ആല്‍ത്തറയില്‍ വാഴും മുത്തശ്ശിയെ താണ് വീണു വണങ്ങിക്കൊണ്ട് എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഇവിടെ ആരംഭിക്കുന്നു . തോന്ന്യാശ്രമത്തില്‍ നടക്കുന്ന ( ബൂ ) ലോകസഭാ തിരഞ്ഞെടുപ്പ് ഇതിനകം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ ? അത് മറ്റു ബ്ലോഗുകളിലേക്കും വ്യാപിപ്പിക്കുക എന്ന ഉദ്ദേശ ശുദ്ധി മാത്രമേ ഇതില്‍ ഉള്ളൂ .
പലരും എന്നോട് ചോദിച്ചു , എന്തിനാണ് ആശ്രമത്തില്‍ ഇങ്ങനെ ഒരു ഇലക്ഷന് നടത്തുന്നത് ? ഇന്ത്യയില്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ ചുവടു പിടിച്ചാണ് അത് നടത്തുന്നത് എങ്കില്‍ തന്നെയും അതിനു പിന്നില്‍ ചില കാര്യങ്ങള്‍ ഉണ്ട് .അത് നിങ്ങളുമായി പങ്ക് വെയ്ക്കുക എന്നതാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് .
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ബൂലോകത്ത് ഞാന്‍ വളരെ സജീവമായി തന്നെ നില്ക്കുന്നു . ആശ്രമത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞു," സ്വാമി അങ്ങേക്ക് വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ട് അതുകൊണ്ട് ആശ്രമ ഭരണം യുവ തുര്‍ക്കികളുടെ കയ്യില്‍ ഏല്‍പ്പിക്കണം എന്ന് ". അങ്ങനെ യുവ തുര്‍ക്കികളായി ബൂലോകത്തെ സിംഹിണി ആകാന്‍ പോകുന്ന നാസ് , കനല് ,ആചാര്യന് ,ഹരീഷ് തൊടുപുഴ ,ജയകൃഷ്ണന് കാവാലം , സൌത്ത് ആഫ്രിക്കയില്‍ നിന്നും വന്ന പുതുമുഖം ബോണ്‍ ,പിന്നെ ഡബിള്‍ ശ്രീ പാമൂ അവര്ഹളുടെ നേത്ര്വത്വത്തില്‍ മൂന്നാം മുന്നണി എല്ലാം എനിക്കെതിരെ മല്‍സരിക്കുന്നുണ്ട് .നിങ്ങളുടെ ഓരോ വിലയേറിയ വോട്ടും അവര്‍ക്ക് നല്കി ആശ്രമ ഭരണം അവരുടെ കയ്യില്‍ ഏല്‍പ്പിക്കണം എന്ന് ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു .
മാത്രമല്ല ആശ്രമം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശവും ഇതിനു പിന്നില്‍ ഉണ്ട് . ബൂലോകത്തെ ഒരു വലിയ ശക്തിയായി ബൂലോകര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യുക എന്ന ലക്ഷ്യവും മുന്നില്‍ കാണുന്നു .ആശ്രമത്തില്‍ പുതിയ പുതിയ ബ്ലോഗര്‍മാര്‍ കടന്നു വരികയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ബൂലോകത്തിന്റെ ആവശ്യമാണ് . ഒരു ഗ്രൂപ്പ് എന്ന നിലക്കും അപ്പുറമായി ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സമൂഹത്തില്‍ നിലകൊള്ളണം .പുതിയ പുതിയ സൃഷ്ടികള്‍ ,കാഴ്ചപ്പാടുകള്‍ ,ചിന്തകള്‍ എല്ലാം അതില്‍ നിന്നും ഉളവാകണം. ഈ തിരഞ്ഞെടുപ്പിന് ശേഷം ആശ്രമം കാപ്പിലാന്റെ സാമ്രാജ്യം എന്ന പേരില്‍ അറിയപ്പെടില്ല .സാമ്രാജ്യങ്ങള്‍ തകര്‍ക്കപ്പെടെണ്ടത് സമൂഹത്തിന്റെ ഉന്നമനത്തിന് ആവശ്യമാണ് . ആയതിനാല്‍ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടുകളും മേല്‍പ്പറഞ്ഞ സ്ഥാനാര്‍ഥികള്‍ക്ക് നല്കി അവരെ വിജയിപ്പിക്കേണം .
