ഇന്നലെ പള്ളിയില്‍ നിന്ന് മടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത് പതിവിലും കൂടുതല്‍“Get a pedicure”എന്നാ പരസ്യം വഴിനീളെ, വിന്ററ് തീരാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കി, സ്നോ ബൂട്ടില്‍ നിന്നും ഷൂസില്‍ നിന്നും കാല് പാദങ്ങള്‍ പുറത്തുവരാന്‍ പോകുന്നു.
കാലിന്റെ രക്ഷയെ പറ്റി ഞാന്‍ എഴുതി തുടങ്ങിയതപ്പോഴാണ്.മലയാളികളില്‍ കാല്പാദം ശരിയായി സംരക്ഷിക്കുന്നവര്‍ എണ്ണത്തില്‍ കുറവാണ് അതുകൊണ്ടു തന്നെ കുഴിനഖം ചുടുവാതം ഒക്കെ സാധാരണം. അല്പം സമയം ചിലവഴിച്ചാല്‍ പാദങ്ങള്‍ ഭംഗിയും വൃത്തിയും ഉള്ളതായി എന്നും സൂക്ഷിക്കാം.
കാല് നഖം വളര്ന്നിരിക്കുകയോ ഒടിഞ്ഞിരിക്കുകയോ ആണെങ്കില്‍ അത് മുറിച്ച് വെടിപ്പാക്കണം. [കുഴിനഖം ഒഴിവാക്കാന്‍ നഖത്തിന്റെ നടുഭാഗം കനം കുറക്കുക അത് ഫയല്‍ ചെയ്തോ ചീകി കളയുകയോ ചെയ്യാം അതൊരു പൊടിക്കൈ ആണ്].
കാലില്‍ എണ്ണ തൂക്കുക, ചെറുചൂടു വെള്ളത്തില്‍ കാല് മുക്കി വയ്ക്കുകഅല്പം സോപ്പും പുരട്ടി ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് നഖങ്ങള്‍ ഉരച്ചു കഴുകാം.കാല് കഴുകി വൃത്തിയായി തുടച്ചു, തോലിപ്പുറമെ ക്രിം അല്ലങ്കില്‍ എണ്ണ തൂക്കുക.
രാത്രി ഉറങ്ങുന്നതിനു മുന്നെ
1. രണ്ട് ബെയ്സിനുകള്‍ ഒന്നില്‍ നല്ല ചൂട് വെള്ളവും മറ്റോന്നില്‍ തണുത്ത വെള്ളവും എടുക്കുക
2. കാല്പാദം ആദ്യം തണുത്ത വെള്ളത്തില്‍ ഒരു മിനിട്ട് വയ്ക്കുക
3. അവിടെ നിന്ന് എടുത്ത് ചൂടുവെള്ളത്തില്‍ അടുത്ത ഒരു മിനിട്ട് കാലിറക്കി വയ്ക്കുക.
4.ഇത് മൂന്ന് നാലുപ്രാവശ്യം ആവര്‍ത്തിക്കുക.
5 കാല് നല്ല ഒരു ടവല്‍ കൊണ്ട് തുടച്ചുണക്കുക
6.ഏതെങ്കിലും ക്രീം, അല്ലങ്കില്‍ എണ്ണ തേച്ചു പിടിപ്പിച്ചിട്ട് ഉറങ്ങാന്‍ കിടക്കുക .
കാലിലെ രക്തഓട്ടം നന്നാവുന്നതിനും മരപ്പ് വേദന ഇവ മാറുന്നതിനും സഹായം ആണ്. ഡയബറ്റിക്ക് ആയിട്ടൂള്ളവര് നിര്‍ബന്ധമായും ഇത് ചെയ്തിട്ടേ കിടക്കാവു, കാലിന്റെ സ്പര്‍ശനശേഷി പെട്ടന്ന് കുറയാനും, ചെരുപ്പിട്ട് പൊട്ടല്‍,കാല് തട്ടി മുറിവ്, കാലില്‍ വല്ലതും തറഞ്ഞു കയറുക ഇവ പ്രമേഹരോഗികള്‍ പലപ്പോഴും അറിയില്ല. അതുകൊണ്ടാണ് രാത്രിയില്‍ ചൂടും തണുപ്പും വെള്ളത്തില്‍ കാല് മാറ്റി വെയ്ക്കണം കഴുകി തുടച്ച് എണ്ണയോ ക്രീമോ തൂത്ത് കിടക്കണം എന്ന് പറയുന്നത്.
പൊസ്റ്റില്‍ ഇട്ടിരിക്കുന്ന പടങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്.
