Sunday, December 20, 2009

ഒരു ക്രിസ്മസ് ദിനത്തില്‍ ...

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്. അന്ന് രാവിലെ ഇറങ്ങാന്‍ നേരം ഭാര്യ പ്രത്യേകം പറഞ്ഞത് അയാള്‍ ഓര്‍ത്തു "

എന്നത്തേതും പോലെ ഇന്നും വൈകരുത് നാളെ ക്രിസ്തുമസാണ് ...ട്ടോ !!!" കഴിഞ്ഞ മൂന്ന് പ്രാവശ്യവും കുട്ടികളേയുമൊരുക്കി ഞാനുമൊരുങ്ങി കാത്തുകെട്ടി നിര്‍ത്തി, പിന്നെ പലതും പറഞ്ഞു അവര്‍ ഉറങ്ങുകയും ചെയ്യും, ഇന്നെങ്കിലും അവരെ നിരാശപ്പെടുത്തരുത്‌ കേട്ടോ...

ഓരോന്നോര്‍ത്തു കൊണ്ടു ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപോലെ ഒരു നിമിഷം. അയാള്‍ ധൃതിയില്‍ ഓഫീസില്‍ നിന്നിറങ്ങി സ്കൂട്ടര്‍ വീടിനെ ലകഷ്യമാക്കി വിട്ടു. ചിന്ത മുഴുവന്‍ ഭാര്യയേയും കുട്ടികളേയും കുറിച്ചായിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് തന്‍റെ മുന്നിലൂടെ പോകുകയായിരുന്ന കാറും മുന്നില്‍ നിന്നും വരുന്ന ജീപ്പും ഭയാനക ശബ്ദത്തോടെ കൂട്ടിയിടിച്ചത്, അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി. ഒരു നിമിഷം അയാള്‍ തരിച്ചു നിന്നുപോയി. മുന്നിലും പിറകിലും നോക്കി ആരേയും കാണാനില്ല സ്കൂട്ടര്‍ റോഡിനു ഒരുവശത്തൂടെ ചേര്‍ന്ന് ഓടിച്ചുപോയി. ആ സമയം അയാള്‍ക്ക്‌ എന്തെന്നില്ലാത്ത പരിഭ്രമവും വിറയലും അനുഭവപ്പെട്ടു. സ്വന്തം മനസ്സാക്ഷിയോട്‌ തെറ്റുചെയ്യുന്നപോലെ കൈയ്യൊക്കെ വിറയ്ക്കുന്നപോലെ തോന്നി.

ഭാര്യയേയും കുട്ടികളേയും കൂട്ടി തിരിച്ചുവരുമ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ഒരു ആംബുലന്‍സ് സംഭവ സ്ഥലത്ത് നിന്നും ചീറിപ്പാഞ്ഞു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു " ആ സമയത്ത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ മൂന്നു നാല് പേരുടെയെങ്കിലും ജീവന്‍ രക്ഷപെട്ടേനെ... വിധിയുടെ കോപ്രായം അല്ലാതെന്തു പറയാന്‍ "....

സ്ക്രീനില്‍ നായികാനായകന്മാരുടെ പലതരം ഗോഷ്ടികളും ചേഷ്ടകളും കണ്ടു കാണികളും കൂടെ ഭാര്യയും കുട്ടികളും ചിരിച്ചാസ്വദിക്കുമ്പോഴും അയാളുടെ മനസ്സില്‍ നേരില്‍ കണ്ട ആ ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ മാറിമാറി വന്നു കൊണ്ടിരുന്നു. കൂടെ കുറ്റബോധവും. ഒരു വിധം സിനിമ കണ്ടു തീര്‍ത്തു തിരിച്ചുവരുമ്പോള്‍ കണ്ടാസ്വദിച്ച തമാശകളേയും രംഗങ്ങളെയും കുറിച്ചായിരുന്നു ഭാര്യയും, കുട്ടികളും അവരുടെ ചോദ്യങ്ങളെ ഓരോ മൂളലിലൂടെ അവസാനിപ്പിച്ചു.

