Friday, June 6, 2008

ആല്‍ത്തറ - വിശേഷങ്ങള്‍

ഈ പോസ്ടുമായ് ബന്ധപ്പെട്ട പഴയ പോസ്റ്റുകള്‍ :

ആല്‍ത്തറ വിശേഷങ്ങള്‍
സ്വാമിയേ തേടി

മാണിക്യം നടന്നു നീങ്ങുമ്പോള്‍ ആല്‍ത്തറയില്‍ തനിയെ നില്‍ക്കുന്ന ഗോപന്‍, പിന്നീട് എന്തോ ആലോചിച്ചിട്ട് കുറ്റ്യാടികാരന്‍റെ ചായകടയിലേക്ക് നടക്കുന്നു.

കുറ്റ്യാടി : "ഇതെവിടെ കെടന്നു മറയണൂ ഇങ്ങള്, ബടെ കാണാനില്ല ല്ലാ,"

ഗോപന്‍ : "ന്‍റെ കുറ്റ്യെ, ഞാനൊരു യാത്ര കഴിഞ്ഞു വരണ വഴ്യാ മ്മടെ ആല്‍ത്തറ സാമീനെ നോക്കാന്‍ പോയീതാ"

കുറ്റ്യാടി : "ന്ന്ട്ട് ഓനെ കണ്ടോ ?"

ഗോപന്‍: "കണ്ടു കണ്ടു.. അത് ആലോചിക്കുമ്പോ എനിക്ക് ഇപ്പഴും ഒരു കുളിരാ."

കുറ്റ്യാടി : "എന്തെ, ആള് തുണി എടുതുട്ടുണ്ടായിരുന്നില്ലേ ?"

ഗോപന്‍ : "ച്ചേ, വൃത്തികേട്‌ പറയാതെ.."

കുറ്റ്യാടി : "അപ്പൊ എന്താ ന്ടായെ അബിടെ ?, തെളിച്ചു പറയ്."

ഗോപന്‍: "ന്‍റെ കുറ്റ്യെ, ഈ സാമി നമ്മള് വിചാരിക്കണ മാതിരിയല്ല, ആള്‍ക്ക് എന്താ ഗ്ലാമറു ?"

കുറ്റ്യാടി : "ഓന് എന്തിന്‍റെ കൊറവാ ?"

ഗോപന്‍ : "കൊറവോന്നും ഇല്ല, ഇത്തിരി കൂടില്ലേന്നു സംശ്യം. "

കുറ്റ്യാടി : "എന്താ പ്രാന്താ ?"

ഗോപന്‍ : "ഞാന്‍ ആശ്രമത്തിന്‍റെ കാര്യാ പറഞ്ഞേ, ഇമ്മടെ നടീല്ലേ ഐശ്വര്യ, അവരേം കണ്ടു"

കുറ്റ്യാടി : "ഓ അതാണാ ഇനക്ക് കുളിരണ്ന്ന് പറഞ്ഞതു ?"

ഗോപന്‍ : "അതെയതെ.." (ചിരിക്കുന്നു)

കുറ്റ്യാടി : "ന്നാ ബല്ലാണ്ട് കുളിരണ്ട," (കടയുടെ അകത്തേക്ക്‌ നോക്കി ) "ഡാ മോനേ ഈ പോട്ടത്തിനു ഒരു മാല കൊടുക്കടാ., ചൂടു ഇത്തിരി ജാസ്തി ആയിക്കോട്ടെ. ഓന്‍റെ കുളിര് ആ പൊയ കടന്ന് പോണം. "

ചായ കുടിക്കുന്ന ഗോപന്‍. പിന്നീട് പുറകില്‍ കാണുന്ന വീട്ടിലേക്ക് നോക്കുന്നു



ഗോപന്‍ : "കുറ്റ്യാട്യേ ആ ആരാ ഈവീട്ടില് താമസിക്കണേ. നല്ല ചന്തണ്ട് കാണാന്‍"

കുറ്റ്യാടി : " ഇയ്യ്‌ ബല്ലാണ്ട് ചന്തി പോക്കെണ്ട മോനേ, അതിനൊക്കെ ബേറെ ആളുണ്ട്."

