രംഗം ഒന്ന് :..
(യവനിക ഉയരുമ്പോള്‍ ബ്ലോഗർ..കുമാരന് ..ഒരു വിളംബരം അറിയിക്കുന്നു)
വള്ളി ട്രൌസറും പുള്ളിക്കുപ്പായവും വേഷം ....കഴുത്തിൽ തൂക്കിയിട്ട ഒരു വലിയ തകിൽ
കുമാരന്: ഡും... ഡും.... ഡും.... മാന്യ മഹാ ജനങ്ങളെ. (പിന്നണിയിൽ വേണമെങ്കിൽ വിനീത് ശ്രീനിവാസന്റെ മലർവാടിക്കൂട്ടത്തിലെ പാട്ടും കേറ്റാം) ബൂലോകത്തിലെ ആശയ ദാരിദ്ര നാരായണന്മാരെ, മിനിറ്റിനു മിനിറ്റിനു പോസ്റ്റിടുന്ന കുത്തക മുതലാളിമാരെ, പെൺ പോരാളികളെ, കവിതാ പ്രാന്തമ്മാരെ, പ്രാന്തികളേ,
അനോണികളെ, സനോണികളെ, കുടുംബം കലക്കികളേ.. ഒരു സന്തോഷ വാർത്ത. ബൂലോകത്തിലും ഓണം വരുന്നു ..
(ഇതിനിടയിൽ മൂക്കിൽ നിന്നൊലിപ്പിച്ച് ഒരു പയ്യൻ കടന്നു വരുന്നു കൂതറ ഹാഷിം .)
ഹാഷിം: അണ്ണാ...ഈ ഓണം വരുന്നത് ട്രൈനേലോ അതോ വിമാനത്തിലോ..
കുമാരന്: പോടെ പോടെ ....കൊല്ലക്കുടീൽ സൂചി വിൽക്കാൻ വരുന്നോ ..കണ്ട ചളി കോമഡീം കൊണ്ട് വന്നിരിക്കുവാ...പൊയേ പോയെ...
ഹാഷിം: അല്ല കുമാരണ്ണാ....ഇനി..ഈ ഓണം വന്നാൽ നമ്മക്ക് കമ്മന്റിടാൻ പറ്റൂല്ലെ അണ്ണാ..?
കുമാരന്: കമന്റൊക്കെ മാവേലി സ്റ്റോറു വഴി ഇട്ടോടെ ..നിനക്കും, ശ്രീക്കും, കോനു മഠത്തിനും ഒക്കെ തീറെഴുതി തന്നെക്കുവല്ലെ ബൂലോകത്തിലെ പൊതു കമന്റ് വിതരണ സമ്പ്രദായം . ചെറിയവിലയ്ക്ക് ഓണത്തിനു കമന്റു എഴുതിക്കോണം ....സമയം മെനക്കെടുത്തല്ലെ നാളെ കാലത്ത് ബൂലോക മാവേലി എഴുന്നള്ളുകയാ..അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്യണം ..ബൂലോക തറവാട്ടിലെ ആൽത്തറ കുടുംബത്തിലാ ആദ്യ സന്ദർശ്ശനം.
ഹാഷിം: അതു ശരി ...അപ്പൊ മാണിക്ക്യാമ്മ ഉണ്ണിയപ്പവും സദ്യയും ഒക്കെ ഒരുക്കി വച്ചിട്ടൂണ്ടാകുമല്ലോ അല്ലെ എന്നാപ്പിന്നെ ഇന്നവിടേക്കു തന്നെ ...എനിക്കു വയ്യ ...ഒന്നു ഇരുന്നു തൂറി വയറൂ കാലിയാക്കണം .എന്നിട്ടു വേണം വയറു .നിറച്ചും കഴിക്കാൻ.
കുമാരന്: എന്നാൽ വേഗം പോകാൻ നോക്ക് അവിടെ വല്ല സഹായത്തിനും ആളു വേണ്ടി വരും പിന്നെ പോകുമ്പൊ ഒരു ചാക്ക് കമന്റ് കൊണ്ടുപോയ്ക്കോ മാവേലിക്ക് കമന്റ് പുഴുങ്ങീയതു നല്ല ഇഷ്ടമാണെന്നു പറയുന്ന കേട്ടിരുന്നു.
ഹാഷിം : എന്നാപ്പിന്നെ ഒന്നല്ല രണ്ടൂ ചാക്ക് കമന്റെടുക്കുന്നുണ്ട് അവയിലും പുഴുക്കും ഒക്കെ കമന്റു കൊണ്ടൂ തന്നെ ഉണ്ടാക്കാം...(കൂതറ ഓടിപ്പോകുന്നു)
കുമാരന്: നീ അധികം നെഗളിക്കേണ്ട കമന്റുകൾ നീ വേണ്ടാത്തെടുത്തു ഉപയോഗിക്കുന്നുണ്ടെന്നും അഴിമതി കാണിക്കുന്നുണ്ട് എന്നും ഉള്ള പരാതികൾ മാവേലിക്കു കീട്ടീയിട്ടൂണ്ട്.
കുമാരന്: ഡൂം ...ഡൂം ..ഡും....മാന്യമഹാജനങ്ങളെ ബൂലോകത്ത് മാവേലി എഴുന്നള്ളൂന്നേ...(ഇട വഴിയിൽ ക്കൂടി കുമാരൻ നടന്നു നീങ്ങൂമ്പോൾ ...വാഴക്കൂട്ടത്തിലൊരനക്കം...കുമാരൻ ഒരു നിമിഷം നിൽക്കുന്നു .. എങ്ങുനിന്നോ ഒരു കഥകളി പദം ഉയർന്നു വരുന്നു
ശാന്താകാരം കദനമഖിലം തീർക്കുമാനന്ദഗാത്രം
ശ്രീവത്സാങ്കം ശരണനിലയം വേദവേദാന്ത പാത്രം
വിശ്വാരൂഢം ഹൃദയശയനം ഭീമസേനാദിസേവ്യം
വന്ദേ വിഷ്ണും ശ്രിതജനയുതം വ്യാഘ്രദേശാധിനാഥം
(വാഴക്കൂട്ടത്തിൽ നിന്നും കേളി കഴിഞ്ഞ് ചെറിയനാടൻ കഥകളി വേഷത്തിൽ മുന്നിൽ ചാടി....കുമാരൻ അതേ സ്പോട്ടിൽ പിന്നിലേക്കു മറിഞ്ഞു വീണു.)
കുമാരന്: എന്തോന്നാടെ ഇത് ...
ചെറിയനാടൻ: ഹ അല്ല ഇതാരു കുമാരനോ
കുമാരന്: അല്ല നിന്റെ അമ്മൂമ്മേടെ നായര്‍..പോടെ മനുഷ്യനെ പേടിപ്പിച്ചിട്ടൂ കുശലം ചോദിക്കുകയാ
ചെറിയനാടൻ: അതു ഞാൻ കഥകളിയുടെ ഒരു സ്റ്റപ്പ് ഏടുത്തതല്ലെ...മാഷേ...
കുമാരന്: പിന്നെ വാഴക്കൂട്ടത്തിലല്ലെ നിന്റെ കഥകളി
ചെറിയനാടൻ : അതൊന്നും പറയേണ്ടെന്റെ കുമാരാ..ആ ബിന്ദു കെ പി യുടെ അടുക്കളയിൽ ഒന്നു കേറിയതാ...
കുമാരന്: അയ്യേ....നീ എന്തിനാ ഈ വൃത്തികെട്ട ഏർപ്പാടിനൊക്കെ പോയേ..
ചെറിയനാടൻ: അല്ലെടേ... അടുക്കളത്തളം എന്ന ബ്ലോഗിൽ കേറിയ സംഗതിയാ ഞാൻ പറഞ്ഞേ
കുമാരന്: കോപ്പ് ഒരു പോസ്റ്റിന്റെ വകുപ്പു കളഞ്ഞൂ.എന്നിട്ട് പറ
ചെറിയനാടൻ: എടാ... പുളിയിഞ്ചി ഒന്നു പരീക്ഷിച്ചതാ...കക്കൂസ് നിറഞ്ഞു അതാ കഥകളി വാഴത്തോട്ടത്തിലേകു മാറ്റിയേ...
കുമാരന്: എന്തായാലും നാളെയാ ബൂലോകമാവേലി ആൽത്തറ കുടുംബത്തിലേക്ക് വരുന്നത്..നാളേ കാലത്തെ എത്തിക്കോളണം..
