Friday, September 26, 2008

ആൽത്തറകാവ്-5

സീൻ.
ആൽത്തറഷാപ്പ്.
രാത്രി,
ലൈസൻസി ഹരിയണ്ണൻ എന്നെഴുതിയിരിക്കുന്ന ബോർഡിൽ ദീപാലങ്കാരങ്ങൾ.
ഷാപ്പിലേക്ക് തലയിൽ ഒരു തുവർത്ത് കെട്ട്.ഹാഫ് ബനിയൻ നീലയും വെള്ളയും കലർന്ന കൈലിമുണ്ട്.സൈക്കിൾ ഉന്തി ഷാപ്പിലേക്ക് വരുന്ന പാമരകുറുപ്പിന്റെ മുഖം.
ക്യാമറ അലപം അകലെ നിന്നായിട്ട്.
മീശ തടവി മടിയിൽ നിന്നും ഒരു ബീഡി എടുത്ത് ചുണ്ടത്ത് വച്ച് തീ കൊളുത്തി ഷാപ്പിലേക്ക് കടക്കുമ്പോൾ പാമരകുറുപ്പിന്റെ കാഴ്ച്ചയിൽ ഷാപ്പിനുള്ളിലെ ദൃശ്യം.
‘തന്തിന്നോ തനാതിനന്തോ താന്നാരോ“
തകിധിമി തന്തിന്നോ തനാതിനന്തോ താനാരോ”
മണൽ നിറഞ്ഞ ഷാപ്പിനുള്ളീലെ പലകകൾ മറച്ച മുറിക്കുള്ളീലെ കലപിലകൾ.
ക്യാമറ മുകളിൽ നിന്നും.
പിള്ളേച്ചോ ഇന്ന് രണ്ടടിച്ചപ്പോഴെക്കും ഫ്ലാറ്റായോ?”അല്ല ഇന്ന് മിന്നാമിനുങ്ങെന്തെ?”
ഷാപ്പിനുള്ളിൽ പ്രവേശിക്കുന്ന പാമരകുറുപ്പ് തലേകെട്ട് അഴിച്ച് തോളത്ത് ഇട്ട് കൊണ്ട് ചുറ്റുപ്പാടും നീരിക്ഷിച്ചു കൊണ്ട് തിരക്കുന്നു.
കള്ളുകുടിച്ച് കലങ്ങി മറഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന പിള്ളേച്ചന്റെ മുഖം ക്ലോസപ്പ്.
മുന്നിലെ ഡെസ്ക്കിലായി രണ്ടുകുപ്പി.ഒരു ഗ്ലാസ്സിൽ നിറച്ചു വച്ചിരിക്കുന്ന കള്ള്.
വാഴയില കഷണത്തിലിൽ അച്ചാർ.ഡസ്ക്കിൽ വീണുകിടക്കുന്ന അച്ചാറിലും കള്ളിലുമായി മുത്തമിടുന്ന ഈച്ച പറന്ന് പിള്ളേച്ചന്റെ മുഖത്തും മൂക്കേലും വട്ടമിട്ട് പറന്നു പോകുന്നു।ഈച്ചയെ ഓടിക്കാനുള്ള പിള്ളേച്ചന്റെ പരാക്രമങ്ങൾ.
പിള്ളേച്ചനെ നോക്കി കൊണ്ട് പാമരകുറുപ്പ്:“അനിലെ നല്ല മധുരകള്ള് രണ്ട് കുപ്പി ഇങ്ങ് എടുത്തേടോ?.
പാമരകുറുപ്പ്:ഇന്നെന്തു പറ്റി പിള്ളേച്ചന്.
കള്ളും ഗ്ലാസുമായി പാമരകുറുപ്പിനരുകിലേക്ക് നടന്നടക്കുന്നതിനിടയിൽ അനിൽ:ആ തോന്ന്യാസിയായിട്ട് ഉടക്കി.അയ്യാള് എടുത്ത് ഒരലക്ക്.
