Sunday, June 29, 2008

ചായക്കടയിലൊരു തങ്ക(മ്മ) തിളക്കം

പോസ്റ്റ് എഴുതിയത് : കുറ്റ്യാടിക്കാരന്‍, ഗോപന്‍

പ്രഭാതം, കുറ്റ്യാടിയുടെ കട, കടയിലേക്ക് കയറി വരുന്ന പാമു.

കുറ്റ്യാടി: എന്താ പാമ്വോ?, രാവിലെത്തെന്നെ ഇഞ്ഞ് ചായപ്പീട്യേല്? ഇന്‍റെ പെണ്ണ്ങ്ങള് ഇനിക്കിന്നൊന്നും ഇണ്ടാക്കി തന്നീലേ?....” രാവിലെ മറ്റാരും വരുന്നതിനു മുന്പ് ചായക്കടയിലെത്തിയ പാമുവിനോട് കുറ്റ്യാടി ചോദിച്ചു. പാമു അല്പ്പം നീരസത്തിലാണ്, അത് പാമുവിന്‍റെ മുഖഭാവത്തില്‍ നിന്നും വ്യക്തം.

പാമു : “ഇവിടെ പുട്ടുണ്ടോ?“

കുറ്റ്യാടി: “ഇണ്ട്...”

പാമു : “കോഴീണ്ടോ?”

കുറ്റ്യാടി: “ഇണ്ട് ചെങ്ങായീ....“

പാമു : “എന്നാ പുട്ടെട്ത്ത് കോഴിക്ക് കൊടുക്ക്, എനിക്കൊരു ചായേം ബന്നും താ..”

കുറ്റ്യാടിക്ക് ദേഷ്യം വന്നു. രാവിലെ തന്നെ കയ്നീട്ടക്കച്ചോടമാണ്, അവന്‍റെ ചായേം ബന്നും... ഹും...

കുറ്റ്യാടി: “ഇന്നാ, ഇന്‍റെ ചായ. ബന്നും ഇതാ...”

പാമു ബണ്ണെടുത്ത് ചായയില് മുക്കി. വായിലെക്കെടുത്തപ്പോള് ബണ്ണിന്‍റെ മേലെ ഒരു ഉറുമ്പിരിക്കുന്നു. പാതി പഴുത്തിരിക്കുന്ന പാമുവിന് അത് സഹിക്കാനായില്ല.

പാമു ബണ്ണെടുത്ത് ഒന്ന് കുടഞ്ഞു. ദേ കിടക്കുന്നു, ചായയില് മുക്കിയ ബണ്ണ് ചായക്കടയുടെ തിണ്ണയില്. ചായയില് മുങ്ങാതിരുന്ന ഒരു കൊച്ചുകഷണം പാമുവിന്‍റെ കയ്യിലും.

ചായ ഗ്ലാസില് നോക്കുമ്പോള് മുക്കാല് ഭാഗം കാലി. എല്ലാം ബണ്ണ് കുടിച്ചു തീര്‍ത്തിരിക്കുന്നു.

പാമു : “പൈസ പിന്നെത്തരാം, പറ്റിലെഴുതിക്കോളീന്...” സാധാരണ പറയുന്ന ഡയലോഗും അടിച്ച് പാമു ബഞ്ചില്‍ ഇരിക്കുന്ന പത്രം എടുത്തു നിവര്‍ത്തി.

കുറ്റ്യാടി പണം എണ്ണുന്ന തിരക്കിലാണ്. ചായ കുടിച്ചു കൊണ്ടു പത്രം വായിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട്. മുരിങ്ങക്കാ കോല് കടിച്ചു കോഴിക്കാലും സ്വപ്നം കണ്ടോണ്ടിരിക്കുന്ന പിള്ളേച്ചന്‍.

കുഞ്ചു കടയിലേക്ക് കയറുന്നതോടെ ഒരു കൂട്ട നമസ്കാരം അങ്ങ് കാച്ചുന്നു.

