സ്ഥലം ആല്‍ത്തറ.
ആല്‍ത്തറയിലെ സ്ഥിരം കുറ്റികള്‍ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് പതിവുപോലെ പരദൂഷണത്തിനായി അണിനിരന്നിരിക്കയാണ്.
കാലന് കുടയും പിടിച്ചുകൊണ്ട് പരദൂഷണം പിള്ളേച്ചന് നടന്നുവരുന്നു.'അല്ലാ പാമൂ നിങ്ങളറിഞ്ഞോ, നമ്മുടെ പഞ്ചാരഗോപന്, അതേന്നേ ആ പഞ്ചാര കുഞ്ചു രാവിലെ ജയിംസ് ഡാക്കിട്ടറിന്റെ ആശൂത്രിയില് ചെന്ന് അവിടത്തെ നഴ്സ് മെഴ്സിക്കുട്ടിയുടെയടുത്ത് പഞ്ചാരയടിക്കാന്‍ നോക്കിയെന്നോ പോട്ടം കൊടുത്തെന്നോ മറ്റോ..' പിള്ളേച്ചന് പരദൂഷണത്തിന്റെ കരിമരുന്നിനു തീ കൊളുത്തി.
പാമൂ: " ആഹാ, കേള്‍ക്കട്ടെ, കേള്‍ക്കട്ടെ, നല്ല രസമുള്ള കാര്യായിരിക്കുമല്ലോ. ആ നഴ്സ് മേഴ്സി കാണാന്‍ നല്ല ചേലുണ്ടെന്ന് കേട്ടു. നല്ല കൈപ്പുണ്ണ്യാത്രേ. അടുത്ത തവണ പനി വരുമ്പോ എനിക്ക് ആ കൊച്ചിന്റെ കൈയ്യീന്നുതന്നെ സൂചി കേറ്റിപ്പിക്കണം"
മീറ്റിംഗ് കഴിഞ്ഞ് വരുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് കൃഷ്.: " ഉവ്വ്, ഉവ്വ്, കാണാന്‍ ചേലുള്ള പെണ്കുട്ട്യോളുടെ കൈയ്യീന്നുതന്നെ കുത്ത് കിട്ടണമല്ലേ? എന്താ പൂതി. പഴയ കാളേടെ കൈയ്യീന്നു കിട്ടിയ കുത്തൊന്നും പോരേ.. പാമൂ?" ..
"എന്നിട്ട് കുഞ്ചൂന്റെ പഞ്ചാരയടി കാര്യം കൂടി പറയൂ" ചിരിവല്ലവനു കാര്യങ്ങള്‍ വിശദമായി അറിയാനുള്ള തിടുക്കമായി.
പ.പിള്ളേച്ചന്: " ഓ എന്തോ പറയാനാ. മെഴ്സിക്കുട്ടിക്ക് ഇഷ്ടാല്ലാഞ്ഞിട്ടും കിന്നരിക്കല്‍ തുടര്‍ന്നപ്പോള്‍ അതുവഴിവന്ന തൂപ്പുകാരി കീതമ്മ അതു കണ്ടെന്നോ അക്കാര്യം തോന്ന്യാസി കമ്പൗണ്ടറുടെയും അസൂയ മൂത്ത് കുഞ്ചുവിനു പാര വെക്കാന്‍ നടക്കുന്ന കൊണ്ടോട്ടി(അനൂപ്) മൂസയുടെയും അടുത്ത് പറഞ്ഞത്രേ. ഇവര്‍ കുറെ മസാലയൊക്കെ ചേര്‍ത്ത് സംഗതികളെല്ലാം ഡാക്കിട്ടര് ജയിംസിന്റെ ചെവിയില്‍ എത്തിച്ചുവത്രേ"
പ.പ്രസി.കൃഷ്: "ഓഹോ, അതുശരി. അപ്പോ പെരുത്ത് കിട്ടിക്കാണുമല്ലോ, കുഞ്ചൂന്. ഡാക്കിട്ടര്‍ക്ക് ആ നഴ്സിനോട് ഒരു ലൈനുണ്ടെന്നാ കേട്ടത്"
പ.പിള്ളേച്ചന്: "ഏയ്, ഇല്ലില്ല. ഡാക്കിട്ടര് കുഞ്ചുവിനെ തന്റെ ക്യാബിനിലേക്ക് വിളിച്ചോണ്ട് പോയെന്നാ കേട്ടത്. അവരു പഴയ പരിചയക്കാരാണത്രേ. പിന്നെന്തു നടന്നൂന്ന് ഒരു വിവരവുമില്ലാ"
പാമൂ: "ഛേ.. ഇതിപ്പോ ഒരുമാതിരി...പറഞ്ഞുവന്നിട്ട് ബാക്കി സംഭവം അറിയില്ലാത്രേ"
...........
രംഗം ആശുപത്രി.
ജയിംസ് ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ കുഞ്ചുവിനെ കിടത്തി പള്‍സും പ്രഷറുമെല്ലാം പരിശോധിക്കുന്നു.
