ഉണര്‍ന്നു ഞാന്നൊന്നുമല്ലാത്തൊരു നേരത്ത്
വല്ല മധുരക്കിനാവും?ഒന്നിനും മധുരം തോന്നുന്നില്ലാല്ലൊ!
ചിലതെഴുതാന്‍ വന്നതാ, വക്കുകളെന്നെ കണ്ടപ്പോളോടി പോകുന്നു
അക്ഷരങ്ങളും വാക്കുകളുമെന്നടുക്കല്‍ നിന്നുപറന്നുപറന്ന്
എന്നില്‍ നിന്നകന്നു നിന്ന് അലറി വിളിക്കുന്നു
എനിക്കതു കാണാമെങ്കിലുമാവാക്കുകളൊന്നും കേള്‍ക്കുവാനില്ല
മനസ്സിലാവുന്നുമില്ലാ വല്ലാത്ത തോന്നലുകള്‍
വലിയോരു വലയതിലൊരു ചിലന്തിയൊരു വലിയ ചിലന്തി
ആള് വലുപ്പമതിനു മുഖം, ചിരിക്കുന്ന മുഖം
സൂക്ഷിച്ചു നൊക്കിയാല്‍ - കളിയാക്കുന്ന ചിരി
ഞാന്‍ നൊക്കി വീണ്ടും വീണ്ടും ആ വല,
മഞ്ഞും വെയിലും കൊണ്ടുതിളങ്ങുമാവലക്കെന്തു ഭംഗി
ആ ചിലന്തിയതിനും ഭംഗി മുഖത്ത് ചിരിയുടെ ഭംഗീ
വലയിലൂടെ നടന്നടുത്തെത്തി കെട്ടിപിടിക്കുന്ന സുഖം മുത്തമിടുന്ന സുഖം
ശീല്‍ക്കാരത്തിന്റെ സ്വരം ചുറ്റും നോക്കി "ഞാന്‍ മാത്രമോ"?
"വെറുതേ എന്നെ പേടിപ്പിക്കല്ലേ!" ചിലന്തിയൊരു കൈ കൊണ്ടെന്‍
കണ്ണു പൊത്തി, കാതില്‍ പറഞ്ഞു "ഹും, നീ, നീ മാത്രം"
എന്നാല്‍ മറുകരത്താല്‍ മറ്റൊരു ജോഡി മിഴികളെ
പൊത്തിക്കെട്ടിപിടിച്ചു മുത്തമിട്ടാക്കാതിലോതി "നീ നീ മാത്രം"
വല നിറയുന്നു മഞ്ഞുരുകുന്നു വെയിലുദിക്കുന്നു
ഇതെങ്ങോട്ടേക്കാ, എങ്ങോട്ടേക്കാ ഈ പോക്ക്? എന്നിട്ട്?
ഇടയില്‍ എതൊ ഇരു മിഴികള്‍ തുറക്കുന്നു
ചുറ്റും വീണുകിടക്കുന്നു പലര് പലരില്‍ ഒരാളായി ഞാനും
ചുറ്റും പറന്നു നടന്നചില വാക്കുകളെത്തി പിടിക്കാന്‍
ശ്രമിച്ചത് വ്യര്‍ത്ഥം അര്‍ത്ഥം ഇല്ലാ വ്യാപതി ഇല്ല
ഇതെന്താ കണ്ണാരമ്പൊത്തിക്കളിയോ?
എന്നെ പിന്നേം മണ്ടനാക്കി എന്നാലുമെത്തി പിടിച്ചല്ലോ
ഞാന്‍ ഇത്രനേരമിരുന്നെഴുതിയതെന്താണെന്ന് ഒരു വെളിവുമില്ലങ്കിലും
ഇന്നു നിന്നടുത്തിരുന്നപ്പൊള് വന്നൊരീഭ്രാന്തിനെ
സമര്‍പ്പിക്കുന്നു ഞാന്‍ നിനക്കായ് എന്നടികുറിപ്പോടെ
എന്കവിളിലൂടൊലിച്ചിറങ്ങുമീകണ്ണീര്‍തുള്ളി
അതെനിക്ക് സ്വന്തമതാര്‍ക്കും വിട്ടുകൊടുക്കുന്നില്ല ഞാന്‍
ഈ വിലയില്ലാ കണ്ണിരെന്നേക്കും സ്വന്തമായ് സൂക്ഷിക്കാം
32 comments:
അക്ഷരങ്ങളും വാക്കുകളുമെന്നടുക്കല്‍ നിന്നുപറന്നകന്നു നിന്ന് അലറി വിളിക്കുന്നു
ഒന്നിനും മധുരം തോന്നുന്നില്ലാല്ലൊ!