18 comments:
രാത്രി കെടക്കുന്നതിനു മുന്നെ ആരെങ്കിലും കാലു തടവി തരാനുണ്ടെങ്കില്‍ അതും നല്ലതാരുന്നു.. പെണ്ണുമ്പില്ലയൊദു പറയാന്‍ മേലാ. അവളു കാലു കാരിക്കളയും :)
കാലിന്റെ സംരക്ഷണത്തെപ്പറ്റി എഴിയത് വളരെ നന്നായി. എനിക്ക് ഇതില്‍ ചിലത് വളരെ ആവശ്യമായി തോന്നി...
ഇത്തരം കാര്യങ്ങള്‍ “ആല്‍ത്തറ” യില്‍ ഉള്‍പ്പെടുത്തിയാല്‍ വളരെ നല്ലത്.
ഞാന്‍ ചില സുന്ദരന്മാരുടെയും സുന്ദരിമാരുടെയും കാലുകള്‍/കാല്പാദങ്ങള് ശ്രദ്ധിക്കാറുണ്ട്. ചിലരുടേത് വളരെ വൃത്തികേടായി കാണാം..
ഇവിടെത്തെ സൌന്ദര്യ വര്‍ദ്ധക പാര്‍ലറുകളില്‍ അതിനുള്ള സംവിധാനം കണ്ടിട്ടില്ല ഇത് വരെ.
++ ഇത്തരം വിഭവങ്ങള്‍ ചേര്‍ത്തതിന് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ....++
സ്നേഹത്തോടെ
ജെ പി തൃശ്ശിവപേരൂര്‍.......
ചൂട് വെള്ളത്തില്‍ വീണ കാല്...
പാമരാ... !
:)
പറഞ്ഞാ രണ്ട് ദിവസൊക്കെ ചെയ്ത് തന്നൂന്ന് വരും, ഇല്ലേ, പാമരാ...
പക്ഷെ ....
നന്നായിരിക്കുന്നു മാണിക്യം ഈ പോസ്റ്റ്. ഇവിടേയും മഞ്ഞുമാറി വസന്തം വരവായി. വിക്ഞാനപ്രദമായ ഈ പോസ്റ്റിന് നന്ദി. ഞാനും ഒന്നു പരീക്ഷിക്കാം ഈ പൊടികൈകള്‍. അഴുക്കു പിടിച്ച പാദങ്ങളുള്ളവര്‍ എല്ലാവരും ഈ പൊടികൈ പരീക്ഷിക്കുക. വൈവിധ്യമാര്‍ന്ന ഇതുപോലെയുള്ള നല്ല പോസ്റ്റുകള്‍ കൊണ്ട് ആല്തറ വീണ്ടും സജീവമാകട്ടെ.
ഈ പോസ്റ്റ് കണ്ടപ്പോള്‍ എന്റെ ഡല്ഹിക്കാരനായ് പര്‍വീന്ദര്‍ എന്ന സുഹ്യത്തിനെ ആണ് ഓര്‍മ്മ വന്നത്. ഇത്ര മനോഹരമായ കാല്പാദം ഞാന്‍ മറ്റൊരു സുന്ദരന്‍ മാരിലും കണ്ടിട്ടില്ല. സുന്ദരമായ കാല്പാദവും ശാരീരിക സൗന്ദര്യവും കൂടി ഒരാളില്‍ കണ്ടത് അവനില്‍ മാത്രം.
മാണിക്യേച്ചീ ഇന്നു തൊട്ട് ഈ പരീക്ഷണങ്ങള്‍ സ്റ്റാര്‍ട്ടാക്കുന്നു. താങ്ക്യൂ..
അയ്യോ..ചേച്ചീ...ഇത്രേം ബുദ്ധിമുട്ടി കാല് വൃത്തിയാക്കണോ......
ഒരു നേരം കുളിക്കാനേ കഴീണില്ല്യാ...പിന്നെയാണോ കാലും ഒരച്ചോണ്ട് ഇരിക്കുന്നത്.....
ഹോ ! ഇതൊക്കെ ചെയ്തു തരാൻ ആരെങ്കിലും ഉണ്ടാരുന്നെങ്കിൽ !! രാവിലെ കുളിക്കുമ്പോൾ പ്യുമിക് സ്റ്റോൻ ഉപയോഗിച്ച് കാൽ ഉരച്ചു കഴുകുന്നതു തന്നെ കഷ്ടപ്പെട്ടാ ! പിന്നെയാ രാത്രീലു ചൂടു വെള്ളോം തണുത്ത വെള്ളോം ! മുതുക്കിയായി ഞാൻ ! ഇനീപ്പോ ഇത്രേം ചന്തമൊക്കെ മതി !
എനിക്ക് അറിയാരുന്നു
ഇതേ വരൂ എന്ന്, ചാണൂ ഉപേക്ഷ വിചാരിക്കരുത്.
