{ മാണിക്യം,ഗീതാഗീതികള്‍ ,ഗോപന് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ആല്‍ത്തറ - വിശേഷങ്ങള്‍ ഇതാ രംഗത്ത് }
ആല്‍ത്തറയില്‍ നില്ക്കുന്ന മാണിക്യം ! ആല്‍ചുവട്ടിലേക്ക് നടന്നടുക്കുന്ന കീതമ്മ.
തനി തിരോന്തരം ഭാഷ സംസാരിക്കുന്നവള്‍ മുഖത്തെപ്പോഴും, വിലസുന്ന പൊള്ളയായ ഒരു വലിയ ചിരി. ഒപ്പം ഒരു കുശലം ചോദിക്കലും. "സുഖങ്ങളൊക്കെ തന്നേ അപ്പീ ?" എന്ന മട്ടില്‍... മാണിക്യത്തിനെ കണ്ട് കീതമ്മ നില്ക്കുന്നു .......
മാണിക്യം: ങഃ കീതമ്മയോ ?
കീതമ്മ: വ്വോ തന്നെ തന്നെ ...സൊഹങ്ങള് തന്നെ ച്യാച്ചി
മാണിക്യം: അതെ, കീതമ്മ ഗള്‍ഫീന്ന് പോന്നോ?
കീതമ്മ: വ്വോ തിരികേ പ്വാന്ന് . യിനി പ്വോണില്ലാ,
മാണിക്യം: അപ്പോ കോളജിലേ പണിക്ക് തിരിച്ചു കയ്യറിയൊ?
കിതമ്മ: വ്വോ അതൊക്കെ ഒരു കാലം ച്യാച്ചി.(നെടു വീര്‍പ്പിടുന്നു)
മാണിക്യം: അവിടത്തെ ജോലിയൊക്കെ ?
കീതമ്മ: ജ്വാലിയൊക്കെ കൊള്ളാം . പക്ഷെ കൂടെയൊള്ള കൊറെ എന്തരവത്തികളൊണ്ട്. നശൂലങ്ങള്. അവളുമാരല്ലേ എന്റെ ജ്വാലികള് പോവിച്ചത്.
മാണിക്യം: ജോലി എങ്ങനെ പോയെന്നാ?
കീതമ്മ : ഞാന്‍ ആത്യം ലൈബ്രറിയിലായിരുന്നു തൂത്തുകൊണ്ടിരുന്നത്. അപ്പം അവളുമാര് പറഞ്ഞു പരത്തി ഞാനവിടന്നു ബുക്കുകളൊക്കെ അടിച്ചുമാറ്റണെന്ന്. സാമദ്രോഹികളേ...
മാണിക്യം: (ചെറു ചിരിയോടെ) : അല്ല, കീതമ്മെ അങ്ങനെ വല്ലോം ചെയ്തോ?
കീതമ്മ: ദൈവദോഷം പറയല്ലേ ന്റെ ച്യാച്ചി,
ഇത്തിരി ആലോചന കഴിഞ്ഞ് കീതമ്മ തുടരുന്നു:
"യെന്റെ മോള് വീയേയ്ക്കു പടിക്കാരുന്നു. അവ്ക്ക് ചെല പുസ്തോങ്ങളൊക്കെ വേണം. കായ് കൊടുത്ത് വാങ്ങാനുള്ള പാങ്ങൊണ്ടോ ച്യാച്ചി ഞമക്ക് ? അതോണ്ട് ഒന്നു രണ്ടു ബുക്കൊക്കേ എടുത്തു വീട്ടീകൊണ്ടോയി ഞാനവക്കു കൊടുത്തു. ലൈബ്രറിയന്‍ സാറ് അറിഞ്ഞോണ്ടെടുത്താ വെറും രണ്ടാഴ്ചത്തേക്കേ കൊടുക്കൂ. അത്തറ ദെവസം കൊണ്ടൊന്നും അവക്കു പടിക്കാമ്പറ്റൂല്ല. ഓ ഈ ബുക്കോക്കെ അവന്മാര്ക്കു പുയുങ്ങിത്തിന്നാനാണോ ഇങ്ങനെ സൊര്‍ണം പോലെ കാത്തു വക്കാന്‍.
