എല്ലാ മാന്യ വായനക്കാരെയും ഇപ്പോള്‍ നമ്മുടെ കുഞ്ഞീവിയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു. ഓലയാല്‍ മേഞ്ഞോരു കുഞ്ഞു വീടാണത്. തന്റെ സ്വന്തം ബീരാനിക്ക മരിച്ചിട്ടും സുന്ദരിയായ സൂറാനെ പൊന്നുപോലെ നോക്കി വളര്‍ത്തിയ കുഞ്ഞീവി. മലയാളി മങ്കമാര്‍ക്ക് ഖല്‍ബിന്റെ തേനൊഴുക്കിയ വനിത!
അവരുടെ ഓലയാല്‍ മേഞ്ഞൊരു കുഞ്ഞു വീട്.
ആ വീടിന്റെ മുന്നില്‍ നില്ക്കുന്ന വാഴക്കോടന്‍, ചാണക്യന്,സൂത്രന്,രാമു.
വാഴ:“അന്നേരം എല്ലാം ഞാന്‍ പറഞ്ഞപോലെ.എന്താ..”
ചാണു:“ന്റെ വാഴേ..നീ ന്താ പറഞ്ഞേ..?”
സൂത്ര:“അങ്ങോരിനി എന്തു പറയാനാ ന്റെ ചാണൂ..സൂറാനെ നിക്കു നിക്കാഹു കയിപ്പിച്ചു തരണം..അല്ലാതെന്തു ഹലാക്കാ ങ്ങളുദ്ദേശിക്കുന്നതെന്നെനിക്കു മനസ്സിലാവുന്നില്ലെന്റെ പടച്ചോനേ..!”
ചാണു;“അങ്ങനാണോ ന്റെ വാഴേ..?
വാഴ:“ന്റെ ചാണൂ..ആ കുവൈറ്റ് അളിയനും ഇപ്പം ഈ സൂത്രന്റെ കയ്യിലാന്ന് നെനക്കറിയാവുന്ന കാര്യമല്ലേ?”
രാമു:“ന്റെ ചാണൂ..നീ പറ..നമ്മുടെ ബ്ലോത്രത്തി വരാമ്പോന്ന വാര്‍ത്തകള്‍ക്ക് വല്ല കൊഴപ്പോം ന്നി വര്വോ..?
വാഴ:“ എട രാമൂ..നീ എന്താ പറേന്നെ..? നിന്റെ ബ്ലോത്രത്തില്‍ എന്തു വാര്‍ത്തയാ വന്നെ?നീ തോക്കി കേറി വെടിവക്കല്ലേ ന്റെ മോനെ..”
രാമു:“നീയല്ലിയോ പറഞ്ഞെ അതിന്റെ സര്‍ക്കുലേഷന്‍ കൂടിന്ന്!”
വാഴ:“എടാ അതു ഞാന്‍ വെറുതേ ഒരു വേടി പൊട്ടിച്ചതല്ലിയോ..ന്റമ്മോ..ന്നി ഞാനൊന്നും മിണ്ടൂല്ല..അല്ലാതെ പിന്നെന്താ?”
രാമു:“എന്നാ നീ അതെന്നോട് അന്നേരം പറഞ്ഞാല്‍ മതിയായിരുന്നല്ലോ”
വാഴ:“അതിനല്ലിയോടാ ഞാനിന്നലെ രാത്രി മൊത്തം നിന്നെ കണ്ണടച്ചു കാണിച്ചത്..! പിന്നെ ലൈറ്റില്ലാഞ്ഞോണ്ട് നീ കാണാഞ്ഞത് ന്റെ കൊഴപ്പമല്ല കേട്ടാ..”
സൂത്രന്:“മതി.. മതി..ന്നി ഞമ്മളു ഷമിക്കൂല..വാഴേ..ങ്ങള് ഓളെ ങ്ങടു ബിളിക്കീന്‍..!”
വാഴ:“ആരെ..?”
സൂത്രന്:“ആരെയോ ശെയ്ത്താനെ..? ന്റെ സൂറാനെ..”
സൂത്രന് ഒരു പാട്ടു പാടുന്നു.
“എന്റെയുള്ളില്‍ നെഞ്ചാണ്
നെഞ്ചിനുള്ളില്‍ ഖല്‍ബാണ്
അതിന്റെയുള്ളില് നീയാണുസൂറാ..
സൂഹറാ..ആ..ആ..ആഹ ഹാ..”
പാട്ടു കേട്ടിട്ടാവണം പട്ടികള്‍ ഓരിയിടാന്‍ തുടങ്ങി. അതു കേട്ട കുഞ്ഞീവി വീടിനു പുറത്തേക്കു വരുന്നു. എല്ലാരേയും കണ്ട് അവര്‍ അന്തം വിടുന്നു.
കുഞ്ഞീവി:“അള്ളാ പടച്ചോനേ..ന്താ ഞാന്‍ കാണണെ..”
വാഴ:“ഞങ്ങളാ താത്താ..”
കുഞ്ഞീവി:“ഡാ..ബായക്കോടാ..ജ്ജ് ബീണ്ടും ബന്നോ..?”
വാഴ:“അതേ താത്താ..ഞാന്‍ വന്നു..വീണ്ടും..!”
