Wednesday, July 8, 2009

പുകഞ്ഞ കൊള്ളി

ഏലിയാമ്മ ചേട്ടത്തിയെ , ഏലിയാമ്മ ചേട്ടത്തിയെ !!!!!!

വലിയ വീട്ടില്‍ ഏലിയാമ്മ ചേട്ടത്തിയുടെ മുള്ള് വേലിയുടെ അടുത്ത് പഴയ കെ.സി .റ്റി ബസ്‌ ബ്രേക്ക്‌ ഇട്ടു നിര്‍ത്തുന്നതുപോലെ മനക്കലെ ഭവാനി നിലവിളിച്ചുകൊണ്ട് വന്നു നിന്ന് കിതച്ചു . ഏലിയാമ്മ ചേട്ടത്തി ക്ടാക്കള്‍ക്ക് കൊടുക്കാനുള്ള " കുറച്ചു കൂടി പ്രാക്റ്റിക്കല്‍ ആകണം " എന്ന പിണ്ണാക്ക് ചരുവത്തില്‍ ഇട്ടിളക്കി കൊണ്ടിരിക്കുകയായിരുന്നു .

കൊള്ളി പൂട്ടി ...............

ഭവാനി കിടന്ന് കാറി വിളിച്ചു

ആരുടെ വള്ളി പൊട്ടി ?

നീ കിടന്ന് കിതക്കാതെ കാര്യം പറ പെണ്ണേ . ദാ .. ഈ പിണ്ണാക്ക് ശരിയായിട്ട് വേണം ക്ടക്കള്‍ക്ക് കൊടുക്കാന്‍ . അതുങ്ങള് കിടന്ന് കീറുന്നത് നീ കണ്ടില്ലേ ഭവാനി ?

ചേട്ടത്തി ഒന്നും അറിഞ്ഞില്ലേ ? നമ്മുടെ കാപ്പിലാന്റെ കൊള്ളി പൂട്ടി .


എന്‍റെ പരുമലമുത്തപ്പാ !!!! എന്‍റെ പ്രാര്‍ത്ഥന നീ കേട്ടല്ലോ .
.

കുറെ നാള് കൊണ്ട് അവന്‍ കിടന്ന് കളിക്കുന്നു . എന്‍റെ എത്ര പിള്ളാരുടെ കണ്ണീരു വീണ മണ്ണാ അത് . അയ്യയ്യോ ഇത് കേട്ടപ്പോള്‍ എന്താ ആശ്വാസം .കഴിഞ്ഞ ദിവസമല്ലിയോ എന്‍റെ സണ്ണിക്കുഞ്ഞ് അമേരിക്കയില്‍ നിന്നും നിലവിളിച്ചു കൊണ്ട് ഫോണ്‍ ചെയ്തത് .

ചെറായി മീറ്റ്‌ മാറ്റി വെച്ചോ അമ്മച്ചി എന്നും ചോദിച്ച് എന്‍റെ കുഞ്ഞ് നെഞ്ചത്തടിച്ചു നിലവിളിച്ചത് .

മനുഷേമ്മാര് വല്ലോം ചെയ്യുന്ന പ്രവര്‍ത്തിയാണോ ?

ഞാന്‍ പറഞ്ഞിട്ടും അവന്‌ വിശ്വാസമാകാതെ നരേശനേം സുനിലിനേം എല്ലാം വിളിച്ചു ചോദിച്ചില്ലേ ? എത്ര ഡോളറാണ് എന്‍റെ കുഞ്ഞിന്റെ പോയത് . എന്‍റെ പരുമലപ്പള്ളി സത്യമുള്ളതാ.അന്നേ ഞാന്‍ അത് പൂട്ടാന്‍ വേണ്ടി നേര്ന്നതാ .

അപ്പോള്‍ ചേട്ടത്തി ഇന്നലെ നടന്ന കാര്യമൊന്നും അറിഞ്ഞില്ലേ ? നമ്മുടെ ചുറുചുറുക്കുള്ള പിള്ളേരെല്ലാം കൂടി അവിടെപ്പോയി ബഹളം വെച്ചത് ? എത്ര കണ്ടന്നു വെച്ചാ മനുഷ്യര് സഹിക്കുന്നത് ?

അവന്റെ ഒരു ചിത്രവും നിഴലും കൊള്ളീം . ത്ഫൂ


അവന്റെ പുസ്തകം എല്ലാം നമ്മുടെ ചെക്കന്മാര്‍ എല്ലാം കൂടിയാണേ തൊടുപുഴയില്‍ വെച്ച്‌ വിറ്റുകൊടുത്തത് . എന്നിട്ടും നന്ദിയില്ലാത്ത നസ്രാണി .

എടി ഭവാനി , അവനെ വല്ലതും പറഞ്ഞോ .പക്ഷേ നസ്രാണിയെ എല്ലാം പറയല്ലേ .അവന്‍ നക്കി നസ്രാണി എന്ന് കരുതി എല്ലാവരും അങ്ങനെയാണോ ഭവാനി ?നീ സൂക്ഷിച്ചും കണ്ടുമെല്ലാം കാര്യങ്ങള്‍ പറയണേ പെണ്ണേ .