ഞാന്‍ സാധാരണ എല്ലാവരുടെയും കാല് ശ്രദ്ധിക്കും , സത്യം പറയുകയാണ് വൃതിയും വെടിപ്പും ഉള്ള കാല് കാണുമ്പോള്‍ ആ ആളിന്റെ ഏകദേശ സ്വഭാവം അറിയാം.മലയാളി എന്നും രണ്ടു നേരം കുളിക്കും പക്ഷെ കാല് മറ്റാരോ വന്ന് വൃത്തിയാക്കട്ടെ എന്നാ ഭാവം.
കാലിന്റെ വിരല്‍ ഒന്നു വേദനിച്ചാല്‍ അപ്പോള്‍ അറിയും, സൌന്ദര്യം എന്ന് മാത്രമല്ല ആരോഗ്യം കൂടി കണക്കാക്കിയാ ഞാന്‍ പറഞ്ഞത്.കാന്താരി ചന്തമല്ലാ ലാസ്റ്റ് പാരഗ്രാഫ് ഞാന്‍ പറഞ്ഞല്ലോ അത് പ്രായമായവര്‍ ചെയ്യണ്ടതാണ് പ്രത്യേകിച്ചും പ്രമേഹരോഗികള്‍.അതുപോലെ കുഴിനഖം വന്നാല്‍ അതു പിഴുതുകളയുകയാണ് പ്രതിവിധി അതേസമയം ശ്രദ്ധിച്ചാല്‍ അതുണ്ടാവില്ല.
പാമരന്. അതിനി പറഞ്ഞിട്ട് കാര്യമില്ല.ഒരു കാര്യം ചെയ്യ് ആ നമ്പര്‍ അങ്ങോട്ട് ഇട് ചിലപ്പോ ഏറ്റുന്ന് ഇരിക്കും!
പകല്കിനാവാ വെള്ളത്തിന്റെ ചൂട് ഒന്നു നോക്കീട്ട് :)
കൈതമുള്ള് പാമരന് പറഞ്ഞ വഴി അങ്ങു പോയോ?
ഇവിടെ കാല്പാദം എന്ന് ഞാന്‍ പ്രത്യേകം എഴുതി
ഏറൂ ഒരു സിലിമാക്കാരന്റെ കാല്ശ്രീ മൂഖശ്രീയെക്കാള് മുന്നിലാവണം, അല്ലങ്കില്‍ അനില്ശ്രീയോട് ചോദിച്ചു നോക്കിക്കേ?
അടുത്ത യൂ എ ഇ മീറ്റ് കഴിഞ്ഞാല്‍ വരുന്ന സമസ്യ
, “ഇതാരുടെ കാല്പാദം ”, എന്നാണ്..
അനില്‍ @ ബ്ലോഗിന്റെ ഇതാരുടെ കക്കൂസ് എന്ന പരമ്പരക്ക് മുന്‍പേ " ഇതാരുടെ കാല്പാദം " എന്ന പരമ്പര വരും .കുഴി നഖം ഉള്ള കാല്പ്പാദങ്ങള് ജാഗ്രതൈ :)
നല്ല ലേഖനം മാണിക്യം ചേച്ചി ..എനിക്ക് കുഴി നഖങ്ങള്‍ ഇല്ല .
കാലുകള്‍ വൃത്തിയാക്കിയിട്ടുതന്നെ കാര്യം!!!!
നല്ല പോസ്റ്റ് ചേച്ചീ. അഭിനന്ദനങ്ങൾ!
എല്ലാവരും അവഗണിക്കുന്ന ഭാഗമാണ് കാൽപ്പാദം. അത് സൂക്ഷിക്കുന്നത് സൌന്ദര്യ സംരക്ഷണം മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ്.
കാലിക പ്രസക്തിയുള്ള വിഷയമാണു മാണിക്യം എഴുതിയത്..കാലുകളെ നാം എപ്പോളും രണ്ടാം കിട പൌരന്മാരായി കാണുന്നു.എന്നാൽ കൈകൾ എന്നപോലെ തന്നെ കാലുകളെയും സംരക്ഷിയ്ക്കേണ്ടതാണ്.പ്രത്യേകിച്ചും പ്രമേഹ രോഗികൾ.ഭാരതം പ്രമേഹ രോഗത്തിന്റെ ആഗോള തലസ്ഥാനം എന്നാണു പറയുന്നത്.രണ്ടു വിധത്തിലാണു കാലുകളെ ഇതു ബാധിയ്ക്കുന്നത്.ഒന്നു ആവശ്യത്തിനുള്ള രക്തപ്രവാഹം ഇല്ലാതാവുക.രണ്ടാമതായി നാഡികളുടെ സംവേദനക്ഷമത നഷ്ടമാകുന്നു.ഇതു മൂലം ചെറിയ മുറിവുകളൊ മറ്റോ ഉണ്ടായാൽ വേദന അറിയില്ല.മാത്രവുമല്ല പ്രമേഹം ഉള്ളതുകൊണ്ട് മുറിവു കരിയാതെ അവസാനം കാലുകൾ മുറിച്ചു കളയേണ്ട സ്ഥിതി തന്നെ പലർക്കും വരാറുണ്ട്.മാണിക്യം ഈ പോസ്റ്റിൽ പറഞ്ഞപോലെയുള്ള സംരക്ഷണം കാലുകൾക്ക് തീർച്ചയായും നൽകേണ്ടതുണ്ട്.പാദരക്ഷകൾ ഉപയോഗിയ്ക്കുന്നത് നിർബന്ധപൂർവം ചെയ്യേണ്ടതുമാണ്.
