Tuesday, December 22, 2009

മോളിയില്ലാത്ത ക്രിസ്മസ്

ക്രിസ്മസ്നു നാളുകളെ ബാക്കിയുള്ളൂ. മഞ്ഞുമൂടിയ മരച്ചില്ലകളിലും പാതയോരങ്ങളും വര്‍ണ്ണ ബള്‍ബുകളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മരവിപ്പിക്കുന്ന തണുപ്പിലും സന്തോഷത്തിന്റെ ചൂട് ഒട്ടും ആറിയിട്ടില്ല. എങ്ങും തെളിയുന്ന ദീപങ്ങള്‍ മഞ്ഞില്‍ കൂടുതല്‍ ഭംഗിയുള്ളതായി.

കഴിഞ്ഞ ക്രിസ്മസ്നു പുല്‍ക്കൂട്‌ ഒരുക്കിയതും ക്രിസ്മസ് കേക്ക് അലങ്കരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ. വെളുത്ത ക്രിസ്മസില്‍ വര്‍ണ്ണ അലങ്കാരങ്ങളും ദീപങ്ങളും ആഘോഷത്തിനു മാറ്റ് കൂട്ടി. മോളിയും തോമാസും അയല്‍ വീട്ടുകാരായ നാരായണനെയും സുരേഷിനെയും വിളിച്ചിരുന്നു. എല്ലാരും ചേര്‍ന്നൊരു മേളം തന്നെയായിരുന്നു. നാട്ടില്‍ പോയില്ലെങ്കിലും എല്ലാരും അടുത്തുള്ള മാതിരി ഒരു പ്രതീതിയായിരുന്നു അന്ന്. വീഡിയോ ചാറ്റ് വഴി അപ്പനെയും സഹോദരങ്ങളെയും കാണുകയും വിഷ് ചെയ്യുകയും എല്ലാം ഓര്‍മയില്‍ ഓടി മറയുന്നു.

കുഞ്ഞും നാളില്‍ ക്രിസ്മസ് കാരോള്‍ എന്നും പറഞ്ഞു അയല്‍ വീടുകളില്‍ പോയി പണം പിരിവു നടത്തിയതും. മോഹന്‍ലാലിന്‍റെ ക്രിസ്മസ് പടം കാണാന്‍ കൂട്ടുകാരോടൊപ്പം പോയതും എല്ലാം ക്രിസ്മസ് ഓര്‍മ്മകള്‍. ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ എന്ന് പാടി മോളിയെ സ്വപ്നം കണ്ടു നടന്ന കാലം.

സ്കൂളില്‍ പോകുന്ന കാലം മുതലേ മോളിയെ അറിയാം. ജോസഫ്‌ മാഷിന്റെ മോള്‍. എന്നാല്‍ കോളേജില്‍ പോയി തുടങ്ങിയപ്പോഴാണ് മോളിയെ പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സ്നേഹ ബന്ധം കല്യാണവും പിന്നെ കുട്ടികളിലുമെത്തി.

നാട്ടില്‍ സര്‍ക്കാര്‍ ഗുമസ്ത പണിയിലാണ് തോമസിന്റെ ജോലി ആരംഭിക്കുന്നത്. പിന്നെ മോളിയെ മിന്നു കെട്ടി കോഴിക്കോട്ടേക്ക് താമസം മാറ്റി. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മോളിയുടെ അന്നത്തെ സേവനം. സേവനം എന്ന് വച്ചാല്‍ മോളി അവിടെ നേഴ്സ് ആയിട്ടായിരുന്നു ജോലി നോക്കിയിരുന്നത്. കോഴിക്കോടിന്റെ നിഷ്കളങ്കതയും സേവന മനസ്കതയും എല്ലാം ഒരു രസമായിരുന്നു.