ചേട്ടത്തി മുണ്ടിന്റെ കോന്തല പൊക്കിക്കെട്ടി കൊണ്ട് പറഞ്ഞു .

അയ്യോ ചേട്ടത്തി ചൂടാകാന്‍ പറഞ്ഞതല്ല .ഓരോ കാര്യങ്ങള്‍ കാണുമ്പോള്‍ പറയാതിരിക്കാന്‍ പറ്റുമോ ചേട്ടത്തി . വെറും 250 രൂപയ്ക്ക് ഇത്രേം നല്ലൊരു മീറ്റ്‌ .ഹമ്മോ ! സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യ !!

എല്ലാ ചെട്ടന്മാരേം കാണുമ്പോള്‍ ഒന്ന് പിച്ചീം നുള്ളീം നോക്കണം . എത്ര നല്ല ചേട്ടന്മാരാ . എല്ലാവര്‍ക്കും എന്‍റെ ഓരോ പോസ്റ്റുകളും എത്ര ഇഷ്ടമാണെന്നറിയോ ചേട്ടത്തി .

നീ മാന്താനും കീറാനും ഒന്നും നിക്കണ്ട പെണ്ണേ .നിന്നെ അവര് കണ്ണിറുക്കി ഒക്കെ കാണിച്ചെന്നിരിക്കും നീ അവരോടു കൊഞ്ചാനും പറയാനും ഒന്നും പോകല്ലേ പെണ്ണേ . വല്ലാത്ത കാലമാ .‍
പിന്നൊരു കാര്യം . നമ്മളിപ്പോള്‍ അവനെപ്പറ്റി പറഞ്ഞത് നമ്മള് രണ്ടാളും മാത്രമേ അറിയാവൂ . നീ ആവശ്യമില്ലാതെ മീറ്റില്‍ എങ്ങും പോയി ഒന്നും പറയല്ലേ . അവന്റെ അനോണി പടകള്‍ എല്ലാം ഇളകിവന്ന് തറവാട് കൊളം തോണ്ടും പറഞ്ഞേക്കാം .


നീ അകത്തോട്ട് ചെല്ല് ഞാന്‍ ഇപ്പോള്‍ വരാം . ആ അടുപ്പിന്റെ കീഴില്‍ ഒരു കൊള്ളി ഇരുന്നു പുകയുന്നു . ഒന്ന് തീ അണച്ച് വെയ്ക്കട്ടെ .അടുത്താഴ്ച പരുമല പള്ളിയില്‍ പോകുന്ന കാര്യം പറയാനുണ്ട് . നീ അകത്തു പോയി മേശമേല്‍ ഇരിക്കുന്ന പുട്ടും കടലേം എടുത്തു വെയ്ക്ക് .ഞാന്‍ ഇപ്പൊ വരാം .

അറത്ത കയ്ക്ക് ഉപ്പുതേക്കാത്ത തള്ളയാണെങ്കിലും കൊതീം നൊണേം പറയുമ്പോള്‍ എന്താ സ്നേഹം . അകത്തേക്ക് കയറുമ്പോള്‍ ഭവാനി പിറുപിറുത്തു .

25 comments:

മാണിക്യം said...

പുകഞ്ഞ കൊള്ളി പുരാണം
http://http://thekkoot.blogspot.com/2009/05/blog-post_21.html
പുകഞ്ഞ കൊള്ളി പുറത്ത് എന്ന പല്ലവി തിരുത്തേണ്ട !

http://www.epathram.com/cartoon/2008/05/blog-post_28.shtml


http://www.keralacartoons.blogspot.com/

http://cartoonistsudheer.wordpress.com/2008/05/29

ചാലക്കുടി കഴിഞ്ഞാല്‍ കൊള്ളി കപ്പയായി[മരച്ചീനി]മാറുന്നു.. അങ്കമാലിക്കാര്‍ വരെ കപ്പ എന്നാണ് പറയുന്നത്..

http://mullappoo.blogspot.com/2007/01/blog-post_15.html
പുകഞ്ഞ കൊള്ളി പുറത്ത്,
പുകഞ്ഞ മനസ്സ് അകത്തും.

തുളസി:-"പുകഞ്ഞക്കൊള്ളി പുറത്ത് പോകുമ്പോള്‍ പുകയുന്ന മനസ്സാണ് അകതുള്ളതെങ്കില്‍ പുകഞ്ഞക്കൊള്ളി തിരികെ അകത്തെപ്പൊയെത്തി എന്നു ചോദിച്ചാ മതി :)"

ഹല്ലേലൂയാ..ഹല്ലേലൂയ
പാടി വാഴ്ത്തീടാം
സ്വര്‍ലോകത്തിന്‍ നാഥാ നിന്‍ നാമം
നിര്‍ലീനാത്മാവായ്‌ നിന്നില്‍ ധ്യാനമാര്‍ന്നൂ
ഞാന്‍ ഉള്ളിന്നുള്ളില്‍ നിന്നെ തേടുന്നു..
കനല്‍ പോലെയാം മണ്ണില്‍
കനല്‍ കൊള്ളി വീഴുമ്പോള്‍
കുളിര്‍ മേഘമായ്‌ കരുണാമൃതം
തൂകുകെന്‍ നാഥാ ഹല്ലേലൂയാ..
ഹല്ലേലൂയ പാടി വാഴ്ത്തീടാം
സ്വര്‍ലോകത്തിന്‍ നാഥാ നിന്‍ നാമം

Sabu Kottotty said...

