Thursday, June 4, 2009

റെയില്വേ സ്റ്റേഷനില്‍ ആ സുന്ദരപ്രഭാതം

നാടകം: രംഗം - 6

------------------------------------------------------
(നേരം പുലര്‍ന്നിട്ടില്ല. റെയില്വേസ്റ്റേഷന്‍. നല്ല ഇരുട്ട്. ചില ലൈറ്റുകള്‍ മാത്രം. ഒരു ബെഞ്ചില്‍ കിടന്ന് സൂത്രന്‍ ഉറങ്ങുന്നു. ഒരു വണ്ടി വന്ന് നില്‍ക്കുന്ന ശബ്ദം. ആള്‍ ബഹളം തീരെയില്ല. ആ പ്ലാറ്റ് ഫോമില്‍ നിന്ന് മൂടിപ്പുതച്ച ഒരു രൂപം സൂത്രന്‍ ഉറങ്ങുന്ന ബെഞ്ചിനു എതിരെയുള്ള ബഞ്ചില്‍ വന്ന് ഇരിക്കുന്നു. അപ്പോള്‍ വന്ന വണ്ടിയില്‍ നിന്ന് ഇറങ്ങിയതാവണം. മുഖം വ്യക്തമല്ല. രൂപം ചുറ്റും നോക്കുന്നു.)
സൂത്രന്‍ (ഞെട്ടിയുണരുന്നു, ചുറ്റും നോക്കി, അപ്പുറത്ത് ബെഞ്ചില്‍ ഇരിക്കുന്ന രൂപത്തെ കണ്ട് ഞെട്ടി ആ രൂപത്തോട്): ആരാ, ആരാ അത്?
രൂപം ഒന്നും മിണ്ടൂന്നില്ല. കൂടുതല്‍ മുഖം മറച്ച് പുതച്ച് മൂടുന്നു. സൂത്രന്‍ ഒന്ന് അമ്പരക്കുന്നു. പിന്നെ വേറെ ഒരു ഭാഗത്തേക്ക് നോക്കുന്നു.
സൂത്രന്‍ (ആത്മഗതം): ഹൊ, ഇന്നലെ ആ വണ്ടി മിസ് ചെയ്യാതിരുന്നെങ്കില്‍, എന്തു ഭാഗ്യം കെട്ടവനാണ് ഞാന്‍..അവള്‍ ഇപ്പോള്‍ മദ്രാസിലെത്തിക്കാണും. അവള്‍ സിനിമയില്‍ കയറിയാല്‍ ഇനി പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് തീരെ ഭാഗ്യമില്ല, തീരെ ഭാഗ്യമില്ലാ...
(സൂത്രന്‍ തുടര്‍ന്ന് 'നെഞ്ചിനുള്ളില്‍ നീയാണ്...സൂറാ...' എന്ന് പാട്ട് പാടുന്നു. ഒടുവില്‍ കരഞ്ഞു ബെഞ്ചിലേക്ക് വീണു പോവുന്നു. എതിരെ പുതച്ചുമൂടി ഇരുന്ന രൂപം ആ പാട്ട് കേള്‍ക്കുന്നു. രൂപത്തിനു പരിഭ്രാന്തി പോലെ. സൂത്രന്‍ കണ്ണടച്ച് കിടക്കുകയാണ്. ഒരു ഗുഡ്സ് ട്രെയിന്‍ അപ്പോള്‍ കടന്നു പോയി. ആ പ്രകാശം കിടക്കുന്ന സൂത്രന്‍റേ മുഖത്തേക്കടിക്കുന്നു, അത് കണ്ട് രൂപം ഞെട്ടി എഴുന്നേല്‍ക്കുന്നു.സൂത്രനെ തട്ടിയുണര്‍ത്തുന്നു.)
സൂത്രന്‍ ഞെട്ടിയെണീറ്റ്:ഹാരാ...
രൂപം: ഞാനാ...
സൂത്രന്‍: ഹാര്...ഇതാര് , സൂറാ? നീയിവിടെ? ഹമ്മേ എനിക്ക് വിശ്വാസം വരുന്നില്ല. നീ മദ്രാസിനു പോയില്ലേ, സിനിമയില് ചാന്‍സ് കീട്ടീട്ട് നീ പോയില്ലേ ഇന്നലെ?
രൂപം: ഹതെ ഞാന്‍ തന്നെ...എന്നെ എങ്ങനെ മനസിലായി?
സൂത്രന്‍:ബ്ലോഗേഴ്സ് കോളജിലെ നോണ്‍ ഡീറ്റേല്‍ഡ് ക്ലാസില്‍ കണ്‍റ്റ സൂറയുടെ പടം ഞാനെങ്ങനെ മറക്കും? എന്നെ എങ്ങനെ മന്‍സിലായി, നമ്മള്‍ കണ്ടിട്ടില്ലല്ലോ മുന്‍പ്..
സൂറ: അത് ഇന്നലെ രാതിയില്‍ വാഴക്കോടന്‍റെയും വെട്ടിക്കാട് ചേട്ടന്‍റെയും കൂടെ വീട്ടില്‍ വന്നില്ലെ കാണാന്‍, ഞാന്‍ ഒളിച്ചു നിന്ന കണ്ടു?
സൂത്രന്‍: കൊച്ചു കള്ളീ, അതിരിക്കട്ടെ..ഇന്നലെ പോയിട്ട് ഇപ്പോള്‍ എങ്നെ ഇവിടെയെത്തി?
സൂറ:ഞാനിപ്പോ വന്ന വണ്ടിയില്‍ വന്നിറങ്ങിയതാ...ഇന്നലെ പോയത് നേരാ, വണ്ടി കോയമ്പത്തൂരെത്തിയപ്പോള്‍ ആരും കാണാതെ ഞാനിറങ്ങി...പിന്നെ അവിടുന്ന് തിരികെ വണ്ടി കിട്ടിയപ്പോള്‍ പാതിരാത്രിയായി...
സൂത്രന്‍:എന്നിട്ട് ആരും കണ്ടില്ലേ...
സൂറ:ഇല്ല, എല്ലാവരും നല്ല ഉറക്കമായിരുന്നു...
സൂത്രന്‍:പിന്നെ സിനിമയില്‍ ഇത്രയും നല്ല ചാന്‍സ് കിട്ടിട്ട് എന്താ തിരിച്ച് പോരാന്ന് വെച്ചത്?
സൂറ:അത് പറയൂല(നാണിക്കുന്നു)... എന്നിട്ട് ഇയാളെന്താ ഇവിടെ, റെയില്വേ സ്ടേഷനിലാണോ കിടപ്പ്?
സൂത്രന്‍:ഞാന്‍ മദ്രാസിനു പോകാനായി ഇന്നലെ രാത്രിയില്‍ വന്നതാ, വണ്ടി മിസ് ചെയ്തു..
സൂറ:എന്തിനാ മദ്രാസില്‍ പോകുന്നത്, അവിടെ ജോലി കിട്ടിയോ
സൂത്രന്‍:ഛായ് അതല്ല, സൂറാക്ക് ചാന്‍സ് കിട്ട്യതു പോലെ എനിക്കും സിനിമേല്‍ ഒരു ചാന്‍സ് നോക്കാനാ..
സൂറാ:ദാ, കുറച്ച് കഴുയുമ്പോള്‍ മദ്രാസ് മെയില്‍ വരും..കയറിക്കോളിന്‍, സിനിമേല്‍ ചാന്‍സ് കിട്ടാനുള്ളത് വേണ്ടാന്ന് വെക്കണ്ടാ..
സൂത്രന്‍:ഓ, ഇനി പോവുന്നില്ല...
സൂറ:അതെന്താ..
സൂത്രന്‍: അത് ഞാനും പറയില്ല (ഇരുവരും ചിരികുന്നു)
(അപ്പോള്‍ പ്ലാറ്റ് ഫോമിലേക്ക് ചിലര്‍ നടന്നടുക്കുന്ന സ്വരം. ഇരുവരും പരുങ്ങുന്നു)
സൂറാ:അയ്യോ, ആരോ വരുന്നു..
സൂത്രന്‍: ഏയ് വല്ല യാത്രക്കാരുമായിരിക്കും..
(നേരം പുലരുന്നു.ആഗതരുടെ കാലടി ശബ്ദം ഉയരുന്നു. ഇരുവരും പകച്ച് എണീല്‍ക്കുന്നു)
(കര്‍ട്ടന്‍)

