Saturday, March 7, 2009

“നിഴല്‍ചിത്രങ്ങള്‍”

മഷിയെഴുതിയ നിഴല്‍‌ചിത്രങ്ങള്‍ ബൂലോകത്തു നിന്ന് ഉടന്‍ പുസ്തകശാലകളിലേക്ക്


ബ്ലോഗ്‌ എന്ന ഈ മാദ്ധ്യമം നിരവധി എഴുത്തുകാരുടെ വളര്‍ച്ചക്ക്‌ വഴിയൊരുക്കിയിരിക്കുന്നു.അക്കൂട്ടത്തില്‍ എന്തുകൊണ്ടും എടുത്തു പറയേണ്ടുന്ന ഒരു നാമമാണ്‌ 'കാപ്പിലാന്‍' എന്നത്‌. കാപ്പിലാന്‍ എന്നത് കേരളത്തില്‍ ആലപ്പുഴ ഡിസ്ട്രിക്റ്റില്‍ പെടുന്ന കാപ്പില്‍ എന്ന തന്റെ ജന്മദേശത്തെ സ്നേഹപൂര്‍വ്വം സ്മരിച്ചുകൊണ്ട്‌ ശ്രീ.ലാല്‍ പി.തോമസ്‌ സ്വീകരിച്ചിരിക്കുന്ന ബൂലോകതൂലികാനാമം ആണ്‌.
എടുത്തു പറയേണ്ടത്‌ അദ്ദേഹത്തിന്റെ കവിതകളുടെ വൈവിദ്ധ്യവും അതിനു വിഷയീഭവിച്ചിരിക്കുന്ന വസ്തുതകളുടേയും വസ്തുക്കളുടേയും പ്രത്യേകതകളാണ്‌. നമ്മുടെ ചുറ്റിനും സര്‍വ്വസാധാരണയായി കാണപ്പെടുന്ന പാഴ്‌വസ്തുക്കള്‍ പോലും അദ്ദേഹത്തിന്‌ കവിതയ്ക്ക്‌ വിഷയീഭവിച്ചിരിക്കുന്നു. ഒരിക്കലും ഒരു സാധാരണക്കാരന്റെ മനസ്സില്‍ ഈ വസ്തുക്കള്‍ കവിത ജനിപ്പിക്കും എന്നു നാം പ്രതീക്ഷിക്കുകയേയില്ല. കാപ്പിലാന്‍ എന്ന കവിയുടെ മനസ്സ്‌ ഇവയിലെല്ലാം ഒരു ദാര്‍ശനികതലം ദര്‍ശിക്കുന്നു..
അത്യധികം ലളിതവും സുന്ദരവുമായ പ്രതിപാദന ശൈലിയിലിയുള്ള കാപ്പിലാന്‍ കവിതകള്‍ കൈരളിക്ക്‌ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടു തന്നെയാണ്‌. അനുവാചക മനസ്സുകളില്‍ ഒരേസമയം അനുഭൂതിയുടെ അനുരണനങ്ങള്‍ ഉണര്‍ത്തുകയും ചിന്താധാരയ്ക്ക്‌ തിരി കൊളുത്തുകയും ചെയ്യുന്നു ഈ കവിതകള്‍. വൃത്തഭംഗിയുടേയും പ്രാസഭംഗിയുടേയും മറ്റും ചട്ടക്കൂട്ടുകളിലൊതുക്കാതെ കവിമനസ്സ്‌ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ കൊച്ചുകൊച്ചു വരികളിലൂടെ പറഞ്ഞു വയ്ക്കുക എന്ന രീതിയാണ്‌ കവി ഇവിടെ സ്വീകരിച്ചിരിക്കുന്നത്‌. ഭാവസമ്പുഷ്ടവും അര്‍ത്ഥസമ്പുഷ്ടവുമായ ഈ കൃതികള്‍ വായനക്കാര്‍ക്ക്‌ വിശേഷമായൊരു അനുഭവമായിരിക്കും പകര്‍ന്നു തരിക എന്നതില്‍ സംശയമില്ല.[ അവതാരികയില്‍ നിന്ന്]