ഡോ. ജയിംസ്: "കുഞ്ചൂ..പ്രഷര്‍ വല്ലാതെ കൂടിയിരിക്കുന്നു. ഷുഗറും കൂടിയിട്ടുണ്ട്. ഒരു നിയന്ത്രണമൊക്കെ വേണ്ടേ. കയറൂരി വിട്ട കാളയെപ്പോലെ നടന്നാല്‍ എങ്ങനാ"
കുഞ്ചു: "കുഴപ്പമൊന്നുമില്ലല്ലോ ഡോക്ടര്‍?"
ഡോ.ജയിംസ്: "ശ്രദ്ധിച്ചില്ലെങ്കില്‍ കുഴപ്പമാവും. ഞാന്‍ മരുന്നിനും ഇഞ്ചക്ഷനും എഴുതിയിട്ടുണ്ട്. ഇതാ" ഡോക്ടര്‍ കുറിപ്പടി കുഞ്ചുവിന്റെ കൈയ്യില്‍ കൊടുത്തു.
കുഞ്ചുവാരാ മോന്?
ഡോ.ജയിംസിന്റെ, കാക്ക ഏതാണ്ട് ചെനക്കിയപോലത്തെ കുറിപ്പടിയും കൊണ്ട് അവന് നേരെ ചെന്നത് നേഴ്സ് മേഴ്സിക്കുട്ടിയുടെ അടുത്ത്. ദേ വീണ്ടും വന്നിരിക്കുന്നു പഞ്ചാരയും ഒലിപ്പിച്ചോണ്ട്. ഇന്നിപ്പോ എന്താണാവോ കൊണ്ടുവന്നിരിക്കുന്നത്. ഓഹ്.. ഡോക്ടറുടെ കുറിപ്പടിയും കൊണ്ടുവരുമ്പോള്‍ എങ്ങിനെയാ ഒഴിവാക്കുക. ങാ ഇതുതന്നെ തക്കം. മേഴ്സിക്കുട്ടി കുറിപ്പടി വാങ്ങിച്ച് വായിച്ചുനോക്കി മനസ്സില്‍ ഒന്നു പുഞ്ചിരിച്ചു.
മേഴ്സി: "കുഞ്ചൂ, അവിടെയിരിക്ക്". കയ്പേറിയ വലിയ രണ്ട് ഗുളികകള്‍ എടുത്ത് കുഞ്ചുവിന്റെ വായ് തുറക്കാന്‍ പറഞ്ഞു. മേഴ്സിക്കുട്ടി അടുത്തുവന്നു നിന്നപ്പോള്‍ അവളുടെ ദേഹത്ത് പൂശിയിരിക്കുന്ന സുഗന്ധം മൂക്കിലടിച്ചപ്പോള്‍ അവന്റെ മനമാകെ കുളിരുകോരി. ഗുളികള്‍ കുഞ്ചുവിന്റെ വായിലേക്കിട്ടതും ആ കുളിരെല്ലാം കയ്പേറിയതായി. ഗുളികള്‍ കടന്നു പോയ വഴിയെല്ലാം കയ്പ്പുമയം തന്നെ. ഓ.. ചര്ദ്ദിക്കാന് വരുന്നു.
പ.കുഞ്ചു: "എന്താ മേഴ്സിക്കുട്ടീ, ഇത്രയും കയ്പേറിയ ഗുളിക തന്നെ തന്നത്? കാഞ്ഞിരക്കുരുവും കയ്പ്പക്കയും അരച്ചുകലക്കി ഉണ്ടാക്കിയതുപോലുണ്ടല്ലോ ഇത്"
മേഴ്സി: "ഓ എന്തോ പറയാനാ. കുഞ്ചുവിന്റെ പഞ്ചാര(യടി)യിപ്പോള്‍ കൂടിയിരിക്കുന്നതുകൊണ്ടല്ലേ. ഇത് ദിവസവും രണ്ടെണ്ണം വീതം കഴിച്ചാല്‍ കുറച്ച് കാലം കൊണ്ട് പഞ്ചാരയൊക്കെ മാറിക്കിട്ടും"
ദൈവമേ, അല്‍പ്പസ്വല്‍പ്പം പഞ്ചാരയടിക്കുമെന്നു വെച്ചാല്‍ ഇതുപോലുള്ള അസുഖങ്ങള്‍ പിടിപെടുമോ?
ഇഞ്ചിതിന്ന കുരങ്ങന്റെ മോന്തയും കാണിച്ച് ഇരിക്കുന്ന കുഞ്ചുവിനോട് മെഴ്സിക്കുട്ടി: " ഇനി ഇഞ്ചക്ഷന് എടുക്കാനുണ്ട് കുഞ്ചൂ. ആ ബഞ്ചിലോട്ട് കയറി കിടക്കൂ"
ഇഞ്ചക്ഷന് എടുക്കുന്നതിനു മുന്‍പും അതിനുശേഷവും കുത്തിവെക്കുന്ന ഭാഗത്ത് മെഴ്സിക്കുട്ടിയുടെ കരങ്ങളാല്‍ തഴുകുമല്ലോ എന്നോര്‍ത്ത് കുഞ്ചുവിന്റെ ചുണ്ടില്‍ കയ്പ്പുരസം പോയി മധുരം നിറഞ്ഞു.