15 comments:

നാസ് said...

വാഴക്കോടാ ഇനി കളി നടക്കൂല... സൂത്രന്‍ സൂറാനെ കെട്ടും.... 101 % ഉറപ്പ്‌....

James Bright said...

ethra manoharamaaya nadakkaatha swapnam!

Sabu Kottotty said...

ഏതാ വണ്ടി ?
കായംകുളം സൂപ്പര്‍ഫാസ്റ്റാണോ ?

കാപ്പിലാന്‍ said...

കായംകുളം സ്റ്റേഷനില്‍ കാപ്പൂ എക്സ്പ്രസ്സ്‌ കാത്തിരിക്കുന്ന സൂത്രനും സൂറയും :) സൂപ്പര്‍ .

അരുണ്‍ കരിമുട്ടം said...

സൂത്രന്‍ കഥ പറഞ്ഞ രീതി അടി പൊളി.ഹി..ഹി..
പോരട്ടെ വെടിക്കെട്ട്

കൊട്ടോട്ടിക്കാരന്‍,
കായംകുളം സൂപ്പര്‍ഫാസ്റ്റ് ആകാന്‍ ഒരു വഴിയുമില്ല, ആയിരുന്നെങ്കില്‍ ഞാന്‍ നായികയെ ഇറക്കി വിടില്ലായിരുന്നു.ഹി..ഹി..ഹി

ജിജ സുബ്രഹ്മണ്യൻ said...