പ്രസിഡന്‍റ്റ്: " എന്താ കുഞ്ച്ചോ സുഖം തന്നെയല്ലേ, ഈ വഴിയൊക്കെ വരവ് നിര്‍ത്തിയോ."

കുറ്റ്യാടി : " ഓന് ഈ കരെലോള്ള പെണ്ണുങ്ങള്‍ക്കൊക്കെ സുഖവിവരം അന്വേഷിക്കണ്ട ബല്യേ പണീല്ലേ പ്രസിഡന്‍റെ, കാറ്റു ഉള്ളില്‍ നിക്കാതിരിക്കാന്‍ ഒരു കാറ്റു തോളേം ഫ്രീയായിട്ട് ആ നേഴ്സമ്മ കൊടുത്തില്ലേ, ഇപ്പൊ കാല് നിലത്തൊന്നും അല്ല, ഓന്‍റെ ഒരു കാലം, കുടിക്കാന്‍ എന്താ ബേണ്ടെ കുഞ്ച്വോ കണ്ജീണ്ട്, സൂപ്പുണ്ട് ചായേം കാപ്പീം മോരും ബെള്ളോം"

പെണ്ണെന്നു കേട്ടപ്പോള്‍ പിള്ളേച്ചന്‍ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നു., പാമു ചിരിച്ചുകൊണ്ട് തലയും ചാരിയിരുപ്പാണ്.

പ്രസിഡന്‍റ്റ് പൊടുന്നനെ ചിരിക്കുന്നു, ആ ചിരിയില്‍ കടയില്‍ ഫ്ലാഷ് ല്യ്റ്റ് അടിച്ച പോലെയൊരു മിന്നല്‍, പാമു കണ്ണ് പൊത്തുന്നു.

കുഞ്ചു ഒന്നും പറയാതെ പ്രസിഡന്‍റ്റ് ഇരിക്കുന്ന ബെഞ്ചിന് എതിരെയുള്ള ബെഞ്ചില്‍ കയറി ഇരിക്കുന്നു. കുറ്റ്യാടിയെ നോക്കി പറയുന്നു.

കുഞ്ചു : " ഒരു ചായേം പുട്ടും കടലേം, പാല് കുറച്ചു അധികായിക്കോട്ടേ ചായക്ക്‌."

പിന്നെ പ്രസിഡന്റിനെ നോക്കി പറയുന്നു.
കുഞ്ചു : " എന്താ പ്രസിഡന്‍റെ, നാളെ നിങ്ങള്‍ക്ക് പരൂഷേണ്ടാ, ഇത്രേം കേമായിട്ടു പത്രം വായിക്കാന്‍. ഞാനാ ആല്‍തറേല് കുത്തിയിരിക്കാന്‍ തൊടങ്ങീട്ട് എത്ര നേരായിന്നറിയോ. പിന്നെയീ കുറ്റ്യാടീനെ കണ്ടു രണ്ടു ബെടി പറയാംന്ന് വെച്ചു ചായക്കടേല്‍ കയറിയതാ."

പ്രസിഡന്‍റ്റ്: "എന്താ ചൂടു, പൊറത്ത് ഇറങ്ങിക്കൂടാ, കുറ്റ്യാടീടെ കയ്യീന്ന് സംഭാരം വാങ്ങി കുടിക്കാന്നു വെച്ചു കയറിയതാ, അപ്പൊ സംഭാരത്തിന് ചായയെക്കാള്‍ ചൂട്."