മേഴ്സി: " ആ പിന്നെ, ആ കളസം അല്‍പ്പം താഴ്ത്തണം കേട്ടോ"
" അയ്യോ മേഴ്സിക്കുട്ടി, അതുവേണോ.. കൈയ്യിലെടുത്താല്‍ പോരേ?" ദയനീയ സ്വരത്തില്‍ കുഞ്ചു കേണു.താനിഷ്ടപ്പെടുന്ന സുന്ദരിയായ മേഴ്സിക്കുട്ടിയുടെ മുന്പില് ആദ്യമായി തന്റെ പൃഷ്ടഭാഗം തന്നെ കണിയായി കാണിക്കേണ്ട ഗതികേട് ഓര്‍ത്ത് വിഷമവും, എന്നാല്‍ അവളുടെ മൃദുലകരങ്ങളാല്‍ തലോടലേല്ക്കാന് കഴിയുമെന്നതിന്റെ സുഖവും കുഞ്ചുവിന്റെ മനസ്സില്‍ ഒരുമിച്ച് തികട്ടി വന്നു.
മേഴ്സി: "പോരല്ലോ കുഞ്ചു, ജയിംസച്ചായന് കുറിപ്പടിയില്‍ എഴുതിയിരിക്കുന്നതു കണ്ടില്ലേ?"
കുഞ്ചു: " ഏത് അച്ചായന്?"
മേഴ്സി: " ഓ.. സോറി ഡോക്ടര്‍ ജയിസ്"'
‘അപ്പോ അതാണല്ലേ സെറ്റപ്പ്. ന്നാലും ന്റെ മേഴ്സീ, നിനക്ക് ആ വ്യാജ ഡോക്ടറെ തന്നെയോ കണ്ടുള്ളൂ' കുഞ്ചു മനസ്സില്‍ പറഞ്ഞു.
മനസ്സിലാമനസ്സോടെയെങ്കിലും കുഞ്ചു ബെഞ്ചില്‍ കമിഴ്ന്നുകിടന്നുകൊണ്ട് തന്റെ കളസം അല്‍പ്പം ലൂസ് ചെയ്ത് പതുക്കെ കുറച്ച് താഴ്ത്തി. സില്മാനടന് സലീംകുമാറിനെപോലും വെല്ലുന്ന കറുകറുത്ത പൃഷ്ടഭാഗം കാണിച്ചുകിടക്കുന്ന കുഞ്ചുവിന്റെ അവസ്ഥയെനോക്കി ഒന്ന് ഊറിചിരിച്ചുകൊണ്ട് മേഴ്സിക്കുട്ടി റൂമിലെ കര്ട്ടന് കൊണ്ട് മറച്ച ഭാഗത്തേക്ക് പോയി. അവിടെയെല്ലാം പരതിനോക്കി ഏറ്റവും വലുതും, സൂചിയുടെ മുന ഒടിഞ്ഞതുമായ ഒരു സിറിഞ്ച് കണ്ടെടുത്ത് അതില്‍ മരുന്ന് നിറച്ച് ഒരു ട്രെയില്‍ വെച്ചു. കുറച്ച് പഞ്ഞിയും ട്രേയില്‍വെച്ച് കരിക്കട്ടയുടെ നിറമാര്‍ന്ന പൃഷ്ടഭാഗവും കാണിച്ച് തന്റെ കരലാളനത്തിനായി കാത്തിരിക്കുന്ന പഞ്ചാരകുഞ്ചുവിന്റെയടുത്തെത്തി. പഞ്ഞി ഡെറ്റോളില്‍ മുക്കി കുത്തിവേക്കേണ്ട ചന്തിഭാഗത്ത് പതുക്കെ തടവി. ഈ തലോടലിനുവേണ്ടിയായിരുന്നു, പ.കുഞ്ചു ഇത്രയും നേരം കളസവും താഴ്ത്തി കിടന്നത്. തങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് അങ്ങിനെ സുഖസുഷുപ്തിയിലാണ്ടുകിടക്കുകയാണ് കുഞ്ചു.
പക്ഷേ, പെട്ടെന്നാണ് മെഴ്സി മരുന്ന് നിറച്ചുവെച്ച മുനയൊടിഞ്ഞ വലിയ സിറിഞ്ച് എടുത്തതും "ശ്ശര്ക്.." എന്ന് കുഞ്ചുവിന്റെ ചന്തിയിലേക്ക് ആഞ്ഞു കുത്തിയതും.