എല്ലാ ബൂലോക വാസികളും അടുത്ത മാസം 19 നു നടക്കുന്ന ബൂലോകസഭാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു .
നേരത്തെ ആശ്രമത്തില്‍ സെന്‍ട്രല്‍ കമ്മറ്റിയിലേക്ക് കുറച്ചു പേരെ തിരഞ്ഞെടുത്തുവല്ലോ. ഇനി അവരുടെ നേത്ര്വത്വത്തില്‍ പ്രാദേശിക തലത്തില്‍ ആളുകളെ തിരഞ്ഞെടുക്കുകയും അതിനെ വളര്‍ത്തുകയും ചെയ്യണം .അങ്ങനെ പരിപൂര്‍ണമായി ആശ്രമം ജനങ്ങളിലേക്ക് എത്തുകയും ചെയ്യും .
കൂടാതെ ഞാനും ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നില്ക്കുന്ന കാര്യം അറിഞ്ഞു കാണുമല്ലോ .നിങ്ങള്‍ക്ക് എന്നില്‍ വിശ്വാസം ഉണ്ടെങ്കില്‍ അമ്പും വില്ലും അടയാളത്തില്‍ എനിക്കും വോട്ടുകള്‍ നല്കി വിജയിപ്പിക്കേണം .അങ്ങനെ നിങ്ങളുടെ പ്രതിനിധിയായി ഞാനും അവിടെ ഉണ്ടാകും . ബൂലോകര്‍ക്കായി മോഹന വാഗ്ധനങ്ങള് ഒന്നും തന്നെ തരുവാന്‍ എന്റെ കയ്യില്‍ ഇല്ല .
എല്ലാ ബൂലോക വാസികള്‍ക്കും വാഴ്വ് .
സ്നേഹത്തോടെ
ആല്‍ത്തറയില്‍ സ്വാമി
കാപ്പിലാന് .
നമ്മുടെ ചിഹ്നം -അമ്പും വില്ലും .
19 comments:
നമ്മുടെ ചിഹ്നം -അമ്പും വില്ലും .
കാപ്പ്ലാന്റെ അമ്പും വില്ലിനെ ഞാന്‍ പുല്ലും നഖവും കൊണ്ട് നേരിടും..ങ്ഹാ!!
ശൂന്യമായ ആവനാഴിയിലെ അസ്ത്രങ്ങള്‍!!!
പൊട്ടിക്കും പൊട്ടിക്കും (രണ്ടു ഫുള്ള്) പൊട്ടിക്കും..
തോറ്റിട്ടില്ല, തോറ്റിട്ടില്ല (പത്താം ക്ലാസില്‍ തോറ്റിട്ടില്ല)തോറ്റചരിത്രം കേട്ടിട്ടില്ല...
വോട്ടല്ല ഉണ്ടായാ തരുന്നെ ഉണ്ട....... (നല്ലൊരു pothusammathanund നോക്കുന്നോ?
കാപ്പിലാനെ ബൂര്‍ഷ്വാസി..
തന്നെ പിന്ന കണ്ടോളാ..
ആരാ ആരാ തെങ്ങിനെ മണ്ടേല്.
ഞാനാ ഞാനാ ആശ്രമം കാപ്പൂ..
കാപ്പിലാന്റെ അമ്പും വില്ലും..
പൊട്ടെ പോട്ടെ അറ്റ്ലാന്റിക്കില്‍..
മദ്യമെന്നൊരു പേരുപറഞ്ഞ് ,
കുമ്പളങ്ങ തന്നവരെ..
നിങ്ങള്‍ക്കിനിയും വോട്ടില്ല..
നിങ്ങള്‍ക്കിനിയും മാപ്പില്ല..
ഇല്ലാ ഞങ്ങള്‍ മറക്കില്ല..
ചതിയന്മാരെ മറക്കില്ല..
കരിമീനെന്നൊരു പേരുപറഞ്ഞ്..
ഒണക്ക തിലോപ്പിയ തന്നവരെ..
നിങ്ങള്‍ക്കെതിരെ ഉയരുന്നു..