കുറ്റ്യാടി : " അയിനിപ്പം സമ്പാരം താ താ എന്നും പറഞ്ഞ് ഒറ്റക്കാലുമ്മല് നിന്നപ്പോ കൊറച്ച് ചൂട് വെള്ളം പാര്‍ന്ന് കൊടുത്ത്, അത് പൊറത്തൊന്നും കളയാണ്ട് ആ ബായിലേക്ക് തെന്നെ പോയീല്ലേ ..പിന്നെ ഇതാ ഇപ്പൊരു ചായേം, മനിച്ചന് ടെന്‍ശെന്‍ തരരുത് പറഞ്ഞേക്കാം ങാ "

പിള്ളേച്ചന്‍ : " ഒരു കോഴിക്കാല് ബിരിയാണി തിന്നിട്ടു കാലം മറന്നു, ഇയാളാണേല്‍ സസ്യമായി തന്നെ കറികളും വച്ചു നടക്കുണൂ. "

കുറ്റ്യാടി : " ഇന്‍റെ മോനേ പിള്ളേച്ചാ, ദാ ആ പള്ളേലിക്ക് ഇപ്പൊ ബിരിയാനി ഇടേണ്ട കൊറവേ ഒള്ളോ, ബാക്കി എല്ലാം തെകെഞ്ഞോ . ഇജ്ജ്‌ കടേല് തരാന്‍ ഇണ്ടാര്‍ന്ന കായി തന്നാ, ഇല്ലല്ലോ, ഇന്‍റെ മാതിരിയോള്ള ആളോള് കാരണം ഞമ്മള് കോയി വിസിനസ്സു നിര്‍ത്തി. ഇപ്പൊ ഞമ്മള് നമ്പൂരിയാ, നമ്പൂരി ആശ്ശന്‍ പറയും പോലെ മാംസം നിന്‍റെ ആരോഗ്യത്തിനു നല്ലതല്ല എന്നങ്കിട് കൂട്ട്വാ, ഹല്ല പിന്നെ "

പാമു : " അതെങ്ങിന്യാ കുറ്റീ, യെവന് പച്ചക്കറി തിന്നാല്‍ അലര്‍ജിയാ, ലെവന്‍ ആള് വല്യേ കൊഴിയല്യോ, ഈ കരേലോന്നും യെവന്‍ കാണാത്ത കോഴിയെ ഇല്ലെന്നാ ചൊല്ല്"

കുഞ്ചു : " കൊഴിയച്ചാ, അപ്പൊ ഒരു കോഴിയമ്മേം പിടിച്ചു സുഖമായി കോഴിക്കൂടും പണിതങ്ങിനെ വസിക്കരുതോ, ആളുകളെ കൊണ്ടു ഇങ്ങനെ പറയിപ്പിക്കണോ. ?"

പിള്ളേച്ചന്‍ : " ഞാന്‍ കോഴിയാന്നു എന്‍റെ അസൂയാലുക്കള്‍ മാത്രമെ പറയൂ. സത്യം പറഞ്ഞാല്‍ എന്നെ കാണുമ്പോഴേക്കും ഇവിടെയുള്ള എല്ലാ കോഴികളും കുഞ്ഞുങ്ങളും പറ പറക്കും. പിന്നെ എനിക്ക് ഓരോ വീടും തേടി അലയേണ്ടി വരും. ങാ കുറച്ചൊക്കെ സഹിച്ചല്ലെ പറ്റൂ..ഒരു പാവപ്പെട്ട ബാച്ചിയായി പോയില്ലേ. ?, പാമൂ നെന്നെ ഞാന്‍ എടുത്തോളാം.., പ്രസിഡന്‍റെ, ഇങ്ങള് പഴേ കോയി അല്ലായിരുന്നോ, എന്തെങ്കിലും ഒരു ഉപദേശം ?"

പ്രസിഡന്‍റ്റ്: " ഹ ഹ , മോനേ പിള്ളേച്ചാ ഞാന്‍ കുറച്ചധികം ഓണം കൂടുതല്‍ ഉണ്ടതാ നീയ് കോഴിയാണെങ്കില്‍ ഞാന്‍ കുറുക്കനാണെന്നു കൂട്ടിക്കോ, നീയ് മനസ്സില്‍ കാണുമ്പൊള്‍ ഞാന്‍ മാനത്ത് കാണും, ഉപദേശം ചോദിച്ചത് എന്‍റെ കയ്യിലുള്ള ലിസ്റ്റ് അറിയാനല്ലേ. ?, സത്യം പറ."