"അയ്യോാ!!!!..." എന്ന് കുഞ്ചുവിന്റെ കണ്ഠത്തില് നിന്നുള്ള നിലവിളിയാണ് പിന്നെ അവിടെ കേട്ടത്. അതിന്റെ അലയൊലി അടുത്ത ക്യാബിനില്‍ ഇരിക്കുന്ന ഡോ.ജയിംസിന്റെ കര്‍ണ്ണപടങ്ങളില്‍ എത്തിയതും അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു മന്ദഹാസം പൊഴിഞ്ഞു.
" ഹേയ്,പേടിക്കാനൊന്നുമില്ല കുഞ്ചുവേ" എന്ന് പറഞ്ഞ് മരുന്ന് മുഴുവന്‍ സിറിഞ്ചില്‍ വിരലുകൊണ്ട് അമര്‍ത്തി കുഞ്ചുവിന്റെ ആസനത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
"ഹൂ... എന്തൊരു വേദന.." കുഞ്ചുവിന്റെ വായില്‍ നിന്നും അറിയാതെ വീണു. അടുത്തനിമിഷം മെഴ്സി യാതൊരു മേഴ്സിയും കാണിക്കാതെ സിറിഞ്ച് വലിച്ചൂരി.
"ഹെന്റമ്മോാാാ!!!!!!!...." അതൊരു നിലവിളിതന്നെയായിരുന്നു. കുത്തിവെച്ച ഭാഗത്തുനിന്നും ലേശം ചോര പൊടിഞ്ഞുവരുന്നുണ്ട്. മേഴ്സി കുറച്ച് പഞ്ഞിയെടുത്ത് ആ ഭാഗത്ത് വെച്ചിട്ട് കുഞ്ചുവിനോട് :
" സാരമില്ലന്നേ കുഞ്ചൂ, ദാ ഇത് അവിടെ വെച്ചുപിടിച്ചോളൂ. പെട്ടെന്ന് ശരിയായിക്കൊള്ളും".
'മേഴ്സീ, എന്നാലും എന്നോട് ഇതു വേണ്ടായിരുന്നു' താന്‍ ഇഷ്ടപ്പെടുന്ന പെണ്ണിന്റെ മുന്പില് ഇഞ്ചക്ഷന് എടുക്കാനാണെങ്കിലും ആദ്യമായി തന്റെ 'സലീംകുമാര്‍ മാര്‍ക്ക്' ചന്തി കാണിച്ചുതന്നതും പോരാ, ഇത്രയും ക്രൂരമായി നീ എന്നോട് പെരുമാറിയല്ലോ? എന്റെ പൂര്‍ണ്ണചന്ദ്രദര്‍ശനം.. ഛേ..പൂര്ണ്ണചന്തി ദര്‍ശനം നടത്തിയ നിന്റെ മുഖത്തേക്ക് എങ്ങനെ ഞാന്‍ നോക്കും?' കുഞ്ചു ഉള്ളില്‍ ദേഷ്യം വരുന്നുണ്ടായിരുന്നു.ഇഞ്ചക്ഷന് ചെയ്ത ഭാഗം തടിച്ചുവന്നിരിക്കുന്നു. കടുത്ത വേദനയും. എന്റീശ്വരാ.. എന്ത് മരുന്നാണിവള് കുത്തിവെച്ചത്. കുഞ്ചു പതുക്കെ എണീറ്റ് തന്റെ കളസം വലിച്ചുകയറ്റി ബെല്‍റ്റ് മുറുക്കി. പക്ഷേ തടിപ്പും വേദനയും കാരണം ഇരിക്കാന്‍ പറ്റുന്നില്ല.
ഈ സമയം മേഴ്സി ഡോ.ജയിംസിന്റെ ക്യാബിനില്‍ ചെന്ന്, "ഓപ്പറേഷന് 'കുഞ്ചുാസനം" സക്സസ്സായ വിവരം ധരിപ്പിച്ചു. ഡോ.ജയിംസ് ഏറ്കണ്ണിട്ട് അവള്‍ക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ചു "മിടുക്കി!"
ഒരു കൈ ചന്തിക്ക് പിടിച്ച് നടക്കാന്‍ വിഷമിച്ചു കൊണ്ടാണെങ്കിലും "നിനക്ക് വെച്ചിട്ടുണ്ടെടാ, ജയിംസേ" എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് പതുക്കെ കുഞ്ചു പുറത്ത് കടന്നു.
"എന്താ കുഞ്ചു ഇങ്ങനെ, ആണുങ്ങളായാല്‍ ഒരു ചുണയൊക്കെ വേണ്ടേ?", കളിയാക്കുന്ന സ്വരത്തില്‍ മേഴ്സി.
