Monday, June 22, 2009

ബ്ലോഗ് ഗീതം ആഡിയോ

പ്രിയ സുഹൃത്തുക്കളേ,

മലയാളം ബ്ലോഗിലെ സര്‍ഗ്ഗധനരായ ര്നടു പ്രതിഭകളുടെ വ്യത്യസ്തമായ ആലാപനങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലോഗ് ഗീതം, മലയാളം ബ്ലോഗര്‍മാരുടെ പൊതുസ്വത്താകയാല്‍ അത് തിരഞ്ഞെടുക്കാനുള്ള അവകാശവും എല്ലാവര്‍ക്കുമായി പങ്കിട്ടിരിക്കുന്നു. എല്ലാവരും ചേര്‍ന്ന് ഉചിതമായതു തിരഞ്ഞെടുത്ത് പാടുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും പുതിയ ഗീതങ്ങള്‍ ആരെങ്കിലും അയച്ചു തരികയാണെങ്കില്‍ അതും പ്രസിദ്ധീകരിക്കുന്നതായിരിക്കും

1. ബ്ലോഗ് ഗീതം

സംഗീതം, ആലാപനം: അരുണ്‍ ചുള്ളിക്കല്‍
© എല്ലാ മലയാളം ബ്ലോഗര്‍മാര്‍ക്കും


2. ബ്ലോഗ് ഗീതം സംഗീതം, ഓര്‍ക്കസ്ട്രേഷന്‍, ആലാപനം: ഡോ. എന്‍ എസ് പണിക്കര്‍ (ഇന്‍ഡ്യാ ഹെറിറ്റേജ്)



3. ബ്ലോഗ് ഗീതം സംഗീതം, ഓര്‍ക്കസ്ട്രേഷന്‍, ആലാപനം: ഡോ. എന്‍ എസ് പണിക്കര്‍ (ഇന്‍ഡ്യാ ഹെറിറ്റേജ്)



3a: മൂന്നാമത്തെ ബ്ലോഗ് ഗീതത്തിന്‍റെ ട്രാക്ക് (ഇതുപയോഗിച്ച് പാടിപ്പഠിക്കാം)



22 comments:

മാണിക്യം said...

ചെറായി മീറ്റ്‌ ഗീതം

ദൂരെ ദൂരെയങ്ങാകാശവീഥിയില്‍
സാറ്റലൈറ്റെന്നൊരു സ്വര്‍ഗ്ഗമുണ്ട്
ആ സ്വര്‍ഗ്ഗരാജ്യത്തു നിന്നുയിര്‍ കൊണ്ടതാം
ബൂലോകമെന്നൊരു രാജ്യമുണ്ട്
ബൂലോകവാസികളായി നാം മാറിയുള്‍-
പൂക്കളില്‍ നിറയുന്നു തേന്‍ മധുരം
നാടിന്‍റെ നന്മയെ മലയാണ്മയാല്‍ പുല്‍കി
നാമണി ചേരുന്ന നല്ലയിടം - ഇതു
മലയാള നാടിന്‍റെയുള്‍ത്തുടിപ്പുയരുന്ന
നന്‍‍മകള്‍ വിടരുന്ന പുണ്യസ്ഥലം
കളിയും കരച്ചിലും തല്ലും തലോടലും
സൌന്ദര്യം പകരുന്ന നന്‍‍മയിടം
പൂക്കൈത ചാഞ്ഞൊരെന്‍ പൂക്കൈതയാറു പോല്‍
സൌരഭ്യമൊഴുകുന്ന പുണ്യ നദി
ഇവിടെയിന്നീ ചെറായ് മീറ്റിലും നമ്മള്‍ തന്‍
സൌഹൃദം വളരുന്നു ശോഭയോടെ
വന്നിടാം വന്നൊത്തു ചേര്‍ന്നിടാമക്ഷര-
ജാലങ്ങളാലിന്ദ്രജാലം കാട്ടാം
മലയാള ഭാഷയും, ഗൂഗിളും, ബ്ലോഗറും
എന്നുമീ നെഞ്ചില്‍ കരുതി വയ്ക്കാം
ചാര്‍ത്തിടാമൊരു നൂറു സ്നേഹമാല്യങ്ങളെ
നിസ്വാര്‍ത്ഥസേവകരാമവര്‍ക്കും
ഓര്‍ത്തിടാമെത്രയോ സര്‍ഗ്ഗധനരവര്‍
ചേര്‍ന്നു നിന്നേകിയീ ബൂലോകത്തെ
ഇന്നു നാം തമ്മിലായൊത്തു ചേരുമ്പൊഴും
കാരണക്കാരവര്‍ പൂര്‍വ്വികന്മാര്‍
സ്വാഗതമോതിടാമൊരു സ്നേഹസ്മരണയാല്‍
ഓര്‍ത്തിടാമവരെയും നന്ദിപൂര്‍വ്വം
സഖിയായ് അനോണിയായജ്ഞാതരായുമീ
ബൂലോകജന്മം നാം കഴിച്ചിടുമ്പോള്‍
തെല്ലൊന്നിടഞ്ഞും പരിഭവിച്ചും പിന്നെ
ഒന്നായി ചേര്‍ന്നും നാം വാണിടുമ്പോള്‍
‘കേരളമെന്നു കേട്ടാലോ തിളക്കുന്ന’
ചോരയുള്ളോര്‍ നമ്മള്‍ മലയാളികള്‍
ബൂലോകമെന്നു കേട്ടാലോ കൊതിക്കുന്നു
പൂത്തുലയുന്നൊരീ സൌഹൃദത്തെ



