ ആ ലിസ്റ്റില്‍ ഉള്ളവര്‍ ഭാഗവതത്തില്‍ ഇല്ല. 4.8.7 അനുസരിച്ചു ബ്രഹ്മാവില്‍ നിന്ന് സ്വയംഭൂവായ മനുവിന് രണ്ടുപുത്രന്മാര്‍. ഉത്താനപാദനും പ്രിയവൃതനും. അതില്‍ ഉത്താനപാദന്റെ പുത്രന്‍ ധ്രുവന്‍. ഈ ധ്രുവന്റെ വംശത്തില്‍ ഉണ്ടായ വേനന്‍ എന്ന രാജാവിന്റെ ശരീരത്തില്‍ നിന്നാണ് പൃഥു ജനിക്കുന്നത്. ആ പൃഥുവിന്റെ വംശപരമ്പരയിലാണ് ഹരിശ്ചന്ദ്രനും പിന്നീട് രഘുവും ജനിക്കുന്നത്. അതിനുശേഷം സൂര്യവംശം രഘുവംശം എന്ന് അറിയപ്പെടാന്‍ തുടങ്ങി.
ഭാഗവതത്തില്‍ കഥ തിരിയുന്നത് പ്രിയവൃതനില്‍ നിന്നാണ്. പഞ്ചമസ്കന്ദം ആരംഭിക്കുന്നതുതന്നെ പ്രിയവൃതനില്‍ നിന്നാണ്. പ്രിയവൃതന്റെ പൌത്രനാണ് ഞാന്‍ പറഞ്ഞ ഭരതകഥയിലെ നാഭി. ആ നാഭിയുടെ പുത്രനാണ് ഋഷഭദേവന്‍. അദ്ദേഹത്തിന്റെ മക്കളായിട്ടാണ് ഭരതനും ബാഹുബലിയും ഒക്കെ. തലമുറകളുടെ കണക്ക് നോക്കിയാല്‍ പൃഥുവിനും മുന്നേ ആണ് ഭരതന്‍ വരുന്നതെന്ന് കൂട്ടണം. (കാരണം ധ്രുവനും പൃഥുവിനും ഇടയില്‍ ഒരു മനു മാറുന്നുണ്ട്.)
ഭാഗവതം സൂര്യവംശത്തിന്റെ രണ്ടുപിരിവുകളിലാണ് രഘുവംശത്തെയും ആദ്യത്തെ ഭരതനെയും കൊണ്ടുവരുന്നതെന്ന് മാത്രം പറയാം. ബാക്കി ഉള്ള കാലഗണനകളൊക്കെ അടുത്താരോ മഹാബലി ഭരിച്ചിരുന്ന കേരളം പരശുരാമന്‍ എങ്ങനെ സൃഷ്ടിച്ചു എന്നതുപോലെയുള്ള ചോദ്യങ്ങളില്‍ വന്നു കുരുങ്ങും.
പലദേശങ്ങളില്‍ പലവംശങ്ങളില്‍ രൂപപ്പെട്ട പാരമ്പര്യങ്ങള്‍ ഒരുമിച്ചുകോര്‍ക്കാനുള്ള ശ്രമങ്ങളാണ് പുരാണങ്ങള്‍ എല്ലാം. ചരിത്രത്തെപ്പോലെ എല്ലാ തുണ്ടുകളും ഒരുമിച്ചടുക്കിയാല്‍ ഒത്തുകൂടുന്ന ജിഗ്സോ പസില്‍ അല്ല അത്. ഭാഗവതത്തിന്റെ പിന്നിലുള്ള മൂലകഥയില്‍ നിന്ന് ജൈനമതത്തിലേക്ക് വളര്‍ന്ന ഭരതന്റെ കഥയും രാമായണത്തിലേക്ക് വളര്‍ന്ന വൈഷ്ണവധാരയും പിന്നീട് പലരൂപങ്ങളിലും പല ഉപകഥകളിലും കൂടി വികസിച്ചാണ് മഹാഭാരതത്തില്‍ എത്തുന്നത്. അതിനെ എല്ലാം കൂടി ഒരു ചരടില്‍ കോര്‍ക്കാനുള്ല ശ്രമമാണ് ഞാന്‍ ആദ്യം തന്ന ലിസ്റ്റ്. അത് രഘുവംശത്തെ അധികരിച്ച് ചെയ്തതാണ്. അക്കാലമായപ്പോഴേക്കും ജൈനമതം വൈഷ്ണവധാരയില്‍ നിന്ന് പൂര്‍ണമായും വിട്ടെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. ഋഷഭദേവനെ പേരെടുത്തുപറയേണ്ട ആവശ്യം കാളിദാസനില്ല.