'എന്റെ ചുണ ഞാന്‍ കാണിച്ചുതരുന്നുണ്ട്, പിന്നീട്. വൃണത്തില് മുളക് വാരിതേക്കാതെടീ, നിങ്ങളുടെ ഈ സെറ്റപ്പ് കലക്കിയിട്ടേ ഈ പഞ്ചാര കുഞ്ചു ഇനി ഇരിപ്പുറപ്പിക്കൂ' എന്ന് മനസ്സില്‍ പറഞ്ഞ് ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
മേഴ്സി: " കുഞ്ചുവിന്റെ പ്രഷര്‍ ഉടന്‍ നോര്മലായിക്കൊള്ളും. പിന്നെ ഇനി കുറച്ചുകാലത്തേക്ക് 'പഞ്ചാര'യുടെ അസുഖമൊന്നും ഉണ്ടാവില്ല. എന്നാല്‍ വീട്ടില്‍ പോയി വിശ്രമിച്ചോളൂ"
'അല്‍പ്പസ്വല്‍പ്പം പഞ്ചാരയുമായി നേരെ നടന്ന എന്നെ ഇരിക്കാനും നടക്കാനും പറ്റാത്ത വിധത്തിലാക്കിയിട്ട്, വിശ്രമിച്ചോളാന്'.
'എന്നാലും മേഴ്സി, നിനക്ക് എന്നോട് സ്നേഹമില്ലെങ്കിലും ലേശം പോലും മേഴ്സിയില്ലാതായിപ്പോയല്ലോ' എന്നു മനോഗതം ചെയ്തുകൊണ്ട് കുഞ്ചു റോഡിലേക്കിറങ്ങി. ഇരിക്കാന്‍ വിഷമമായതുകൊണ്ട് ഓട്ടോ പിടിച്ചിട്ടും കാര്യമില്ല. അതുകൊണ്ട് പതുക്കെയാണെങ്കിലും നടക്കാം.
കുഞ്ചു ഒരു കൈ ആസനത്തില്‍ തടവിക്കൊണ്ട് കാല് അല്‍പ്പം അകത്തിക്കൊണ്ട് നടന്നുതുടങ്ങുന്നു.
...........
രംഗം ആല്‍ത്തറ.
പരദൂഷണം പിള്ളേച്ചനും പഞ്ചായത്ത് പ്രസിഡന്റ് കൃഷും ചിരിവല്ലവനും പാമുവും രായമ്മമാണിക്യവും ആല്‍ത്തറയിലിരുന്ന് നാട്ടിലെ പരദൂഷണ ചര്‍ച്ചകള്‍ തുടരുകയാണ്.
"അല്ലാ ... അതാരാ വരുന്നേ നോക്കിക്കേ" എന്തോ കണ്ടുപിടിച്ചെന്ന മട്ടില്‍ തന്റെ മോന്തായം കാട്ടി ചിരിവല്ലവന്‍ അനൗണ്‍സ് ചെയ്തു.
കൃഷ്: " ദ് നമ്മുടെ പഞ്ചാരക്കുഞ്ചുവല്ലേ? ഇയ്യാളെന്താ ചന്തിയില്‍ പിടിച്ച് കാലകത്തി നടക്കുന്നത്? പണ്ട് പാമുവിനെ സ്നേഹിച്ച കാള ഇയ്യാളെയും പിടികൂടിയെന്നാ തോന്നണ്"
"ആഹാ കുഞ്ചൂന്റെ നടപ്പ് കാണാന്‍ നല്ല രസം" വല്ലവനും പല്ലും ആയുധമെന്ന മട്ടില്‍ ചിരിവല്ലവന്‍ തന്റെ പല്ലു മുഴുവന്‍ കാണിച്ച് ഒരു ചിരി പാസ്സാക്കി.
രായമ്മമാണിക്യം: "തന്നെ തന്നെ. അയ്യ്യേ കുഞ്ചൂന്റെ മൊകം കണ്ടിട്ട് ഹര്‍ഭജന്റെ അടികൊണ്ട ഗോപുമോനെപോലുണ്ടല്ലോ. മൊകത്ത് സങ്കടവും വ്യസനവുമെല്ലാം തെളിഞ്ഞുകാണാല്ലോ. എന്തരപ്പീ"
കൃഷ്: " എന്ത് പറ്റ്യേ കുഞ്ചൂ.. വെടികൊണ്ട പന്നിയെപ്പോലെ.."
കുഞ്ചു: " ദേ.. വെടിയല്ലാ കൊണ്ടത്. മുനയൊടിഞ്ഞ വലിയ സിറിഞ്ച് കൊണ്ട് കുത്തി എന്റെ ആസനമൊക്കെ കൊളമാക്കി ആ ഡാക്കിട്ടറും അങ്ങേരടെ നേഴ്സുംകൂടി"
"അയ്യോ.. വേദന സഹിക്കാന്‍ വയ്യേ..
കടവുളേ.. എന്റെ പിന്നാമ്പുറം പോച്ച്!!!!"
" ഓ മൈ ഗോഡ്, മൈ ബം ഇസ് ഹര്‍ട്ട്" ..കുഞ്ചു.
ഇതു കേട്ട രായമ്മമാണിക്യം ഉടന്‍ തന്നെ ഒരു പാട്ട് പടച്ചുവിട്ടു. അവിടെയുള്ള എല്ലാരും കുഞ്ചൂനെ നോക്കി കോറസ്സായി അതേറ്റുപാടി..
"
♫
♫Come on Baby!!! Come to me!
ഓ ബേബി ഔച്ച്!! മൈ പുവര്‍ ബം!!
