Friday, July 3, 2009

സൂറാ: എന്‍റെ കൂട്ടുകാരി..

എടീ സൂറാ നീ എന്താ ഇങ്ങനെ ആലോചിച്ച് കിടക്കണേ...

ഞാന്‍ ഹോസ്റ്റല്‍ റൂമില്‍ എത്തിയപ്പോള്‍ കയ്യിലൊരു ചോക്ലെടുമായി അവള്‍ കട്ടിലില്‍ കിടക്കുകയായിരുന്നു...

ഡീ നീ ഇത് കണ്ടോ? ഇന്ന് എനിക്ക് നമ്മുടെ ക്ലാസ്സിലെ ആ കനലില്ലേ അവന്‍ തന്നതാ...

അല്ല സൂറാ നീ എന്ത് കരുതീട്ടാ ഈ ചുറ്റിക്കളി... ഇപ്പൊ ഇത് എത്രാമത്തെ ആളാ... ആദ്യം ആ പോഴക്കോടന്‍... പിന്നെ ആ മീശ പോലും മുളക്കാത്ത ആ മൂത്രന്‍... പിന്നെ ആ ഒരു വയസ്സുകാരന്‍ ചാണക്യന്‍... അതിനിടക്ക്‌ വയസ്സ്‌ പത്ത്‌ അറുപത്‌ ആ കെളവന്‍ കൂപ്പിലാന്‍... അല്ല എന്താ നിന്‍റെ പരിപാടി... ഇത് എങ്ങാനും അന്‍റെ ഉമ്മ കുഞ്ഞീവി അറിഞ്ഞാലുണ്ടല്ലോ...

ഓ... കുഞ്ഞീവി തള്ള അറിഞ്ഞാലോന്നും എനിക്ക് ഒന്നുമില്ല മോളെ നാസേ... ഇത് സൂറയാ.. ഇവന്മാര്‍ക്കൊക്കെ ഇട്ട് ഞാന്‍ പണി കൊടുക്കും... ഇപ്പൊ എനിക്ക് എന്ത് സുഖാന്നു അറിയോ... പത്ത് പൈസേടെ ചിലവ്‌ ഇല്ല... ആ മൂത്രനൊക്കെ എവിടുന്നു വേണേലും കടം വാങ്ങി വേണ്ടത് വാങ്ങിച്ച് തന്നോളും... മോളെ നാസേ ഞാന്‍ കുഞ്ഞീവിടെ മുത്താ..

അപ്പൊ നീ ആരേം കേട്ടാനിള്ള പരിപാടിയൊന്നും ഇല്ലേ.. എന്താ ആ മൂത്രനൊരു കുഴപ്പം..?

ഒരു സൂത്രന്‍... ആ മോന്ത കണ്ടാലും മതി... ഒരു സുന്ദരനാന്നാ വിചാരം....ഞാന്‍ ഇന്നാളു ആ കൊള്ളിയിലൊന്നു പോയി നോക്കി... ഓന്‍റെ ഓരോരോ കോമാളിത്തരങ്ങള്‍....ഇല്ലാത്ത മസില്‍ കാട്ടി അവിടെ ആപ്പിളും വെച്ച ഓന്‍റെ ഒരു പോട്ടം... അത് കണ്ടാല്‍ അറിഞ്ഞൂടെ ഞമ്മക്ക്‌ അതൊക്കെ വെറും പറ്റീരാന്നു.. വയസ്സ് ഇരുപത്തൊന്നു പോലും ആയിട്ടില്ല... മിനിമം കെട്ടാനുള്ള പ്രായമെങ്കിലും ആവണ്ടേ...പ്രേമിക്കാം വന്നിരിക്കുന്നു വല്യ കാമ ദേവന്‍...

ന്നാ പോഴക്കൊടനെ നോക്കി കൂടെ?

