Wednesday, June 17, 2009

ഗായകരെ തേടുന്നു

ജയകൃഷ്ണന്‍ കാവാലം രചിച്ച് അരുണ്‍ ചുള്ളിക്കല്‍ സംഗീതം നല്‍കുന്ന ചെറായി മീറ്റ്‌ ഗീതം ആലപിക്കുവാന്‍ ഗായകരെ തേടുന്നു .മാത്രമല്ല തോന്ന്യാശ്രമം ബാനറില്‍ പുറത്തിറക്കണം എന്നാഗ്രഹിക്കുന്ന സംഗീത ആല്‍ബത്തിലും നിങ്ങള്‍ക്ക് അവസരം ഒരുക്കുന്നു . താല്പര്യമുള്ളവര്‍ മുന്നോട്ടു വരാം .

32 comments:

ഗീത said...

ഈ ഗാനം സംഗീതം ചെയ്ത് ആല്‍ത്തറയില്‍ പോസ്റ്റ് ചെയ്താല്‍ ഞങ്ങളും അതു പഠിച്ച് മീറ്റിനു വരുമ്പോള്‍ സംഘഗാനമായി പാടാം.

കാപ്പിലാന്‍ said...

ഗീതേച്ചിയുടെ നല്ലൊരു അഭിപ്രായമാണ് .അങ്ങനെ തന്നെ ചെയ്യാം .

അനില്‍@ബ്ലോഗ് // anil said...

ബൂലോകത്ത ഗായകര്‍ക്കിത്ര ക്ഷാമമോ?
ആരേലും പാടെന്നെ, ഇല്ലേല്‍ പിന്നെ ഞാന്‍ പാടേണ്ടി വരും.അതിനിടവരുത്തണോ?
:)

ജിജ സുബ്രഹ്മണ്യൻ said...

കൂട്ടത്തിൽ ചേരാൻ ഞാനും ഉണ്ടേ !! കൂട്ടത്തിൽ ഒരു അപശ്രുതി ഉള്ളത് കേൾക്കാൻ രസമായിരിക്കും !

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്കുട്ടീ,
പേരുമാറ്റി വിനയ എന്നാക്കണോ?
:)

Typist | എഴുത്തുകാരി said...

എനിക്കും പാടണം, ഞാനുമുണ്ടേയ്.

അരുണ്‍ കരിമുട്ടം said...

ഞാന്‍ പണ്ടൊന്ന് പാടിയ ക്ഷീണം തീര്‍ന്നില്ല.
ഇനിയും ശ്രമിക്കണോ?

കാബൂളിവാല said...

ഇത്രേക്കെ ആയാ കാര്യങ്ങള്‍.
പണ്ടൊര് പോസ്റ്റീ നുമ്മ പറഞ്ഞേണ് ഇത് വേണ്ടാന്ന്.
അപ്പ നമ്മട പെരടിക്കാട്ട് കേറി.
മീറ്റണ വല്ലാരും സമ്മതം പറഞ്ഞാരുന്നാ, ഇല്ലല്ലാ.
മൊയലാളിമാര്‍ക്ക് വേണോര്‍ന്നെങ്കി അവ ഇവട നിങ്ങക്ക് അനുകൂലം പറയുവേല്ലാരുന്നോ കാപ്പിലാ?
അപ്പ അദ്ദാണ്, അവര്‍ക്ക് അത്ര പിടുത്തം പോരാട്ടാ, അല്ലെങ്കില്‍ ഹരീഷാ,ലതിയാ, ഇക്കാസാ, അനിലാ ആരെങ്കിലും വന്ന് അനുകൂലം പറയാന്‍ പറ, എന്നാ ഞാന് പോയേക്കാം.
ഇപ്പാട്ട് നിങ്ങയെല്ലാരും കൂടി പാടിക്കോ കേട്ടാ, പക്ഷെ മീറ്റിന് ഔദ്യോഗികം ആക്കണന്ന് വാശിപിടിക്കരുതും.
കരക്കാര് നടത്തണ പരിപാടിക്കെന്തിണാണപ്പാ നിങ്ങ ആളാവണത്?

