കട -തണല്‍
കുറെ നാളുകള്‍ കൊണ്ടു ഞാന്‍ വിചാരിക്കുന്നു ,ഇങ്ങേര്‍ക്കൊരു പണി കൊടുക്കണം പണി കൊടുക്കണം എന്ന് .ഇന്നു രാവിലെ എന്നെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഒരു ഇ -മെയില്‍.കൂട്ടരേ നിങ്ങള്‍ അത് വായിച്ചാല്‍ ഞെട്ടും അതുകൊണ്ട് അവസാനം പറയാം .
കവിയാണ് ,ചിന്തകനാണ് ,ഭയങ്കര ചുവപ്പനാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന ഈ മനുഷ്യനെ പറ്റി നിങ്ങള്‍ക്ക് ഏറെ ഒന്നും അറിയില്ല .
പാവം പിടിച്ച ഒരു പെണ്ണിന്റെ ശരീരത്തില്‍ പ്രണയം എന്ന പേരും പറഞ്ഞ് ആസിഡ് ഒഴിച്ച മഹാ ക്രുരനും ദുഷ്ടനും കശ്മലനുമായ ഈ മനുഷ്യനെ എന്ത് വേണമെന്ന് നിങ്ങള്‍ പറയുക .നിങ്ങള്‍ വേണ്ട രീതിയില്‍ ഈ മനുഷ്യനെ കൈകാര്യം ചെയ്യും എന്ന വിശ്വാസത്തോട് കൂടി ഈ മനുഷ്യനെ നിങ്ങളുടെ മുന്നിലേക്ക് തരുന്നു .
നിങ്ങളുടെ സ്വന്തം
സ്വാമി
ഇനി ഈ മെയില്‍
സഖാക്കളെ,
ഞമ്മള് അപ്പോ നാട്ടിലേയ്ക്ക് നാളെ രാവിലെ പുറപ്പെടും. ഫൂമീടെ ഇങ്ങേ അറ്റത്തൂന്നയതുകൊണ്ട് ശനിയാഴ്ച ഉച്ചയ്ക്ക് ആണ് കോയിക്കോട് ലാന്ഡുന്നത്.ഒരു മാസം കഴിഞ്ഞ് ഒക്റ്റോബര്‍ 19 നു തിരിച്ചെത്തും. അതുവരെ ബ്ളോഗിംഗ് കുറവായിരിക്കുമെന്നു കരുതുന്നു.. ആര്‍ക്കറിയാം, അത്ര പെട്ടെന്നു കുറയ്ക്കാന്‍ പറ്റില്ലല്ലോ :)
അപ്പോ ഒക്കെ പറഞ്ഞതുപോലെ.
സസ്നേഹം
ഡബിള്‍ ശ്രീ പാമു അവര്‍ഹള്‍.
17 comments:
പാമുവിനു യാത്രാ മംഗളങ്ങള്‍ നേരുന്നു :)
എന്റേയും യാത്രാ മംഗളങ്ങള്‍....
സഖാവ് നാട്ടില്‍ കാല് കുത്തുന്ന അന്ന് മുതല്‍ 10 ഹര്‍ത്താലെങ്കിലും കാത്തിരിക്കുന്നുണ്ടാകും. അതെല്ലാം ആസ്വദിച്ച് വന്നതിന് ശേഷമുള്ള ചിന്തകള്‍ ഒന്ന് പോസ്റ്റണേ ഡബിള്‍ ശ്രീ പാമു അവര്‍കളേ...
യാത്രാമംഗളങ്ങള്‍ നേരുന്നു. അവധിക്കാലമൊക്കെ ആസ്വദിച്ച് കൂടുതല്‍ കവിതകളും കഥകളും ചിന്തകളുമായി മടങ്ങി വരൂ.. :)
യാത്രാമംഗളങ്ങള്‍
സൌന്ദര്യത്തെ
എത്ര ചായകുട്ടിട്ട് വേണമെങ്കിലും
വരച്ചു ചേര്‍ക്കാം എന്നാല്‍
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍
മാംസമുരുകിയൊലിച്ചിറങ്ങി, കണ്ണുകളുടെ സ്ഥാനത്ത് രണ്ടു കുഴികള്‍ മാത്രമായി, ചുവന്നു തുടുത്ത ചുണ്ടുകള്‍ അടര്‍ന്നുമാറി വെളുത്ത മുല്ലമൊട്ടുകള്‍ പുറത്തേയ്ക്കു തലനീട്ടി,
മുടിയത്രയും കൊഴിഞ്ഞ്...