ചെറിയനാടൻ:...എത്താമേ... അയ്യോ...വീണ്ടും ശങ്ക തുടങ്ങി....കുമാരാ അപ്പൊ പറഞ്ഞ പോലെ അടുത്ത കേളി കൊട്ടിനു നേരമായി ....(ചെറിയനാടൻ വയറൂം തടവി കഥകളി പദം ചൊല്ലി വാഴത്തോട്ടത്തിലോട്ടു മറഞ്ഞൂ)
ശാന്താകാരം കദനമഖിലം തീർക്കുമാനന്ദഗാത്രം
ശ്രീവത്സാങ്കം ശരണനിലയം വേദവേദാന്ത പാത്രം
വിശ്വാരൂഢം ഹൃദയശയനം ഭീമസേനാദിസേവ്യം
വന്ദേ വിഷ്ണും ശ്രിതജനയുതം വ്യാഘ്രദേശാധിനാഥം
കുമാരന്: അതേ ..കളി നിന്നില്ലെങ്കിൽ സ്നഗ്ഗി വാങ്ങി കെട്ടീട്ടൂ വന്നാൽ മതി നാളെ വെറുതെ നാറ്റിക്കരുത്...
കുമാരൻ പാടവരമ്പിലൂടെ അകലുന്നു.ഈ സ്മയം അകലെ നിന്നും ഒരാക്രിക്കാരന്റെ വിളി പോലെ ഒരു ശബ്ദം ഉയർന്നു വരുന്നു
ലൈവ് സ്ട്രീമിംഗ് നടത്താനുണ്ടോ ലൈവ് സ്റ്റ്ട്രീമിംഗ്... ലൈവ് സ്ട്രീമിംഗ് നടത്താനുണ്ടോ ലൈവ് സ്റ്റ്ട്രീമിംഗ്.....
കയ്യിലൊരു ലാപ് ടോപ്പും വെബ് ക്യാമറയുമായി ഒരു കണ്ണില്ലാത്ത ഒരു രൂപം വരമ്പത്തൂടെ നടന്നു വരുന്നു ...കുമാരൻ ഇതു കണ്ട് പേടിച്ചു തിരിഞ്ഞോടുന്നു.. ഇതു കണ്ട രൂപം ...പിന്നാലെ ഓടുന്നു
കുമാരന്: എന്റമ്മേ....പ്രേതം വരുന്നേ പ്രേത്രം ....പ്രേതമെ എന്നെ ഒന്നും ചെയ്യല്ലേ,,,,ഞാനിനി ബ്ലോഗ്ഗിൽ കോമഡി എഴുതില്ലേ.....(ഓട്ടത്തിനിടയിൽ കുമാരൻ ഒരു കല്ലു തട്ടി വീഴുന്നു). ഇതിനിടെ ആ രൂപം കുമാരനെ കേറിപ്പിടിക്കുന്നു ...കമാരന്‍ അവസ്മാരം കേറിയ പോലെ നിന്നു വിറയ്കുന്നു
കുമാരൻ: ആരാ..?
രൂപം മെല്ലെ മുന്നിലേക്കിട്ട മുടി അന്യൻ സ്റ്റൈലിൽ കോതി പിന്നോട്ടെടുത്തു...ഇതു ഞാനാടെ മുള്ളൂക്കാരന്‍...നീ എന്തിനാ ഓടിയെ..?
കുമാരന്: നിനക്കീ മുടിയും താടിയും ഒന്നു വടിച്ചൂടെ ...ഇന്നാരെയാണാവോ കണികണ്ടത് പേടിച്ചു പേടിച്ചു മനുഷ്യൻ ഇല്ല്ലാതായി ..കോപ്പ്. അല്ല നീ എന്താ...ഈ ലാപും ക്യാമറയുമൊക്കെയായി ..?
മുള്ളൂക്കാരന്‍.: അതു ഞാൻ വല്ല ലൈവ് സ്ട്രീമിങും ഒപ്പിക്കാൻ പറ്റുമോന്ന് നോക്കുകയാ...
നിന്നെ കാണാനാ ഞാൻ നിൽക്കുന്നെ...നിന്റെ ബ്ലോഗിലെ മാച്ച് ഫിക്സിങ്ങ്
എന്ന ഒരു പോസ്റ്റ് ഉണ്ടായിരുന്നില്ലെ അതു പോലെ വല്ല മാച്ച് ഫിക്സിംഗും ഉണ്ടെങ്കിൽ പറയണേ... ലൈവായി ബ്ലോഗിൽ കാണിക്കാനാ...
കുമാരന്: പിന്നെ എനിക്കതല്ലെ പണി .അതു പോട്ടേ .അതെന്താ നിന്റെ ബ്ലോന്ത ഇങ്ങനെ ചളുങ്ങിയിരിക്കുന്നേ..?.
മുള്ളൂക്കാരന്‍.: കഴിഞ്ഞ മീറ്റിനു പോയതിന്റെ തലേന്ന് അപ്പുറത്തെ വീട്ടിൽ ഒരു പ്രാക്റ്റീസിനു ലൈവു സ്റ്റ്ട്രീമിങ്ങ് നടത്തിയതാ...
ഒടുക്കം നാട്ടുകാരു പിടിച്ചു ..ആ സ്ട്രീമിങാ ഇത് ...
കുമാരന്:: ഏതായലും നീ ഒരു കാര്യം ചെയ്യൂ....നാളെ രാവിലെ ഈ കുന്തോം കുടച്ക്രവും ഒക്കെയായി ആൽത്തറയിലോട്ടു വാ..അവിടെ നാളെ മാവേലി വരുന്നുണ്ട്...അതു നീ സ്ട്രീമിക്കോ....
മുള്ളൂക്കാരന്‍.: ഹൊയ്യാ..ഹൊയ് ഹാ ...ഹൊയ്യാ ഹൊയ് ഹാ...
കുമാരന്:.. ഡെ...എന്തോന്നാടെ ഇത്.. മതിയടെ മതി ..നിർത്ത് ..നിർത്ത് ...എത്രയായാലും വന്ന വഴി മറക്കൂല്ല അല്ലെ നീ ...കണ്ണൂരു കാരെ പറയിപ്പിക്കാൻ ...ഡെ ,ഈ ഹൊയ്യാരെ ഹൊയ്യാ ഒക്കെ അങ്ങ് നിന്റെ കുടീലു മതി കെട്ടോ മൂപ്പന്റെ അടുത്തു. .ഇവിടെ വേണ്ടാ.. കഴിഞ്ഞ മീറ്റിലെപ്പോലെ ഇതെങ്ങാൻ വർക്കാവാണ്ടിരുന്നാൽ എല്ലാം കൂടി വലിച്ചു പറിച്ചു ഞാൻ തോട്ടീക്കളയും പറഞ്ഞേക്കാം...
ആ..
മുള്ളൂക്കാരന്‍.: ഉത്തരവ്..എന്നാ അടിയൻ പോയ്ക്കോട്ടേ...
കുമാരന്: എന്നാൽ പറഞ്ഞതു പോലെ . ഒകെ.
മുള്ളൂക്കാരന്‍.: ഒകെ ..പോകുമ്പോൾ കുമാരനെ തിരിഞ്ഞൂ നിന്ന് കൊഞ്ഞണം കുത്തുന്നു.
കുമാരന്: പാടവരമ്പിലൂടെ നടന്നു നീങ്ങുന്നു ...ഈ സമയത്താണ്. പാടവരമ്പിൽ തനിച്ചിരുന്നു ഒരു പുല്ലു പറിച്ച് വായിലിട്ടൂ ചവച്ച് ഓർമ്മക്കൾ അയവിറക്കുന്ന ഡോണ മയൂരയെ കണ്ടത് ..
കുമാരന്: ഹായ് ഡോണ..(ലേഡീസ് പണ്ടേ വീക്ക്നസ്സായ കുമാരൻ പഞ്ചാരയൊലിപ്പിച്ചു അടുത്തു ചെന്നു )
അറിഞ്ഞില്ലെ വിശേഷം...നാളെ മാവേലി വരുന്നു ആൽത്തറയിൽ
ഡോണ: (മുഖത്ത് യാതൊരു വികാരവും ഇല്ലാതെ)
ഓണം
മാവേലി
ആൽത്തറ
കുമാരൻ
ബൂലോകം ..