പ്രശസ്ത കവിയും പണ്ഡിതനും വാഗ്മിയും സര്‍വ്വോപരി ബൂലോകരുടെ കണ്ണില്‍ ഉണ്ണിയുമായ കാപ്പിലാന്‍ മലയാള ബ്ലോഗിന് ലഭിച്ച ഒരു വരദാനമാണ് .ഈ മാസം അവസാനം കവിയുടെ ജന്മദേശമായ കാപ്പില്‍ വച്ചു നടക്കുന്ന ലളിതമായ ചടങ്ങില്‍ “നിഴല്‍ചിത്രങ്ങള്‍” പ്രകാശനം ചെയ്യും..

ഈ അവസരത്തില്‍ ആശ്രമവാസികളുടെയും

ആല്‍ത്തറയുടെയും അഭിവാദനങ്ങള്‍ അഭിനന്ദനങ്ങള്‍ ആശംസകള്‍

28 comments:

ചാണക്യന്‍ said...

(((((((((ഠേ))))))))))

പൊത്തകവും കൊണ്ട് ഇങ്ങ് വാ..ലാല്‍ പി തോമസേ...ശരിയാക്കിത്തരാം...:):):):)

ജെയിംസ് ബ്രൈറ്റ് said...

കലക്കി കാപ്പൂ..!
മഹാകവി കാപ്പിലാന് ആശംസകള്‍.
ഇനിയും കവിതകള്‍ പിറക്കട്ടെ.
പിന്നെ ഈ പുസ്തകം എങ്ങിനെ വാങ്ങാന്‍ പറ്റും?
അതുകൂടി അറിയിക്കുക.

പാവപ്പെട്ടവൻ said...

സ്വപ്‌നങ്ങള്‍.... സ്വപ്നങ്ങളേ നിങ്ങള്‍
സ്വര്‍ഗ്ഗ കുമാരികളല്ലേ ...


അങ്ങനെ ഒരു സ്വപ്നം പൂവണിഞ്ഞു
ആശംസകള്‍

ചങ്കരന്‍ said...

ഹായ് ഹൂയ് ആശംസകള്‍ കാപ്പിലാനെ

ഹരീഷ് തൊടുപുഴ said...

എന്നാലും എന്നോട് നേരത്തേ പറഞ്ഞില്ലല്ലോ; ഞാന്‍ പിണങ്ങി...

അനില്‍@ബ്ലോഗ് // anil said...

മൊത്തം പ്രിന്റ് ചെയ്തു കഴിഞ്ഞോ?
ആശംസകള്‍.

പൊറാടത്ത് said...

ആശംസകൾ..

കൂടുതൽ വിവരങ്ങൾ പോരട്ടെ..

ആരാ അവതാരിക എഴുതിയത്?

പ്രയാണ്‍ said...

അഭിനന്ദനങ്ങള്‍ കാപ്പിലാന്‍...ആശംസകളും.

Unknown said...

appo lal p thomas enna pavam manushyanaee kapilan alle?
gollam, chadangu nadakkatte.

ജിജ സുബ്രഹ്മണ്യൻ said...

പുസ്തക പ്രകാശന ആശംസകൾ ! ഇതൊരെണ്ണം എനിക്കും വേണം.ഇതിന്റെ അവതാരിക നന്നായിട്ടുണ്ട്.ഗീതട്ടീച്ചടുടെ തൂലികയിൽ നിന്നൂർന്നു വീണ വാക്കുകൾക്ക് നല്ല വശ്യ ഭംഗി ഉണ്ട്!

ഹരീഷ് തൊടുപുഴ said...

ദേ; എനിക്കൊരെണ്ണം അയച്ചേക്കണ്ണം ട്ടോ...

അഡ്രെസ്സ് ഇ-മേയിലില്‍ തരാം...

എന്റെ പകവാനേ; ഇനി ഇതും സഹിക്കണല്ലോ...

പാമരന്‍ said...

കണ്‍ഗ്രാ-കുചേലേഷന്‍സ്‌ കാപ്പിലാനെ!

പാറുക്കുട്ടി said...