പിള്ളേച്ചന്‍ : " പ്രസിഡന്‍റ്റേ, ഞാനൊരു സഹായം ചോദിച്ചതല്ലേ. നിങ്ങള് ബാച്ചിയായി ഈ കര മുഴുവന്‍ വെറപ്പിച്ചിരുന്ന കഥ ഈ നാട്ടിലെ കൊച്ചു കുട്ടികള്ക്ക് പോലും അറിയാം, പോരാത്തതിന് ഇപ്പോഴത്തെ പാഠപുസ്തകത്തില്‍ ഇമ്മാതിരി കഥയല്ലേ എഴുതി വക്കുന്നെ ?"

പ്രസിഡന്‍റ്റ്: " പിള്ളേച്ചോ, ഇയാള് പുസ്തകം വായിച്ചു പഠിക്ക്, അതിനും മുന്‍പായി ആ താടീം മുടീം ഒക്കെ വടിച്ചു, ആല്‍ത്തറ സ്വാമീനെ പോയി ഒന്നു കാണു, എല്ലാം ശരിയായി വരും.."

പിള്ളേച്ചന്‍ : " ഇതു ഏതാണ്ട് ഹെല്‍പ്‌ലൈന്‍ നമ്പര്‍ പോയി അറിയാതെ ഡയല്‍ ചെയ്ത പോലായി, എനിക്കൊരു സഹായം ചെയ്യാന്‍ ആരൂല്ലേ ഈ കരയില് സ്വാമീ "

പൊടുന്നനെ ഒരു മിന്നല്‍ പിണറായി കുറ്റ്യാടിയുടെ കടയിലേക്ക് ആകാശത്തില്‍ നിന്നും എത്തി. കൂടെ ഒരു ഡിജിറ്റല്‍ സൌണ്ട് ട്രാക്കും.

ആല്‍ത്തറ സ്വാമി : " നമ്മുടെ വാനപ്രസ്ഥം കഴിഞ്ഞു, നോം വരുന്നു ഭക്താ, നിന്‍റെ പ്രശ്ങ്ങള്‍ക്ക് പരിഹാരം ഉടനെ ഉണ്ടാകും. മനസ്സില്‍ ആല്‍ത്തറ മന്ത്രം നൂറ്റൊന്നു ആവര്‍ത്തി ചൊല്ലൂ. നിനക്കു മംഗളം ഭവിക്കട്ടെ. !"

സൌണ്ട് ട്രാക്ക് നില്‍ക്കുന്നതോടെ കുറ്റ്യാടിയുടെ കട ആടിയുലയുന്നു.

പുറത്തു കാറ്റില്‍ ഇലകളും പൂഴി മണ്ണും പാറി പറക്കുന്നു. ഭയ ഭക്തിപുരസ്സരം പ്രസിഡന്റും കുഞ്ചുവും കുറ്റ്യാടിയും പിള്ളേച്ചനും എണീറ്റ്‌ നില്‍ക്കുന്നു.

പിള്ളേച്ചന്‍ കാറ്റില്‍ പെട്ട് പറന്നു പോകാതിരിക്കുവാന്‍ പിള്ളേച്ചന്‍റെ കാല് ഒരു കയ്യിലും മറു കയ്യ് കടയിലെ തൂണിലും പിടിച്ചു പാമു താഴെ കിടക്കുന്നു.

കാറ്റും പൊടിയും ഒന്നടങ്ങുമ്പോള്‍ അതിനിടയിലൂടെ ശിരോ വസ്ത്രധാരിയായ തങ്കമ്മ കടന്നു വരുന്നു. വെളുത്ത വസ്ത്രം, ചുണ്ടില്‍ ഒരു നേര്‍ത്ത ചിരി, അന്നനട, ഓരോ ചുവടിലും തങ്കമ്മയുടെ മാന്‍മിഴികള്‍ കടയിലുള്ള ഓരോരുത്തരെയും ഉഴിയുന്നു.