സൂത്രനും സൂറായും അങ്ങനെ ഒന്നു കൂടി കണ്ടു മുട്ടി.ഇനി ധൈര്യമായി ഒളിച്ചോടിക്കോ.മദ്രാസിലേക്കോ കർണ്ണാടകത്തിലേക്കോ..രെജിസ്റ്റർ മാര്യേജിനു വല്ല ഹെല്പും വേണേൽ ഞങ്ങളു ചെയ്യാം !

പ്രയാണ്‍ said...

ഇതു കലക്കി സൂത്രാ.... എന്റെ എല്ലാ പിന്തുണയും.....ഇങ്ങട്ട് പോരുന്നോ...രണ്ടിനേം ഷിംലക്ക് കേറ്റിവിട്ടുതരാം.

സൂത്രന്‍..!! said...

രണ്ടു ഹൃദയങ്ങള്‍ . അത് ഒരു നദി പോലെ യാണ് .പുഴ കടലിലെ ലയിക്കു അല്ലാതെ വഴകൊടന്റെ പറമ്പിലെ വരിക്കപ്ലാവിന്റെ ച്ചുവിട്ടില്‍ അല്ല .സൂറയെ ഞാന്‍ രാജകുമാരിയെപോലെ നോക്കും .സൂറയുടെ പിറവി തന്നെ എനിക്കായ്‌യാണ് .എന്‍റെ വാരിയെല്ല് കൊണ്ടടാണ് സൂറയെ സൃഷ്ട്ടിച്ചത് അല്ലാതെ വാഴയുടെ തൊഴുത്തിലെ ചാണകം കൊണ്ടല്ല ... ഇത്രയും നാള്‍ ഞാന്‍ ക്ഷമിച്ചു .ഇനി എനിക്കാവില്ല .മോളെ സൂറ ജ്ജ് ഒരുങ്ങിനിന്നോ അന്നേ കൊണ്ടോവാന്‍ ഞാന്‍ വരും എന്‍റെ സ്വന്തം ബെന്‍സില്‍ കമുകന്മാരോട് എങ്ങനെ പെരുമാറണമെന്ന് വാഴേ ഞാന്‍ നിനക്ക് കാണിച്ചു തരും ..സൂറ നിനക്ക് ഒരായിരം മുത്തങ്ങള് ...........

വാഴക്കോടന്‍ ‍// vazhakodan said...

മോനെ സൂത്രാ, വെറുതെ വേലിമേ കിടക്കണ പാമ്പിനെ എടുത്ത്‌ അസ്ഥാനത്ത് വെക്കണ്ട. കുഞ്ഞീവിയെങ്ങാന്‍ ഈ കഥ വല്ലതും അറിഞ്ഞാല്‍ അന്റെ പൊടി പോലും കാണില്ല. നല്ല അച്ഛടക്കത്തിലാ സൂറ വളര്‍ന്നെക്കനത്. ഇജ്ജ്‌ വെറുതെ കുത്തിത്തിരിപ്പ് ഇന്ടാക്കണ്ടാ. എനിക്കത്രേ പറയാനുള്ളൂ,,,

KK said...

അല്ല..ഈ വാഴക്കോടന്‍ പറയുന്നതിലും കാര്യണ്ട്..സൂത്രന്‍ പറയുന്നതിലും കാര്യണ്ട്..അതോണ്ട് സൂറന ഞമ്മളു കെട്ടിക്കോളാം...

സൂത്രന്‍..!! said...

mone pathika .....athveno ? nammal thammil ??

KK said...

മാതൃകാ കൂട്ടുകാരായിരുന്ന നിങ്ങള്‍ തമ്മില്‍തല്ലുന്നതു കണ്ടു എനിക്കു കരച്ചില്‍ വന്നു..അതുകൊണ്ടു മാത്രമാണ്..മാത്രമാണ്..മാത്രമാണ്..ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ ഞാനീ കടുത്ത തീരുമാനമെടുക്കാന്‍ തുനിഞ്ഞതു..അല്ലാതെ എനിക്കു വേണ്ടിയായിരുന്നില്ല..

എന്നാലും സൂത്രനെന്നെ തെറ്റിദ്ധരിച്ചല്ലോ..സങ്കടമുണ്ട്..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:)

Sureshkumar Punjhayil said...

Soothranum Sooraakkum Ashamsakal... Nannayirikkunnu...!

jayanEvoor said...

അള്ളോ...! ഞ്ഞിപ്പോ... ദെവടെച്ചെന്നവസാനിക്ക്വോ ആവോ! സൂത്രാ....ജ്ജ് ഞമ്മടെ ബ്ലോഗൊക്കെ വായിക്കണ ശെയ്ത്ത്താനല്ലേ....

ഇന്റെ പിന്തുണ അനക്കന്നെ!