മാണിക്യം : (ചിരിയോടേ ) കീതമ്മ ആളു കൊള്ളാമല്ലോ!
കീതമ്മ : (മുഖത്തു വലിയ ചിരി) യെന്തര് ചെയ്യാന്‍ ച്യാച്ചി പാവത്തുങ്ങക്കും ജീവിച്ചു പോണ്ടേ?. (ദീര്‍ഘനിശ്വാസം)
മാണിക്യം : ആട്ടെ പിന്നെന്തായി.? കീതമ്മ: ലൈബ്രറിയില്‍ നിന്നെന്നെ സലം മാറ്റി. കെമസ്തരി ടിപ്പാര്ട്ടിലേക്ക്. അവിടെ വലിയ കൊഴപ്പമൊന്നുമില്ലാരുന്നതാണ്. അപ്പോഴതാ ഒരു സാമദ്രോഹി വാദ്യാരിണി വരണ്. പാപി ചെല്ലണടം പാതാളം !. ഈ വാദ്യാരിണിക്കെന്നെ കണ്ണെടുത്താ കണ്ടൂട. ഞായ് നല്ല ബ്യേഷാ ചിരിച്ചൊക്കെ കാണിച്ച് , യെവടെ? ഞായ്യെത്ര ചിരിച്ചാനക്കെയ് ല്ലവരുടെ മൊകം കടന്നലു കുത്തിയ പോലെ. ല്ല്ലങ്ങനിരിക്കപ്പഴ് ഒരൂസം കേക്കണൂ, ഞായ്വിടന്നു പാത്തറങ്ങളൊക്കെ അടിച്ചു മാറ്റണെന്ന് ആ വാദ്യാരിണി പറയണു പോലും. ജീവിക്കാന്‍ തമ്മസ്സിക്കൂല്ലെന്നെ. (തലയില്‍ കൈ വച്ചിരിയ്ക്കുന്നു)
മാണിക്യം : അവിടന്നെന്താ കീതമ്മ അടിച്ച് മാറ്റിയേ?
കീതമ്മ : ഇങ്ങനെ കണ്ണീച്ചോരയില്ലാത്ത വര്‍ത്താനം പറയാതെച്യാച്ചി. ല്ലവടന്ന് എന്തരടിച്ചു മാറ്റാനിരിക്കണ് . വെറും രണ്ടു മൂന്നു കുപ്പിപ്പാത്തറം. അതൊക്കെ ഇത്തറ വലിയ കാര്യമാക്കാനൊണ്ടോ? നമ്മടെ കൈയ്യീന്നൊന്നു വിഴുന്നാ മതി, പിന്നെ ദാ കെടക്കണ് അഞ്ചാറു കഷണങ്ങള്‍ തന്നെ. ഒന്നു നിറുത്തി കീതമ്മ തുടരുന്നു.
പിന്നെ ച്യാച്ചി, വീട്ടി ഇത്തിരി ചായവെള്ളം അനത്തിക്കുടിക്കനൊണ്ടായിരുന്ന അലൂമിനിയപ്പാത്തറം പൊത്തു പോയി, ഞാന്നോക്കിയപ്പം കെമസ്തരി ലാബില്‍ ആര്‍ക്കും വേണ്ടാതെ നല്ല കുപ്പിപ്പാത്തറം ഇരിക്കണ്. തീയി വച്ചാലും പൊട്ടൂല്ല്ലാ കേട്ടാ. അതേന്ന് ഒരു മൂന്നാലു പാത്തറം ഞാന്‍ വീട്ടീ കൊണ്ടോയി. ആര്‍ക്കു വേണ്ടാത്ത രണ്ടു കുപ്പിപ്പാത്രം എടുത്തേനാ ഈ പുകിലോക്കെ. എന്തരിന് പറയണ് എന്റെ ജ്വാലി കളയിച്ചപ്പഴേ ആ എന്തരവത്തി വാദ്യാരിണിക്ക് സമാനമായൊള്ളൂ..യെല്ലാം യെന്റെ തലവിതി! യെന്നല്ലാതെന്തരു പറയട്ട് ച്യാച്ചി (ദു:ഖഭാവം).
