ദൂരെ ദൂരെയങ്ങാകാശവീഥിയില്‍
സാറ്റലൈറ്റെന്നൊരു സ്വര്‍ഗ്ഗമുണ്ട്
ആ സ്വര്‍ഗ്ഗരാജ്യത്തു നിന്നുയിര് കൊണ്ടതാം
ബൂലോകമെന്നൊരു രാജ്യമുണ്ട്
ബൂലോകവാസികളായി നാം മാറിയുള്‍-
പൂക്കളില്‍ നിറയുന്നു തേന്‍ മധുരം
നാടിന്റെ നന്മയെ മലയാണ്മയാല്‍ പുല്കി
നാമണി ചേരുന്ന നല്ലയിടം - ഇതു
മലയാള നാടിന്റെയുള്‍ത്തുടിപ്പുയരുന്ന
നന്മകള് വിടരുന്ന പുണ്യസ്ഥലം
കളിയും കരച്ചിലും തല്ലും തലോടലും
സൌന്ദര്യം പകരുന്ന നന്മയിടം
പൂക്കൈത ചാഞ്ഞൊരെന്‍ പൂക്കൈതയാറു പോല്‍
സൌരഭ്യമൊഴുകുന്ന പുണ്യ നദി
ഇവിടെയിന്നീ ചെറായ് മീറ്റിലും നമ്മള് തന്
സൌഹൃദം വളരുന്നു ശോഭയോടെ
വന്നിടാം വന്നൊത്തു ചേര്‍ന്നിടാമക്ഷര-
ജാലങ്ങളാലിന്ദ്രജാലം കാട്ടാം
മലയാള ഭാഷയും, ഗൂഗിളും, ബ്ലോഗറും
എന്നുമീ നെഞ്ചില്‍ കരുതി വയ്ക്കാം
ചാര്‍ത്തിടാമൊരു നൂറു സ്നേഹമാല്യങ്ങളെ
നിസ്വാര്‍ത്ഥസേവകരാമവര്‍ക്കും
ഓര്‍ത്തിടാമെത്രയോ സര്‍ഗ്ഗധനരവര്‍
ചേര്‍ന്നു നിന്നേകിയീ ബൂലോകത്തെ
ഇന്നു നാം തമ്മിലായൊത്തു ചേരുമ്പൊഴും
കാരണക്കാരവര്‍ പൂര്വ്വികന്മാര്
സ്വാഗതമോതിടാമൊരു സ്നേഹസ്മരണയാല്‍
ഓര്‍ത്തിടാമവരെയും നന്ദിപൂര്‍വ്വം
സഖിയായ് അനോണിയായജ്ഞാതരായുമീ
ബൂലോകജന്മം നാം കഴിച്ചിടുമ്പോള്‍
തെല്ലൊന്നിടഞ്ഞും പരിഭവിച്ചും പിന്നെ
ഒന്നായി ചേര്‍ന്നും നാം വാണിടുമ്പോള്‍
‘കേരളമെന്നു കേട്ടാലോ തിളക്കുന്ന’
ചോരയുള്ളോര്‍ നമ്മള് മലയാളികള്‍
ബൂലോകമെന്നു കേട്ടാലോ കൊതിക്കുന്നു
പൂത്തുലയുന്നൊരീ സൌഹൃദത്തെ
ഗാനരചന -ജയകൃഷ്ണന് കാവാലം (C)
ആശയം - ആചാര്യന്
ആരെങ്കിലും സംഗീതം നല്കി പാടിയിരുന്നെങ്കില്‍ നന്നായിരുന്നേനെ .
ജയകൃഷ്ണനും ആചാര്യനും അഭിനന്ദനങള്‍
26 comments:
ഈശ്വരന്മാരേ.... ഇതു കലക്കി കേട്ടോ....ആരവിടെ..? വാഴക്കോടനെ വിളിക്കു....
great ........
ബൂലോകമെന്നു കേട്ടാലോ കൊതിക്കുന്നു
പൂത്തുലയുന്നൊരീ സൌഹൃദത്തെ-
nannayi!
ദൂരെ ദൂരെയായ് കായലിന്നപ്പുറം
കാവാലമെന്നൊരു ഗ്രാമമുണ്ട്
പച്ച മനുഷ്യരും പച്ച മലയാളവും
പച്ചപ്പും തെച്ചിയുമുള്ള ഗ്രാമം...