കാപ്പിലാന്‍ said...

കരക്കാരുടെ പരിപാടിയില്‍ ഞാന്‍ ആളാകാന്‍ വരുന്നില്ല പാമ്പേ :). ബൂലോകര്‍ക്ക് താല്പര്യമാണെങ്കില്‍ മാത്രം മതി . ചെറായി മീറ്റ്‌, ചെറായി കരക്കാരുടെ പരിപാടിയാണ് എന്ന് എനിക്ക് തോന്നിയില്ല . അല്ലെങ്കില്‍ തന്നെ ഈ കാര്യത്തില്‍ ഊരും പേരുമില്ലാത്ത ഒരുത്തനോട്‌ ഗുസ്തിപിടിക്കാന്‍ തീരെ ആഗ്രഹിക്കുന്നില്ല . പാമ്പാട്ടി പോയി സര്‍പ്പയജ്ജം നടത്താന്‍ നോക്ക് .

ചാണക്യന്‍ said...

സാരീഗമപധനിസാ‍ാ‍ാ‍ാ‍ാ‍ാ.....പാടാന്‍ ഞാന്‍ മതിയോ..:):)

ഓടോ: എന്തിനാ കാപ്പൂ കണ്ട അവന്മാര്‍ക്ക് മറുപടി പറയാന്‍ നില്‍ക്കുന്നത് ?

അനോണി വെമ്പാല said...

ആഹാ, പാമ്പാട്ടി ഇവിടെ വന്നാ? മൂപ്പരെ നോക്കി ഇരിക്കുകയായിരുന്നു. ഞങ്ങളെം കൊണ്ട് സര്‍പ്പ യജ്ഞം നടത്തുന്നു എന്ന് വാര്‍ത്ത കണ്ടപ്പോള്‍ മുതല്‍ കാണാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു.
അപ്പോ പാമ്പാട്ടിയാണാ മീറ്റിന്റെ മൊയ് ലാളി? ഇതേ പാടുള്ളൂ ഇത് പാടില്ല എന്നൊക്കെ പറയാന്‍?
കുറെ ബ്ലോഗര്‍മാര്‍ ഒരുമിച്ച് കൂടാന്‍ ഒനൌദ്യോഗികമായി തീരുമാനിച്ചു, കുറേ പേര്‍ പങ്കെടുക്കാന്‍ താല്പര്യപ്പെട്ടു. അതില്‍ കുറച്ച് ബ്ലോഗര്‍മാര്‍ ചേര്‍ന്ന് അതിന്റെ സംഘാടനം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നു. അതല്ലാതെ എല്ലാവരും കൂടി ആലോചിച്ച് തീരുമാനിച്ച് സെക്രട്ടറിയേം , ഖജാന്‍ ജിയെയും ഒന്നും തിരഞ്ഞേടുത്തില്ലല്ലോ പാമ്പാട്ടി?

അപ്പോള്‍ ഈ മീറ്റ് ഒരു ആഘോഷമാക്കണമെന്ന് താല്പര്യമുള്ള കുറെ പേര്‍ ഒരു പാട്ടായാലോ എന്ന് തീരുമാനിക്കുന്നു. ഒരു ബ്ലോഗര്‍ പാട്ടെഴുതി, മറ്റൊരാള്‍ സംഗീതം കൊടുക്കാംന്ന് പറഞ്ഞു. അപ്പോള്‍ പാടാനളുണ്ടെങ്കില്‍ അവര് പാടട്ടേന്ന്.. പാമ്പാട്ടിക്ക് വേണമെങ്കില്‍ മകുടി ഊതാം.. അനോണീപാമ്പുകള്‍ ഉണ്ടെങ്കില്‍ ഇഴഞ്ഞുവരും.. സര്‍പ്പയജ്ഞത്തിന് ഇഷ്ടം പോലെ അനോണി പാമ്പ് പിടുത്തവും ആവാം. എന്തേ?