ഗോപന്‍ : "ഈ കുറ്റ്യാടീടെ ഒരു കാര്യം. ഞാനൊന്ന് അറിയാന്‍ ചോദിച്ചതല്ലേ."

കുറ്റ്യാടി : " അബടല്യെ മോനേ, മ്മടെ നാടക നടി ഷാപ്പന്നൂര്‍ തങ്കം കെടക്കണേ."

ഗോപന്‍ : " എന്ത്യേ അവര്ക്കു അസുഖാ കെടപ്പിലാവാന്‍ ?, ഞാന്‍ പോയി നോക്കണാ ?"

കുറ്റ്യാടി : " ഇയ്യ്‌ ഇപ്പൊ അന്കിടു പോണ്ട, മ്മടെ പഞ്ചായത്ത് മേംബര് ഇല്ലേ, ഓന്‍ നോക്കികോളും."

ഗോപന്‍ : " എന്താ ഞാന്‍ നോക്ക്യാ കൊറഞ്ഞു പൂവോ..?, ഇതാപ്പോ നന്നായെ.."

കുറ്റ്യാടി : " ഞാന്‍ പറയാന്‍ മറന്നു, ആ ടാക്കിട്ടരു ഇബടെ നെന്നേം തെരക്കി വന്നെര്‍ന്നു, ഓനെ പോയി ആദ്യം കാണ്. എന്നിട്ടാവാം തങ്കമ്മേ കാണണതു"

ഗോപന്‍ : " ഡോക്ടര്‍ടെ പടം ഇടുക്കാന്‍ ഉണ്ടാവും. എന്തായാലും ഞാന്‍ ചെല്ലട്ടെ, പണി കിട്ട്വൊന്നു നോക്കാല്ലോ. ?"

കുറ്റ്യാടി : "ന്നാ ഇജ്ജ്‌ പോയീട്ട് ബാ.., മ്മക്ക്‌ ഒരുമിച്ചു തങ്കമ്മേ കാണം പൂവാം."

ഗോപന്‍ : " എന്നാലും എന്നെ തനിച്ചു വിടില്ലാല്ലേ, സൂത്രക്കരാ കുറ്റ്യാടീ ഇപ്പൊ ഞാന്‍ പോണൂ."

ഗോപന്‍ നടന്നു പോകുന്നു.



വഴിയിലൂടെ ഒരു ലോറി ചീറി പാഞ്ഞു പോകുന്നു.

ഗോപന്‍ : " ഇതെന്താ ബൂലോക മീറ്റിന്‍റെ ആദ്യക്ഷന് ബെന്‍സ് കാറ് വേണ്ടേ ഇപ്പൊ ?"

വഴി വക്കില്‍ നിന്നൊരാള്‍ : "ഇജ്ജാതി ബല്യെ ആള്‍ക്കാരായാ ബല്യെ ബന്ടി ബേണ്ടേ?"

ഗോപന്‍ : " ഈ പറഞ്ഞതു ന്യായം "

പുറകില്‍ വന്ന വണ്ടി കണ്ടിട്ട് ഗോപന്‍ വീഴാതിരിക്കുവാന്‍ ഇലക്ട്രിക് പോസ്റ്റില്‍ പിടിച്ചു നില്ക്കുന്നു.



ഗോപന്‍: " ന്‍റെ അമ്മോ ഇതെന്താ ബ്ലോഗിലെ ശക്തി പ്രകടനം കഴിഞ്ഞില്ലേ എന്‍റെ ആല്‍ത്തറ സ്വാമീ ?"

ബൈക്കിലൂടെ പോയിരുന്നയാള്‍ : " മെയിലും പോസ്റ്റും ഒന്നും പോരാ ഇപ്പൊ നേരിട്ടടിയും തുടങ്ങി..കലി കാലം കലി കാലം"

"ഗോപന്‍ : " അതെ..കലിപ്സ് ബ്ലോഗ് കാലം "

ജെയിംസ്ന്‍റെ ആശൂത്രില്‍ തിരക്ക് കണ്ടു ഗോപന്‍ അങ്ങോട്ട് കയറുന്നു.

