Friday, May 29, 2009

വഴിയില്‍ നിന്ന് കിട്ടിയത്‌...




എന്‍റെ പ്രിയപ്പെട്ട സൂറക്ക്,
ഞാന്‍ ആരാണെന്ന് പറയണ്ടല്ലോ ..എന്നും നിന്നെ മാത്രം സ്നേഹിച്ച നിന്‍റെ മാത്രം സൂത്രന്‍ നിനക്കായി എഴുതുന്നത്...ഇതൊരു പ്രേമ ലേഖനമാണോന്ന് എനിക്ക് അറിയില്ല..എങ്കിലും ഇതെന്‍റെ ഹൃദയമാണ്..മുഴുവന്‍ വായിച്ചിട്ടേ ഇത് കീറി കളയാവൂ... വായിച്ചിട്ട് കീറി കളയുകയും വേണം..അല്ലേല്‍ ആ വഴക്കോടന്‍ എങ്ങാനും ഇത് കണ്ടാ മതി, പിന്നെ ഒരു ഒന്നൊന്നര പോസ്റ്റ്‌ ആയിരിക്കും..

സ്നേഹത്തിന്‍റെ നൊമ്പരങ്ങള്‍ മനുഷ്യന്‍റെ ഹൃദയ സ്പന്ദനമാണ്..ഓരോരുത്തരും സ്നേത്തിലധിഷ്ടിതമായ ജീവിതം സ്വപ്നം കാണുന്നു..എന്‍റെ സ്നേഹം ഞാനിവിടെ നിനക്കായി തുറന്നു വെക്കുകയാണ്..

പ്രയാന്‍ നിന്‍റെ പോട്ടം വരച്ച നാള്‍ മുതല്‍ ഹൃദയ കോണില്‍ നിന്‍റെ സ്ഥാനം ഉറച്ചു പോയി..അറിയില്ല... കൌമാരത്തിന്‍റെ ചാപല്യമോ അതോ യുവത്വത്തിന്റെ തമാശയോ..ഒന്നുമല്ല.. ഈ സ്നേഹം സത്യമാണ്..നിന്‍റെ സ്നേഹം, അതാണെന്റെ പ്രതീക്ഷ..

ഇതൊരു ഭ്രാന്തന്റെ പേ കൂത്തുകളല്ല..സ്നേഹത്തിന്‍റെ വാല്‍സല്യത്തിന്റെ പ്രണയത്തിന്‍റെ നിഗൂഡ അര്‍ത്ഥതലങ്ങള്‍ തേടിപ്പോകുന്ന ഒരു അന്യെഷകനാണ് ഞാന്‍..ആ വഴിയില്‍ എന്‍റെ എല്ലാ സ്വപ്നങ്ങളും ഞാന്‍ നിന്നില്‍ കാണുന്നു...

സൌന്ദര്യം ഒരിക്കലും എന്‍റെ മനസ്സ്‌ ആഗ്രഹിച്ചിട്ടില്ല..ചുവന്നു തുടുത്ത നിന്‍റെ കവിള്‍ തടങ്ങളോ ആകര്‍ഷകമായ നിന്‍റെ ചുണ്ടുകളോ ഒരിക്കലും എന്‍റെ ശ്രദ്ധ തിരിച്ചിട്ടില്ല..നിന്‍റെ ഹൃദയത്തിലെക്കാന് ഞാന്‍ നോക്കുന്നത്..ആത്മാര്‍തടയുടെ ആത്മ സമര്‍പ്പണത്തിന്റെ ഒരു നിറകുടമാണ് ഞാന്‍ നിന്നില്‍ കാണുന്നത്..

പ്രണയം...സ്നേഹം...സൗഹൃദം..നിന്‍റെ ആശയങ്ങള്‍ പങ്കു വെക്കാം..

ഈ പ്രേമ ലേഖനം :-) അതോ ഭ്രാന്തമായ ഈ കുറിപ്പോ ഒരിക്കലും സ്നേഹത്തിന്‍റെ തുടക്കമാവില്ലെന്നു എനിക്കറിയാം..സ്നേഹം പിടിച്ചു വാങ്ങാനുള്ളതല്ല..മറിച്ച് സ്വയം തോന്നേണ്ടതാണ്...