പശ്ചാത്തലത്തിൽ പിള്ളേച്ചന്റെ നിസ്സാഹയമായ ചിരി.
സീൻ:
ചേറനാട്ട് മഠം.
പശ്ചാത്തലത്തിൽ വീടിന്റെ മുറ്റം.
വീടിന്റെ ഒരു കോണിലായി തളച്ചിട്ടിരിക്കുന്ന ആന.ശരീരം മുഴുവൻ മണ്ണൂവാരി എറിഞ്ഞ് നിലക്കുന്ന ആന.
ആന നിലക്കുന്ന അരുകിലേക്ക് പാട്ടുപ്പാടി വരുന്ന മിന്നാമിനുങ്ങ് വേലായുധൻ.
(പശ്ചാത്തലത്തിൽ ഒരു പുതിയ സിനിമഗാനം)
മിന്നാമിനുങ്ങ്:എടാ ചാണക്യാ നിനക്ക് സേനഹമുണ്ടോടാ.ആനയായാൽ അല്പം മനുഷ്യത്വം വേണം.
നിന്നെ ഞാൻ എവിടെല്ലെം കൊണ്ട് പോയിട്ടുണ്ട്.കള്ളുവാങ്ങി തന്നിട്ടില്ലേടാ ഇപ്പോ പുതിയ പപ്പാൻ വന്നപ്പോ നിനക്ക് ഞാൻ അന്യനായി അല്ലേടാ.(ആടിആടി മുന്നോട്ട് നടന്നു കൊണ്ട്):മനുഷ്യത്വം വേണടാ മനുഷ്യത്വം.
പശ്ചാത്തലത്തിൽ ആന അലറികൊണ്ട് മിന്നാമിനുങ്ങിനെ കോരിയെടുക്കുന്നു.മിന്നാമിനുങ്ങ് ആനയുടെ തുമ്പികൈയ്ക്കുള്ളീൽ കിടന്ന് അലറി കരയുന്നു.ആനയെന്നെ കൊല്ലുന്നെ അയ്യോ രക്ഷിക്കണെ?.
തുമ്പി കൈയ്യിൽ കോരി ചുഴറ്റി ആകാശത്തേക്ക് എറിയുന്ന ആന ഉറക്കെ ചിന്നം വിളിക്കുന്നു.
ബോളുപോലെ ചുരുണ്ട് ഉയരത്തിൽ നിന്നും താഴെക്ക് വരുന്ന മിന്നാമിനുങ്ങ്.
ആകാശത്തിലൂടെ പറന്നു വരുന്ന ഗീതാഗിനിയുടെ വലിയകരങ്ങളിൽ വന്നു വീഴുന്നു.
പശ്ചാത്തലത്തിൽ ഗീതാഗിനിയുടെ ബീഭത്സമായ മുഖം.പേടിയോടെ കൈക്കുള്ളീൽ ചുരുണ്ട് കൂടുന്ന മിന്നാമിനുങ്ങിന്റെ ഭയവും ആശങ്കയും കലർന്ന ഭാവപകർച്ചകൾ.
ഗിതാഗിനി പുഞ്ചിരിച്ചു കൊണ്ട് മിന്നാമിനുങ്ങിന്റെ പുറത്ത് മെല്ലെ താലോടുന്നു.പെട്ടെന്ന് മിന്നാമിനുങ്ങ് ഒരു ഈച്ചയായി മാറുന്നു.
മിന്നാമിനുങ്ങ്:(നിസ്സാഹായതയോടെ)എന്നെ രക്ഷിക്കു.എന്നെ ഒന്നും ചെയ്യല്ലെ
തന്റെ കൈകളിൽ നിന്നും മിന്നാമിനുങ്ങിനെ താഴെക്ക് പറത്തി അപ്രത്യക്ഷയാകുന്ന ഗീതാഗിനി.
നിലത്ത് ഒരു കമ്പിൽ ഇരുന്ന് കരയുന്ന മിന്നാമിനുങ്ങിന്റെ മുഖം.ഇരുണ്ട് വെളുക്കുന്നത് ഈച്ചയുടെ രൂപത്തിൽ.