(തുടരും)

ആദ്യത്തെ ആല്‍ത്തറ ഗോസിപ്പ് ഇവിടെ കാണാം

18 comments:

Gopan | ഗോപന്‍ said...

സഹൃദയരേ,
ആല്‍ത്തറയിലെ പുതിയ രംഗം നിങ്ങള്‍ക്കായി ..

മാണിക്യം said...

ഓരോന്നായി അക്കമിട്ടു പറയണ്ടകേസ്സാ
1 നല്ല അസ്സള്‍ ചിത്രങ്ങള്‍ !
നല്ല നാട്ടിപുറത്തിന്റെ സൌന്ദര്യം !
ഗ്രാമാന്തരീക്ഷത്തില്‍ ചെന്നു പെട്ടപൊലെ സംഭാഷണങ്ങള്‍!
ബ്ലോഗുമീറ്റിനു പോയ വീരന്മാറ് :)
ഉള്ളിലുള്ളത് ചിത്രത്തില്‍ ഒതുക്കി അല്ലെ?
ചിത്രം വാ‍ചാലം..

ഗോപാ കുറ്റിയ്യേ കലക്കിട്ടോ

ജെയിംസ് ബ്രൈറ്റ് said...

ഗോപാ സൂപ്പര്‍ പോസ്റ്റ്.
കലക്കി...!
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗോപഞ്ചീ............
നല്ല കിടു പടങ്ങള്‍...
എനിക്ക് ഗൃഹാതുരത വന്നേ......ഹിഹി....
ഈയിടെയായി ചര്‍ച്ച കേരള്‍സ് ആയതുകൊണ്ട് സമയമില്ല. ഒരുതീപ്പൊരി ആളിപ്പടര്‍ന്നില്ലെ ..നടക്കട്ടെ നടക്കട്ടെ... വരാം,

Rare Rose said...

ഹി..ഹി..ആ പടങ്ങള്‍ കലക്കീ ട്ടാ..തങ്കമ്മേടെ ആ വീട് എവിടന്ന് ഒപ്പിച്ചു.....‍മൊത്തത്തില്‍ ആല്‍ത്തറ സജീവമായി തുടങ്ങി......‍ ഇനിയും പോരട്ടെ ഇത്തരം കിടിലന്‍ പോസ്റ്റൂകള്‍....:)

ഗീത said...

എബടെ ഒരു മങ്ക, ശ്ശൊ തെറ്റിപ്പോയി,തങ്കം ഒണ്ടോ ഒടന്‍ അബടെ പോണം അല്ലേ ?
ആളു ശരിയല്ലലോ .....

ആദ്യത്തെ പടം സന്തോഷം പകര്‍ന്നു.
രണ്ടാമത്തെ പടം കണ്ടപ്പോള്‍ ഇത്തിരി ആശങ്ക...ദൈവമേ ആ ആന സുരക്ഷിതമായി അങ്ങെത്തണേ....
മൂന്നാമത്തെ പടം കണ്ട് ഒത്തിരി സങ്കടം....
(ഗോപന്‍ ക്ഷമിക്കണേ. മനസ്സില്‍ വന്നതങ്ങു പറഞ്ഞുപോയതാ)
എന്തായാലും ആ ഉപമ ചിരിപ്പിച്ചു.

പാമരന്‍ said...

ഗൊള്ളാല്ലോ ഗോപന്‍ജീ. ഞാനെപ്പഴും ലേറ്റാ..

Gopan | ഗോപന്‍ said...

ഇവിടെ വന്നു അഭിപ്രായമെഴുതിയ എല്ലാ കൂട്ടുകാര്‍ക്കും വളരെ നന്ദി.