ആയിടക്കു അമേരിക്കയിലുള്ള കറിയാച്ചന്‍ ഒരു വിസയുടെ കാര്യവും അങ്ങനെ മോളിക്ക് ജോലിയും തരപ്പെടുത്തി. നാട്ടിലെ നഴ്സിംഗ് പഠനവും ജോലിയും ഉപകാരമായെങ്കിലും ഇവിടെ വന്നിട്ട് ഒരുപാട് ടെസ്റ്റുകള്‍ പാസ്സകേണ്ടി വന്നു നേഴ്സ് ആയി ജോലി കിട്ടാന്‍. ഡിസംബര്‍ മാസത്തില്‍ വന്നതും കൊടും ശൈത്യത്തില്‍ ജീവിച്ചു തുടങ്ങിയതും ഒരു രസമായിരുന്നു.

അമേരിക്കയില്‍ വന്നെങ്കിലും തോമസിന് ജോലി ഇല്ലായിരുന്നു. മോളിയുടെ വിസ പോരായിരുന്നു തോമസിന് ജോലി കിട്ടാന്‍. അങ്ങിനെ ഗ്രീന്‍ കാര്‍ഡിനെ പറ്റി ചിന്തയും എല്ലാം ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. മരവിക്കുന്ന തണുപ്പത്ത് വെറുതെ ഇരുത്തം ഒരു തരം ഭ്രാന്തു രൂപത്തിലായി. പിന്നെ മദ്യവും ഇറച്ചിയും ചായയെക്കള്‍ വില കുറഞ്ഞു കിട്ടിയത് ഭാഗ്യം. ഒരു ടൈം പാസ്‌.

കറിയാച്ചന്റെ ബന്ധുവിന് പലചരക്ക് കട ഉണ്ടായിരുന്നു. അങ്ങേരുടെ ശുപാര്‍ശ ഒരു ജോലി തരപ്പെടുത്തി. ഗുമസ്ത പണിയില്‍ നിന്നും ബിസിനസ്‌ലേക്കുള്ള കാല്‍വെപ്പ്‌ എന്ന് വേണം അതിനെ കരുതാന്‍. അധികം താമസിയാതെ ജോയ് സന്താനമായി പിറന്നു. പിന്നെ ജീവിതം പച്ച പിടിച്ചു തുടങ്ങി. കുറച്ചു വര്‍ഷത്തെ പലചരക്ക് കട നടത്തിപ്പ് പരിചയം ഒരു കട തുടങ്ങുന്നതില്‍ എത്തിച്ചു. ആ സംരഭം ഇന്ന് മധ്യ അമേരിക്കയില്‍ ഒരു വന്‍ ബിസിനസ്‌ ആയി വളര്‍ന്നു. തോമസ്‌ മുതലാളിയായി. പിന്നെ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി. നാട്ടില്‍ നിന്നും നടീ നടന്മാരെ കൊണ്ട് വന്നു പ്രോഗ്രമ്മുകള്‍ അങ്ങിനെ തോമസിന്റെ കൂടെ മദ്യസേവ ചെയ്യാത്ത നടന്മാര്‍ ഇല്ലെന്ന സ്ഥിതിയായി.

കഴിഞ്ഞ മെയ്‌ മാസം മോളി ജോയ്ക്കൊപ്പം നാട്ടിലേക്കു പോയി. മോളിയുടെ അപ്പന് സുഖമില്ലായിരുന്നു. തോമസ്സും പോകാനിരുന്നതാണ്. ബിസിനസ്‌ ഏല്‍പ്പിക്കാന്‍ ആളില്ലാത്ത കാരണം പോയില്ല. കോഴിക്കോട്ടെ സ്വകാര്യ നഴ്സിംഗ് ഹോം മോളിയെ അവരുടെ വാര്‍ഷിക ആഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നു. ജോയ്ക്ക് അതിലൊന്നും താല്‍പ്പര്യമില്ലാത്തതിനാല്‍ മോളി തനിച്ചാണ് പോയത്.

