മഴത്തുള്ളിയെ കാണ്മാനില്ല..!
ആല്‍ത്തറക്കാരേ..
മ്മടെ കാപ്പിലാന് സ്വാമികളുടെ പൂര്‍വ്വാശ്രമത്തില്‍ അങ്ങേരു നടത്തിക്കൊണ്ടിരുന്ന ഷാപ്പന്നൂര്‍ ഷാപ്പില് ഇടയ്ക്ക് ഓസിനു നൂറടിക്കാന്‍ വന്നോണ്ടിരുന്ന 'മഴത്തുള്ളി'യെന്ന ബൂലോകനെ കാണ്മാനില്ല. അങ്ങേരുടെ 'മയത്തുള്ളികള്' എന്ന പെട്ടിക്കടയും പൂട്ടിക്കെട്ടിയതായിക്കാണുന്നു. മണ്സൂണാഘോഷിക്കാന് കേരളത്തിലേയ്ക്കു വിട്ടതാണോ എന്നു സംശയിക്കുന്നുണ്ട്.
ഇങ്ങേരെ എവിടെയെങ്കിലും കണ്ടു കിട്ടുന്നവര്‍ പാമു ആന്‍ഡ് പിള്ളേച്ചന് കമ്പനിയുടെ 'ടെയില്‍' ആപ്പീസില് എത്രയും പെട്ടെന്ന് അറിയിക്കേണ്ടതാണ്.
ആ-മെയില്‍:
പിള്ളേച്ചന്@തല്ലുകൊള്ളിത്തരം.ക്രോം
23 comments:
ഇങ്ങേരെ കണ്ടെത്തുന്നവര്‍ക്ക് രണ്ടു കാച്ചിലു പുഴുങ്ങിയതും മൊളകുപൊട്ടിച്ചതും കട്ടങ്കാപ്പിയും കുറ്റിയാടി സ്പോണ്സര് ചെയ്യുന്നുണ്ട്.
ബൂലോകരെ,
ഈ മയത്തുള്ളി ആശൂത്രിയില് വന്നിരുന്നു.
അവന് രണ്ടു പാരാസെറ്റമോളും റോസമ്മ കൊടുത്തിരുന്നു!
“കരിവാരം, കരിവാരം എന്നു മാത്രം സംസാരിച്ചോണ്ടും ഇരുന്ന അവനെ ഒരു ഷോക്കു കൊടുത്താല്‍ ശരിയാവുമെന്നാണ് ഞാന്‍ കരുതിയത്..!
അവനതു കേക്കണ്ടെ..?
എന്നെ വിശ്വസിക്കതെയവനിപ്പോള് ഗീതാകിനിയുടെ അടുത്തുണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞത്..!
കാലത്തിന്റെ ഒരു പോക്ക്..അല്ലേ..?
സ്വന്തം
കുട്ടി ഡാക്കിട്ടര്
ഹ ഹ.
:)
പോണ്ടാ പോണ്ടാന്നു അപ്പഴേ ഓനോട് പറഞ്ഞതാ. കേട്ടില്ലേലും അനുസരിച്ചൂടെ പഹയന്.
നീപ്പൊ എന്താ ചെയ്യെന്റെ റബ്ബേ
കാച്ചിലു പുഴുങ്ങിയതും മൊളകുപൊട്ടിച്ചതും കട്ടങ്കാപ്പിയും ..എന്താ ഒരു കോമ്പിനേഷന്‍!
ഇദ്ദേഹത്തിനു കുളിരെന്നു വെച്ചാല്‍ ഒരു വീക്നെസ്സാനെന്നു പുള്ളിക്കാരന്റെ പഴയ കമന്റുകള്‍ നോക്കിയാല്‍ മനസ്സിലാവും. ആശൂത്രീന്നു പോയ സ്ഥിതിക്ക് ഷാപ്പില് കാണും. ഇദ്ദേഹത്തെ കണ്ടു പിടിച്ചു പിള്ളേച്ചന്റെ അടുത്ത് എത്തിക്കുന്നോര്‍ക്ക് ആന മയക്കി ലാര്‍ജ് എന്റെ വക.