പ്രസിഡണ്ട് : (ആത്മഗതം) " ഈശ്വരാ ഒരു ഇരുപതു വര്‍ഷം മുന്‍പായിരുന്നു ഇവള്‍ വന്നതെങ്കില്‍, ഒരു കയ് നോക്കാമായിരുന്നു, ഷാപ്പന്നൂര്‍ നോര്‍ത്ത് പഞ്ചായത്ത് മെമ്പര്‍ ഫ്യൂസായ സ്ഥിതിക്ക് ആ പോസ്റ്റ് ഈ സുന്ദരിക്ക് കൊടുക്കാം, സാമൂഹ്യ സേവനത്തിനും വേണ്ടേ ഒരു ഗ്ലാമര്‍ "

കുറ്റ്യാടി : (ആത്മഗതം) " ഇന്‍റെ റബ്ബേ, ഇതാണാ മൊഞ്ചത്തി..ബെറുതെ അല്ല ആ നീരു പോയി ഓടിട്ടത്, ഇതിത്തിരി നേരത്തെ അറിഞ്ഞിരുന്നെന്കില് പോയി ഒരു ടെരസു വീട് പണിഞ്ഞു കൊടുക്കായിരുന്നു, ബെടക്കായിപ്പോയി !"

പാമു : (ആത്മഗതം) " കാലുമുതല്‍ മുഖം വരെ ഇത്രേം ഭംഗി കണ്ടിട്ടുള്ളത് സിലിമാക്കാര്‍ക്കാണ്, യെവള് ഇനി സിനിമാക്കാരിയാണോ, ഒരു റോള് കിട്ടുമോന്നു നോക്കാം "

പിള്ളേച്ചന്‍ : (ആത്മഗതം) " ഈ ആല്‍ത്തറ സ്വാമി ആള് പുലി തന്നെ, ഇത്രേം പെട്ടെന്ന് സ്പെഷ്യല്‍ ഡെലിവറി പോലെയല്ലേ ഈ മാലാഖയെ കൊണ്ടു വന്നു ഇവിടെ നിര്‍ത്തിയത്..ആല്‍ത്തറ സ്വാമീ കീ ജയ്.!"

കുഞ്ചു : (ആത്മഗതം) " ഈ നില്ക്കുന്ന കരിമ്പൂതങ്ങളെ തോല്‍‌പിച്ച് ഇവളെ സ്വന്തമാക്കുവാന്‍ ശക്തി തരൂ കാവിലമ്മേ കാവിലച്ചാ .."

നിശബ്ദമായി നില്‍ക്കുന്ന എല്ലാവരെയും കണ്ടു തങ്കമ്മ പറയുന്നു

തങ്കമ്മ : " നിങ്ങളെല്ലാവരും അവാര്‍ഡ് പടം കണ്ട പോലെ നില്‍ക്കുന്നതെന്നെ കണ്ടത് കൊണ്ടാണോ, എങ്കില്‍ ഞാന്‍ പോയേക്കാം. നീരുവേട്ടന്‍ എവിടെയാണ് താമസിക്കുന്നത്, അതറിയാനാ ഞാനിവിടെ വന്നത്"


കുറ്റ്യാടി : " ഓന്‍ ഇപ്പൊ ടൂറിലാ, എന്താ ഇത്ര വിശേഷിച്ച് ? "


തങ്കമ്മ : " ആണോ, പ്രത്യേകിച്ചൊന്നും ഇല്ല, ഒന്നു കാണണമെന്ന് തോന്നി, എങ്കില്‍ ഞാന്‍ വരട്ടെ. "

കുറ്റ്യാടി : " ആദ്യമായി ഈ കടേല് വന്നതല്ലേ, എന്തെങ്കിലും കഴിച്ചു പോകാം, ഏതായാലും നമ്മളൊക്കെ ഒരേ കരക്കാരല്ലേ.?, എന്താ പേരു "

തങ്കമ്മ : (നാണത്തോടെ) " തങ്കമ്മ, ഈ കടയുടെ പുറകിലാ വീട്..എനിക്കൊന്നും വേണ്ട, നീരുവേട്ടനെ കണ്ടാല്‍ അന്വേഷിച്ചു എന്നൊന്ന് പറയ്വോ"

