Tuesday, July 28, 2009

ചെറായി മീറ്റ് -“ വ്യത്യസ്തനാമൊരു ബ്ലോഗറാം.......”

മനസ്സിനുള്ളിൽ ഒരായിരം നനുനനുത്ത ഓർമ്മകൾ അവശേഷിപ്പിച്ച് ചെറായി മീറ്റും അവസാനിച്ചു.അപരിചിതരായി വന്നവർ പരിചിതരായി മാറി നിറഞ്ഞ സ്നേഹത്തോടെ യാത്രാമൊഴികൾ ചൊല്ലി.ജീവിതപ്പാതകളിൽ എന്നിനി കാണും നമ്മൾ പരസ്പരം കൈകോർത്തു ചിരിയ്ക്കുവാൻ എന്നവർ വിതുമ്പി.സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ അവിടെ എത്തിച്ചേർന്നിരുന്നു.അവരിൽ വിദ്യാർത്ഥികൾ മുതൽ കോളേജ് പ്രിൻസിപ്പൽ മാർ വരെ, ജേർണ്ണലിസ്റ്റുകൾ മുതൽ കാർട്ടൂണിസ്റ്റുകൾ വരെ,ബിസിനസ് കാർ മുതൽ മാജിക്ക് അദ്ധ്യാപകർ വരെ,കൃഷിക്കാർ മുതൽ കമ്പ്യൂട്ടർ വിദഗ്ദ്ധർ വരെ,കമ്പനി മാനേജർമാർ മുതൽ ഫോട്ടോഗ്രാഫർമാർ വരെ, ഡന്റൽ ഡോക്ടർമാർ മുതൽ ഗൈനക്കോളജി ഡോക്ടർമാർ വരെ...പക്ഷേ അമരാവതി റിസോർട്ടിലെ ഓല മേഞ്ഞ ചെറിയ സമ്മേളന ഹാളിൽ അർദ്ധവൃത്താകൃതിയിൽ നിരത്തിയിട്ട കസേരകളിൽ ഇരിയ്ക്കുമ്പോൾ അവരെയെല്ലാം കൂട്ടിയിണക്കിയിരുന്നത് ഒന്നു മാത്രം.മലയാളം..ബ്ലോഗ്..സൌഹൃദം, കൂട്ടായ്മ.

ചെറായിയിലെ അന്നത്തെ തെളിവാർന്ന പകൽ എന്താണു നമുക്ക് സമ്മാനിച്ചത്?അനന്തമായ സാഗരത്തിന്റെ അഗാധ നീലിമയെ സാക്ഷി നിർത്തി കൈമാറിയ സൌഹൃദങ്ങൾ ജന്മ ജന്മാന്തരങ്ങളോളം അനന്തമാണു എന്ന സന്ദേശമല്ലേ?ലോകത്തിന്റെ ഏതെല്ലാമോ കോണിൽ നിന്നും സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും ഒരു പിൻ വിളി ഇപ്പോളും ഉയരുന്നില്ലേ?

ഇത്തരം ഒരു കൂട്ടായ്മയെക്കുറിച്ച് ആശയം ഉയർന്നു വന്ന ഘട്ടത്തിൽ പലരും ഉയർത്തിയ സന്ദേഹങ്ങൾ ഞാൻ ഓർക്കുകയായിരുന്നു.എന്നാൽ 26 ആം തീയതിയിലെ ആ പകൽ അത്തരം എല്ലാ സംശയങ്ങളേയും കടലിലിലെറിഞ്ഞു കളഞ്ഞു എന്നു തന്നെ പറയാം.ഏതാണ്ട് നൂറ്റിപ്പത്തോളം പേർ പങ്കെടുത്ത മീറ്റിൽ ഓരോരുത്തരും കാണിച്ച ആവേശം ഇനി വരാനുള്ള എല്ലാ സംഗമങ്ങൾക്കും വഴികാട്ടിയായി നിൽക്കും.എത്ര വിധത്തിലുള്ള ബുദ്ധിമുട്ടുകൾ സഹിച്ചാണു ഓരോരുത്തരും അവിടെ എത്തിച്ചേർന്നത്!അഞ്ചും ആറും ബസുകൾ മാറിക്കയറി വന്ന ഇന്ദിരച്ചേച്ചിയെപ്പോലുള്ളവർ, കിലോമീറ്ററുകളോളം ബൈക്കോടിച്ച് തലേന്നു തന്നെ എത്തിയ മുള്ളൂക്കാരനേപ്പോലുള്ളവർ..