ഓ ടോ : പിള്ളേച്ചോ..ഒരു സംശ്യം, ഇയാളുടെ പുത്യേ പ്രേത പടത്തില്‍ ഈ തുള്ളി മാഷേ കാസ്റ്റ് ചെയ്യാന്ന് പറഞ്ഞായിരുന്നോ.. വെറുതെയല്ല ആ പാവം ഓടിപ്പോയത്. :)
മഴതുള്ളീയെ ചേറനാടന് പിടിച്ചുകൊണ്ട് പോയിട്ടുണ്ടാകും.ഈ പാമുവിന് ഡബിള്‍സ് രോഗം പിടിപ്പെട്ടാതായിട്ടാണ് അറിവ്.ഒരാളെ രണ്ടായി കാണും.നടക്കുമ്പോള്‍ കൂടെ ഒരാളുതായി തോന്നും ഇനി ആല്‍ത്തറയില്‍ ഒറ്റ്ക്ക് പോവണ്ട
ആ ചേറനാടന്റെ അടുത്തലക്ഷ്യം പാമു തന്നെ
ഗോപാ ഇങ്ങള് പറഞ്ഞ സ്ഥിതിക്ക് അടുത്ത കഥയില്‍ മഴതുള്ളിയെ ഒരു കൊണ്ടുവരും
ഡെല്ലിയില്‍ മഴ തകര്‍ത്ത് പെയ്തത്രേ, ഇന്നലെ. വല്ല ഢാബയുടെ വരാന്തയിലും കാണും!
ഹഹഹ.. ദിം തരികിടതോം.
ആല്‍ത്തറ സാമിയുടെ കൂടെ
രഥയാത്രയില്‍ ആണെന്നൊ
ഒരു തകിട് ജപിച്ചു കെട്ടി
ഉടനെ വരുമെന്നോ ഒക്കെ
സ്വ.ലേ റിപ്പോര്‍ട്ട്..
സ്വാമി ശരണം
ഭക്തരെ , ശിഷ്യന് ജയിംസ് പറഞ്ഞത് ശരിയാണ്. ഗീതാകിനി സ്വാമിനികളുടെ ആശ്രമത്തില്‍ മയത്തുള്ളി അഭയം തേടി വന്നിരുന്നു. ചില അസൂയാലുക്കള്‍ ഗീതാകിനി ദുര് മന്ത്രവാദിനിയാണെന്നും, ബീഭത്സ രൂപിണിയാണെന്നും കുഞ്ഞുങ്ങള്‍ പേരു കേട്ടാല്‍ തന്നെ പേടിക്കുന്നു എന്നുമൊക്കെ കുപ്രചരണം നടത്തുന്നു എങ്കിലും യാഥാര്‍ത്ഥ്യം അതില്‍ നിന്നുമൊക്കെ എത്രയോ അകലെയാണ് മക്കളേ. സ്വാമിനി ദയാവായ്പുള്ളവളാണ്, കരുണാവാരിധിയാണ്...
അല്ലെങ്കില്‍ മയത്തുള്ളിയെപ്പോലുള്ളവര് സമീപിക്കുമോ?
മയത്തുള്ളി ചെയ്തുപോയ തെറ്റുകളില്‍ മനം നൊന്തു പശ്ചാത്തപിച്ച് ആണ് ഇവിടെ വന്നത്. സ്വാമിനിയുടെ ഹൃദയം അതു കണ്ട് അലിഞ്ഞു പോയി. ആയതിനാല്‍ മയത്തുള്ളിക്കു ബൂലോകസംസാര ദു:ഖങ്ങളില്‍ നിന്നൊക്കെ മോചനമേകി.മയത്തുള്ളി ബാഷ്പീകരിച്ച് നീരാവിയായി ബൂലോകാന്തരീക്ഷത്തില് വിലയം പ്രാപിച്ചു. മോക്ഷം ലഭിച്ച മയത്തുള്ളിക്ക് ഇനിയൊരു ജന്മമില്ല......
ന്റമ്മോ..ഗീതാകിനി ദേവീ ..ഈ മയത്തുള്ളിയെങ്ങാനം പ്രേതമായി നമ്മുടെ ആല്‍ത്തറയില്‍ വരുമോ..?
പിള്ളേച്ചനേം പാമൂനേം ഈയിടെ പ്രേതം പിടിച്ചെന്നൊരു വാര്‍ത്ത കണ്ടോണ്ടു ചോയിക്കുന്നതാ..!
ശ്ശോ, കഷണ്ടി ബുദ്ധിയുടെ ലക്ഷണമാന്നാ വയ്പ്പ്. ഈ ജയിംസ് ബ്രൈറ്റിനിത്രേം കഷണ്ടി വന്നിട്ടും ബുദ്ധി തീരെ വളര്‍ന്നിട്ടില്ലല്ലോ. ഇതിനി വയ്പ്പു കഷണ്ടിയോ വല്ലോം ആണോ ???