കുറ്റ്യാടി : " ഞമ്മള് പറയാം ഓനോട്‌ തങ്കമ്മേ, ഇങ്ങള് ദൈര്യായിട്ടു പോയീട്ട് ബരീന്‍"

നടന്നകലുന്ന തങ്കമ്മ. നടന്നകലുന്ന അവളുടെ ഓരോ ചുവടിലും ചങ്കു തകര്‍ന്നിരിക്കുന്ന പിള്ളേച്ചന്‍. വായും പൊളിച്ചിരിക്കുന്ന പ്രസിഡണ്ട്, നിലത്തു തലയിടിക്കുന്ന പാമു. പുതിയ പദ്ധതിയാലോചിക്കുന്ന കുഞ്ചു.

15 comments:

Gopan | ഗോപന്‍ said...

ആല്‍ത്തറയിലെ പുതിയ പോസ്റ്റ് നിങ്ങള്‍ക്കായി..

അരൂപിക്കുട്ടന്‍/aroopikkuttan said...

kalakki!

maashammaare ennemkoodikkoottaamo?

പാമരന്‍ said...

ഹയ്യോ.. (നെഞ്ചത്തടി).... ഈ നീരൂനെ ഞാന്‍ തോട്ട പൊട്ടിച്ചു കൊല്ലും...! അത്രയ്ക്ക്‌ വെഷമം ണ്ടേയ്‌.. ഒരു കല്യാണീനെ ഒരു തരത്തില്‍ വളച്ചു കൊണ്ടോര്വാര്‍ന്നു.. അതയാള്‍ കൊളമാക്കി കയ്യിത്തന്നു..

ഇപ്പ ദാ ഒരു മൊഞ്ച്ത്തീനെ സ്വര്‍ലോകത്ത്‌ന്ന്‌ എറക്കുമതി ചെയ്തദ്‌ ആ നിരച്ചരനേം അന്വേഷിച്ച്‌ നടക്കണ്‌.. എന്‍റെ ഷാപ്പന്നൂര്‍ കാവിലമ്മേ "ഇതു താങ്ങാനുള്ള ശക്തി തരൂ.. തരൂ" ന്ന്‌ കൊറേ പ്രാവശ്യം എരന്നതിനൊക്കെ നീ തന്നിരുന്നെങ്കില്‌ ചുമട്ടു തൊഴിലാളി യൂണീയനിലെങ്കിലും ചേരാമായിരുന്നു.. :(

ഗോപന്‍ജീ, കലക്കിട്ടോ..

ഓ.ടോ. ആ അരൂപിക്കുട്ടന്‌ ഒരു പാസ്സും യുണിഫോമും കൊട്‌ത്തേ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ ഒള്‍ലതൊക്കെ ചിരിച്ചു തീര്‍ത്തു. എന്തൊരു പെടയാ.

പാമൂന്റെ കലിപ്പും തങ്കമ്മേടെ നടയും... ഹൊ

ഓ.ടോ: അനോണികളൊന്നും ആല്‍ത്തറേല്‍ വേണ്ട

മാണിക്യം said...

കുറ്റ്യാടിക്കാരന്‍, ഗോപന്‍,
" ഈ ആല്‍ത്തറ സ്വാമി
ആള് പുലി തന്നെ,
ആയിരിക്കും എപ്പൊഴാ ആലത്തറയില്‍ പ്രത്യക്ഷമാകുന്നത് എന്നു നോക്കിയാമതി.
ആലപ്പുഴയില്‍ ഒരു ബോട്ടില്‍ കണ്ടു .
പിന്നെ എയര്‍പോര്‍ട്ടില്‍ കണ്ടു
അടുത്തത് ആല്‍ത്തറയാവും !!

"തങ്കതിളക്കത്തിലെ ഇളക്കം കലക്കി...

krish | കൃഷ് said...