ഇങ്ങനെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍ നട്ടെല്ലിനുള്ളില്‍ കൂടി ഒരു തണുപ്പ് അരിച്ചു കയറുന്നു
കുറ്റിരോമങ്ങള്‍ തൊലിയില്ലാത്ത മാംസത്തില്‍ ഉരസുമ്പോള്‍ ഉള്ള നീറ്റലാ ഇതു വായിച്ചപ്പോള്‍...
ഈ വികാരമുണ്ടാക്കാന്‍ പാമരന് എന്ന എഴുത്തുകാരനെ കഴിയൂ,
ഹാസ്യം ആയാലും ദുഖം ആയാലും
അത്താവുള്ളയുടെ ഗാനത്തെപ്പറ്റിയാലും സൃഷ്ടിക്കുന്ന കഥാപാത്രത്തെ വായനക്കാരന്റെ
മനസ്സില്‍ കല്ലില്‍ കൊത്തിയ രൂപം പോലെ
പ്രതിഷ്ടിക്കുന്ന വാക്കുകള്‍ അത് പാമനരനു സ്വന്തം
നല്ലൊരു അവധിക്കാലം ആശംസിക്കുന്നു...
ഒപ്പം ഈ പോസ്റ്റിട്ട് കാപ്പിലാന് നന്ദിയും..
മംഗളം ഭവന്തു.
അല്ലാ അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ എന്തിനാ മോളിലുള്ള ബ്ലോഗന്സൊക്കെ യാത്രാമംഗളങ്ങള്‍ നല്‍കുന്നത്. യാത്രാ മനോരമ നല്കിയാല് എന്തരാകും? ഇന്നാ പിടിച്ചോ എന്റെ വക ഒരുലോഡ് യാത്രാകൗമുദികള്.. :)
ഇവരൊക്കെ എന്തുവാ പറയുന്നത്? നാട്ടില്‍ പോവുന്നതിനെന്തിനാ മനോരമയും മംഗളവും കൗമുദിയുമൊക്കെ...യാത്രാവേളയില്‍ വായിക്കാനാവും അല്ലേ?
യാത്രാ മംഗളം നേരുന്നു.
പാമുച്ചേട്ടന് അവധിക്കാലം നന്നായി ആസ്വദിക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ യാത്രാ മംഗളങ്ങള്‍ നേരുന്നു.
കോഴിക്കോടന്‍ അലുവ തിന്നുമ്പോള്‍ ഞങ്ങളേം കൂടി ഓര്‍ത്തില്ലെങ്കില്‍ ദൈവത്തിനാണേ സത്യം ! അവധിക്കാലം കുളമാകും !!!
:)
പാമരന്സിന് നല്ലൊരു അവധിക്കാലം നേരുന്നു.!
കോയിക്കോട് പോയി നല്ല പത്തിരീം കോയി വിരിയാണീം കഴിച്ചു സുഖമായി ഉണ്ടുറങ്ങി വരൂ.!
ഓ ടോ : പാമുവിനെ പടത്തില്‍ കാണുമ്പോള്‍ എന്നാ ഒരു ഗൌരവം !! ശ്ശോ !! പേടിച്ചിട്ടു നോക്കാന്‍ വയ്യ.. (ഇതൊക്കെ പേടി മാത്രം ഉള്ളവര്‍ക്ക് പറഞ്ഞതാ കേട്ടോ):)
ഡബിള്ശ്രി പാമു അവര്‍കള്‍ കോഴിക്കോട്ടങ്ങാടീലെത്തിയാല് ഉടന്‍ ഞമ്മളെ കോണ്ടാക്റ്റ് ചെയ്തോളണം ഇല്ലെങ്കില്‍ വിവരമറിയുന്നത് ആയിരിക്കും. പാമൂനെ നേരില്‍ കണ്ടിട്ട് ബാക്കി കാര്യം.
എന്ന് കോയിക്കോട്ടങ്ങാടീന്നും
ബെക്കം പോയിബാ.
പാമു മച്ചാന് നാട്ടിലേക്ക് സ്വാഗതം
ലാല്‍ സലാം സഖാവെ
പാമുവേ,
ഇങ്ങുവാ വെച്ചിട്ടുണ്ട് കേട്ടാ....
മി. പാമു അവര്‍കള്‍ ഇന്ന് നാട്ടില്‍ കാല് കുത്തിയിട്ടുണ്ടാവും എന്ന് കരുതുന്നു.
ഇങ്ങേര് ഇതിനൊരു റിപ്ലൈ കമന്റിട്ടിരുന്നെങ്കില്‍ ഇതൊന്ന് ഉറപ്പിക്കാമായിരുന്നു.
അടിച്ചു പൊളിക്കൂ മാഷേ
:)
Post a Comment