എന്ന് എന്റെ അമ്മാവന് എഴുതിയ വരികളിലെ ആദ്യ രണ്ടു വരികള്‍ എങ്ങനെയാണ് ഈ രൂപത്തില്‍ ഈ വരികളില്‍ കടന്നു വന്നത്??? ഇപ്പൊഴാണത് ശ്രദ്ധിക്കുന്നത്. മാറ്റണോ?
എന്തിനാ മാറ്റണേ? ഗീതം അസ്സലായിട്ടുണ്ട്.
ഹോ അങ്ങ്നെ ബൂലോക മീറ്റിനു ആലപിക്കാൻ നല്ലൊരു കവിതേം കിട്ടി.ഇത് ചെറായിയിൽ ജയകൃഷ്ണൻ തന്നെ ചൊല്ലേണ്ടതാണ്
ഇത്തരമൊരു ആശയം കണ്ടെത്തിയ ആചാര്യനും ആചാര്യ ആശയത്തെ ചേലൊത്ത വരികളാക്കിമാറ്റിയ ജയകൃഷ്ണനും അതിനെ ഇവിടെ പോസ്റ്റിയ കാപ്പിലാനും..നന്ദി....
ബൂലോകമെന്നു കേട്ടാലോ കൊതിക്കുന്നു
പൂത്തുലയുന്നൊരീ സൌഹൃദത്തെ
That s it Great!
Congrats!
ചാണക്യാ, ആശംസകള്‍ നേരെ ജയന്റെയും കാപ്പിലാന്റെയും പേരിലേക്ക് വരവ് വെച്ചിരിക്കുന്നു. നമ്മളീ കല്പടവുകളില് 'വെറുതെ' ഒരു കാഴ്ചക്കാരന് മാത്രം
കൊള്ളാം.
ജയകൃഷ്ണന് പാടുമോ?
ഇല്ലെങ്കില്‍ മീറ്റിനു വരുന്ന മറ്റ് പാട്ടുകാരോട് പാടാന്‍ പറയാം. ഏതായാലും പാട്ടും മറ്റു പരിപാടികളും ഉണ്ടാവുമല്ലോ മീറ്റിന്.
നല്ല വരികള്‍ , ശ്രീ.ജയകൃഷ്ണന്.
ഈ പാട്ട് ഈണമിട്ട് അകമ്പടിയോടെ ചെറായി മീറ്റില്‍ സ്വാഗതഗാനമായി പാടണേ പ്ലീസ്.
ജയകൃഷ്ണന്, ആചാര്യന്, കാപ്പിലാന് എല്ലാവര്ക്കും ആശംസകള്‍.
കൊള്ളാം കിടിലൻ തന്നെ കാപ്പു
എല്ലാ കൂട്ടുകര്‍ക്കും എന്റെ ആശംസകളും, നന്ദിയും അറിയിക്കുന്നു..
നല്ല വരികള്‍ ഗ്യാപ്പു...ഇതു മൂസിക് ചെയ്തോ? ഞാനൊരു ഈണാം പറയട്ടെ..
മം മ്മ്..താനാനന താനാനന..താനാനനാ തനനാനനാ..
വരികള്‍ കുറച്ച് കൂടി കുറച്ചാല്‍ മൂസിക് ചെയ്യാമായിരുന്നു.
പാട്ട് അടിപൊളി!!!
ചെറായി മീറ്റിന് നൂറു നൂറ് അഭിവാദ്യങ്ങള്‍!
ചേറായി മീറ്റില്‍ കാപ്പുവിനു ചേരാന്‍ കഴിയാത്തതിനെ കുറിച്ചൊരു കവിത എഴുതാമായിരുന്നു
അരുണേ , മൂസിക്ക് കൊടുക്ക് ..എന്നിട്ട് പാടി പോസ്റ്റ് ചെയ്യ് .സര്‍വ്വ സമ്മതം , വരികള്‍ മാറ്റുന്ന കാര്യം ജയനോട് ചോദിക്കണം . എനിക്കതുമായി യാതൊരു ബന്ധവും ഇല്ല . ഇവിടെ പോസ്റ്റുക എന്ന ജോലി മാത്രമേ എനിക്കുള്ളൂ .