പുകഞ്ഞകൊള്ളി പുറത്തെന്നു പറയുമ്പോഴും
പുക അകത്തു തന്നെയാണ്.
ഇതിനെക്കൂടി ഒന്നു പിടിച്ചു പുറത്തു കളയാന്‍
ആരാ ഉള്ളത് എന്റെ ബൂലോകമൂത്താപ്പാ...

മാണിക്യം said...

http://thekkoot.blogspot.com/2009/05/blog-post_21.html
T. K. Unni
Thursday, May 21, 2009
പുകഞ്ഞ കൊള്ളി
..........
.........

പറമ്പില്‍ നിന്നും
എന്തോ ബഹളം കേള്‍ക്കുന്നുണ്ടല്ലോ ..
അയ്യോ , എല്ലാം പോയല്ലോ ....
മോഷണം ... കൊള്ള.... കവര്‍ച്ച.....
ഉണങ്ങാന്‍ ഇട്ടിരുന്ന പുകഞ്ഞ കൊള്ളികളെ
കാണാനില്ല..... അടുക്കളക്കാരിയുടെ
രോദനം ..... വിലാപം.....
അയല്‍പക്കങ്ങളില്‍ എല്ലാം ഇപ്രകാരം
തന്നെയെന്നും വാര്‍ത്ത .... ഇതെങ്ങനെ സംഭവിച്ചു.....
കോട്ട, വല്ലിക്കൊട്ട, കൊട്ടേഷന്‍
സംഘങ്ങളുടെ സേവനത്തിന്റെ ചുമടും
തലച്ചുമടും പരസ്യമെന്ന രഹസ്യം
പോലെ പലര്‍ക്കും ആശങ്കയാവുന്നു...
നാട്ടിലെയും കാട്ടിലേയും മുഴുവന്‍
പുകഞ്ഞ കൊള്ളികളെയും
തൂത്ത് വാരിയെടുത്ത്‌
അടുക്കളയില്‍ ഭദ്രമായി സൂക്ഷിച്ചു
വെച്ചിരിക്കുന്നു വത്രേ.....

ഇങ്ങനെ നാലാം എസ്റ്റേറ്റ്‌ പാചക
വിദഗ്ദ്ധര്‍ പുകഞ്ഞ കൊള്ളികളെ
ചെറിയ കെട്ടുകള്‍ ആക്കി അവക്കിടയിലെക്ക്
വെടിമരുന്നു നിറച്ചു അടുപ്പില്‍ വെച്ചു
തീ കത്തിക്കുന്നു.......
ചെറിയ, വലിയ സ്ഫോടനത്തോടെ അവ
തെളിഞ്ഞു കത്തിയമര്‍ന്നു മണ്ണിന്നു പോലും
വേണ്ടാത്ത ചാരമായി തീരുന്നു.....
അങ്ങനെ അവര്‍ നിര്‍മ്മാണ ചെലവില്ലാത്ത
മൂല്യ രഹിതങ്ങളായ ഉല്‍പ്പന്നങ്ങള്‍
ഉണ്ടാക്കി നമ്മെ സ്ഥിരം കടബാധിതര്‍
ആക്കി മാറ്റുന്നു.....

അമ്മ കലവറകളെന്നും അച്ചന്‍ കലവറകളെന്നും
മക്കള്‍ കലവറകളെന്നും അവകാശപ്പെടുന്ന
പല നാലാം എസ്റ്റേറ്റ്‌കാരും അവരുടെ
അടുപ്പുകളില്‍ കത്തിക്കാന്‍ ഉപയോഗിക്കുന്നത്
മറ്റുള്ളവര്‍ വലിച്ചെറിഞ്ഞ പുകഞ്ഞ കൊള്ളികള്‍
ആണെന്നത് അത്ഭുതകരവും ഒപ്പം നിര്‍ഭാഗ്യകരവും
ആണെന്ന കാര്യം സുവിദിതവും
നിസ്തര്‍ക്കവുമാണ്...........!

പുകഞ്ഞ കൊള്ളി പുറത്ത്‌
എന്ന പല്ലവി തിരുത്തേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു.....!

വിഡ്ഢിപ്പെട്ടി സൂക്തങ്ങള്‍ നമ്മെ
(സുകൃത/വികൃത)വല്‍ക്കരിക്കുന്നതിന്റെ
സ്വാരസ്യം ഓര്‍ത്തുകൊണ്ടു.......

ടി. കെ. ഉണ്ണി

പ്രയാണ്‍ said...

ശരിക്കും വട്ടായല്ലെ.......

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കൊള്ളി പുറത്തായിട്ടും പുകയടങ്ങിയില്ലേ?

Kaithamullu said...