13 comments:

കാപ്പിലാന്‍ said...

ലൈസൻസി ഹരിയണ്ണൻ എന്നെഴുതിയിരിക്കുന്ന ബോർഡിൽ ദീപാലങ്കാരങ്ങൾ.

ആല് തറയിലെ അംഗം അല്ലാത്ത ഹരിക്ക് എങ്ങനെ ഇവിടെ ഷാപ്പിന്റെ ലിസിന്‍സ് കിട്ടി .അതുപോലെ മിന്നാമിന്നിയെ തുമ്പി കൈയില്‍ കോരിയെടുത്തത്‌ ആനയല്ലല്ലോ ? അരൂപിയല്ലേ :)
ഓടോ ..കഥ നന്നായി ..എന്‍റെ വക ആദ്യ തേങ്ങ
((((((O ))))))))))

അനില്‍@ബ്ലോഗ് // anil said...

ആകാശത്തിലൂടെ പറന്നു വരുന്ന ഗീതാഗിനിയുടെ വലിയകരങ്ങളിൽ വന്നു വീഴുന്നു.
പശ്ചാത്തലത്തിൽ ഗീതാഗിനിയുടെ ബീഭത്സമായ മുഖം


ഗീതാഗിനി ഇന്‍ വണ്ടര്‍ലാന്റ് !!!

പിള്ളേച്ചോ , ഇതെന്താ ഈ ഗീതാഗിനി, വല്ല പുതിയ പരീക്ഷണ മൃഗവുമാണോ?

ചാണക്യന്‍ said...

പിള്ളേച്ചാ....
എന്നെ കൊല്ല്....
അല്ലെങ്കിവേണ്ട ഒന്ന് ചിരിച്ചേക്കാം
ഹിഹിഹിഹിഹിഹിഹിഹിഹി

siva // ശിവ said...

മിന്നാമിനുങ്ങ് വേലായുധൻ അങ്ങനെ ഈച്ച വേലായുധന്‍ ആയി...പാവം...

ജിജ സുബ്രഹ്മണ്യൻ said...

തോന്ന്യാസി പുള്ളേച്ചനെ അലക്കീ ന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി വരുന്നേ...

കഥ ഒഴുക്കോടേ മുന്നോട്ട് നീങ്ങുന്നുണ്ട് ട്ടാ...

പൊറാടത്ത് said...

“.......മനുഷ്യത്വം വേണടാ മനുഷ്യത്വം.
പശ്ചാത്തലത്തിൽ ആന അലറികൊണ്ട് ...”


പിള്ളേച്ചൻ ഉഗ്രൻ ഫോമിലാണല്ലോ.. കസറുന്നുണ്ട്.

ഇപ്പോ നോമ്പ് കാരണം പണി കുറവാ അല്ലേ..:)

കനല്‍ said...

ഈ പിള്ളേച്ചന്‍ ആളൊരു
പുലിയച്ചന്‍ ആണല്ലോ?
കഥ കസറി....കേട്ട.

ഹരിയണ്ണന്‍ ആല്‍ത്തറയിലില്ലേ കാ‍പ്പിലാനേ?
പയലുകളും തള്ളമാരും ആല്‍ത്തറ പണിതപ്പോ
അണ്ണന് സീറ്റു കൊടുത്തില്ലേ?
ഇന്നാ ഡയലോഗ് കൂടി
“ആല്‍ത്തറയിലെ മണിയറയില്‍ അന്ന് തള്ളേക്കാണാന്‍
കേറി വന്ന ആറ് വയസുകാരന്‍ അണ്ണനോട് ചാദിച്ച ചാദ്യാ‍ണ് നീ ഏതാന്ന്?
അപ്പം ഞാമ്പറഞ്ഞ് ഞാനെന്റെ തള്ളേ കാണാന്‍ വന്നതാന്ന് ,
അപ്പം എന്റെ പെറ്റ തള്ള പറഞ്ഞ്, നിന്നെ എന്നിക്ക് അറിയൂല്ലാന്ന് ”

കടപ്പാട്:
ആല്‍ത്തറമാണിക്യം എന്ന സില്‍മ

മാണിക്യം said...

അങ്ങനെ ഒരു സിനിമയും
ഒരു ഡയലോഗും ഇല്ലല്ലോ കനലേ..
അല്ലേലൂം മറ്റൂള്ളവരുടെ വായില്‍
സ്വന്തം ഡയലോഗ് തിരുകി കഥയ്ക്ക്
വഴിത്തിരിവ് വരുത്താനാണോ?

കനലേ, ഈ കനല്‍ പപ്പടം ചൂടാനെ കൊള്ളു..
ഈ ആല്‍ത്തറയില്‍ ഞാന്‍
ഒരു കണ്ണാടി തൂക്കിയിട്ടുണ്ട് ...
വരുന്നവരുടെ മനസ്സാണതില്‍ കാണുകാ ..