നിന്ന് ചൊറിയാന്റെ പോ മാഷെ,

ഇയാള്‍ മീറ്റിന് പോകുന്നെങ്കില്‍ പോ. ഇതൊക്കെ കാരണം പോകണ്ട എന്നാണെങ്കില്‍ അങ്ങനെ. നല്ല സൌഹൃദങ്ങള്‍ കാണുമ്പൊള്‍ ചൊറിയുന്ന തന്നേ പോലുള്ളവര്‍ മീറ്റിന് വരാതിരിക്കുകയാവും നല്ലത്. ഇത് സംഘടനാ സമ്മേളനമോ, ബ്ലോഗ് സംസ്ഥാന സമ്മേളനമോ അല്ലല്ലോ? കുറെ ബ്ലോഗര്‍മാര്‍ ഒന്നിച്ച് കൂടി സൌഹൃദം പങ്കു വെക്കാന്‍ തീരുമാനിക്കുന്നു. അവരവിടെ പാട്ട് പാടി കഥ പറഞ്ഞ് നല്ല കൂട്ടുകാരായി പിരിയട്ടെ.

എല്ലായിടത്തു ഉണ്ടാകും ഇത്തരം പാഷാണത്തിലെ കൃമികള്‍.. കഷ്ടം.

ബോണ്‍സ് said...

ഞാന്‍ പാടാം...പക്ഷെ എനിക്ക് മൌനരാഗമേ അറിയൂ...മതിയോ?

പ്രയാണ്‍ said...

ആല്‍ത്തറക്ക് ചുറ്റും ഇത്തിരി കായം കലക്കിയൊഴിച്ചെ....പാമ്പു ശല്യം കുറയും.

ഉറുമ്പ്‌ /ANT said...

സാമീടെ ഒരു ഗവിത വേണേൽ ഞാമ്പാടാം. പക്ഷേ ആരും തല്ലൂലാന്ന് ഒറപ്പുതരണം.

Rare Rose said...

ബ്ലോഗ് ഗീതം ഒക്കെയായി തകര്‍ക്കുവാണല്ലോ ഇവിടെ..ഈ സൌഹൃദ ഗീതത്തിനു വരികള്‍ ചിട്ടപ്പെടുത്തിയ ജയകൃഷ്ണന്‍ ജിക്കും, ആശയമേകിയതില്‍ ആചാര്യനും അഭിനന്ദനങ്ങള്‍..
ബൂലോക പാട്ടുകാരൊക്കെ എവിടെ പോയി..പാടാനറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഓടി വന്നു പാടിത്തന്നേനെ..കഴിവുറ്റ ഗായകരെ ഓടി വരൂ..:)

Thus Testing said...

കാപ്പു സാ..പാ..സാ..തുടങ്ങിയിട്ടേയുള്ളു...പാടാനാളു വരുമ്പൊ പാട്ടൊണ്‍ടായാ മതി...

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ഈ കവിതയെക്കുറിച്ച് ആദ്യം എന്നോട് പറയുന്നത് ആചാര്യനാണ്.അപ്പോള്‍ തന്നെ ഞാനിന് ഒരു നിര്‍ദ്ദേശവും വച്ചിരുന്നു. നജീമിന്റെയും മറ്റും കവിതകള്‍ ഇന്ത്യാഹെറിറ്റേജ് പോഡ്കാസ്റ്റ് ചെയ്തിട്ടുണ്ടല്ലോ, അദ്ദേഹത്തിനോട് തന്നെ ഇത് ഒന്നു പാടാന്‍ റിക്വസ്റ്റ് ചെയ്യമന്നാണ് ഞാന്‍ സൂചിപ്പിച്ചത്. പാടിക്കേട്ടാല്‍ കൂടുതല്‍ നന്നാവുമല്ലോ. ചെറായി മീറ്റിന് വരുന്നവര്‍ പരമാവധി പേര്‍ ഇത് പഠിച്ചു വന്നാല്‍ നമുക്ക് സംഘഗാനമായിത്തന്നെ പാടാവുന്നതേ ഉള്ളൂ. ബി.ജി.എം ആര്‍ങ്കിലും തയ്യാറാക്കുകയാണെങ്കില്‍ വളരെ നന്നാവും.