എങ്കിലും ഈ ഒരു മനുഷ്യൻ അവരിൽ നിന്നെല്ലാം വ്യത്യസ്തനായി നില്ക്കുന്നു.നമ്മളിൽ പലരും ഇത്തരം കൂട്ടായ്മകളോടു പുറം തിരിഞ്ഞു നിൽ‌ക്കുമ്പോൾ. ഇല്ലാത്ത “മുട്ടേപ്പനി”യുടെ കാരണം പറഞ്ഞ് വരാതിരിയ്ക്കുമ്പോൾ ഈ മനുഷ്യൻ വന്നത് കുടുംബ സമേതമാണു.അങ്ങനെ പലരും അവിടെ ഉണ്ടായിരുന്നല്ലോ എന്നു ചോദിച്ചേക്കാം.പക്ഷേ ഇദ്ദേഹം വന്നത് , സെറിബ്രൽ പാൾ‌സി ബാധിച്ച് ,കാഴ്ചയും നടക്കാനുള്ള ശേഷിയും നഷ്ട്രപ്പെട്ട് , പതിനെട്ടു വയസായിട്ടും പത്തു വയസ്സിന്റെ പോലും ബുദ്ധി വളർച്ചയില്ലാത്ത സ്വന്തം മകളെ വീൽ ചെയറിൽ ഇരുത്തിയാണ്.കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തല യുടെ പ്രിൻ‌സിപ്പലായ പ്രൊഫ: മണി ആണു ഈ സൌഹൃദക്കൂട്ടായമയിലെ എന്റെ താരം.കളമശ്ശേരിയിൽ താമസിച്ച് ചേർത്തലയിൽ പോയി വരുന്ന തിരക്കേറിയ ഒരു ജീവിതം നയിയ്ക്കുന്ന അദ്ദേഹത്തിനു ഒരു പക്ഷേ ഒഴിവു കഴിവുകൾ സ്വയം കണ്ടെത്തി ഞായറാഴ്ച വീട്ടിൽ വിശ്രമിയ്ക്കാമായിരുന്നു.അല്ലെങ്കിൽ ഒറ്റയ്ക്കു വന്നിട്ടു പോകാമായിരുന്നു.എന്നാൽ അതൊന്നും ചെയ്യാതെ കുടുംബ സമേതം ആ ഒഴിവു ദിവസം ഈ കൂട്ടായമയ്ക്കു വേണ്ടി വിനിയോഗിയ്ക്കാൻ, "differently abled"ആയ സ്വന്തം മകളോടൊപ്പം എത്തിച്ചേർന്ന ആ മനുഷ്യന്റെ നല്ല മനസ്സിനോട് താരതമ്മ്യം ചെയ്യാവുന്ന മറ്റൊന്നും എനിയ്ക്കു അവിടെ കണ്ടെത്താനായില്ല.രണ്ടു കണ്ണുമുള്ള നമ്മൾ അവ രണ്ടും സാകൂതം തുറന്നു വച്ച് കുറ്റങ്ങൾ മാത്രം കണ്ടെത്തുമ്പോൾ , ഇരുളിന്റെ മായാപ്രപഞ്ചത്തിൽ മുങ്ങിയ ‘ഗ്രീഷ്മ’ ഈ ഒത്തു ചേരലിന്റെ ഓരോ രംഗവും തന്റെ അകക്കണ്ണിൽ കണ്ട് ആനന്ദിയ്ക്കുന്നത് ഞാൻ കണ്ടു.നമ്മളെല്ലാം കണ്ടു.ഒരു പക്ഷേ മറ്റാരേക്കാളേറെ അന്നത്തെ ദിവസം സന്തോഷിച്ചിട്ടുണ്ടാവുക ആ കുട്ടി ആയിരിയ്ക്കുമെന്ന് എനിയ്ക് തോന്നുന്നു.

