ലീല എം ചന്ദ്രന്
ഓര്‍മ്മകള്‍ എന്നെ കാലങ്ങള്‍ക്കു പിന്നിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
ഗ്രാമത്തിലെ കുന്നിന് മുകളിലെ കൊച്ചു പള്ളി.
ഇന്നത്തെ ഏതൊരു കൂറ്റന്‍ പള്ളിയേക്കാളും ഭംഗിയും പ്രൗഡിയും അന്നതിനുണ്ടായിരുന്നു.
ശാന്തിയുടെ സങ്കേതം ആയിരുന്നു അത്.
വെള്ള ഉടുപ്പിട്ട പാതിരിയും കന്യാസ്ത്രിമാരും
കാവല്‍ മാലാഖമാരെപ്പോലെ ഞങ്ങളെ നയിച്ചു.
പൂക്കളും ബലൂണും വര്‍ണ്ണക്കടലാസ്സുകളും കൊണ്ട് ഞങ്ങള്‍
മത്സരിച്ചൊരുക്കിയ പുല്ക്കൂട്ടിനരികില്,
മെഴുകു തിരികളും കത്തിച്ച്
ഉണ്ണി ഈശോയുടെ പിറവിയും കാത്തിരുന്ന
ഡിസംബറിലെ തണുപ്പേറിയ രാത്രികള്‍ ....!!!
കൂട്ട മണികള്‍ അകമ്പടി ആകുന്ന ആ ദിവ്യ നിമിഷങ്ങളില്‍
പ്രാര്‍ഥനാ ഗീതങ്ങളുമായി
വികാരിയച്ചന് പുല്‍ക്കൂട്ടില്‍ ഉണ്ണിയെ കിടത്തുന്നതു കാണാന്‍,
ആ കുഞ്ഞിക്കാലുകളില്‍ സ്നേഹ ചുംബനങ്ങള്‍ അര്‍പ്പിക്കാന്‍
എന്തൊരാവേശമായിരുന്നു.
കരോള്‍ സംഘത്തോടൊപ്പം പെട്രോമാക്സിന്റെ വെളിച്ചത്തില്‍
വീടുകള്‍ തോറും കയറിയിറങ്ങാനും
അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി...
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം ...
എന്നുറക്കെപ്പാടാനും എന്തൊരുത്സാഹമായിരുന്നു
ക്രിസ്മസ് അപ്പൂപ്പന്റെ കയ്യില്‍ നിന്നും കിട്ടുന്ന മിട്ടായിക്കു പോലും
ഇന്നത്തേക്കാള്‍ സ്വാദായിരുന്നു....!!
ഒക്കെ പഴങ്കഥകള്‍.....!!!!
എങ്കിലും,
ചെവിയില്‍ ഒരു ബാന്റു മേളം ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നുണ്ട്
മെഴുകുതിരികളില്‍ നിന്നും ഉരുകി വീഴുന്ന ചുടു തുള്ളികള്‍
സുഖമുള്ളൊരോര്‍മ്മയായി
മനസ്സില്‍ നിറയുന്നുണ്ട്.
അതെ, എനിക്ക് നിശ്ചയമായും അറിയാം
എന്റെ ഉണ്ണി ഈശോയ്ക്ക് *വെന്തിപ്പൂവിന്റെ മണം ആയിരുന്നു
*ചെണ്ടുമല്ലിപ്പൂ.
4 comments:
ഒരു തേങ്ങ ഉടച്ച് കമന്റ് ഭരണി തുറന്നിരിക്കുന്നു..!
ഡിസംബറിന്റെ തണുപ്പും കൃസ്തുമസ്സ് രാത്രിയുടെ ഓര്‍മ്മകള്‍ എല്ലാ മനസ്സിലും ഉണ്ടാകും ല്യേ.. :)
najim
അതെ, എന്റെ ഉണ്ണി ഈശോയ്ക്ക് വെന്തിപ്പൂവിന്റെ മണം ആയിരുന്നു
പഴയഓര്മകള്ക്ക് എന്തുകൊണ്ടെന്നറിയില്ല
വല്ലത്ത ഒരു സ്വാധീനമാണെന്നും മനസ്സില്‍ ...
ഡിസംബറിലെ തണുപ്പുള്ള രാത്രിയില്‍ പാതിരാകുര്‍ബാനക്ക് പുത്തനുടുപ്പും ഇട്ട് അച്ഛനും
അമ്മയ്ക്കും ഒപ്പം പള്ളിയില്‍ പോയ അല്ലല്ലില്ലാത്ത കാലത്തെ ക്രിസ്തുമസ്സ് ഓര്‍മ്മകള്‍ക്ക് നല്ല മധുരം നല്ല മണം. അവ ഒരിക്കല്‍ കൂടി മനസ്സിലെത്തി ....
പോസ്റ്റിനു നന്ദി ...
ക്രിസ്തുമസ് ആശംസകള്‍
Post a Comment