മോക്ഷം കിട്ടിയ ആത്മാവെങ്ങിനെയാ പ്രേതമായി വരിക? അതു ഈശ്വരനില്‍ ലയിക്കയല്ലേ ചെയ്യുക?
പിന്നെ പാമൂനേയും പിള്ളേച്ചനേയും പിടിച്ച പ്രേതം സാധാരണ നിരുപദ്രവിയാ......
പക്ഷേ പാരഡി എഴുതല്കാരേയും നഷ്ടപ്രണയകഥകള് എഴുതല്കാരേയും കണ്ടാല്‍ ഉടന്‍ പിടികൂടിയിരിക്കും. ഈ രോഗങ്ങള്‍ ഒന്നും ഇല്ലാത്തോര് തീരെ പേടിക്കണ്ട......
ആല്ത്തറേ, മാണിക്യമേ, JamesBrighറ്റേ, പാമരാ, Rare Rosഏ, ഗോപാ, ശ്രീവല്ലഭാ, കൃഷച്ചായാ, പിള്ളേച്ചായാ, കുറ്റ്യാടിക്കാരാ, നിരക്ഷരാ ആരും പേടിക്കേണ്ട. മഴത്തുള്ളി ബൂലോകത്തൊക്കെ ഇപ്പോഴും കറങ്ങിനടപ്പുണ്ട്. ഈയിടെ കോരപ്പനും സഞ്ചിയും തമ്മിലുള്ള അടിപിടികലാശക്കൊട്ടിനിടയില് മഴത്തുള്ളിയെ കെട്ടുകെട്ടിക്കാനും ശ്രമം നടന്നിരുന്നു. അതിനാല്‍ പുറത്തിറങ്ങിയാലുടനെ ഇരുട്ടടിയുണ്ടാകുമെന്ന് ഭയന്ന് മഴത്തുള്ളി ഗീതാകിനി സ്വാമിനികളുടെ ആശ്രമത്തില്‍ അഭയം തേടിയിരുന്നു. അവിടെ നിന്നും ഗീതാകിനി സ്വാമികളുടെ അനുഗ്രഹം വാങ്ങാന്‍ കണ്ണടക്കാന്‍ പറഞ്ഞു കണ്ണടച്ചതോര്മ്മയുണ്ടെന്നാണ് മഴത്തുള്ളി എന്നെ വിളിച്ചു പറഞ്ഞത്. പിന്നെ കണ്ണുതുറന്നപ്പോള്‍ കാണുന്നത് മുകളില്‍ കറങ്ങുന്ന നേഴ്സുമാരും കയ്യില്‍ സിറിഞ്ചുമായി ഫാനുമാണ്.
എന്തായാലും മഴത്തുള്ളി പെയ്യുമ്പോള്‍ നനയാതിരിക്കാന്‍ കൂടെ കൊണ്ടുനടക്കാറുള്ള കുടയാരോ പൊക്കിയെന്നും പറഞ്ഞിരുപ്പുണ്ടിവിടെ. ഞാന്‍ വിളിച്ചു നോക്കാം. മഴത്തുള്ളീള്ളീള്ളീള്ളീള്ളീള്ളീള്ളീള്ളീള്ളീ.................................................
ആരാ എന്നെ വിളിച്ചത്? ആരാ എന്റെ കാര്ട്ടൂണുവരച്ചു വെച്ചിരിക്കുന്നത്? കരിവാരമൊക്കെ തീര്‍ന്നോ. സഞ്ചിയും കോരനുമൊക്കെ പോയോ. ഇനി ഇവിടെ വന്നാല്‍ ഇരുട്ടടി കിട്ടുമോ? പിന്നെ ആ മനുവച്ചായന് ഈ വഴിയെങ്ങാന്‍ വന്നോ? വന്നെങ്കില്‍ സൂക്ഷിക്കണം അങ്ങേരും അടിച്ചെടുക്കാന്‍ മിടുക്കനാ.
ഗീതാകിനിസ്വാമിനീ എനിക്കു മഴപെയ്യുമ്പോള്‍ കൂടാനുള്ള ചുട (ഛേയ് നാക്കുളുക്കുന്നു) അടിച്ചുമാറ്റിയത് ശരിയായില്ല. അതിങ്ങുതാ. കൈതമുള്ളു പറഞ്ഞപോലെ ഡെല്ലി അപ്പിടി മഴ.
പിള്ളേച്ചായാ ഞാനെടുത്തോളാം. ങാഹാ... അത്രക്കായോ........