(ലതിച്ചേച്ചിയോടൊപ്പം മണിസാറിന്റെ ഭാര്യയും മകളും.പുറകിൽ എന്നെയും കാണാം)

ഓരോ പോസ്റ്റിലും ഓരോ വാക്കിലും പൊള്ളുന്ന കൂരമ്പുകളെറിഞ്ഞു ഈ സംഗമത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർ,ഈ സംഗമത്തിൽ പങ്കെടുക്കാമായിരുന്നിട്ടും നിസാരമെന്ന് നമുക്ക് തന്നെ അറിയാവുന്ന കാരണങ്ങൾ കണ്ടെത്തി മാറി നിന്നവർ ഈ മനുഷ്യനെ കണ്ടു പഠിയ്ക്കട്ടെ.ഈ
സ്നേഹവും സന്തോഷവും എത്രയോ വിലമതിയ്ക്കാനാവാത്തതാണ് എന്ന് തിരിച്ചറിഞ്ഞതാണു ആ വിജയം.”സ്നേഹബന്ധങ്ങളേയും അളക്കുന്നത് കേവലം നാണയത്തുട്ടുപോൽ”എന്ന കവി വാക്ക് ഇത്തരുണത്തിൽ നാം സ്മരിയ്ക്കുക. തന്റെ സന്തോഷവും ആഹ്ലാദവും ,മറ്റുള്ളവർക്കില്ലാത്ത ഒരു ലോകത്തു മാത്രം ജീവിയ്ക്കുന്ന , സ്വന്തം കുട്ടിയ്ക്കും പകർന്നു നൽ‌കാൻ ആ പിതാവ് കാണിച്ച സന്മനസ്, സ്വന്തം വിഷമതകളെ മറ്റുള്ളവരുടെ മനസ്സിലെ സന്തോഷമാക്കി മാറ്റാൻ കാണിച്ച ആർദ്രത, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസ്സുകൾക്ക് ഒരിയ്ക്കലും മറക്കാനാവില്ല.നൂറു പേർ തിന്മയുടെ ഭാഗത്തു നിന്നു പൊരുതിയിട്ടും അഞ്ചു പേർ മാത്രമുണ്ടായിരുന്ന നന്മയുടെ വിജയം, അതു എത്ര വിലകൊടുത്തിട്ടാണെങ്കിലും, ആത്യന്തികമായി ഉണ്ടായത് നമ്മൾ മഹാഭാരതത്തിൽ കാണുന്നു.നന്മയുടെ ഉറവ ഇനിയും വറ്റിയിട്ടില്ലാത്ത മണിസാറിനെപ്പോലെയുള്ള ചില മനസ്സുകളുടെ സാന്നിദ്ധ്യമാണു നമ്മുടെ സമൂഹത്തിലെ എല്ലാ എതിർപ്പുകളേയും തകർത്ത് ഏതു നല്ല സംരഭവും വിജയിയ്ക്കുവാൻ ഇടയാക്കുന്നത്.ഒരു പക്ഷേ ഹിറ്റുകളും ‘കമന്റുകളും അന്വേഷിച്ചു നടക്കുന്ന നമ്മുടെ ഇടയിൽ ഇദ്ദേഹം ആരുമല്ലായിരിയ്ക്കാം.എന്നാൽ അത്തരം ചില സാന്നിദ്ധ്യങ്ങളാണു എന്നും ചരിത്രം മാറ്റിയെഴുതിയിട്ടുള്ളത്!തുറന്നു വച്ച കണ്ണുകൾ കാണേണ്ട കാഴ്ചകൾ കണ്ടിരുന്നെങ്കിൽ....!ഹരീ‍ഷിന്റെ കൈയിൽ നിന്ന് നമ്പർ വാങ്ങി ഇന്ന് ആദ്യമായി അദ്ദേഹവുമായി സംസാരിച്ചു.സാറിനെക്കുറിച്ച് ഞാൻ ബ്ലോഗിൽ എഴുതാൻ പോകുന്നു എന്ന് അറിയിച്ചപ്പോൾ സൌമ്മ്യമായും അതിലേറെ വിനയമാർന്നും അതിനു അനുമതി തന്ന ആ നല്ല മനസ്സിനു മുന്നിൽ ഇത് ഞാൻ സമർപ്പിയ്ക്കുന്നു.

(നന്ദി--തിരക്കിനിടയിലും സമയത്തു തന്നെ ഫോട്ടോസ് തന്ന് സഹായിച്ച ഹരീഷിന്)

Saturday, July 25, 2009

കെയ്ക്ക് മീറ്റ്....