കൊള്ളി പുറത്തായപ്പൊ പൂള അകത്ത് കേറിയോ മാഷേ?
(ഞാനില്ലാത്ത ഒരു മീറ്റോ...പുകയട്ടങ്ങനെ....പുകയട്ടെ)
-അദൂശക്കാരന്‍!

Faizal Kondotty said...

ബ്ലോഗ്‌ പൂട്ടി പോകുന്നത് ഒക്കെ കൊള്ളാം , ഒരര്‍ത്ഥത്തില്‍ അത് വളരെ നല്ലതാണ് ..പക്ഷെ ബൂലോഗത്ത്‌ വന്നു പെട്ടാല്‍ അത്ര പെട്ടെന്ന് ഒഴിഞ്ഞു പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല ..

ഒന്നാമത്തെ കാരണം അപൂര്‍വമായിട്ടെങ്കിലും ലഭിക്കുന്ന നല്ല സുഹൃത്ത് ബന്ധങ്ങള്‍ ആണ്


രണ്ടാമത്തെ കാരണം ശത്രു ആണെങ്കിലും നമ്മെ കുറ്റം പറഞ്ഞാലും ശരി , അവരോടു എന്തോ ഒരു ഇഷ്ടം തോന്നും അറിയാതെ .


മൂന്നാമത്തെ കാരണം എന്തെങ്കിലും ഒക്കെ എഴുതുമ്പോള്‍ , അത് കേവല സാഹിത്യം ഒന്നും അല്ലെങ്കില്‍ പോലും , ഉണ്ടാകുന്ന സംതൃപ്തി ആണ് . ബ്ലോഗുകള്‍ ആത്മാവിഷ്കാരത്തിനുള്ള ഉപാധി കൂടിയാണ് .. നാം ആ നിലയില്‍ മുഴുവനായും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെങ്കില്‍ പോലും


നാലാമത്തെ കാരണം , ബൂലോഗത്തെ , അതിലെ ആളുകളെ , അറിയാത്തതും , അറിഞ്ഞവരും , സനോനികളും , അനോനികളും , ആയ ആളുകളെ , അവരുടെ കമന്റ്സ് നെ , അവരുടെ പോസ്റ്റുകളെ നാം ഇഷ്ടപ്പെടുന്നു എന്നതാണ് .. സര്‍വ്വോപരി അക്ഷര സ്നേഹം ആണ് . ബ്ലോഗിനെ പ്പോലെ ഒരു interactive ആയിട്ടുള്ള ഒരു എഴുത്ത് മേഖല ഉണ്ടോ ?

ഏതായാലും കൊള്ളികള്‍ ഉടനെ തന്നെ വീണ്ടും അടുപ്പില്‍ വയ്ക്കുമെന്നും , അതിലെ പുക കമന്റ്സ് എന്നാ ചിമ്മിനി കുഴലിലൂടെ ബൂലോഗത്ത്‌ പരക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു .

ഓ. ടോ
കൊള്ളികള്‍ കത്തുമ്പോള്‍ പുകയില്‍ ഗന്ധം വരുന്നത് അടുപ്പില്‍ വയ്ക്കുന്ന ഭക്ഷണ പദാര്‍ഥത്തിന്റെ ഗുണം അനുസരിച്ചാണ് ..

ചാണക്യന്‍ said...

:):):)

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളി പുകഞ്ഞാൽ അതു പുറത്ത് കളയണം.അല്ലെങ്കിൽ അല്പം വെള്ളം കോരിയൊഴിച്ച് അണയ്ക്കണം !അല്ല പിന്നെ

പ്രയാണ്‍ said...

കൊല്ലണം നിന്നെ നിനക്കിന്നു തോന്നി
കൊല്ലണം നിന്നെ എനിക്കെന്നേ തോന്നി
കൊല്ലാതെ കൊല്ലുന്ന വല്ലാത്ത കൊള്ളി.......

ബാക്കി വരട്ടെ.......:):):)

Thus Testing said...

അല്ല പിന്നെ ഈ കൊള്ളിയുടെ പുകയില്‍ നീറിയ കണ്ണെത്ര...

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ഞാനൊരിക്കലും പറയില്ല, നിങ്ങള്‍ ചെറായ് മീറ്റ് മുടക്കാന്‍ ശ്രമിച്ചു എന്ന്.
അങ്ങിനെ നിങ്ങള്‍ ചെയ്യില്ലെന്ന് എനിക്കറിയാം.
പക്ഷെ ആ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ വിഷമം തോന്നിയ പലരും അത് വേണ്ടായിരുന്നു എന്ന് പറഞ്ഞില്ലെ?
ഞാന്‍ മെയിലയച്ചില്ലെ?

ഇപ്പോള്‍ എന്തായി?
സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ വച്ച് എടുത്തു.
നിങ്ങള്‍ മീറ്റ് വിരോധിയുമായി ബാക്കിയെല്ലാരും നല്ല പുള്ളികളും ആയി, ബെര്‍ലിയടക്കം.

എവിടെ ചെന്നാലും തല്ല് വാങ്ങിക്കൂട്ടുക എന്നത് നിങ്ങടെ യോഗമാണ്.അതിന് മറ്റാരും ഉത്തരവാദികളല്ല.