അയ്യോ അവസാനം മയത്തുള്ളി പ്രത്യക്ഷപ്പെട്ടോ...
ഛെ ഛെ, ആ കാച്ചിലു പുയുങ്ങീതും മൊളകുപൊട്ടിച്ചതും എനിക്കു തന്നെ അടിക്കാമെന്നു വിചാരിച്ചിരിക്കുവാരുന്നു.. :(
അല്ല മയത്തുള്ളീടെ വക്കാലത്തിന് റയിന്ഡ്രോപ്പോ? ഇദെന്ത് കദ?
കഷണ്ടിത്തല തടവിയാണെന്റെ ശിഷ്ടജീവിതം ഗീതാകിനി ദേവീ..!
അവിടുത്തെ അനുഗ്രഹം അടിയനില്‍ ഉണ്ടാകുന്മാറാകേണമേ..!
ഈശ്വരാ..,..ഞാന്‍ വരണേനു മുന്‍പേ ഇവിടെ കാണാതാവലും കണ്ടുകിട്ടലും ഒക്കെ നടന്നോ.....ഇനി മഴത്തുള്ളിയുടെ കാണാതായ കുട തപ്പിത്തിരഞ്ഞാല് വല്ല പ്രോത്സാഹനസമ്മാനം എങ്കിലും തരുമോ പാമൂ ആന്റ് പിള്ളേച്ചന് ജീ..??
റെയിന്‍ ഡ്രോപ്സേ, മഴത്തുള്ളീടെ കുട സ്വാമിനികള്‍ അടിച്ചുമാറ്റിയിട്ടില്ല.( സ്വാമിനി ആത്മഗതം : ഹോ, നല്ല സെവന് ഫോള്‍ഡ് ഫോറിന് കുടയുള്ളപ്പോഴാ ദേ ലവന്റെയൊരു കാലന്‍കുട. ആര്‍ക്കുവേണം ആ ജാംബവാന്റെ കാലത്തെ കുട?)
മഴത്തുള്ളീ, കൂടാനുള്ള ചുട( ച്ഛെ, സ്വാമിനികള്‍ക്കും നാക്കുളുക്കുന്നു)ദേ, അവിടെ ആ മൂലയില്‍ അതു ചുരുട്ടി വച്ചിട്ടുണ്ട്....
മഴത്തുള്ളി കണ്ണു നന്നായൊന്നു തുറന്നു നോക്കിയേ...
പാമൂ, അതിനെന്താ ഒരു കുയപ്പം? മലയാളം മയത്തുള്ളിയുടെ വക്കാലത്തിന് ഇംഗ്ലീഷ് മയത്തുള്ളി വന്നു. ഹോ എന്തൊരു ഐക്യം !(ഇതാണ് മംഗ്ലീഷ് മംഗ്ലീഷ് എന്നൊക്കെ പറയണത് കേട്ടാ പാമൂ)
ശിഷ്യാ ജയിംസേ, സങ്കടപ്പെടേണ്ട. സ്വാമിനിയിതാ തലമാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് അനുഗ്രഹം തരുന്നു.
ഏറ്റവും ബെസ്റ്റ് തല നിരക്ഷരന്റെയാ....നിറയെ മുടിയുണ്ട്. ആശ്രമത്തിലെ ഭണ്ഡാരപ്പെട്ടിയില്‍ ഒരു 99999$ നിക്ഷേപിച്ചോളു....
എല്ലാം ശരിയായി വരും.
ജയിംസായ മൊട്ടത്തല മാറായ ഭവന്തു.
അല്ല അപ്പോള്‍ ഇവിടെയൊക്കെ ഊണ്ടായിരുന്നു അല്ലെ അല്ല മഴത്തുള്ളീ എന്നോട് പിണക്കമാണൊ എന്താ എന്നോട് മിണ്ടാട്ടമൊന്നുമില്ല്ലല്ലൊ ഇപ്പൊ..
അതുപോലെ റോസും എന്നാ പറ്റി അവര്‍ക്ക്..?
പാമു പറഞ്ഞതു നേരാണ്. മഴത്തുള്ളി നാട്ടിലുണ്ട്. ഒന്നല്ല പലതരം. ഇവിടെ ഇപ്പോള്‍ മൊത്തം മഴത്തുള്ളിയാ ഏതുനേരവും. മണ്‍സൂണ്‍ തുടങ്ങിയതല്ലേ മഴത്തുള്ളി വരാതെങ്ങനെ!!
ജ്ജ് പടം വരക്കാനും തുടങ്ങ്യോ പാമൂ...
:) :)
Post a Comment