മൂന്നു ഭരതന്മാര്‍ -ഋഷഭപുത്രന്‍ ദശരഥപുത്രന്‍ ശന്തനൂപുത്രന്‍ - മൂന്നുപേരും മൂന്നുയുഗങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നതെന്ന് ഊഹിക്കാനും ന്യായമുണ്ട്. ആദ്യ ഭരതന്റെ പ്രപിതാമഹന്റെ കഥയോട് ചേര്‍ത്താണ് ദക്ഷന്റെ കഥ ഒക്കെ വരുന്നത്. ദശരഥപുത്രന്‍ ത്രേതായുഗത്തിലും ശന്തനു ദ്വാപരയുഗത്തിലും അല്ലേ..
യുഗങ്ങളില്‍ വളഞ്ഞുചുറ്റിവരുന്ന സമയക്രമത്തില്‍ എപ്പോഴും സൂര്യവംശജനായ ഒരു ചക്രവര്‍ത്തി ഭാരതത്തെ ഒരു കുടക്കീഴിലാക്കുന്നു എന്നാണെങ്കില്‍...
ഏതായാലും ഹിമവാന്‍ മുതല്‍ സമുദ്രം വരെ ഒരൊറ്റ പൊളിറ്റിക്കല്‍ എന്റിറ്റി എന്ന സങ്കല്പം അക്കാലത്തുണ്ടായിരുന്നു എന്നത് ചരിത്രത്തിലേക്ക് ഒരു നല്ല സൂചനയാണ്. പല രാജാക്കന്മാരായി തിരിഞ്ഞു നിന്ന ചരിത്രത്തിന് വിരുദ്ധമല്ല അത്. ചക്രവര്‍ത്തിക്ക് കീഴില്‍ എല്ലാ ദേശങ്ങള്‍ക്കും അവരുടെ തനിമയുള്ള ഭരണസംവിധാനങ്ങള്‍ ഉണ്ടായിരുന്നു എന്നു തന്നെയാണ് പുരാണങ്ങള്‍ പറയുന്നത്.
ഇന്ത്യമുഴുവന്‍ വരുന്ന വലിയ സാമ്രാജ്യമൊക്കെ ഒരുപക്ഷേ മോഹമായിരിക്കാം. എന്കിലും രഘുരാമന്‍ നാടുവിട്ടോടി ലങ്കവരെ എത്തുന്നതില്‍ നിഷേധിക്കാനാവാത്ത പൊളിറ്റിക്കല്‍ ഇന്റഗ്രേഷന്റെ സൂചനയുണ്ട്. അത്തരം കുഞ്ഞുകുഞ്ഞുസൂചനകളേ ഐതിഹ്യങ്ങളില്‍ നിന്ന് പെറുക്കിക്കൂട്ടാവുന്ന ചരിത്രമായുള്ളൂ എന്നുതോന്നുന്നു.
ഗഹനമായ വിഷയം.
പഠിക്കാനൊരവസരം കിട്ടിയതില്‍ നന്ദി.
ശകുന്തളയുടേയും ദുഷ്യന്തന്റേയും മകനായ ഭരതന്‍ ഭരിച്ചതുകൊണ്ടാണ് ഭാരതം ആയതെന്നാണു് മനസ്സിലാക്കിയിട്ടുള്ളതു്.
ഗുപ്തന്‍ ജീ, ഉമേഷ് ജീ എന്റെ തലേന്ന് പുക വരുന്നു. എനിയ്ക്കും പറയണോന്നുണ്ട്, അതിക്രമമായാലോന്ന് പേടിച്ചിട്ടാ
നീരൂ, ഇത്രയ്ക്ക് വേണാരുന്നോ?
ഭാരതം എന്നത് ഒരു ഭാവന മാത്രമായിരുന്നു. തെക്കോട്ട് ഇങ്ങനെയൊരു മഹാസാമ്രാജ്യമെന്ന തോന്നലും ഇല്ലായിരുന്നു. സംഘം കൃതികളിലൊന്നും ഇങ്ങനെയൊരു മഹാസാമ്രാജ്യം എന്ന ചിന്തയേ ഇല്ല. ഹുഊയെന്‍ സാങും മാര്‍ക്കോ പോളോയും ‘ഭാരതം’ കണ്ടതായിട്ട് എഴുതിയിട്ടില്ല.