Bloggers' Meetനാളെ നടക്കാനിരിക്കുന്ന ബ്ലോഗ് മീറ്റിന് എല്ലാ വിജയവും ആശംസിച്ചുകൊണ്ട് ആല്‍ത്തറയില്‍ ഇന്നു വൈകുന്നേരം നടക്കുന്ന കെയ്ക്ക് മീറ്റില്‍ എല്ലാവരും പങ്കെടുത്ത് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

Wednesday, July 8, 2009

ചങ്ങാതികള്‍.....

ഞങ്ങള്‍ ചങ്ങാതികളായിട്ട് കുറച്ചു നാളെ ആയുള്ളു

എന്നും വെയില്‍ മങ്ങുമ്പോള്‍ വരും

അപ്പുറത്തെ വീട്ടില്‍ പട്ടിയുണ്ട് അതുകൊണ്ട് എന്റെ വീട്ടിലാ സ്വൈര്യ വിഹാരം
എന്നെ കണ്ടാലും ഓടി പോവില്ല ഫോട്ടോക്ക് പോസ് ചെയ്യാന്‍ ഇഷ്ടമാണെന്നു തോന്നുന്നു


അത്ര പാവം ഒന്നും അല്ലാ ഞാന്‍ നട്ട എട്ട് ചുവട് മുളകും ഒരോന്നു വിതം തിന്നു തീര്‍ത്തു .
എന്നാലും ആ നോട്ടവും ഇരുപ്പും കണ്ടാല്‍ ഒന്നും പറയാനും തോന്നില്ലാ
Posted by Picasa

ലില്ലിചെടികള്‍ക്ക് അരുകില്‍ ആ കല്ലിന്റെ ഇടയില്‍ ആണു മാളം. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മാളത്തില്‍ കയറാന്‍ പോകുന്നതു കാണാം. വൈകിട്ട് ഞാനും ഈ മുയലുകളും

കൂടെ കലപില കൂട്ടൂന്ന കിളികളും,അണ്ണാന്മാരും ഒക്കെ ആണി മുറ്റത്ത് ..

ഇപ്പൊള്‍ സൂര്യന്‍,പെട്ടന്ന് ഒന്നും മടങ്ങി പോവില്ല. രാത്രി 9 30 വരെ നല്ല വെളിച്ചം ..

പുകഞ്ഞ കൊള്ളി

ഏലിയാമ്മ ചേട്ടത്തിയെ , ഏലിയാമ്മ ചേട്ടത്തിയെ !!!!!!

വലിയ വീട്ടില്‍ ഏലിയാമ്മ ചേട്ടത്തിയുടെ മുള്ള് വേലിയുടെ അടുത്ത് പഴയ കെ.സി .റ്റി ബസ്‌ ബ്രേക്ക്‌ ഇട്ടു നിര്‍ത്തുന്നതുപോലെ മനക്കലെ ഭവാനി നിലവിളിച്ചുകൊണ്ട് വന്നു നിന്ന് കിതച്ചു . ഏലിയാമ്മ ചേട്ടത്തി ക്ടാക്കള്‍ക്ക് കൊടുക്കാനുള്ള " കുറച്ചു കൂടി പ്രാക്റ്റിക്കല്‍ ആകണം " എന്ന പിണ്ണാക്ക് ചരുവത്തില്‍ ഇട്ടിളക്കി കൊണ്ടിരിക്കുകയായിരുന്നു .

കൊള്ളി പൂട്ടി ...............

ഭവാനി കിടന്ന് കാറി വിളിച്ചു

ആരുടെ വള്ളി പൊട്ടി ?

നീ കിടന്ന് കിതക്കാതെ കാര്യം പറ പെണ്ണേ . ദാ .. ഈ പിണ്ണാക്ക് ശരിയായിട്ട് വേണം ക്ടക്കള്‍ക്ക് കൊടുക്കാന്‍ . അതുങ്ങള് കിടന്ന് കീറുന്നത് നീ കണ്ടില്ലേ ഭവാനി ?

ചേട്ടത്തി ഒന്നും അറിഞ്ഞില്ലേ ? നമ്മുടെ കാപ്പിലാന്റെ കൊള്ളി പൂട്ടി .


എന്‍റെ പരുമലമുത്തപ്പാ !!!! എന്‍റെ പ്രാര്‍ത്ഥന നീ കേട്ടല്ലോ .
.