പിറ്റേന്നു രാവിലെ പെട്ടെന്ന് എത്താമെന്ന് പറഞ്ഞ് അടുത്ത ആശുപത്രീലേക്ക് സ്കൂട്ടറില്‍ വിട്ടു . അന്വേഷകൌണ്ടറില്‍ ചെന്ന് തിരക്കിയപ്പോള്‍ അവരെ അവിടെ തന്നെയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം വാര്‍ഡില്‍ ചെന്ന് അപകടം സംഭാവിച്ചവരേയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും അവരുടെ കൂടെ നിന്ന് കൊണ്ട് അവരുടെ കാര്യങ്ങളില്‍ വ്യാപൃതനായി. സമയം തീരെ വൈകി. മൊബൈലില്‍ നോക്കിയപ്പോഴാണ് ഭാര്യയുടെ പത്തുപന്ത്രണ്ടു മിസ്സ്ഡ് കോള്‍സ് ഉണ്ടായിരുന്നു . തിരക്കിനിടെ അറിഞ്ഞതേയില്ല അയാള്‍ ....

തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു. ഭാര്യയും മക്കളും അച്ഛനെ കാത്തു വഴിയേ നോക്കിയിരിക്കുന്നു. ഭാര്യയുടെ മുഖം ചുകന്നു തക്കാളി പോലിരിക്കുന്നു. അയാള്‍ ഭാര്യയെ വിളിച്ചു വീട്ടിനുള്ളില്‍ കയറി കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ ഭാര്യയുടെ അതുവരെയുള്ള ദേഷ്യം പറന്നകന്നു. കൂടെ ഭര്‍ത്താവിനോട്‌ എന്തെന്നില്ലാത്ത ഭാഹുമാനവും തോന്നി. അയാള്‍ക്ക്‌ അതുവരെ കൊണ്ട് നടന്നിരുന്ന സങ്കടങ്ങളും, വിഷമങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായ, കൂടെ തനിക്കു ഇത്ര യൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന മനസ്സന്തോഷവും.

ഭാര്യയോടും കുട്ടികളോടുമൊപ്പം ഉണ്ണിയേശുവിന്‍റെ പുല്‍ക്കൂടാരവും ഒരുകൂട്ടം നക്ഷത്രങ്ങളും ഒരുക്കി. ക്രിസ്തുമസ് ട്രീയില്‍ വൈദ്യുത അലങ്കാരങ്ങള്‍ പല വര്‍ണ്ണങ്ങളുള്ള പ്രഭാപൂര്‍ണ്ണമായ വെളിച്ചങ്ങളും കൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സന്തോഷത്തോടെ... അപ്പോഴേക്കും ദൂരെ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു കൂടെ സംഗീതവും ....
കുരിശിന്‍ പിന്നാലെ ഈശ്വരാ ...രാജാധി രാജനു കര്‍ത്താവേ നീ പരിശുദ്ധന്‍
അല്ലെല്ലുയാ ...... അല്ലെല്ലുയാ ..... അല്ലെല്ലുയാ

ക്രിസ്മസ് നേരമ്പോക്ക്:

"ക്രിസ്മസ്, ഓണം, ഭക്രീദ് തുടങ്ങിയ കാലങ്ങളിലാണല്ലോ മാംസപ്രേമം കൊടുമ്പിരിക്കൊള്ളുന്നത്. ഈ ദിവസങ്ങളില്‍ എത്ര കോഴികളെയും മറ്റുമാണ് നാം സാപ്പിടുന്നത്. വീട്ടില്‍ വിരുന്നുകാര്‍ വരുന്നെങ്കില്‍ കോഴീടെ പിറകേയായിരിക്കും, അല്ലെങ്കില്‍ അവര്‍ക്കും തൃപ്തി ആവില്ല!! കോഴീടെ കാര്യം 'കട്ടപ്പുക' തന്നെ. ചിലപ്പോള്‍ അവരായിരിക്കും ഈ ദിനങ്ങളെ ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്നത് അല്ലേ!!! ചിന്തകള്‍ കാടുകേറിപ്പോകുന്നോ..? ഓ.. ഇപ്പോഴാ ഓര്‍ത്തത്‌ അക്കാര്യം മറന്നുപോയി ... എടാ.. (കസിന്‍) നീ ടൌണിലെക്കാണോ രണ്ടു കിലോ ചിക്കന്‍ വാങ്ങിച്ചോ ട്ടോ... വരുമ്പോള്‍ ബീവറെജമ്മാവനെ കണ്ടു ആശംസകളും വാങ്ങിച്ചോ.. മറക്കല്ലേ .... ക്രിസ്മസല്ലേ !!!"

അവരൊക്കെയില്ലാതെ നമുക്കെന്താഘോഷം... അന്നും, ഇന്നും, എന്നും ....