അലക്കിപ്പൊളിച്ചല്ലോ.. ഇനി എന്തൊ പറയാനാ..
തങ്കമ്മേടെ ബാക്കി ഭാഗം.. ഛേ.. തങ്കത്തിളക്കത്തിന്റെ ബാക്കി ഭാഗത്തിനുവേണ്ടി കാത്തിരിപ്പാണല്ലോ എല്ലാരും.

:)

ഗീത said...

വെറുമൊരു തങ്കമ്മേനെ കണ്ട് ഇത്ര ഇളക്കമോ? അതും സ്ഥാന പ്രായഭേദങ്ങളൊന്നുമില്ലാതെ?
ശ്‌ച്ഛേ ലജ്ജാവഹം ലജ്ജാവഹം...

ആ പാവം റോസമ്മക്കിട്ടു പാര വയ്ക്കല്ലേ..

ഗോപന്‍, കുറ്റിയാടീ, ബഹുരസമായിട്ടുണ്ട് കേട്ടോ.

Rare Rose said...

ഗോപന്‍ ജീ..,ചായക്കടയിലെ ഈ 916 തിളക്കം കണ്ട് കണ്ണു മഞ്ഞളിച്ചു പോയീ ട്ടോ....ആല്‍ത്തറ സ്വാമിയുടെ അശരീരിയും തങ്കമ്മയും എല്ലാം കൂടി തകര്‍ത്തു വാരി.....:)
ഗീതേച്ചീ..,റോസമ്മക്കെതിരെയുള്ള പാരകളെ തകര്‍ക്കാന്‍ ഗീതാകിനി സ്വാമികളുടെ മന്ത്രങ്ങളെന്തെങ്കിലും ഉപദേശിച്ചു തരൂ..:)

Unknown said...

പിള്ളേച്ചന്‍ കാറ്റില്‍ പെട്ട് പറന്നു പോകാതിരിക്കുവാന്‍ പിള്ളേച്ചന്‍റെ കാല് ഒരു കയ്യിലും മറു കയ്യ് കടയിലെ തൂണിലും പിടിച്ചു പാമു താഴെ കിടക്കുന്നു
പാമു വിടെടെ ആ തങ്കമെ ഞാനോന്ന് നോക്കട്ടെടെ
എടെ വൈകിട്ട് കള്ളൂ മേടിച്ചു തരാം
വിടേടെ അപ്പി

Unknown said...

എന്റെ കഥക്ക് ഒരു പുതിയ പ്രേതത്തെ കൂടി കിട്ടി
അരൂപി കുട്ടന്‍

സസേനഹം
പിള്ളേച്ചന്‍

ജെയിംസ് ബ്രൈറ്റ് said...

ആല്‍ത്തറയിലേക്കു തങ്കമ്മക്കു സ്വാഗതം.
പനിയോ തലവേദനയോ മറ്റോ ഉണ്ടെന്നാല്‍ ആശൂത്രിയില്‍ വരാന്‍ മടിക്കണ്ട..ട്ടോ..!

Gopan | ഗോപന്‍ said...

അരൂപി കുട്ടാ : നന്ദി.

എന്‍റെ മാതാവേ, ഈ തറേല് പ്രേതങ്ങളെ കൊണ്ടു നിറഞ്ഞല്ലോ, ഗീതാകിനി മന്ത്രം വേണ്ടിവര്വോ.

പാമരന്‍സെ: ഹ ഹ ഹ എനിക്ക് വയ്യ. !, തങ്കമ്മ കയ്യീന്ന് പോകാതിരിക്കാന്‍ പറ്റിയ രീതിയില്‍ കഥയെഴുതിക്കോളൂ...നിങ്ങള്‍ക്ക് പാരകള്‍ ഇപ്പൊ കൂടി വര്വാ..ആ കുട്ടി ടാക്കിട്ടരും കൂടി വില്ലന്‍മാരുടെ കൂട്ടത്തില്‍ കൂടി..പുത്യ പോസ്റ്റ് ഇങ്ങട് പോരട്ടെ. പിള്ളേച്ചനു വേണ്ടത് കൊടുത്തേക്കണം...:) ബാക്കി തട്ടില്‍

പ്രിയാജി : പാമൂ ഹീറോ ആയി വരാന്‍ പോകുന്നു..തങ്കമ്മക്കു കൂടുതല്‍ ആരാധകന്മാര്‍ ..