പ്രിയേ, എന്‍റെ കുസുമമേ... സ്നേഹ ഗായികേ..എനിക്കൊരുപാട്‌ ഇഷ്ടമാണ്..നിന്നെ ഞാന്‍ ഒരുപാട്‌ സ്നേഹിച്ചു പോയെന്റെ കൂട്ടുകാരി...എന്‍റെ മോളെ, ഈ ജീവിതം ഞാന്‍ നിനക്കായി സമര്‍പ്പിക്കട്ടെ...

മറുപടി നിന്റെതാണ്...നീ നിന്‍റെ അപ്പനായ മഹാ ഗവി കാപ്പിലാന്‍ മൂപ്പില്‍സിനോടും മറ്റുള്ളവരോടും അഭിപ്രായം ചോദിക്ക്‌... കുവൈറ്റ്‌ അളിയനുമായി നീ പ്രേമത്തിലാനെന്നാണ് ആ വാഴ പറയുന്നത്.. വെടക്കാകി തനിക്കാക്കാനുള്ള ഒരു വാഴ അടവ്‌ മാത്രമാണെന്നാണ് എന്‍റെ വിശ്വാസം...

നിനക്കും സ്വപ്നങ്ങളുണ്ടാവും...സൗന്ദര്യത്തിന്റെ അളവ് കോലില്‍ ഞാന്‍ പുറം തള്ളപ്പെട്ടെക്കാം..ആകര്‍ഷണീയതയുടെ മേല്‍വിലാസം എനിക്കില്ലായിരിക്കാം...എങ്കിലും ഞാന്‍ സൂത്രക്കാരനാണ്... മഹാ സൂത്രക്കാരന്‍...

നമ്മുടെ സ്നേഹത്തിനായി പരിശ്രമിച്ച ആ നാസിനോടുള്ള കടപ്പാട്‌ നമുക്കൊരിക്കലും മറക്കാന്‍ പറ്റില്ല...നമ്മുടെ കുട്ടികള്‍ക്ക്‌ നാസ് എന്ന പേരിടണം...

എങ്കിലും സൂറാ, ഇഷ്ടമല്ലെങ്കില്‍ നിനക്ക് എന്നോട്‌ തുറന്നു പറയാം...ഇനിയൊരിക്കലും നിന്‍റെ വഴിയില്‍ ഞാന്‍ ഒരു തടസ്സമായിരിക്കില്ല......

പ്രതീക്ഷയോടെ

നിന്‍റെ സ്വന്തം..

സൂത്രനിക്ക...

13 comments:

നാസ് said...

സൂത്രന്‍ # സൂറ

കാപ്പിലാന്‍ said...

കലക്കി , കൊട് കൈ :)

പാവപ്പെട്ടവൻ said...

അപ്പൊ.. ഇങ്ങള്.. സൂറനേം$ സൂത്രനേം ഒന്നിച്ചു കെട്ടി.... ല്ലേ?
ഞമ്മളൊക്കെ വെള്ളമൂറിത് ബെരുതെയുംമായി .
ഞമ്മളെ ബായക്കോടനിക്ക ഇങ്ങു ബരട്ടെ പറഞ്ഞു കൊടുക്കുന്നുണ്ട് .

ജെയിംസ് ബ്രൈറ്റ് said...

പെണ്‍കുട്ടികള്‍ക്ക് നാസ്(ഒന്ന്), നാസ്(രണ്ട്)എന്നും ആണ്‍കുട്ടികള്‍ക്ക് നാസന്‍(ഒന്ന്),നാസന്‍(രണ്ട്)എന്നിങ്ങനെയുള്ള ക്രമങ്ങളിലും ആവാം പേരുകള്‍.

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹി.....

സൂത്രന്‍..!! said...

സൂറ I LOVE YOU.....

നാസ് said...

സൂറാന്‍റെ അപ്പനായ കാപ്പിലാന്‍ അവര്‍കള്‍ക്ക് സര്‍വ സമ്മതം കല്യാണത്തിനു... കണ്ടില്ലേ കാപ്പിലാന്‍ നിക്കാഹിന് കൈ കൊടുക്കാന്‍ വരെ റെടി ആയി നില്കുവാ...