അല്ല നാസ് ഇയ്യ്‌ എന്ത് കണ്ടിടാ ഈ പറെനത്... ഓന്‍റെ മോന്ത ഇയ്യ്‌ ശരിക്കും നോക്കിട്ടുണ്ടോ? മൊത്തം കുഴിയും കുണ്ടും.... എന്നാലോ ഷാരൂക് ഖാന്‍ ആണെന്നാ വിചാരം... ഒറ്റക്ക്‌ ഒരു ട്രെയിനൊക്കെ പിടിച്ചത് നിര്‍ത്തിയ ആളാന്ന് ഇന്നാളു പത്രത്തിലുണ്ടായിരുന്നു...ഞമ്മള്‍ ആ തീവണ്ടി പോയി നോക്കിയപ്പോഴല്ലേ അറിയനെ അത് നമ്മളെ സുന്ദരന്റെ കടയില്‍ വിക്കണ പത്തുരുപ്യെന്റെ തീവണ്ടി... അത് നിറുത്താന്‍ ഒരു കയ്യ്‌ പോയിട്ട ഒരു വിരല് മുഴുമം മാണ്ട...

നീ ഒരു കാര്യം ചെയ്യ്‌... വയസ്സനാനെലും ആ മൂപ്പിലാനെ കെട്ടി വല്ല അമേരിക്കയിലും പോയി ജീവിക്കാന്‍ നോക്ക്‌?

എടി നാസ് ഓരോ മാണ്ടാത്തരം പറഞ്ഞാലുണ്ടല്ലോ... എടി ആ കെളവനോക്കെ ഞാന്‍ കെട്ടാനൊ.. ഓന്‍ ആ മീന്‍ പുടിക്കണ ആ പോട്ടം ഇയ്യ്‌ കണ്ട്ക്ണോ? ആ കഷണ്ടി കാണണം... ബി... ചര്ദിക്കാന്‍ വരും...പിന്നെ ഇയ്യ്‌ ആരോടും പറയൂലെങ്കില്‍ ഞാന്‍ ഒരു കാര്യം പറയാം...ഞാന്‍ എന്തിനാ ആ കാപ്പൂനെ ബാപ്പേം ന്നും പറഞ്ഞ കൊണ്ട് നടക്കനെന്നു അറിയോ? ഞമ്മള ഇമ്മാക്ക്‌ അതെ കുഞ്ഞീബിക്ക് തന്നെ ഓരോടൊരു മോഹബത്ത് ഉണ്ടോന്നു സംശയം... ഇന്നാളു കോളേജില്‍ ക്ലാസ്‌ എടുക്കാന്‍ വന്നപ്പോ മുതല്‍ ഇമ്മാക്ക്‌ ഇടക്ക് ഓരോ ചിരിയും.. ഒറ്റക്കുള്ള വര്‍ത്താനം.... എല്ലാം കൂടി ഒരു ഇത് മണക്ക്ണു....

ഇടക്ക് ആ ഒറ്റക്കണ്ണന്‍ ചാണക്യനോട് കൊഞ്ചുന്നുണ്ടായിരുന്നല്ലോ?

ഹി ഹി ഹി ഹി അതൊക്കെ ബെറും ഹി ഹി ഹി ഹി .. ഇപ്പൊ ഓനെ പോലെയുള്ള കൊറേ ഉണ്ട്... ഏതാ ഒന് ഏതാ വ്യാജന്‍ എന്ന് ഒന്ക്കന്നെ അറിയൂല്ല... ഇനി ഞമ്മള് ഓനെ കെട്ട്യാ തന്നെ ഞമ്മള് മണിയറേല് ആരാ വരുവാന്നു പടച്ചോന് പോലും അറിയൂല്ല.. പിന്നെ ഓന് ആള് ശരില്ല... ദൈവോല്ല പടച്ചോനുല്ല എന്നൊക്കെ പറഞ്ഞു നടക്കണ ഒരു ബല്ലാത്ത മുസീബത്ത്‌ ആണ്...