ആശംസകൾ!

ബിന്ദു കെ പി said...

കാപ്പിലാന് അഭിനന്ദനങ്ങൾ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആശംസകൾ കാപ്പിലാൻ..!
കൂ‍ടുതൽ കൂടുതൽ എഴുതാൻ അവസരമുണ്ടാകട്ടെ!

|santhosh|സന്തോഷ്| said...

ആശംസകള്‍ കാപ്പിലാന്‍. നന്നായി സംരഭം. കൂടുതല്‍ വിജയമാകട്ടെ. എല്ലാവിധ ആശംസകളും സന്തോഷങ്ങളും


(ഒരു സംശയം : പോസ്റ്റിലെ “പ്രശസ്ത കവിയും പണ്ഡിതനും വാഗ്മിയും സര്‍വ്വോപരി ബൂലോകരുടെ കണ്ണില്‍ ഉണ്ണിയുമായ കാപ്പിലാന്‍..” എന്ന വരി തമാശയായിട്ടോ അതോ അദ്ദേഹത്തെ കളിയാക്കി എഴുതിയതോ? )

Rare Rose said...

കാപ്പൂ..,ഈ പുതുസംരംഭത്തിനു മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും..നിഴല്‍ചിത്രങ്ങള്‍ വായനക്കാര്‍ക്ക് ഒരു പുതിയയനുഭവമാ‍കട്ടെ...:)

. said...

കാപ്പിൽ മഹാസംഗമത്തിന്‌ എല്ലാവരേയും ക്ഷണിക്കുമോ.എന്തായാലും ഞാനുണ്ടാവും

ശ്രീ said...

ആശംസകള്

Dr. Prasanth Krishna said...

സരസ്വതീകടാക്ഷം വാനോളം വരദാനമായ് ലഭിച്ച കാപ്പിലാന് ഹ്യദയം നിറഞ്ഞ ആശംസകള്‍. നിഴല്‍ ചിത്രങ്ങളുടെ ഒരുകോപ്പി കൊറിയായില്‍ കിട്ടാന്‍ വല്ല വഴിയും ഉണ്ടോ? പ്രകാശന ചടങ്ങില്‍ എത്താന്‍ കഴിയില്ലന്നതില്‍ ഖേദിക്കുന്നു. ഉടന്‍ തന്നെ അടുത്ത കവിതാ സമാഹാരം കൂടി വെളിച്ചം കാണട്ടെ എന്ന് ആസംസിക്കുന്നു.

ശ്രീവല്ലഭന്‍. said...

ആശംസകള്‍!

ഇത് എന്നെങ്കിലും ഉണ്ടാകുമെന്ന് അറിയാമായിരുന്നു. :-)

ശ്രദ്ധേയന്‍ | shradheyan said...

ബൂലോക കവിക്ക്‌ ആശംസകള്‍......

Typist | എഴുത്തുകാരി said...

കാപ്പിലാനേ ആശംസകള്‍, ആശംസകള്‍.

Rafeek Wadakanchery said...

congrats ....
rafeek wadakanchery

Irshad said...

ആശംസകള്‍...

തീയതി കുറിച്ചിട്ടു അറിയിക്കിഷ്ടാ...
ഇങളെക്കാണാനെനിക്കു പൂതിയായി..

Unknown said...

priya kaappu
oruppaadu santhoshamaayittoo

പട്ടേപ്പാടം റാംജി said...

സന്തോഷിക്കുന്നു.

ഏ.ആര്‍. നജീം said...

ഈ സന്തോഷ നിമിഷത്തില്‍ കൃത്യസമയത്ത് എത്തിച്ചേരാനാവാത്തത്തിന്റെ ദു:ഖവും ലജ്ജയും തല്‍ക്കാലം മനസ്സില്‍ ഒളിപ്പിച്ഛു കൊണ്ട് തന്നെ എന്റെ ഈ പ്രിയ സുഹൃത്തിനെ മനസ്സാ ആശംസകള്‍ അറിയിക്കട്ടേ...

കാപ്പിലാന്‍.. :) ഹാറ്റ്സ് ഓഫ്...!