"ജനം വ്യാഖ്യാനിച്ചു വിഘടിച്ചു വിവരിക്കട്ടെ !"
സമര്‍പ്പിക്കുന്നു ഞാന്‍ നിനക്കായ് എന്നടികുറിപ്പോടെ...............
((((ഠോ))))
ബാക്കി പിന്നെ!!
:)
ചിലന്തി വല..
പെണ് ചിലന്തി..
ഒരല്‍പ്പം പകല്‍ക്കിനാവ്..
പിന്നെ തിരിച്ചറിവിന്റെ
വിലയില്ലാ കണ്ണീര്..
ഇതങ്ങു ഇഷ്ടപ്പെട്ടു ചേച്ചി.
ഒരു ബ്ലോഗ് സ്വപ്നം പോലെ..:)
alarivilikkunnathinonnum madhuramundavillennu maathramalla kaypeeriya anubhavangngale srushtikkukayum cheyyum
maanikyam chechee kalakki ttaa
venda.. venda... ithu mathram vendaa..
"ഹും, നീ, നീ മാത്രം" ചിലന്തിയുടെ മന്ത്ര കൊള്ളാം. വല പല ഭാഗത്തും പൊട്ടിയിരിക്കുന്നതില് നിന്നും ഒന്ന് വ്യക്തം, കുറെ ഇരകള്‍ വന്നു പെട്ടിട്ടുണ്ട്... ചിലതൊക്കെ വലപൊട്ടിച്ച് രക്ഷപ്പെട്ടിട്ടുമുണ്ടാവുമെന്ന് ആശ്വസിക്കാം...!!!
പിന്നെ...
ആള് വലുപ്പമതിനു മുഖം, ചിരിക്കുന്ന മുഖം
സൂക്ഷിച്ചു നൊക്കിയാല്‍ - “ഒരു പെണ്മുഖം“
എന്നു കൂടിയുണ്ടാവും...!!
എന്നെങ്കിലുമീ വല പൊട്ടും...
ചിരിക്കുന്ന ചിലന്തി മുഖമന്ന് മങ്ങും...!!
അന്ന് ഞാന്‍ പൊട്ടിച്ചിരിക്കും..
ഭ്രാന്തന് കണക്കെ പൊട്ടി പൊട്ടി ചിരിക്കും..!!!
മാണിക്യാമ്മേ... അതി മനോഹരമായിരിക്കുന്നു...!!
"ഇടയില്‍ എതൊ ഇരു മിഴികള്‍ തുറക്കുന്നു..."
ഇല്ലേല് കാണാമായിരുന്നു.. ഇരകള്‍ പെരുകിയേനെ...
“നീ നീ മാത്രം...“ ഏതര്‍ത്ഥത്തില്‍ ?
മാണിക്യാമ്മേ... അതി മനോഹരമായിരിക്കുന്നു...!!
ഒന്നും പറയാതെ കൈത്തലം മെല്ലെചേര്ത്തമര്ത്തിയ പ്രതീതി...
kurachu neram aalththarayil vannirikkaamenn karuthiyappol ivite muzhuvan nalla bhamgiyulla chilanthi vala pitichirikkunnu.
:) :)
varikal koLLaam.
"ചിലന്തിയൊരു വലിയ ചിലന്തി
ആള് വലുപ്പമതിനു മുഖം.."
valiya chilanthikaL
eviTeyunT:
വളരെ ഉള്ളില്‍ തട്ടുന്ന വരികള്‍. കവിതയിലൊരു നൊമ്പരം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
വളരെയിഷ്ടമായി.