ഇതിഹാസവും ഭൂമിശാസ്ത്രവുമായി ബന്ധിപ്പിക്കാന്‍ അതിരുവിട്ട ഭാവന തന്നെയാണ് അതിരുകള്‍ ചമയ്ക്കുന്നത്. രാമായണത്തിലെ ലങ്ക സിലോണ്‍ ആയിരിക്കണമെന്നില്ല എന്ന് ഒരുപാട് വാദങ്ങള്‍ വന്നിട്ടുള്ളതാണല്ലൊ.
മഹാഭാരതകഥ പടര്‍ന്നു പ്രചരിച്ചപ്പോള്‍ താന്താങ്ങളുടെ പ്രദേശത്താണ് ഇതില്‍ ചില ഭാഗങ്ങള്‍ ഷൂട് ചെയ്തിരുന്നതെന്ന് വിശ്വസിച്ചു പോയിട്ടുണ്ട്. ഭാരതം എന്നൊരു സ്വപ്നലോകം അങ്ങനെയായിരിക്കണം ഉരുത്തിരിഞ്ഞത്.
പൊളിറ്റിക്കല്‍ ഇന്റെഗ്രേഷന്‍ ബ്രിട്ടീഷ്കാരുടെ കാലത്ത് തെക്കുള്ളവര്‍ “ഭാരതിയാര്‍” എന്നൊക്കെയുള്ള പേര്‍ ഏറ്റെടുത്തു ഉണ്ടാക്കിയതാണ്. അല്ലെങ്കില്‍ വടക്കു കുഞ്ഞുരാജ്യങ്ങള്‍ ഭരിച്ചിരുന്ന ഭരതന്മാരെ ഇവിടെ ആരും മൈന്‍ഡ് ചെയ്യുകയില്ലായിരുന്നു.
മറ്റുള്ള രാജ്യങ്ങളുടെ വേസ്റ്റുകൾ,‘ഭാരങ്ങൾ’-താങ്ങാനുള്ളവരാണ് നമ്മൾ എന്ന് വിദേശികൾക്ക് പണ്ടേ അറിയാമായിരുന്നു.അങ്ങനെ അവർ ഇട്ട പേരാണ് ഞങ്ങളുടെ ഭാരം താങ്ങാനുള്ള സ്ഥലം-ഭാരതം-എന്നത്.
സ്വാമി ദയാനന്ദസരസ്വതിയുടെ ‘സത്യാർത്ഥപ്രകാശ്’ എന്ന വിഡ്ഡിപ്പുസ്തകത്തിൽ,ഭാരതത്തിന്റെ ഭൂമിശാസ്ത്രം വടക്ക് ഹിമാലയത്തിനും തെക്ക് വിന്ധ്യപർവ്വതത്തിനും കിഴക്ക് ബ്രഹ്മപുത്രക്കും പടിഞ്ഞാറ് സിന്ധുനദിക്കും ഇടക്കു കിടക്കുന്ന ഭൂമി എന്നാണ്.ദക്ഷിണഭാരതവും,ബ്രഹ്മപുത്രക്കു കിഴക്കുള്ള പൂർവ്വഭാരതവും ഇതിൽ പെടുന്നതേയില്ല!
മൌലികവാദികൾക്ക് ഭൂമിശാസ്ത്രത്തെ അവർക്കിഷ്ടമുള്ള പോലെ വ്യാഖ്യാനിക്കാം!
അറിവില്‍ രമിക്കുന്നസ്തലമെന്നോ അറിവില്‍ രമിക്കുന്നവരുടെ സ്തലമെന്നോ അര്‍ഥം ഭാരതത്തിനില്ലേ. ആരോ അങ്ങനെ പറഞ്ഞതായോര്‍ക്കുന്നു.
നീരൂ കുറെ നേരമായി വായിക്കുവാ
എന്റെ വെളിവ്കേട് എല്ലാരും അറിയണ്ടല്ലൊഎന്നു കരുതി
മൌനം വിദ്വാനു ഭൂഷണം ...
ഇങ്ങനെ എങ്കിലും ഞാന്‍ വിദ്വാനാവട്ടെ
വളരെ നല്ലാ പോസ്റ്റ് !!
കലിയുഗേ, പ്രഥമേ പാദേ, ജംബോദ്വീപേ, ഭാരതവര്‍ഷേ എന്നാണ് ബ്രാഹ്മണരുടെ ഇടയിലെ ഒരു മന്ത്രം തുടങ്ങുന്നത്.