കുമാരന്: ഇതെന്താ കൊച്ചേ നീ ഈ പച്ചക്കറി ലിസ്റ്റു പോലെ ഓരോന്നു പറയുന്നേ...?
ഡോണ: പച്ചക്കറി
പച്ച
കറി
തക്കാളി
വെണ്ടക്ക
മത്തൻ
കുമ്പളം
പടവലം..
ഇതു കണ്ട കുമാരൻ അലറീക്കൊണ്ടോടുന്നു
കുമാരന്: എന്റമ്മോ.......ഇതിനു വട്ടായേ…….
രംഗം രണ്ട്....
ആൽത്തറ കടുംബം
മുറ്റമടിക്കുന്ന മാണിക്യം...
മാണിക്യം: (അകത്തേക്ക് നോക്കി ) ബിന്ദൂ...ആ പരിപ്പു വേകാറായാൽ സാമ്പാറിനുള്ള കഷ്ണങ്ങൾ ഇട്ടോളൂട്ടോ....പിന്നെ കറിവെയ്ക്കുമ്പോൾ നിന്റെ ബ്ലോഗു പൂട്ടാൻ മറക്കേണ്ട ചെറിയനാടൻന്റെ കഥകളി വേഷം നാടുമുഴുവൻ പാട്ടായിട്ടുണ്ട്.
(അകത്തു നിന്നും )
ബിന്ദു: അതിനു എന്റെ ലാപ് ടോപ്പ് ആ വാഴക്കോടന്‍ // vazhakodan എടുത്തോണ്ടു പോയി അതു തരേണ്ടെ.... അവനിപ്പൊ അതിന്റെ പുറത്തു മാപ്പിള പ്പാട്ടിന്റെ താളം പിടീക്കുകയാ മാവേലിയെ പാടിക്കേൾപ്പിക്കാൻ ..ഈ ബ്ലോഗ് മീറ്റിനില്ലാതെ പോയതിന്റെ സങ്കടം തീർക്കണ്ടേ...അതിനാ..
മാണിക്യം: ആ കുഞ്ഞൂസിനോടെന്റെ കസവൊക്കെ ഇസ്തിരി ഇട്ടു വെയ്ക്കാൻ പറ .കെട്ടോ..
കുഞ്ഞൂസ് : ഇട്ടോണ്ടിരിക്കുകയാ അമ്മെ ...
ഈ സമയത്ത് ചാണ്ടി കുഞ്ഞിനെ ആഗ്നേയ തീക്കൊള്ളിയുമായി ഓടിക്കുന്നു ഇതു കണ്ട മാണിക്യം
മാണിക്യം: എന്താടാ ചാണ്ടിക്കുഞ്ഞേ..പ്രോബ്ലം...
ചാണ്ടി: ഏയ് ഒന്നൂല്ലമ്മേ...നെയ്യപ്പം ചുട്ടപ്പൊ ഒരു പ്രോബ്ലം...
മാണിക്യം: എന്താടീ..ആഗ്നേയേ..ആ ചെറുക്കനെ നീ വെറുതെ....
ആഗ്നേയ: അതമ്മേ...ഇവൻ നെയ്യപ്പം ചുടുന്നത് വൃത്തത്തിലല്ല പലതും നീളത്തിലും കൂറിയതും ഒക്കെയാ സന്ദിയും സമാസവും ഒന്നും ശരിക്കും ചേർന്നിട്ടില്ല
ഞാൻ ചെയ്തോളാം എന്നു പറഞ്ഞിട്ടു അവൻ കേൾക്കുന്നില്ല
മാണിക്യം: നിന്നെപ്പോലെ വൃത്തത്തിലും പ്രാസത്തിലും അപ്പം ചുടാൻ അവനെക്കൊണ്ടു പറ്റുമോ അവനവനു കഴിയും പോലെ ചുടട്ടെ ...
ചാണ്ടികുഞ്ഞിനെ നോക്കി അല്ലെലും നിനക്കിത്തിരി വിളച്ചിലധികമാ...കുമാരനെ കൊണ്ടു പോയി ഷിറി (ഷിവാസ് റീഗൾ) കൊടുത്ത കാര്യമൊക്കെ ഞാൻ അറിഞ്ഞു നിനക്കന്നേ ഞാൻ കരുതി വച്ചതാ..പോയിരുന്നു ആ ഗ്ലാസ്സൊക്കെ വടിച്ചു വെയ്ക്കടാ..
(ചാണ്ടികുഞ്ഞ് അനുസരണയോടെ പോകുന്നു.
ഈ സമയത്ത് പാടത്തൂടെ ഒരാൾക്കൂട്ടം വരുന്നു ..ആനവാലിനു വേണ്ടി പിള്ളേരു കൂടും പോലെ സജ്ജീവേട്ടന്റെ കൂടെ കൂറെ ബ്ലോഗ്ഗു പിള്ളേർ..ഒരു പടം വരച്ചുതാ.... ഒരു പടം .സജ്ജീവേട്ടൻ ഒരു വടിയെടുത്ത് കോഴിയെ തെളിക്കും പോലെ പിള്ളേരെ ആട്ടി നിർത്തുന്നുണ്ടായിരുന്നു.)
മാണിക്യം: ഇതെന്താ സജ്ജീവെ ഇന്നിവിടെ പറയെടുപ്പൊന്നും ഇല്ലല്ലോ...
ചെ പടം വരപ്പൊന്നും ഇല്ലല്ലോ..ഒന്നും വിചാരിക്കരുതു കെട്ടോ ..നാക്കുളുക്കിയതാ..
സജ്ജിവ്: ചേച്ചി ഫൂഡ് ഉണ്ടെന്നു കേട്ടു അതാ..ഒന്നു വന്നു പോയെക്കാമെന്ന് കരുതിയത് ..
മാണിക്യം: അയ്യോ ഞങ്ങൾ പത്തഞ്ഞൂറു പേരുടെ ഭക്ഷണമേ കരുതിയുള്ളൂ...
സജ്ജീവ് : പേടിക്കേണ്ട എനിക്കത്രയൊന്നും വേണ്ട...ഒരു നാന്നൂറു പേരുടെ മതി ...
മാണിക്യം: അകത്തേക്കു നോക്കി ഹരീഷേ...ഒരു അമ്പതു സേറരി കൂടെ അളന്നിട്ടോ...കൂടുതൽ...
(പെട്ടന്ന് അകത്തു നിന്നും ബിന്ദൂന്റെ ഒരു നിലവിളി
ബിന്ദു. ഓടിവായോ ...ഹരീഷേട്ടൻ പോയെ....ഹരീഷേട്ടൻ പോയെ...
(എല്ലാവരും കൂടി ഓടി അടുക്കളപ്പുറത്തെക്കു പോയി അവിടെ അടൂപ്പിനടുത്ത് വീണു കിടക്കുന്ന ഹരീഷിനെ പിടിച്ചെഴുന്നേൽപ്പിക്കുന്നു ..
ഒരു നിമിഷം ശ്മ്ശാന മൂകത...എല്ലാവരും മുഖത്തോടു മുഖം നോക്കിയിരിക്കുന്നു
ഹരീഷ് വളിച്ചമോന്തയുമായി ചിരിക്കുന്നു. )
മാണിക്യം: എന്തോന്നാടാ നീ ഈ കാണിച്ചെ..
ഹരീഷ്: അത് അമ്മേ...അരിയളന്നപ്പോ അരിയിൽ നിന്നൊരു പ്രാണി താഴെ പ്പോയി അതിന്റെ പടമെടുക്കാൻ ഞാൻ ഒരു പോസ്സ് നോക്കിയതല്ലെ ..അതിനാ ഇവള് ഈ ബിന്ദു .(അവിടെ കൂട്ടപ്പൊട്ടിച്ചിരി ഉയരുന്നു)
ഈ സമയത്ത് കുമാരന്റെ ഡ്രം ബീറ്റിന്റെ താളം ഉയർന്നു കേൾക്കുന്നു ബൂലോക മാവേലി സാക്ഷാൽ പൊങ്ങൂം മൂടൻ തിരുവടികൾ ഇതാ എഴുന്നള്ളുന്നേ.......
ഹോ ഹൊയ് ഹോ ഹൊയ് ഹോഹ്യ്
എന്ന പല്ലക്കു ചുമട്ടു കാരുടെ അടിസ്ഥാന മുദ്രാവക്യം ഉയരുനു .