മാണിക്യം: അപ്പോള്‍ ഇനി എന്താ കീതമ്മ ചെയ്യാന്‍ പരിപാടി ?
കീതമ്മ: [ഉത്സാഹത്തോടെ] വ്വോ അതു പറയാനെ കൊണ്ട്തന്നെ വന്നത്, ച്യാച്ചി ആ പൂട്ടി കെടക്കണ കട എനിക്ക് തന്നാണ്... ഇത്തറ നാളൂം ദുബായീ പ്വോയതല്ലേ ച്യാച്ചി ,ഇനി അവടന്ന് കൊണ്ടു വന്ന സാധനങ്ങള്‍ ഒക്കെ വച്ച് വിയ്ക്കാമല്ല് എല്ലാ സാധനങ്ങളും കിട്ടും ച്യാച്ചി. തലേല് വെക്കണ സ്ലെട് മുതല്‍ "വാശീ മെശീന്‍" വരെയെല്ലാം.... ആ കട യെനിക്ക് തരണം ച്യാച്ചി ...
ആശൂത്രിയില് നിന്ന് ഇറങ്ങി വരുന്ന ഗോപന് അവിടെക്ക് നടന്നടുക്കുന്നു...
മാണിക്യം: ങേഃ, ഗോപന് എത്തിയോ ഞാന്‍ ഗോപനെ നോക്കി നില്ക്കാരുന്നു ,
ഗോപന്: എന്താ ചേച്ചി, പ്രത്യേകിച്ച് ?
മാണിക്യം: ഗോപാ നമ്മുടെ സ്വാമിയുടെ വിവരം വല്ലതുമുണ്ടോ?
ഗോപന്: ഒരു വിവരവും ഇല്ല.അദ്ദേഹം ഇപ്പോള്‍ കാപ്പില്‍ ആശ്രമത്തിലാണ്.
മാണിക്യം:ദേ ഇപ്പോ ഒരു ഫോണ്‍ വന്നു. പക്ഷേ ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ല,
അപ്പോള്‍ ഞാന്‍ കട്ട് ചെയ്തു. അതിനി സ്വാമിനിയോ വല്ലതും ആണോ ആവോ?
ഗോപന്: ചേച്ചി ഒന്നു കൂടെ വിളിച്ചു നോക്കൂ. ?
മാണിക്യം: മൊബലില്‍ നിന്ന് ഫോണ്‍ വിളിക്കുന്നു, അങ്ങേ തലക്കില് ബെല്ലടിക്കുന്നത് കേള്‍ക്കാം. പിന്നീട് കോഴികുഞ്ഞിന്റെ സ്വരത്തില്‍ ഒരു കുഞ്ഞു സംസാരിക്കുന്നു
"അലോ അലോ ആ....രാ..."
മാണിക്യം : "ആല്‍ത്തറ ഉണ്ടോ ?
ഫോണ്‍ കൈമാറി വീണ്ടൂം പുതിയ ഒരു കിളി കുഞ്ഞ് : ആാാാാ്രാാ?
മാണിക്യം : ( വീണ്ടും)"ആല്‍ത്തറ ഉണ്ടോ ?
കുഞ്ഞു : "അമ്മേ അമ്മേ, ദേ തറയൂണ്ടോന്ന്"
{സ്ത്രീ സ്വരം "തറയോ? ശ്ശേ ആരാ, ഫോണ്‍ ചെയ്തു ചീത്ത പറയുന്നേ.? "}
ഗോപന്: "സ്വാമിയെ ചോദിക്കൂ ചേച്ചി..."
മാണിക്യം: "സ്വാമിയൂണ്ടോ അവിടെ ? എനിക്ക് സ്വാമിയോടു ഒന്നു സംസാരിക്കണം "
കുഞ്ഞു: "അമ്മാ, ഇപ്പൊ സാമീനെ ചോയിക്കുണൂ, അമ്പലത്തിലേക്കുള്ള ഫോണാന്ന തോന്നണേ."
കുഞ്ഞു: "അമ്മാ, ഇപ്പൊ സാമീനെ ചോയിക്കുണൂ, അമ്പലത്തിലേക്കുള്ള ഫോണാന്ന തോന്നണേ."
