അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്നേഹം ചൊരിയും
നിന് ദിവ്യ പുണ്യ പ്രവാഹം
ആള്‍ത്താരയില്‍ ഞങ്ങള്‍ നിത്യം
നിന് തിരു സന്നിധി പൂകാന്‍
വന്നു നമിക്കുന്നു നാഥാ..
ആശ്രയം നീയേ പിതാവേ
പാപങ്ങളൊക്കെയും നീക്കി
നന്മ നിറഞ്ഞവരാക്കി
ഞങ്ങള്‍ തന്നുള്ളം കഴുകാന്‍
നീയല്ലാതാരുണ്ട് രാജാ
മുള്‍ക്കിരീടം നീയണിഞ്ഞു ഞങ്ങള്‍
പാപ വിമുക്തരായി തീരാന്‍
വേദനയില്‍ പോലും ദേവാ
നീ ഞങ്ങള്‍ക്കായ് മന്ദഹസിച്ചു
തോളില്‍ കുരിശേന്തി നീങ്ങി
പീഢനങ്ങളതേറ്റു വാങ്ങി
നിന്നെ പരിഹസിച്ചോര്‍ക്കും
നന്മകള് മാത്രം നീ നേര്‍ന്നു
ഗാഗുല്‍ത്താ മല കണ്ണീര് വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരം
(ഒരു പഴയ പോസ്റ്റ്.. ഈ സന്തോഷനാളില്‍ ആല്‍ത്തറയിലെ സുഹൃത്തുക്കള്‍ക്കായ് വീണ്ടും ..)
4 comments:
ഒരു പഴയ പോസ്റ്റ്.. ഈ സന്തോഷനാളില്‍ ആല്‍ത്തറയിലെ സുഹൃത്തുക്കള്‍ക്കായ് വീണ്ടും ..
“നിന്നെക്കുറിച്ച് അവന് തന്റെ ദൂതന്മാരോടു കല്പ്പിയ്ക്കും; അവന് നിന്റെ കാല് കല്ലിനോടു തട്ടാത വണ്ണം നിന്നെ കയ്യില്‍ താങ്ങിക്കൊള്ളും” മത്തായി;4:6
aashamsagal....
http://sweeetsongs.blogspot.com/2009/10/blog-post_25.html ഇവിടെ ഇതു കേള്‍ക്കാം
Post a Comment