കുറെ നാള് കൊണ്ട് അവന്‍ കിടന്ന് കളിക്കുന്നു . എന്‍റെ എത്ര പിള്ളാരുടെ കണ്ണീരു വീണ മണ്ണാ അത് . അയ്യയ്യോ ഇത് കേട്ടപ്പോള്‍ എന്താ ആശ്വാസം .കഴിഞ്ഞ ദിവസമല്ലിയോ എന്‍റെ സണ്ണിക്കുഞ്ഞ് അമേരിക്കയില്‍ നിന്നും നിലവിളിച്ചു കൊണ്ട് ഫോണ്‍ ചെയ്തത് .

ചെറായി മീറ്റ്‌ മാറ്റി വെച്ചോ അമ്മച്ചി എന്നും ചോദിച്ച് എന്‍റെ കുഞ്ഞ് നെഞ്ചത്തടിച്ചു നിലവിളിച്ചത് .

മനുഷേമ്മാര് വല്ലോം ചെയ്യുന്ന പ്രവര്‍ത്തിയാണോ ?

ഞാന്‍ പറഞ്ഞിട്ടും അവന്‌ വിശ്വാസമാകാതെ നരേശനേം സുനിലിനേം എല്ലാം വിളിച്ചു ചോദിച്ചില്ലേ ? എത്ര ഡോളറാണ് എന്‍റെ കുഞ്ഞിന്റെ പോയത് . എന്‍റെ പരുമലപ്പള്ളി സത്യമുള്ളതാ.അന്നേ ഞാന്‍ അത് പൂട്ടാന്‍ വേണ്ടി നേര്ന്നതാ .

അപ്പോള്‍ ചേട്ടത്തി ഇന്നലെ നടന്ന കാര്യമൊന്നും അറിഞ്ഞില്ലേ ? നമ്മുടെ ചുറുചുറുക്കുള്ള പിള്ളേരെല്ലാം കൂടി അവിടെപ്പോയി ബഹളം വെച്ചത് ? എത്ര കണ്ടന്നു വെച്ചാ മനുഷ്യര് സഹിക്കുന്നത് ?

അവന്റെ ഒരു ചിത്രവും നിഴലും കൊള്ളീം . ത്ഫൂ


അവന്റെ പുസ്തകം എല്ലാം നമ്മുടെ ചെക്കന്മാര്‍ എല്ലാം കൂടിയാണേ തൊടുപുഴയില്‍ വെച്ച്‌ വിറ്റുകൊടുത്തത് . എന്നിട്ടും നന്ദിയില്ലാത്ത നസ്രാണി .

എടി ഭവാനി , അവനെ വല്ലതും പറഞ്ഞോ .പക്ഷേ നസ്രാണിയെ എല്ലാം പറയല്ലേ .അവന്‍ നക്കി നസ്രാണി എന്ന് കരുതി എല്ലാവരും അങ്ങനെയാണോ ഭവാനി ?നീ സൂക്ഷിച്ചും കണ്ടുമെല്ലാം കാര്യങ്ങള്‍ പറയണേ പെണ്ണേ .

ചേട്ടത്തി മുണ്ടിന്റെ കോന്തല പൊക്കിക്കെട്ടി കൊണ്ട് പറഞ്ഞു .

അയ്യോ ചേട്ടത്തി ചൂടാകാന്‍ പറഞ്ഞതല്ല .ഓരോ കാര്യങ്ങള്‍ കാണുമ്പോള്‍ പറയാതിരിക്കാന്‍ പറ്റുമോ ചേട്ടത്തി . വെറും 250 രൂപയ്ക്ക് ഇത്രേം നല്ലൊരു മീറ്റ്‌ .ഹമ്മോ ! സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യ !!

എല്ലാ ചെട്ടന്മാരേം കാണുമ്പോള്‍ ഒന്ന് പിച്ചീം നുള്ളീം നോക്കണം . എത്ര നല്ല ചേട്ടന്മാരാ . എല്ലാവര്‍ക്കും എന്‍റെ ഓരോ പോസ്റ്റുകളും എത്ര ഇഷ്ടമാണെന്നറിയോ ചേട്ടത്തി .