ഇതൊരു ത്രെഡ് ആയി മാത്രം കണ്ടാല്‍ മതി. കഥയുണ്ടാക്കുവാന്‍ നിങ്ങളെ സഹായിക്കുവാന്‍ കഴിയുമോ എന്നൊരു ശ്രമം. അത്രമാത്രം. ഈ വരികള്‍ ആര്‍ക്കെങ്കിലും ഇഷ്ടപ്പെടാതെ പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. :)

മാണിക്യേച്ചി : നിര്‍ബന്ധ പൂര്‍വ്വം അഭിപ്രായം എഴുതിക്കുന്ന, പോസ്ടിക്കുന്ന ബ്ലോഗുകാരുടെ മനസ്ഥിതി എങ്ങിനെ അവതരിപ്പിക്കാം എന്നൊരു ആലോചന..അത്ര മാത്രം.പിന്നെ മനസ്സില്‍ തോന്നിയതെല്ലാം പറയുന്നതെങ്ങിനെ.:)

ജെയിംസ് : നന്ദി..:)

സജി : ഇയാള് ബൂലോകത്തിന് തീ കോളുത്തീട്ട് മുട്ടായീം തിന്നോണ്ട് ഇരിക്ക്യാല്ലേ. :)

റോസ് : ഇതെന്‍റെ കഴിഞ്ഞ നാട്ടിലേക്കുള്ള യാത്രയില്‍ ചുവന്നൂര്‍ എന്നൊരു സ്ഥലത്തു നിന്നെടുത്ത ചിത്രമാണ്. ഞാന്‍ ഫോട്ടോ സ്റ്റോര്‍ ചെയ്തിരുന്ന മെമ്മറി സ്ടിക്ക് കേടായി പോയി, എടുത്ത ചിത്രങ്ങളും പോയി.. അതിന്‍റെ വിഷമം അടുത്ത യാത്രയിലെ തീരു. :)

ഗീതെച്ചി : ബ്ലോഗ് വായിച്ചു ആള് നാശമായി എന്ന് പറയണം.. ചുമ്മാതാ ട്ടോ, ബ്ലോഗിനു ഒരു ഉഷാര്‍ വരട്ടെ എന്ന് കരുതി ഞാന്‍ ഒരു പഞ്ചാര കുഞ്ചു റോള്‍ എടുത്തു നോക്കിയതാ . ആ പാവം മൃഗങ്ങളെ നിര്‍ബന്ധിച്ചു പിടിച്ചു കൊണ്ടുപോകുമ്പോള്‍ ബ്ലോഗില്‍ കാണുന്ന സംഭവങ്ങള്‍ ഓര്‍മ്മ വന്നു. നിര്‍ബന്ധിച്ചു അഭിപ്രായം എഴുതിക്കുക, പോസ്റ്റ് ഇടുവിപ്പിക്കുക ..എന്നിങ്ങനെ.. :)

പാമരന്‍സേ : ഈ വഴി വന്നല്ലോ, അത് തന്നെ ധാരാളം. പുതിയ പോസ്റ്റുമായി പുതിയ വേദിയില്‍ വരൂ. :)

നിരക്ഷരൻ said...

ഞമ്മളിപ്പ ബന്നേയുള്ളൂ. ആ തങ്കമ്മേന്റടുത്ത് പോയിരിക്കുവായിരുന്നു. മയ തോടങ്ങീതോടേ ഓള്‍ടെ ബീടെല്ലാം ചോരണ്. ഞമ്മക്ക് പിരിവിട്ട് ആ ഓടൊക്കെ ഒന്ന് മാറ്റിക്കൊടുക്കണ്ടേ ? ഒന്നൂല്ലേലും ഓള് നമ്മളെ നാട്ടിലെ ഒരു പ്രധാനപ്പെട്ട നടിയല്ലപ്പാ...

കുറ്റ്യാടിക്കാരന്‍|Suhair said...

അയേ... ഞാനിപ്പം എത്തീക്കെല്ലേ ഇള്ളൂ..

ഇങ്ങളെല്ലാറും ഇബ്ഡ ഇണ്ടെയ്നോ?

ഹള്ളാ, മോനേ ഗോപാ... ഇഞ്ഞ് മുത്താണ് മോനേ മുത്ത്... ബെറും മുത്തല്ല, നല്ലെ മണിമുത്ത്...

നാള ബയ്ന്നേരത്തെ ചായ ഇനിക്ക് എന്റെ വക ഫ്രീ...

krish | കൃഷ് said...