ഇത് ഓഫ്...
ജടഭരതന്‍ എന്ന വാക്കു കണ്ടപ്പോള്‍ തൃശ്ശൂരില്‍ ഹിപ്പികളെ വിളിക്കുന്ന പേര്‍ ഓര്‍മ്മ വന്നു..ജടപരത്തി..:)
ഭരതന്റെ ദേശം എന്ന നിലക്കാണ് ഭാരതം എന്ന പേര്
വന്നത് എന്നാണ് എനിക്ക് തോന്നുന്നത്
ഹോ എന്തൊരു സമാധാനം. ഈയോരു പേരുവിഷയത്തിലെങ്കിലും മസിലുപിടുത്തമില്ലാതെ മിതത്വത്തോടെ എല്ലാവരും കാര്യങ്ങള്‍ പറഞ്ഞല്ലൊ. വിഷയാവതാരകന് അഭിനന്ദനം.
എതിരന്‍ മാഷേ
ആ സൂചനകള്‍ക്ക് നന്ദി. അഖണ്ഡഭാരതം എന്നത് ഒരു ഇമ്പീരിയലിസ്റ്റ് അതിമോഹം എന്നതില്‍ കവിഞ്ഞ് ഒന്നുമല്ലായിരിക്കാം. പക്ഷെ മിത്തുകള് പ്രാദേശികമായി പുനര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നതില്‍ സാംസ്കാരികമായ ഇന്റഗ്രേഷനും അതിന്റെ പിന്നില്‍ രാഷ്ട്രീയമായ വിനിമയവും ഉണ്ടെന്നാണ് എന്റെ പക്ഷം. രാമകഥയുടെ പ്രാദേശികരൂപങ്ങള്‍ തെക്ക് കേരളം വരെ പതിനാറാാം നൂറ്റാണ്ടില്‍ രൂപപ്പെടണമെങ്കില്‍ അതിനു മുന്‍പ് തന്നെ സാംസ്കാരികവും രാഷ്ട്രീയവുമായ കൊടുക്കല്‍ വാങ്ങലുകളും വളരെപരിമിതമായ തലത്തിലെങ്കിലും ഏകീകരണവും നടന്നിട്ടുണ്ടാവണം. ആ ഒരു ലൈന്‍.
ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി.
1.പണിക്കര്‍ സാറ് പറഞ്ഞുതന്ന ജടഭരതന്റെ കഥയാണതില്‍ ഒന്ന്.
2.ഗുപ്തന്‍ വളരെ നല്ലൊരു പഠനം തന്നെയാണ് കാഴ്ച്ചവെച്ചത്. മൂന്ന് യുഗങ്ങളില്‍ ജീവിച്ചിരുന്ന ഭരതന്മാരെപ്പറ്റിയുള്ളതടക്കം ഒരുപാട് കാര്യങ്ങളിലേക്ക് ഈ കമന്റു പെട്ടിയിലൂടെ അദ്ദേഹം വെളിച്ചം വീശി. ഈ പെട്ടിക്ക് ഒരുപാട് പരിമിതികള്‍ ഉണ്ട്. നേരിട്ട് താങ്കളുമായിരുന്ന് കുറച്ച് നേരം സംസാരിക്കണമെന്ന് ഇതൊക്കെ വായിച്ചപ്പോള്‍ തോന്നിപ്പോയി. ആ ആഗ്രഹം നടക്കുമായിരിക്കും അല്ലേ ?
3.ഭാരതം എന്നത് ഒരു ഭാവനമാത്രമാകാമായിരുന്നെന്ന് മറ്റ് കൃതികളേയും വ്യക്തികളേയും അടിസ്ഥാനമാക്കിക്കൊണ്ട് എതിരവന്‍ കതിരവന്‍ അഭിപ്രായപ്പെടുന്നു. ഇതുവരെ ആരും ചര്‍ച്ച ചെയ്യാത്ത വേറൊരു ചിന്തയിലേക്കാണ് അദ്ദേഹം ശ്രദ്ധ തിരിക്കുന്നത്.അതിനും നന്ദി.
4.വികടശിരോമണിയുടെ ആദ്യത്തെ കമന്റ് അന്നത്തെ ഭാരത്തിന്റെ അവസ്ഥയ്ക്ക് (ഇന്നത്തേയും എന്ന് പറയാമെന്ന് തോന്നുന്നു)യോജിച്ചതു തന്നെ. അത് ഇത്തിരി നര്‍മ്മവും പകര്‍ന്നുതന്നു.