നല്ല വരികൾ
മാണിക്യം ചേച്ചീ..,മനസ്സില്‍ ചിന്തകളാല്‍ ഒരു വല നെയ്തു വെച്ചുവല്ലോ...ഇടയില്‍ പറയുന്ന വാക്കുകളെല്ലാം എത്ര മനോഹരം.....നീ നെ മാത്രം എന്നു പറയുന്ന മിഴികള്‍..ഒടുവില്‍ ബാക്കി നില്ക്കുന്ന മിഴിനീര്മുത്തുകള് കാണുമ്പോള്‍ ഇനിയെന്താ പറയുക......നന്നായിരിക്കുന്നു ട്ടോ....ഒരുപാട്....
മിഴിനീരുപൊഴിയുമ്പോഴും കരയില്ല ഞാന്‍..:)
ഉം...
അസ്സലായിട്ടുണ്ട്.
ഇത്തരം ‘ഭ്രാന്തന് ചിന്തകള്‍’ ഇനിയുമുണ്ടാകട്ടെ....
മാണിക്യേച്ചീ.. ഇന്നലെ ഇച്ചിരെ തെരക്കിലായിപ്പോയി.. അതാ വൈകിയേ..
"എന്കവിളിലൂടൊലിച്ചിറങ്ങുമീകണ്ണീര്‍തുള്ളി
അതെനിക്ക് സ്വന്തമതാര്‍ക്കും വിട്ടുകൊടുക്കുന്നില്ല ഞാന്‍
ഈ വിലയില്ലാ കണ്ണിരെന്നേക്കും സ്വന്തമായ് സൂക്ഷിക്കാം"
സൂക്ഷിച്ചോളൂ.. ഒന്നു കരയാന്‍ പറ്റിയിരുന്നെങ്കില്‍ എന്നു ചിന്തിക്കുന്ന സമയത്തു ഉപകരിക്കും.
ജോച്ചീ -
സ്വര്‍ണ്ണവല കണ്ടാണല്ലേ നടന്നുതുടങ്ങിയത്.. ഒക്കെ മറന്ന്, അതിന്റെ ഭംഗിയിലും ചിരിയിലും നടന്നടുത്തെത്തിയപ്പോള്‍ മുത്തമിടുന്ന സുഖത്തോടെ ചേര്‍ത്തു നിര്‍ത്തിയല്ലേ? സീല്ക്കാരത്തിന്റെ ശബ്ദത്തില്‍ കണ്ണുതുറന്നുനോക്കിയപ്പോള്‍ , ആ ചിരിപോലും പരിഹാസച്ചിരിയായി!
തനിച്ചാണെന്നുള്ള തിരിച്ചറിയല്‍ തന്ന ഭീതി, രക്ഷപെടാനുള്ള പഴുതുകളൊക്കെ അടച്ചുകഴിഞ്ഞിരുന്നുവെന്ന അറിവ്, അവിടെ തളര്‍ന്നുവീഴും എന്ന ബോധം!! ഇടയില്‍ മിഴികള്‍ തുറന്നു.. തുറന്നത് സ്വന്തം മിഴികളാണേന്നത് വ്യക്തം, അതുകൊണ്ട് താന്‍ മാത്രമല്ല ഇരയെന്നെങ്കിലും തിരിച്ചറിയാന്‍ പറ്റിയില്ലേ? ആ പറന്നുനടക്കുന്ന വാക്കുകളെ പിടിക്കാന്‍ വെറുതെ പാടുപെടണ്ടാ, അവയൊന്നും പിടിതരില്ല. ദൂരെമാറിനിന്ന് അലറിചിരിച്ച്, പേടിപ്പിക്കുന്നതിലാ അവയുടെ സുഖം! വാക്കുകളില്‍ വിവരിക്കാനാവാത്ത വിഷമം , പേടി, പക, എങ്കിലും ഒന്നും ചെയ്യാനാവാത്ത നിസ്സാഹയത! പക്ഷേ.. ഇത്രയെങ്കിലുമായല്ലോ..!!