മാണിക്യം: ആഗ്നെയ വേഗം വിളക്ക് കൊളുത്തൂ....വേഗം നിന്നു തിരിയാതെ എല്ലാവരും വേഗം ഏൽപ്പിച്ച ജോലിയെടുക്ക്
പാടവരമ്പത്തൂടെ വരുന്ന മാവേലിയുടെ പിന്നിൽ നിരക്ഷരനെ കണ്ട് ..സജ്ജീവ്
സജ്ജീവ് : അതു ശരി ഇക്കൊല്ലം മാവേലിയുടെ ഡ്യൂപ്പ് നിരക്ഷരനാണോ എന്നാൽ ഭംഗിയായി എല്ലാരെ കുറിച്ചും ശരിക്കും മാവേലിയോടു പറഞ്ഞു കൊടുത്തിട്ടൂണ്ടാകും ..
(പൊങ്ങും മൂടൻ മാവേലി ഇതാ എഴുന്നള്ളൂകയായി കുമാരന്റെ അനൌൺസ് മെന്റ് തകൃതിയായി നടക്കുന്നു ) തിരുമേനി പല്ലക്കിൽ നിന്നിറങ്ങിയതും അൽത്തറമുറ്റത്ത് ബേ....(വാളൂവെയ്ക്കുന്നു).
.മാണിക്യം: എന്താടെ ഇത് ...
നിരക്ഷരൻ : അതു മാണിക്യാമ്മ ക്ഷമിക്കണം..വരുന്ന വഴിക്കു നന്ദന്റെ ഫ്ലാറ്റിൽ ഒന്നു കേറി .അതാ..
മാണിക്യം: ഇന്നു നല്ലോരോണമായിട്ട് ആ നന്ദനിങ്ങു വരട്ടെ അവനു ഞാൻ വച്ചിട്ടൂണ്ട്.
മാവേലി : എവിടെ വള്ളം കളി...എവിടെ പുലിക്കളി ...
നിരക്ഷരൻ :“ വേഗ്ഗം ഇതൊന്നും ഇല്ലെ ഇവിടെ ...വള്ളം കളിയില്ലെങ്കിൽ പോട്ട് പുലിക്കളിയെങ്കിലും പ്രതീക്ഷിച്ചു ....
സജ്ജീവേട്ടൻ: പേടിക്കേണ്ട ഒരു മിനിട്ട്..(സജ്ജീവേട്ടൻ ഹരീഷേട്ടനെയും വിളീച്ചു കൊണ്ട് വീടീനു പിന്നാമ്പുറത്തേക്കോടുന്നു...അതാ പുലിക്കളി റെഡീ എന്തോ പൈയിന്റൊക്കെ കുത്തിവരഞ്ഞ് സജ്ജീവേട്ടനും ഹരീഷേട്ടനും പുലിയായിരിക്കുന്നു രണ്ടു പേരും ഷഡ്ഡിയിലാണ്ണ്...വാഴക്കോടൻ വേട്ടകാരനായി വരുന്നു വാഴക്കോടന്റെ പിന്നിലാരാ..എല്ലാവരും ആകാം ഷയോടെ നോക്കുന്നു)
മാണിക്യം: അതു നമ്മടെ നട്ടപ്പിരാന്തനല്ലെ ..(നട്ട്സ് .പുലിക്കളിയുടെ രണ്ടു സ്റ്റപ്പെടുത്തപോൾ മാണിക്യം കുഞ്ഞൂസിന്റെ കണ്ണു പൊത്തി പിന്നെ സ്ത്രീജനങ്ങൾ എല്ലാം അകത്തേക്ക് ഓടി..നട്ട്സിന്റെ പിന്നിൽ വസ്ത്രശൂന്യമായിരുന്നു തലയും ചന്തിയും ഒരു പോലെ തിളങ്ങൂന്നു സജ്ജീവേട്ടൻ പെയിന്റു ചെയ്ത് ആ ചന്തി അതി മനോഹരമാക്കിയിരിക്കുന്നു. അവിടെയാണു പുലിയുടെ മുഖം വരഞ്ഞത് സജ്ജീവേട്ടന്റെ വര ചരിത്രത്തിൽ ഇത്രയും മനോഹരമായി ഒരു പുലി മുഖം ഇതു വരെ വരഞ്ഞിട്ടില്ല പോലും .)
മാവേലി : സഭാഷ് ..സഭാഷ്.
വാഴക്കോടൻ : അതിനു കെ ആർ സുഭാഷ് വന്നിട്ടില്ല എത്തുമെന്നാ പറഞ്ഞത്
മാവേലി: നിന്നെ വെറുതെയല്ല ആളുകൾ വാഴക്കോടൻ എന്നു വിളിക്കുന്നത് ..പോഴത്തരമല്ലാണ്ട് പറയില്ലല്ലോ ...മാവേലി നിന്ന നിൽപ്പിൽ ആടി കുഴഞ്ഞു ആൽത്തറയുടെ അരികിലായി വാളൂവെയ്ക്കുന്നു
നിരക്ഷരൻ: ബിന്ദൂ വേഗം അല്പം മോരിങ്ങെടുക്കൂ...
ബിന്ദു: എന്റെ പുളിയിഞ്ചിയുണ്ട്. എടുക്കട്ടെ
നിരക്ഷരൻ : എന്തെങ്കിലും കൊണ്ടൂ വാ...
(ബിന്ദു പുളിയിഞ്ചിയുമായി വരുന്നു )
ഈ സ്മയത്ത് പാടവരമ്പത്തൂടെ ഒരു കഥകളി രൂപം ഓടി യോടി വരുന്നു )
കഥകളി രൂപം : കൊടൂക്കല്ലെ കൊടൂക്കല്ലേ പുളീയിഞ്ചി കൊടുക്കല്ലെ....എന്റെ ഗതി വരുമേ
മാവേലിക്ക് പാതാളത്തിൽ വാഴത്തോട്ടം ഉണ്ടാവില്ലേ...ഇതും പറഞ്ഞ് ...വന്ന സ്പീടിൽ കഥകളി രൂപം തിരിച്ചോടുനു അത് ചെറിയനാടനായിരുന്നു )
കുമാരൻ : അതു നമ്മടെ ചെറിയനാടനാ... പുളിയിഞ്ചി കൂട്ടി ഒടൂക്കം കഥ കളി ഡ്രസ്സിടേണ്ടി വന്നു
നിരക്ഷരൻ: പുളിയിഞ്ചിയും കഥകളി ഡ്രസ്സും തമ്മിൽ എന്തു ബന്ധം..?
കുമാരൻ: അതോ കഥകളിയുടെ ഡ്രസ്സാകുമ്പോൾ കാര്യം സാധിക്കാൻ അടിക്കടി അണ്ടർ വെയർ ഊരണ്ടാല്ലോ...നിന്നിട്ടൂം വേണേൽ കാര്യം സാധിക്കാം...
ഇതിനിടെ മനോരാജ് എവിടുന്നോ കുറച്ച് മോരു കൊണ്ടു വന്നു മാവേലിക്കു കൊടൂത്തു .
ഉമ്മറത്തിരുന്ന മാവേലി സാവധാനത്തിൽ നോർമ്മലാകുന്നു ( ഈ സമയത്ത്
പാട വരമ്പത്തൂടെ ഒരു ഭിക്ഷക്കാരൻ പോകുന്നത് മാവേലിയുടെ കണ്ണിൽപ്പെടുന്നു
മാവേലി: ആരാ അത് നമ്മുടെ സാന്നിദ്ധ്യത്തിൽ ഒരു ഭിക്ഷക്കാരനോ. ?
മാണിക്യം: അതു നമ്മുടെ പാവപ്പെട്ടവനല്ലെ…ഷർട്ടെല്ലാം കീറിപ്പറഞ്ഞിട്ടുണ്ടല്ലോ ആരോ നന്നായി പെരുമാറിയിട്ടൂണ്ട്.അതു തീർച്ച.
മാണീക്യം: കൂയ് പാവപ്പെട്ടവനേ..ഇങ്ങോട്ടു കേറീയേച്ചും പോ ഇന്നോണമല്ലെ അൽപ്പ് പായസം കുടീച്ചിട്ടൂ പോകാം .
പാവപ്പെട്ടവൻ മെല്ലെ വരുന്നു .