ഒരു കാര്യം ചെയ്യ്‌.... ആ കനലിനെ കെട്ടിക്കോ... ഓനാകുമ്പോ അനക്ക്‌ നല്ല മാച്ച് ആയിരിക്കും... കാണാനും കൊഴപ്പമില്ല... പിന്നെ മുന്നില് രണ്ടു ചക്ക പല്ലുണ്ട്.. അത് ഈ ഞാന്‍ ശരിയാക്കി തരാം...

കാര്യൊക്കെ ശരി തന്നെ... പക്ഷെ ഒനിത്തിരി പ്രായം കൂടുതലാ...പിന്നെ മുഴുവന്‍ സമയവും ആ മൂപ്പിലാന്റെ ആശ്രമത്തിലാ... അത് ആശ്രമം ഒന്നും അല്ല.. കള്ളും കഞ്ചാവും പിന്നെ എന്തൊക്കെയോ ഉണ്ട് അവിടെ... ഈ കനലനും ഓരുടെ ആളാ.... എങ്ങനെ ബിസ്വസിച്ച് ഓന്‍റെ കൂടെ ജീവിക്കാ....

അപ്പൊ ഇനി എന്താ അന്‍റെ പരിപാടി...

ഈ കോളെജ് കഴിയണ വരെ ഇങ്ങനെ ഓരോരുത്തരെ ലൈന്‍ അടിച്ച് ഇങ്ങനെ നടക്കണം.... പഞ്ചാര വര്‍ത്താനം പറഞ്ഞ്... കൊറേ ഷോപ്പിങ്ങോക്കെ നടത്തി... ഈ ജീവിതം അടിച്ചു പൊളിക്കണം... നാസേ നിന്നോടൊക്കെ ആരാ നേരത്തെ തന്നെ കെട്ടാന്‍ പറഞ്ഞത്... നിനക്കൊക്കെ പോയി മോളെ...

അല്ല... അപ്പൊ ഇതിന്‍റെയൊക്കെ അവസാനം?

അവസാനം ഞാന്‍ വല്ല ഹിമാലയത്തിലും പോകും... അവിടെ നമ്മുടെ ജയനോടും ബെറുതെ നിക്കണ ആ ആചാര്യനോടും ഒത്ത്‌ ശിഷ്ഠ ജീവിതം സുഖം.... ഇനി നീ പോയ്‌ ഉറങ്ങാന്‍ നോക്ക്‌...

ഗുഡ്‌ നൈറ്റ്...

ഗുഡ്‌ നൈറ്റ് ഡാ...

16 comments:

നാസ് said...

അവസാനം ഞാന്‍ വല്ല ഹിമാലയത്തിലും പോകും... അവിടെ നമ്മുടെ ജയനോടും ബെറുതെ നിക്കണ ആ ആചാര്യനോടും ഒത്ത്‌ ശിഷ്ഠ ജീവിതം സുഖം....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അല്ല... അപ്പൊ ഇതിന്‍റെയൊക്കെ അവസാനം?

അവസാനം ഞാന്‍ വല്ല ഹിമാലയത്തിലും പോകും... അവിടെ നമ്മുടെ ജയനോടും ബെറുതെ നിക്കണ ആ ആചാര്യനോടും ഒത്ത്‌ ശിഷ്ഠ ജീവിതം സുഖം.... ഇനി നീ പോയ്‌ ഉറങ്ങാന്‍ നോക്ക്‌...


അതു ചുമ്മാ....ഇക്കാര്യത്തിൽ സൂറ , നാസിനോട് കള്ളം പറഞ്ഞു...ഇന്നലേം അവൾ എന്നോട് പറഞ്ഞതാ അവസാനം നമ്മൾ ഒരുമിയ്ക്കും എന്ന്...

ഒരു പാട്ടും പാടിയിരുന്നു...

“ ഏതു ജന്മത്തിൻ ഏതു സന്ധ്യയിൽ..എവിടെ വച്ചു നാം കണ്ടു..ആദ്യമായ് എവിടെ വച്ചു നാം കണ്ടൂ..”