അവസാനം മറ്റുള്ളവരുടെ മുന്പില് തോറ്റുകിടക്കുന്നുവെന്നു തോന്നുമ്പോഴും, സ്വന്തം കണ്ണീര്- മറ്റുള്ളവര്‍ക്ക് വിലയില്ലാത്തത് - അതിനെ ഒരാള്‍ക്കും നല്‍കാതെ, പങ്കുവെക്കാതെ ആത്മസംതൃപ്തിയടയുന്നു. അവിടെയെങ്കിലും വിജയിക്കാതെ പറ്റുമോ?!
- ദുര്‍ഗ
ചേച്ചീ, നമ്മളൊക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മോഹത്തിന്റെ വലയിൽ കുരുങ്ങിയവരല്ലെ?. രക്ഷപ്പെടാൻ ശ്രമിക്കുന്തോറും ശരീരം മുഴുവൻ ചുറ്റുന്ന മോഹവല!. ഒടുവിൽ ചാറൂറ്റിക്കുടിച്ച് ചണ്ടി മാത്രം ചുരുട്ടി വലയുടെ മൂലയിലേയ്ക്ക് ചുരുട്ടിയെറിയും വരെ അവസാനത്തെ പിടിവള്ളിയെങ്കിലും കൈവരുമെന്നു വൃഥാ നമ്മളെല്ലാം കാത്തിരിക്കും!.
കണ്ണീരു പോലും ബാക്കിയില്ലാതെ നക്കിത്തുടച്ച് ഭീമൻ ചിലന്തി അടുത്ത ഇരയെ കാത്ത് വലയുടെ മൂലയ്ക്കുണ്ടാവും അപ്പോഴും!!
അർത്ഥമുള്ള വരികൾ :)
കണ്ണീരു മാത്രമെ അവസാനം സ്വന്തമായുണ്ടാവൂ. അതു വിലയില്ലാത്തതല്ല...
ചിലന്തികളുടെ പാഴ് വാക്കു വിശ്വസിക്കാതിരിക്കലേ തരമുള്ളൂ....
സൂക്ഷിച്ചു നൊക്കിയാല്‍ - കളിയാക്കുന്ന ചിരി
അതെ ഈ ഇളിച്ചു കാട്ടല് എനിക്കും പിടിക്കില്ല ചിലപ്പോള്‍ ചവട്ടി അരച്ചു കൊന്നാലും കലി തീരില്ല
ഏറ്റം പ്രീയമുള്ളാ
ഹരിയണ്ണന്‍, ഗോപന്,
പ്രീയ ഉണ്ണീകൃഷ്ണന്‍ , ഷമിത് ജോസ്മോന്, കല്പക് ,നിരക്ഷരന്, കൃഷ്,
ജെയിംസ്, ശെഫി ,റെയര്‍ റോസ് , സജി ,മലയാളി ,
പാമരന് ദുര്‍ഗ, നന്ദു ,ഗീതാഗീതികള്‍ , കനല്,
കഴിഞ്ഞ ദിവസം നിദ്ര എന്നോട് ശഢ്ഠകൂടി
എന്നെ ഈ കടവത്ത് തനിച്ചാക്കി അപ്പോള്‍...
പണ്ട് എന്റെ അച്ഛന് പഠിപ്പിച്ചു തന്ന സൂത്രമാണ്
സഹായിച്ചത് എന്തെങ്കിലും വിഷമം 'വന്നാല്‍ എഴുതി വയ്ക്ക് ,
എന്നിട്ട് വായിക്ക്, അടച്ചു വയ്ക്ക്, ഒന്നു നടക്കാന്‍ പോകു
അല്ലങ്കിലൊന്നു ഉറങ്ങൂ അതിന് ശേഷം വന്നു വായിക്കു
ആദ്യം എഴുതിയ പലതിനോടും നിനക്ക് യോജിക്കാനാവില്ലാ ..
വെട്ടിതിരുത്തുക ആ തിരുത്ത് മനസ്സിലും വരുത്തുകാ.......
