Wednesday, July 8, 2009

ചങ്ങാതികള്‍.....

ഞങ്ങള്‍ ചങ്ങാതികളായിട്ട് കുറച്ചു നാളെ ആയുള്ളു

എന്നും വെയില്‍ മങ്ങുമ്പോള്‍ വരും

അപ്പുറത്തെ വീട്ടില്‍ പട്ടിയുണ്ട് അതുകൊണ്ട് എന്റെ വീട്ടിലാ സ്വൈര്യ വിഹാരം
എന്നെ കണ്ടാലും ഓടി പോവില്ല ഫോട്ടോക്ക് പോസ് ചെയ്യാന്‍ ഇഷ്ടമാണെന്നു തോന്നുന്നു


അത്ര പാവം ഒന്നും അല്ലാ ഞാന്‍ നട്ട എട്ട് ചുവട് മുളകും ഒരോന്നു വിതം തിന്നു തീര്‍ത്തു .
എന്നാലും ആ നോട്ടവും ഇരുപ്പും കണ്ടാല്‍ ഒന്നും പറയാനും തോന്നില്ലാ
Posted by Picasa

ലില്ലിചെടികള്‍ക്ക് അരുകില്‍ ആ കല്ലിന്റെ ഇടയില്‍ ആണു മാളം. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മാളത്തില്‍ കയറാന്‍ പോകുന്നതു കാണാം. വൈകിട്ട് ഞാനും ഈ മുയലുകളും

കൂടെ കലപില കൂട്ടൂന്ന കിളികളും,അണ്ണാന്മാരും ഒക്കെ ആണി മുറ്റത്ത് ..

ഇപ്പൊള്‍ സൂര്യന്‍,പെട്ടന്ന് ഒന്നും മടങ്ങി പോവില്ല. രാത്രി 9 30 വരെ നല്ല വെളിച്ചം ..

9 comments:

Rejeesh Sanathanan said...

"ഇപ്പൊള്‍ സൂര്യന്‍ സന്ധ്യ വന്നു വിളിച്ചാല്‍ പോലും മടങ്ങിപോവില്ല രാത്രി 9 30 വരെ നല്ല വെളിച്ചം "

ഇതെന്താണെന്ന് മനസ്സിലായില്ല.......

ആദ്യ മൂന്നു ചിത്രങ്ങളൊഴികെ മറ്റൊന്നും കാണുന്നുമില്ല........

ജിജ സുബ്രഹ്മണ്യൻ said...

നല്ല ചുന്ദരൻ മുയൽ കുട്ടൻ.അവന്റെ ആ ഇരിപ്പിനു എന്തൊരു ഗാംഭീര്യമാ.ചേച്ചീടെ മുറ്റത്ത് തന്നെ ഇവനെത്തുന്നല്ലോ.ചേച്ചീടെ ഭാഗ്യം !

അനില്‍@ബ്ലോഗ് // anil said...

ചേച്ചീ,
ഇവന്‍ നല്ലോണം ഇണങ്ങിയൊ?
നല്ല ഭംഗി.

കണ്ണനുണ്ണി said...

നല്ല ഓമനത്തം തോന്നിക്കുന്ന മുയല്‍....നല്ല ഭംഗിയുണ്ട്

Rani Ajay said...

അതെ നല്ല ഓമനത്തം തോന്നിക്കുന്ന മുയല്‍

പാമരന്‍ said...

ജോഗിംഗിനു പോകുന്ന വഴിക്ക്‌ എനിക്കും ഉണ്ടായിരുന്നു ഒരു ബണ്ണിക്കുട്ടന്‍ ഫ്രണ്ട്‌. ക്യൂട്ട്‌!

മാറുന്ന മലയാളി, കാനഡ നോര്‍ത്ത്‌ പോളിനടുത്തായതുകൊണ്ട്‌ പകലും രാത്രിയും തമ്മിലുള്ള അനുപാതം ഋതുവിനനുസരിച്ച്‌ കൂടിയും കുറഞ്ഞുമിരിക്കും. വേനല്‍കാലത്ത്‌ സൂര്യന്‍ 4-4.30 ആകുമ്പോള്‍ ഉദിക്കും, രാത്രി 10 മണി വരെയൊക്കെ നല്ല വെളിച്ചമുണ്ടാവും. മഞ്ഞുകാലത്ത്‌ നേരെ തിരിച്ച്‌. ഓഫിസില്‍പോകാനിറങ്ങുമ്പോഴും നേരം വെളുത്തുകാണില്ല, തിരിച്ചെത്തുമ്പോള്‍ രാത്രിയായിട്ടുമുണ്ടാവും. അതുകൊണ്ട്‌ സായിപ്പന്‍മാര്‍ക്ക്‌ സമ്മര്‍ ഒരു ആഘോഷമാണ്‌.

ശ്രീ said...

നല്ലൊരു ചങ്ങാതിയെ കിട്ടിയല്ലേ? :)

രഘുനാഥന്‍ said...

ആഹാ ...........നല്ല മുയല്‍ ..........(എന്റെ മനസ്സ് പറയുന്നത് )

ആഹാ കുപ്പിയും ഒരു ഗ്ലാസും പിന്നെ ഈ...(എന്നിലെ പട്ടാളക്കാരന്‍ പറയുന്നത്)

Sureshkumar Punjhayil said...

Ee changathiyodu njangaludeyum anweshanam paranjolu...!

Nalla post... Ashamsakal...!!!