5.സജ്ഞു പറഞ്ഞത് മറ്റൊരു പുതിയ അറിവായി.
6.എല്ലാവരും മിതത്വം പാലിച്ചിരിക്കുന്നു എന്ന കാഴ്ച്ചക്കാരന്റെ കമന്റ് ഇത്തരം ആരോഗ്യപരമായ ചര്‍ച്ചകള്‍ക്ക് ബൂലോകത്ത് ഇനിയും ബാല്യമുണ്ടെന്ന് അടിവരയിടുന്നതാണ്.
ജൈനന്മാരെപ്പറ്റി കുറച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചസമയത്ത് പൊട്ടിവന്ന ഒരു സംശയമാണ് ഈ പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത്. കുറേയധികം വിവരങ്ങള്‍ കമന്റുകളിലൂടെ കിട്ടി. പലതും ഇന്നുവരെ കേട്ടിട്ടുപോലുമില്ലാത്ത മേഖലകളില്‍ നിന്ന്.
ഇനിയും ഒരുപാട് അഭിപ്രായങ്ങളും അറിവുകളും പ്രതീക്ഷിച്ച് കാത്തിരിക്കുന്നു.
ഓ:ടോ:- ‘തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി‘ എന്ന് പറഞ്ഞതുപോലെ കൃത്യമായ ഒരു ഒറ്റ ഉത്തരത്തിലേക്ക് എത്തിപ്പെടാന്‍ നമുക്കാര്‍ക്കും ആകുമെന്ന് തോന്നുന്നില്ല. കൊടികെട്ടിയ 4 ചരിത്രകാരന്മാരെ ഈ വിഷയം ഇട്ടുകൊടുത്ത് ചര്‍ച്ചയ്ക്കിരുത്തിയാല്‍ ചിലപ്പോള്‍ അവിടെ ചോരക്കളമായെന്ന് വരാം. ഇങ്ങനെയൊരു ചോദ്യം പൊങ്ങിവന്നാല്‍ ഇപ്പറഞ്ഞ എല്ലാ വ്യാഖ്യാനളും ഉദ്ദരിക്കേണ്ടി വന്നേക്കാം. ചരിത്രവും,( എത്രത്തോളം എന്നറിയില്ല)പുരാണവും, മിത്തുകളുമൊക്കെ നന്നായി കുഴഞ്ഞുകിടക്കുന്ന ഒരു വിഷയമാണിത്.
ചര്‍ച്ച നീളട്ടെ.... :)
സഞ്ജു പറഞ്ഞത് ശരിയാണ്
ഭാസ്സില്‍ രതിയുള്ളത്-(രമിക്കുന്നത്) അതായത് പ്രകാശത്തില്‍ സന്തോഷിക്കുന്നത് (ഇഷ്ടമുള്ളത്) , പ്രകാശം എന്നത് അറിവെന്ന അര്‍ത്ഥത്തില്‍ (അതുകൊണ്ടാണ് തമസോ മാ ജ്യോതിര്‍ഗ്ഗമയ എന്ന മന്ത്രവും ജ്യോതിസ്സിനെ - വെളിച്ചത്തെ പറയുന്നത്) =ഭാരതം
നീരൂ, നല്ലൊരു സബ്ജക്റ്റ് ആണ് തുടങ്ങിവച്ചത്. കമന്റുകളില്‍ നിന്നൊക്കെ ധാരാളം അറിവു പകര്‍ന്നു കിട്ടുകയും ചെയ്തു. എനിക്ക് ദുഷ്യന്തന്റേയും ശകുന്തളയുടേയും പുത്രനായ ഭരതന്‍ ഭരിച്ച നാടായതുകൊണ്ടാണ് ഭാരതം എന്ന പേരു വന്നത് എന്ന ഒരു കഥ മാത്രമേ അറിയുള്ളായിരുന്നു.
നിരക്ഷരാ...
ഭാരതം എന്ന പേരിന്‍റെ ഉറവിടം തേടിയുള്ള യാത്ര നന്നായിരിക്കുന്നു. അറിയാത്ത ഒരുപ്പാട് ചരിത്ര കഥകള്‍ മനസ്സിലാക്കാന്‍ ഈ പോസ്റ്റിലൂടെ സാധിച്ചു എന്ന് പറയട്ടെ..
വീടിനടുത്തുണ്ടയിരുന്ന ചരിത്രം പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ലീവിന് പോയത് കൊണ്ട് നോ രക്ഷ..അല്ലെങ്കില്‍ ..:)
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍, നിലബൂര്‍
ചര്‍ച്ച ചെയ്യാന്‍ പറ്റിയ നല്ല ഒരു വിഷയം.
