ബ്ലോഗ് തോന്ന്യാശ്രമ പ്രീമിയര്‍ ലീഗിന്റെ കത്തിജ്വലിക്കുന്ന ഒരു രാത്രി...ലോകം ചുരുങ്ങി ചുരുങ്ങി ഒരു ഗ്ലോബല്‍ വില്ലേജ് ആക്കി മാറ്റിയ ബൂലോകത്തെ ഏതോ ഒരു കാപ്പിലാന്റെ സാമ്രാജ്യം..അവിടെ ഒരു ഭരണ മാറ്റം (നാറ്റം) നടന്നുവത്രേ..ആ പുതിയ ഭരണ കര്‍ത്താക്കളുടെ ആദ്യ സ്പോണ്‍സെഡ് പ്രോഗ്രാമാണ് പ്രീമിയര്‍ ലീഗ്..
കളിയുടെ തുടക്കം മുതല്ക്കേ ആധിപത്യം ഉണ്ടായുരുന്നത്, പാവപ്പെട്ട നിഷ്കളങ്കനായ സര്‍വോപരി സ്നേഹ സമ്പന്നനായ ശ്രീമാന്‍ വാഴക്കോടന്‍ നയിക്കുന്ന പ്രതിപക്ഷ മുന്നണിക്കായിരുന്നു..അതിനും മുന്നേ ആശ്രമത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന തിരഞ്ഞെടുപ്പില്‍,ബാലറ്റ് പേപ്പറിന്റെയോ വോട്ടിംഗ് യന്ത്രത്തിന്റെയോ പിഴവ് കൊണ്ട് (അതല്ല, കാപ്പിലാന് കള്ള വോട്ട ചെയ്തതാണെന്നും പോള്‍ ചെയ്ത വോട്ടുകളെല്ലാം ആനന്ദന്റെ അക്കൌണ്ടിലെക്കാന് മാറിപ്പോയതെന്നും) പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നവരാണ് ശ്രീമാന്‍ വാഴക്കൊടനും വാഴക്കൊടന്റെ അളിയന് കുവൈറ്റ് അളിയനും പിന്നെ വനിതകളുടെ കണ്ണിലെ കൃഷ്ണമണി (കരട്) യായ ഈ ഞാനും ....
തിരഞ്ഞെടുപ്പിന്റെ ആരവങ്ങളില്‍ മാപ്പിളപ്പാട്ടുകള്‍ പാടിയും നാടകം കളിച്ചും ബ്ലോഗര്‍ കോളേജില്‍ ക്ലാസുകള്‍ നടത്തിയും തട്ടിയും മുട്ടിയും ജീവിച്ചു പോകുന്നവരായിരുന്നു.... ആശ്രമത്തിന്റെ ഖജനാവിന്റെ അല്ലെങ്കില്‍ ഭാണ്ടാരത്തിന്റെ അതുമല്ലെങ്കില്‍ നേര്‍ച്ചപ്പെട്ടിയുടെ കനം അവരെ തിരഞ്ഞെടുപ്പിന്റെ തീ ചൂളയിലെക്ക് എടുത്തെറിഞ്ഞു..
തിരഞ്ഞെടുപ്പിന്റെ ആദ്യാന്ത്യം ആവേശത്തിന്റെ കൊടു മുടിയിലായിരുന്നു വാഴക്കൊടനും മറ്റുള്ളവരും... ( ഞാന്‍ മാത്രം ആവേശം കൊണ്ടില്ല..കാരണം എനിക്കറിയാമായിരുന്നു കാപ്പിലാന് കള്ള വൊട്ട് ചെയ്യുമെന്ന്... ഞാനാരാ മോള്)... ആശ്രമ ഇന്ടലിജന്സില് നിന്നും ആ കള്ളത്തരത്തിന്റെ രഹസ്യ റിപ്പോര്‍ട്ട് ചാരന്മാര് എനിക്ക് നല്‍കിയിരുന്നു..