പാവപ്പെട്ടവനെ , ഗ്യാപ്പിലാന് മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയതിലെ വിഷമം കൊണ്ട് ഗവി ഹൃദയം നൊന്തു പാടിയ ഗവിതയാണ് " ആലിന് കായ പഴുക്കുമ്പോള്‍ " എന്ന ഗവിത .
അഭിപ്രായം അറിയിച്ചവര്‍ക്കെല്ലാം നന്ദി . ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ ജയനും ആചാര്യനും ഞാന്‍ ഈ സമയം കൈമാറുന്നു .
ജയഹോ .
:) Good!
ഒബ്ജക്ഷന് യൂവര്‍ ഹോണര്‍.
വെറുതേയിരുന്ന എന്നെക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ചത് ആചാര്യനും, കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത് കാപ്പു സ്വാമിയും ആണ്. ആചാര്യന് ആശയം തന്നുകൊണ്ടിരുന്നു ഞാന്‍ ഓണ്‍ലൈനില്‍ ടൈപ്പ് ചെയ്തു കൊടുത്തു. ഒരു ടൈപ്പിസ്റ്റിന്റെ ക്രെഡിറ്റ് വേണമെങ്കില്‍ എനിക്കു തന്നെരെ. അതു പോലും ഞാന്‍ അര്‍ഹിക്കുന്നില്ല. ഞാന്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്തത് കഷ്ടപ്പെട്ട് കുത്തിയിരുന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്തെടുത്തതും ആചാര്യനാണ്.
ദാറ്റ്സ് ആള് യുവര്‍ ഹോണര്ര്ര്ര്ര്ര്ര്ര്ര്
ആശംസകള്‍ ചൊരിയുന്ന ജയനു കാപ്പിലാനും നന്ദി, നമസ്കാരം. പക്ഷേ ഇങ്ങനെ ഒരു ഐഡിയ ആദ്യം ഇട്ടത് കാപ്പിലാനും ഗീതം സമ്പൂര്‍ണമായും ചമച്ചത് ജയനുമാണ്. ആശയവും ഒന്നും എനിക്കില്ല; ഇല്ലാതെയെവിടുന്ന് കൊടുക്കാന്‍. ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ആരായേനെ... ആകെ ചെയ്തത് നല്ല നാടന്‍ കയ്യടിയാണ്. വെറുതേയിരുന്ന എന്റെ പേര് ഇവിടെ പരാമര്‍ശിച്ചതില്‍ ഞാന്‍ നേരത്തെ കാപ്പിലാനെ അപലപിച്ചിരുന്നു. കാപ്പി കുടിക്കുന്ന തിരക്കില്‍ പുള്ളീ കേട്ട് കാണില്ല...
ആശംസകള്‍ ജയനും കാപ്പിലാനും അര്‍പ്പിക്കുന്നു.
മുകളില്‍ കമന്റിട്ട എല്ലാവരുടെയും മുഴുവന്‍ ആശംസകളും പോയിട്ടുള്ളത് ഇവര്‍ക്ക് രണ്ടാള്‍ക്കും മാത്രമാണ്...
അല്ലേ, ഇതു കൊള്ളാല്ലോ !
ഈ പാട്ടിന്റെ ക്രെഡിറ്റ് ആര്‍ക്കും വേണ്ടെങ്കി ഇങ്ങു തന്നേരേ. ഞാനെടുത്തോളാം.
ഈ പാട്ടിന്റെ ആശയവും വരികളും അതു ടൈപ്പ് ചെയ്തതും പോസ്റ്റിയതും ഒക്കെ ഞാനാ. ഹും.
അല്ല പിന്നെ.
ആചാര്യാ, ജയകൃഷ്ണാ, modesty ഒക്കെ നല്ലതു തന്നെ. പക്ഷേ ഇത്രേം വേണ്ടാട്ടോ.
(കാപ്പിലാനോട് ഇതൊന്നും പറഞ്ഞിട്ട് യാതൊരു വിശേഷവുമില്ലാത്തതു കൊണ്ട് പറയുന്നില്ല)
എന്റെ ഗിറ്റാറും തബലയുമൊക്കെ വേണ്ടിവരുമോ...?