മറന്നുപോകുന്നതും വിട്ടുപോകുന്നതുമായ ഒരു കാര്യം ഈ പോസ്റ്റിലൂടെ ഓര്മപ്പെടുത്തിയതിന് നന്ദി.
പാദങ്ങളുടെ സൌന്ദര്യം മനസ്സിന്റെ സൌന്ദര്യമാണ്. പല സിനിമകളിലും നായികയുടെ മുഖം കാണിക്കുന്നതിനു മുൻപ് അവളുടെ മനോഹരമായ കാലുകൾ കാണിക്കുന്നതു കണ്ടിട്ടില്ലേ.
പക്ഷേ, എല്ലാവരും മുഖം മിനുക്കുന്നതിൽ കൂടുതൽ സമയം കളയുമെങ്കിലും കാലിനെ പൊതുവേ അവഗണിക്കുകയാണ് ചെയ്യുക.
പാദങ്ങൾക്ക് വളരെ ബഹുമാന്യമായ സ്ഥാനമാണ് ഭാരതീയ ആചരങ്ങളിൽ. പണ്ടൊക്കെ വീട്ടിലേക്കു കയറുന്നതിനുമുൻപ് പൂമുഖത്തു വച്ചിരിക്കുന്ന കിണ്ടിയിലെ വെള്ളത്തിൽ കാൽകഴുക്കിയ ശേഷമേ ആകുമയിരുന്നുള്ളൂ. പാദശുദ്ധി വളരെ പ്രധാന്നമായ ഒരൂ കാര്യമായാണ് നാം മലയാളികൾ കരുതിപ്പോന്നിരുന്നത്, ഇന്നതിന് ഇളക്ക്കം തട്ടിയിട്ടുണ്ടെങ്കിലും. ജീർണ്ണമായ കാൽനഖത്തിലെ തൊലിയ്ക്കിടയിലൂടെ പല രോഗങ്ങളും പകരാതെ തടയേണ്ടത് അത്യന്തം ശ്രദ്ധിക്കേണ്ടതാണ്.
ആൽത്തറയിൽ ഇത്തരം ശരീരസംരക്ഷണ വിഷയങ്ങളും ഉൾപ്പെടുന്നത് വളരെ പ്രശംസനീയമാണ്...
ആശംസകൾ
നല്ല വിവരണം ചേച്ചി .ഒന്നു പരിക്ഷിച്ചു കളയാം
:)
പൊതുവേ ശ്രദ്ധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ട് ഇതുപോലെ. പെണ്ണുങ്ങള് തലയില്‍ പേന്‍ കൊല്ലാന്‍ എത്ര സമയമാണ് ചിലവഴിക്കുന്നത്. എത്ര ചെയ്താലും പിന്നെയും വരും പേന്‍. കാരണം മറ്റുള്ളവരുടെ തലയില്‍ നിന്നും (പ്രത്യേകിച്ചും സ്കൂളില്‍ അടുത്തിരിക്കുന്ന കുട്ടികളുടെ കാര്യത്തില്‍). അതുകൊണ്ട് ലോക പേന്‍ കൊല്ലല്‍ ദിനമായി ഞായര്‍ എന്ന അവധി ദിവസം പ്രഖ്യാപിച്ചാല്‍ അന്ന് എല്ലാരും തലയില്‍ പേന്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തു എങ്കില്‍ പേന്‍ വ്യാപിക്കുന്നത് ഒഴിവാക്കാന്‍ കഴിയും. എല്ലാരും ഒരേ ദിവസം ആചരിച്ചാല്‍ മാത്രമേ അത് സാധ്യമാവൂ. ലോകത്ത് എത്ര മനുഷ്യ ദിവസങ്ങള്‍ അതിലൂടെ നേടാം എന്ന് പറയേണ്ടതില്ലലോ!
Post a Comment