മാണിക്യേച്ചി : സ്വാമീനെ വിളിക്കുവാന്‍ ആളെ വിട്ടിട്ടുണ്ട്, ആള് വരും..

കൃഷ് : തങ്കമ്മയെ നേടാനുള്ള നമ്മുടെ മത്സരമാവട്ടെ പുതിയ പോസ്റ്റുകള്‍..അപ്പൊ റെഡി വണ്‍ ടു ത്രീ ..

ഗീതേച്ചി : ഇവിടെ പ്രായഭേദമില്ലാതെയാണ് തങ്കമ്മ ഭ്രാന്ത്..ഇനിയല്ലേ രസം..!

റോസ് : വന്നു രണ്ടു കഥാ പ്രസംഗമോ കവിതാ അരങ്ങോ നടത്തൂ.

പിള്ളേച്ചോ..: പാമു കാല് പിടിച്ചതേയുള്ളൂ..അടുത്തതില്‍ ചെലപ്പോ വാരിയെന്നിരിക്കും.

അനൂപേ : ഇതു കലക്കി. നല്ല അസ്സല് മണി മണി പോലത്തെ ഒന്നാന്തരം പ്രേതം...

ടാക്കിട്ടരെ: ഇങ്ങള് ബന്നത് നന്നായിനു, ഇമ്മടെ മോയ്തുട്ടീടെ പാത്തൂനു ബയറ്റീന്നു പോണില്ല. ബല്ല മരുന്നുണ്ടാ ഇങ്ങലാടെ കയ്യില്

കുറ്റ്യാടിക്കാരന്‍|Suhair said...

ഗോപന്റെ നന്ദിപ്രകാശനത്തില്‍ എന്റെ വകയും ഒരു ഒപ്പ്.

നിരക്ഷരൻ said...

പാമു : “എന്നാ പുട്ടെട്ത്ത് കോഴിക്ക് കൊടുക്ക്, എനിക്കൊരു ചായേം ബന്നും താ..”

എന്നെയങ്ങ് കൊല്ല്... :) :)

എന്റ പൊന്നു തങ്കമ്മോ നീയെന്നേം അന്വേഷിച്ച് നടക്കുന്നത് ഞാന്‍ അറിഞ്ഞില്ല. ഇന്നലേം കൂടെ ആ പാമരനെ കണ്ടതാ. ഓന്‍ പറയൂലാ...എന്നെ തോട്ട പൊട്ടിച്ച് കൊല്ലാന്‍ നടക്കുകയല്ലിയോ ? അസൂയപ്പെട്ടിട്ട് കാര്യമില്ല പാമൂ..ഗ്രാമറ് വേണം ഗ്രാമറ്. പിന്നെ കുറച്ച് നീളമുള്ള മുടീം.

തങ്കമ്മോ...ഓടിളകിപ്പോയത് ശരിയാക്കാനാണെന്നും പറഞ്ഞ്. ഞാനിടയ്ക്കിടയ്ക്ക് വീട്ടിലോട്ട് വന്നോളാം ഏത്..? ഗുട്ടന്‍സ് പുടികിട്ടിയാ.:) :)

കുറ്റ്യാടീം ഗോപനും അലക്കിപ്പൊളിച്ചൂ‍ട്ടോ..

ഹംസ said...

പുട്ടെടുത്ത് കോഴിക്ക് കൊടുക്കൂ……. കുറേ നേരം വായന നിറുത്തി ചിരിച്ചിരുന്നു പോയ്….

ഇഷ്ട്ട്ടമായ് ,,, നല്ലവണ്ണം ഇഷ്ട്ട്ടമായ്…

സസ്നേഹം …..

ഹംസ