ഇതാ,
മറ്റൊരു ഓണക്കാലം കൂടി പടിവാതില്ക്കല് അറച്ചു നില്ക്കുന്നു;. കാരണമുണ്ട് , പ്രവാസകഷ്ടകാണ്ഡത്തിന്റെ ചൂടില്‍ കാലു കുത്താന്‍ മാവേലിക്ക് എന്തോയൊരു വൈക്ളവ്യം . അതു കൊണ്ടു തന്നെ ഈ വിരസയാമത്തില് ഞാനെന്റെ മനസിനെ ഭൂതകാലത്തിലേക്ക് പറഞ്ഞു വിട്ടു. ആര്യാട് എന്ന കൊച്ചു ഗ്രാമത്തിലേക്ക് ...
ഹരിതകോടിയണീഞ്ഞ് നില്ക്കുന്നന് വിവിധ ച്വെടികളൂം, വൃക്ഷങ്ങളും ഓണ ലഹരിയിലാണ്. കൊളാമ്പി പൂവാകട്ടെ മഞ്ഞപട്ടു പാവാടയണിഞ്ഞ് വേലികളിലാകെ താലം പിടിച്ചു നില്ക്കുന്നു, മഞ്ഞസാരിയണീഞ്ഞ് പറന്നു നടക്കുന്ന ഓണപക്കികള് , തുമ്പ ചെടി പതിവില്‍ കവിഞ്ഞ് കൊച്ചരി പല്ലു കാട്ടി ചിരിക്കുന്നു.കുയിലിന്റെ ഓണപ്പാട്ട് കിഴക്കേതിലെ ആഞിലി മരത്തില്‍നിന്ന് ഒഴുകിയെത്തുന്നു. വടക്കേപുറത്തെബ് അടുക്കളവാതിലിനു് മുന്നിലായ് തെങ്ങിന് ചുവട്ടില്‍ തിരുവാതിര കളിക്കുന്ന കാക്കകള്‍...അച്ഛനെ അടക്കിയ വടക്കേപറമ്പിലെ മൂലക്കുള്ള കുളത്തിലേക്ക് കുളം വെട്ടാന്ഇറങ്ങുന്ന താറാവിന് കൂട്ടങ്ങള്‍...എന്തിനു, പ്രകൃതിപോലും സന്തോഷ തിമിര്‍പ്പിലാണ്..പടിഞ്ഞാറെ ജംഗ്ഷനിലെ വായനശാലയില്‍ നിന്നും വരുന്ന ഓണപ്പാട്ട് പശ്ചത്തലത്തില്‍ കേള്‍ക്കാം .
'എടാ ഒണക്ക നമ്പൂതിരി..'
ശബ്ദം അടുക്കളയില്‍ നിന്നാണ്. മറ്റാരുമല്ല, എന്റെ കൂട്ടുകാരിയും മാതാവും ആയ ശ്രീമതി വിജയമ്മയാണ്.(പച്ചക്കറി മാത്രം കൂട്ടുന്നത്കൊണ്ട് അച്ഛന് ഇട്ട പേരാണ്. അദ്ദേഹം കാലയവനികക്കുള്ളീല്‍ മറഞ്ഞപ്പോള്‍ അമ്മക്ക് നല്കിപോയതാണ്)
എന്താമ്മേ ! ഞാന്‍ ചോദിച്ചു .
നീ വല്ലതും കഴിച്ചിട്ട് അനുപമവായശാലയിലോട്ട് ചെല്ലൂ..പരിപാടികള്‍ തുടങ്ങാന്‍ പോകുന്നു..നിന്റെ കൂട്ടുകാര്‍ എപ്പോഴെ തിരക്കുന്നു നിന്നെ. വീട്ടില്‍ അടയിരിക്കാതെ പോകാന്‍ നോക്ക് .പുട്ടും, കടലയും കഴിച്ചെന്ന് വരുത്തി .പിന്നെ , ഓണക്കോടിയുടുത്ത് വായനശാലയിലേക്ക് ഓരോട്ടമായിരുന്നു..
വിവിധ പരിപാടികളാല്‍ അലംകൃതമായ അനുപമ അങ്കണം ആകെ ഹര്‍ഷോന്മാദ ലഹരിയിലാണു് ആളുകള്‍... എംജി ശ്രീകുമാറിന്റെ ശബ്ദത്തില്‍ ഓണപ്പാട്ട് നല്ല ബാസ്സില്‍ കേള്‍ക്കാം .ഒരു ഭാഗത്ത് സുന്ദരിക്ക് പൊട്ടു തൊടല് മല്‍സരം തകൃതിയായി നടക്കുന്നു.
ഇതിനിടയില്‍ അനൌണ്സ്മെന്റ് ഊളിയിട്ട് ഞങ്ങള്‍ക്കിടയിലൂടെ പോകുന്നു..