മാണിക്യം : " അമ്പലത്തിലേക്കുള്ള ഫോണല്ല, എനിക്ക് സ്വാമിയോടു ഒന്നു സംസാരിക്കണ മായിരുന്നു, സ്വാമി അവിടെയുണ്ടോ ചെല്ലാ ?"
കുഞ്ഞു : " ആന്റിക്ക് ഏതു സാമീന്യാ വേണ്ടേ, . ഇവിടെ ഗദയുള്ള സാമീണ്ട്, വാള് പിടിച്ച സാമീണ്ട്, അമ്പും വില്ലും പിടിച്ച സാമീണ്ട്, ആന്റിക്ക് ഇപ്പൊ ഏതിന്യാ വേണ്ടേ?....വേഗം പറയ്"
സ്ത്രീ സ്വരം : " മോളെ നീയാരോടാ സംസാരിക്കണേ, ഫോണ്‍ ഇങ്ങു താ."
[ഫോണില്‍]: "ഹലോ, നിങ്ങള്‍ക്ക് ആരെയാ വേണ്ടേ ?"
മാണിക്യം: "സ്വാമിയൂണ്ടോ?"
സ്ത്രീസ്വരം: "ഹലോ... ങാ ......ഓ.......സ്വാമി.. ആള് ഇവിടെ ഇല്യ, കാശി രാമേശ്വരം രഥയാത്രയിലാ, വരുവാന്‍ വൈകും. നിങ്ങളാരാ. ?"
മാണിക്യം: " ഞാനൊരു സ്വാമി ഭക്തയാണ്, ഷാപ്പന്നൂര്‍ ആല്ത്തറേന്നാ, നിരവധി ആഴ്ച്ചകളായി ഈ ആല്‍ത്തറയില്‍ സ്വാമി ദര്‍ശനം നല്കീട്ട്, ഭക്തരെല്ലാം വളരെ വ്യസനത്തിലാണെ..
സ്ത്രീ സ്വരം :സ്വാമിയുടെ പടം അവിടെയില്ലേ അതില്‍ കുറച്ചു പൂവ് വെച്ചു പ്രാര്‍ത്ഥിച്ചോളൂ, സ്വാമി വരാതിരിക്കില്ല. "
മാണിക്യം : " സ്വാമിയോടു ഒന്നു സംസാരിക്കണമെന്നു വലിയൊരു മോഹം, ഫോണ്‍ നമ്പര്‍ കിട്ടുമോ ആവോ ?"
സ്ത്രീസ്വരം: " ഭക്തര്‍ക്ക് ഫോണ്‍ നമ്പര്‍ സ്വാമി കൊടുക്കാറില്ല, നിങ്ങളുടെ പേരു പറഞ്ഞാല്‍ ഞാന്‍ സ്വാമി വരുമ്പോള്‍ പറയാം, "
മാണിക്യം : "അങ്ങിനെ പറയല്ലേ സ്വാമിനീ, ഞങ്ങള്‍ പാവങ്ങളെ പുറന്തള്ളല്ലേ, ആലില്‍ ഇരിക്കുന്ന സ്വാമിയെ കാണാതെ ഇവിടെയുള്ള ഞങ്ങള്‍ക്ക് ഉറക്കമേയില്ല."
സ്ത്രീ സ്വരം : " ഭക്തെ, ഞാന്‍ നിസ്സഹായയാണ്.. എന്നോട് പറഞ്ഞതു ഞാന്‍ അനുസരിക്കുന്നു. നിങ്ങളും സ്വാമിയുടെ വാക്കുകള്‍ പിന് തുടരുക, സ്വാമി ശരണം."
മാണിക്യം : "സ്വാമി ശരണം, സ്വാമിനി ആരാണാവോ?
സ്ത്രീ സ്വരം :"ഞാന്‍ സത്യവതി., നിങ്ങള്‍ക്ക് മംഗളം ഭവിക്കട്ടെ."
മാണിക്യം : "സ്വാമി നിങ്ങളുടെ ആശ്രമത്തിലാണോ താമസിക്കുന്നത് ?"
സ്ത്രീ സ്വരം : " ഇതെല്ലാം, സ്വകാര്യ വിഷയങ്ങള്‍ അല്ലേ ഭക്തെ, കൂടുതല്‍ ആകാംക്ഷ അരുത്."