ഹായ്, അപ്പൊ എല്ലാരും എത്തീല്ലേ. നടി തങ്കമ്മയെ കാണാന്‍ ഒരാള്‍ പോയിട്ടുണ്ടല്ലൊ. അയാള്‍ എത്തീല്ലേ. നാട്ടാരടെ തല്ലും കൊണ്ടെ വരൂന്നാ തോന്നണ്.

ബൂലോഗ മീറ്റിന്റെ അദ്ധ്യക്ഷന്റെ എന്താ ആക്ഷന്‍, ആ ഗമയും!!.
അതെന്താ മീറ്റ് കഴിഞ്ഞ് റാലിയുണ്ടാരുന്നോ.

“എന്നാലും ഞങ്ങടെയൊക്കെ പൃഷ്ടഭാ‍ഗം നോക്കി തന്നെ പടം എടുത്തല്ലോ,ദുഷ്ടാ!! “

എന്നാണ് മീറ്റില്‍ റാലിക്ക് പോയവര്‍ പറഞ്ഞുനടക്കുന്നത്.

****

ഗോപന്‍ ജയിംസിന്റെ ആശുപത്രിയില്‍ എന്തിനു പോയി?
ജയിംസിനെ കാണാനോ.. അതോ അവിടത്തെ നഴ്സ് മേഴ്സിയെ പഞ്ചാരയടിക്കാനോ, ജയിംസിന്റെ കയ്യില്‍ന്നിന്നും ഗോപന് എന്താണ് കിട്ടുക? ഗോപന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ട സ്ഥിതി വരുമോ? ആകാംക്ഷ നിറഞ്ഞ വിശേഷങ്ങള്‍ക്കായി,, ഇവിടെ ആല്‍ത്തറ്യില്‍ തന്നെ കുത്തിരിക്കുക. ബോറടിക്കുമ്പോള്‍ ചെവിതോണ്ടുകയോ പല്ലില്‍‌കുത്തുകയോ ചെയ്യാം.


***

“ഡേയ്.. കുറ്റ്‌യാടി, ആടിയാടി നില്‍ക്കാതെ ഒരു ചായേം വടേം ഇങ്ങ്ട്ടെടുക്ക്യാ..“

കുറ്റിയാ‍ാടി: “കാശെടുക്കാശാനേ..“

“ങേ.. കാശോ.. എന്ത് കാശ്? പറ്റ്‌പൊസ്തകത്തിലെഴുതി വെച്ചാല്‍ മതി.“

Gopan | ഗോപന്‍ said...

നീര്വോ..ഇമ്മടെ ഗീതെച്ചി ഇമ്മണി ബല്യെ ബടീം കൊണ്ടു ബരിണ്ണ്ട്.. ഓടു ഇട്ടു കൊടുക്കാന്‍ മ്മ്ടെ മൊയലാളി ബന്നാലെ ശര്യാവൂ, പിന്നെ ഇബടെ കാശുകാരാനായിട്ടു കുറ്റ്യാടിമാത്രേ ഉള്ളോ, സ്നേകത്തിന്‍റെ പേരിലൊരു ലോണ്‍ ചോയിക്കാം. :)

കുറ്റ്യാട്യേ, ഇങ്ങള് ഇബടെ ബരണതിന് മുന്നേ എഴുത്യെ ടയലോഗാണിത്, ഇനീ ചായക്കടെം പരിസരോം ഇങ്ങടെ കയ്യിലാണ്. നല്ല കച്ചോടം കിട്ടണ സ്ഥലാണ്, കടം ചോയിച്ചാ കൊടുക്കരുത്‌ ട്ടാ. :)ചായ കുടിക്കാന്‍ ഞമ്മള് ബരാം.

കൃഷേ, ബ്ലോഗുകാരുടെ പടം പിടിക്കാന്‍ ഞാന്‍ പെട്ട പാടു എനിക്കല്ലേ അറിയുള്ളൂ. ധൃതിയില്‍ കിട്ടിയ പോസില്‍ എടുത്തു, ഓടുന്നോരോട് പോയി പോസു ചെയ്യാന്‍ പറയാന്‍ പറ്റൂല്ലല്ലോ ?
ഞാന്‍ ജെയിംസിനെ സഹായിക്കാനാണ് പോണത്, പാവം അവിടെ കെടന്നു കഷ്ടപെടുന്നത്‌ കണ്ടില്ലേ, തോന്ന്യാസി ലീവില്‍ പോയി, മെഴ്സിക്കാണേല്‍ തിരക്ക് കാരണം തലവേദനയും.
പടം പിടുത്തക്കാരന്‍ മൂത്ത് കമ്പോണ്ടാരായീ ന്നു കേട്ടിട്ടുണ്ടാ..അതിവിടെ കാണാം.