ഫൈസല്‍ കൊണ്ടൊട്ടി പറഞ്ഞൊരു വാചകം ഒന്നു ചില്ലിട്ടു വക്ക് ,

കൊള്ളികള്‍ കത്തുമ്പോള്‍ പുകയില്‍ ഗന്ധം വരുന്നത് അടുപ്പില്‍ വയ്ക്കുന്ന ഭക്ഷണ പദാര്‍ഥത്തിന്റെ ഗുണം അനുസരിച്ചാണ് ..

ഫൈസലെ , നല്ല വാചകം.

ഓ.ടോ.
എനിക്ക് പിണക്കമൊന്നുമില്ല കേട്ടോ.
:)
ചെറായ് മീറ്റിന് വാ,ഇപ്പോള്‍ ഫ്ലൈറ്റ് ചാര്‍ജ് കുറവല്ലെ?

കാപ്പിലാന്‍ said...

അനിലേ ചിരിപ്പിക്കല്ലേ :) . രണ്ടു പേര് അവിടേം ഇവിടേം ഇരുന്നു പറയുന്നത് കൊണ്ട് തേയുന്നതെല്ലാം തേയട്ടെ .അതുകൊണ്ടൊന്നും കാപ്പിയെ പേടിപ്പിക്കാന്‍ കഴിയില്ല .ഞാനാരാണ് എന്ന് അനിലിനും ബാക്കി ഉള്ളവര്‍ക്കെല്ലാം അറിവുള്ളിടത്തോളം എനിക്കൊന്നും സംഭവിക്കില്ല . ഞാന്‍ ആരാ മ്വോന്‍ :)
അടി ഇനീം നടക്കും . ജാഗ്രതൈ .

പാവത്താൻ said...

കൊള്ളി പുറത്തിട്ടു കൊണ്ടായാലും അകത്തിട്ടു കൊണ്ടായാലും കാപ്പിലാന്‍ ചെറായിയില്‍ വന്നാല്‍ ഞാന്‍ തല്ലും.... ധൈര്യമുണ്ടെങ്കില്‍ ഒന്നു വന്നു നോക്ക്.... ങഹാ....
സ്മൈലി......അല്ലേ വേണ്ടാ അതില്ലാത്തതാ ഇപ്പോഴത്തെ അതിന്റെ ഒരു രീതി...ഇതിനു വാക്കുകളില്‍ മറുപടി വേണ്ടാ.ആണത്തമുണ്ടെങ്കില്‍ ചെറായിക്കു വാ... നമുക്കവിടെവച്ചു കാണാം... ഹല്ല പിന്നെ...

കാപ്പിലാന്‍ said...

ഇതെന്താ വെള്ളരിക്കാ പട്ടണമോ ? ചെറായിയില്‍ വന്നാന്‍ തല്ലും പോലും . ഭീക്ഷണിപ്പെടുത്തല്ലേ പാവത്താനെ . ഇത് നമ്മള് കൊറേ കണ്ടതാ ..

Faizal Kondotty said...

കാപ്പിലാന്‍ ബ്ലോഗ്‌ മീറ്റു കലക്കന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ സ്ഥിര ബുദ്ധിയുള്ള ഒരാളും വിശ്വസിക്കില്ല ... അല്പം costly ആയോ മീറ്റു എന്ന് തോന്നിയപ്പോള്‍ പെട്ടെന്ന് പ്രതികരിച്ചു എന്നതല്ലാതെ , മറ്റെന്താണ് അദ്ദേഹം ചെയ്ത തെറ്റ് ? പലര്‍ക്കും തോന്നിയത് കാപ്പിലാന് തോന്നി .. അത്ര മാത്രം .. അനിലിനു തന്നെ തോന്നിയില്ലേ അല്പം കൂടുതല്‍ ആയോ എന്ന് .

പക്ഷെ അതൊന്നും മീറ്റിന്റെ പൊലിമയെയൊ സംഘാടകരുടെ ആത്മാര്ത്ഥത യെയോ നടത്തിപ്പിന്റെ ഉദ്ദേശ ശുദ്ധിയെയോ ഒട്ടും ബാധിച്ചിട്ടില്ല , നല്ല ആസൂത്രണം ആണ് മീറ്റിനു എന്ന് എല്ലാവര്ക്കും ബോധ്യമായി .. മീറ്റു ഭംഗിയായി നടക്കുകയും ചെയ്യും .. ചെലവ് പലരും sponsor ചെയ്യാം എന്ന് പറഞ്ഞല്ലോ .. ചെലവ് താങ്ങത്തത് കൊണ്ട് ഒരാളും മീറ്റിനു വരാതിരിക്കരുത് എന്നെ കാപ്പിലാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ ..