മാവേലി: എന്തു പറ്റി പാവപ്പെട്ടവൻ
പാവപ്പെട്ടവൻ: മാവേലിയുടെ കാലിൽ വീണ്ണ്: ഇനി മേലാൽ ഞാൻ ബ്ലോഗു മീറ്റു നടത്തില്ലേ…സെലിബ്രിറ്റിയെ കൊണ്ടു വരില്ലേ…ഇത്തവണത്തേക്കു മാപ്പ് അങ്ങുന്നെ…
മാണിക്യം: ഇതെന്താ ഈ ഷർട്ടൊക്കെ ഇങ്ങനെ കീറി പറഞ്ഞെ…
പാവപ്പെട്ടവൻ : അതാ ചിത്രകാരനും കൂട്ടരും പെരുമാറിയതാ..
മാവേലി : പോട്ടെ അതൊക്കെ നമുക്കു ശരിയാക്കാം ..മാണീക്യം പാവപ്പെട്ടവനെ അകത്തിരുത്തി പായസം കൊടുക്കു
ഈ സമയം കുമാരൻ : നിൽക്കവിടെ മീറ്റിനു വന്നപ്പോൾ തരാമെന്നു പറഞ്ഞ വോട്ക്കയും കൊണ്ട് ഈ പടി ചവിട്ടിയാൽ മതി
മാണിക്യം: പോടാ..അവിടുന്നു അവന്റെ ഒരു വോട്ക്ക..(മാണിക്യം പാവപ്പെട്ടവനെയും കൊണ്ട് അകത്തേക്കു പോകുന്നു )
അടുത്തത് ലക്ഷ്മി ലച്ചു അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയാണ്
മുറ്റത്ത് ലക്ഷ്മിയും ട്രൂപ്പിന്റെയും കൈകൊട്ടിക്കളി അരങ്ങേറൂന്ന്നു
മാവേലി: ഭേഷ് ഭേഷ്.
തുടർന്ന് ഗംഭീര ഭക്ഷണം..തന്നെ നടന്നു..എല്ലാം കഴിഞ്ഞു ഏമ്പക്കം വിട്ടൂ ഉമ്മറത്തിരുന്ന
മാവേലി: മാണിക്യം എന്തായാലും ആൽത്തറയിലെ ഓണം ഇക്കുറി ഗംഭീരമായി ...വിഭവ സമൃദമായി ഉണ്ടൂ ഇനി എന്തെങ്കിലും കാര്യം നമ്മോടുണർത്തിക്കാനുണ്ടോ..
മാണിക്യം: അതെ തിരുമേനി നമ്മുടെ ഈ ബൂലോകം ആകെ മലീമസമായിക്കൊണ്ടിരിക്കുകയാണ്.. അടിക്കടി ..വർഗ്ഗീയതയും ,പാരവെയ്പ്പും ,കൊള്ളിവെയ്പ്പുമായി. അനോണി ഗുണ്ടകൾ കേറി നിരങ്ങുകയാണ്..
കേരളത്തിന്റെ സാമൂഹ്യരംഗം ആകെ വഷളായി വരികയാണ് ..ആളുകൾ മതപരമായി സംഘടിച്ചിരിക്കുന്നു..തൊട്ടതിനും പിടിച്ചതിനും സമരവും പ്രതിഷേധവുമാണ്. രാഷ്ട്രീയക്കാരും ഗുണ്ടകളും കൈകോർത്തിരിക്കുന്നു. സാധാരണക്കാരനു വേണ്ടി പോരാടേണ്ട ബൂലോകർ പോലും മതത്തിന്റെ പേരിൽ തമ്മിലടിക്കുന്നു മതപ്രചാരണത്തിനുള്ള വേദിയായി ബൂലോകത്തെ അവർ മാറ്റിയിരിക്കുന്നു..മനുഷ്യൻ ഹാ എത്ര സുന്ദരമായ പദം എന്നു പറഞ്ഞ ആ മഹാന്റെ വാക്കുകൾക്ക് ഇവിടെ യാതൊരു വിലയും ഇല്ലാതായിരിക്കുന്നു മനുഷ്യൻ എന്ന വാക്കിനു ഒരു പുൽക്കൊടിയുടെ വിലപോലും കൽപ്പിക്കാത്ത ഒരു ജനത.വളർന്നു വന്നുകൊണ്ടിരിക്കുന്നു .തീവ്രവാദികളുടെ സംഘകേന്ദ്രമായി മാറിയിരിക്കുന്നു കേരളം ...ഇനി ഇതിൽ നിന്നൊരു മോചനം നമുക്കുണ്ടാകുമോ മാവേലി ..മണ്ണ്, മനുഷ്യൻ , വെള്ളം, വായു , ആഹാരം , എന്നീ വാക്കുകൾക്ക് ഇവിടെ വല്ല വിലയും ഉണ്ടാകുമോ മാവേലീ....(മാണിക്യം കരയുന്നു )
മാവേലി : മകളേ നിന്റെ രോദനം നാം കേൾക്കുന്നു ഇതിനെല്ലാം പരിഹാരം ചെയ്യാൻ കളികൾ നമ്മുടെ കോർട്ടിൽ നിന്നും അകന്നു പോയിരിക്കുന്നു . നാം ഇവിടെ നിസ്സഹായനാണ് ഇതിനെല്ലാം എതിരെ പ്രതികരിക്കാൻ ഒരു കൂട്ടർക്കുമാത്രമെ സാധ്യമാവൂ..
എല്ലാവരും: അതാർക്കാണു മാവേലീ...
മാവേലി: മറ്റാർക്കും അല്ല ഈ നിൽക്കുന്ന നിങ്ങൾക്കു തന്നെ ...നിങ്ങൾ ഒറ്റക്കെട്ടായി നിന്നു പോരാടണം സാമൂഹ്യ പ്രതിബദ്ധതയോടെ പൌരബോധത്തോടെ .നാളേ വളർന്നു വരുന്ന കിടാങ്ങൾക്ക് മാതൃകയായി...സമൂഹത്തിലെ തിന്മകളോടു പ്രതികരിക്കു...കീപാഡും കീമാനും ആയുധമാക്കി നിങ്ങൾ പോരാടൂ..മക്കളെ വിജയം സുനിശ്ച്ചിതം...
എലാവരും ആൽത്തറ തറവാട്ടിന്റെ മുറ്റത്തിരുന്നു..പോട്ടം പിടിക്കാൻ പോസ് ചെയ്യുന്നു മാവേലിയുമായി ഒരു ഗ്രൂപ്പ് പോട്ടം ..ഹരീഷും അപ്പുവും ശ്രീലാലും ഹേമാബികയും, മിനിടീച്ചറും ഒക്കെ പല പോസിലും പല ആംഗിളിലും പോട്ടം പിടീച്ചു...
എല്ലാവരും ഒരു മിച്ച് രംഗ മധ്യത്തിൽ വന്നു നിന്ന്
മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരും ഒന്നു പോലെ
കള്ളവു മില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം.
യവനിക മെല്ലെ താഴുന്നു.
എല്ലാവർക്കും നാടകക്കാരന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
49 comments:
പ്രിയ ബ്ലോഗ്ഗർമ്മാരെ ..ഇതു വെറും ഒരു തമാശയായി കരുതുക...ഈ രചന ആരെയെങ്കിലും വേദനിപ്പിക്കണമെന്നുദ്ദേശിച്ചല്ല മറിച്ച് സ്നേഹത്തിന്റെയും സൌഹാർദ്ദത്തിന്റെയും പേരിൽ എഴുതിയതാണ്..ഇത് ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ ഞാൻ നിരുപാധികം മാപ്പു പറയുന്നു.......................................................................................... എന്നു നിങ്ങളാരും കരുതേണ്ട....എന്നെ വേണേൽ നാലു തല്ലിക്കോ കെട്ടോ...ഹയ്യട ...
:)
ബിന്ദു കെപിയുണ്ടാക്കിയ പുളിയിഞ്ചി ഒന്നു പരീക്ഷിച്ചതാ...കക്കൂസ് നിറഞ്ഞു അതാ കഥകളി വാഴത്തോട്ടത്തിലേകു മാറ്റിയേ...
ന്റമ്മോ.. ശരിയ്ക്കൊന്നു ചിരിച്ചു..
നാടകക്കാരാ, ഇതീക്കൂട്ടു നാധനങ്ങള്‍ മുറയ്ക്കു റിലീസ് ചെയ്യണേ....