ഗാനരചന -ജയകൃഷ്ണന്‍ കാവാലം (C)
ആശയം - ആചാര്യന്‍

ഞാന്‍ ആചാര്യന്‍ said...

ചെറായ് ബ്ലോഗ് മീറ്റിനെത്തുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും, മീറ്റിനെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകത്തുള്ള എല്ലാ മലയാള ബ്ലോഗര്‍മാര്‍ക്കും സൗഹൃദത്തിന്‍റെ അലയൊലികള്‍ ഒരുക്കട്ടെ ചെറായ് മീറ്റ് ഗീതത്തിന്‍റെ ഈ പോഡ് കാസ്റ്റുകള്‍. സംഗീതം നല്‍കി ആലപിച്ച ബ്ലോഗര്‍മാരായ അരുണ്‍ ചുള്ളിക്കലിനും, ഇന്‍ഡ്യാ ഹെറിറ്റേജിനും ഗാന രചന നിര്വ്വഹിച്ച ജയകൃഷ്ണന്‍ കാവാലത്തിനും മീറ്റ് ഗീതമെന്ന ആശയം കൊണ്ടുവന്ന കാപ്പിലാനും ചെറായ് മീറ്റ് സൗഹൃദത്തിന്‍റെ വിജയമാക്കുവാന്‍ പ്രയത്നിക്കുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. നമുക്ക് ഈ ഗീതം പാടിപ്പരിശീലിക്കാം... ചെറായ് മീറ്റ് ഹിറ്റാവട്ടെ

krish | കൃഷ് said...

ചെറായി മീറ്റ് ഗീതത്തിന്റെ വരികള്‍ മനോഹരമായിട്ടുണ്ട്. രചയിതാവിനു ആശംസകള്‍.

പാട്ട് കേട്ട് നോക്കിയിട്ട് ബാക്കി പറയാം.

കാപ്പിലാന്‍ said...

ഇങ്ങനെ ഒരാശയം ഇത്രയും മനോഹരമാക്കി തീര്‍ത്ത ജയകൃഷ്ണന്‍ ,ആചാര്യന്‍ , അരുണ്‍ ,പണിക്കര്‍സാര്‍ എല്ലാവരോടും എനിക്കുള്ള അകൈതമായ നന്ദി ഈ സമയം അറിയിക്കുന്നു . രണ്ടും നല്ല ഈണമാണ് .

ഇന്നലെ അരുണിനെ ബ്ലോഗില്‍ പോയി ഭീക്ഷണിപ്പെടുത്തിയിട്ടാണ് സംഗീതം കിട്ടിയത് .അങ്ങനെ ഒരു പരാതി ഷാപ്പന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കിട്ടിയിട്ടുണ്ട് .അതിനെക്കുറിച്ച് അന്വഷിക്കാം .

പണിക്കര്‍ സാറിന്റെ സംഗീതത്തെ ക്കുറിച്ച് ജയന്റെ വാക്കുകള്‍ " ഇതാ നമ്മള്‍ കാത്തിരുന്ന അമൂല്യ സംഗീതം , ശരിക്കും വരികള്‍ക്ക് ഇണങ്ങിയത്. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യ ".സത്യത്തില്‍ ഞങ്ങള്‍ ആരും അറിയാതെ ഇത്രയും മനോഹരമായി സംഗീതം നിര്‍വ്വഹിക്കുകയും ,ആലപിക്കുകയും ചെയ്ത സാറിന് വീണ്ടും നന്ദി അറിയിക്കുന്നു . എല്ലാം മനോഹരമായി നടക്കട്ടെ .