അനിലിനോടു ഒരു സ്വകാര്യം .. ചെലവ് കുറക്കാന്‍ കഴിയുമോ എന്ന് നോക്കുക , എന്റെ വക ഒരു ആയിരം രൂപ ഞാന്‍ അയച്ചു തരാം .,(ഇത് മീറ്റില്‍ വരാന്‍ പറ്റാത്തതിലുള്ള സങ്കടം തീര്‍ക്കാനും , ബൂലോഗത്ത്‌ മഞ്ഞുരുകാനും , സ്നേഹവും പരസ്പര സഹകരണവും കൂടാനും വേണ്ടിയാണ് ) മൊത്തം ചെലവ് പരമാവധി കുറച്ചു ഭംഗിയായി നടത്താന്‍ ശ്രമിക്കുക .. പൊലിമ കുറയാതെ പരമാവധി ചെലവ് കുറച്ചു മാതൃക പരം ആക്കാന്‍ ശ്രമിക്കുക . എങ്കില്‍ നമ്മള്‍ എല്ലാം പറഞ്ഞത് നടക്കും . കാപ്പിലാന്റെ പോസ്റ്റിന്റെ ഏറ്റവും വലിയ ഗുണം പൊലിമ കുറയാതെ തന്നെ ചെലവ് കുറച്ചു മീറ്റ് മാതൃകാപരം ആയി മാറും എന്നത് തന്നെയായിരിക്കും , (ഏതെങ്കിലും ഒരു അക്കൌന്റ്റ്‌ നമ്പര്‍ ഇമെയില്‍ ചെയ്തു തരിക )

എന്റെ സംഭാവന്‍ കാപ്പിലാന്‍ ചേട്ടന്റെ പേരില്‍ എഴുതണം .. കാരണം ബൂലോഗത്ത്‌ ഞാന്‍ ഏറ്റം സ്നേഹിക്കുന്ന ഒരാളാണ് അദ്ദേഹം ( പ്ലീസ് ഇതിനു ആരും എതിര് പറയരുത് .. കാപ്പിലാനും ), ഇതെന്റെ ആഗ്രഹം ആണ് .

അത് എന്നെ കോളേജില്‍ ചേര്‍ത്തത് കൊണ്ടല്ല (കോളേജില്‍ നിന്ന് ഞാന്‍ ടി സി വാങ്ങി ഒഴിഞ്ഞു )
മറ്റൊന്നും കൊണ്ടും അല്ല ..

ഉപാധികള്‍ ഇല്ലാതെ സ്നേഹം വാരിക്കോരി കൊടുത്തു ആളുകളുടെ ഹൃദയം പിടിച്ചു വാങ്ങാനുള്ള കഴിവുണ്ട് കാപ്പിലാന് .
കുറെ തമാശ പറയുമെങ്കിലും നല്ല ഡെഡികേഷന്‍് ഉണ്ട് പൊതുവേ .
അത് തിരിച്ചറിയാതെ പോകുന്നത് ബൂലോഗത്തിന്റെ കഴിവ് കേടു .

കാപ്പിലാന്‍ said...

ഫൈസലേ , ഞാനെന്താ പറയുക . പലര്‍ക്കും തോന്നാത്ത കാര്യങ്ങളൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുകൊണ്ട് വളരെ നന്ദിയുണ്ട് . അങ്ങനെ സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും . ഞാന്‍ കാരണം മീറ്റു മുടങ്ങരുത്‌ . പങ്കെടുക്കാന്‍ താല്പര്യമുള്ള എല്ലാവരെയും പങ്കെടുപ്പിക്കണം .ആശ്രമത്തിന്റെ ഫണ്ടില്‍ നിന്നും ഞാനും ഒരു തുക അയക്കുന്നു .അക്കൗണ്ട്‌ നമ്പര്‍ അയക്കുക .

ജിജ സുബ്രഹ്മണ്യൻ said...

ഒരു 250 രൂപ കൈയ്യിൽ നിന്നു വഹിക്കാൻ പറ്റാത്തത്ര പാവങ്ങൾ ആരും ഈ മീറ്റിൽ പങ്കെടുക്കും എന്നു തോന്നുന്നില്ല.പിന്നെന്തിനു സംഭാവനകൾ കൂമ്പാരമാക്കണം.താല്പര്യമുള്ള ബ്ലോഗ്ഗേഴ്സ് എല്ലാവരും പങ്കെടുത്ത് ഈ മീറ്റ് ഗംഭീരമാക്കണം.നല്ലൊരു സൗഹൃദ സംഗമമാവട്ടെ ഈ വേദി.ലോകത്തിന്റെ പല കോണിലിരിക്കുന്ന മലയാളികൾ , ഈ ബൂലോകം ഉള്ളത് കൊണ്ടു മാത്രം പരിചയപ്പെട്ടവർ.സുഹൃത്തുക്കളായവർ .അവർക്ക് പരസ്പരം പരിചയപ്പെടാൻ ഒരു വേദി.അത്രയും ഒരുക്കിത്തരുന്ന ഈ സംഗമം വൻ വിജയമാക്കാൻ എല്ലാവരും സഹകരിക്കണം .അത്രയേ എനിക്കു പറയാനാവുന്നുള്ളൂ.എനിക്ക് ഒരു പക്ഷേ എത്താൻ കഴിഞ്ഞില്ലെങ്കിലും മീറ്റിനു എല്ലാ വിധ ആശംസകളും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രിയപ്പെട്ട കാപ്പിലാൻ,

ഈ വിഷയത്തിൽ ഇടപെട്ട് വെറുതെ അഭിപ്രായം പറയേണ്ട എന്ന് കരുതിയിരിയ്ക്കുകയായിരുന്നു ഞാൻ.എന്നാൽ വീണ്ടുംവീണ്ടും ഈ വിഷയം കത്തി നിൽക്കുന്നതിനാൽ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിൽ ക്ഷമിയ്ക്കുമല്ലോ.