അച്ഛന്, പറഞ്ഞു തന്നതോക്കെ എത്ര നൂറ്റാണ്ടായാലും
ഏതുപ്രായത്തില്‍ എത്തിയാലും പ്രാവര്‍ത്തികമാക്കാന്‍ പറ്റിയവ...
ഒരേ താള് ഓരോ നേരത്തും ഓരോ പ്രായത്തിലും
വായിക്കുമ്പോള്‍ ഉണ്ടാവുന്ന വികാരം വിത്യസ്തമായിരിക്കും......
അതേ പൊലെ എന്റെ വികാരമാവില്ല അതു വയിക്കുമ്പോല് നിനക്കുണ്ടാവുക ...
അങ്ങനെ ഞാന്‍ എഴുതികൂട്ടിയ വരികള്‍ ആണ് ഇവിടെ വച്ചത്.
വന്നു വായിച്ച നിങ്ങള്‍ക്കെല്ലാം നന്ദി....
എന്നെ സഹായിച്ച പ്രീയ സുഹൃത്തിന് പ്രത്യേകം നന്ദി ...
ആ വലയില്‍ പെടാത്ത ആരെങ്കിലും ഉണ്ടോ?വലപൊട്ടിച്ച് പോന്നവരൊക്കെയും പിന്നെയും അതിലെക്കു തന്നെ..
നല്ലചിന്തകളെ നല്ല വരികളായി ഞങ്ങളില്‍ എത്തിച്ചതിനു നന്ദി
ചേച്ചീ....
കൊള്ളാം...........നന്നായിരിക്കുന്നു....
പക്ഷേ....
ചിലന്തിയെ ഇത്രേം കുറ്റപ്പെടുത്തണ്ടായിരുന്നു...
പാവം ചിലന്തി....
ഞാനും ആ ഗണത്തില്‍ പെട്ടവനാ...
ഇത്തരം ചിലന്തികള്‍ക്ക് വംശനാശം വരാതെ
നോക്കേണ്ടത് എന്റേം കൂടി കടമയാണ്...
പക്ഷേ....
ഇപ്പോള്‍ എന്റെ വല മുഴുവന്‍ തകര്ന്നുകിടക്കുവാ...
ചെറിയ ഇരകളെ പോലും കുടുക്കാന്‍ പറ്റിയ
ഒരു കണ്ണി പോലുമില്ല....
ഞാന്‍ വരും....
പുതിയൊരു സ്വര്‍ണവല നെയ്ത്....
കണ്ണുതുറന്ന് സത്യം മനസ്സിലാക്കാന്‍ പറ്റാത്ത
ഇരകളെ പിടിക്കാന്‍...
എന്നിട്ട് അവരുടെ ചാറ് ഊറ്റിക്കുടിച്ച്....
അവരുടെ കണ്ണീരില്‍ കൈ കഴുകാന്‍....
ഒത്തിരി പ്രതീക്ഷയോടെ...
സ്പൈഡര്മാന്....
പുല്ലാളൂരിലെ കാളപൂട്ട് മത്സരം മൂന്നാംക്ലാസ് പാഠപുസ്തകത്തില്‍
നരിക്കുനി:വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മൂന്നാം ക്ലാസിലെ മലയാളം ഒന്നാംഭാഗം പാഠപുസ്തകത്തില്‍ നരിക്കുനിക്കടുത്ത മടവൂര്‍ പഞ്ചായത്തിലെ പുല്ലാളൂര്‍ കാളപൂട്ട് മത്സര പത്രവാര്‍ത്തയും സ്ഥാനം നേടി.