ചലോ ചലോ ചെറായി .

അനില്‍@ബ്ലോഗ് // anil said...

കൊള്ളാലോ വീഡിയോണ്‍.
പണിക്കര്‍ സാറെ,
ഓര്‍ക്കസ്റ്റ്രേഷന്റ് വോള്യം ലെവല്‍ ഇച്ചിരി കുറച്ച് ഒന്നൂടെ റെക്കോഡ് ചെയ്യാമോ?
സാറ്റലൈറ്റിന്റ്റെ മലയാളം തന്നെ ഉപയോഗിച്ചൂടെ , ജയകൃഷ്ണന്‍ കാവാലം?

Unknown said...

കാപ്പു ഇതു ഞാന്‍ പ്രതീക്ഷിച്ചില്ല. ഈ ട്യൂണ്‍ കൊളമാണെന്നു നമ്മല്‍ പറഞ്ഞതല്ലെ. I hope we can replace this with new tune i send you by today

കാപ്പിലാന്‍ said...

അരുണേ , പുതിയ ട്യൂണ്‍ അയക്ക് . ഇത് ഞാനല്ല പോസ്ടിയത് .ആ ജയന്റെ പണിയാണ് . ഇടിയെല്ലാം അവിടെ കൊടുത്തേക്കൂ :)

ramanika said...

ചെറായി മീറ്റു ഗീതം അടിപൊളി
ശരിക്കും ബൂ ലോകം എത്ര മനോഹരം
ചെറായി മീറ്റു ഒരു സൂപ്പര്‍ ഹിറ്റ്‌ !
ഗാനത്തിന്നു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയ പൂര്‍വമായ നന്ദി, കൂപ്പുകൈ, പൂച്ചെണ്ടുകള്‍
നിങ്ങള്‍ ബൂലോകത്തിനു സിദ്ധിച്ച അമൂല്യ രത്നങ്ങള്‍ !

krish | കൃഷ് said...

പാട്ട് കേട്ടു. ഇന്ത്യാ ഹെറിറ്റേജിന്റെ സംഗീതം നന്നായിട്ടുണ്ട്. ഇത് ഫൈനലൈസ് ചെയ്തിട്ട് ഡൌണ്‍ലോഡാനുള്ള ലിങ്ക് കൂടി ഇട്ടാല്‍ കൊള്ളാം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യത്തെ ഈണത്തിൽ പാ‍ട്ടു മുഴുവനായി അയച്ചു കൊടുത്തിട്ടുണ്ട്. അതിന്റെ ട്രാക്ക് മാത്രമായും ഇടാം വേണമെങ്കിൽ ചെറായിയിൽ പാടുവാൻ കരോക്കെ ആയി ഉപയോഗിക്കാം
വാക്കുകൾ നോക്കി വായിച്ചതുകൊണ്ട് കുറച്ചൊക്കെ വൃത്തികേടായിട്ടുണ്ട് അത് ക്ഷമിക്കുമല്ലൊ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രണ്ടും ദാ ഇവിടെ ഉണ്ട്

Unknown said...

കാപ്പു പുതിയ ട്യൂണ്‍ മെയിലില്‍ വിട്ടിട്ടുണ്ട്..മാറ്റിപിടിക്കാം..കൊള്ളാവുന്ന ആരെങ്കിലും കൊണ്ട് പാടിയിട്ടാ മതി. എന്റെ കര കര എനിക്കുതന്നെ പിടിക്കുന്നില്ല

K C G said...

ഹായ് ഹായ് എന്തു നല്ല പാട്ട്. ഞാനിപ്പം തന്നെ ട്യൂണ്‍ പഠിക്കാന്‍ പോണു.

മാണിക്യം said...

പണിക്കര്‍സര്‍
ചെറായി മീറ്റ് ഗീതം വളരെ വളരെ നന്നായി
പണിക്കര്‍ സാറിനും
ജയകൃഷ്ണന്‍ കാവാലത്തിനും
അഭിനന്ദനങ്ങള്‍...

ചെറായ് മീറ്റ് ഒരു സമ്പൂര്‍ണ്ണ വിജയമാവട്ടെ!

കാപ്പിലാന്‍ said...