അറിവുകള്‍ അങ്ങനെ പങ്കുവെയ്ക്കട്ടെ. നമ്മുടെ നാടിന്റെ ചരിത്രവും പുരാണവും അറിയാനും മനസ്സിലാക്കാനും ഒരു അവസരമാകട്ടെ ഈ ചര്‍ച്ച.
(ഇതു കഴിഞ്ഞ് ഇനി, ‘കേരളത്തിന് ആ പേര്‍ എങ്ങിനെ കിട്ടി/എങ്ങിനെ സൃഷ്ടിച്ചു/എന്തിനു സൃഷ്ടിച്ചു?’ എന്ന വിഷയത്തിലും ചര്‍ച്ചയാവാം.)
നിരക്ഷരം ജീ
താത്പര്യമുള്ള വിഷയമാണ്
എതായാലും രാമസഹോദരന്‍ ഭറതനില്‍ നിന്നുമാകാന്‍ വഴിയില്ല-- കാരണം, ഭരത സൂചന നമുക്ക് നല്‍കുന്നരാമായണം തന്നെ പറയുന്നതനുസരിച്ച് ഭരതനല്ല രാജുഅം ഭരിച്ചത്- രാമന്റെ റിജന്റായി ഭാരതവര്‍ഷത്തിനു വെളിയില്‍ (നന്ന്ദിഗ്രാമത്തില്‍ ആണേന്ന് തോന്നുന്നു) ആണ് ഭരതന്‍ താമസിച്ചത്
പിന്നെ ശിരോമണി പറഞ്ഞതു പോലെ ഭാരതവര്‍ഷം (ഏഏഥ് ഭരതനായാലും, ആ രാജാവിന്റെ സാമ്രാജ്യം) വിന്ധ്യാപര്‍വ്വതം വരെയേ ഉണ്ടയിരുന്നുള്ളൂ അന്നും അതിനു ശേഷം മറ്റ് രാജപരമ്പരകളുടെ കൈവശമാaയിരുന്നു എന്നും ക്കാണാന്‍ കഴിയും
വലിയവിവരമൊന്നും ഇല്ലാത്തതിനാല്‍ ഇനി പറഞ്ഞ് കുളമാക്കുന്നില്ല്ല,,
ഇനിയും ഇത്തരം തുറന്ന ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു...
(ആല്‍ത്തറയില്‍ എനിക്കും കൂടി അല്‍പ്പം സ്ഥലം തരുമോ?)
നിരക്ഷരന്‍ ,
അന്വേഷണം നന്നായി,
എല്ലാവര്‍ക്കും അറിയാവുന്നത് കുറെ കഥകള്‍ മാത്രം..
കുറേ ഭരതനമാര്‍ ഭരിച്ചു അതുകൊണ്ട് ‘ഭാരതം‘ എന്ന പേര്‍ വന്നു...ഏത് ഭരതന്‍ എന്നതിന് വ്യക്തമായ മറുപടി ആര്‍ക്കുമില്ല.......
ഇന്‍ഡ്യയിലെ ഒരു ചരിത്രപുസ്തകവും ഇതിന് വ്യക്തമായ മറുപടി നല്‍കുന്നുമില്ല.....
പക്ഷെ പുസ്തകം വീണ്ടും പഠിപ്പിക്കുന്നു....
“ഇന്‍ഡ്യ“ എന്റെ രാജ്യമാണ്, എല്ലാ ഇന്‍ഡ്യക്കാരും എന്റെ...........“
ഈ ചര്‍ച്ച തുടരട്ടെ എന്ന് ആശംസിക്കുന്നു...
"INDIA IS MY COUNTRY AND ALL INDIANS ARE COUNTRIES"
മുകളില്‍ പറഞ്ഞതുപോലെയല്ലേ ചാണക്യ പഠിച്ചത് ? .
അഹങ്കാരി ആല്‍ത്തറയില്‍ മെമ്പര്‍ ആകാമല്ലോ , ആവശ്യമുള്ളവര്‍ ബന്ധപ്പെടുക .വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു :)
manoj ravindran@gmail.com
കാപ്പിലാനെ,
അങ്ങനെയൊരു വരി പൊത്തകത്തിലില്ലല്ലോ...
പോസ്റ്റ് ഞാന്‍ വായിച്ചേ...ഇനി,ഞാന്‍ എന്തിനാ കമന്റുന്നെ...??