കള്ള് കുപ്പി തുറന്നാല്‍ അതിന്റേ മണവും
സെന്റ് കുപ്പി തുറന്നാല്‍ അതിന്റേ മണവും
പുറത്തു വരും ,
അതുപോലെ മറ്റുള്ളവരെ പറ്റി മനസ്സില്‍ നല്ലതു ചിന്തിക്കുന്നവര്‍ക്ക് നല്ലതേ പുറത്തേയ്ക്കും
പറയാന്‍ കാണൂ

ലൈസൻസി ഹരിയണ്ണൻ എന്നെഴുതി
വച്ചിട്ടുണ്ട് തിരക്കായിട്ടാവും വരും വരാതിരിക്കാനാവില്ലാ.
ആരെങ്കിലും ഈ ആല്‍ത്തറ തകര്‍ത്താല്‍ അവിടെ തീരും മാണിക്യം !
അന്ന് ഒരു റീത്ത് വയ്ക്കാന്‍ എങ്കിലും വരും .. ..

കനല്‍ said...

ഞാന്‍ ഒരു പാരഡി ഡയലോഗിട്ടത് ആല്‍ത്തറയെ ബോംബിട്ടു തകര്‍ക്കാമെന്ന് വിചാരിച്ചല്ല.
മിസ്. മാണിക്യം അത് മനസിലാക്കുമെന്ന് വിചാരിക്കുന്നു.
ഒരു തമാശ മനസിലാക്കുമെന്ന് വിചാരിച്ചുപോയി.

മാണിക്യത്തിന്റെ മനസ് ആരോ മോഷ്ടിച്ചുകൊണ്ട് പോയിരിക്കുന്നു. ഒരു തമാശ പോലും ആ രീതിയില്‍ എടുക്കാന്‍ കഴിയുന്നില്ല

Rare Rose said...

പിള്ളേച്ചന്‍ ജീ..,ആല്‍ത്തറക്കാവിലേക്കെത്തിയിട്ട് കുറച്ചേറെയായിരിക്കുന്നു....4ഉം 5ഉം ഭാഗങ്ങള്‍ ഒരുമിച്ചു വായിച്ച് ആ കുറവു നികത്തിയപ്പോഴാണു സമാധാനമായത്...ഈച്ചയായി മാറിയ മിന്നാമിന്നിയെ ഗീതാഗിനിയിനിയെന്താണു ചെയ്യുക..??...ഇതേ ഒഴുക്കോടെ ആല്‍ത്തറക്കാവ് ഇനിയും മുന്നോട്ട് പോകട്ടെ....

krish | കൃഷ് said...

“വാഴയില കഷണത്തിലിൽ അച്ചാർ.ഡസ്ക്കിൽ വീണുകിടക്കുന്ന അച്ചാറിലും കള്ളിലുമായി മുത്തമിടുന്ന ഈച്ച പറന്ന് പിള്ളേച്ചന്റെ മുഖത്തും മൂക്കേലും വട്ടമിട്ട് പറന്നു പോകുന്നു।ഈച്ചയെ ഓടിക്കാനുള്ള പിള്ളേച്ചന്റെ പരാക്രമങ്ങൾ.“
ഈ ഈച്ചയാണോ, ഈച്ച(മിന്നാമിനുങ്ങ്) വേലായുധന്‍!
വേല വേലായുധന്റെടുത്ത് വേണ്ടാട്ടോ! ആഹാ!!

പിള്ളേച്ചാ.. കലക്കീട്ടോ.

നിരക്ഷരൻ said...

പിള്ളേച്ചാ - പേടിച്ചിട്ട് റോട്ടിലിറങ്ങി നടക്കാന്‍ പറ്റണില്ലാട്ടോ :)

തോന്ന്യാസി said...

നീരേട്ടാ പേടീണ്ടെങ്കി ആ റോസിനെ കൂടെ കൊണ്ടു പൊയ്ക്കോ, കുരിശുള്ളേടത്ത് പ്രേതം വരൂല്ല.....


റോസേ..ഇങ്ങനെയിട്ടോടിക്കല്ലേ....പഴേ പോലെ ഓടാനൊന്നും വയ്യ....

ഓണ്‍ ടോപിക്

പിള്ളേച്ചാ........