കുഞ്ഞീവി:“ന്റെ ബായേ..അനക്കു ഞമ്മളു വോട്ടു തന്നു ഒരോട്ടവകാശം പാഴാക്കീല്ലേ..? ന്നിരുന്നാലും ആ പാട്ടു ഞമ്മളു മറക്കില്ല..ട്ടോ..!”
ചാണു:“ഏതു പാട്ടാ അതു താത്താ?”
കുഞ്ഞീവി:“അതല്ലേ മോനേ ഞാമ്പറഞ്ഞു വരുന്നെ..ആ ബായക്കോടന്റെ പാട്ടു ഞാനെന്റെ സൂറക്കു ബേണ്ടി പാടി ന്റെ ശെയ്ത്താമ്മാരെ...(കുഞ്ഞീവി പാടുന്നു)
“എത്ര നാളായ് കാത്തു നിന്നു
ന്റെ സുഹ്രാ....
എത്ര പേരു കണ്ടു കൊതിച്ചെന്റെ സൂഹ്രാ..
നിന്റെ തേങ്ങാക്കൊല മുടി കാണുവാന്‍..
നിങ്ങള്‍ ടിക്കറ്റെടുത്തിടേണം
ആ ടിക്കറ്റു കിട്ടുവാനായ് നിങ്ങള്‍
ക്യൂവിലും നിന്നിടേണം..(എത്ര നാളായ്)
വാഴ:“പടച്ചോനേ..ങ്ങനെയൊക്കെയുള്ള കാര്യങ്ങളിവിടെ നടന്നോ?
കുഞ്ഞീവി:“പിന്നെ നടക്കണ്ടിരിക്ക്വോ ന്റെ ബായേ..?”
വാഴ:“ന്നാ ന്റെ താത്താ..ങ്ങള് ആ സൂറാനെ ങ്ങോട്ടൊന്നു ബിളിക്കീന്‍..”
കുഞ്ഞീവി”ന്തിനാ ന്റെ മോനേ..?”
വാഴ:(എല്ലാരേം നോക്കി കണ്ണടിച്ചു കാണിച്ചിട്ട്) അവളെ പെണ്ണു കാണിക്കാനായാ ഞാനിങ്ങോട്ട് ഇപ്പം ഈ രാത്രീ ബന്നിരിക്കുന്നെ..പിന്നെ നമ്മുടെ കുവൈറ്റളീയനും ഇപ്പം ഇക്കാര്യത്തി സമ്മതമാ..”
കുഞ്ഞീവി:“ന്റെ ബായേ..നീ അയിനു ബച്ച ബെള്ളമങ്ങു ബാങ്ങിയേരെ..”
വാഴ:“ന്താ ന്റെ തത്താ..ങ്ങളങ്ങനെ പറേന്നെ..ങ്ങക്കു കണ്ണി ചോരയില്ലാതായോ?”
കുഞ്ഞീവി:“ന്റെ ബായേ..അതിനു ചോരെം നീരും ഒക്കെ നിക്കൊണ്ട്..പച്ചേങ്കി..അബളിബിടെ ബേണ്ടേ..?”
സൂത്രന്:“അവളെവിടെ..ന്റ്റെ സൂറാ..?”
കുഞ്ഞീവി:“ന്റെ ശെയ്ത്താമ്മരേ..അബളു സില്മേല് പോയില്ലേ..? എടാ അബള്‍ക്ക് സില്മേല് ചാന്‍സു കിട്ടി..!”
ഇതു കേട്ടു നിന്ന എല്ലാവരും അന്തം വിട്ടുനില്‍ക്കുന്നു. സൂത്രന്റെ ബോധം നശിക്കുന്നു.
7 comments:
ഹ ഹ ഹ അത് കലക്കി. കൊട് കൈ...
ആ കുവൈറ്റ് അളിയന് പുഷ് ചെയ്തിട്ടാണോ സൂറ സിനിമേല് കേറീത്? ഇനി സിനിമ രിലീസാകുന്നതും നോക്കി ഇരിക്കാം വല്ല ആള്‍ക്കൂട്ടത്തിലും സൂറ പെട്ടാ മതിയായിരുന്നു! :)
എനിക്കും ചാന്‍സ് കിട്ടിയതാ പക്ഷെ ഞാന്‍ വേണ്ടാന്ന് പറഞ്ഞു .
ഹഹഹ ..അത് നന്നായി .ഇപ്പോള്‍ എവിടെയാണാവോ ഷൂട്ടിംഗ് നടക്കുന്നത് .സൂത്രാ ഓടിക്കോ .
അങ്ങനെ ഒടുക്കം സൂറ സിനിമയിലും എത്തി, ആല്ത്തയിലെ നാടക എന്സ്പീരിയന്സ് സിനിമയില്‍ സൂറക്ക് തുണയാവുമോ? ഇനി പല നായികമാരും ഔട്ടാവുമായിരിക്കും. സൂത്രാ, എങ്ങനെയെങ്കിലും ഉടന്‍ സിനിമയില്‍ കയറിയില്ലെങ്കില്‍ സംഗതി കട്ടപ്പൊകയാവുമേ...
നന്നായിട്ടുണ്ട് സുഹൃത്തേ
സൂത്രാ ഇപ്പൊ പോയാ സില്മയിലെങ്കിലും നായകനാവാം...
ഉടന്‍ വരുന്നു.............. സൂത്രന് മലയാള സിനിമയില്‍.... (ആരേലും എഴുതു.... എന്നെക്കൊണ്ട് ആവൂല) :)
Post a Comment