നീ മാന്താനും കീറാനും ഒന്നും നിക്കണ്ട പെണ്ണേ .നിന്നെ അവര് കണ്ണിറുക്കി ഒക്കെ കാണിച്ചെന്നിരിക്കും നീ അവരോടു കൊഞ്ചാനും പറയാനും ഒന്നും പോകല്ലേ പെണ്ണേ . വല്ലാത്ത കാലമാ .‍
പിന്നൊരു കാര്യം . നമ്മളിപ്പോള്‍ അവനെപ്പറ്റി പറഞ്ഞത് നമ്മള് രണ്ടാളും മാത്രമേ അറിയാവൂ . നീ ആവശ്യമില്ലാതെ മീറ്റില്‍ എങ്ങും പോയി ഒന്നും പറയല്ലേ . അവന്റെ അനോണി പടകള്‍ എല്ലാം ഇളകിവന്ന് തറവാട് കൊളം തോണ്ടും പറഞ്ഞേക്കാം .


നീ അകത്തോട്ട് ചെല്ല് ഞാന്‍ ഇപ്പോള്‍ വരാം . ആ അടുപ്പിന്റെ കീഴില്‍ ഒരു കൊള്ളി ഇരുന്നു പുകയുന്നു . ഒന്ന് തീ അണച്ച് വെയ്ക്കട്ടെ .അടുത്താഴ്ച പരുമല പള്ളിയില്‍ പോകുന്ന കാര്യം പറയാനുണ്ട് . നീ അകത്തു പോയി മേശമേല്‍ ഇരിക്കുന്ന പുട്ടും കടലേം എടുത്തു വെയ്ക്ക് .ഞാന്‍ ഇപ്പൊ വരാം .

അറത്ത കയ്ക്ക് ഉപ്പുതേക്കാത്ത തള്ളയാണെങ്കിലും കൊതീം നൊണേം പറയുമ്പോള്‍ എന്താ സ്നേഹം . അകത്തേക്ക് കയറുമ്പോള്‍ ഭവാനി പിറുപിറുത്തു .

Tuesday, July 7, 2009

മായാജാലകവാതിൽ തുറക്കും മധുര സ്മരണകളെ !

മായാജാലകവാതിൽ തുറക്കും മധുര സ്മരണകളെ ! (തഹ്സീന്‍)
വയലാര്‍, ദേവരാജന്‍ , യേശുദാസ്
ചിത്രം : വിവാഹിത


Sunday, July 5, 2009

ബ്ലോഗ് ഗീതം ഫൈനല്‍ മിക്സ് ട്രാക്ക്


ഈ ട്രാക്ക് ഡൌണ്‍ലോഡ് ചെയ്താല്‍ പഠിച്ച് പാടി പരിശീലിക്കാന്‍ എളുപ്പമായിരിക്കും.

എല്ലാവരും പാട്ടു പഠിച്ചു കഴിഞ്ഞോ?Friday, July 3, 2009

സൂറാ: എന്‍റെ കൂട്ടുകാരി..

എടീ സൂറാ നീ എന്താ ഇങ്ങനെ ആലോചിച്ച് കിടക്കണേ...

ഞാന്‍ ഹോസ്റ്റല്‍ റൂമില്‍ എത്തിയപ്പോള്‍ കയ്യിലൊരു ചോക്ലെടുമായി അവള്‍ കട്ടിലില്‍ കിടക്കുകയായിരുന്നു...

ഡീ നീ ഇത് കണ്ടോ? ഇന്ന് എനിക്ക് നമ്മുടെ ക്ലാസ്സിലെ ആ കനലില്ലേ അവന്‍ തന്നതാ...

അല്ല സൂറാ നീ എന്ത് കരുതീട്ടാ ഈ ചുറ്റിക്കളി... ഇപ്പൊ ഇത് എത്രാമത്തെ ആളാ... ആദ്യം ആ പോഴക്കോടന്‍... പിന്നെ ആ മീശ പോലും മുളക്കാത്ത ആ മൂത്രന്‍... പിന്നെ ആ ഒരു വയസ്സുകാരന്‍ ചാണക്യന്‍... അതിനിടക്ക്‌ വയസ്സ്‌ പത്ത്‌ അറുപത്‌ ആ കെളവന്‍ കൂപ്പിലാന്‍... അല്ല എന്താ നിന്‍റെ പരിപാടി... ഇത് എങ്ങാനും അന്‍റെ ഉമ്മ കുഞ്ഞീവി അറിഞ്ഞാലുണ്ടല്ലോ...