ഈ 'ആല്‍ത്തറ' യിലെ ഓണാഘോഷത്തില്‍ പങ്കെടുത്തു വയറു വേദനിക്കുന്നു എന്നു മോളുടെ പരാതി.(ചിരിച്ചിട്ടാണെന്ന് ഞാനും തെറ്റിദ്ധരിച്ചു, അല്ല നാടകക്കാരന്റെ ഇന്‍സ്റ്റന്റ് ഓണസദ്യ കഴിച്ചിട്ടാണെന്നു മോളും...)
തകര്‍ത്തല്ലോ മാഷേ.
ഓണാശംസകള്‍!
ഓണക്കളി (നാടകം) നന്നായി.. ആശംസകൾ
ആശംസകള്‍ ! എന്നാലും പാവം കുമാരനെക്കൊണ്ട് തന്നെ വേണോ വേഷം കെട്ടിക്കാന്‍..?
ഹ ഹ...എന്നെയങ്ങ് കൊല്ല് :)
ഈ സജിയുടെ ഒരു കാര്യമേ... :)
അടിപൊളി നാടകം!
കഥയും കഥാപാത്രങ്ങളും കലക്കി!! (കുറെ പേരെ അറിയില്ലെങ്കിലും..)
ചിത്രങ്ങളും കസറി... പ്രത്യേകിച്ച് വാമനന്... കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും... ഈ വാമനനെ ഈ ഹെയര്‍ സ്റ്റൈലില്‍ കണ്ടിട്ടില്ലല്ലോ..!ചേച്ചി മുറ്റമടിച്ചു കഴിഞ്ഞിട്ടില്ല...ഇനി പൂക്കളമിടണം.. ബിന്ദു സാമ്പാറില്‍ കഷണങ്ങളിട്ടിട്ടേ ഉള്ളൂ... ഇനി അതു വേവണം... ആഗ്നേയയുടെ നെയ്യപ്പപ്പണി കഴിഞ്ഞിട്ടില്ല... അപ്പോഴേയ്ക്കും മാവേലി എത്തിപ്പൊയല്ലൊ?... ഇനി പുളിയിഞ്ചി തന്നെ ശരണം..! വല്ലതും ബാക്കിയുണ്ടെങ്കില്‍!
PS: പിന്നെ വെറും പുളിയിഞ്ചി കഴിച്ചാല്‍ കേളിക്കൊട്ടൊന്നും ഉണ്ടാവില്ല ട്ടൊ... ചെറിയനാടനല്ലെ.. "ചെറുത്" വല്ലതും സേവിച്ച് കാണും!
എന്ന്
അഖില ലോക പുളിയിഞ്ചി ഫാന്‍സ് അസോസിയേഷന് പ്രസിഡണ്ട്.
തകര്‍ത്തൂ..മാഷേ...
കിടിലന്‍ വിവരണം..എന്റമ്മോ..
ഇതിനൊക്കെ എപ്പ നേരം?
എല്ലാവിധ ഓണാശംസകളും..
നാടകക്കാരന് ബിജു,
പണ്ട് എന്നെ ഷാപ്പില് “നിര്ത്തിപ്പൊരിക്കാഞ്ഞതിന്റെ” ക്ഷീണം ഇവിടെ ഞാന്‍ തീര്‍ത്തൂ.
വന്ന് വന്ന് എല്ലാവരും കൂടി എന്നെ ആ അവയവത്തില്‍ ചാപ്പ കുത്തിയല്ലേ.
രാവിലെ ഓഫീസില്‍ പോവുന്നതിന് മുമ്പാണ് ഇത് വായിച്ചത്. ആ ഒരു ചിരി ഇന്ന് ദിവസം മുഴുവന്‍ ഉണ്ടാവട്ടെയെന്ന് പ്രതീക്ഷിക്കുന്നു.
ഹ ഹ ഹ കലക്കി....!
ബിജു പഹയാ.. ഒടുക്കത്തെ കീര്‍ ആയിപോയി ചിരിച്ചു ഒരു വഴിക്കായി..
ഏതായാലും ഓണാശംസകള്‍!!
ബ്ലോഗ് വായിച്ചിട്ടാ ഇപ്പോൾ പുളിയിഞ്ചി ഉണ്ടാക്കാൻ പഠിച്ചത്,
എല്ലാവരും ഉണ്ടല്ലൊ,
ഡോണ: (മുഖത്ത് യാതൊരു വികാരവും ഇല്ലാതെ)
ഓണം
മാവേലി
ആൽത്തറ
കുമാരൻ
ബൂലോകം
ഹഹാ ഇത് വായിച്ചു തലകുത്തി നിന്ന് ചിരിച്ചു..
സംഭവം കലക്കനാണ് ട്ടാ
ഹ ഹ ഹ കലക്കി....!
നന്നായിരിക്കുന്നു..രാവിലെ വായിച്ചു ചിരിച്ചുപോയി...കൂട്ടായ്മയുടെ ആഘോഷത്തെ സ്വാഗതം ചെയ്യാം
ആൽത്തറ ഓണാഘോഷം അടിപൊളിയായി.
നാടകക്കാരനെ തല്ലാനോ, ഹേയ്, വേണേൽ ഓണത്തല്ലാകാം.
ആശംസകൾ!
കൊള്ളാം വളരെ നന്നായിട്ടുണ്ട്..ഓണമായിട്ട് ഒന്നു ചിരിക്കാൻ പറ്റിയ വിഭവം..
പച്ചക്കറി
പച്ച
കറി
തക്കാളി
വെണ്ടക്ക
മത്തൻ
കുമ്പളം
പടവലം..
ഹ..ഹ..ഹ
ഇത് മാസ്റ്റര്‍ പീസ്
ഓണാശംസകള്‍!!!
എല്ലാവർക്കും എന്റെ സ്നേഹം മാത്രം ....പിന്നെ ഒരു പാട് നന്ദിയും ഒരുപാടുപേരെ ഇവിടെ വിട്ടു പോയിട്ടൂണ്ട് അവർക്കുള്ളത് അടുത്ത വിഷുവിനോ മറ്റോതരാം...അല്ലേൽ ഇനിയും കിടക്കുകയല്ലേ ആഘോഷങ്ങൾ. ആഘോഷങ്ങൾ ആനന്ദകരമാക്കാൻ നാടകക്കാരൻ റെഡ്ഡി.....പിന്നെ പണ്ടാറടങ്ങാൻ ഒടുക്കത്തെ ഷോൾഡർ വേദന ഏതോ ബ്ലോഗറിന്റെ പ്രാക്കാണെന്നാ തോന്നുന്നെ അതു കൊണ്ട് കുത്തിയിരുന്നു ടൈപ്പ് ചെയ്യാൻ നന്നേ പണിപ്പെട്ടു അതാ പലരും വിട്ടു പോയെ പിന്നെ ഇതു നോവലാക്കിയാലോന്നു പോലും ആലോചിച്ചു പക്ഷെ നിങ്ങളാരും തിരിഞ്ഞു നോക്കില്ലല്ലോ....ഹഹഹ. വന്നു കണ്ടവർക്കൊക്കെ ഒത്തിരി നന്ദി സ്നേഹത്തോടെ സ്വന്തം
നാടകക്കാരൻ
..ഹ ഹ കലക്കി
ഓണാശംസകള്‍
ബ്ലോഗു നാടകം കലക്കി, കഥാപാത്രങ്ങളെല്ലാം ഉഗ്ഗ്രന്‍.
ആശംസകള്‍.
പൊളിച്ചടുക്കിയ നാടകം. അതോ, അടിപൊളി നാടകമോ…….?
കഥാപാത്രങ്ങളെല്ലാം കേമമായി. രസമായി ഒരു ഓനാന്തരീക്ഷം സ്രുഷ്ടിച്ച എഴുത്ത്. ചിരിക്കാത്തവരേയും ചിരിപ്പിക്കും.
ചിരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോസ്റ്റ് ആണോ?
വളരെ നന്നായി .
''നിന്നെപ്പോലെ വൃത്തത്തിലും പ്രാസത്തിലും അപ്പം ചുടാൻ അവനെക്കൊണ്ടു പറ്റുമോ അവനവനു കഴിയും പോലെ ചുടട്ടെ ...അയ്യോ...ചിരിക്കാന്‍ ഇനി വയ്യ .