'കാക്ക പറ പറ ' - മല്‍സരത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ സെക്രട്ടറിയെ കണ്ട് രസീത് മുറിക്കേണ്ടതാണ്...
പലരും പല വിധ ചര്‍ച്ചകളിലാണ്..ചിലര്‍ ഷെയര്‍ ഇട്ട് ബൈക്കുമെടുത്ത് കലവൂര്‍ സിവില്‍ സപ്ളൈസ്സ് ലക്ഷ്യമാക്കി മറഞ്ഞകന്നു എന്നില്‍ നിന്നും ...കണ്ണനും , രഞ്ചിത്തും അടുത്തെത്തി , എടാ സോണാപ്പി നീ ഇങ്ങോട്ട് വന്നേ ' എന്താടാ ' ഞാന്‍ ചോദിച്ചു .
3 KF ഉണ്ട് .
KFഓ ? അതെന്താ...?
പൊട്ടന് ! ഈ ഒണക്ക നമ്പൂതിരിക്ക് അറിയില്ല..എടാ K F എന്നാല്‍ King fisher ബീര്‍ ആണ്. ഇനി ബീര്‍ എന്താണെന്ന് ചോദിക്കരുത്..ദൈവത്തെയോര്‍ത്ത്...കണ്ണന് ദേഷ്യത്തിലാണ്...രഞ്ചിത്ത് ചിരിക്കുണ്ടായിരുന്നു.
എന്നാല്‍, 'നമുക്ക് പോകാം ' രഞ്ചിത്തിനു് ധൃതിയായി...
ഉം' ഞാനും മൂളി..
സ്ഥലം വായനശാലയുടെ പടിഞ്ഞാറെ കപ്പക്കാട് ആണ്. കപ്പക്കാടിനു ചുറ്റും ഇരുട്ട് കറുത്ത കാവി ചുറ്റി നില്ക്കുന്നു.ഞങ്ങള്‍ ഇരുന്ന് കഴിക്കാന്‍ തുടങ്ങി.
എന്തൊരു കയ്പ്പാ ' ഈ KF -നു ഞാന്‍ പറഞ്ഞു നിര്‍ത്തി . വായിട്ടലക്കാതെ തീര്‍ക്കെടാ !! രണ്ടുപേരും ഒരേ താളത്തില്‍ മൊഴിഞ്ഞു .എന്തോ ഒരു ഊര്‍ജ്ജം ഉള്ളില്‍ നിന്നു് തലച്ചോറു് ലക്ഷ്യമാക്കി നീങ്ങുന്നതറിഞ്ഞു ..
കൊള്ളാം രസമുണ്ട് മനസ്സില്‍ പറഞ്ഞു ഞാന്‍ .
ഇരുട്ട് കനക്കുകയാണ്.. ചീവിടിന്റെ ഡിജിറ്റല്‍ സംവിധാനം ഏതോ മരത്തില്‍ നിന്നു് വരുന്നുണ്ടായിരുന്നു..
അപ്പോള്‍ കിഴക്കേ റോഡില്‍ നിന്നു് ഓണപ്പാട്ട് ഉയര്‍ന്നു കേള്‍ക്കുന്നു..ശിവാനന്ദന് ചേട്ടനാണ്..താളത്തില്‍ എല്ലാരും അത് കേട്ടു കൈകൊട്ടി പാടുന്നു..
''ഓണ കാലം വന്നല്ലോ .....
ഓണപ്പൂവു് വിരിഞ്ഞല്ലോ....
......................
..........................
........................
മിന്നുന്നൊരു മാണിക്യം :)
മാനത്ത് വിരിഞ്ഞല്ലോ .......''
ഞങ്ങള്‍ അതില്‍ ഭാഗഭാക്കായി എന്റെ ഒച്ചയും കൈയ്യടീയും അതില്‍ മുഴങ്ങി കേള്‍ക്കുവാന്‍ ഞാന്‍ യത്നിഞ്ഞു കൊണ്ടിരുന്നു..KF പതഞ്ഞു ചിരിക്കുന്നു ഉള്ളില്‍ )
******* # ***************# ***********
ടിങ്.ടോങ്............!
ഭൂതകാലം ബെല്ലടി കേട്ട് ആമ തല വലിക്കും പോ
ലെ എന്നില്‍ നിന്ന്(ഗ്രാമവും പാട്ടും ) ഉള്‍വലിഞ്ഞു മടങ്ങി .
ഞാന്‍ മുറിയില്‍ നിന്നു് എഴുനേറ്റ് ചെന്നു വാതില്‍ തുറന്നു നോക്കി .റൂം മേറ്റ് ഇസ്മയില്‍ ആണ്.
എന്തുവാടാ നീ ഓഫിസില്‍ പോയില്ലേ..?