ഓ... കുഞ്ഞീവി തള്ള അറിഞ്ഞാലോന്നും എനിക്ക് ഒന്നുമില്ല മോളെ നാസേ... ഇത് സൂറയാ.. ഇവന്മാര്‍ക്കൊക്കെ ഇട്ട് ഞാന്‍ പണി കൊടുക്കും... ഇപ്പൊ എനിക്ക് എന്ത് സുഖാന്നു അറിയോ... പത്ത് പൈസേടെ ചിലവ്‌ ഇല്ല... ആ മൂത്രനൊക്കെ എവിടുന്നു വേണേലും കടം വാങ്ങി വേണ്ടത് വാങ്ങിച്ച് തന്നോളും... മോളെ നാസേ ഞാന്‍ കുഞ്ഞീവിടെ മുത്താ..

അപ്പൊ നീ ആരേം കേട്ടാനിള്ള പരിപാടിയൊന്നും ഇല്ലേ.. എന്താ ആ മൂത്രനൊരു കുഴപ്പം..?

ഒരു സൂത്രന്‍... ആ മോന്ത കണ്ടാലും മതി... ഒരു സുന്ദരനാന്നാ വിചാരം....ഞാന്‍ ഇന്നാളു ആ കൊള്ളിയിലൊന്നു പോയി നോക്കി... ഓന്‍റെ ഓരോരോ കോമാളിത്തരങ്ങള്‍....ഇല്ലാത്ത മസില്‍ കാട്ടി അവിടെ ആപ്പിളും വെച്ച ഓന്‍റെ ഒരു പോട്ടം... അത് കണ്ടാല്‍ അറിഞ്ഞൂടെ ഞമ്മക്ക്‌ അതൊക്കെ വെറും പറ്റീരാന്നു.. വയസ്സ് ഇരുപത്തൊന്നു പോലും ആയിട്ടില്ല... മിനിമം കെട്ടാനുള്ള പ്രായമെങ്കിലും ആവണ്ടേ...പ്രേമിക്കാം വന്നിരിക്കുന്നു വല്യ കാമ ദേവന്‍...

ന്നാ പോഴക്കൊടനെ നോക്കി കൂടെ?

അല്ല നാസ് ഇയ്യ്‌ എന്ത് കണ്ടിടാ ഈ പറെനത്... ഓന്‍റെ മോന്ത ഇയ്യ്‌ ശരിക്കും നോക്കിട്ടുണ്ടോ? മൊത്തം കുഴിയും കുണ്ടും.... എന്നാലോ ഷാരൂക് ഖാന്‍ ആണെന്നാ വിചാരം... ഒറ്റക്ക്‌ ഒരു ട്രെയിനൊക്കെ പിടിച്ചത് നിര്‍ത്തിയ ആളാന്ന് ഇന്നാളു പത്രത്തിലുണ്ടായിരുന്നു...ഞമ്മള്‍ ആ തീവണ്ടി പോയി നോക്കിയപ്പോഴല്ലേ അറിയനെ അത് നമ്മളെ സുന്ദരന്റെ കടയില്‍ വിക്കണ പത്തുരുപ്യെന്റെ തീവണ്ടി... അത് നിറുത്താന്‍ ഒരു കയ്യ്‌ പോയിട്ട ഒരു വിരല് മുഴുമം മാണ്ട...

നീ ഒരു കാര്യം ചെയ്യ്‌... വയസ്സനാനെലും ആ മൂപ്പിലാനെ കെട്ടി വല്ല അമേരിക്കയിലും പോയി ജീവിക്കാന്‍ നോക്ക്‌?

എടി നാസ് ഓരോ മാണ്ടാത്തരം പറഞ്ഞാലുണ്ടല്ലോ... എടി ആ കെളവനോക്കെ ഞാന്‍ കെട്ടാനൊ.. ഓന്‍ ആ മീന്‍ പുടിക്കണ ആ പോട്ടം ഇയ്യ്‌ കണ്ട്ക്ണോ? ആ കഷണ്ടി കാണണം... ബി... ചര്ദിക്കാന്‍ വരും...പിന്നെ ഇയ്യ്‌ ആരോടും പറയൂലെങ്കില്‍ ഞാന്‍ ഒരു കാര്യം പറയാം...ഞാന്‍ എന്തിനാ ആ കാപ്പൂനെ ബാപ്പേം ന്നും പറഞ്ഞ കൊണ്ട് നടക്കനെന്നു അറിയോ? ഞമ്മള ഇമ്മാക്ക്‌ അതെ കുഞ്ഞീബിക്ക് തന്നെ ഓരോടൊരു മോഹബത്ത് ഉണ്ടോന്നു സംശയം... ഇന്നാളു കോളേജില്‍ ക്ലാസ്‌ എടുക്കാന്‍ വന്നപ്പോ മുതല്‍ ഇമ്മാക്ക്‌ ഇടക്ക് ഓരോ ചിരിയും.. ഒറ്റക്കുള്ള വര്‍ത്താനം.... എല്ലാം കൂടി ഒരു ഇത് മണക്ക്ണു....

