നിര്‍മല നായര്‍ - മലയാളത്തിനു ഒരു പൊന്‍തൂവല്‍ കൂടി !
മനുഷ്യക്കടത്തിനെ കുറിച്ചുള്ള ഉള്ളുരുക്കുന്ന കഥകള്‍ ടെലിവിഷനിലൂടെ ലോകത്തിനു പറഞ്ഞു കൊടുക്കുന്ന നിര്‍മല നായര്‍ എന്ന മലയാളത്തിന്റെ പൊന്‍തൂവലിനെ നിങ്ങള്‍ക്കു ഇവിടെ പരിചയപ്പെടുത്തട്ടെ...
മ്യൂസിക് ചാനല്‍ ആയ എം.ടി.വി (MTV) യുടെ സഹോദര സ്ഥാപനമായി, 2004 - ല്‍ യൂറോപ്പില്‍ പ്രവര്‍ത്തനം ആരംഭിച്ച "എം.ടി.വി എക്സിറ്റ് "(MTV Exit) ന്റെ സൌത്ത് ഏഷ്യന്‍ കാമ്പയിന് മാനേജര്‍ ആണ് നിര്‍മല. 2007 - ല്‍' എക്സിറ്റ് ' ഇന്ത്യയില്‍ എത്തിയപ്പോള്‍ മുതല്‍ നിര്‍മലയുണ്ട്. ഏഷ്യാ വന്‍കരയില്‍ തെക്കന്‍ ഏഷ്യാ, ഏഷ്യാ-പസിഫിക് എന്നിങ്ങിനെ വേര്‍തിരിച്ചാണ് പ്രവര്‍ത്തനം. ഇവയുടെ മേല്‍നോട്ടം മലയാളിയായ നിര്‍മലക്കാണ്.
ടിവി ചാനലുകളുടെ സ്വാധീനം മുതലാക്കാന്‍ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് എം.ടി.വി എക്സിറ്റിന്റെ പ്രചാരണ പരിപാടികള്‍ കൂടുതലും. ലക്ഷക്കണക്കിന് ആളുകളെ പലയിടത്തു നിന്നായി കടത്തിക്കൊണ്ടു വന്ന് ചൂഷണത്തിന് വിധേയമാക്കുന്ന വന്‍വ്യവസായമായ "ഹ്യുമന്‍ ട്രാഫിക്കിംഗ് " അഥവാ മനുഷ്യക്കടത്താണ് "സോള്‍ഡ്" എന്ന ഡോക്യുമെന്ററിയിലെ വിഷയം. മയക്കുമരുന്നും ആയുധങ്ങളും കഴിഞ്ഞാല്‍ അതിര്‍ത്തികള്‍ വഴി നടക്കുന്ന ഏറ്റവും വലിയ വ്യാപാരം! പ്രതിവര്‍ഷം പത്തു ദശലക്ഷം ഡോളര്‍ പണം ഒഴുകുന്ന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായം!
ഹ്യുമന്‍ ട്രാഫിക്കിംഗ് നമുക്ക് അത്ര പരിചിതമല്ല. അതുകൊണ്ടാവണം, "സോള്‍ഡ്" എന്ന ഡോക്യുമെന്ററിക്ക് മലയാളത്തില്‍ പരിഭാഷയുണ്ടായിട്ടും പ്രചാരം കിട്ടാതെ പോയത്. തന്റെ ഏറ്റവും വലിയ വെല്ലുവിളി ഈ വിപത്തിനെക്കുറിച്ച് സമൂഹത്തിനുള്ള അഞ്ജതയാണെന്ന് നിര്‍മല പറയുന്നു. മനുഷ്യക്കടത്ത് എന്നത് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് കൊണ്ടുവരുന്നത് മാത്രമാണെന്നും സമൂഹത്തില്‍ ഒരു ധാരണയുണ്ട്. കെട്ടിട നിര്‍മാണത്തിനും ഫാക്ടറി ജോലിക്കും മറ്റുമായി കുട്ടികളും മുതിര്‍ന്നവരുമായ അനേകായിരം പേരെ കൊണ്ടുവന്ന് ഭക്ഷണവും വസ്ത്രവും നല്‍കാതെയും ഉറങ്ങാന്‍ അനുവദിക്കാതെയും പീഡിപ്പിക്കുന്നുണ്ട്. മനുഷ്യാവകാശം നിഷേധിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ കദനകഥകള്‍ പുറംലോകത്തെ അറിയിക്കുകയും മനുഷ്യക്കടത്ത് എന്ന ആധുനിക അടിമത്ത വ്യവസായത്തിനെതിരെ ബോധവല്‍ക്കരണം നടത്തുകയുമാണ് എം.ടി.വി എക്സിറ്റിന്റെ പ്രവര്‍ത്തനം.