ഇല്ലെടാ ! ഓണം ആയതു കൊണ്ട് ഞാന്‍ അവധിയെടുത്തു.
ഓ ! അവധിയെടുത്ത് ഒറ്റക്കിരുന്നിട്ട് എന്തു കിട്ടാനാടാ .......? ഇസ്മയില്‍ സ്നേഹത്തില്‍ ചോദ്യച്ചു നിര്‍ത്തി .ഒരു മനസമധാനം അത്ര തന്നെ അല്സമായി ഞാന്‍ മിഴി വിദൂരതയില്‍ നട്ടു പറഞ്ഞു .ങാ! അതൊക്കെ പോട്ടേ നീ വന്നേ ...ഞങ്ങള്‍ ഫ്ളാറ്റിന്റെവരാന്തയിലേക്ക് വന്നു .പുറം കാഴ്ചകാണാന്‍ ...
ഇസ്മയില്‍ ഒരു Rothman's-നു് തീ കൊടുത്തു . ഒറ്റ കത്തിക്കലില്‍ തന്നെ തീ പറ്റിയിരുന്നു അതില്‍ . ഒന്ന് എനിക്കും നീട്ടി .എന്തോ ആ ഒരു മൂഡില്‍ ഞാനും തീ പറ്റിച്ചു അതില്‍ .ലഹരി മേഘങ്ങള്‍ ഊതി താഴേക്ക് നോക്കി.നീല നിശീധിനിയില് കുളിച്ചു നില്ക്കുന്ന അല്‍നാഹ്ദ പാര്‍ക്ക് ശാന്തമായി കിടക്കുന്നു .വീണ്ടും ആഞ്ഞു വലിച്ചു ലഹരി മേഘം ദൂരേക്ക് പറത്തി ഞാന്‍ നോക്കി നിന്നു..അകന്നു പോകുന്ന ലഹരി മേഘങ്ങള്‍ പോലെ അകലുകയാണോ ഓണ സ്മൃതികളൂം ....
.
.
4 comments:
ശ്രീ. മധുസൂദനന് നായരുടെ വരികള്‍ കടമെടുക്കുന്നു:
‘ഓണം നമുക്കെന്നുമെന്ത് തന്നു?
ഓരാണ്ട് നീളം കിനാവ് തന്നു’
നല്ല ഓണസ്മൃതികള്‍ താങ്കളുടേതും.
ഓണക്കാലത്ത് മറുനാട്ടില്‍ എവിടെയെങ്കിലും ആണെങ്കില്‍ ലീവെടുത്ത് വെറുതെ ഇരിക്കാനാണ് ഞാനും താല്പ്പര്യപ്പെടുക. മനസ്സ് നാട്ടിലായിരിക്കും. ഓഫീസില്‍ പോയാല്‍ ശരിയാകില്ല. റോട്ടിലിറങ്ങി നടന്നാലും ശരിയാകില്ല.
സത്യന് അന്തിക്കാട് തൃശൂര്‍ പൂരത്തിന്റന്ന് ലണ്ടനില്‍ പെട്ടുപോയ കഥ വായിച്ചിട്ടില്ലേ ? അതേ അവസ്ഥയാണ് അഘോഷദിവസങ്ങളില് മറുനാട്ടില്‍ ആയിപ്പോയാന് എനിക്കും.
എല്ലാ ആല്‍ത്തറ വാസികള്‍ക്കും ചിങ്ങദിനാശംസകള്‍.
ആര്‍പ്പോ... :)
" ഓണ കാലം വന്നല്ലോ .....
ഓണപ്പൂവു് വിരിഞ്ഞല്ലോ....
മിന്നുന്നൊരു മാണിക്യം :)
മാനത്ത് വിരിഞ്ഞല്ലോ ......." :) :)
ഈ പോസ്റ്റിനു പ്രത്യേകം നന്ദി ...
സോണാ മനസ്സില്‍ തട്ടിയ എഴുത്ത്
ശരിയാ അഘോഷങ്ങള്‍ വരുമ്പോള്‍ നാട്ടില്‍ അല്ലതെയാവുമ്പോള് വരുന്ന സങ്കടം വിവരിക്കാന്‍ വയ്യ.
നന്നായി പറഞ്ഞ അനുഭവം നാട്ടില്‍ നിന്നെത്ര ദൂരെ ആയലും ഓര്‍മ്മകൊണ്ട് ഓടിയെത്താം അല്ലേ?
"അകന്നു പോകുന്ന ലഹരി മേഘങ്ങള്‍ പോലെ
അകലുകയാണോ ഓണ സ്മൃതികളൂം ...."
മനോഹരമായ ഓണസ്മൃതികള്‍ എന്നും കൂട്ടുണ്ടാവട്ടെ!
ഓണാശംസകള്‍!
Post a Comment