വിത്തെറിഞ്ഞ് കതിരു കൊയ്ത് എന്ന ഒന്നാം പാഠത്തില്‍ 12-ാംപേജില്‍ കൃഷി ഇല്ലാതായാല്‍ എന്ന അനുബന്ധ തലക്കെട്ടിനുശേഷമാണ് കാളപൂട്ടിന്റെ വാര്‍ത്തയും ചിത്രവും. വാര്‍ത്ത വായിച്ച് ചിത്രത്തിന് അടിക്കുറിപ്പ് തയ്യാറാക്കാനാണ് നിര്‍ദേശം. മഴയ്ക്ക് അല്പം ശമനമാകുന്നതോടെ കാളപൂട്ട് മത്സരം ആരംഭിക്കും. ഒന്നാമതായോടിയെത്തുന്ന കാളകള്‍ക്ക് ലക്ഷങ്ങളാണ് വില. പാഠപുസ്തകത്തില്‍ ഇടംനേടിയത് പുല്ലാളൂരിന് ലഭിച്ച അംഗീകാരമായാണ് നാട്ടുകാര്‍ കാണുന്നത്.
ഈ വിലയില്ലാ കണ്ണിരെന്നേക്കും സ്വന്തമായ് സൂക്ഷിക്കാം
കവിത വായിക്കുന്നത് കുറവാണ്. (എനിക്ക് കുറവ് ആണെന്നല്ല). അതിലെ ആശയം തലയില്‍ കേറാറില്ല. ആരെങ്കിലും ഈണത്തില്‍ ചൊല്ലുന്നത് കേട്ടിരിക്കാറുണ്ട്.
ആല്‍ത്തറയില്‍ നേരമ്പോക്ക് വര്ത്തമാനരസങ്ങള് പറ്റുമെങ്കില്‍ ഞാന്‍ ഒരു പറ്റുപറ്റിക്കാം. :)
പ്രലോഭനങ്ങളെ അതിജീവിയ്ക്കുക എന്നതാണു ആധുനിക ലോകത്തു ജീവിയ്ക്കുന്നവന് നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി.മോഹ വലയങ്ങള്‍ തീര്‍ത്തു അവര്‍ കാത്തിരിയ്ക്കുന്നു.ക്രെഡിറ്റ് കാര്‍ഡ് മുതല്‍ ലോണുകള്‍ വരെയുള്ള പ്രലോഭനങ്ങള്‍...സ്വര്‍ണ്ണത്തിന്റെ പ്രലോഭനം..വിലക്കുറവുകളുടെ പ്രലോഭനം..അയല്ക്കാരന്റേക്കാള് മുന്തിയ കാര്‍ വാങ്ങണം എന്ന മോഹം..
ആ മാടി വിളിയ്ക്കലുകളില് നാം മയങ്ങുന്നു.”നീ മാത്രം” എന്ന വിളിയില്‍ വഴങ്ങിക്കൊടുക്കുന്നു.നിമിഷാര്‍ദ്ധങ്ങളുടെ സുഖങ്ങള്‍ നമ്മെ വാരിയെടുക്കുന്നു.എന്നന്നേയ്ക്കുമായി..അവസാനം പല കഷണങ്ങളായി ചിതറി വീഴുമ്പോള്‍ ചുറ്റും അതുപോലെ മറ്റു പലരും എന്ന സത്യം മനസ്സിലാക്കുന്നു.
ആധുനിക മനുഷ്യന്റെ മാനസിക വ്യഥകളും മോഹഭംഗങ്ങളും ചിത്രീകരിയ്ക്കുന്ന മനോഹരമായ വാകുകള്‍..
“എന്നില്‍ നിന്നകന്നു നിന്ന് അലറി വിളിക്കുന്നു
എനിക്കതു കാണാമെങ്കിലുമാവാക്കുകളൊന്നും കേള്‍ക്കുവാനില്ല
മനസ്സിലാവുന്നുമില്ലാ വല്ലാത്ത തോന്നലുകള്‍
വലിയോരു വലയതിലൊരു ചിലന്തിയൊരു വലിയ ചിലന്തി...”
ഒന്നും മനസ്സിലാവാതെ, ഒന്നും തോന്നാതെ നാം വീണ്ടും വീണ്ടു അടുക്കുന്നു...തകര്‍ന്നു വീഴുന്നു.
എത്രയെത്ര ചിലന്തി വലകള്‍ നമുക്ക് ചുറ്റിലും.. മുഖത്ത് ചിരി വിടര്‍ത്തി കണ്ണു പൊത്തി . ചതിയിലൂടെ ..