Oh Baby Ouch!!! My poor BUM!!
♫
പലവട്ടം കാത്തുനിന്നു ഞാന്‍
ക്ലിനിക്കിന്റെ പടിവാതുക്കല്‍
ഒരു കുത്ത് നല്‍കാതെ നീ പോയില്ലേ?
അഴകോലും നഴ്സമ്മേ
കൊതിക്കുന്നൂ ഞാന്‍ നിന്റെ
ചെന്താമര വിരിയും പോലൊരു
ഇഞ്ചക്ഷന് തരൂല്ലേ നീ?
തരൂല്ല.... തരൂല്ലാ നീ.
♫
Come on Baby!!! Come to me!
ഓ ബേബി ഔച്ച്!! മൈ പുവര്‍ ബം!!
Oh Baby Ouch!!! My poor Bum!!!"
♫
എന്നാല്‍ കുഞ്ചുവിന്റെ ചുണ്ടില്‍ നിന്നും അറിയാതെയാണെങ്കിലും ഒരു വേദന നിറഞ്ഞ സ്നേഹഗാനം പൊഴിഞ്ഞു::
♫"മെഴ്സീ... തുജേ ദേഖാ തോ യേ ജാനാ..ആസനം...
ആസനം മേം ഹോത്താ ഹേ ബഹുത് വേദനാ.."
♫
(തുടരും..)
24 comments:
Good work... Best Wishes...!
ഞാന്‍ ഓരോരോ ഭാഗങ്ങളായി ക്വാട്ട് ചെയ്തോണ്ടിരുന്നതാ. അവസാനം നോക്കെപ്പോ ദാണ്ടെ പോസ്റ്റ് മുഴുവനും കമന്റായി
എന്റാല്ത്തറകൃഷ്ണാ, എനിയ്ക്കു ചിരിച്ചിട്ട് വയ്യേ
പാമൂന് കാളേടെ കുത്ത് ഓര്‍മ്മിപ്പിച്ചത്ത് നന്നായി.. എന്നാലൂം
പഞ്ചാരകുഞ്ചൂ, അന്തം വിട്ട് പൊക്ക്യാ ഇങ്ങനിരിക്കുമെന്ന് മനസ്സിലായില്ലേ
"കരലാളനത്തിനായി കാത്തിരിക്കുന്ന ഗോപന്റെയടുത്തെത്തി."
ഹ ഹ ഹ.. :)
എടയ്ക്കു കുഞ്ചു മുഖം മൂടി അഴിച്ചു പുറത്തു വരുന്നുണ്ട് :)
കൃഷ്!! നല്ല നര്‍മ്മം ,
ശരിക്കും തന്മയത്വത്തോടെ
എഴുതീരിക്കുന്നു,എന്താ ആ
പരദൂഷണത്തിന്റെ
ഒക്കെ ഒരു റേഞ്ച് !!
आपका कुन्चासनम
बहुत अच्छा है !:)
ആല്‍ത്തറയിലെ പരദൂഷണക്കമ്മിറ്റിയുടെ ഗ്രൂപ്പ് ഫോട്ടോ ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്റ്റിട്ടുണ്ട്.
പിന്നെ ‘കമോണ്‍ ബേബി‘ പാട്ട് നമ്മുടെ മാണിക്യത്തിന്റെ സം-ഭാവന ആണ്. നന്ദി.
കുഞ്ചു കുഞ്ചു തന്നെ, പഞ്ചാരക്കുഞ്ചു.
പ്രിയേ, ഇതിനിടക്ക് ആല്‍ത്തറയില്‍ പ്രതിഷ്ടയും നടത്തിക്കഴിഞ്ഞോ.. ഇനീപ്പോ എന്നും രാവിലേം വൈകീട്ടും തൊഴാനെന്നും പറഞ്ഞ് ഇങ്ങ്ട് പോരാല്ലോ ല്ലേ. കൊള്ളാം ഐഡിയ പുടികിട്ട്യാച്ച്.
കുഞ്ചൂന്റെ സ്കൂള്‍ രജിസ്റ്ററിലെ പേരൊക്കെ ഇങ്ങനെ പുറത്ത് പറയാമോ മി.പാരമാന്..സോറീ.. പാമരന്. കുഞ്ചു മുഖം മൂടിയല്ലേ അഴിച്ചുള്ളൂ.. സാരൊല്ല്യാന്നെ..
(പഴയ കാള പാമൂനെ തേടി നടപ്പുണ്ട്... പാമൂ ജാഗ്രതൈ!!)
എന്താ മാണിക്യത്തിന്റെ ഗോമ്പ്ലിമെന്റ്സ്... എനിക്ക് വയ്യായേ..
ഓ മറന്നു, തേങ്ങയടിക്കാന്‍ വന്ന പുഞ്ചയില്‍ സുരേഷിനും നന്ദി.
സൂപ്പര്‍ കോമഡി.
അടുത്ത ഭാഗത്തിലിനി എന്തൊക്കെയാണോ വരുവാന്‍ പോകുന്നത്..?