ഗീതേച്ചി,
ഞങ്ങള്‍ പരസ്പരം ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെടാത്തത് ഇത് ഒരു പൊതു സ്വത്താണ് എന്നുള്ളതുകൊണ്ടാണ്. ആര്‍ക്കും സംഗീതം കൊടുക്കാം, ആര്‍ക്കും പാടാം. അങ്ങനെ മലയാളത്തില്‍ ബ്ലോഗുള്ള നമ്മള് എല്ലാ പേരുടേയും പൊതു സ്വത്തായ മീറ്റ് ഗീതം അവകാശവാദങ്ങളുടെയും, താന്പോരിമയുടെയുമെല്ലാം അതിരുകള്‍ ഭേദിച്ച് സ്വതന്ത്രമായി നിലനില്ക്കട്ടെ എന്നു കരുതി. അതല്ലേ നല്ലത്? അങ്ങനെയാകുമ്പോഴാണ്, സൌഹൃദവും, സ്നേഹവും, ഐക്യവും ഉദ്ഘോഷിക്കുന്ന ഈ ഗാനത്തിന് സൌന്ദര്യമുണ്ടാവൂ എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വം
ജയകൃഷ്ണന് കാവാലം, പറഞ്ഞത് വളരെ പക്വമയ ഒരു തീരുമാനം അതേ
മലയാളത്തില്‍ ബ്ലോഗുള്ള നമ്മള് എല്ലാ പേരുടേയും പൊതു സ്വത്തായ മീറ്റ് ഗീതം അവകാശവാദങ്ങളുടെയും, താന്പോരിമയുടെയുമെല്ലാം അതിരുകള്‍ ഭേദിച്ച് സ്വതന്ത്രമായി നിലനില്ക്കട്ടെ . അങ്ങനെയാകുമ്പോഴാണ്, സൌഹൃദവും, സ്നേഹവും, ഐക്യവും ഉദ്ഘോഷിക്കുന്ന ഈ ഗാനത്തിന് സൌന്ദര്യമുണ്ടാവൂ എന്ന് വിശ്വസിക്കുന്നു.
അതാണു ശരി,
ഈ വലിയ മനസ്സിനു മുന്നില്‍ ശിരസ്സു നമിക്കുന്നു ..
അവകാശവാദങ്ങളൊന്നും ഉന്നയിക്കാതെ സ്വന്തം സൃഷ്ടിയെ പൊതു സ്വത്തായി പ്രഖ്യാപിക്കുന്ന ജയകൃഷ്ണന്റെ വലിയ മനസ്സിനു മുന്പില് ഞാനും ശിരസ്സു നമിക്കുന്നു. എന്നാലും ആശയം ആചാര്യന്റേതും ലിറിക്സ് ജയകൃഷ്ണന്റേതും അല്ലാതാകുന്നില്ലല്ലോ.
പിന്നെ ഒരു കാര്യം. രണ്ടുപേരുടേയും വനയപൂര്വമായ നിരസിക്കല്‍ കണ്ട് ഒരു തമാശയായി അതെഴുതിയതാ. അതിന് ഇത്രേം ഗൌരവമായ മറുപടിയൊന്നും പ്രതീക്ഷിച്ചില്ല കേട്ടോ.
ഇനിയിപ്പം മീറ്റിനു വന്നാല്‍ എന്നെ തല്ല്വോ? :)
എന്റെ ദൈവമേ... എന്നെക്കാള്‍ ഇത്രയും പ്രായക്കൂടുതലുള്ള നിങ്ങള്‍ രണ്ടു പെരും ഇങ്ങനെ ഒന്നും പറയരുതേ. അതും രണ്ടു പേരും ടീച്ചര്മാര്. നിങ്ങളെയൊക്കെ ഞങ്ങള്‍ പിള്ളേരല്ലേ നമിക്കേണ്ടത്? എന്നും...
പിന്നെ, ഗീതേച്ചി, എനിക്ക് മീറ്റിനു വരാന്‍ കഴിയില്ല. മീറ്റ് അവധി ദിവസമാണെങ്കില്‍ എന്റെ മനസ്സ് അയച്ചേക്കാം. പ്രവൃത്തി ദിവസമാണെങ്കില്‍ മനസ്സ് അയക്കാന്‍ പോലും നിവൃത്തിയില്ല.
Post a Comment