മാണിക്യാമ്മേ കാണാന്‍ ഇത്തിരി വൈകി..
ആ വിലയില്ലാക്കണ്ണീരിനും വായിച്ചുകഴിഞ്ഞപ്പോ പറഞ്ഞറിയിക്കാന്‍ പറ്റാത്തവിലയുണ്ട് എന്നു മനസ്സിലായി..
നന്നായിരിക്കുന്നു എന്റെ ഭാഷയില്‍ തകര്‍പ്പന്‍...
എത്താന്‍ വൈകി പോയി…………
വഴിയില്‍ നിറയെ വലകല്‍ ആണേ………..
അവ ഭേദിച്ച് ലക്ഷ്യത്തിലെത്തിയപ്പൊള് …………
അതു മായകാഴ്ഛയാണെന്നും ലക്ഷ്യം വിദൂരത്താണെന്നും ഉള്ള അറിവ്………..
വീണ്ടും വലകള്‍ ഭേദിച്ചുള്ള യാത്രകള്‍………………
മനസ്സില്‍ അസ്വസ്തതയുടെ നിറം പകര്‍ന്നു നല്കുന്ന ആശയം………..
ഒരു കീഴടങ്ങലിന്റെ നൊവില്‍ നേര്‍ത്ത് നേര്‍ത്ത് അടങ്ങി പൊകുന്ന കരച്ചില്……………
സ്വന്തമെന്നു കരുതുന്നത്, അങ്ങനെയല്ലെന്ന അറിവ് നല്കുന്ന ആശങ്കകള്‍……. ………
സ്വന്തം ജീവന് പോലും നിലനിര്‍ത്തുന്നത് താനല്ല എന്ന തിരിച്ചറിവ് എല്ലാ കണ്ണീരിനേയും അതിന്റെ ഉറവയിലീക്ക് തന്നെ തിരിച്ചൊഴുക്കുമായിരിക്കും അല്ലെ……!
ആ പാവം ചിലന്തിയുടെ വലയിലാകെ വിഷം തൂകിയ ക്രൂരന്മാര് എന്തു നേടി, എങ്കിലും ചിലന്തി നിന്റെ കണ്ണുനീരില്‍ കളങ്കമില്ല അതെങ്കിലും നിനക്ക് സ്വന്തമായിരിക്കട്ടേ... നിനക്കെന്തിനാ ഒരു വല, നിന്റേതുമാത്രമായ ലോകത്തു നീയിനി വിലസു.....
കണ്ണുന്നീരിന്റെ വിലയറിയുന്ന ഒരു കാലഘട്ടത്തിലേയ്ക്കായി....
ഈ വിലയില്ലാ കണ്ണിരെന്നേക്കും സ്വന്തമായ് സൂക്ഷിക്കാം.............
കൂടുതലൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കണ്ട......
ഇതിപ്പോഴാ ഞാന്‍ കണ്ടത്.പഴയത് പലതും ഇനിയും വായിക്കാന്‍ കിടക്കുന്നു .എന്റെ അഭിപ്രായം ഇങ്ങനെ .കവിത ,അതിലെ ഭംഗി നല്ലത് :) ഇനിയും കവയത്രിയുടെ മനസ് .അതെന്തിണോ വേണ്ടി കൊതിക്കുന്നു ..നോട്ട് ദ പോയിന്റ് .അതാണ് അസമയത്ത് എഴുന്നെല്‍പ്പിക്കുന്നതും ,വായിക്ക് രുചി ഇല്ല എന്ന് തോന്നിപ്പിക്കുന്നതും .
ഇനി വ്യക്തിപരം -ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനെ നെറ്റിന്റെ മുന്നില്‍ കുത്തി ഇരിക്കരുത് .പല ചിലന്തികളും പല ഭാഗത്തും കാണും എന്നത് .
കണ്ണീരിനു വില ഇല്ല എന്നാരു പറഞ്ഞൂ .ഇന്ന് എന്റെ കൈയില്‍ നിന്നും അതിനെ കുറിച്ച് പ്രതീക്ഷിക്കാം :)
Post a Comment