ഞാനവസാനം ആശുപത്രിയും പൊളിച്ചെങ്ങാനം പോകേണ്ടുന്നതായിട്ട് വല്ലതും വരുമോ ദൈവമേ..?
എന്തായാലും ‘ചെന്താമര വിരിയും പോലൊരു ഇഞ്ചക്ഷന്‘ ആദ്യമായി കേള്‍ക്കേം കാണേം ആണ്.ഇതെന്തു ടെക്നിക്കാണാവോ?
കൃഷ് ഏതായാലും കലക്കാന്‍ തന്നെ തീരുമാനിച്ച് വന്നിരിക്കയാണ്....ഗോപനും പാമുവും ഒക്കെ സൂക്ഷിച്ചിരുന്നോളൂ..
നല്ല പോസ്റ്റ് കൃഷ്, അടുത്തത് വരട്ടെ.. :)
എന്നാലും എന്റെ അടിത്തറ കുത്തി പഞ്ചറാക്കീല്ലേ ?
ഇനി എങ്ങിന്യാ ഞാന്‍ ആ തങ്കത്തിനെ കാണാന്‍ പോവാ..ങാ നോക്കട്ടെ.. :)
കുട്ടി ഡോക്ടറെ,
ഇങ്ങള് ഇബടെ ബന്നില്ലെങ്ങെ ഈ ആശൂത്രി കൃഷ് ആര്‍ക്കെങ്കിലും ബിക്കും.
നേരത്തെ പറഞ്ഞില്ലാന്നു ബേണ്ട.
പ്രിയാജി
പഞ്ചാരയെ കുത്തി നോവിച്ചവരെ അങ്ങിനെ പെട്ടെന്നൊന്നും വിടൂല്ല..ങാ.. :)
പറയാന്‍ മറന്ന പരിഭവങ്ങള്‍...
യ്യോ..മാണിക്യം ചേച്ചീടെ പാട്ട് ജോറായിട്ടുണ്ട്..
:)
പഞ്ചാരകുഞ്ചു..ഗോപന്..
നിങ്ങള്‍ക്ക് ഞാന്‍ വച്ചിട്ടുണ്ട്.. ബാക്കി ചാറ്റില്‍ പറയാം. പോട്ടേ പോട്ടേ എന്ന് വച്ചാ സമ്മതിക്കില്ല അല്ലേ
:)
ഹോ.. ഇവടെ ഇങ്ങനെ ഒരാശൂത്രി തൊടങ്ങ്യേ കാര്യൊന്നും ‘മര്മ്മൊഴി‘ പത്രത്തിലെ പ്രതികരണ കോളത്തിലൊന്നും കണ്ടില്ല്യാലോ..!!??
മൊനയൊടിഞ്ഞ സൂചീള്ള സിറിഞ്ച്ണ്ടോ, ഒരിഞ്ചക്ഷനെടുക്കാന്,,?
ഷുഗറിന്റെ അസുഖം ഇത്തിരീണ്ടേ...
മനുവേ...
ഇതിപ്പോ.. “എന്ന കണ്ടാല്‍ കുമ്പളങ്ങ കട്ടവനെ പോലുണ്ടോ?”
എന്ന് ചോദിച്ചപോലായി!!
വണക്കം രസികരാജാവേ..
:)
പാട്ടുകേട്ട് പേടിച്ച് മുറ്റത്തൂന്നു വീട്ടിനുളിലേയ്ക്കോട്യ നമ്മടെ പൊറാടത്തല്ലേ ഈ വന്നിരിക്കണെ. ചൂടോടെ ഒരു ഇഞ്ചക്ഷന് ഓര്‍ഡര്‍ ചെയ്യാം ല്ലേ
മനൂജീ വന്ന നിലയ്ക്ക് ഇനീപ്പോ പഞ്ചാരയ്ക്ക് കുറവുണ്ടാവില്ല.
കൃഷ് ജീ, ആല്ത്തറേല് ഇരിക്കാന്‍ പറ്റ്യ ആല് നമ്മടെ കൃഷ്ണന് തന്നല്ലേ, നല്ല കപാസിറ്റി ഉള്ള ആളല്ലേ. അല്ലേലും അമ്പലത്തീ തൊഴാന്‍ പോകുമ്പോ ആല്ത്തറേയ്ക്കൊരു കള്ളനോട്ടം പതിവാ.
ആശൂത്രീം തൂശിവെപ്പും ഒക്കെ കൊള്ളാം കൃഷേട്ടാ..