''എല്ലാവര്ക്കും ഓണാശംസകള്‍ ''
എന്താ ഇപ്പോള്‍ പറയുക; കളിയും, ചിരിയും, കാര്യവും ഒക്കെയായി ഒരു ഗംഭീര ഓണവിരുന്ന് (കളിക്കാരെ മിക്കവരേയും നേരിട്ട് അറിയില്ലെങ്കിലും!.
എല്ലാവര്ക്കും ഹൃദ്യമായ ഓണാശംസകള്‍.
മാവേലിക്ക് ഈ മതത്തേപറ്റി പറഞ്ഞാല്‍ വല്ലതും മനസിലാകുമോ എന്നൊരു സംശയം. പുള്ളി പോയതിനുശേഷമല്ലോ അതൊക്കെ പച്ച പിടിച്ചത്.
എന്തായാലും നാടകം നന്നായിട്ടൂണ്ട്. ഇനിയും എഴുതൂ
ശ്രദ്ധിക്കുക....ഒരു അറിയിപ്പ്...!!!!!
ഓണസദ്യയ്ക്കു ശേഷം എല്ലാവർക്കും ബിന്ദു കെ പി യുടെ വക ഓരോ പായ്കറ്റ് സ്നഗ്ഗി ഫ്രീയായി കൊടുക്കുന്നതാണ്. അതുകൊണ്ട് എല്ലാവരും മടിച്ചുനിൽക്കാതെ പുളിയിഞ്ചി കോരിക്കുടിക്കുവാൻ അഭ്യർത്ഥിക്കുന്നു.....
നിൽക്കവിടെ മീറ്റിനു വന്നപ്പോൾ തരാമെന്നു പറഞ്ഞ വോട്ക്കയും കൊണ്ട് ഈ പടി ചവിട്ടിയാൽ മതി
അതിനു ഞാന്‍ എന്ത് ചെയ്യാനാണ് ഈ പഹയനെ ഒന്ന് കണ്ടു കിട്ടണ്ടേ ..? തലേന്ന് വരാം എന്ന് പറഞ്ഞിട്ട് ഒന്ന് വിളിച്ചത് പോലും ഇല്ല
തകർപ്പൻ!
ചിരിച്ചു മറിഞ്ഞു!
ബിജു നാടകക്കാരാ, നാടകം തകര്‍ത്തു. കഥാപാത്രങ്ങളെല്ലാം അടിപൊളി. പാവം ബിന്ദുവും ഡോണയും. അല്ല, പുലിയാണെന്നു വിചാരിച്ചിരുന്ന ഈ കുമാരന് ഇത്രേം പേടിത്തൊണ്ടിയാണെന്നറിഞ്ഞിരുന്നില്ല. ബൂലോക നന്മക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അമ്മ മാണിക്യം കലക്കി.
നാടകക്കാരാ സൂപ്പെര് അവതരണം ആയിട്ടോ.. നല്ലൊരു ബൂലോക ഓണ പോസ്റ്റ്.....
നാടകം ഗംഭീരം :)
എല്ലാവർക്കും നന്ദി ഇതു കാരണം ഒരു പാടു പ്രശംസകളും അതു പോലെ ഒന്നു രണ്ടു ചില അപ്രിയ വിമർശ്ശനങ്ങളും എനിക്കു കിട്ടി എന്തായാലും ഞാൻ ഇതൊരു തമാശയായി മാത്രമേ ഉദ്ദേശിച്ചുള്ളൂ എനിക്കു കിട്ടിയ അപ്രിയ അഭിപ്രായങ്ങൾ എന്നെ സമ്പന്ധിച്ചിടത്തോളം വളരെ വേദനാജനകമായിരുന്നു ...ഒരിക്കിലും പ്രതീക്ഷിക്കാത്തതും...ജീവിതം ഒരു നാടമായി കാണുന്ന എനിക്ക് ആ വേദനയും നിങ്ങടെ മുന്നിൽ മറച്ചു പിടിച്ച് അഭിനയിക്കേണ്ടിയിരിക്കുന്നു ..എങ്കിലും എന്നെ മനസിലാക്കിയ എല്ലാവർക്കും സ്നേഹത്തിന്റെ ഒരായിരം ഓണാശംസകൾ ഒന്നു ചിരിക്കണം എന്നെ ഉദ്ദേശിച്ചിട്ടൂള്ളൂ...അതു സാധ്യമായി .ഞാൻ കൃതാർത്ഥനായി ..ചാരിതാർത്ഥ്യനായി .
തക.. തക..തകർത്തെടാ നീ..
ബൂലോകപുരത്തെ കൊച്ചു കുമാരന്റെ കമന്റാജ്ഞ ഒന്നും കാണാനില്ലാലോ? ഇതാ പറയുന്നത് സദ്യയായാലും സൈഡിലോരു കണ്ടം കോയി പൊരിച്ചത് വെക്കണമെന്ന്! :)
മൊത്തത്തിലു പായസം കൊള്ളാം...
ഡോണ: പച്ചക്കറി
പച്ച
കറി
തക്കാളി
വെണ്ടക്ക
മത്തൻ
കുമ്പളം
പടവലം..
:):)
മാവേലി നാടകം നന്നായി.എല്ലാവരും തകര്‍ത്തഭിനയിച്ചു. അടുത്ത നാടകത്തില്‍ നമുക്കും ഒരു ‘പാത്രം’ തരുമെന്നു കരുതുന്നു!
APAC യുടെ നാടകം നന്നായി ( ആല്‍ത്തറ പ്യുപിള്സ് ആര്‍ട്സ് ക്ലബ് ) ... നന്നായി ചിരിച്ചു...
നമ്മളൊക്കെ ബ്ലോഗ് ലോകത്ത് പുതുമുഖമായത് നന്നായി, അല്ലെങ്കില്‍ എന്നെകൊണ്ടും സ്നഗ്ഗി കേട്ടിചെനെ...
എന്നാലും ശ്രീയുടെ കമന്റ് മൊത്തവ്യപാരവും, ഡോണയുടെ മുഖത്ത് കണ്ട ആ ഭാവപ്രകടനങ്ങളും നന്നായി.
ഇത് അലക്കി പൊളിച്ചു. ഡോണയുടെ കമന്റുകള്‍ .. അത് സൂപ്പര്‍..
തകര്‍ത്തൂ....എണീറ്റ് നിന്നൊരു സല്യൂട്ട് :)
നാടകക്കാരാ ഭയങ്കര കോമഡി ആയിപ്പോയി. ചിര്ച്ചു വയര്‍ ഇളകി. ഇവിടെ ആണെങ്കില്‍ വാഴത്തോദ്ദവും ഇല്ല. :)
ഹി ഹി ഹി... ഭാഗ്യം അവന് എന്നെ പിടിച്ചു കഥാപാത്രമാക്കിയില്ല...
പ്രിയപ്പെട്ട മാണിക്യം,
ഈ പോസ്റ്റിനു കമന്റ് ഇടാതിരിക്കാൻ ആവുന്നതു ശ്രമിച്ചു, പറ്റുന്നില്ല. ബ്ലോഗിലെ കുറെ പേരുകൾ പറഞ്ഞ്, തീരെ തറയായ ചില വാക്കുകളും ഉപയോഗിച്ച് നർമ്മത്തിന്റെ ഒരംശം പോലുമില്ലാത്ത ഈ രചനയാണോ 'വായിച്ചില്ലെങ്കിൽ നഷ്ടം' എന്നൊക്കെപ്പറഞ്ഞ് ചേച്ചി എല്ലാപേർക്കും മെയിൽ അയച്ചത്? ചേച്ചിയെന്താ ഇത്രക്ക് അധപതിച്ചത്? തരം താണ കുറെ വളിപ്പുകൾ, കുടെ തറ പദപ്രയോഗങ്ങൾ, ഇതൊക്കെയാണോ ഒണത്തിന്റെ നർമ്മം? നർമ്മം എന്താണെന്ന് താങ്കൾക്ക് അറിയില്ലെന്നുണ്ടോ?