മാണിക്യം : " കൊച്ചും നാളിലുള്ള ശീലമാ, മാറുന്നില്ല സ്വാമിനീ..എന്താ ചെയ്യാ,,എന്നാല്‍ സ്വാമിയോടു മാണിക്യം വിളിച്ചൂന്ന് പറയൂ. "
ഫോണ്‍ അടച്ചു വെച്ചു കൊണ്ടു മാണിക്യം ഗോപനെ നോക്കുന്നു ....
ഗോപന്: "എന്തായി ചേച്ചി ആളെ കിട്ടിയോ ?"
മാണിക്യം : " ഇല്ല ഗോപാ, ഒരു സത്യവതി സ്വാമിനിയെ കിട്ടി, പടം വെച്ചു പൂജിക്കുവാന്‍ പറഞ്ഞു."
ഗോപന് : "അതിന് സ്വാമിയുടെ പടത്തിനു ഇപ്പൊ എവിടെയാ പോവാ ?,
വേണേല്‍ ഒരു പോത്തിന്റെ പടം തരാം."
മാണിക്യം : " അത് ആ ആശൂത്രില് കൊണ്ടു പോയി ചില്ലിട്ട് വെച്ചോ.."ഹല്ല പിന്നേ!!
കീതമ്മ: " അല്ല ച്യാച്ചി ... ഇത് യ്യ്യാത് സാമീ ? "
മാണിക്യം: " മനസ്സില്‍ വിചാരിക്കുന്നതൊക്കെ നടത്തുന്ന ആളാണ് സ്വാമി, നീയും പ്രാര്‍ത്ഥിച്ചോ..എല്ലാം ശേരിയാവും.."
കീതമ്മ: " ഒള്ളത് തന്നേ എന്നിട്ട് ഇപ്പഴ് തന്നല്ലി പറയണത്.. ഈസ്സരാ..
ആ കട കിട്ടാതെ ഒരു പാങ്ങുമില്ലാ. സാമിയേ ശരണം!
ആല്‍ത്തറ്യില്‍ തൊഴുത് നിന്ന് കീതമ്മ പ്രാര്‍ത്ഥിക്കുന്നു.
“സാമിയെ നല്ലൊരു ആല്‍ത്തറ സാമിയെ
എന്‍ മനസ്സിന് തറയില്‍ ഇരുന്നു നിരങ്ങാതെ
ഞാന്‍ കട്ടമുതലെല്ലാം ലാഭത്തില്‍ വിറ്റാല്‍
ഇങ്ങടെ വീതം ഞാന്‍ മുടങ്ങാതെ എത്തിക്കാം..
നല്ല ഫാഷയിലോക്കെ തന്നെ ഞാന്‍ പറയേണ്
ഇങ്ങക്ക് കേക്കാനായ് സ്വകാര്യം പറയേണ്.
ഇതൊക്കെ കേക്കാതെ കൂട്ടില്‍ ഇരുന്നാല്‍
തള്ളേ ഞാന്‍ ഇങ്ങടെ വെസനസ്സു പൂട്ടിക്കും.. ങാ.. ഹാ ..
സാമിയെ നല്ലൊരു ആല്‍ത്തറ സാമിയെ
എന്‍ മനസ്സിന് തറയില്‍ ഇരുന്നു ചുമ്മാ നിരങ്ങാതെ ....”
.......................................
21 comments:
ഒരു നാലുകിണ്ണം തേങ്ങാ(((((((ഠോ)))))))) ബാക്കി ഇപ്പൊ വരാം..
ഈ പൊട്ടിയ കഷ്ണങ്ങളൊക്കെ ഒന്ന് പെറുക്കിക്കൂട്ടി എടുത്തിട്ട് ദേ ഇപൊ വരാം
യെന്തരമംച്ചീ.. ഈ കാട്ടിക്കൂട്ടിയേക്കണത്... തള്ളെ കലിപ്പുകള്തന്നല്ലെ..
തിരോന്തരം ഹെന്റമ്മോ.... യ്യൊയ്യൊ നമ്മുടെ പാവം ഗീതേച്ചീ ങീ ങീ....