നാസ് said...

പാവപ്പെട്ടവനെ, ബായക്കൊടനെ ഞങ്ങക്ക് പുല്ലാണ്... ആ ബായ ശരിയല്ല... ഓണ്‍ കല്യാനത്തിനെതിരാ... പാവപ്പെട്ടവന് വേണ്ടി ഏതേലും പാവപ്പെട്ടവള്‍ വരും... സൂറാനെ ഞമ്മക്ക്‌ സൂത്രന് തന്നെ കൊടുക്കാം....


സൂത്രന്റെ കല്യാണം നാസക്കാര് നടത്തി കൊടുക്കും എന്നാണു അവസാനം കിട്ടിയ വിവരം..... ഡോക്ടറാണ് ഈ വിവരം ഞമ്മക്ക്‌ കമ്പി അടിച്ചത്....

സൂത്രാ. ഇജ്‌ ഇങ്ങനെ കടാ പുറത്ത്‌ കറങ്ങി നടക്കാതെ...എന്തേലും വേഗം ചെയ്യ്‌...

വാഴക്കോടന്‍ ‍// vazhakodan said...

വിവരമില്ലാത്ത നാസിനെ ഡോക്ടര്‍ കമ്പിക്കടിച്ചു എന്നാ പ്രയോജനം, നാസേ, ചെവിയില്‍ നുള്ളിക്കോ. എന്‍റെ സൂറാനെ പെരുവഴിയിലാക്കാന്‍ ഞാന്‍ സമ്മതിക്കൂല്ല. സൂറ മറുപടി തയ്യാറാക്കുന്നു ! ജാഗ്രതൈ!

സൂത്രന്‍..!! said...

വാഴകൊട മൂരാച്ചി നിന്നെ പിന്നെ കണ്ടോളം ...
നസൂട്ടി സിന്ധബാദ്‌ . ഡോക്ടര്മോന്‍ സിന്ധബാട്
ഇനിയും ഇലക്ഷന്‍ വരും അപ്പോള്‍ ഞങള്‍ കണ്ടോള്ളം
വാഴകൊട മൂരാച്ചി നിന്നെ പിന്നെ കണ്ടോളം ...
പുല്ലാണ് പുല്ലാണ് വഴ്ഴ്കൊടനെ പുല്ലാണ്
വെട്ടികാട വീട്ടില്‍ കള്ളന്‍ കയറിയാല്‍ വിളിച്ചു കൂവിയാല്‍ വരാന്‍ ഞാന്‍ മാത്രമേ ഉള്ളു .
അതിനാല്‍ എന്നെ സപ്പോര്‍ട്ട് ചെയ്യണമെന്നു അപേക്ഷിക്കുന്നു

konchals said...

ഹ ഹ.....

ഇതു കൊള്ളാലൊ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...
This comment has been removed by the author.
രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സൂറയെ സൂത്രന് കെട്ടിച്ചു കൊടുക്കുക.

ഞങ്ങള്‍ ദോഹാ ടീം ഒറ്റക്കെട്ടായി സൂത്രന് പിന്നില്‍ അണിനിരക്കുന്നു.

തിരഞ്ഞെടുപ്പിലും ക്രിക്കറ്റിലും ഒപ്പം നിന്ന സൂത്രനെ ഒരു സൂറാന്റെ പേരില്‍ വാഴക്കോറ്റന്‍ ചതിച്ചതില്‍ പ്രതിഷേധിച്ച് ദോഹ ടീം ഒന്നടങ്കം വാഴക്കോറ്റന്റെ മുന്നണിയില്‍ നിന്നും പുറത്ത് പോകുന്നു.

എതിരാളികള്‍ ആയിരുന്നെങ്കിലും ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ സൂത്രനെ പിന്തുണച്ച കാപ്പിലാന്‍ മുന്നണിയില്‍ ചേരാന്‍ ഞങ്ങള്‍ ആലോചിക്കുന്നു. ഇതിനായി അണിയറ ചര്‍ച്ചകള്‍ സൂത്രന്‍ ആരംഭിച്ചു കഴിഞ്ഞതായി “ബ്ലോത്രത്തിന്റെ“ റിപ്പോര്‍ട്ടര്‍ അറിയിച്ചു