അപ്പൊ, നമ്മളെവിടെയാണ് പറഞ്ഞു നിറുത്തിയത്..അതെ, ആശ്രമം വക പ്രീമിയര്‍ ലീഗ്...ഞാനടക്കമുള്ള കളിക്കാര്‍ വാഴക്കൊടന്സില് അണി നിരന്നു...എതിര് വശത്ത് രണ്ട് മുട്ടന്‍ ടീമുകളും...കാപ്പിലാന് സ്പോന്സര് ചെയ്ത (അതെപ്പോഴും അങ്ങനെയാണല്ലോ..പിന് സീറ്റ് ഡ്രൈവിംഗ് അല്ലെ പുള്ളിയുടെ ഇഷ്ട വിനോദം) ജെയിംസ് ബ്രയ്റ്റ് എന്ന വലിയ മനുഷ്യന് നയിക്കുന്ന കിംഗ്സ് ഇലവന് (ഈ മനുഷ്യന് ഒരിക്കല്‍ നിഷ്പക്ഷ കമ്മീശ്നരായിരുന്നു.. പക്ഷെ ഭരണം മാറിയപ്പോ സഭാധ്യക്ഷനായി...അതാണ് വോട്ടിങ്ങില്‍ കള്ളത്തരം നടത്തിയിട്ടുണ്ടോന്ന് പ്രതിപക്ഷം സംശയിക്കാനുള്ള പ്രധാന കാരണം).. അപ്പുറത്ത് ആനന്ദ സ്വാമികളുടെ പാവ പ്രധാന മന്ത്രിയായ ശ്രീമാന്‍ ചാണക്യന് നയിക്കുന്ന പ്രസിഡണ്ട് ഇലവനും...
ഈ രണ്ട് ടീമുകളും വെവ്വേറെയാണ് മത്സരിക്കുന്നതെങ്കിലും പലപ്പോഴും പ്രതിപക്ഷ മുന്നണിയെ ആക്രമിക്കുന്നതില്‍ ഒറ്റക്കെട്ടാണ്... (അതും ആനന്ദന്റെ ഒരു തന്ത്രമായിരിക്കും...) ചാണക്യ തന്ത്രമാവാന്‍ വഴിയില്ല...കാരണം ചാണക്യനു ആനന്ദന്റെ സമ്മതത്തോടെ മാത്രമേ ഒന്ന് കോട്ടു വായിടാന്‍ പോലും പറ്റൂ....
അപ്പോള്‍ നമുക്ക് ആ സംഭവത്തിലെക്ക് വരാം....ഏപ്രില്‍ ഇരുപത്തിയെഴിനു രാത്രി എന്താണ് സംഭവിച്ചത്...വളരെ സമാധാനത്തോടെ അതിലുപരി ആവേശത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന വാഴക്കൊടന്സ് ടീം..ഗ്രൗണ്ടില്‍ ഇറങ്ങുന്നതിനു മുന്‍പേ തന്നെ ഉത്തേജക പരിശോധനകളെല്ലാം കഴിഞ്ഞിട്ടാണ് ഞങ്ങള്‍ എത്തിയത്..( അതും ആനന്ദന്റെ മറ്റൊരു ബുദ്ധി.. മറ്റു ടീമുകള്‍ക്കൊന്നും ഇല്ലാത്ത ഉത്തേജക ടെസ്റ്റ്!!!!!!!!).. ആ സമയത്താണ് ബ്ലോഗര്‍ കോളേജില്‍ ആളില്ലാന്നും പറഞ്ഞ് പകലണ്ണന്‍ കുറച്ച കള്ളുകുപ്പികളുമായി ആ വഴിക്ക് വരുന്നത്....മനുഷ്യരല്ലേ, അതും കളിച്ച് ക്ഷീണിച്ചവരുടെ മുന്നിലേക്ക് ആ കുപ്പി നീട്ടിയാലുള്ള ആക്രാന്തം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതെയുള്ളു...അതിനെക്കാളേറെ, ഓരോ ഉത്തേജക ടെസ്റ്റും ആറ് മണിക്കൂര്‍ മുംബ് വരെ മാത്രമേ ഞങ്ങള്‍ ഭക്ഷണം കഴിക്കാറുള്ളൂ... കാരണം കാപ്പിലാനന്ദ സ്വാമികള്‍ നല്കുന്ന ഭക്ഷണമാണ് ഞങ്ങള്‍ കഴിക്കണത് ( വിശ്വസിക്കാന്‍ പറ്റില്ലാലോ)
ഈ സമയം തന്റെ ഓവര്‍ പൂര്‍ത്തിയാക്കി ഏകാന്തന് അവിടെ ഒരു തൂണില്‍ ചാരി നില്പുണ്ടായിരുന്നു...എകാന്തനല്ലേ, എകനല്ലേ, ഫീലിങ്ങ്സ് ഉള്ളതല്ലേ.... എകാന്തനും ഒരു കുപ്പിക്കായി മല്പിടുത്തം നടത്തി...ആ സമയം വാഴക്കൊടന്സിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ , ആനന്ദ സ്വാമികള്‍ പറഞ്ഞിട്ട് ചാണക്യ പ്രധാന മന്ത്രി അങ്ങോട്ട് വന്നു...കള്ളും കുപ്പി കണ്ടാല്‍ നമ്മുടെ ബൈജുവിനെക്കാളും തറയാകുന്ന ആളാണ് ചാണക്യന്.. കുപ്പി കിട്ടാത്ത സങ്കടത്തില്‍ "ന്നാ ങ്ങളും കുടിക്കണ്ട, ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി " എന്നും പറഞ്ഞ എകാന്തന്റെ ടചിങ്ങ്സും കൊണ്ട് ചാണക്യന് പുറത്തേക്ക് ഓടി....