പച്ചേങ്കില് ഇടയ്ക്കിടയ്ക്ക് സലീംകുമാറിന്റെ പൃഷ്ഠം എന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നത് എനിക്കത്ര പിടിച്ചിട്ടില്ലാ... ഫ്രീ ഡിഗ്രിക്ക് രണ്ടുകൊല്ലം ഒരുമിച്ച് പഠിച്ച എന്റെ സഹപാഠിയെപ്പറ്റി പറഞ്ഞതിന് ഞമ്മള് ബെച്ചിട്ടുണ്ട് പഹയാ.... :) :) :)
:)
ന്റമ്മോ...ഇതെന്തൊരു ഓപ്പറേഷനപ്പാ.....ചിരിമരുന്നു ആവോളം ഇട്ടിട്ടുണ്ടല്ലോ..ഇനീം ചിരിക്കാന്‍ എനിക്കു വയ്യാട്ടോ...:)...ഡാക്കിട്ടറോടും ,മേഴ്സിയോടൂം ഇനി പഞ്ചാരക്കുഞ്ചു എങ്ങനെയാണാവോ പാര വയ്ക്കുക......അടുത്ത പരദൂഷണത്തിനായ് ആകാംക്ഷയോടെ കാത്തിരിക്കുന്നു..:)
ആല്തറയെന്നും പരദൂഷണമെന്നും ഒക്കെ കേട്ടപ്പോള്‍ വന്നു പോയതാ. ഇപ്പോള്‍ ഈ ആല്തറയില് സലിം കുമാറിന്റെ നിറത്തിനെ വരെ സൂചി വയ്ക്കുമെന്നു കേട്ടതു കൊണ്ടു് ഞാന്‍ ഇരിക്കുന്നില്ല.
ഇനിയും ഇങ്ങോട്ടൊക്കെ വല്ലപ്പോഴും കാറ്റു കൊള്ളാനിറങ്ങാം കൃഷ്ണന് പ്രസിഡന്റേ..:)
പ.പ്ര. കൃഷ് ആല്ത്തറയിലാണോ ഇപ്പോ ആല്ത്തറയിലാണോ പരിപാടി. ഹി ഹി
അമ്പടാ മേഴ്സിക്കുട്ടി നേഴ്സെന്നൊക്കെ കേട്ട പാതി ദേ ഓടി വന്നല്ലോ മ്മടെ മനു അച്ചായനും. ;) ഹി ഹി.
വേണു മാഷേ, ആല്‍ത്തറ ഇന്നു കാലിയാണല്ലോ. വാ നമുക്ക് ആ കവല വരെ ഒന്നു പോയിട്ടു വരാം. ബീഡി അപ്പിടി തീര്‍ന്നു.. ഒരു പൊതി വാങ്ങണം. അപ്പോഴേക്കും ആരേലുമൊക്കെ വരും.
ഞാന്‍ ഒരു പ്രേതകഥയുടെ തിരക്കിലായി പോയി
അതാ വരാം വൈകിയത് എ നിക്ക് ഡബിള്‍ റോളാല്ലെ പിള്ളേച്ചനും കൊണ്ടോട്ടിമൂസായും
മൂസാക്ക് അല്പം പഞ്ചാര കൂടുതല്‍ കൊടുത്തോളു
ഇടക്ക് അല്പം ഷുഗറിന്റെ അസുഖം കൂടി ഉണ്ടെല്
ഉഷാറ്
ഹാവു നാം സന്തോഷവാനായി ഇവിടെ ധാരാളം
നേഴ്സുന്മാരുണ്ടല്ലോ ഞമ്മക്ക് ഇവിടം പിടിച്ചൂട്ടൊ
അല്ല എതാണ്ടാ ആ പയ്യോളിമോന് അന്റെ തോന്ന്യാസിതരങ്ങള് മൂസായുടെ അടുത്ത് വേണ്ട അനക്ക് അന്നെ അറിയില്ല
മൂസാ അത്ര പാവമല്ല കേട്ടൊ
നീരൂ.. അപ്പോ ‘പ്രീഡിഗ്രി‘ എന്ന മുന്ത്യേ ഡിഗ്രിയ്ക്കൊക്കെ പഠിച്ചിട്ട്ള്ള ആളാല്ലേ..?!! എന്നട്ട് ‘നിരച്ചരന്’ ന്നക്കെ പേരിട്ട് ആളെ കള്യാക്ക്വാ..???
(ആ പാവം സലീം കുമാറ് വെറ്ത്യല്ല ഇങ്ങന്യായി പോയെ!!)
ആല്‍ത്തറയുടെ അടുത്തെങ്ങാണ്ട് പ്രേത ബാധയുണ്ടെന്നു കേള്‍ക്കുന്നല്ലോ..!
ആശുപത്രി രാത്രിയില്‍ അടക്കേണ്ടി വരുമോ..?
ആ ശെയ്ത്താന് കുഞ്ചു രാവിലെ ഞമ്മളെ ചായപ്പീട്യേല് ബന്ന് ഡയലോഗ് ബ്ഡ്മ്മം തെന്നെ ഞാന്‍ ദുആഇരന്നതാ പടച്ചോനേ പഹേന് എന്തെങ്കിലും പണി കിട്ടെണേന്ന്...
നന്നായി...
മ്ഹ്ഹ്ഹ്ഹ്... എനക്ക് ഇശ്ട്ടപ്പെട്ട്..
ങ്ഹും പോരട്ടെ.. പോരട്ടെ..
Post a Comment