ഇവിടെ കമന്റിട്ടതില്‍ തന്നെ കാന്താരിക്കുട്ടി പാടും, എഴുത്തുകാരിച്ചേച്ചി പാടും അങ്ങിനെ പലരും. അപ്പോള്‍ പാടിക്കേള്‍ക്കുക എന്ന ചടങ്ങ് മാത്രമേ ബാക്കിയുള്ളൂ.

സെമി ഓ.ടോ:
ആര്‍ക്കെങ്കിലും വല്ല ഇന്‍സ്ടുമെന്റ്സും വേണമെകില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ നമുക്കന്ന് സംഘടിപ്പിക്കാന്‍ നോക്കാം. നമ്മുടെ കൊണ്ടോട്ടിക്കാരന്‍ എന്തു വേണേലും കൊണ്ടരാം എന്ന് പറഞ്ഞിട്ടുണ്ട് (അത്യാവശ്യം ഉപകരണങ്ങള്‍ പുള്ളി വായിക്കുകയും ചെയ്യും), പക്ഷെ അദ്ദേഹം ചെറായിയില്‍ നിന്നും വളരെ ദൂരെയാണ്.

അനില്‍@ബ്ലോഗ് // anil said...

ഒരു കാര്യം വിട്ടു.
മീറ്റിന് ഒഫീഷ്യല്‍ പരിപാടി അണ്‍ ഒഫീഷ്യല്‍ പരിപാടി എന്നൊന്നില്ല.ലോഗോ ഇട്ടത് പരമാവധി പബ്ലിസിറ്റി കിട്ടുക എന്ന ഉദ്ദേശത്തിലാണ്.ഹരീഷിന്റെ പോസ്റ്റ് മാറിയാലും എല്ലാ ബ്ലോഗിലും ലിങ്ക് ആക്റ്റീവ് ആയി നില്‍ക്കാന്‍.
ബാക്കിയെല്ലാം എല്ലാവരും കൂടീ‍ എല്ലാം തീരുമാനിക്കുന്നു, ചെയ്യുന്നു. അപ്പോള്‍ പിന്നെ ......
“നത്തിങ് ഒഫ്ഫീഷ്യല്‍ എബൌട്ട് ഇറ്റ്“.
:

ramanika said...

ഇത് ഇപ്പൊ ഒരു റിയാലിറ്റി ഷോ നടത്താല്ലോ
ഒരേ ഗാനം വിവിധ ഗായകര്‍ പാടുക
ബ്ലോഗ്‌ സ്റ്റാര്‍ സിങ്ങര്‍ 2009
ജഡ്ജസ്സായി ഷക്കില, മമ്മുട്ടി, പിന്നെ ഗാന രചയിതാവ്,
ഒരുപാടു പേര്‍ ഇപ്പൊ തന്നെ പാടാന്‍ റെഡി

ഒന്നാംസമ്മാനം (ആണ്‍) സര്‍ട്ടിഫിക്കറ്റും 101 രൂപയും ഷക്കില നല്‍കും
ഒന്നാം സമ്മാനം ( പെണ്‍ ) സര്‍ട്ടിഫിക്കറ്റും 101 രൂപയും മമ്മുട്ടി നല്‍കും
ഒരു സീരിയസ് സെക്കന്റ്‌ തൊട്ട് ആവാം!!!!

കാപ്പിലാന്‍ said...

എനിക്ക് പ്രത്യേകിച്ച് ആരോടും ഈ കാര്യം ചോദിക്കാന്‍ താല്പര്യമില്ല .ആരെങ്കിലും മുന്നോട്ടു വന്നാല്‍ നന്നായിരുന്നേനെ എന്ന് മാത്രമേ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ . എല്ലാവര്‍ക്കും പങ്കാളിത്തം വേണമല്ലോ എന്ന് കരുതി .

കൊണ്ടോട്ടിക്കാരന്‍ ഇന്നലെ ഈ കാര്യം പറഞ്ഞിരുന്നു .എല്ലാം മംഗളമായി നടക്കട്ടെ . ഒരിക്കല്‍ കൂടി എന്‍റെ ആശംസകള്‍ .