ദാണ്ടെ പേരുമാറ്റിയേക്കുന്നൂ ഈ മാണിക്യം ഇങ്ങനെയാ മാണിക്യം മാത്രം മുമ്പില്‍ അതൊന്നും പറ്റൂല്ല ഗീതേച്ചിനേം മുന്നി നിര്‍ത്തണം എന്തരപ്പീ തിരോന്തരം കാര്‍ക്കൊരു കുയപ്പം..?
സ്വാമീ സ്വാമീ ആല്‍ത്തര സ്വാമീ...
എന്റെ കിടപ്പാടം പോയേ സ്വാമീ...
താം തിന്തകത്തൊ യ്യൊ അയ്യപ്പതിന്തകത്തൊ..
ആ സ്വാമീ സ്വാമീ ആല്‍ത്തര സ്വാമീ...
എന്റെ കിടപ്പാടം പോയേ സ്വാമീ...
ആല്ത്തറപരമ്പരദൈവത്തുങ്ങളേ.. കാത്തോളണേയ്. ഇനിയെന്തെല്ലാം കിടക്കുണൂ..:)
ആല്‍ത്തറ വിശേഷങ്ങള്‍ കൊള്ളാമല്ലോ....ഇനിയും വരാം...
ഹ ഹ ഹ.. ഈ കീതമ്മ കൊള്ളാല്ലോ മൊതല്... :)
ആ ഫോണെടുത്തത് സുനിതച്ചേടത്തി സ്വാമിനിയാരുന്നോ?
ഭക്തര്‍ക്കുള്ള പ്രത്യേക അറിയിപ്പ്:
ചില ദുഷ്ടന്മാരായ ഉദ്യോഗസ്ഥരാല്‍ റെയ്ഡും അന്വേഷണവും നേരിടേണ്ടിവരുമെന്ന ശങ്കയാല്‍ സ്വാമി കുറച്ചു കാലത്തേക്ക് ആല്‍ത്തറയിലേക്ക് വരുന്നതല്ല.
ഉം...
എല്ലാരും എണീറ്റ് പോയേ....
ആ... കൊണ്ടുവന്ന ദക്ഷിണ അവിടെ വെച്ചോളൂ...
സ്വാമിശരണം!!
എന്തിനാ കീതമ്മെ ദുബായില്‍ ഉള്ള ആ പണി
ഉപേക്ഷിച്ചെ ഇവിടെ ഷെയിക്കിന്റെ കുതിരയെ നോക്കാന്‍ ആളെ ആവശ്യമുണ്ട് കിതമ്മ പോരുന്നോ
ഇനി എന്നാണൊ സ്വാമി വരുക
ആല്‍ത്തറ സ്വാമി വന്ന് വീണ്ടും ദുഫായീലെ കട തുറക്കും വരെ കീതമ്മ ഇവിടെകാണും.കടതുറന്നാല്‍ അവിടെ തൂപ്പുകാരിയായി പോകും. പിന്നെ ഇടക്കൊക്കെ ഇവിടേം വരും കടയില്‍ നിന്ന് അടിച്ചു മാറ്റുന്ന സാധനങ്ങള്‍ വില്ക്കാന്....
ഓ. ടോ. മോനേ മിന്നീ,സഹതപിക്കേം സങ്കടപ്പെടേം ഒന്നും വേണ്ടാട്ടോ. മാണിക്യം ചേച്ചിയെ പഴിക്കേം വേണ്ടാ. പേരുമാറ്റി കീതമ്മ എന്നാക്കിയതും കീതമ്മയ്ക്കു വേണ്ടി തിരോന്തരം ഡയലോഗ് എഴുതിയതും ഈ ഞാന്‍ തന്നെ.
പിള്ളേച്ചാ, യെന്തര് കുതിരേ ന്വാക്കാനോ ?
വല്ല പശൂനേയോ ആട്ടിനേയോ മേച്ചൂടാനാണെങ്കി ഈ കീതമ്മ വന്നേനീം..
കി കി... യീ കുതിരേക്കെ മേയ്ക്കാനൊള്ള പുത്തിയൊന്നും കീതമ്മക്കില്ലപ്പീ...
മാണിക്യേച്ചി, പോസ്റ്റ് സൂപ്പര്‍. :) തിരോന്തരം ഫാഷ അങ്ങ് എനിക്ക് ഇഷ്ടായി..