രൂപയുടെ മൂല്യം നിശ്ചയിയ്ക്കുന്നത് അതിൽ നിന്നു കിട്ടുന്ന പ്രയോജനത്തിന്റെ, അല്ലെങ്കിൽ അതുപയോഗിച്ചു കിട്ടുന്ന ആനന്ദത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണു എന്റെ അഭിപ്രായം.

ഒരു ഓട്ടോക്കാരൻ 5 രൂപ കൂടുതൽ ചോദിയ്ക്കുമ്പോൾ അയാളോടു തർക്കത്തിനു പോയി പണം കൊടുക്കാതെ തിരിഞ്ഞു നടക്കുന്ന നമ്മൾ 100 രൂപ മുടക്കി മോഹൻലാലിന്റെ “ഭഗവാൻ” ചിത്രം കാണുന്നതിൽ മടി വിചാരിയ്ക്കുന്നില്ല.വെള്ളമടിയ്ക്കാൻ എത്രയോ പണം നമ്മുടെ നാട്ടിൽ ഒഴുകുന്നു എന്നതിനെ പറ്റി ഒരു പോസ്റ്റു തന്നെ ഞാൻ ‘ആൽത്തറ’യിൽ ഇട്ടിട്ടുമുണ്ട്.മുഖം മിനുക്കാൻ 10 രൂപ കൊണ്ട് ഷേവ് ചെയ്ത് തരുന്ന ബാർബർ ഷോപ്പിൽ പോകാതെ അതേ ജോലി 100 രൂപയ്ക്കു ചെയ്യുന്ന ബ്യൂട്ടി പാർലറിൽ പോകുന്നവരാണു നമ്മൾ.

ഞാൻ പറഞ്ഞു വന്നത് 250 രൂ ചെറുതായ ഒരു തുക ആണെന്ന് സ്ഥാപിയ്ക്കാനല്ല.പക്ഷേ, ഇവിടെ അതിൽ നിന്നു നമ്മൾക്ക് എന്ത് കിട്ടുന്നു എന്നുള്ളതാണു ചിന്തിയ്ക്കേണ്ടത്.മറുനാട്ടിൽ നിന്നു വരുന്നവരും നാട്ടിലുള്ളവരുമായ ബ്ലോഗേർ‌സ്, അവർ ഒരിയ്ക്കലും തമ്മിൽ കണ്ടിട്ടില്ലാത്തവർ, എന്നാൽ തമ്മിൽ കണ്ട പലരേക്കാളും നമുക്ക് അടുപ്പം തോന്നിയിട്ടുള്ളവർ.അങ്ങനെ ഉള്ള എല്ലാവരും ഒത്തുകൂടാൻ എന്നും അവസരം ഉണ്ടാകുമോ?ഇതു എല്ലാ ദിവസവും നടക്കുന്ന ഒന്നാണെങ്കിൽ ഒരു ധൂർത്ത് എന്ന് പറയാം.അങ്ങനെ അല്ലല്ലോ.എത്രയോ നാളുകളായി കാണണം എന്ന് ആഗ്രഹിച്ചിരിയ്ക്കുന്നവർ തമ്മിൽ കാണുന്നു.അതിനു മാന്യമായ ഒരു സ്ഥലവും മോശമല്ലാത്ത ഒരു ആഹാരവും ഏർപ്പാടു ചെയ്യുന്നു.അതിനുള്ള ചെലവല്ലേ ഇത്.ഇന്നിപ്പോൾ 250 രൂപയുടെ മൂല്യം എത്രയോ കുറവാണ്.നാട്ടിൽ പണ്ട് ധാരാളമായി കിട്ടുന്ന നെയ്‌‌മീൻ( നൻ‌മീൻ എന്നും അയ്‌ക്കൂറ എന്നും പറയും) അതിനു ഇവിടെ ചെന്നൈയിൽ കിലോയ്ക്കു 500 രൂപയാണു.വിശ്വസിയ്ക്കാൻ പറ്റുന്നുണ്ടോ? ആർക്കും വേണ്ടാതിരുന്ന അയലയ്ക്ക് കിലോ 150 രൂപയാണ്.നിത്യവും മീൻ കൂട്ടി ചോറുണ്ണുന്ന മലയാളി എന്തു ചെയ്യും?

അപ്പോൾ നമ്മൾ തന്നെയാണു രൂപയുടെ മൂല്യം നിശ്ചയിക്കേണ്ടത്.ഈ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി മാത്രം ആയിരം രൂപയോളം ചെലവു ചെയ്ത് എന്നെപ്പോലെ പലരും വരുന്നു.അതു കൈ നിറയെ പണം ഉണ്ടായിട്ടല്ല.അതിൽ നിന്നു കിട്ടുന്ന ആനന്ദമുണ്ടല്ലോ,അതു വിലമതിയ്ക്കാനാവാത്തത് ആയതു കൊണ്ട് മാത്രമാണ്.മാത്രവുമല്ല ചെലവ് എത്രമാത്രം കുറയ്ക്കാമെന്ന് ഇനിയും ആലോചിയ്ക്കുന്നുവെന്ന് ഇതിന്റെ വോളണ്ടിയർമാർ പറഞ്ഞിട്ടുമുണ്ട്.