ഉറുമ്പേ , മഹാ ഗവി ഗ്യാപ്പിലാന്റെ ഗവിത ചൊല്ലിക്കോളൂ . ആരും അടിക്കില്ല . പക്ഷേ അതില്‍ സംഗീതം , താളം ഇവയൊന്നും ഇല്ലന്നാണ്‌ തോന്നുന്നത് .

ചാണക്യന്‍ said...

കൂള്‍ ഡൌണ്‍ കാപ്പൂ....:):)
ഒരു പൊടിക്ക് അടങ്ങൂ..:):)

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
ചാണക്യാ..

കാപ്പിലാന്‍ said...

ഗായകരെ ആവശ്യമുണ്ടെന്നു കണ്ടിട്ട് വന്നതാണ് ,
കുറച്ചു പാട്ടുകള്‍ ഇവിടെയുണ്ട് http://poonkuyil.blogspot.com
പിന്നെ കുറച്ചു youtube ഇലും കാണാം , Thahseen എന്ന് സെര്‍ച്ച്‌ ചെയ്താല്‍ മതി .
മറുപടി എന്തായാലും അറിയിക്കുമല്ലോ :-)

Thahseen

കാപ്പിലാന്‍ said...

അങ്ങനെ നമുക്ക് ഗായകന്‍ വന്നു. തഹ്സീന്‍ നന്ദി .

Unknown said...

എനിക്ക് പാടാൻ അറിയാമെങ്കിൽ ഞാൻ ഒരു കൈനോക്കിയേനെ

കാപ്പിലാന്‍ said...

മസ്കറ്റില്‍ ഉള്ള ജയകൃഷ്ണന്‍ രചിച്ച്, ദുബായില്‍ ഉള്ള അരുണ്‍ സംഗീതം പകര്‍ന്ന്, ന്യൂയോര്‍ക്കില്‍ താമസിക്കുന്ന തഹസീന്‍ ആലപിച്ച് കേരളത്തിലെ ചെറായില്‍ സമ്മേളിക്കുന്ന ബൂലോകര്‍ക്കായി അവതരിപ്പിക്കുന്ന ബൂലോക മീറ്റ്‌ ഗീതം .ചെറായി കടാപ്പുറത്ത്‌ ബൂലോകമക്കള്‍ ആലപിക്കുമ്പോള്‍ ,സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രവാസികളായ ഞങ്ങളും സന്തോഷിക്കും .

ഇതാണ് ബൂലോക സമ്മേളനത്തിന്റെ അര്‍ഥം .

എല്ലാവരെയും പരിചയപ്പെടുവാനായി മോഹ്സീന്‍ ആല്‍ത്തറയില്‍ ഒരു ഗാനം ഉടനെ തന്നെ ആലപിക്കുന്നതായിരിക്കും .

ചാണക്യന്‍ said...

ശ്രോതാക്കള്‍ അക്ഷമരാവരുരുത്...
ഷൈലന്‍ഷ് പ്ലീഷ്...:):)

അനില്‍@ബ്ലോഗ് // anil said...

ഉടനെ ഉണ്ടോ?
എന്നാല്‍ വെയിറ്റ് ചെയ്യാം, ഉറക്കം വരുന്നുണ്ടേ.

ചാണക്യാ , എവിടുന്നാ വരവ്?
:)

കാപ്പിലാന്‍ said...

ഹ ഹ ..ചാണക്യന്‍ ഫിറ്റാണ് അനിലേ :)

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
കണ്ട്രോള്‍ , കണ്ട്രോള്‍!!!
ഇപ്പഴേ ഇങ്ങനെ തുടങ്ങിയാലോ?
:)

ചാണക്യന്‍ said...

ഷോറി..നിങ്ങള്‍ രണ്ടാളോടും നോ കമ്പനി..
പാട്ടെപ്പോ തൊടങ്ങും...പാട്ട് കേട്ടിട്ടേ പോണൊള്ളൂ...:):)

Thus Testing said...

ദിപ്പ ശെരിയാക്കിത്തരാം