ഒരു പാടു comments കണ്ടു..
really informative...
ഭരതന്റെ രാജ്യം എന്നാണ് എനിക്കറിയുന്നത്. ഒരുപാടു പേര്‍ പറഞ്ഞതുകൊണ്ട് ഇനി ഈ ഉത്തരത്തിനു പ്രസക്തിയില്ല..
അത് കൊള്ളാമല്ലോ.... ഇന്ത്യ പാകിസ്താൻ എന്ന് പിരിക്കപെട്ടത്
സ്വാതന്ത്രം കിട്ടിയ ശേഷം ഗാന്ധി ആണ് എന്ന് പറഞ്ഞു കേൾക്കാം...
ഭാരതം എന്ന നാമൊൽപ്പത്തിയോ , ഭരതൻ എന്ന നാമം ആരുടെത് എന്നറിയാതെ എന്റെ മിത്രങ്ങൾ നട്ടം ഇരിയാൻ കാരണം വേദാന്തം തന്നെ .
ആദ്യം എന്താണ് വേദം, വേദാന്തം, വേദാന്തികൾ എന്നതിന്റെ ഗുപ്തമാക്കിയ ആശയം പറയാം.
വിതൈ എന്ന പദത്തിൽ നിന്നാണ് തമിഴരുടെ തന്നെ നിർമ്മിതമായ സംസ്കരിച്ചുണ്ടാക്കിയ ഭാഷയായ സംസ്കൃതം പഠിച്ച് ആര്യ യഹൂദ ബ്രാഹ്മണർ മുഴുവൻ ആശയത്തെ മാറ്റി മറിച്ചത് .
സംസ്കൃതത്തിൽ ഒരു പദത്തിന്റെ അർത്ഥം പലതാണ് കാരണം ആശയക്കുഴപ്പം ഉണ്ടാക്കാൻ തന്നെ , അറബിയിലും ഇത്തരത്തിൽ വേദാന്തികൾ കളിച്ചിട്ടുണ്ട്.
സം+കീരുതം എന്നാണ് സംസ്കൃത്തിന്റെ തമിഴ് മൂലം
സം = കുട്ടുക / sum തന്നെ 😄
സമ്മിൽ നിന്നാണ് സമയൽ ഉണ്ടാക്കുക
അപ്പൊൾ കീരുതമൊ ?
കരി / ഗിരി = മല
തം = പതിക്കുക
கிருதம் കീരുതം / കൃതം / കൃതി =
ആദിയാൽ കല്ലിലാണ് എഴുതിയത്
കല്ലിൽ കൊത്തിയത് / കിറിയത് കൃതം / കീരുതം = ഭാഷ എന്ന് നവീന മൊഷി / പേച്ചിൽ നിന്നാണ് ഭാഷ भाषाः
അപ്പൊൾ തമിഴ് ആദി പേച്ചും ആര്യ ബ്രാഹ്മണർ പ്രാകൃത മൊഴി തമിഴെന്നു പറയും
എന്താണ് ആര്യ യഹൂദ ബ്രാഹ്മണ പ്രാകൃത മൊഴി എന്നതിന്റെ പദൊൽപ്പത്തി ചൊദിച്ചാൽ സ്വാഹഃ 😄
എന്താണ് പ്രാകൃതം മൊഴി എന്നാൽ
പ്രകൃതി + കീരുതം = പ്രകൃതിയുടെ ഭാഷ
അപ്പൊൾ ആദി പേച്ച് ? തമിഴെ !
ഈ ദ്രാവിഡ പേച്ചിനു തമിഴ് എന്ന നാമം നവീനമാണ്
ത = ആകാരം
മി = ഇകാരം
ഴ് / ഴു = ഉ കാരം അ് കാരം
തമിഴെന്നാൽ ഏറ്റവും നന്നായി സംസാരിക്കാനുള്ള ഭാഷ / പേച്ച് എന്നർത്ഥം
അപ്പോൾ സം+കീരുതം = ഉണ്ടാക്കിയ ഭാഷ
ആദിയിൽ സംസാരിച്ചു , ശേഷം ചിത്രലിപി അങ്ങനെ വട്ടഴെത്തുക്കൾ അങ്ങനെ അക്ഷരങ്ങൾ അധികരിപ്പിച്ച ഭാഷ സംസ്കൃതം ശേഷം അതിലുടെ പെറ്റ മറ്റു ഭാരത മൊഴികൾ
തമിഴിന്റെ ജീനുകൾ ലൊക ഭാഷയിലും.