അരുണേ , എന്‍റെ കയ്യില്‍ നിന്നും ഇത് പോയി . ഇപ്പോള്‍ ഇത് പൊതുജനങ്ങളുടെ സമ്പത്താണ്‌ .ജയന്‍ ഒരു പക്ഷേ ആ പാട്ട് പോസ്റ്റ്‌ ചെയ്യുമായിരിക്കും . ഞാന്‍ ഹാന്‍ഡില്‍ ബാറില്‍ നിന്നും ഇതാ കയ്യെടുക്കുന്നു .

മാണിക്യം said...

ഹാന്‍ഡില്‍ ബാറിനിന്ന് കൈ എടുക്കാന്‍ ഇതെന്നാ സൈക്കിള്‍ യജ്ഞമോ .. കാപ്പൂ മൂക്കും കുത്തി വീണാല്‍ ബൂലോകം ഉത്തര വാദിത്വം ഏറ്റെടുക്കില്ലാ.. :)

കാപ്പിലാന്‍ said...

ഒരു പുതിയ റെക്കോര്‍ഡ്‌ കൂടി ചിലപ്പോള്‍ എല്ലാവരും ശ്രമിച്ചാല്‍ ഈ ഗാനത്തിന് ലഭിക്കും . മീറ്റിന്റെ ആദ്യം പണിക്കര്‍ സാറിന്റെ ഗാനം . അവസാനം അരുണ്‍ സംഗീതം നല്‍കിയ ഗാനം . എല്ലാവര്‍ക്കും സമ്മതമെങ്കില്‍ അറിയിക്കുക .
രണ്ട് പേരേയും പരിഗണിക്കുക
അരുണ്‍ രണ്ടാമത് സംഗീതം നല്‍കിയ ഗാനം ഉടനെ തന്നെ ജയന്‍ പോസ്റ്റും .

ചാണക്യന്‍ said...

ഹലോ ഹലോ മൈക്ക് ടെസ്റ്റിംഗ് ഇനി ആരെങ്കിലും പാടാനുണ്ടോ?....ആ ബായക്കൊടന്‍ എങ്ങാട്ട് പോയി....:)

രണ്ടാള് പാടിയതും ഇഷ്ടായി....ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള ആവതിയില്ല....രണ്ടാള്‍ക്കും അഭിനന്ദനംസ്....

ജയ് ജയ് ചെറായി മീറ്റ്......

Patchikutty said...

ഈ പുപുലികള്‍ക്കിട്ടു കമന്റാന്‍ കൂടി പേടിയാകുന്നു... എല്ലാം ഭീകരന്‍മാര്‍ ആണല്ലോ. സൂപ്പര്‍... ഫന്‍ടസ്ടിക്‌ ബോംബസ്റിക് എന്നൊക്കെ ഇതിനെയാ പറയുന്നേ അല്ലെ :-) എല്ലാവരുടെയും പ്രയത്നങ്ങള്‍ പ്രശംസനീയം....

പ്രയാണ്‍ said...

എന്താ എല്ലാരുടേം ഉത്സാഹം....great....പാട്ടുകള്‍ നന്നായിട്ടുണ്ട്....

ശ്രദ്ധേയന്‍ | shradheyan said...

രണ്ടേ രണ്ടു ആവശ്യങ്ങള്‍ക്കായാണ് ജൂലായില്‍ ലീവിന് അപേക്ഷിച്ചത്‌. എട്ടു മാസം പ്രായമായ എന്റെ മോനെ കാണണം, ചെറായി മീറ്റില്‍ പങ്കെടുക്കണം. പക്ഷെ, (ഈശ്വരാ മാസാമാസം ശമ്പളം തരുന്ന എന്റെ മാനേജര്‍ക്ക്‌ നല്ലത് വരുത്തണേ) ആ കാലമാടന്‍ എന്റെ ലീവ്‌ അപേക്ഷ നിഷ്കരുണം തള്ളി. തിരക്കാണത്രേ തിരക്ക്‌..!! ഒക്ടോബറില്‍ പോയാല്‍ മതിയത്രേ. ഒക്ടോബറില്‍ അവന്റെ ...... നടത്തുന്നുണ്ടോ മീറ്റ്..??? :)

ശരീരമില്ലെന്കിലും എന്നെ പോലുള്ള പ്രാവാസി ബ്ലോഗര്‍മാരുടെ മനസ്സ്‌ ചെറായില്‍ ഉണ്ടാവും..
ആശംസകള്‍...!!

ജെ പി വെട്ടിയാട്ടില്‍ said...

വെരി ഇന്ററസ്റ്റിങ്ങ്..........