ബൂലോകത്തിന് പ്രതിഷേഷം...
അമ്പും വില്ലും...
അറ്റ്ലാന്റിക്കില്‍..
എവിടെ എവിടെ കാപ്പുമഹാന്..
നോക്കൂ നോക്കൂ തെങ്ങിന്റെ മണ്ടേ..
ഇനി ഓഫീസില്‍ പോയി വന്നിട്ട്.
:)
അനില്‍ പൊന്നാനിയിലെ ഇലക്ഷന് പ്രചരണത്തില്‍ നിന്ന് കിട്ടിയ പ്രചോദനമാണോ.എന്തായാലും ഈ ഇലക്ഷന് ചൂടില്‍ ഞാനിത്തിരി
പരിപ്പ് വേവിക്കാന്‍ പറ്റുമോന്ന് നോക്കട്ടെ.കാപ്പിലാനെ ഈ 'അമ്പും വില്ലും'
ഒരു ബിജെപി ടച്ചില്ലെ....
അവരൊക്കെ കാലു വാരിക്കോട്ടെ. ഞാന്‍ കൂടെയുണ്ട് ട്ടോ.
എന്റെ ഓട്ട് കാപ്പുവിനുമാത്രം
ഹും..കൊഴപ്പമില്ല..
കാപ്പുവിന്റെ തെരഞ്ഞെട്ടുപ്പു പ്രചരണം അനീതിപരമാണോയെന്നു നോക്കാന്‍ ഒരിന്സ്പക്ഷനു വന്നതാണു കേട്ടാ..!
അനീതി വല്ലതും കണ്ടാല്‍ ഏതു സ്ഥാനാര്‍ത്ഥിയേയും ഞാന്‍ അയോഗ്യത കല്പിച്ചു പുറത്താക്കിക്കളയും..
ജാഗ്രതൈ..!
ആഹാ....അപ്പൊ അതാണ് പരിപാടി... ഇവിടെ ആരും കാണാതെ വന്ന് സെന്റി അടിച്ച് വോട്ട് ചോര്‍ത്താനുള്ള പരിപാടിയാ അല്ലെ... കൊള്ളാം കൊള്ളാം...ഇല്ല കാപ്പു... പുറകെ ഞങ്ങളും ഞങ്ങളുടെ ആശ്രിതനായ കമ്മീഷ്ണരും ഉണ്ട്...(ഇത് വരെ ആരോടും പറയാത്ത രഹസ്യമായിരുന്നു)
കമ്മീഷ്ണറുടെ വോട്ടിലും ഞങ്ങടെ കണ്ണുണ്ടേ...
സാമ്രാജ്യങ്ങള്‍ തകര്‍ക്കാതെ അത് ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള പുതിയ തന്ത്രം മാത്രമാണ് ഈ തിരഞ്ഞെടുപ്പ്...
കാപ്പൂ...പോകരുത് കാപ്പൂ...
(കലങ്ങിയ കണ്ണുമായി ഏറ്റു ചൊല്ല്...)
അയ്യോ കാപ്പൂ പോവല്ലേ...
അയ്യോ കാപ്പൂ പോവല്ലേ...
ഞങ്ങളെ വിട്ട് പോവല്ലേ...
അപ്പൊ വോട്ടൊക്കെ ചൂലിന് തന്നെ....
എണ്ണാമെങ്കില്‍ എണ്ണിക്കോ...ലക്ഷം ലക്ഷം പിന്നാലെ..
അമ്പും വില്ലും എന്തിന്?"കപ്പിലാന്
നാക്കുമായുധം".ആ നാക്ക് തന്നെ
ചിഹ്നമാക്കിയാൽ മതിയായിരുന്നു.
പ്രിയപ്പെട്ടവരേ,
ആശ്രമത്തിലെക്ക് വരൂ... കാപ്പു എന്ന സാമ്രാജ്യത്വത്തിന്റെ മുടി ചൂടാ മന്നന് പരാജയപ്പെടുന്ന ദയനീയ കാഴ്ച കാണൂ.... വരൂ...വേഗം വരൂ,,, നിങ്ങളുടെ വോട്ട് ചൂലിന് നല്കി ആശ്രമം വൃത്തിയാക്കൂ.....
