Friday, August 26, 2011

എന്റെ പ്രിയപ്പെട്ട ആൽത്തറ




നടന്ന് ക്ഷീണിച്ച് അല്പം നേരം വിശ്രമിച്ച് പഴയ കഥകളൊക്കെ പറഞ്ഞിരിക്കാൻ പഴയ ചങ്ങാതിന്മാരെ തേടിയാണ് പിള്ളേച്ചൻ ആൽത്തറയിൽ വന്നത്. ഏല്ലാകൊല്ലവും ഓണമെത്തുന്നത് ആദ്യം ആൽത്തറയിലാണ്.അതൊരു ഓണമാണ് ചങ്ങാതിന്മാരുടെ ഓണം.ഇപ്പോ മിക്കവാറും ബ്ലോഗേഴ്സ് മീറ്റുകളും ഫെയ്സ് ബുക്ക് ഓർകൂട്ട് കൂട്ടായ്മകളുമൊക്കെ പല ദിക്കിലും സജീവമായിട്ടുണ്ട്.രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം പോലെ ജില്ലകളും പഞ്ചായത്തുകൾ തോറും വരെ കൂട്ടായ്മകളായി. നല്ലതു തന്നെ.ഏല്ലാം വേണം.


ഇവിടെ വന്നപ്പോൾ ഓണമില്ലാത്ത ഒരു മരിച്ചവീടുപ്പോലെ ആൽത്തറ മൂകമായി കിടക്കുന്നതു കണ്ടപ്പോൾ ആൽത്തറയുടെ ബാല്യം തേടി ഞാൻ കുറച്ചു വർഷം പിന്നോട്ട് പോയി.അവിടെ ബിവറേജിനു മുന്നിലുള്ള ഓണത്തലേന്നത്തെ ക്യൂപോലെ ഒരു വലിയ ആൾകൂട്ടം അന്ന് ആൽത്തറയിൽ ഉണ്ടായിരുന്നില്ല.ഗോപൻ എന്ന മനുഷ്യന്റെ ചിന്തകളിൽ കുറച്ചു നല്ല കൂട്ടുകാരുടെ ശ്രമഫലമായി രൂപം കൊണ്ട ആൽത്തറ. കാപ്പിലാൻ ,നിരക്ഷരൻ, പാമരൻ,ഗീതാഗീതികൾ,മാണിക്യം,ഏറനാടൻ തോന്ന്യാസി കൃഷ് ,കാന്താരികുട്ടി,പ്രിയ ഉണ്ണികൃഷണൻ അങ്ങനെ കുറച്ചുപ്പേർ. അവരുടെയെല്ലാം സ്നേഹത്തിന്റെ വലിയ മനസ്സിന്റെ നന്മകൾ ആ ആൽത്തറ മുറ്റം നിറയെ നന്മയുള്ള പൂവുകളായി വിരിഞ്ഞൂ നിന്നു.നല്ല രസമായിരുന്നു അന്ന് ഒരോ ഓണവും. ഏന്തെല്ലാം ആഘോഷങ്ങളായിരുന്നു അന്ന് ആൽത്തറയിൽ. ഇപ്പോ ഒന്നുമില്ല.


വലിയ വേദന തോന്നുന്നു ഇവിടെ വന്നപ്പോൾ.സ്നേഹത്തിന്റെ കള്ള് വിളമ്പിയ ആ ഷാപ്പ് പോലും അടഞ്ഞൂ കിടക്കുന്നു.


ഇനി കുറച്ചു ദിവസമെയുള്ളൂ ഓണത്തിന് നമ്മുക്ക് ഏല്ലാം ആ പഴയ കൂട്ടുകാരായി തിരിച്ചെത്താം.


ആർപ്പേയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്


കുറിപ്പ്.എന്ന് പണിത്തിട്ട ആൽത്തറകാവിലെ വിളക്കുകൾ അണഞ്ഞു.അവിടെ വിളക്കുതെളിയ്ക്കാൻ ഞാനുമെത്തൂം.


സസ്നേഹം.


അനൂപ് എസ് നായർ കോതനല്ലൂർ


(പിള്ളേച്ചൻ)


11 comments:

മാണിക്യം said...

ആർപ്പേയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്
((((o))))
((((o))))

ഓണം വന്നോണം വന്നേ
നമ്മുടെ ആല്‍ത്തറയിലും ഓണം വന്നേ!!

നന്ദി പിള്ളേച്ചാ.....

Vipin K Manatt (വേനൽപക്ഷി) said...

എല്ലാവർക്കും ഓ​‍ാ​‍ാണാ​‍ാ​‍ാശംംംസകൾൾൾൾ....:))

Manoraj said...

ആര്‍പ്പോ... ഇര്ര്ര്ര്രോ.. ഇര്ര്രൊ

ഋതുസഞ്ജന said...

ആർപ്പേയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്

അനശ്വര said...

ഓര്‍മ്മകളിലെ മനോഹരമായ ഓണം പോലെ ഭാവിയിലെ നനുത്ത ഓര്‍മ്മയായി മാറാന്‍ ഈ ഓണത്തിനും ആവട്ടെ എന്ന് ആശംസിക്കുന്നു..

നിരക്ഷരൻ said...

എല്ലാവർക്കും ഓണാശംസകൾ.

K C G said...

പിള്ളേച്ചന്റെ ഈ ഓർമ്മക്കുറിപ്പ് കണ്ട് മനം കുളിർത്തു. ഒപ്പം കണ്ണും നിറഞ്ഞു. ഇങ്ങിനി വരാത്തവണ്ണം ആ നല്ലകാലം മറഞ്ഞുപോയല്ലോ...
ഒരുവട്ടം കൂടി ഈ ആൽത്തറയിൽ വന്നിരുന്ന് വെടിപറയാനും പരസ്പരം കളിയാക്കാനും വെറുതേ ഒരു മോഹം.

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഓണാശംസകൾ................

Syam Mohan said...

ഓണാശംസകൾ...

Anees Hassan said...

ആർപ്പേയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്

Anonymous said...
This comment has been removed by the author.