എകാന്തനും വിട്ട് കൊടുത്തില്ല...ചാണക്യന്റെ പുറകെ ഓടി കോളറില്‍ തന്നെ പിടുത്തമിട്ടു..ഒന്നും രണ്ടും പിന്നെ മൂന്നും നാലും പറഞ്ഞ് വഴക്കായി...പക്ഷെ ആ നിമിഷം അവിടെ പ്രയാന്‍ പ്രത്യക്ഷപ്പെട്ടു...( ഇവിടെ മുതലാണ് ഗൂഡാലോചനയുടെ തെളിവുകള്‍ കിട്ടുന്നത്).. വെള്ളമടിക്കാത്ത പ്രയാന്‍ എന്തിനവിടെ വന്നു....എങ്കിലും, പ്രയാന്റെ മട്ടും ഭാവവും കണ്ട വാഴക്കൊടന്റെ അളിയന് (കുവൈറ്റ് തന്നെ) അങ്ങോട്ട് മണത്ത് മണത്ത് ചെന്ന്...തന്നെ മുട്ടിയെന്നോ തട്ടിയെന്നോ മറ്റും പറഞ്ഞ് പ്രയാന്‍ എകാന്തന്റെ കയ്യിലെ കുപ്പിയെടുത്ത് കുവൈറ്റ് അളിയന്റെ തലക്കിട്ടടിച്ചു...ചോര ചീറ്റുന്നത് കണ്ടാണ് ഞാനും വാഴക്കൊടനും അങ്ങോട്ട് ഓടി ചെന്നത്...അപ്പൊ കണ്ടത് കയ്യില്‍ പൊട്ടിയ കുപ്പിയുമായി പ്രയാന്‍...അതില്‍ നിറയെ രക്തം...
എന്നിലെ ഡോക്ടര്‍ സടകുടഞ്ഞെഴുന്നേറ്റു...ഗൌണ്ടിനടുത്ത് തന്നെയാണ് എന്റെ നാസ് മള്‍ട്ടി സ്പെഷ്യാല്ടി ഹോസ്പിറല്‍... ( മള്‍ട്ടി എന്ന് പറഞ്ഞാല്‍ എല്ലാ ജോലിയും ഞാന്‍ തന്നെയാണ് ചെയ്യുക.... അമ്പട ഞാനേ)
അളിയനെ ആശ്രമം വക ആംബുലന്‍സില്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞ് ഞാന്‍ എന്റെ ബെന്‍സ് കാറിലേക്ക് ഓടി...( ഞമ്മള് കോപ്പ് പോകും ആംബുലന്‍സില്‍... ബെന്‍സാണ് പഥൃം ..അവിടെ എന്റെ മേക്കപ്പ് കിറ്റ് തുറന്ന് ഒരു മിനുക്ക് പണി നടത്തി...
