Wednesday, December 23, 2009

ഭൂമിയും വാനവും പൂക്കും ഡിസംബര്‍


ആകാശത്തായിരം നക്ഷത്രക്കുഞ്ഞുങ്ങള്‍
പൂത്തിരി കത്തിച്ച രാത്രിയൊന്നില്‍
ഭൂമിയില്‍ സ്നേഹത്തിന്‍ പാലൊളി തൂകുവാന്‍
ഭൂജാതനായ ശ്രീ യേശുനാഥാ

രാജാധിരാജന്‍ നീയെങ്കിലും പാരിതില്‍
വന്നു പിറന്നതോ പുല്‍ത്തൊഴുത്തില്‍
സത്യമാം ദൈവത്തിന്‍ പുത്രാ ഒരിക്കലെന്‍
ഹൃത്തില്‍ വെളിച്ചമായ് വന്നുദിക്കൂ

ജീവിത വീഥിയില്‍ ഘോരാന്ധകാരത്തില്‍
പ്രാരാബ്ട മുള്‍മുടി ചൂടി ഞാന്‍ നീങ്ങുമ്പോള്‍
പാപക്കുരിശിന്റെ ഭാരം വഹിക്കവാന്‍
നാഥാ എനിയ്ക്ക് നീ ശക്തി നല്‍കൂ

ഭൂമിയും വാനവും പൂക്കും ഡിസംബറില്‍
മാലാഖമാര്‍ ദിവ്യ ഗാനം പൊഴിക്കുമ്പോള്‍
ദേവാധിദേവനാം നാഥന്‍ ജനിക്കുന്നു
വാഴ്ത്തുക വാഴ്ത്തുക ദിവ്യ നാമം.




(സ്നേഹരൂപനായ യേശുനാഥന്റെ തിരുമുന്‍പില്‍ എന്റെ എളിയ കവിത സമര്‍പ്പിക്കുന്നു)
എല്ലാവര്‍ക്കും ക്രസ്തുമസ്
നവവത്സര ആശംസകളോടെ : രഘുനാഥന്‍

13 comments:

രഘുനാഥന്‍ said...

സ്നേഹരൂപനായ യേശുനാഥന്റെ തിരുമുന്‍പില്‍ എന്റെ എളിയ കവിത സമര്‍പ്പിക്കുന്നു. എല്ലാവര്‍ക്കും ക്രസ്തുമസ് നവവത്സര ആശംസകളോടെ

രഘുനാഥന്‍

jyo.mds said...

Merry Christmas and Happy New Year

chib said...

I cannot read anything, but I wish you a happy christmas!

മാണിക്യം said...

രഘുനാഥന്‍ നല്ല വരികള്‍
ഈ കവിത പോസ്റ്റ് ചെയ്തതിനു നന്ദി..
ക്രിസ്തുമസ്സിന്റെയും പുതുവര്‍ഷത്തിന്റെയും
എല്ലാ മംഗളങ്ങളും ആശംസിക്കുന്നു..

ഗീത said...

ഏറ്റവും ഉന്നതനെങ്കിലും ഏറ്റവും എളിയവനായി പിറന്ന യേശു ദേവനെ വാഴ്ത്തുന്നു. ഈ എളിയ കവിത എഴുതിയ രഘുനാഥന് ആശംസകള്‍.

കൂട്ടുകാര്‍ക്കെല്ലാം ക്രിസ്തുമസ്സ് ആശംസകള്‍.

പാട്ടോളി, Paattoli said...

നന്നായി,
എന്റെ ക്രിസ്തുമസ് ആസംസകൾ....
എല്ലാവർക്കും....

ബിന്ദു കെ പി said...

എല്ലാവർക്കും ക്രിസ്മസ് ആശംസകൾ...

പ്രേം I prem said...

വളരെ നന്നായിട്ടുണ്ട്
എന്റെ ക്രിസ്തുമസ് ആസംസകൾ....

പട്ടേപ്പാടം റാംജി said...

നന്നായി....
എന്റെയും ക്രിസ്തുമസ്സ് പുതുവല്‍സരാശംസകള്‍ ..

jayanEvoor said...

എല്ലാവര്ക്കും സമാധാനം ഉണ്ടാവട്ടെ !

Merry Christmas to all!

Sabu Kottotty said...

“ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്...” മത്തായി; 28:20

Typist | എഴുത്തുകാരി said...

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.

ഭൂതത്താന്‍ said...

നന്നായി കവിത ...ക്രിസ്തുമസ് പുതുവത്സര ആശംസകള്‍