അപ്പോ പിന്നെ എവിടെ പോകാൻ..? ഇവിടെ വരും..വന്നേ പറ്റൂ...!

വാഴക്കോടന്‍ ‍// vazhakodan said...

നാസേ സ്മരണ വേണം സ്മരണ!
ആ പോഴക്കോടന്‍ സൂരാക്ക് ജനിക്കാതെ പോയ ബാപ്പയാണ് മോളെ ബാപ്പ. ആ ബാപ്പാനെ ഇജ്ജ്‌ ഇങ്ങനെ പറഞ്ഞത് ശരിയായില്ല. പാടില്ല കുട്ടീ....ഒന്നുമില്ലെങ്കിലും സൂറ ആ സൂത്രന്റെ എന്തെല്ലാമാണ്. ഹോ സൂത്രാ എനിക്ക് ഇതിന്റെ അവസാനം പ്രവചിക്കാന്‍ കൂടി വയ്യാ. എന്തായാലും കാത്തിരുന്നു കാണാം...

രഘുനാഥന്‍ said...

പ്രിയരേ.......ഒരു കാര്യം ആത്മാര്‍ഥമായി ചോദിച്ചോട്ടെ.....ഈ സൂറയും കുഞ്ഞീവിയുമല്ലാതെ വേറെ ഒന്നും എഴുതാനില്ലേ നിങള്‍ക്ക്? .....കഷ്ടം.....തന്നെ..

സൂത്രന്‍..!! said...

ഹഹഹ ... പൂയ്‌ .. നാസ് മോളെ . ജ്ജ് വേല കയ്യില്‍ വെച്ചാല്‍ മതി .. നസിനു സൈഡ് ബിസിന്സ് ആയി ബ്രോക്കര്‍ പണി തുടങ്ങിയ വിവരം കോളേജില്‍ അകെ പാട്ടയിരികുന്നു.. അത് ഞാനും അറിഞ്ഞു.മോനെ ആചാര്യ നിന്റെ വേല കയ്യിലിരികട്ടെ.എനിക്കറിയാം ആചാര്യന്റെ കയ്യില്‍ നിന്നും കനത്ത ഫീസ്‌ വാങ്ങി സൂറനെ ആചാര്യന് കെട്ടിച്ചു കൊടുക്കാനാണ് നാസിന്റെ പരിപാടി ..നടകൂല എന്റെ കൊക്കില്‍ ജീവനുന്ടങ്കില്‍ നടകൂല .യെനിക്കല്ലാ സപ്പോര്ട്ടുമായി കാന്തരികുട്ടി ഞങ്ങളുടെ കല്യാണം നടത്തിത്തരാം എന്ന് ഉറപ്പ്‌ പറഞ്ഞിട്ടുണ്ട് ..(ചോദിക്കാനും പറയാനും എനിക്ക് ആളുണ്ട് )

Unknown said...

പണ്ട് സൂറ മജീദിന്റെ ആയിരുന്നു, ഇപ്പോള്‍ പലരുടെയും, എതെങ്ങോട്ടാണ് പോകുന്നത്.

സാക്ഷാല്‍ ബഷീര്‍ സഹികെട്ട് ഇറങ്ങിവരും തന്റെ പ്രിയ കഥാപാത്രത്തിന്റെ പിന്നാലെക്കൂടിയവരെ ഓടിക്കാന്‍.

കനല്‍ said...

ഞമ്മളിതൊന്നും ബിശ്വസിക്കൂല ഞാസേ...
അന്റെ ബുത്തി കൊണ്ട്, നീ ആ പാവം ഡോട്ടറെ വീഴ്ത്തി. അനക്ക് പല്ല് സ്ട്രച്ചറ് പഠിക്കാനായിട്ട് ഓന്റെ ബായി നോക്കി... നോക്കി... ഓനിപ്പം ബായ് അടക്കാന്‍ മേലായ കാര്യം ഞമ്മക്കറിയാം. പാവം ഡോട്ടറ്..