പ്രിയപ്പെട്ടവരേ,
ആശ്രമത്തിലെക്ക് വരൂ... കാപ്പു എന്ന സാമ്രാജ്യത്വത്തിന്റെ മുടി ചൂടാ മന്നന് പരാജയപ്പെടുന്ന ദയനീയ കാഴ്ച കാണൂ.... വരൂ...വേഗം വരൂ,,, നിങ്ങളുടെ വോട്ട് ചൂലിന് നല്കി ആശ്രമം വൃത്തിയാക്കൂ.....
ആര്‍ക്കും ഒരിക്കല്‍ പോലും പിന്തുണ പ്രഖ്യാപിക്കാത്ത കമ്മിഷണറുടെ സത്യസന്ധതയെ ലോകരാഷ്ട്രങ്ങള്‍ അഭിനന്ദിച്ചു.നഷ്ടപ്പെട്ടുകൊണ്ടിരീക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ ഇങ്ങിനെയാണ് പുനസ്ഥാപിക്കേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഓബാമ ഒരു പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.(ടൈംസ് വാര്‍ത്ത)
കാപ്പിലാനേ..
ആശ്രമവും ഈശ്രമവും പരാജയപ്പെടുന്ന മട്ടാണല്ലോ...
അമ്പിലും വില്ലിലും അടുക്കാത്ത രണ്ടത്താണി ഉണ്ടോടോ തന്റ്റെ മണ്ഡലത്തിൽ?
എന്റെ പ്രിയപ്പെട്ടവരേ ,
ജനകോടികള്‍ തരുന്ന ഇതുപോലുള്ള സ്നേഹപ്രകടങ്ങള്‍ കാണുമ്പോള്‍ എന്റെ തൊണ്ട ഇടറുകയാണ് ,കണ്ണുകള്‍ നിറയുകയാണ് കൂട്ടുകാരെ .എനിക്ക് നിങ്ങളോട് സംസാരിക്കുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല .കാപ്പിലാന്റെ വിജയം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ആല്‍ത്തറയില്‍ കൂടിയ ഇത്രയധികം ജനങളെ കാണുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്നു പോകുന്നു . നന്ദി ..നന്ദി .
:):)
ഹരീഷ് - കാപ്പിയുടെ ആവനാഴി ശൂന്യമാകില്ല . ഓരോ അമ്പുകള്‍ തൊടുക്കുമ്പോഴും അത് പലയിടങ്ങളിലായി ആയിരമായി തൊടുക്കുന്നു . ഇനിയും അമ്പുകള്‍ ബാക്കിയുണ്ട് :)
മുരളിക -ആരാണ് ആ പുതുമുഖം ? മുരളിയുടെ വോട്ട് എനിക്കാണ് എന്ന് എപ്പോഴേ എനിക്കറിയാം . പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ ,ബാലറ്റ് പേപ്പര്‍ കിട്ടുമ്പോള്‍ അമ്പും വില്ലും മറക്കരുതേ :)
അനില്‍ -ഒത്തിരി നാളിന് ശേഷമൊരു പുതിയ മുദ്രാവാക്യം കിട്ടി :). ഇത് പോലെ വീണ്ടും എഴുതണേ ..:)
പോയിട്ട് വന്നിട്ട് കണ്ടില്ലല്ലോ .
പ്രയാന്‍ ചേച്ചി , ഈ കലത്തില്‍ ആ പരിപ്പ് വേവില്ല :). ഈ അമ്പും വില്ലും ബി ജെ പി യുടെ അല്ല .അമേരിക്കയിലെ ആദിവാസികളായ റെഡ് ഇന്ത്യന്‍സ് വഹ . ഇത് കൊണ്ടാണ് ഞാന്‍ കടലില്‍ കൊമ്പനെ പിടിക്കാന്‍ പോകുന്നത് . കൂടെ കൂടുന്നോ ? ചേച്ചിയുടെ വോട്ട് എനിക്കല്ലേ ?
എഴുത്തുകാരി -നിങ്ങളെപ്പോലെയുള്ള ആളുകളെ കണ്ടാണ് ഞാന്‍ ഈ ചൂടും വീരുമുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നിന്നത് . എനിക്കറിയാം എന്നെ വിട്ടു മറ്റൊരാള്‍ക്ക് വോട്ട് കൊടുക്കില്ലന്നു . നമ്മുടെ ചിഹ്നം മറക്കരുതേ .