പിന്നെ എന്നെ കമ്പോണ്ടരാവാന്‍ ജെയിംസ് ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട് അടുത്ത പോസ്റ്റില്‍.

കുറ്റ്യാടീടെ ചായ കടയില്‍ എഴുതി വെച്ചിരിക്കണത് കണ്ടില്ലേ. " കടം അപകടം ചോദിക്കുന്നത്‌ സങ്കടം " :

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെന്തൂട്ടലക്കാദ് ഗോപന്‍‌ജീ. ന്നാലും എത്തിനോട്ടത്തിനിടേല്‍ ആവീടിന്ന്റ്റെ ഫോടോ ഒപ്പിച്ചല്ലോ പഹയന്‍ . കുറ്റൂ, ജോറായിക്കണ് ട്ടാ ‍

പിള്ളേച്ചന്‍ said...

ഗോപനും കുറ്റ്യാടിയും കലക്കി എനിക്ക് ഏറെ ഇഷ്ടപെട്ടത് ആ ചിത്രങ്ങളാണ്
ഞാന്‍ വരാന്‍ വീണ്ടും വൈകി ക്ഷമാപണം

K C G said...

നീരു പിന്നെ എല്ലാത്തിലും ഒന്നാമനാണല്ലോ.
കള്ളുഷാപ്പെങ്കില്‍ അവിടെത്തന്നെ സദാനേരവും...
ഇപ്പോഴിതാ പഞ്ചാരക്കുഞ്ചു ഗോപനേം കടത്തിവെട്ടി തങ്കമ്മേടടുത്തു പോയേക്കുന്നു....
പഞ്ചാര നീരു...

ശ്രീവല്ലഭന്‍. said...

നല്ല കിടിലന്‍ പോസുകളിലുള്ള പടങ്ങള്‍! വിവരണവും ഗ്രേറ്റ്‌!

ജെയിംസ് ബ്രൈറ്റ് said...

സംഗതി വളരെ ഉഷാറാകാന്‍ പോകുന്നുവെന്നു സാരം..!

Gopan | ഗോപന്‍ said...

പ്രിയാജി : ചന്തണ്ട്ന്നു പറഞ്ഞാല്‍ ബൂലോകര് വിശ്വസിച്ചില്ലെങ്കിലോന്നു വെച്ചാ പടം ഇട്ടത്. പുത്യേ പോസ്റ്റും കൊണ്ടു ഈ വഴി വരൂട്ടോ.. ആല്‍ത്തറയിലെ പരിപാടികള്‍ കൊഴുക്കട്ടെ.

പിള്ളേച്ചോ.. ഇങ്ങനെ കഥേം എഴുതി എഴുതി ഇരുന്നാല്‍ ഇമ്മടെ പാമരന്‍സു സെഞ്ചുറി അടിക്കും. ഇങ്ങട് പോരട്ടെ...കഥേം കവിതേം. :)

ഗീതെച്ചി : പഞ്ചാര കഴിച്ചു ശീലം ഇല്ലാത്തവന്‍ പഞ്ചാരേം കയ്യില്‍ വെച്ചു നാടു മുഴോന്‍ ഓടി നടക്കും, അതറിയുന്നവന്‍ ഒന്നു ടേസ്റ്റ് നോക്കും..അത്രേയുള്ളൂ.. ഈ ബ്ലോഗിനു പ്രമേഹം വരാതിരിക്കട്ടെ. :)

ആനന്ദ് : നന്ദി...ഈ വഴി വന്നു ഒരു കഥാ പ്രസംഗമോ, ഒരു പൊടി കവിതയോ പോസ്റ്റു. :)

ജെയിംസ് : ബ്ലോഗിനു ചൂടു കൂടി വരുന്നു.. :)