ശരി വിഷയം ഭാരതം / ഭരതൻ ആര് ?
സംശയം വേണ്ട 3000 കൊല്ലം മുന്നെ തീരുച്ചിയിൽ ആസ്ഥാനമാക്കി ലൊകം മുഴുവൻ ഭരിച്ച വിട്ട്ണു/ വിഷ്ണു ചക്രവർത്തി തന്നെ.
പരതിയവർ (വ്യാപിച്ചവർ) ഭാരതീയം എന്നു ആര്യ യഹൂദ ബ്രാഹ്മണർ ഗുപ്തമാക്കിയത്
വിഷ്ണു മഹാരാജാവാണ് ഭരതൻ ലൊകം മുഴുവൻ ദ്രാവിഡ സംസ്കാരം വളർത്തി ഭരിച്ച മഹാൻ / പെരുമാൾ
വാമനനും / മഹാബലിയും / മഹാ വീരൻ / മെസ്സൊ അമേരിക്കക്കാരുടെ ദൈവമായ കുക്കുൽഘഡ് (കുകൽ കണ്ണ് = മുങ്ങയുടെ കണ്ണ് = നക്ഷത്ര വീക്ഷണം / അനന്ത ശയനം നക്ഷത്ര വീക്ഷണമാണ് കാരണം നാരായണൻ അല്ലെ വീട്ട്ണു 😄
എന്താണ് നാരായണൻ ?
നരൻ+അയനൻ = കടൽ ആയനം ചെയ്ത നരൻ / കടൽ യാത്രികൻ
ഈക്കാരണത്താൽ രാത്രി കാലങ്ങളിൽ ദിശയറിയാൻ നക്ഷത്രങ്ങളെ പറ്റി പഠിക്കാൻ ശയിച്ചതാണ് അനന്ത ശയനം , പള്ളിയെഴുച്ചിൽ എന്ന സുപ്രഭാതം ഗീതം അദ്ധേഹത്തെ നക്ഷത്ര വീക്ഷണത്തിനു ശേഷം മയങ്ങിഉറങ്ങിയതിൽ നിന്നും ഉണർത്താനുള്ള ശിഷ്യരുടെ പാട്ടാണ് ഇന്ന് അദ്ധേഹത്തെ ദൈവമാക്കി ക്ഷേത്ര ശ്ലൊകമാകിയത്.
വിതൈയിൽ നിന്നാണ് വിദ് എന്ന് സംസ്കൃതത്തിൽ വന്നത് , വിതൈ എന്നാൽ വിത്ത് , ഒരു അറിവ് മറഞ്ഞിട്ടാണുള്ളത് അതിന്റെ മൂലം കിട്ടിയാൽ ജ്ഞാനി അത് വീരിയിച്ച് വൃക്ഷമാക്കും
വൃക്ഷമെന്നാൽ വീരീഞ്ഞു വന്നത്
അറിവ് വിത്തിൽ ആരംഭിക്കുന്നു
ഈ വിത്ത് മറക്കുന്നവർ മറൈവൻ എന്നു തമിഴിലും കാഫിർ എന്ന് അറബിയിലും പറയുന്നു കൃഷിക്കാരൻ എന്നാണ് രണ്ടിന്റെയും അടിസ്ഥാനമെങ്കിലും അറിവിനെ മറക്കുന്നവരെയും ഇങ്ങനെ ഇരു ഭാഷയിലും വിളിക്കുന്നു
ഈ ഒരു കാര്യം കൊണ്ട് തന്നെ ഒന്നറിയുക ആര്യ യഹൂദ ബ്രാഹ്മണന്റെ ശത്രുക്കൾ തമിഴരും ഇസ്ലാമും സിക്കുമാണ്
സീക്കിനെ ഇന്ദിരാഗാന്ധി വധത്തൊടെ ഒതുക്കി ഇപ്പൊൾ ഒതുക്കി കൊണ്ടിരിക്കുന്നത് ആരൊക്കെയാണ് അവരാണ് അസൽ ദ്രാവിഡ ജീനുകൾ / ഭരത വംശം ലൊകം മുഴുവൻ ഒരു കാലത്ത് അറിവ് വിതറിയവർ.
നന്മകൾ
തമിഴെ ഉലകം 🌹
അൻപേ ശിവം 💞
ഭാരതെമന്ന പദധിന്റെ അർത്ഥം
Arenkilum Onnu paray bharatham enna pathathinte artham
Post a Comment