താങ്കൾ ഈ മീറ്റിനു എതിരല്ല എന്ന് എനിയ്ക്കറിയാം.പക്ഷേ,ഇത്തരം സംരഭങ്ങൾ നടക്കുമ്പോൾ താങ്കൾ എഴുതുന്ന ചെറിയ പോസ്റ്റുകൾ പോലും ആ സംരഭത്തിന്റെ പ്രകാശം മങ്ങാൻ ഇടവരുത്തും.ആളുകളിൽ സംശയവും മടുപ്പും ഉളവാക്കാൻ ഇടവരുത്തും എന്ന് മാത്രം പറയട്ടെ.ഇതൊരു വൻ‌വിജയമാക്കാൻ എല്ലാം മറന്ന് പിന്നണിയിൽ പ്രവർത്തിയ്ക്കുന്നവർക്ക് പ്രചോദനം നൽ‌കുകയാണു നമ്മൾ ചെയ്യേണ്ടതെന്ന് ഞാൻ വിശ്വസിയ്ക്കുന്നു.

പിണക്കം തോന്നരുത്.

സ്നേഹത്തോടെ,സുനിൽ

ബോണ്‍സ് said...

വള്ളി പൊട്ടിയോ? ഏതു വള്ളി? അല്ല കൊള്ളി പൂട്ടി...:)

ഞാന്‍ ആചാര്യന്‍ said...

മീറ്റ് വാര്‍ത്തകള്‍ എന്നും ബ്ലോഗില്‍ നിറഞ്ഞു നില്‍ക്കണമെന്നും അങ്ങനെ ആ സംഗമം ഒരു വന്‍ വിജയമാകണമെന്നും മാത്രമേ കാപ്പിലാന്‍ ആഗ്രഹിച്ചിട്ടുള്ളൂ എന്നാണ് മനസിലാക്കിയിട്ടുള്ളത്. കാപ്പിലാന്‍ എഴുതിയ 'ആക്ഷേപഹാസ്യം' മാത്രം ദഹിക്കാന്‍ എളുപ്പമല്ലാതാവുകയും മറ്റെല്ലാം ബൂലോകത്ത് രസകരമായി തോന്നപ്പെടുകയും ചെയ്തത് എന്ത് എന്നു മാത്രമേ അത്ഭുതം തോന്നുന്നുള്ളൂ

ജൂലിയ said...

എന്തായാലും എനിക്കു വിഷമമില്ല.
കാപ്പിലാന്റെ ഒരു ബ്ലോഗല്ലേ പൂട്ടിയിട്ടുള്ളു.
വേറൊന്നു തുടങ്ങു കാപ്പിലാനേ...

രഘുനാഥന്‍ said...

പ്രിയരേ.............

സ്വന്തം ചിന്തകളും സ്വന്തം അഭിപ്രായങ്ങളും തുറന്നെഴുതാനുള്ള ഒരു വേദിയായി മാത്രമാണ് ഞാന്‍ ബ്ലോഗ്ഗിനെ കണ്ടിരുനത്..പക്ഷെ പരസ്പരം ചെളി വാരി എറിയാനും കുറ്റം പറയാനുമുള്ള തുറന്ന വേദിയാക്കി ബ്ലോഗ്ഗിനെ മാറ്റുന്നതില്‍ എനിക്ക് വിഷമമുണ്ട്...അമര്‍ഷമുണ്ട്..

ബൂലോകം എന്നത് കുറെ സട കൊഴിഞ്ഞ സിംഹങ്ങള്‍ അവയുടെ രോമമില്ലാത്ത വാല് പൊക്കി പിടിച്ചു ശൌര്യം കാട്ടുന്നതും അത് കണ്ടു പേടിച്ച ബ്ലോഗ്ഗര്‍ ജീവികള്‍ ഓടണോ വേണ്ടയോ എന്നറിയാതെ അന്തിച്ചു നില്കുന്നതുമായി എനിക്ക് തോന്നിപ്പോകുന്നു..

എല്ലാവര്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍

പാവപ്പെട്ടവൻ said...

കാപ്പിലാന് വേണ്ടിയുള്ള കുതിരവട്ടം ടിക്കേറ്റ് ok

Sabu Kottotty said...

250 രൂപയെടുക്കാനില്ലാവരെ സഹായിയ്ക്കാന്‍ ഫൈസല്‍ കൊണ്ടോട്ടിയും കാപ്പിലാനും തയ്യാറാണല്ലോ, പ്രചാരം കൊടുക്കാന്‍ സ്പൈഡര്‍ മുത്തപ്പയുമുണ്ട്. പിന്നെന്തിനു ആരും വരാതിരിയ്ക്കണം ?

ഇതെന്തായ്യാലും ഒരുവണ്ടിയ്ക്കു പോകുമെന്നു തോന്നുന്നില്ല..!