ഞാന്‍ ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ ഒരു ആള്‍കൂട്ടം കാത്തു നില്പുണ്ടായിരുന്നു...തലേന്ന് ഞാന്‍ രക്ഷിച്ച ഏതൊരു രോഗിയുടെ ബദ്ധുക്കള് സ്നേഹത്തോടെ നല്കിയ സ്വീകരണം...അതും കഴിഞ്ഞ ഞാനെത്തുമ്പോള്‍ അളിയനെ ഓപറേഷന് തീയെറ്റരിലെക്ക് മാറ്റിയിരുന്നു...ഞാനാകെ കണ്‍ഫ്യൂഷനിലായി...എന്ത് ചെയ്യണം... അളിയനെ വടിയാക്കി ആ വിലാപത്തിന്റെ ബലത്തില്‍ വീണ്ടും അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി ശ്രമിക്കണോ അതോ ഞങ്ങളുടെ എല്ലാമെല്ലാമായ അളിയനെ രക്ഷിക്കണോ.... എന്നിലെ ഡോക്ടര്‍ വീണ്ടും ഉണര്‍ന്നു... (ഇതെപ്പോഴും ഇങ്ങനെ ഒറങ്ങി കെടക്കാ,,,അടി കൊള്ളും) അളിയനെ രക്ഷിക്കണം...എന്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചു... (വേറെ ആരോട് മന്ത്രിക്കാന്‍)
ഓപറേഷന് ടേബിളില്‍ മലര്‍ന്നു കിടക്കുകയായിരുന്നു അളിയന്...അബോധാവസ്ഥയിലാനെങ്കിലും അളിയന് ബോധമുണ്ടായിരുന്നു...ഈശ്വരാ ഇനി ഈ കാലമാടനെ എങ്ങനെ ബോധം കെടുത്തും..അപ്പോഴാണ് ആശ്രമത്തിലെ ആ നാറിയ തുണിക്കെട്ട് എനിക്ക് ഓര്മ വന്നത്..അത് വെഗമെത്തിച് ഞാന്‍ ഓപറേഷന് തുടങ്ങി....(അതീവ രഹസ്യമായ ഒപരെഷന്റെ ഒരു പോട്ടം ഇതാ നിങ്ങള്‍ക്ക്)

മണിക്കൂറുകള്‍ നീണ്ട സര്‍ജറിക്ക് ശേഷം വിജയ ശ്രീലാളിതയായി ഞാന്‍ പുറത്തേക്ക് വന്നു...പകലണ്ണന്ടെ കാന്റീനില്‍ നിന്ന് ഒരു പകലാചാര്യ സ്പെഷലും ചായയും കഴിച്ച് വീണ്ടും അത്യാഹിത വിഭാഗത്തിലേക്ക് ചെന്നു....അളിയന് ബോധം തിരിച്ച് കിട്ടിയിരുന്നു...
ഡോക്ടറെ, എനിക്ക് ങ്ങളോട് കാര്യം പറയാനുണ്ട്...

എന്താ മി. കു.അളിയന് ധൈര്യായിട്ട് പറഞ്ഞോളൂ....
ഡോക്ടറെ, ഇനി എനിക്ക് ആയുസ്സില്ലെങ്കിലോ!!!!!!ഇതെന്റെ മരണമൊഴിയായി കണക്കാക്കണം...ഞാന്‍ ആ പ്രയാനെ മുട്ടീട്ടൊന്നും ഇല്ല...അവര്‍ ചുമ്മാ പറഞ്ഞതാ...നമ്മുടെ ടീമിനെ തോല്പിക്കാന് അവന്മാര് കളിച്ച ഗൂഡാലോചന ആയിരുന്നു അത്... ഞാന്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദി ആ പ്രയാനായിരിക്കും... രണ്ടാം പ്രതി ആ ചാണക്യനും....
റിലാക്സ് മി.കു.അളിയന്...ഇപ്പൊ ഒന്നും ഓര്‍ക്കണ്ട.... നിങ്ങള്‍ രക്ഷപ്പെടും....ഞാനല്ലേ ഓപറേഷന് ചെയ്തത്,,,
അതാ എന്റെ പേടി..... കുവൈറ്റ് അളിയന്റെ മറുപടി കേട്ട് ഒന്ന് ചമ്മിയെങ്കിലും ആരും കേട്ടില്ലാ എന്ന് ഉറപ്പു വരുത്തി ഞാന്‍ പുറത്തെക്ക് നടന്നു...
അങ്ങനെ ഒരാളുടെ ജീവനും കൂടി രക്ഷപ്പെടുത്തിയ ചാരിതാര്ദ്യത്തോടെ ഞാന്‍ എന്റെ ബെന്‍സിലേക്ക്....