ഇപ്പോള്‍ ഭര്‍ത്താവിനോടൊപ്പം മുംബയില്‍ താമസിക്കുന്ന നിര്‍മല, പാലക്കാടു സ്വദേശി ശശിധരന്റെയും ചന്ദ്രികയുടെയും ഏക മകളാണ്. വളര്‍ന്നതും പഠിച്ചതും ഡല്‍ഹിയിലാണെങ്കിലും മലയാളത്തനിമയോടെയുള്ള ജീവിതം. ചെറിയ വയസ്സില്‍ ആരംഭിച്ച കഥകളി പഠനം, ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള തെരുവുനാടകങ്ങളിലേക്കുള്ള ചുവടുമാറ്റം, എല്ലാത്തിനും പിന്തുണയുമായി മാതാപിതാക്കളും. തുടര്‍ന്ന് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഡിസൈനില്‍ ഫിലിം ആന്‍ഡ് വീഡിയോ കമ്മ്യുണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ആ കാലഘട്ടത്തില്‍ നിര്‍മിച്ച പല ഷോര്‍ട്ട് ഫിലിമുകളും നിര്‍മലയിലെ പ്രതിഭയെ ചൂണ്ടിക്കാണിക്കുന്നവയായിരുന്നു
"സോള്‍ഡ്"ഉള്‍പ്പെടെ എം.ടി.വി എക്സിറ്റിന്റെ എല്ലാ ഡോക്യുമെന്ററികളും നെറ്റില്‍ സൌജന്യമായി കാണാം.
("സോള്‍ഡ്" ലേക്കുള്ള ലിങ്ക്)
http://www.cultureunplugged.
മനുഷ്യക്കടത്തിനെക്കുറിച്ച് ലോകത്തിനെ അറിയിച്ച നിര്മലയെപ്പറ്റിയുള്ള ഈ കുറിപ്പ് കേരള കൌമുദിയില്‍ വന്ന ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞൂസ് തയ്യാറാക്കിയതാണ്. മനുഷ്യക്കടത്തിനെക്കുറിച്ച് കൂടുതല്‍ ആളുകളെ ബോധവാന്മാരാക്കാന് വേണ്ടി, ഈ കുറിപ്പ് ആല്‍ത്തറയില്‍ പോസ്റ്റ് ചെയ്യുന്നു..
ഈ വിവരം എത്രയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍,അവരെ ബോധവാന്മാരാക്കാന് കഴിഞ്ഞാല്‍...... .. ..
ഈ ലേഖനത്തിന് കടപ്പാട് :കേരള കൌമുദിയോട്
19 comments:
ലക്ഷക്കണക്കിന് ആളുകളെ പലയിടത്തു നിന്നായി കടത്തിക്കൊണ്ടു വന്ന് ചൂഷണത്തിന് വിധേയമാക്കുന്ന വന്‍വ്യവസായമായ "ഹ്യുമന്‍ ട്രാഫിക്കിംഗ് " അഥവാ മനുഷ്യക്കടത്താണ്. മയക്കുമരുന്നും ആയുധങ്ങളും കഴിഞ്ഞാല്‍ അതിര്‍ത്തികള്‍ വഴി നടക്കുന്ന ഏറ്റവും വലിയ വ്യാപാരം!
ഏറ്റവും വലിയ വെല്ലുവിളി ഈ വിപത്തിനെക്കുറിച്ച് സമൂഹത്തിനുള്ള അഞ്ജതയാണെന്ന്....
Two things are needed for preventing such human trafficking.
1. a world government
1. a socialistic world
Inqualities of income creates demands for humans .. to be used as slaves...... Only an orderly world with socialistic outlook can help reduce inequalities and ensure human rights
അധികം ശ്രദ്ധ പതിപ്പിചിട്ടില്ലാത്ത ഒരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടിയതിനു നന്ദി... ഞാന്‍ നെറ്റില്‍ തപ്പുകയായിരുന്നു.. കൂടുതല്‍ ഈ വിഷയത്തിലുള്ള ലേഖനങ്ങള്‍
വളരെ നല്ല ലേഖനം കുഞ്ഞൂസെ.....ഇത് നടക്കുന്ന സംഭവത്തിന്റെ ഒരു അറ്റം മാത്രമാണ്. ഇത്രയെങ്കിലും എഴുതാന്‍ സാധിച്ചതു തന്നെ വളരെ നല്ല കാര്യം.