ഇടക്ക് ആ ഒറ്റക്കണ്ണന്‍ ചാണക്യനോട് കൊഞ്ചുന്നുണ്ടായിരുന്നല്ലോ?

ഹി ഹി ഹി ഹി അതൊക്കെ ബെറും ഹി ഹി ഹി ഹി .. ഇപ്പൊ ഓനെ പോലെയുള്ള കൊറേ ഉണ്ട്... ഏതാ ഒന് ഏതാ വ്യാജന്‍ എന്ന് ഒന്ക്കന്നെ അറിയൂല്ല... ഇനി ഞമ്മള് ഓനെ കെട്ട്യാ തന്നെ ഞമ്മള് മണിയറേല് ആരാ വരുവാന്നു പടച്ചോന് പോലും അറിയൂല്ല.. പിന്നെ ഓന് ആള് ശരില്ല... ദൈവോല്ല പടച്ചോനുല്ല എന്നൊക്കെ പറഞ്ഞു നടക്കണ ഒരു ബല്ലാത്ത മുസീബത്ത്‌ ആണ്...

ഒരു കാര്യം ചെയ്യ്‌.... ആ കനലിനെ കെട്ടിക്കോ... ഓനാകുമ്പോ അനക്ക്‌ നല്ല മാച്ച് ആയിരിക്കും... കാണാനും കൊഴപ്പമില്ല... പിന്നെ മുന്നില് രണ്ടു ചക്ക പല്ലുണ്ട്.. അത് ഈ ഞാന്‍ ശരിയാക്കി തരാം...

കാര്യൊക്കെ ശരി തന്നെ... പക്ഷെ ഒനിത്തിരി പ്രായം കൂടുതലാ...പിന്നെ മുഴുവന്‍ സമയവും ആ മൂപ്പിലാന്റെ ആശ്രമത്തിലാ... അത് ആശ്രമം ഒന്നും അല്ല.. കള്ളും കഞ്ചാവും പിന്നെ എന്തൊക്കെയോ ഉണ്ട് അവിടെ... ഈ കനലനും ഓരുടെ ആളാ.... എങ്ങനെ ബിസ്വസിച്ച് ഓന്‍റെ കൂടെ ജീവിക്കാ....

അപ്പൊ ഇനി എന്താ അന്‍റെ പരിപാടി...

ഈ കോളെജ് കഴിയണ വരെ ഇങ്ങനെ ഓരോരുത്തരെ ലൈന്‍ അടിച്ച് ഇങ്ങനെ നടക്കണം.... പഞ്ചാര വര്‍ത്താനം പറഞ്ഞ്... കൊറേ ഷോപ്പിങ്ങോക്കെ നടത്തി... ഈ ജീവിതം അടിച്ചു പൊളിക്കണം... നാസേ നിന്നോടൊക്കെ ആരാ നേരത്തെ തന്നെ കെട്ടാന്‍ പറഞ്ഞത്... നിനക്കൊക്കെ പോയി മോളെ...

അല്ല... അപ്പൊ ഇതിന്‍റെയൊക്കെ അവസാനം?

അവസാനം ഞാന്‍ വല്ല ഹിമാലയത്തിലും പോകും... അവിടെ നമ്മുടെ ജയനോടും ബെറുതെ നിക്കണ ആ ആചാര്യനോടും ഒത്ത്‌ ശിഷ്ഠ ജീവിതം സുഖം.... ഇനി നീ പോയ്‌ ഉറങ്ങാന്‍ നോക്ക്‌...

ഗുഡ്‌ നൈറ്റ്...

ഗുഡ്‌ നൈറ്റ് ഡാ...