*** ക്രിസ്മസ് ത്സരാശംള്‍ ***
ചിത്രം കടപ്പാട്:ഗൂഗിള്‍ ഇമേജസ്

10 comments:

പ്രേം I prem said...

തിരക്കിനിടയില്‍ അല്‍പ്പസമയം മറ്റുള്ളവര്‍ക്കു മാറ്റിവച്ചാല്‍ അതുതന്നെയാണ് മഹത്വം.

Unknown said...

ക്രിസ്തുമസ് ആശംസകള്‍ .

Thabarak Rahman Saahini said...

നാം തിരക്കിനിടയില്‍ അറിഞ്ഞോ
അറിയാതയോ ഒഴിവാക്കുന്ന
പല കാര്യങ്ങളുണ്ട്. അതില്‍ ക്രൂരമായ
ഒന്നാണ് അപകടത്തില്‍ പെടുന്നവരെ
അവഗണിച്ചുകൊണ്ടുള്ള നമ്മുടെ പാഞ്ഞുപോക്ക്.
നമ്മുടെ സര്‍ക്കാര്‍, അപകടത്തില്പെടുന്നവരെ
ഹോസ്പിറ്റലില്‍ എത്തിക്കുന്ന നല്ല മനസ്സുള്ളവരെ
നിയമത്തിന്റെ നൂലാമാലകളില്‍ കുടുക്കി
പീഡീപ്പിക്കില്ലന്നു ഉറപ്പുതരട്ടെ,
അപ്പോള്‍ ജനങ്ങളുടെ മാനസികാവസ്ഥക്ക്
തീര്‍ച്ചയായും മാറ്റം വരും. ജനാധിപത്യം
എന്നത് ജനദ്രോഹപരമായ ഒരു സംഭവം
ആയി മാറിക്കൊണ്ടിരിക്കുന്നു നമ്മുടെ
രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തില്‍.

Typist | എഴുത്തുകാരി said...

നാട്ടില്‍ നടക്കുന്ന കാര്യം തന്നെ.പലരും പല കാരണങ്ങള്‍ കൊണ്ട് ചെയ്യാതിരിക്കുന്നതു്.


ക്രിസ്തുമസ് നവവത്സരാശംസകള്‍.

കണ്ണനുണ്ണി said...

നല്ലൊരു പ്രവര്‍ത്തി ചെയ്തതിന്റെ സന്തോഷം ഒരു ദിവസമെങ്കിലും മനസ്സ് നിറയ്ക്കും.

the man to walk with said...

aashamsakal

ജന്മസുകൃതം said...

വിധിയുടെ കോപ്രായം അല്ലാതെന്തു പറയാന്‍

മാണിക്യം said...

തിരക്ക് എന്ന് പറഞ്ഞൊഴിയാതെ മറ്റുള്ളവര്‍ക്ക് വേണ്ടി അല്പം സമയം നീക്കി വയ്ക്കുമ്പോള്‍ കിട്ടുന്ന മനസുഖത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല. അത് അപകടത്തില്‍പെട്ടവരെ സഹായിക്കല്‍, കിടപ്പിലായ വൃദ്ധജനം,രോഗാവസ്ഥയില്‍ ആയ അയല്‍‌വാസി ആരുമാവട്ടെ നമ്മുടെ ഒരു സന്ദര്‍ശനം അവരിലും നമ്മളിലും ചലനം ഉണ്ടാക്കും.അപ്പോള്‍ കിട്ടുന്ന ആനന്ദം അതാണ് എന്നും നിലനില്‍ക്കുന്നത്.
നല്ലോരു ചിന്ത പങ്കുവച്ചതിന് നന്ദി..
കൃസ്തുമസ്സ് ആശംസകള്‍ നേരുന്നു

പ്രേം I prem said...

തെച്ചിക്കോടന്‍,
thabarakrahman,
എഴുത്തുകാരി,
കണ്ണനുണ്ണി,
the man to walk with,
ലീല എം ചന്ദ്രന്,
മാണിക്യം,

എല്ലാവര്ക്കും എന്‍റെ ക്രിസ്തുമസ് നവവത്സരാശംസകള്‍***

jayanEvoor said...

എല്ലാവര്ക്കും സന്മനസ്സുണ്ടാവട്ടെ!
സമാധാനവും!

ക്രിസ്മസ് ആശംസകള്‍!