ഞമ്മള് ഒരു കാര്യം പറഞ്ഞേക്കാം
ന്താ ബിചാരിച്ചേ? അന്റെ ഡോട്ടറിന്റെ പ്രായത്തിന്റെ പാതിപോലും ബരൂല്ല ഞമ്മക്ക്..

കനല്‍ said...

ഞമ്മള് രണ്ടാമത് ഒരു നിക്കാഹ് കഴിക്കണോങ്കി അത് സൂറാനെ മാത്രേ കെട്ടൂ.

ഓക്ക് ഞമ്മളെ പെരുത്തിഷ്ടാന്ന് ഞമ്മക്കറിയാം.


(രഘുനാഥന്‍ സാറ്... ഇതൊക്കെ ഒരു തമാശയല്ലേ? ആര്‍ക്കും ഉപയോഗിക്കാവുന്ന രണ്ടു ഭാവന കഥാപാത്രങ്ങളെ കണ്ട് ഇല്ലാക്കഥ രചിക്കുക. ഇതിലൂടെയും രചനാചാതുര്യം വളര്‍ത്തിയെടുക്കാന്‍ കഴിയും.)

ചാണക്യന്‍‍‍‍ said...

ഹി ഹി ഹി ഹി ഹി ഹി ഹി

ഞാന്‍ ആചാര്യന്‍ said...

നാസിനും ഡോക്ടര്‍ക്കും സ്തുതികള്‍....

അപ്പൊ, ജയാ എങ്ങനെയാ, നമുക്ക് മൂന്ന് സീറ്റങ്ങു ബുക്ക് ചെയ്യുകയല്ലേ? ജയനും, ഞാനും, പിന്നെ... flying :X

ഹരീഷ് തൊടുപുഴ said...

പിന്നെ ആ ഒരു വയസ്സുകാരന്‍ ചാണക്യന്‍... അതിനിടക്ക്‌ വയസ്സ്‌ പത്ത്‌ അറുപത്‌ ആ കെളവന്‍ കൂപ്പിലാന്‍...
:)

ഇതാണെനിക്ക് ഇഷ്ടപ്പെട്ടത്..

ചാണുവേ, കാപ്പിച്ചേട്ടോ..; പൂയി...

Sabu Kottotty said...

എനിയ്കൊരു സംശയം,
ഈ സൂറാക്ക് സത്യത്തില്‍ എന്തു പ്രായമുണ്ട് ?
അല്ല എത്തൂണ്ടായ്യീട്ടല്ല... ബെര്‍തേ...

ചാണക്യന്‍ said...

സൂറാനെ ആര്‍ക്ക് വേണം...എന്റെ ചിരികേട്ട് ഓള്ക്ക് ഓക്കാനം വന്നു....:):)

നിന്‍ സൂറാനെ സുത്രനോ കനലോ ആരാന്ന് വെച്ചാ അവരങ്ങെടുത്തോ:):)

കൊട്ടോട്ടിക്കാര എന്തെ ബെര്‍തെ ഒരു പൂതി...:):)

കാപ്പിലാന്‍ said...

സ്വാതന്ത്ര്യ ദിന പരേഡ്‌ കാണാന്‍ പോയത് കൊണ്ട് സമയത്തിന് എത്താന്‍ കഴിഞ്ഞില്ല . എന്നാലും നാസേ എന്നെ ഒരു കിളവനാക്കിക്കളഞ്ഞല്ലോ

പാവപ്പെട്ടവൻ said...

ചിലപൂര്‍ണ സത്യങ്ങള്‍ വിളിച്ചു പറയാനും വേണം ഒരു നെച്ഞുറപ്പ്

ഞാന്‍ ആചാര്യന്‍ said...

'സൂറായുടെ ഓക്കാനങ്ങള്‍' - പുതിയ പംക്തി ഉടന്‍ പ്രതീക്ഷിക്കുക