പോസ്റ്റിന്റെ ആദ്യം സൂചിപ്പിച്ചത് പോലെ 'ആശയദാരിദ്ര്യ നാരായണന്മാർ' തന്നെ. എന്തൊക്കെ പ്രയോഗങ്ങൾ, "എനിക്കു വയ്യ ...ഒന്നു ഇരുന്നു തൂറി വയറൂ കാലിയാക്കണം .എന്നിട്ടു വേണം വയറു .നിറച്ചും കഴിക്കാന്‍..", "കുമാരന്: അല്ല നിന്റെ അമ്മൂമ്മേടെ നായര്‍..പോടെ ", അനവസരത്തിൽ ശാന്താകാരം ശ്ലോകം വികലമായി പറയുന്നു (കൈവെട്ടുകാരന്മാർ ഇത്രേം മതി ആക്ഷൻ തുടങ്ങാൻ, പക്ഷേ, സഹിഷ്ണുതയുള്ളവനോട് എന്തുമാകാമല്ലോ അല്ലേ?), "അതെന്താ നിന്റെ ബ്ലോന്ത ഇങ്ങനെ ചളുങ്ങിയിരിക്കുന്നേ..?. " (ഒരു സഹജീവിയുടെ ശാരീരിക അവസ്ഥ ഇങ്ങനെ ചൊറിഞ്ഞു പൊള്ളിക്കണോ മാണിക്യം?), "(നട്ട്സ് .പുലിക്കളിയുടെ രണ്ടു സ്റ്റപ്പെടുത്തപോള് മാണിക്യം കുഞ്ഞൂസിന്റെ കണ്ണു പൊത്തി പിന്നെ സ്ത്രീജനങ്ങള്‍ എല്ലാം അകത്തേക്ക് ഓടി..നട്ട്സിന്റെ പിന്നില്‍ വസ്ത്രശൂന്യമായിരുന്നു തലയും ചന്തിയും ഒരു പോലെ തിളങ്ങൂന്നു" (ഇതൊക്കെയാണോ നർമ്മം?), "മാണിക്യം: അതെ തിരുമേനി നമ്മുടെ ഈ ബൂലോകം ആകെ മലീമസമായിക്കൊണ്ടിരിക്കുകയാണ്.." (എത്ര ശരിയാണ്, ഈ പോസ്റ്റ് തന്നെ നല്ല ഉദാഹരണം)
ഒരു കാര്യവുമില്ലാതെ, ബ്ലൊഗർമാരിൽ ചിലരുടെയൊക്കെ പേരുകൾ, ചുമ്മാ കുത്തിത്തിരുകിയിരിക്കുന്നു. കഷ്ടം. അതിൽ പലരും ഇതിൽ കമന്റ് ഇട്ടതു തന്നെ അതൊക്കെ ആസ്വദിച്ചിട്ടല്ലല്ലോ, തങ്ങൾ പരിഭവം തോന്നി എന്നു വിചാരിക്കണ്ട എന്നതുകൊണ്ടാണ്. എന്നാലും താങ്കളെപ്പോലെ ഇത്ര വായനയും എഴുത്തും ഒക്കെയുള്ള മുതിർന്ന ഒരാൾ ഇത്തരം തരം താണ പോസ്റ്റിനുവേണ്ടി പബ്ലിസിറ്റി നടത്തിയത് കഷ്ടം തന്നെ.
ഒരു ഉദ്യേശശുദ്ധിയുമില്ലാത്ത, ഒട്ടും തന്നെ നർമ്മം ഇല്ലാത്ത, എത്രമാത്രം തോന്ന്യാസം എഴുതാം എന്നു തെളിയിച്ച പോസ്റ്റാണ് ഇത്.
പ്രിയ മാണിക്യം, ഈ കമന്റ് താങ്കൾ ഡിലീറ്റ് ചെയ്യുമെന്ന് അറിയാം. ദയവു ചെയ്ത് ഇത്തരം കോപ്രായങ്ങൾക്ക് കൂട്ട് നില്‍ക്കരുത് പ്ലീസ്.
പ്രീയമുള്ള അനോണി
ഞാന്‍ എന്തു മറുപടി പറയണം?
അമ്മ ചത്താലും മലയാളിക്ക് രണ്ട് പക്ഷം
ഇതാണൊ നര്‍മ്മം?
അറിയില്ല. ആല്‍ത്തറയില്‍ ഓണം 2010
എന്ന ലേബലില്‍ 11 പോസ്റ്റുകള്‍ വന്നു
* ആനേങ്ങാട്ടെ ഓണം!
* ഓണത്തിന് ഒരു ആഹ്വാനം...
* ഓണം ഒരു ഓര്‍മ്മ..
* വാമനനും പാതാളത്തിലേയ്ക്ക് .......
* ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ.
* മാവേലി കണ്ട ആൽത്തറ.
* Onam With Eenam
* എന്റെ മനസ്സിലെ ഓണം..
* ഓണസ്മൃതി
* പഴയൊരു ഉത്രാട നാൾ...
* ഓണം ... പൊന്നോണം!!!
ഏറ്റവും കൂടുതല്‍ കമന്റുകള്‍ വന്നത്
മാവേലി കണ്ട ആൽത്തറ.എന്ന പോസ്റ്റിനാണ്,
ഈ വി കൃഷ്ണപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, വേളൂര്കൃഷ്ണന് കുട്ടി, വി കെ എന്‍, മുതല്‍ ഓരോ കാലത്തും നര്‍മ്മത്തിന്റെ നിര്‍വചനത്തിനു മാറ്റം വരുന്നു ഇല്ലേ? എസ് പി പിള്ള- അടൂര്‍ഭാസി -ബഹദൂര്‍ - കാലത്തെ നര്‍മ്മം അല്ല ഇന്ന് :)
ആക്ഷേപ ഹാസ്യം എക്കാലത്തും നിലനിന്നിരുന്നു...
കുമാരനെയാണ് മാവേലി കണ്ട ആൽത്തറയില്‍ പ്രധാനകഥാപാത്രമായി അവതരിപ്പിക്കുന്നത്. ബൂലോകത്ത് നര്‍മ്മത്തിന്റെ തനതായ ശൈലിക്കുടമയാണ് കുമാരന്. നര്‍മ്മം എഴുതുക മാത്രമല്ല നര്‍മ്മം ആസ്വദിക്കനും ആവും എന്നു ഈ പോസ്റ്റിനു കമന്റിടുക വഴി കുമാരന് തെളിയിച്ചു, ഭൂലോകത്ത് എല്ലാവര്ക്കും അതു സാധിക്കാറില്ല, എന്നാല്‍ ബൂലോകത്ത് അതു സാധിക്കുന്നു. അതാണ് 47 കമന്റുകള്‍ സൂചിപ്പിക്കുന്നത് ..
പിന്നെ ഇത്രയും നല്ല ഒരു വിമര്‍ശനം വെറും അനോണിയുടെ പേരില്‍ ആക്കേണ്ടിയിരുന്നില്ല.
പ്രിയ അനോണി രാജാവ് നഗ്നനാണെന്ന് പറഞ്ഞ ഈ ഈ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്യുകില്ല :) ,
സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ ഒരു നല്ല വര്‍ഷം ബൂലോകത്തിനു ആശംസിക്കുന്നു!!!
സസ്നേഹം മാണിക്യം
അനോണി പറഞ്ഞതിലും കുറച്ചൊക്കെ കാര്യമില്ലേ ചേച്ചീ?
എത്ര പ്ലസ് പോയിന്റുകൾ ഉണ്ടെങ്കിലും, ഒരാൾ അതിലെ കരടെടുത്ത് കാണിക്കുമ്പോൾ...കുറച്ചൊക്കെ....ഭാഷ കുറച്ചു കുടി ശ്രദ്ധിക്കാമായിരുന്നു
ആൽത്തറയിലെ ആഘോഷത്തിനു കഴിഞ്ഞതവണത്തെയത്ര പൊലിമ ഇല്ലായിരൊന്നോ എന്നൊരു സംശയം....
ആകെ കൊള്ളാം... നന്ദി, ആശംസകൾ...
വടക്കെ ഇന്ത്യയിലെ ഗ്രാമങ്ങളിലെ വഴികളില്‍ കൂടി കാലത്തു യാത്ര ചെയ്യുമ്പോള്‍ അനുഭവിക്കെണ്ടി വരുന്ന ഒരു ദുരവസ്ഥയുണ്ട്-
ആവി പറക്കുന്ന അമേദ്ധ്യകൂമ്പാരങ്ങള് നിരനിരയായി റോഡു വക്കില്‍.
മാണിക്യത്തിന്റെ ക്ഷണം കിട്ടി ഇവിടെ വന്ന് ഇതു വായിച്ചപ്പോള്‍ ആ യാത്ര ഓര്‍മ്മ വന്നു.
Post a Comment