കീതമ്മക്ക് എന്താ റേഞ്ച്..? കീതമ്മ ച്യായ്ചി ആല്‍ത്തറ സാമിക്ക് പാരയാവുമോ ?
പാമുവേ, ആ പാവത്തിനെ എന്തിനാ ഉപദ്രവിക്കണേ ? ആശ്രമ ബ്ലോഗില്‍ നിറയെ സ്വാമിനിമാരല്ലേ. ഇതു സത്യവതി സ്വാമിനി. റോള്‍ വലുതാക്കണമോ വേണ്ടയോ എന്ന് ആല്‍ത്തറ സ്വാമി തീരുമാനിക്കും. :)
മലയാളി : ആല്‍ത്തറ സ്വാമി ആള് പുലിയാ ട്ടാ. ദക്ഷിണ അടിച്ച് മാറ്റുവാന്‍ നോക്കേണ്ട. :)
ഈ പിള്ളേച്ചന്റെ ഒരു കാര്യം, കുതിര എവിടെ കടയെവിടെ..കീതമ്മ ഇപ്പൊ വെസനസ്സു ചെയ്യാനാണ് ഉത്തേശം..ഹല്ല പിന്നെ. :)
യെന്തൊരലക്കെന്റമ്മച്ചീ.
തോക്കുപിടിച്ച സ്വാമികളൊന്നും ഇല്ലേ ചെല്ലാ
കീതസ്വാമിനീടെ നിപ്പ് കണ്ടിട്ട് എന്നെ കണ്ടാ ബുക്ക് കട്ടോന്നു ചോയ്ക്കണ അതേ നിപ്പ്
മാണിക്യ, നിങ്ങള്‍ മാണിക്യം തന്നാണു കെട്ടാ
കീതമ്മയുടെ റേഞ്ച് സൂപ്പറായിരിക്കുന്നു.
ഇനി ആല്‍ത്തറയില്‍ സ്വാമിയെന്നു വരും..?
കീതമ്മയുടെ കട വേഗം തന്നെ തുറക്കട്ടെ..!
എന്നാലും ഗോപനാ പോത്തിന്റെ പടം കൊടുക്കാന്‍
തുടങ്ങിയതു ശരിയായില്ല.!
തിരോന്തരം ഡയലോഗ് സൂപ്പര്‍..!
മാണിക്യം ചേച്ചീ..,ഇതെന്തൊരു എഴുത്ത്.:)...കലക്കീ ട്ടാ..കീതമ്മയുടെ തിരുവന്തോരം ഭാഷകളു അങ്ങട്ട് പെരുത്തിഷ്ടായി..കണ്ണടച്ചു പാലു കുടിക്കണ പോലെയാണു സ്വഭാവം....പക്ഷെ ആല്‍ത്തറയില്‍ തൊഴുതു കൊണ്ടു നില്ക്കണ കണ്ടാല്‍ കീതമ്മ എന്തൊരു പഞ്ചപാവം..:)
പിന്നെ പാമരന് ജിയുടെ ആ സംശ്യം എനിക്കുമുണ്ട്...:)
തള്ളേ , ഇങ്ങള് ആള് പുലിയെന്ന്യാ..പൊളപ്പനായ്
ട്ട്ണ്ട്.
വെഷമിക്കാണ്ടിരി..
മുങ്ങിനടക്കണ സ്വാമികള്‍ ഉടന്‍ എത്തി ആശീര്വദിക്കുന്നതാരിക്കും.
ഗീതയും ഞാനും ചാറ്റ് ചെയ്തപ്പൊള്‍ ആണു ഒന്നിച്ചു എഴുതാം എന്നഭിപ്രായം ഞാന്‍ മുന്നോട്ട് വച്ചത് ഗീതയും സമ്മതിച്ചു ഗീത മറ്റൊരു സന്ദര്‍ഭത്തില്‍ എഴുതിയ മാറ്റര്‍ അയച്ചു തന്നു അത് ആല്‍ത്തറക്ക് അനുയോജ്യമയ മാറ്റങ്ങളോടെ ഞാന്‍ ഗിതക്കയച്ചു “ചേച്ച്യേ, അടിപൊളി. എന്നെക്കാളും തിരോന്തരമാണല്ലേ? പോസ്റ്റിക്കൊളൂ. ” ....എന്ന ഗീതയുടെ മറുപടി വായിച്ചപ്പൊ എനിക്ക് അവാര്‍ഡ് കിട്ടിയതിനേക്കാള്‍ സന്തോഷം തോന്നി ....