ഈ വിഷയത്തിനെ പറ്റി കൂടുതൽ അറിവ പകരാൻ ഉതകുന്നതായിരുന്നു ഈ ലേഖനം.നന്ദി കുഞ്ഞൂസ്
ഈ വലിയ വ്യവസായത്തിന്റെ ഉറവിടം തേടിപ്പോയാൽ ചെന്നെത്തുക ഭരണ ചക്രങ്ങളുടെ സിരാകേന്ദ്രത്തിൽ പിടിപാടുള്ള ഒരു രാഷ്ട്രീയ നേതാവിലായിരിക്കും. ജനങ്ങളുടെ ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും മുതലെടുത്ത് അതിൽ നിന്നും ലാഭം കൊയ്യുന്ന ഒരു പറ്റം കൂതറ രാഷ്ട്രീയ്ക്കാർ ഇതുപോലെയുള്ള എല്ലാ ചൂഷണങ്ങളുടേയും പിന്നിലുണ്ട്. പൊതു ജനം അതു തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ മുമ്പോട്ടു വരാത്ത കാലമത്രയും ഇതു പോലെയുള്ള അനീതിയും ചൂഷണവും നിലനിൽക്കും.
ഈ ലേഖനം ശ്രദ്ധയില്‍ പെടുത്തിയത് നന്നായി
അടിമത്വത്തിന്റെ ആധുനിക രൂപം
all the best...
നിർമ്മല നായർ കീ ജയ്!!!
പിന്നെ ഇങ്ങനെ ഒരു പോസ്റ്റിട്ട് നമ്മളെ കൂടി ഇങ്ങനെ ഒരു വിപത്തിനെ പറ്റി ബോദ്ധ്യപ്പെടുത്തി തന്ന കുഞ്ഞൂസിനു കുഞ്ഞ് അനുമോദനങ്ങൾ.
സസ്നേഹം,
സെനു, പഴമ്പുരാൺസ്ംസ്.
വളരെ നല്ല ലേഖനം ..
ബ്ലെഡ് ഡയമണ്ട് എന്ന പടം കണ്ടാപ്പോ അതൊന്നും യാദാര്ത്യമെല്ലെന്ന് വിശ്വസിക്കാനെ എനിക്കന്ന് കഴിയുമായിരുന്നുള്ളൂ, പക്ഷെ.. ഇപ്പോ ഇത് വായിച്ചപ്പോ...!!
ഈ കാപാലികതയെ കുറിച്ച് ഈയിടെയാണ് അറിയാനിടയായത്. ഈ വിപത്തിനെതിരെ നമുക്ക് എന്തുചെയ്യാന്‍ പറ്റുമെന്നു കൂടി ആലോചിക്കണം. ആളുകളെ ബോധവല്‍ക്കരിക്കണം.
രാജിന്റെ കമന്റിനടിയില് ഒരു കൈയൊപ്പ്.
ഇത് ആല്‍ത്തറയില്‍ പോസ്റ്റ് ചെയ്തതിന് കുഞ്ഞൂസിനും മാണിക്യത്തിനും നന്ദി.
നല്ല ലേഖനം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എങ്കിലും രക്ഷപ്പെടുന്നവർ ഇനിയും ഉണ്ടാകാം . ഇതിനെ പ്രതിരോധിക്കാൻ കഴിയുന്നത് ചെയ്യുക എല്ലാവരും.
ഇതിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട കുഞ്ഞൂസിനും മാണിക്യത്തിനും നന്ദി പറയുന്നു.കൂടാതെ മലയാളത്തിനു ഒരു പൊന്‍ തൂവല്‍ കൂടി നേടി തന്ന നിര്‍മ്മലയെ പരിചയപ്പെടുത്തിയതിനും.
othiri nannayi.... itharam kaaryangal mattullavar kooduthal shradhikkan ee lekhanam prayoganam cheyyum....... aashamsakal.....
ലേഖനത്തിന് നന്ദി കുഞ്ഞൂസ്. ഇനി സോള്ഡിന്റെ സൈറ്റിലേക്ക് കൂടെ പോകട്ടെ.
‘കൂട്ട’ത്തിൽ വായിച്ചിരുന്നു.
ഇത് ഇവിടെയും പ്രസിദ്ധീകരിച്ചതിന് അഭിനന്ദനങ്ങൾ, ചേച്ചീസ്!
ഇത്തരം അതിക്രമങ്ങളോട് കഴിയുന്ന വിധത്തിലെല്ലാം പ്രതികരിച്ചേ തീരൂ.
Post a Comment