കാറില്‍ പോയിക്കൊണ്ടിരിക്കുന്ന തോമസ്സിന്റെ മനസ്സിലേക്ക് കുറെ ഓര്‍മ്മകള്‍. ഈ വര്‍ഷം തോമസ്സ്നു ക്രിസ്മസ് ആഘോഷമില്ല. ജോയ് കൂടുകാരുടെ വീട്ടില്‍ പോകും.

പിന്നെയും മോളി തോമസ്സിന്റെ മനസ്സിലേക്ക്. കോഴിക്കോട്ടെ സ്ഫോടനത്തില്‍ മോളിയും ചെറു കഷണങ്ങള്‍ ആയി.

7 comments:

Unknown said...

പെട്ടെന്ന് പറഞ്ഞു തീര്ത്തപോലെ.. എന്താ ഇത്ര ധൃതി?!

തേങ്ങ ഉടച്ചിരിക്കുന്നു.

മാണിക്യം said...

തെച്ചിക്കോടന്‍ പറഞ്ഞപോലെ അല്പം ധൃതി കൂടി
ഒരു വലിയ കഥ....

ഒന്നുമില്ലായ്മയില്‍ നിന്ന് എവിടെ ഒക്കെയോ എത്തി എന്ന് തോന്നിതുടങ്ങുമ്പോള്‍ അതൊരു
‘ഒന്നും ഇല്ലായ്മയാണെന്ന്’ കറുത്തേടം പറഞ്ഞു വച്ചു,
നല്ല സന്ദേശം....

ക്രിസ്തുമസ്സിന്റെയും പുതുവര്‍ഷത്തിന്റെയും എല്ലാമംഗളങ്ങളും ഏവര്‍ക്കും ആശംസിക്കുന്നു!!

ഏ.ആര്‍. നജീം said...

നന്നായി ഓര്‍മ്മകള്‍ കുറിച്ചിട്ടിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട അവസാനം അലസമായി എഴുതി അവതരിപ്പിക്കുന്നതിനു പകരം അല്പം കൂടെ ശ്രദ്ധിച്ചിരിന്നുവെങ്കില്‍... :)

കൃസ്മസ്സ് ആശംസകളോടെ

കറുത്തേടം said...

ക്രിസ്മസ് രാവുകളും നിറങ്ങളും ഏവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നാല്‍ ആരോരും അറിയപ്പെടാതെ ആര്‍ക്കോ വേണ്ടി ജീവന്‍ നഷ്ടപ്പെട്ട ജീവനുകള്‍.. അവരെ ഒന്നോര്‍ത്തു പോയി.. കമന്റ്‌ ചെയ്ത എല്ലാവര്ക്കും നന്ദി...

ക്രിസ്മസ് ആഘോഷങ്ങള്‍ കണ്ടപ്പോള്‍ കഥാനായകന് തോന്നിയ "ഒരു ധൃതി പിടിച്ച" ഫ്ലാഷ് ബാക്ക്. തെച്ചിക്കോടന്‍, മാണിക്യം നന്ദി.
തീവ്രവാദവും മറ്റുമായി കേരളം ചര്‍ച്ചകളിലാണ്. അതൊന്നു ചെറുതായി സൂചിപ്പിക്കാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. നജീം ഞാന്‍ മറ്റൊരു സൃഷ്ടി അതിലേക്കായി പിന്നീട് എഴുതാം... നന്ദി

പട്ടേപ്പാടം റാംജി said...

തിടുക്കത്തില്‍ എവിടെക്കാണ്‌ ഓടിപ്പോകുന്നത്? ഒന്നുകൂടി ശ്രദ്ധിച്ചാല്‍ ക്ഷമ കാണിച്ചാല്‍ നന്നാക്കാവുന്നതേയുള്ളു.
ക്രിസ്തുമസ്സ് പുതുവല്‍സരാശംസകള്‍....

Sabu Kottotty said...

ഇതു സൂപ്പര്‍ സ്പെഷല്‍ എക്സ്‌പ്രസായിപ്പോയി...

poor-me/പാവം-ഞാന്‍ said...

Merry X-mas