പിന്നെ പാമരാ ഞാന്‍ ആല്ത്തറസാമിയെ വിളിച്ചു, റിലേക്ക് ബാറ്റണ്‍ കൈമാറും പോലാ,
“ആ നാട്ടില്‍ ഇത്രെം കുഞ്ഞുങ്ങളുണ്ടൊ?” എന്നു ചോദിച്ചു പൊകും എല്ലാവരും വന്നു കഴിഞ്ഞു ഒരു മധുരമൊഴി മറ്റൊരു നമ്പര്‍ തന്നു,
സാക്ഷാല്‍ ആസാമി ഇതുവരേം പിടി തന്നില്ല...
പിന്നെ ചിത്രം::തൊഴുതു പിടിച്ചുള്ള ആ നില്‍പ്പ് കണ്ട് ഞാനോര്‍ത്തു ഇതിലും നല്ല ഒരു പോസ്സില്‍
‘കീതമ്മേ’ അവതരിപ്പിക്കാന്‍ പറ്റില്ലാന്ന് ....
പ്രാര്‍ത്ഥനാ ഗീതം എത്തിച്ചു തന്നത് ഗോപന്!
ഗോപന് ,ഗീതാ ,
നന്ദീ ആരോടു ഞാന്‍ ചെല്ലേണ്ടൂ?
ആല്ത്തറയ്ക്കോ? തേങ്ങയുടച്ച സജിക്കോ?
ഏറനാടന്‍, ശിവ, പാമരന്, മലയാളി, പിള്ളെച്ചന്,പ്രീയാ,ജയിംസ്,റോസ്, കൃഷ്.. പിന്നെ ഈ ആലത്തറയില്‍ വന്നിരുന്നും ഇരിയ്ക്കാതെ വേഗം കടകണ്ണെറിഞ്ഞും കടന്നുപോയാ എല്ലാവര്ക്കും ഗീതയുടെയും ഗോപന്റെയും എന്റെയും പേരില്‍ .....
ഓ!ഒന്നും എഴുതി തരാന്‍ പോണില്ലാ,പാക്കലാം!!,
മാണിക്യേച്ചീം , ഗീതേച്ചീം, ഗോപനും ചേര്‍ന്ന് ആല്‍ത്തറ അലക്കിപ്പൊളിച്ചിരിക്കുകയാണല്ലോ ?
തിരോന്തരം ഫാഷകള് കളക്കീട്ടാ അപ്പികളേ...
ഭക്തകളുടെ ആവശ്യപ്രകാരം വീണ്ടും സ്വാമി ചാര്‍ജെടുത്തിരിക്കുന്ന വിശേഷം അറിയിക്കട്ടെ .
സത്യത്തില്‍ ഞാന്‍ രാമേശ്വരം ,മുണ്ടക്കയം ,കൊണ്ടോട്ടി വഴി ദാ ഇപ്പോള്‍ ഞാന്‍ വന്നതേ ഉള്ളൂ .
ഗീതാകിനി സ്വാമിനി, മാണിക്യ സ്വാമിനി ,ഗോപന് സ്വാമി എല്ലാവര്ക്കും എന്റെ സ്നേഹ വന്ദനം .
കലക്കീ ന്നു പറഞ്ഞാല്‍ മതീല്ലോ !!
ഗുരുവേ നമഃ.
ഒന്നും മനസ്സിലായില്ല സ്വാമികളേ, എന്തോ പുലികളിയാനെന്നു തോന്നുന്നു :)
പിന്നെ സജി അടിച്ച തേങ്ങയുടെ ചിരട്ടക്കഷണം കാലേല് കേറിയാല്‍ സെപ്റ്റിക്കാകുമോ?
kalakkiiii...
ഹിഹിഹിഹിഹിഹിഹിഹിഹിഹി
June 14, 2008 7.16AM
Post a Comment