അനൂപ് -കണ്ട ഇങ്ങനെയാണ് അമ്പില്ലെര് . പിള്ളേ , എന്റെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ കൂടുന്നോ ?
കമ്മിഷണര്‍ സാറേ , നമ്മള് പരിധി വിട്ടു പുറത്തു പോകില്ല :)
നാസൂട്ടി -അതെ തീര്‍ച്ചയായും ബ്ലോഗില്‍ കൂടി ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നത് ബ്ലോഗ് ചരിത്രത്തില്‍ എഴുതപ്പെടും .അംഗീകാരങ്ങള്‍ കിട്ടേണ്ട സമയത്ത് കിട്ടും . എന്തിനാ ഇങ്ങനെ കരയുന്നത് :) എന്റെ വോട്ടും ഇലക്ഷന് ദിവസം വരെ നാസൂട്ടിക്കാന് . കനല് വളരെ ശക്തമായി തന്നെ പ്രതികരിച്ചു .വായിക്ക് :)
സ്മിത - നന്ദി .. കൂടിക്കോ ..ഒന്നാണെ ഒന്നാണെ നമ്മള് എന്നും ഒന്നാണെ :)
എന്റെ വീട് :) വല്ലഭനു പുല്ലും ആയുധം .കാപ്പിക്ക് നാക്കും ആയുധം . പക്ഷേ ഇവിടെ നമ്മള് ഒന്ന് മാറ്റി പിടിച്ചു നോക്കിയതാ .
നാസ് -ഉം ..ചൂലുകള്‍ പിടിക്കുന്ന കയ്യകള്ക്ക് ആശ്രമത്തിന്റെ ചെങ്കോല്‍ പിടിക്കുവാന്‍ ശേഷിയുണ്ടാവില്ല എന്ന് എതിര് സ്ഥാനാര്‍ഥി കനല് വ്യക്തമാക്കി :)
ജെയിംസ് -ഒബാമ എനിക്കും ഫോണ്‍ ചെയ്തിരുന്നു . കാപ്പിലാന്റെ ഈ തിരഞ്ഞെടുപ്പിനെ ഒബാമ നന്നായി പ്രശംസിച്ചു സംസാരിച്ചു .
പുതുമഴ -കാപ്പിലാന്റെ ഒരു ശ്രമവും ഇതുവരെ പരാജയം സംഭവിച്ചിട്ടില്ല . വളരെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടക്കും എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട് . തിരഞ്ഞെടുപ്പിനെ തകര്‍ക്കുവാന്‍ ഉള്ള ഏതു ശ്രമത്തെയും എന്ത് വിലകൊടുത്തും തകര്‍ക്കുമെന്ന് പത്ര സമ്മേളനത്തില്‍ ആശ്രമാധിപന് വ്യക്തമാക്കി .ഷാപ്പന്നൂര്‍ അങ്ങനെ ഇലക്ഷന് ലഹരിയിലാണ് . ആരും വോട്ട് ചെയ്യാന്‍ മറക്കരുത് .എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി :)
ലാല്‍സലാം സഖാക്കളെ .
പുരുഷ സ്ഥാനാര്‍ത്ഥി കനല് എവിടെ?
കാപ്പിലാന്റെ പാര്‍ട്ടിയില്‍ ചേരേണ്ടി വരുമോ??
പണ്ട് പണ്ടീ ഭാരത നാട്ടില്‍
പാണ്ഡവ കൗരവ യുദ്ധത്തില്‍
കൃഷ്ണന് തേരു തെളിച്ചത് പോലെ
തേരു തെളിച്ചു വരുന്നത് പോലെ
തേരു തെളിച്ചു വരുന്നുണ്ടേ
നമ്മുടെ കാപ്പിലാന് തേരു തെളിച്ചു
വരുന്നുണ്ടേ..
ബൂലോകത്തു വരുന്ന്ടേ...
ധീരാ ധീരാ കാപ്പിലാനേ
ധീരതയോടെ നയിച്ചോളൂ
അഞ്ചാറെണ്ണം പിന്നാലേ....
Post a Comment